സനദ് വായിക്കുന്നു

ഖസ്രജിയുടെ കയ്യിലിരിക്കുന്നത് തിരു കേശമാനെന്നു അമ്പലക്കടവ്

0

Tiru Kesham
For Zero Abdulla

2011, ജൂലൈ 3, ഞായറാഴ്‌ച

തെളിവുകളില്‍ കളവുകള്‍ മണക്കുമ്പോള്‍....ഒരു നാറ്റ കഥ



---------- Forwarded message ----------
From: mohamed abdul rahman <pvcabdu@gmail.com>
Date: Sun, 3 Jul 2011 00:37:31 +0530
Subject: {SUNNIKERALA} തെളിവുകളില്‍ കളവുകള്‍ മണക്കുമ്പോള്‍....ഒരു നാറ്റ കഥ
To: mohamed abdul rahman <pvcabdu@gmail.com>

അസ്സലാം അലൈകും

സുഹ്ര്തുക്കളെ, ഇതൊരു കഥയാണ്, ഒരു നാറ്റ കഥ.
പതിറ്റാന്ടുകളോളം മഹാരഥന്മാരുടെ മഹനീയ നേതൃത്വം കൊണ്ട് അലങ്ക്രിതമായിരുന്ന
ചേളാരി സമസ്തയില്‍ സമീപ ഭൂതത്തിലും വര്‍ത്തമാനത്തിലും ചില ഇത്തികണ്ണികള്‍
കയറിക്കൂടുകയും സമസ്തയുടെ നേത്രത്വത്തെ വാലറ്റം നിയന്ത്രിക്കുന്ന അപകടകരമായ
അവസ്ഥ സംജാതമാകുകയും ചെയ്തപ്പോള്‍ സമ്പന്നമായ ഗത കാല ചരിത്രതിന്നു മുന്നില്‍
വര്‍ത്തമാനം തരിച്ചിരിക്കുന്ന കാഴ്ചയാണ് ഇന്ന് നാം കണ്ടു
കൊണ്ടിരിക്കുന്നത്. ഒറ്റയും തെറ്റയുമായി ഈ അവസ്ഥ
നിലനിന്നിരുന്നെങ്കിലും കാന്തപുരം AP അബൂബകര്‍ മുസ്ലിയര്‍ക്കു രസൂലുല്ലാഹി
(സ) യുടെ തിരുകേശം ബരകാതി സാദാതീങ്ങളില്‍ നിന്നും ലഭിക്കുകയും പിന്നീട്
ഷെയ്ഖ് ഖസറജി ചരിത്ര പ്രസിദ്ദമായ കാരന്തൂര്‍ മര്‍കസ് സമ്മേളനത്തില്‍ വെച്ച്
മറ്റൊരു തിരുകേശം കാന്തപുരത്തിന് കൈമാറുകയും ചെയ്യുകയും 25000 ആളുകള്‍ക്ക്
ഒരുമിച്ചു നിസ്കരിക്കാന്‍ സൌകര്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി
കോഴിക്കോട് നിര്‍മിക്കും എന്നും തിരു കേശങ്ങള്‍ അവിടെ സൂക്ഷിക്കപ്പെടും എന്നും
കാന്തപുരം പ്രക്യപിക്കുകയും ചെയ്തപ്പോഴാണ് ഇത് ഏറ്റവും പ്രകടമായി പുറം
ലോകത്തിനു ബോദ്യമായിരിക്കുന്നത്.

തിരുകേശം കാന്തപുരത്തിന് ലഭിച്ചതോടെ അസൂയ മൂത്ത് കണ്ണിനു തിമിരം ബാദിച്ച ചില
വികടിത നേതാക്കളാണ് കാന്തപുരത്തിനെതിരില്‍ സംസ്കാര രഹിതവും അതിലേറെ
നാണിപ്പിക്കുന്നതുമായ തെളിവുകളുമായി രംഗത്ത് വന്നിരുന്നത്. ഓരോ
തെളിവുകള്‍ക്കും മണിക്കൂറുകളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നൊള്ളൂ അവയൊക്കെ
പച്ചകള്ളം ആണെന്ന് വെളിവാകുവാന്‍. മാത്രമല്ല ഓരോ തവണയും കൊണ്ട് വരുന്ന
തെളിവുകള്‍ അവര്‍ തന്നെ മുംബ് പറഞ്ഞ തെളിവിനെ കളവാക്കുന്നവ ആയിരുന്നു. കൂടാതെ
തിരു കേശത്തെ തന്നെ കളവാക്കുന്ന പല മുടന്തന്‍ ന്യായങ്ങള്‍ നിരത്താനും ഇവര്‍
പരസ്പരം മത്സരിക്കുകയായിരുന്നു.

തിരു കേശ വിവാദത്തില്‍ ആദ്യ അടി കിട്ടിയത് അബ്ദുല്‍ ഹമീദ് ഫൈസി
അമ്പലക്കടവിനായിരുന്നു.
<http://www.youtube.com/user/klpmqasim#p/a/u/1/ErgHJebZb60>കാന്തപുരത്തിന്
ലഭിച്ച ആദ്യ തിരുകേശം വ്യാജമാണെന്ന് പ്രസന്ഗിച്ച കൂട്ടത്തില്‍ ഒറിജിനല്‍
തിരുകേശം ഉള്ള സ്ഥലങ്ങള്‍ വിശദീകരിച്ചവയില്‍ അബു ദാബിയിലെ ഷെയ്ഖ് ഖസ്രാജി യുടെ
കൈ വശമുള്ള മുടിയെ ഉള്പെടുത്തിയ അമ്പലക്കടവിനു അതെ ഖസ്രാജി വന്നു രേഖകള്‍
ഉണ്ടെന്നു താന്‍ തന്നെ പറഞ്ഞ മുടി കാന്തപുരത്തിന് കൈ മാറിയപ്പോള്‍ തന്റെ മുന്‍
വാക്കുകളെ എങ്ങനെ ന്യായീകരിക്കാം എന്നറിയാതെ അമ്പലക്കടവ് വെള്ളം കുടിച്ചു.
പിന്നീട് ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും എന്ന് പറഞ്ഞ പോലെ ഓരോ
വാദങ്ങള്‍ക്കും തങ്ങളുടെ തന്നെ മുന്‍ വാദങ്ങള്‍ എതിരായി വന്നപ്പോള്‍ അവസാന
അസ്ത്രം എന്ന രീതിയിലാണ് കള്ള തെളിവുകള്‍ നിര്‍മിക്കാന്‍ ഈ കൂട്ടര്‍ കച്ച
കെട്ടി ഇറങ്ങിയത്.

ആദ്യം മര്‍കസില്‍ ഒരു കെട്ട് മുടി ഉണ്ട് എന്നായിരുന്നു ഇവരുടെ വാദം. ഓരോ
വര്‍ഷങ്ങളിലും റബി ഉല്‍ അവ്വല്‍ 12 നു തിരുകേശം കൊണ്ട് ബരകതെടുക്കുവാന്‍
ലക്ഷങ്ങള്‍ മര്കസിലെക്ക് വരാന്‍ തുടങ്ങിയതോടെ ആ വാദം കളവാണെന്ന് എല്ലാവര്ക്കും
ബോദ്യപ്പെട്ടു. പിന്നീട് മര്‍കസില്‍ തിരുകേശം മുക്കിയ വെള്ളം 1000 മുതല്‍ 10000
ഓളം രൂപക്ക് ആണ് ഓരോരുത്തര്‍ക്കും കച്ചവടം ചെയ്യുന്നത് എന്നായിരുന്നു
വാര്‍ത്ത‍ സമ്മേളനം നടത്തി ഇവര്‍ പച്ച കള്ളം തട്ടി വിട്ടത് . തെളിവ്
ചോദിച്ചപ്പോള്‍ കൊടുക്കാനാവാതെ ഈ വാദം ഇവര്‍ തന്നെ പൂഴ്ത്തി. മാത്രമല്ല മുടി
ഇട്ട വെള്ളം കച്ചവടം നടത്തിയത് തങ്ങള്‍ തന്നെ ആണെന്നും രഹ്മതുള്ള
ഖാസിമി<http://www.youtube.com/watch?v=zx5U3fbzwkg&feature=related>2
കുപ്പി വെള്ളം വിട്ടത് 50000 രൂപക്ക് ആണെന്നും നാട്ടില്‍ പാട്ടായതോടെ
എന്ത്
പറയണമെന്നറിയാതെ ചെളാരിക്കാര്‍ വിഷമിച്ചു. അതിന്നിടെയാണ് ചരിത്ര പ്രസിദ്ധ
മണ്ടത്തരവുമായി ഖസ്രജിയുടെ സഹോദരന്റെ "ഒറിജിനല്‍" കത്തുമായി ബഹാവുദ്ദീന്‍
കൂരിയാട് <http://www.youtube.com/watch?v=Hk3PXdBpW9M> രംഗപ്രവേശനം
ചെയ്യുന്നത്. ഒരേ ദിവസം ആഹ്മെദ്‌ ഖസ്രജിയുടെ സഹോദരന്‍ അയച്ചു എന്ന്
ബഹാവുദ്ദീന്‍ അവകാശപ്പെട്ട കത്ത് പലര്ക്കു കൊടുത്തപ്പോഴും വിത്യസ്ത
ഉള്ളടക്കമുള്ള കത്തായി മാറുകയും അവയില്‍ തന്നെ വൈരുദ്യങ്ങള്‍ കാണപ്പെടുകയും
അതിനെ കുറിച്ച് ചോദ്യം വന്നപ്പോള്‍ അവ കസ്രാജി തനിക്ക് ഫാക്സ് ചെയ്തതാണെന്നും
പറഞ്ഞ കൂരിയാട് പക്ഷെ അതില്‍ എങ്ങനെ നീല മഷി കൊണ്ടുള്ള ഒപ്പ് വന്നു എന്ന
ചോദ്യത്തിന് മുന്നില്‍ കുടുങ്ങിപ്പോയ കാഴ്ച നാം കണ്ടു. പിന്നീടാണ് സെനഗല്‍
സമ്മേളനത്തെ കുറിച്ചുള്ള കൂരിയടിന്റെ പ്രസ്താവനകളും അതും പച്ച കള്ളം ആണെന്ന്
വ്യക്തമാകുകയും ചെയ്തത്.

എന്തിനാണ് ഇങ്ങനെ ഒരു സമസ്ത? ജനങ്ങളില്‍ ദീനി ബോദം വളര്‍ത്തുവാനും ദീന്‍
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി രൂപീകൃതമായ സമസ്തയുടെ പേരില്‍ തന്നെ
നേതാക്കള്‍ മത്സരിച്ചു കള്ളം പറയുകയും വഞ്ചന നടത്തുകയും ചെയ്യുമ്പോള്‍
സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യം ആണിത്.

ഇനി മുടിയെ കുറിച്ചുള്ള ചേളാരി സമസ്തക്കാരുടെ രസകരമായ മലക്കം മറിച്ചിലുകള്‍.
ആദ്യം മര്കസിലുള്ള മുടി രസൂലുല്ലാഹി (സ) യുടെ മുടിയല്ല, മറിച്ച്‌ കാന്തപുരം
സ്വന്തം മുടി പറിച്ചു വെച്ചതാണ് എന്നായിരുന്നു ചെളാരിക്കാര്‍ പറഞ്ഞത്. പിന്നീട്
ആ വാദം ഒഴിവാക്കി. ശേഷം കാന്തപുരത്തിന്റെ ഭാര്യയുടെ മുടി ആണെന്നായി വാദം.
പിന്നീട് അതും മാറ്റി . എല്ലാം പറയുന്നതും പിന്നെ മാറ്റി പറയുന്നതും ഒരേ ടീം.

കാന്തപുരത്തിന്റെ മുടിയാണെന്നും ഭാര്യയുടെ മുടി ആണെന്നും പറഞ്ഞാല്‍ തങ്ങളുടെ
കളവു ശാസ്ത്രീയമായി തെളിയിക്കപ്പെടാന്‍ സാദ്യത ഉണ്ട് എന്ന് മനസ്സിലാക്കിയത്
കൊണ്ടായിരിക്കാം, അതികം വൈകാതെ തങ്ങളുടെ വാദം വീണ്ടും മാറ്റി. ഇത്തവണ സുഡാനിലെ
ഒരു സ്ത്രീയുടെ മുടി ആണ് ഇത് എന്നായിരുന്നു ചെളാരിക്കാരുടെ വാദം. അവിടെ പോയി
ആരും പരിശോദിക്കില്ല എന്ന് കരുതിയാകാം ഈ പ്രാവശ്യം കളവു ആഫ്രിക്കയിലേക്ക്
വിട്ടത്. പക്ഷെ വാക്ക് മാറ്റല്‍ പിന്നെയും മുറക്ക് നടന്നു. ഓരോ പ്രാവശ്യം
ഉന്നയിക്കുന്ന വാദങ്ങളും തങ്ങളുടെ മുന്‍ വാദങ്ങള്‍ കളവ് ആയിരുന്നു എന്നതിന്റെ
ജീവിക്കുന്ന തെളിവുകളായി.
അപ്പോഴാണ്‌ കള്ള കത്തുമായി ബഹാവുധീന്‍ മുന്‍ വാദങ്ങളെ മുഴുവന്‍ കളവാക്കിയത്.
രസൂലുല്ലഹി (സ) യുടെ മുടി തീയില്‍ കരിയില്ല എന്നും അതിനാല്‍ തന്നെ അത്
കത്തിച്ചു നോക്കണം എന്നും ആവശ്യപ്പെട്ട ചെറുശ്ശേരിക്ക് , ഒരു പക്ഷെ കാന്തപുരം
ഇനി മുടി തീയില്‍ കാണിച്ചു കരിഞ്ഞില്ലെങ്കില്‍ തങ്ങളുടെ എല്ലാ വാദങ്ങളും
തകര്‍ന്നു പോകും എന്ന് മനസ്സിലാക്കിയപ്പോള്‍ അതിനു തടയിടാനായിരുന്നു
ബഹാവുദ്ദീന്‍ പുതിയ കളവു ഖസ്രജിയുടെ സഹോദരന്റെ പേരില്‍ നിര്‍മിച്ചത്. ആ മുടി
പ്രത്യേക തരം കെമിക്കല്‍ കൊണ്ട് നിര്മിച്ചതാനെന്നും അത് തീയില്‍ കരിയില്ല
എന്നും ആയിരുന്നു ബഹാവുട്ദീന്റെ വാദം. അതോടെ ചെളാരിക്കാര്‍ മുംബ് പറഞ്ഞു
വെച്ചതെല്ലാം അവര്‍ക്ക് തന്നെ കളവാക്കേണ്ടി വന്നു .

ഇന്ന് മെയില്‍ ബോക്സ് തുറന്നപ്പോഴാണ് ഒരു കാര്യം ശ്രദ്ദയില്‍
പെട്ടത്. കാന്തപുരത്തിന് മുടി കിട്ടിയത് ബോംബയില്‍ നിന്നാണ് എന്നതിന്
ചെളാരിക്കാര്‍ക്ക് തെളിവുകള്‍ ലഭിച്ചു പോലും. വായിച്ചപ്പോള്‍ ചിരിയും കൂടെ
അവരുടെ ഗതികേട് ഓര്‍ത്തു സഹതാപവും ആണ് തോന്നിയത്. ഇത് വരെ ചെലാരിക്കാര്‍ക്ക്
എത്രയെത്ര തെളിവുകള്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ ആ തെളിവുകള്‍ ഒക്കെ എവിടെ?
യുനിവേര്സിടി എന്ന് നാമകരണം ചെയ്ത ചെമ്മാട് അക്കാദമിയുടെ സില്‍വര്‍ ജൂബിലി
സമ്മേളനം പോലും ഒരു കള്ളക്കത്തിനും അതിന്റെ രേഖകള്‍ക്കും വേണ്ടി നീക്കി വെച്ച
പ്രസ്ഥാനത്തിന് ഇനി എന്ത് തെളിവുകള്‍ ഉണ്ടാക്കാനാണ് ബുദ്ടിമുട്ട് ഉണ്ടാകുക?
ചെളാരിക്കാരുടെ ഓരോ തെളിവുകളും കളവാണെന്ന് തെളിയാന്‍ ഏതാനും മണിക്കൂര്കളോ അല്പം
ദിവസങ്ങളോ ആണ് ഇത് വരെ വേണ്ടി വന്നിട്ടുള്ളത്. പക്ഷെ ഓരോ കള്ളം പിടികൂടുമ്പോഴും
അടുത്ത തെളിവുകള്‍ (കളവുകള്‍) നിര്‍മിക്കാനുള്ള പരിശ്രമതിലേക്കാന്
ചെളാരിക്കാര്‍ തിരിയുകയാണ് ചെയ്തത്.
ഇത് വെറും ചെളാരിക്കാരുടെ മാത്രം അവസ്ഥയല്ല. മുജാഹിദും ജമ'അതും ചെകന്നൂരും ഈ
വിഷയത്തില്‍ ചെളാരിക്കാരുടെ കൂടെ ഒരേ തോണിയിലാണ് യാത്ര ചെയ്യുന്നത്.
മുജാഹിദുകള്‍ തിരു കേഷതിനെതിരില്‍ വ്യാപകമായി പ്രജാരണം നടത്തുവാന്‍
തീരുമാനിച്ചിരുന്നു. പക്ഷെ ഒരു സ്ഥലത്ത് പറഞ്ഞ കാര്യങ്ങള്‍ വേറെ ഒരു സ്ഥലത്ത്
പറയാന്‍ കഴിയാത്ത അവസ്ഥ ആയിരുന്നു മൌലവിമാര്‍ക്ക്. കാരണം ഒരു സ്ഥലത്ത് പറഞ്ഞ
തെളിവുകള്‍ അടുത്ത സ്ഥലത്ത് എത്തുമ്പോഴേക്കും കളവായി മാറിയിട്ടുണ്ടാകും.
നാറിയവനെ പെരിയാല്‍ പേറിയവന്‍ നാറും. അത് തന്നെ സംഭവിച്ചു. പക്ഷെ മുജാഹിദുകള്‍
അവരുടെ തുടക്കം മുതല്‍ തന്നെ നാറിയവര്‍ ആയതു കൊണ്ട് അവര്‍ക്ക് അത് വലിയ
പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല എന്ന് മാത്രം

ഈയിടെ ആയി ചെളാരിയിലും പരിസരത്തും ഒരു പ്രത്യേക നാറ്റം ആണ്. കുമിഞ്ഞു കൂടിയ
തെളിവുകള്‍ കളവായി മാറിയപ്പോള്‍ അവ ചീഞ്ഞു നാറുന്നു. ഓരോ ദിവസം കഴിയും തോറും
നാറ്റം കൂടി കൂടി വരുന്നു. വൃത്തി കേടുകള്‍ നീക്കം ചെയ്യാന്‍ ആരും
തയ്യാറാകുന്നില്ല. ആര്‍ക്കും അതിനുള്ള ധൈര്യം ഇല്ല. കാരണം ചെളാരിയിലെ പ്രത്യേക
പ്രകൃതി നിയമം തന്നെ. എന്തെന്നാല്‍ ചെളാരിയില്‍ തൂമ്പില്‍ നിന്നാണ് കാതല്‍
വളര്‍ന്നു തുടങ്ങുന്നത്, മാത്രമല്ല തലയുടെ നിയന്ത്രണം പൂര്‍ണമായും വാലിന്‍റെ
അധീനതയിലും .

നാഥന്‍ അവര്‍ക്ക് നല്ല ബുദ്ദി പ്രധാനം ചെയ്യട്ടെ എന്ന് പ്രാര്‍ഥനയോടെ
പി വി സി അബ്ദു

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ