സനദ് വായിക്കുന്നു

ഖസ്രജിയുടെ കയ്യിലിരിക്കുന്നത് തിരു കേശമാനെന്നു അമ്പലക്കടവ്

0

Tiru Kesham
For Zero Abdulla

2011, ജൂലൈ 21, വ്യാഴാഴ്‌ച

ഞെട്ടിപ്പിക്കുന്ന വാര്‍ത്തകള്‍ !

******************

വര്‍ഷങ്ങള്‍ക് മുംബ് ..ജാലിയ വാലയുടെ കയ്യില്‍ നിന്നും കാന്തപുരത്തിന് തിരു കേശം ലഭിച്ചു എന്ന് കേട്ടപ്പോള്‍ ആദ്യം ഞെട്ടിയത് അമ്പലക്കടവ് ഫൈസി ആയിരുന്നു അങ്ങിനെ അയാള്‍ അതിനെ വ്യജമാക്കാന്‍ അബുധാബിയില്‍ കസ്രജിയുടെ കയ്യിലുള്ളതും , ഡല്‍ഹി ജുമാ മസ്ജിധിലുള്ളതും, പിന്നെ തുര്‍കിയിലും ,വെല്ലുരിലുള്ളതും, എല്ലാം തിരുകേശവും.. കാന്തപുരത്തിന്റെ കയ്യിലുള്ളത് വ്യാജമാണെന്നും കവല പ്രസംഗങ്ങള്‍ നടത്തി ......

വര്‍ഷങ്ങള്‍ക് ശേഷം അബുധാബിയില്‍ നിന്നും സാക്ഷാല്‍ കസ്രാജി മര്‍കസ് സമ്മേളനത്തില്‍ വന്നു ജനലക്ഷങ്ങളുടെ മുന്നില്‍ വെച്ച് "തിരു കേശം ' കാന്തപുരത്തിന് കൈ മാറിയപ്പോള്‍ അമ്പലക്കടവ് വീണ്ടും ഞെട്ടിപോട്ടിതെരിച്ചു പിന്നീട് എസ് . കെ കൂടാരത്തിലെ പലരും ഞെട്ടി !

തിരു കേശം സൂക്ഷിക്കാന്‍ ഒരു മസ്ജിദ് കൂടി നിര്‍മിക്കുമെന്ന കാന്തപുരത്തിന്റെ പ്രസ്താവന കേട്ടപ്പോള്‍ ...ഞെട്ടാത പലരും ഞെട്ടി പിന്നീട് കേരളത്തെ ഞെട്ടിപ്പിക്കുന്ന വാര്‍ത്തകളുടെയും, വാര്‍ത്താ സമ്മേളനങ്ങളുടെയും ഒരു പരമ്പര തന്നെയായിരുന്നു ...

കാന്തപുരത്തിന് ഇപ്പോള്‍ കിട്ടിയ മുടിയും വ്യാജമാണെന്ന് അമ്പലക്കടവും പരിവാരങ്ങളും പത്ര സമ്മേളനം നടത്തി .കസ്രജിയുടെ കയ്യിലുള്ള മുടി ഒരിജിനലാണെന്ന് പ്രസ്താവിച്ചിരിക്കെ അത് കാന്തപുരത്തിന്റെ കയ്യിലെത്തിയപ്പോള്‍ അതെങ്ങിനെ വ്യാജനായ് എന്നറിയാതെ പലരും ഞെട്ടി ! അങ്ങിനെയാണെങ്കില്‍ വെല്ലുരിലുള്ളതും ,തുര്‍കിയിലുല്ലതുമൊക്കെ കാന്തപുരത്തിന് കിട്ടിയാല്‍ അത് വ്യജനാവുമെന്നതിനാല്‍ ..പലരും ഞെട്ടലിനെ പിടിച്ചു നിര്‍ത്തി .

പിന്നീട് കൂരിയാട് മൌലവി കസ്രജിയ്ടെ സഹോദരന്റെ കത്തുമായ് പത്ര സമ്മേളനത്തില്‍ വന്നതും ആ കത്ത് പിറ്റേ ദിവസം സമ്മേളന നഗരിയില്‍ വായിക്കുമ്പോള്‍ അത് പ്രസവിച് പെഴുകിയിരുന്നു ..കാരണം തലേ ദിവസത്തിലെ വാചകങ്ങളില്‍ നിന്നും ഒരു പാട് വിശധീകരണങ്ങള്‍ ആ കത്തിലുണ്ടായിരുന്നു ഇത് കേട്ട പലരും ഞെട്ടി !. കാര്യം അന്യെഷിച്ചപ്പോള്‍ കസ്രജിയുടെ സഹോദരന്‍ രണ്ടു കത്ത് നല്‍കിയിരുന്നുവെന്നും , അതില്‍ ഒന്ന് പത്ര സമ്മേളനത്തില്‍ കൈ മാറിയെന്നും , മറ്റൊന്നാണ് ഇവിടെ വായിച്ചതെന്നും മൊഴിഞ്ഞു. കത്തിലെ തിയ്യതി ഒരേ ദിവസമാനെന്നത് കണ്ട പത്രക്കാരുടെ ചോദ്യത്തിനു അത് ഫാക്സ് അയച്ചതെന്ന മറുവടി ! നീല മഷിയുള്ള ഫാക്സ് കത്തും , വെറും കത്തെഴുതാന്‍ വേണ്ടി മാത്രം കുത്തിയിരിക്കുന്ന കസ്രജിയുടെ സഹോദരനെയും ഓര്‍ത്തപ്പോള്‍ പത്രക്കാരും ഞെട്ടി !

സനദ് കണ്ട് ബോധ്യമാവാതെ.. ഒരു ശഹ്രെ മുബാറക്കും അന്ഗീകരിക്കാന്‍ കഴിയില്ലെന്ന ചേളാരി ധ്വനി കേട്ടപ്പോള്‍ എസ് . കെ കുട്ടികളടക്കം ഞെട്ടി! കാരണം തങ്ങളുടെ കാസിമി അവര്‍കള്‍ വെല്ലോരില്‍ നിന്നും കൊണ്ട് വന്ന സനദ്മു കണ്ടു ബോധ്യമാവാത്ത മുടി വെള്ളം വിറ്റത് '25000 +25000 =50000 രൂപക്കായിരുന്നു ; അപ്പോള്‍ അതും വ്യാജനവില്ലേ ?

തിരു കേശം കത്തിച്ചു നോക്കണമെന്നും ,ഡി എന്‍ എ ടെസ്ടിനു വിധേയമാക്കണമെന്ന.. .എസ് കെ കൂടാരത്തില്‍ നിന്നുള്ള ..തിരു മൊഴിയും കേട്ടപ്പോള്‍ ഈമാനുള്ള മുഹ്മിനീങ്ങളുടെ ഖല്ബും ഞെട്ടി !

കാന്തപുരത്തിന്റെ ഭാര്യയുടെ മുടിയനെന്നും , അറബിപ്പെണ്ണിന്റെ മുടിയും ,കെമിക്കന്‍ നാരാനെന്നും ...അവസാനം ഇതാ .. ജാലിയം വാലായുടെ കയ്യില്‍ നിന്നും കസ്രാജി വാങ്ങിയത് കാന്തപുരത്തിന് കൈ മാറിയെന്ന ഞെട്ടിപ്പിക്കുന്ന വിവരം കൂടി കേട്ടപ്പോള്‍ ...പൊട്ടന്മാരടക്കം ഞെട്ടി !
അങ്ങിനെ ഞെട്ടലുകളുടെ പരമ്പര തുടരുന്നു ....ഇതെല്ലം കേട്ട് തക്ബീര്‍ വിളിക്കുന്ന അണികളെ കാണുമ്പോള്‍ അബു ജഹിലിന്റെ ആത്മാവും ഞെട്ടുന്നുണ്ടായിരിക്കാം.. !

ഇനി വരാനിരിക്കുന്ന ഞെട്ടിപ്പിക്കുന്ന വാര്‍ത്താ സമ്മേളനം എന്താണാവോ ?എന്നോര്‍ത്ത് കേരളീയര്‍ ഒന്നടങ്കം ലോകത്തിന്റെ വിവിത കോണുകളില്‍ നിന്നും ഞെട്ടികൊണ്ടിരിക്കുന്നു !

2011, ജൂലൈ 15, വെള്ളിയാഴ്‌ച

എണ്‍പത്തൊമ്പത് -- ഒ എം തരുവണ

അറുപത്തഞ്ചു വര്‍ഷം കൊണ്ട് കോഴിക്കോട് നഗരത്തില്‍ മാത്രം പതിനൊന്നു പള്ളികള്‍ സുന്നികള്‍ക്കു നഷ്ടപ്പെട്ടു. പിന്നീടുവന്ന ഇരുപതു വര്‍ഷങ്ങള്‍ കൊണ്ട് ഇരുപത്തിമൂന്നു പള്ളികള്‍ ഈ നഗരത്തില്‍ സുന്നികള്‍ നിര്‍മിച്ചു. 1989നു ശേഷം സമസ്തയില്‍ എന്തുസംഭവിച്ചു എന്നതിന് ഈ അനുഭവം വേണമെങ്കില്‍ ഒരു സൂചകമായെടുക്കാം. അഹ്ലുസ്സുന്നയാകുന്ന നമ്മുടെ പ്രസ്ഥാനത്തെ നയിച്ച പഴയകാല നേതാക്കളെല്ലാം സാത്വികരും മഹാ•ാരുമായിരുന്നു. പ്രസ്ഥാനത്തിന്റെ ആസ്ഥാന നഗരിയില്‍ സുന്നികള്‍ക്ക് ഇങ്ങനെയൊരു അപചയം സംഭവിച്ചതിന് ആരെയും കുറ്റപ്പെടുത്തുകയല്ല; ഒരു വസ്തുത ചൂണ്ടിക്കാട്ടുക മാത്രമാണ്. എണ്‍പത്തൊമ്പതിന് മുമ്പും ശേഷവും എന്നൊരു ചര്‍ച്ച വന്നാല്‍ എടുത്തുപറയേണ്ട നിരവധി വിഷയങ്ങളുണ്ട്. 1925ന്റെ സാമൂഹിക സാഹചര്യങ്ങളെ നേരിടാന്‍ പര്യാപ്തമായ രീതിയിലായിരുന്നു കാലഘട്ടത്തിന്റെ ഇതിഹാസങ്ങളായിരുന്ന സയ്യിദ് വരക്കല്‍ ബാ അലവി മുല്ലക്കോയ തങ്ങളും പാങ്ങില്‍ അഹ്മദ്കുട്ടി മുസ്ലിയാരും സമസ്ത എന്ന മഹാ പ്രസ്ഥാനത്തിന് രൂപംനല്‍കിയത്. അന്നേക്ക് അതുമതിയായിരുന്നു. എണ്‍പതുകളിലേക്കു വന്നപ്പോഴും പ്രസ്ഥാനം ഇരുപത്തഞ്ചിന്റെ അതേ ചട്ടക്കൂട്ടിലായിരുന്നു. എണ്‍പതിന് ഈ ചട്ടക്കൂട് തീരെപോരായിരുന്നു. പോരാ എന്നു കണിശമായി വിശ്വസിച്ച ഒരാള്‍ ഉണ്ടായതാണ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ വഴിത്തിരിവുണ്ടാക്കിയത്. ആ ഒരാള്‍ ശൈഖുനാ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരായിരുന്നു. ഈ ഒരാളിന് ഉറച്ച പിന്തുണയും പിന്‍ബലവും നല്‍കാന്‍ താജുല്‍ ഉലമാ സയ്യിദ് അബ്ദുല്‍ റഹ്മാന്‍ അല്‍ ബുഖാരിയും മൌലാനാ എം എ അബ്ദുല്‍ ഖാദിര്‍ മുസ്ലിയാരും തലയെടുപ്പുള്ള ഒരുകൂട്ടം പണ്ഡിത•ാരും രംഗത്തുവന്നതോടെ സമസ്ത എന്ന മഹാ പ്രസ്ഥാനത്തിന്റെ ചരിത്രം കാലത്തിന്റേതായി.
അഞ്ചു വയസ്സുകാരന്റെ കുട്ടിക്കുപ്പായത്തില്‍ നിന്ന് എണ്‍പതുകാരന്റെ വലിയ കുപ്പായത്തിലേക്കു വേഷപ്പകര്‍ച്ചയുണ്ടായപ്പോഴാണു കാലത്തോടു സംവദിക്കാന്‍ സുന്നീ പ്രസ്ഥാനം പ്രാപ്തമായത്. ഇത് വെറുമൊരു ഗ്രൂപ്പു വഴക്കിന്റെയും വഴി പിരിയലിന്റെയും ചരിത്രമല്ല; വഴക്കിട്ടു പിരിഞ്ഞുവെന്നു പഴി പറയാനുമാവില്ല. കാലം ആവശ്യപ്പെട്ട മാറ്റത്തിലേക്കുള്ള ചുവടുവയ്പ്പായിട്ടാണ് എണ്‍പത്തൊമ്പതിനെ കാണേണ്ടത്. അതിനു ചില നിമിത്തങ്ങളുണ്ടായതു നേര്. സമസ്ത പോലെ ഒരു പ്രസ്ഥാനത്തില്‍ നിന്നു കാലം പലതും ആവശ്യപ്പെടുന്നുണ്ടായിരുന്നു. വൈജ്ഞാനികവും സാമൂഹികവും ആത്മീയവുമായ മുന്നേറ്റങ്ങള്‍. രാഷ്ട്രീയക്കാര്‍ എല്ലാം കൊണ്ടുവന്നു തരുമെന്നും കൈയും കഴുകി സുപ്രക്കു മുന്നില്‍ ചെന്നിരുന്നാല്‍ മാത്രം മതിയെന്നും ഒരു വിഭാഗം വിശ്വസിക്കുക മാത്രമല്ല; ശഠിക്കുക കൂടി ചെയ്തു. ഈ വിശ്വാസത്തെ അടിച്ചുടച്ച് തെറിപ്പിക്കാന്‍ എണ്‍പത്തൊമ്പതോളം പോരേണ്ടിവന്നു എന്നതൊഴിച്ചാല്‍ വിപ്ളവകരം എന്നതല്ലാതെ ഈ മാറ്റത്തെ വിളിക്കാനാകില്ല. ആസ്ഥാന നഗരിയില്‍ നഷ്ടപ്പെട്ട പതിനൊന്നു പള്ളികള്‍ക്കു പകരം ഇരുപത്തിമൂന്നു പള്ളികള്‍ നിര്‍മിച്ചുവെന്നു മാത്രമല്ല ഈ മാറ്റത്തിന്റെ ഗുണഫലം.
വൈജ്ഞാനിക രംഗത്തും സാമൂഹികമായും മറ്റും സുന്നീ പ്രസ്ഥാനത്തില്‍ ഒരു കുതിച്ചുചാട്ടം തന്നെയുണ്ടായി. ആര്‍ക്കും ഒന്നും നിഷേധിക്കാനാവില്ല. എല്ലാം എല്ലാവരും കണ്‍തുറന്നു കണ്ടുകൊണ്ടിരിക്കുകയാണ്.
സംക്ഷിപ്തമായി ഒരനുഭവം പറയാം. 1983ലെ മലപ്പുറം ജില്ലാ സുന്നി സമ്മേളനം വരെ നടന്ന സുന്നി സമ്മേളനങ്ങളില്‍ നിന്നു വ്യതിരിക്തവും സവിശേഷവുമായിരുന്നു ഈ സമ്മേളനം. യുവ പണ്ഡിത•ാരുടെയും എസ്എസ്എഫിന്റെയും സജീവസാന്നിധ്യമായിരുന്നു ഈ മാറ്റത്തിനു കാരണമായത്. സമ്മേളന പരിപാടികള്‍ തയാറാക്കാന്‍ മലപ്പുറം കുന്നുമ്മലില്‍ ഒരു ഹോട്ടലില്‍ ചേര്‍ന്ന യോഗത്തില്‍ ഈ ലേഖകനുമുണ്ടായിരുന്നു. മൂന്നു ദിവസത്തെ പരിപാടികളുടെ വിശദമായ കരട് മുസ്തഫ ഫൈസി അവതരിപ്പിച്ചപ്പോള്‍ രംഗം പ്രക്ഷുബ്ധമായി. സമുദായ രാഷ്ട്രീയം അധികാരത്തിലിരിക്കുന്ന കാലം. പക്ഷേ, ഒരൊറ്റ മന്ത്രിയെയോ എം എല്‍ എയോ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയില്ല. വലിയ ഒരാപത്തു മുന്നില്‍ കണ്ടപോലെ മുതിര്‍ന്ന പണ്ഡിത•ാര്‍ ചകിതരായി. ചിലര്‍ പൊട്ടിത്തെറിച്ചു. കോട്ടുമല ഉസ്താദ് കയര്‍ത്തു. ഇതെന്തൊരു സമ്മേളനമാണ് മുസ്തഫാ? അദ്ദേഹത്തിനു വിശ്വസിക്കാനായില്ല. അതോടെ വിമര്‍ശനങ്ങളുടെ പേമാരി ചൊരിഞ്ഞു. സമ്മേളനത്തിനു പോലീസ് സഹായം വേണം. പല സര്‍ക്കാര്‍ സംവിധാനങ്ങളുടെയും പിന്തുണ വേണം, ഫയര്‍ഫോഴ്സ് വരണം, അയ്യായിരം പേര്‍ക്ക് മൂന്നുദിവസം ക്യാമ്പ് ചെയ്യാനുള്ള വിശാലമായ പന്തല്‍ ഉണ്ടാക്കണം, ഇതിനുള്ള മുള നിലമ്പൂര്‍ കാട്ടില്‍ നിന്നാണു കിട്ടേണ്ടത്, ജലവിതരണവും വൈദ്യുതി കണക്ഷനും കിട്ടേണ്ടതുമുണ്ട്. മന്ത്രിമാരെയും എം എല്‍ എമാരെയും തഴഞ്ഞാല്‍ ഇതൊക്കെ എങ്ങനെ നടത്തും? ഇതായിരുന്നു സീനിയര്‍ ഉസ്താദുമാരുടെ ആശങ്ക. ഈ ചെറുപ്പക്കാരുടെ ചോരത്തിളപ്പ് എന്നു പറഞ്ഞുകൊണ്ട് അവതാരകനെ ഉസ്താദുമാര്‍ ഇരുത്തിക്കളഞ്ഞു. കരടു പരിപാടി പോയ വഴികണ്ടില്ല. പകരം പതിവിന്‍പടി കാര്യപരിപാടി തയാറായി, സമ്മേളനവും അപ്രകാരം നടന്നു. ഇതായിരുന്നു അന്നത്തെ അനുഭവം. നമുക്ക് അന്നവും വെള്ളവും വെളിച്ചവും തരുന്നത് രാഷ്ട്രീയക്കാരാണെന്നും അവരുടെ ആശിര്‍വാദവും സാന്നിധ്യവുമില്ലാതെ സമസ്തക്കു സ്വന്തമായും സ്വതന്ത്രമായും ഒരു നിലനില്‍പുമില്ലെന്നും നിസ്വാര്‍ത്ഥരും നിഷ്കളങ്കരുമായ ഈ പണ്ഡിത•ാര്‍ ആത്മാര്‍ത്ഥമായും വിശ്വസിച്ചു. പണ്ഡിത•ാരെ ഇവ്വിധം പ്രീണിപ്പിച്ചോ പേടിപ്പിച്ചോ നിര്‍ത്തുന്നതില്‍ രാഷ്ട്രീയക്കാര്‍ അനായാസേന വിജയിക്കുകയും ചെയ്തു.
ശൈഖുനാ കാന്തപുരത്തിന്റെ വരവോടെ ഈ ആശ്രിതത്വം ചോദ്യം ചെയ്യപ്പെട്ടു തുടങ്ങി. അദ്ദേഹത്തിന്റെ സങ്കല്‍പത്തിലെ സമസ്ത പുത്രികാപദവിയില്‍ കിടക്കുന്ന ഒന്നായിരുന്നില്ല. സ്വന്തം കാലില്‍ നില്‍ക്കാനും സ്വതന്ത്രമായി പ്രവര്‍ത്തിക്കാനും ദീനിന്റെ കാര്യം നട്ടെല്ലു നിവര്‍ത്തി നിന്ന് ആരോടും ഉറച്ചു പറയാനും പ്രാപ്തമായ ഒരു സമസ്തയായിരുന്നു. നാലാംകിട രാഷ്ട്രീയത്തിന്റെ വാലില്‍ കെട്ടാതെ തന്നെ സുന്നി പ്രസ്ഥാനത്തിന് സ്വതന്ത്രമായ നിലനില്‍പുണ്ടാകണമെന്ന് ആഗ്രഹിച്ചവരുടെ നിരയില്‍ എം എ ഉസ്താദും താജുല്‍ ഉലമയും ഉണ്ടായിരുന്നു. 1985ലെ സമസ്തയുടെ അറുപതാം വാര്‍ഷിക സമ്മേളനം ഇങ്ങനെ വേറിട്ടതാക്കാനായിരുന്നു സമ്മേളന ശില്‍പിയായ കാന്തപുരം ഉസ്താദിന്റെ പുറപ്പാട്. ഒടുവില്‍ നടന്ന ഒത്തുതീര്‍പുകളുടെ ഫലമായി കാര്യപരിപാടിയില്‍ പാരമ്പര്യ രീതിയുടെ ആവര്‍ത്തനമുണ്ടായി. എന്നാല്‍ ഏറെ വൈകാതെ കോഴിക്കോട് മാനാഞ്ചിറയില്‍ നടന്ന ജില്ലാ സുന്നീ സമ്മേളനത്തില്‍ സ്വാതന്ത്യ്ര പ്രഖ്യാപനമുണ്ടായി. ഒരൊറ്റ മന്ത്രിയോ എം എല്‍ എയോ രാഷ്ട്രീയ നേതാവോ പങ്കെടുക്കാതെ സുന്നി സമ്മേളനം വിജയകരമായി നടന്നു. ഈ സമ്മേളനത്തിന് വെള്ളവും വെളിച്ചവും ഉള്‍പ്പെടെ ഭരണകൂടത്തിന്റെ സകല ഒത്താശകളും ലഭിക്കുകയും ചെയ്തു. മലപ്പുറത്തെ ചെറുപ്പക്കാരുടെ സ്വപ്നം അത്രയൊന്നും ചെറുപ്പമല്ലാത്ത ശൈഖുനാ കാന്തപുരം വിജയകരമായി സാക്ഷാത്കരിച്ചു. സുന്നി പ്രസ്ഥാനം അതിന്റെ സ്വതന്ത്ര നിലപാടുകളിലേക്കു വളരെ വേഗം ഗതിമാറുകയായിരുന്നു.
നേതൃത്വത്തിന്റെ ആശ്രിതത്വ ചിന്തയുമായി ശൈഖുനാ ഉടക്കിയ സന്ദര്‍ഭങ്ങള്‍ വീണ്ടും ഉണ്ടായിക്കൊണ്ടിരുന്നു. 86-87 കാലത്തെ ശരീഅത്ത് വിവാദത്തിനിടയിലും ഇങ്ങനെ ഒരവസരമുണ്ടായി. മുസ്ലിം വ്യക്തിനിയമവും പിറക്കാന്‍ പോകുന്ന വിവാഹ മുക്തയുടെ അവകാശങ്ങള്‍ സംബന്ധിച്ച ബില്ലും പൊരിഞ്ഞ ചര്‍ച്ചക്കു വന്നു. വിഷയം ശരീഅത്ത് സംബന്ധമായതിനാല്‍ നിലപാട് കേന്ദ്രസര്‍ക്കാറിനെ ഔദ്യോഗികമായി അറിയിക്കാന്‍ സമസ്ത തീരുമാനിച്ചു. പ്രധാനമന്ത്രിയെ കണ്ടു നിവേദനം നടത്താനുള്ള അനുമതിയും ലഭിച്ചു. പോകേണ്ട പാനലും തയാറായി. ഡല്‍ഹിയിലേക്കുള്ള ടിക്കറ്റു പോലും ഒ കെ ആയപ്പോള്‍ രാഷ്ട്രീയ ഇടപെടല്‍ വന്നു. സമസ്ത സ്വന്തമായി നിവേദക സംഘത്തെ അയക്കേണ്ടെന്നും രാഷ്ട്രീയ നേതാക്കള്‍ പ്രധാനമന്ത്രിയെ കാണുമ്പോള്‍ സമസ്തയുടെ താത്പര്യം കൂടി പരിഗണിക്കുമെന്നുമായിരുന്നു വിശദീകരണം. 1989ലെ സംഭവ വികാസങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച രാസ ഘടകങ്ങളില്‍ ഈ ആശ്രിതത്വവും പ്രധാനമായിരുന്നു.
'കാന്തപുരത്തിന്റെ ലീഗ് വിരോധം' എന്ന ബാനറിലായിരുന്നു ഈ നിലപാടുകളെ കണ്ടിരുന്നത്. ഈ ആരോപണം വസ്തുതാപരമായിരുന്നില്ലതാനും. മുസ്ലിം രാഷ്ട്രീയം രാഷ്ട്രീയമായിട്ടും സമസ്ത മത സംഘടനയായിട്ടും തീര്‍ത്തും സ്വതന്ത്രമായി നിലനില്‍ക്കണം എന്നായിരുന്നു താജുല്‍ ഉലമയും കാന്തപുരവും ആഗ്രഹിച്ചത്. രണ്ടും രണ്ടു സ്വഭാവമുള്ള തീര്‍ത്തും വ്യത്യസ്തമായ ആശയതലമുള്ള കൂട്ടായ്മകളാണ്. രണ്ടും വേറിട്ടും സ്വതന്ത്രമായും പ്രവര്‍ത്തിച്ചു ശക്തി സംഭരിക്കുകയും നിലനില്‍ക്കുകയും ചെയ്യണം. സഹകരിക്കാവുന്ന മേഖലകളില്‍ സഹകരിക്കുന്നതിനും വിയോജിക്കേണ്ടി വരുമ്പോള്‍ അങ്ങനെ ചെയ്യാനും സ്വാതന്ത്യ്രമുണ്ടാകണം. ഇങ്ങനെയേ നമ്മുടെ നേതാക്കള്‍ കരുതിയിട്ടുള്ളൂ. ഇരു പ്രസ്ഥാനങ്ങളുടെയും ആരോഗ്യകരമായ വളര്‍ച്ചക്കും വികാസത്തിനും നിലനില്‍പിനും ഇതായിരുന്നു ശരിയായ കാഴ്ചപ്പാട്. കാലം അതു തെളിയിക്കുകയും ചെയ്തു. ഇസ്ലാമിക ശരീഅത്തിനു കടകവിരുദ്ധമായ വിധത്തില്‍ സ്ത്രീ സംവരണം ഉണ്ടായപ്പോള്‍ പ്രത്യാഘാതം കണ്ടല്ലോ. തെങ്ങിന്‍ തടത്തില്‍ കുമ്പളങ്ങക്കുരു നട്ടതുപോലെയായി. തെങ്ങിനു ചാരം നല്ല വളമാണ്. പക്ഷേ, ചാരമിട്ടപ്പോള്‍ മണിക്കൂറുകള്‍ കൊണ്ടു കുമ്പളങ്ങ വള്ളിയുടെ കഥ കഴിഞ്ഞു.
സമസ്ത രാഷ്ട്രീയത്തിന്റെ വാലായി കിടന്നപ്പോള്‍ പ്രശ്നങ്ങള്‍ വേറെയുമുണ്ടായിരുന്നു. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ സ്ഥാപിത താത്പര്യങ്ങളില്‍ പലതും അയലില്‍ കിടന്നു നുരുമ്പിച്ചു. ഇതില്‍ പ്രധാനം ആദര്‍ശപരവും വൈജ്ഞാനികവുമായിരുന്നു. പുതിയ തലമുറക്ക് ആദര്‍ശാധിഷ്ഠിതമായി മതവിദ്യാഭ്യാസവും പൊതുവിദ്യാഭ്യാസവും നല്‍കാന്‍ യാതൊരു സംവിധാനവും ഉണ്ടായിരുന്നില്ല മത ഭൌതിക വിദ്യാഭ്യാസ സമന്വയം പുലരാത്ത ആശയമായി ഏടിലുറങ്ങി. ഹലുവ ബസാറിലെയും ഫ്രാന്‍സിസ് റോഡിലെയും ചിതലരിച്ച കൂരക്കുതാഴെ പ്രസ്ഥാനം ചലനമറ്റു കിടന്നു. സുന്നി വിദ്യാര്‍ത്ഥി പ്രസ്ഥാനം നിലവില്‍ വന്നു. പക്ഷേ, മുന്നോട്ടുള്ള പ്രയാണ വഴിയില്‍ പഴഞ്ചന്‍ നിലപാടുകള്‍ വഴിമുടക്കി. മത വിദ്യാഭ്യാസരംഗം പ്രതിസന്ധിയിലായിരുന്നു. പ്രാഥമിക പഠനരംഗത്ത് പരിഷ്കരണം അനിവാര്യമായിരുന്നു. മൂന്നുപതിറ്റാണ്ടിന്റെ പഴക്കംപേറുന്ന പാഠ്യപദ്ധതി, അശാസ്ത്രീയമായി തയ്യാറാക്കിയ പാഠപുസ്തകങ്ങള്‍. ലേഖനങ്ങള്‍ സമാഹരിച്ചതും കിതാബുകളില്‍ പകര്‍ത്തിയെടുത്തതും വരെ പാഠപുസ്തകങ്ങളായി പഠിപ്പിച്ചു. ഒരുകാലത്ത് ഇതുശരിയാവാം. പക്ഷേ, എല്ലാകാലത്തും ശരിയല്ലായിരുന്നു. മാറ്റങ്ങളോട് പഴയ നേതൃത്വം പുറം തിരിഞ്ഞുനിന്നു. പത്തുവാര വിസ്തൃതിയുള്ള കുളം തന്നെയാണ് അറബിക്കടലും അറ്റ്ലാന്റിക്കും പസഫിക്കും എന്നു ശഠിച്ചാലെന്തുചെയ്യും? ഇത്തരം വഴിമുടക്കങ്ങള്‍ നീക്കം ചെയ്യേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമായിരുന്നു. ഇങ്ങനെയൊരു ബണ്ടുപൊളിയാണ് 1989ല്‍ സംഭവിച്ചത്.
പിന്നീട് സംഭവിച്ചത് ഇന്ന് എല്ലാവര്‍ക്കും കാണാവുന്നതാണ്. മാറ്റങ്ങളുടെ കുതിച്ചുചാട്ടം. മത-ഭൌതിക വിദ്യാഭ്യാസങ്ങള്‍ സമന്വയിപ്പിച്ചു കൊണ്ടുള്ള ആയിരക്കണക്കിനു സ്ഥാപനങ്ങള്‍, പ്രാഥമിക മത പഠനരംഗത്ത് വളര്‍ച്ചയുടെ കുതിപ്പ്. പാഠ്യപദ്ധതി സമൂലം മാറി, പാഠപുസ്തകങ്ങള്‍ ലോകോത്തര നിലവാരത്തിലായി. മദ്റസാ പ്രസ്ഥാനം ശാസ്ത്രീയമായി പുനരാവിഷ്കരിച്ചു. മാറ്റങ്ങളില്‍ മത ഭൌതിക വിദ്യാഭ്യാസ സമന്വയം എടുത്തു പറയേണ്ടതാണ്. ഉയര്‍ന്ന പൊതു വിദ്യാഭ്യാസത്തോടൊപ്പം മത പാണ്ഡിത്യം നേടിയ യുവ പണ്ഡിത•ാരുടെ ഒരു നിര തന്നെയുണ്ടായി. മത ബിരുദത്തിനു സമാന്തരമായി യൂണിവേഴ്സിറ്റി ബിരുദങ്ങളെടുത്ത ഉസ്താദുമാര്‍ നിരവധി. ഡോക്ടര്‍മാരും എഞ്ചിനിയര്‍മാരും അഭിഭാഷകരുമായ മതപണ്ഡിത•ാര്‍, ഇംഗ്ളീഷും, ഉറുദും അറബിയും അനായാസം കൈകാര്യം ചെയ്യാനറിയുന്ന മതബിരുദ ധാരികള്‍. താടിയും തലപ്പാവും വെള്ള യൂണിഫോമും ഒന്നിനും തടസ്സമായില്ല. അവര്‍ സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും അതിര്‍ത്തിക്കപ്പുറം സഞ്ചരിച്ചുകൊണ്ടിരിക്കുന്നു. ഒരനുഭവം: ഇക്കഴിഞ്ഞ എസ് എസ് എഫിന്റെ പ്രൊഫഷണല്‍ കലോത്സവം. മത്സര ഇനങ്ങള്‍ മിക്കതും ഇംഗ്ളീഷില്‍, ജഡ്ജിംഗ് പാനല്‍ കണ്ടപ്പോള്‍ അതിശയിച്ചു. മിക്കപേരും മതപണ്ഡിത•ാരും മുതിര്‍ന്ന ദഅ്വാ വിദ്യാര്‍ഥികളും. മെഡിക്കല്‍ കോളേജ്, എന്‍ജിനീയറിംഗ് കോളേജ് തുടങ്ങീ പ്രൊഫഷണല്‍ തലത്തിലെ മത്സരാര്‍ഥികളുടെ മിന്നുന്ന പ്രകടനങ്ങള്‍ വിലയിരുത്താന്‍ തലപ്പാവുകള്‍ക്ക് നിഷ്പ്രയാസം കഴിയുന്നു! പത്തുവര്‍ഷം മുമ്പ് കേള്‍വിക്കാരായിരിക്കാന്‍ പോലും അര്‍ഹതയില്ലാതിരുന്നവര്‍, താജുല്‍ ഉലമയും കാന്തപുരവും എം എ ഉസ്താദും ചേര്‍ന്നു ഇരുപതുവര്‍ഷം കൊണ്ടു വളര്‍ത്തിയെടുത്ത ഒരു തലമുറയുടെ വെറും സാമ്പിള്‍.
ഇതിലേറെ ഈ മാറ്റം കാണാവുന്നത് ആദര്‍ശരംഗത്താണ്. സമസ്ത എന്ന മഹാ പ്രസ്ഥാനം എന്തിനു ജ•മെടുത്തോ ആ ലക്ഷ്യത്തിലേക്കു തടസ്സം കൂടാതെ പ്രയാണം ചെയ്തതു കഴിഞ്ഞ രണ്ടു പതിറ്റാണ്ടു കൊണ്ടാണ്. യുഗപ്രഭാവനായ വരക്കല്‍ മുല്ലക്കോയ തങ്ങളുടെ സ്വപ്നങ്ങള്‍ക്കു ചിറകു മുളച്ചത് ഇക്കാലത്താണ്. ബിദ്അത്ത് പ്രസ്ഥാനങ്ങളെ പ്രതിരോധിക്കാനായിരുന്നു സമസ്ത പിറന്നത്. ആരെയും കുറ്റപ്പെടുത്താനാവില്ല; കാലഘട്ടത്തിന്റെ സവിശേഷത കൊണ്ടാവാം ആ പ്രയാണത്തിനു ഗതിവേഗമില്ലായിരുന്നു. നമ്മുടെ പോരായ്മകള്‍ ശത്രുക്കള്‍ സമര്‍ത്ഥമായി മുതലെടുത്തു. രാഷ്ട്രീയവും മതവും ഒരേ നേതൃത്വത്തിന്‍ കീഴിലായപ്പോള്‍ നാം സുരക്ഷിതരാണെന്നും അഹ്ലുസ്സുന്ന ഭദ്രമാണെന്നും വെറുതെ നാം വിചാരിച്ചു. കാര്യം അതൊന്നുമായിരുന്നില്ല, നമ്മുടെ ലക്ഷ്യങ്ങള്‍ വഴിയിലെവിടെയോ ഉടക്കിക്കിടക്കുകയായിരുന്നു. ഉടക്കുകള്‍ കുരുക്കഴിഞ്ഞ പ്രയാണപഥങ്ങള്‍ സുഖകരമായതിന്റെ ഗുണം കഴിഞ്ഞ ഇരുപതാണ്ടുകള്‍ കൊണ്ടു നാം കണ്ടു. ഒരിക്കല്‍ നമ്മുടെ അനവതാനത കൊണ്ട് പള്ളികള്‍ ഒന്നൊന്നായി കൈമോശം വന്നു, സ്ഥാപനങ്ങള്‍ അന്യാധീനപ്പെട്ടു. ഇപ്പോള്‍ ഒരു പള്ളിയുടെ നേരെയും മുഖമുയര്‍ത്തി നോക്കാന്‍ ഒരു പൊന്നുമോനും ധൈര്യപ്പെടുകയില്ല. ആശയ പ്രചാരണ രംഗത്തും ബിദ്അത്തിനെതിരായ പോരാട്ട രംഗത്തും സുന്നി പ്രസ്ഥാനം നിര്‍ണായക വിജയമാണു നേടിയത്. ഒരുകാലത്ത് വഹാബി-ജമാഅത്ത് ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്കു മറുപടി പറഞ്ഞു നടക്കുന്ന പണി നമുക്കായിരുന്നു. ഇപ്പോള്‍ പണി എതിര്‍ പക്ഷത്തിനായി. സുന്നീ വേദികള്‍ ഇപ്പോള്‍ ചോദ്യത്തിന്റേതായി. പ്രമാണങ്ങള്‍ അരിച്ചുപെറുക്കിയും കീറിമുറിച്ചും പഠിച്ചു പതം വന്ന യുവ പണ്ഡിത•ാരുടെ നീണ്ട നിര. ഏതു വിഷയം ഏതുവിധത്തില്‍ കൈകാര്യം ചെയ്യാനും പ്രാപ്തരായ പണ്ഡിത•ാരും പ്രവര്‍ത്തകരും, കാന്തപുരം വളര്‍ത്തിയെടുത്ത പടനിര ഇനിയുള്ള പോര്‍നിലങ്ങള്‍ സുന്നികളുടേതാണെന്നു പ്രഖ്യാപനം ചെയ്തുകഴിഞ്ഞിരിക്കുന്നു. സര്‍ഗാത്മകതയുടെ സര്‍വ സാധ്യതകളും ഫലപ്രദമായി ഉപയോഗപ്പെടുത്തിയപ്പോള്‍ പ്രഭാഷകരും എഴുത്തുകാരും പ്രവര്‍ത്തകരുമടങ്ങുന്ന സൈനികനിര സുശക്തമായി. പണിതീരാത്ത വീടിനു ചുറ്റുമതില്‍ പടുക്കുകയില്ല. വളരെക്കാലം സുന്നി പ്രസ്ഥാനം അങ്ങനെയായിരുന്നു- ആരുടെയും കുറ്റമല്ല; സാഹചര്യം അങ്ങനെയാക്കി, നമ്മെ നയിച്ചവരെല്ലാം മഹാ•ാരായ പണ്ഡിത•ാരായിരുന്നു. വീടുപണി തീര്‍ന്നപ്പോള്‍ ചുറ്റുമതിലും പ്രവേശന കവാടവും ഉണ്ടായി. പുറത്തുള്ള ആളുകള്‍ക്കു കയറി നിരങ്ങാവുന്ന അവസ്ഥ മാറി. അഹ്ലുസ്സുന്നയുടെ സംഘശക്തി അടച്ചുറപ്പുള്ളതായി. ആഭ്യന്തര സുരക്ഷിതത്വം ഉണ്ടായപ്പോള്‍ പ്രതിരോധത്തില്‍ നിന്നു നാം പ്രത്യാക്രമണത്തിലേക്കു നീങ്ങി. ബിദ്അത്ത് പ്രസ്ഥാനങ്ങള്‍ ചക്രവാളത്തില്‍ ഇപ്പോള്‍ അന്തിച്ചുവപ്പു കണ്ടുതുടങ്ങിയിരിക്കുന്നു. മൌദൂദി പ്രസ്ഥാനം ചിതലരിച്ചു തീരുകയാണ്. വഹാബിസം ആക്രമണം നിര്‍ത്തി പ്രതിരോധത്തിലായി. വേച്ചും കിതച്ചും തിരിച്ചു നടക്കുകയാണ്. അറബിപ്പണത്തിന്റെ ഒഴുക്കു നിലച്ചാല്‍ ഒരു മീസാന്‍ കല്ല് കൂടി ഉയരും; അത്രയുമായി. ഈ മാറ്റങ്ങളുടെ നായക സ്ഥാനത്തിരുന്നതാണ് ശൈഖുനാ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ മഹത്വം.

2011, ജൂലൈ 13, ബുധനാഴ്‌ച

സമസ്തയും ലക്ഷ്യവും..
-----------------------
പ്രവാചകന്റെ കാലം തൊട്ടേ ..കേരളത്തില്‍ സഹാബികള്‍ വഴി പ്രചരിപ്പിക്കപ്പെട്ട അല്ലാഹുവിന്റെ പരിശുദ്ധ ധീനുല്‍ ഇസ്ലാം ......അതിന്റെ ആദര്‍ശത്തില്‍ നിന്നും അല്പം പോലും വ്യതിചലിക്കാതെ പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനം വരെ, കേരളത്തില്‍ നില നിന്ന് പോന്നു ..എന്നാല്‍ ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കമായപ്പോഴെകും ഇസ്ലാമിനെ കാര്‍ന്നു തിന്നുന്ന ബിദഹി കക്ഷികള്‍ കേരളത്തിലും തലപൊക്കിത്തുടങ്ങി ....അത് കൊണ്ട് തന്നെയാണ് സമസ്ത എന്ന സുന്നിപ്രസ്ഥാനം 
പണ്ഡിതന്മാരുടെയും ,സയ്യിദുമാരുടെയും ...നേത്രത്വത്തില്‍ രൂപീക്ര്തമായാത്...
ബിധ് -അതിനെതിരെ സുന്നത് ജമാഹത്തിന്റെ ആദര്‍ശം പ്രചരിപ്പിക്കുക , ബിധഹികളെ ഒറ്റപ്പെടുത്തുക.. തുടങ്ങിയ കര്‍മ്മ പ്രവര്തനങ്ങല്‍കയിരുന്നു സമസ്ത മര്‍മ്മ പ്രധാനം നല്‍കിയിരുന്നത് ..എന്നാല്‍ സമസ്ത ഒരു രാഷ്ട്രീയ പ്രസ്ഥാനത്തിന് നിഴലായ് തുടഴുമ്പോള്‍ ഉണ്ടാവുന്ന ആദര്‍ശ കച്ചവടത്തിന് കൂട്ട് നില്കാന്‍ അല്ലാഹുവിന്റെ ധീനിനോടുള്ള പരിഹാസമാനെന്ന തിരിച്ചറിവ് തന്നെയാണ് സമസ്തയില്‍ വിഭ്ജനമുണ്ടായത് ...ബിധഹികലോടൊപ്പം രാഷ്ട്രീയ കാര്യങ്ങളില്‍ ഒരേ വേദി പങ്കിടലും അത് സംഘടന തലതിലെതുമ്പോള്‍ അവര്‍കെതിരെ വിമര്‍ശനം ഉന്നയിക്കാനുള്ള ഒരു വിലക്കായ് മാരുന്നുവേന്നതും സമസ്തയുടെ ഭിന്നിപ്പിനു കാരണമായി ..............
ഇന്നും ആ രാഷ്ട്രീയപ്പാര്‍ടിയുടെ നിഴലായ് തുടരുന്നവര്‍ ഞങ്ങളാണ് യഥാര്‍ത്ഥ സമസ്ത എന്നവകഷപ്പെടുന്നുവെങ്കിലും​ ...സ്ഥാപിത ലക്ഷ്യത്തില്‍ നിന്നും ബഹു ദൂരം പിന്നിലാണ് എന്നുള്ളത് പുറമേ നിന്നും വീക്ഷിക്കുന്നവര്‍ക്ക്‌ ഗ്രാഹ്യമാണ് ..

താജുല്‍- ഉലമ ,കമറുല്‍ -ഉലമ, നൂറുല്‍-ഉലമ തുടങ്ങിയ ആത്മീയ നേത്രത്വം നയിക്കുന്ന "സമസ്ത "അതിന്റെ സ്ഥാപിത ലക്ഷ്യത്തില്‍ നിന്നും അല്പം പോലും വ്യതിചലിക്കാതെ ....ഒരു രാഷ്ട്രീയ പാര്‍ടിയുടെയും ചെല്‍പടിക്ക് വഴങ്ങാതെ ...തങ്ങളെ സഹായിക്കുന്നവര്‍ക്ക്‌ ഞങ്ങളാല്‍ കൊണ്ടാവുന്ന സഹായം വാഗ്ദാനം ചെയ്തു കൊണ്ടല്ലാതെ .. അല്ലാഹുവിന്റെ അനുഗ്രഹത്തോടെ മുന്നോട്ട് ഗമിക്കുകയാണ്‌ . കമറുല്‍ ഉലമയുടെ പ്രസ്ഥാനം സുന്നത്ക ജമാഹത്തിന്റെ കര്‍മ്മ ധീരരായ പണ്ഡിതന്മാരെ വാര്‍ത്തെടുത് ..ബിധഹികള്‍കെതിരെ സുന്നത് ജമാഹത്തിന്റെ ആദര്‍ശം പ്രചരിപ്പിക്കുമ്പോള്‍ ..........ഒരു വിഭാഗം തങ്ങളുടെ സ്ഥാപനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വെറും കാന്തപുര വിരോധം കുത്തി വെച്ച് സ്ഥാപനങ്ങളുടെ സനദ് ധാന സമ്മേളനങ്ങളില്‍ പോലും ഒരു പണ്ഡിതന്റെ പച്ചമാംസവും ,രക്തവും കുടിക്കാനുള്ള വേദി പണിയുകയാണ്. 

ഇപ്പോള്‍ 'ശഹ്രെ മുബാറക് 'വിവാദം തന്നെ ബിധഹി കക്ഷികളോടൊപ്പം ചേര്‍ന്ന് കാന്തപുരതിനെതിരെ പട നയിക്കാന്‍ വഞ്ചന യുടെയും ,കള്ള പ്രചരനങ്ങളുടെയും, കാപ്ട്യതയുടെയും വഴി സമുധയത്തിനു മുന്നില്‍ തുറന്നു വെക്കപ്പെടുകയാണ് ഇവര്‍ ! ഇവരാണോ സമസ്ത ??? സമസ്ത ഒന്നേയുള്ളൂ ..സുന്നത് ജമാഹത്ത് പറയാനും പ്രചരിപ്പിക്കാനും അത് മഹാനായ താജുല്‍ ഉലമയുടെ നേത്രത്വതിലുള്ള സത്യ പ്രസ്ഥാനം മാത്രമേ ഇന്ന് കേരളത്തിലുള്ളൂ !!
ബിധഹി കക്ഷികളെയും , അസൂയ മൂത്ത് അവര്‍ക്ക് ഓശാരം പാടുന്നവരേയും സമൂഹത്തില്‍ ഒറ്റപ്പെടുത്തുക !സുന്നി പ്രസ്ഥാനം ഒറ്റകെട്ടായ് പ്രവര്‍ത്തിക്കുക ! സമസ്തയുടെ സ്ഥാപിത ലക്‌ഷ്യം നിറവേറ്റുക !!

കമ്പ്യൂട്ടര്‍കളില്‍ വൈറസുകളുടെ കടന്നു കയറ്റം കൂടി വന്നപ്പോഴാണ് സോഫ്റ്റ്‌വെയര്‍ എന്ജിനീര്മാര്‍ ആന്റി വൈറസിന്റെ ആവശ്യകതയെ കുറിച് ചിന്തിച്ചതും , അത് നിര്‍മിച്ചതും എന്നാല്‍ പരിശുദ്ധ ധീനുല്‍ ഇസ്ലാമില്‍ ബിദഹികളുടെ കടന്നു കയറ്റം ശക്തമായപ്പോഴാണ് സമസ്തയുടെ ആവശ്യകതയും.. അതിന്റെ കര്‍മ്മങ്ങളും സജീവമായത്.. 
കേരളത്തില്‍ പത്തൊമ്പതാം നൂറ്റാണ്ട വരെ ബിധഹി വൈറസുകളുടെ കടന്നു കയറ്റം ഇല്ലായിരുന്നു ..ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കതോടെയാണ് ഈ മാരക വൈറസുകള്‍ സജീവമാവുന്നത് . ശക്തമായ ആന്റി വൈറസ്‌ സംവിധാനത്തോടെ കാന്തപുരത്തിന്റെ പ്രസ്ഥാനം അവയെ നേരിട്ട് കൊണ്ടിരിക്കുന്നു .

2011, ജൂലൈ 6, ബുധനാഴ്‌ച

എന്ത്‌ കൊണ്ട്‌ കാന്തപുരം


പഠനം സ്വപ്‌നമായിരുന്ന ഒരു ജനതയെ പതിയെ കൈപിടിച്ചുയര്‍ത്തി. കാന്തപുരത്തിന്റ കൈപിടിച്ച്‌ വിഞ്‌ജാനസാകരം നീന്തിക്കടന്ന വിദ്യാര്‍ത്ഥികള്‍ എണ്ണമറ്റത്‌ തന്നെയാണ്‌. ഇന്ത്യയിലെ തെരുവോരങ്ങളില്‍ ആയിരക്കണക്കിന്‌ പള്ളികളും മദ്‌്‌റസകളും സ്‌കൂളുകളും കോളേജുകളും മറ്റു സ്ഥാപനങ്ങളും കാന്തപുരത്തിന്റെ ചിറകിലേറി ആകാശത്തെ മുത്തം വെച്ച്‌ നില്‍കുന്ന കാഴ്‌ച്ച കാണാത്തവരുണ്ടാകില്ല.
ഭൂമിക്കും സര്‍ക്കാരിനും ഭാരമായി തൊഴിലില്ലാതെ നടന്നിരുന്ന ഒരുപറ്റം ജനതയെ വിവിധ മേഖലകളില്‍ തൊഴില്‍ നല്‍കിയ ശൈഖുനാ കാന്തപുരം, അദ്ദേഹത്തിന്റെ വിവധ്‌ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്‌ കുടുംബം പുലര്‍ത്തുന്നവര്‍ കണക്കില്ലാത്തത്രയും അതികമാണ്‌.
പ്രാരാബ്ധങ്ങളുടെ അടിയൊഴിക്കില്‍ പെട്ട്‌ വിലപിക്കുന്ന ഒരു ജനതയെ തന്റെ സ്ഥാപനത്തിന്‌ കീഴില്‍ ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ എത്തിച്ച്‌ അവരുടെ കുടുംബങ്ങള്‍ക്കത്താണിയാകാന്‍ ശൈഖുനാക്ക്‌ കഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മര്‍കസിനു കീഴില്‍ അഡ്‌്‌നോകില്‍ ജോലി ചെയ്യുന്നവരുടെ ഒരു യോഗം ശൈഖുനാ കാന്തപുരം കാന്തപുരം വിളിച്ചപ്പോള്‍ മറ്റെല്ലാം മറന്ന്‌ ഓടിയെത്തിയത്‌ രണ്ടായിരത്തോളം അഡ്‌്‌നോക്‌ ജീവനക്കാരായിരുന്നു. അവിടെ വെച്ച്‌ ബഹു മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞ വാക്കുകള്‍ (സര്‍ക്കാറിന്റെ ഭാധ്യതയാണ്‌ കാന്തപുരം നിറവേറ്റുന്നത്‌) ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാണ്‌.
വിവാഹം പണക്കാരുടെ മാത്രം അവകാശമായി മാറുന്ന ഈ കാലഘട്ടത്തില്‍ ശൈഖുനാ കാന്തപുരത്തിന്റെ കാരുണ്യക്കൈകള്‍ വഴി മധുവിധു ആഘോഷിച്ചത്‌ എത്രയെത്ര യതീം മക്കള്‍, വേനല്‍കാലമായാല്‍ വെള്ളമില്ലാതെ നെട്ടോട്ടമോടുന്ന എത്രയെത്ര കുടുംബങ്ങളാണ്‌ ഇന്ന്‌ മര്‍കസിന്റെ ശുദ്ധ ജല പദ്ധതിയിലൂടെ ദാഹജലം തേടുന്നത്‌, എന്തിനേറെ ഉമ്മയുടെ മടിത്തട്ടില്‍ നിന്ന്‌ ഇറങ്ങുന്നതിന്‌ മുമ്പേ യതീമാകാന്‍ വിധിക്കപ്പെട്ട കുട്ടികളെ പോലും വീടുകളില്‍ വെച്ച്‌ തന്നെ അവരുടെ സംരക്ഷണം ഹോം കെയര്‍ പദ്ധതികളിലൂടെ മര്‍കസ്‌ ഏറ്റെടുത്തിരിക്കുന്നു.........
കാശമീരിന്റെ മണ്ണില്‍ വെടുയേറ്റു വീണ സ്വന്തം മാതാവിന്റെ പിതാവിന്റെയും മൃത ശരീരത്തിന്‌ മുന്നിലുരുന്ന്‌ പൊട്ട്‌ിക്കരയുന്ന പിഞ്ചോമനകളെ കൊണ്ട്‌ പോയി കയ്യില്‍ ഒരു തോക്ക്‌ കൊടുത്ത്‌ നിന്റെ മാതാവിനെ കൊന്നവരെ ഞങ്ങള്‍ കാണിച്ചു തരാം നീ പോയി കാഞ്ച്‌ വലിക്ക്‌ എന്ന്‌ പറഞ്ഞ്‌ തീവ്രവാതത്തിന്റ പടു കുഴിയിലേക്ക്‌ ഉന്തിവിടുന്ന തീവ്രവാത സംഘടനകളുടെ പടിവാതിലില്‍ നിന്ന്‌ തീവ്രവാതം മതത്തിനപ്പുറത്ത്‌ മനുഷ്യന്‍ എന്ന വാക്കുണ്ടെന്ന്‌ പഠിപ്പിച്ച മഹാനാണ്‌ ശൈഖുനാ കാന്തപുരം, മര്‍കസിന്റെ മണിമുറ്റത്ത്‌ ഹിന്ദുവിന്റെയും കൃസ്‌ത്യാനിയുടെയും മക്കളുടെ ഇടയിലിരുന്ന്‌ പടിക്കുന്ന പിഞ്ചുകുട്ടികളുടെ മനസ്സിലേക്ക്‌ മത്‌ സൗഹാര്‍ദ്ദത്തിന്റെ പരിമളം പടര്‍ത്തി കാശ്‌മീരിന്റെ തെരുവോരങ്ങളിലേക്ക്‌ തിരിച്ചയക്കുമ്പോള്‍, കാശ്‌മീരിന്റെ മണ്ണില്‍ ഇവരുടെ പ്രവര്‍ത്തനം ആ നാടിനെ വീണ്ടും ഭൂമിയിലെ സ്വര്‍ഗ്ഗം തന്നെയാക്കുമെന്ന്‌ പ്രതീക്ഷിക്കാം.... തീര്‍ച്ചയായും ചന്ദനം ചാരിയാല്‍ ചന്ദനമേ മണ്‌ക്കൂ......
ബംഗാളിലെ മുസ്‌്‌ലിം സമുദായത്തിന്റ അവസ്ഥ പറയാതെ തന്നെ അറിയുന്നവരാണല്ലോ നമ്മള്‍ പുഴുക്കളെ പോലെ ഇഴയുന്ന ഒരു ജനത്‌ക്ക്‌ വിദ്യാഭ്യാസം എന്താണെന്ന്‌ തന്നെ അറിയില്ല. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പ്‌ ഉസ്‌താദ്‌ ബംഗാളിലേക്ക്‌ നിര്‍മ്മിച്ച്‌ നല്‍കിയ പള്ളികളും മദ്‌്‌റസകളും അവരുടെ വിദ്യാഭ്യാസ ചിത്രം തന്നെ മാറ്റി മറിക്കും. തീര്‍ച്ചയായും കാന്തപുരത്തിന്റെ കാരുണ്യക്കൈനീട്ടമായി ബംഗാളില്‍ ഉസ്‌താദിന്റെ കീഴില്‍ തുടങ്ങിയ റിലീഫ്‌ പ്രവരത്തനങ്ങള്‍ നാള്‍ക്കു നാള്‍ ആ നാടിനെ മാറ്റിയെടുക്കാന്‍ പോന്നതാണ്‌....
വിമര്‍ഷരെ ചിന്തിക്കുക......... കാന്തപുരം ചെയ്‌ത്‌ വരുന്ന മത സാസംസ്‌കാരിക കാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌. കാന്തപുരം ഇല്ലായിരുന്നുവെങ്കില്‍ ഈ സമുദായത്തിന്റെ അവസ്ഥയെ കുറിച്ച്‌.
അള്ളാഹുവെ ആ ഉസ്‌താദിന്‌ നീ ദീര്‍ഘായുസും ആഫിയത്തും നല്‍കണമേ.........

പച്ചകള്ളങ്ങളുടെ നീണ്ട നിരയില്‍ sk കുട്ടികള്‍


ഒരു പണ്ടിതന്റെയും അദ്ദേഹം നേതൃത്വം നല്‍കുന്ന ഒരു സങ്കടനയുടെയും വളര്‍ച്ചയിലും ഉയര്‍ച്ചയിലും അസൂയ പൂണ്ട് നവബിദഇകള്‍ സ്വന്തം ആഹിറം നഷ്ട്ടപെടുതുന്ന കാഴ്ചയാണ് നാം ഇന്ന് ഒരു ദിവസവും കണ്ടുകൊണ്ടിരികുന്നത് . ആ പണ്ഡിതനെ പരാജയപെടുത്താന്‍ ഓരോ ദിവസവും പുതുതായി ഉണ്ടാക്കികൊണ്ടിരികുന്ന പച്ചകള്ളങ്ങളും സംസ്കാരശൂന്യമായ പ്രഭാഷണങ്ങളും നാം ഇന്ന് കാണുന്നു. ഒരു മനുഷ്യനെ സംബന്തിചിടത്തോളം ഏറ്റവും വലിയ മഹാ ഭാഗ്യം ആണ് ഈ ലോകത്തിനെ നേതാവ് നമ്മുടെ മുത്ത്‌ മുഹമ്മദ്‌ നബി (സ)തങ്ങളെ ഒന്ന് കാണുക എന്നത് . അതിനു ഭാഗ്യം ലബികാത്ത നമുക്ക് അള്ളാഹു തന്ന വലിയ അനുഗ്രഹമാണ് തിരുശേഷിപുകള്‍ . കേരളത്തില്‍ ആദ്യമായിട്ട് നമുക്ക് ആ തിരു കേശം കാണാനും ബര്കത് യെടുകാനും ഭാഗ്യം ലഭിച്ചിരിക്കുന്നു . ലോകപണ്ഡിതന്‍ ആയ ബഹുമാനപെട്ട കാന്തപുരം ap അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ആണ് ഈ തിരു ശേഷിപ്പുകള്‍ ലബിചിരികുന്നത് . ഈ ഒരു കാരണം കൊണ്ട് ഈ പണ്ഡിതനെ ഇത്രയും കാലം വിമര്‍ശിച്ചവര്‍ പോലും അന്ഗീകരികുന്ന കാഴ്ച ഈ പണ്ഡിതനെ തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ഈ പണ്ഡിതനെ ചീത്ത പറഞ്ഞു അതുകൊണ്ട് കിട്ടുന്ന കാശുകൊണ്ട് കഞ്ഞികുടിച്ചു ജീവിച്ചു പോരുന്നവര്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് ഇന്ന് അവര്‍ കണ്ടെത്തിയിരിക്കുന്ന ഒരു രീതിയാണ്‌ തിരുശേഷിപുകളെ വ്യാജമാണ് എന്ന് പറഞ്ഞു തല്ലുക എന്നത് . എന്നാല്‍ അതില്‍ പിടിച്ചു നില്കാന്‍ കഴിയാതെ വന്ന ഈ കൂട്ടര്‍ പിന്നെ കണ്ടെത്തിയ പുതിയ വഴി ആണ് നുണകളുടെ ഗോശയാത്ര . ആദ്യം അവര്‍ പറഞ്ഞു മര്‍കസില്‍ ഒരു കേട്ട് മുടി ഉണ്ട് എന്ന് അത് മര്‍കസില്‍ വന്നു കണ്ട ലക്ഷങ്ങള്‍ക്ക് മനസ്സിലായി അത് പച്ച നുണയാണ് എന്ന് . അപ്പൊ പിന്നെ അവര്‍ ഒരു കത്തുമായി വന്നു തിരുകേശം കൊടുത്ത ആളുടെ ജെഷ്ട്ടന്‍ തന്ന കത്ത് എന്ന് പറഞ്ഞ് പത്രകാര്‍ക്ക് ഒരു കത്ത് കൊടുത്തു .അന്നുതന്നെ അവര്‍ അവരുടെ സ്ഥാപന സമ്മേളനത്തില്‍ ആ കത്ത് വായിച്ചു ആ കത്ത് വ്യജമല്ല എന്ന് അവര്‍ സ്മര്തിച്ചത് നീല മഷിയിലുള്ള ഒപ്പ് ആയിരുന്നു . അപ്പോള്‍ തന്നെ മനസ്സിലായി ആ കത്തും വ്യാജമാണ് എന്ന് കാരണം പത്രകാര്‍ക്ക് കൊടുത്ത കത്തും വായിച്ച കത്തും പരസ്പര വിരുദ്ധമായിരുന്നു പോരാഞ്ഞ് എക്സ്ട്രാ രണ്ടു പേജും അപ്പോള്‍ അതിനെ പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞ് അത് പിന്നീട് വിശദമായി അയച്ച കത്താണ് എന്ന് അതോടെ പിന്നെയും അവര്‍ പെട്ടു രണ്ടും ഒരേ ദിവസം അപ്പൊ അതെങ്ങനെ വന്നു എന്നായി അപ്പൊ പറഞ്ഞു അത് ഫാക്സ് അയച്ചതാണ് എന്ന് . ഫാക്സ് അയച്ച കത്തില്‍ എങ്ങനെ നീലമഷി അതോടെ ആ കത്തും വ്യാജമാണ് എന്ന് വ്യക്തമായി . പിന്നീട് പറഞ്ഞു മര്‍കസ് സമ്മേളനത്തില്‍ പങ്കെടുത്ത ഈജിപ്ത് ഗ്രാന്‍ഡ്‌ മുഫ്തിയെ സനകല്‍ ഇസ്ലാമിക്‌ ഇന്റര്‍നാഷണല്‍ കന്ഫ്രെന്സില്‍ വച്ച് കണ്ടു സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ഞാന്‍ ഉള്ളതുകൊണ്ട് തിരുകേശം ഒറിജിനല്‍ ആയികൊല്ലനം എന്നില്ല എന്ന്. ആ വജകവും പൊളിഞ്ഞു .അങ്ങനെ ആരും സനകലില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയിട്ടില്ല എന്ന് അന്യെഷണത്തില്‍ വെക്തമായി ..അങ്ങനെ നുണയുടെ ഗോഷയത്രയുമായി നവബിദ്ഇകള്‍ ഇന്ന് തലകുത്തി മറയുകയാണ്പച്ചകള്ളങ്ങളുടെ നീണ്ട നിരയില്‍ sk കുട്ടികള്‍
ഒരു പണ്ടിതന്റെയും അദ്ദേഹം നേതൃത്വം നല്‍കുന്ന ഒരു സങ്കടനയുടെയും വളര്‍ച്ചയിലും ഉയര്‍ച്ചയിലും അസൂയ പൂണ്ട് നവബിദഇകള്‍ സ്വന്തം ആഹിറം നഷ്ട്ടപെടുതുന്ന കാഴ്ചയാണ് നാം ഇന്ന് ഒരു ദിവസവും കണ്ടുകൊണ്ടിരികുന്നത് . ആ പണ്ഡിതനെ പരാജയപെടുത്താന്‍ ഓരോ ദിവസവും പുതുതായി ഉണ്ടാക്കികൊണ്ടിരികുന്ന പച്ചകള്ളങ്ങളും സംസ്കാരശൂന്യമായ പ്രഭാഷണങ്ങളും നാം ഇന്ന് കാണുന്നു. ഒരു മനുഷ്യനെ സംബന്തിചിടത്തോളം ഏറ്റവും വലിയ മഹാ ഭാഗ്യം ആണ് ഈ ലോകത്തിനെ നേതാവ് നമ്മുടെ മുത്ത്‌ മുഹമ്മദ്‌ നബി (സ)തങ്ങളെ ഒന്ന് കാണുക എന്നത് . അതിനു ഭാഗ്യം ലബികാത്ത നമുക്ക് അള്ളാഹു തന്ന വലിയ അനുഗ്രഹമാണ് തിരുശേഷിപുകള്‍ . കേരളത്തില്‍ ആദ്യമായിട്ട് നമുക്ക് ആ തിരു കേശം കാണാനും ബര്കത് യെടുകാനും ഭാഗ്യം ലഭിച്ചിരിക്കുന്നു . ലോകപണ്ഡിതന്‍ ആയ ബഹുമാനപെട്ട കാന്തപുരം ap അബൂബക്കര്‍ മുസ്ലിയാര്‍ക്ക് ആണ് ഈ തിരു ശേഷിപ്പുകള്‍ ലബിചിരികുന്നത് . ഈ ഒരു കാരണം കൊണ്ട് ഈ പണ്ഡിതനെ ഇത്രയും കാലം വിമര്‍ശിച്ചവര്‍ പോലും അന്ഗീകരികുന്ന കാഴ്ച ഈ പണ്ഡിതനെ തകര്‍ക്കാന്‍ കച്ചകെട്ടി ഇറങ്ങിയ ഈ പണ്ഡിതനെ ചീത്ത പറഞ്ഞു അതുകൊണ്ട് കിട്ടുന്ന കാശുകൊണ്ട് കഞ്ഞികുടിച്ചു ജീവിച്ചു പോരുന്നവര്‍ക്ക് സഹിക്കാന്‍ കഴിയുന്നില്ല. അതുകൊണ്ട് ഇന്ന് അവര്‍ കണ്ടെത്തിയിരിക്കുന്ന ഒരു രീതിയാണ്‌ തിരുശേഷിപുകളെ വ്യാജമാണ് എന്ന് പറഞ്ഞു തല്ലുക എന്നത് . എന്നാല്‍ അതില്‍ പിടിച്ചു നില്കാന്‍ കഴിയാതെ വന്ന ഈ കൂട്ടര്‍ പിന്നെ കണ്ടെത്തിയ പുതിയ വഴി ആണ് നുണകളുടെ ഗോശയാത്ര . ആദ്യം അവര്‍ പറഞ്ഞു മര്‍കസില്‍ ഒരു കേട്ട് മുടി ഉണ്ട് എന്ന് അത് മര്‍കസില്‍ വന്നു കണ്ട ലക്ഷങ്ങള്‍ക്ക് മനസ്സിലായി അത് പച്ച നുണയാണ് എന്ന് . അപ്പൊ പിന്നെ അവര്‍ ഒരു കത്തുമായി വന്നു തിരുകേശം കൊടുത്ത ആളുടെ ജെഷ്ട്ടന്‍ തന്ന കത്ത് എന്ന് പറഞ്ഞ് പത്രകാര്‍ക്ക് ഒരു കത്ത് കൊടുത്തു .അന്നുതന്നെ അവര്‍ അവരുടെ സ്ഥാപന സമ്മേളനത്തില്‍ ആ കത്ത് വായിച്ചു ആ കത്ത് വ്യജമല്ല എന്ന് അവര്‍ സ്മര്തിച്ചത് നീല മഷിയിലുള്ള ഒപ്പ് ആയിരുന്നു . അപ്പോള്‍ തന്നെ മനസ്സിലായി ആ കത്തും വ്യാജമാണ് എന്ന് കാരണം പത്രകാര്‍ക്ക് കൊടുത്ത കത്തും വായിച്ച കത്തും പരസ്പര വിരുദ്ധമായിരുന്നു പോരാഞ്ഞ് എക്സ്ട്രാ രണ്ടു പേജും അപ്പോള്‍ അതിനെ പറ്റി ചോദിച്ചപ്പോള്‍ പറഞ്ഞ് അത് പിന്നീട് വിശദമായി അയച്ച കത്താണ് എന്ന് അതോടെ പിന്നെയും അവര്‍ പെട്ടു രണ്ടും ഒരേ ദിവസം അപ്പൊ അതെങ്ങനെ വന്നു എന്നായി അപ്പൊ പറഞ്ഞു അത് ഫാക്സ് അയച്ചതാണ് എന്ന് . ഫാക്സ് അയച്ച കത്തില്‍ എങ്ങനെ നീലമഷി അതോടെ ആ കത്തും വ്യാജമാണ് എന്ന് വ്യക്തമായി . പിന്നീട് പറഞ്ഞു മര്‍കസ് സമ്മേളനത്തില്‍ പങ്കെടുത്ത ഈജിപ്ത് ഗ്രാന്‍ഡ്‌ മുഫ്തിയെ സനകല്‍ ഇസ്ലാമിക്‌ ഇന്റര്‍നാഷണല്‍ കന്ഫ്രെന്സില്‍ വച്ച് കണ്ടു സംസാരിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു ഞാന്‍ ഉള്ളതുകൊണ്ട് തിരുകേശം ഒറിജിനല്‍ ആയികൊല്ലനം എന്നില്ല എന്ന്. ആ വജകവും പൊളിഞ്ഞു .അങ്ങനെ ആരും സനകലില്‍ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ പോയിട്ടില്ല എന്ന് അന്യെഷണത്തില്‍ വെക്തമായി ..അങ്ങനെ നുണയുടെ ഗോഷയത്രയുമായി നവബിദ്ഇകള്‍ ഇന്ന് തലകുത്തി മറയുകയാണ്

2011, ജൂലൈ 4, തിങ്കളാഴ്‌ച

ഇതൊരു കഥയാണ്



സുഹ്ര്തുക്കളെ, ഇതൊരു കഥയാണ്, ഒരു നാറ്റ കഥ. പതിറ്റാന്ടുകളോളം മഹാരഥന്മാരുടെ മഹനീയ നേതൃത്വം കൊണ്ട് അലങ്ക്രിതമായിരുന്ന ചേളാരി സമസ്തയില് സമീപ ഭൂതത്തിലും വര്ത്തമാനത്തിലും ചില ഇത്തികണ്ണികള് കയറിക്കൂടുകയും സമസ്തയുടെ നേത്രത്വത്തെ വാലറ്റം നിയന്ത്രിക്കുന്ന അപകടകരമായ അവസ്ഥ സംജാതമാകുകയും ചെയ്തപ്പോള് സമ്പന്നമായ ഗത കാല ചരിത്രതിന്നു മുന്നില് വര്ത്തമാനം തരിച്ചിരിക്കുന്ന കാഴ്ചയാണ് ഇന്ന് നാം കണ്ടു കൊണ്ടിരിക്കുന്നത്. ഒറ്റയും തെറ്റയുമായി ഈ അവസ്ഥ നിലനിന്നിരുന്നെങ്കിലും കാന്തപുരം AP അബൂബകര് മുസ്ലിയര്ക്കു രസൂലുല്ലാഹി (സ) യുടെ തിരുകേശം ബരകാതി സാദാതീങ്ങളില് നിന്നും ലഭിക്കുകയും പിന്നീട് ഷെയ്ഖ് ഖസറജി ചരിത്ര പ്രസിദ്ദമായ കാരന്തൂര് മര്കസ് സമ്മേളനത്തില് വെച്ച് മറ്റൊരു തിരുകേശം കാന്തപുരത്തിന് കൈമാറുകയും ചെയ്യുകയും 25000 ആളുകള്ക്ക് ഒരുമിച്ചു നിസ്കരിക്കാന് സൌകര്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി കോഴിക്കോട് നിര്മിക്കും എന്നും തിരു കേശങ്ങള് അവിടെ സൂക്ഷിക്കപ്പെടും എന്നും കാന്തപുരം പ്രക്യപിക്കുകയും ചെയ്തപ്പോഴാണ് ഇത് ഏറ്റവും പ്രകടമായി പുറം ലോകത്തിനു ബോദ്യമായിരിക്കുന്നത്.
തിരുകേശം കാന്തപുരത്തിന് ലഭിച്ചതോടെ അസൂയ മൂത്ത് കണ്ണിനു തിമിരം ബാദിച്ച ചില വികടിത നേതാക്കളാണ് കാന്തപുരത്തിനെതിരില് സംസ്കാര രഹിതവും അതിലേറെ നാണിപ്പിക്കുന്നതുമായ തെളിവുകളുമായി രംഗത്ത് വന്നിരുന്നത്. ഓരോ തെളിവുകള്ക്കും മണിക്കൂറുകളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നൊള്ളൂ അവയൊക്കെ പച്ചകള്ളം ആണെന്ന് വെളിവാകുവാന്. മാത്രമല്ല ഓരോ തവണയും കൊണ്ട് വരുന്ന തെളിവുകള് അവര് തന്നെ മുംബ് പറഞ്ഞ തെളിവിനെ കളവാക്കുന്നവ ആയിരുന്നു. കൂടാതെ തിരു കേശത്തെ തന്നെ കളവാക്കുന്ന പല മുടന്തന് ന്യായങ്ങള് നിരത്താനും ഇവര് പരസ്പരം മത്സരിക്കുകയായിരുന്നു.

തിരു കേശ വിവാദത്തില് ആദ്യ അടി കിട്ടിയത് അബ്ദുല് ഹമീദ് ഫൈസി അമ്പലക്കടവിനായിരുന്നു. കാന്തപുരത്തിന് ലഭിച്ച ആദ്യ തിരുകേശം വ്യാജമാണെന്ന് പ്രസന്ഗിച്ച കൂട്ടത്തില് ഒറിജിനല് തിരുകേശം ഉള്ള സ്ഥലങ്ങള് വിശദീകരിച്ചവയില് അബു ദാബിയിലെ ഷെയ്ഖ് ഖസ്രാജി യുടെ കൈ വശമുള്ള മുടിയെ ഉള്പെടുത്തിയ അമ്പലക്കടവിനു അതെ ഖസ്രാജി വന്നു രേഖകള് ഉണ്ടെന്നു താന് തന്നെ പറഞ്ഞ മുടി കാന്തപുരത്തിന് കൈ മാറിയപ്പോള് തന്റെ മുന് വാക്കുകളെ എങ്ങനെ ന്യായീകരിക്കാം എന്നറിയാതെ അമ്പലക്കടവ് വെള്ളം കുടിച്ചു. പിന്നീട് ഏച്ചു കെട്ടിയാല് മുഴച്ചിരിക്കും എന്ന് പറഞ്ഞ പോലെ ഓരോ വാദങ്ങള്ക്കും തങ്ങളുടെ തന്നെ മുന് വാദങ്ങള് എതിരായി വന്നപ്പോള് അവസാന അസ്ത്രം എന്ന രീതിയിലാണ് കള്ള തെളിവുകള് നിര്മിക്കാന് ഈ കൂട്ടര് കച്ച കെട്ടി ഇറങ്ങിയത്.
ആദ്യം മര്കസില് ഒരു കെട്ട് മുടി ഉണ്ട് എന്നായിരുന്നു ഇവരുടെ വാദം. ഓരോ വര്ഷങ്ങളിലും റബി ഉല് അവ്വല് 12 നു തിരുകേശം കൊണ്ട് ബരകതെടുക്കുവാന് ലക്ഷങ്ങള് മര്കസിലെക്ക് വരാന് തുടങ്ങിയതോടെ ആ വാദം കളവാണെന്ന് എല്ലാവര്ക്കും ബോദ്യപ്പെട്ടു. പിന്നീട് മര്കസില് തിരുകേശം മുക്കിയ വെള്ളം 1000 മുതല് 10000 ഓളം രൂപക്ക് ആണ് ഓരോരുത്തര്ക്കും കച്ചവടം ചെയ്യുന്നത് എന്നായിരുന്നു വാര്ത്ത സമ്മേളനം നടത്തി ഇവര് പച്ച കള്ളം തട്ടി വിട്ടത് . തെളിവ് ചോദിച്ചപ്പോള് കൊടുക്കാനാവാതെ ഈ വാദം ഇവര് തന്നെ പൂഴ്ത്തി. മാത്രമല്ല മുടി ഇട്ട വെള്ളം കച്ചവടം നടത്തിയത് തങ്ങള് തന്നെ ആണെന്നും രഹ്മതുള്ള ഖാസിമി 2 കുപ്പി വെള്ളം വിട്ടത് 50000 രൂപക്ക് ആണെന്നും നാട്ടില് പാട്ടായതോടെ എന്ത് പറയണമെന്നറിയാതെ ചെളാരിക്കാര് വിഷമിച്ചു. അതിന്നിടെയാണ് ചരിത്ര പ്രസിദ്ധ മണ്ടത്തരവുമായി ഖസ്രജിയുടെ സഹോദരന്റെ "ഒറിജിനല്" കത്തുമായി ബഹാവുദ്ദീന് കൂരിയാട് രംഗപ്രവേശനം ചെയ്യുന്നത്. ഒരേ ദിവസം ആഹ്മെദ് ഖസ്രജിയുടെ സഹോദരന് അയച്ചു എന്ന് ബഹാവുദ്ദീന് അവകാശപ്പെട്ട കത്ത് പലര്ക്കു കൊടുത്തപ്പോഴും വിത്യസ്ത ഉള്ളടക്കമുള്ള കത്തായി മാറുകയും അവയില് തന്നെ വൈരുദ്യങ്ങള് കാണപ്പെടുകയും അതിനെ കുറിച്ച് ചോദ്യം വന്നപ്പോള് അവ കസ്രാജി തനിക്ക് ഫാക്സ് ചെയ്തതാണെന്നും പറഞ്ഞ കൂരിയാട് പക്ഷെ അതില് എങ്ങനെ നീല മഷി കൊണ്ടുള്ള ഒപ്പ് വന്നു എന്ന ചോദ്യത്തിന് മുന്നില് കുടുങ്ങിപ്പോയ കാഴ്ച നാം കണ്ടു. പിന്നീടാണ് സെനഗല് സമ്മേളനത്തെ കുറിച്ചുള്ള കൂരിയടിന്റെ പ്രസ്താവനകളും അതും പച്ച കള്ളം ആണെന്ന് വ്യക്തമാകുകയും ചെയ്തത്.
എന്തിനാണ് ഇങ്ങനെ ഒരു സമസ്ത? ജനങ്ങളില് ദീനി ബോദം വളര്ത്തുവാനും ദീന് വിദ്യാഭ്യാസ പ്രവര്ത്തനങ്ങള്ക്കും വേണ്ടി രൂപീകൃതമായ സമസ്തയുടെ പേരില് തന്നെ നേതാക്കള് മത്സരിച്ചു കള്ളം പറയുകയും വഞ്ചന നടത്തുകയും ചെയ്യുമ്പോള് സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യം ആണിത്.
ഇനി മുടിയെ കുറിച്ചുള്ള ചേളാരി സമസ്തക്കാരുടെ രസകരമായ മലക്കം മറിച്ചിലുകള്. ആദ്യം മര്കസിലുള്ള മുടി രസൂലുല്ലാഹി (സ) യുടെ മുടിയല്ല, മറിച്ച് കാന്തപുരം സ്വന്തം മുടി പറിച്ചു വെച്ചതാണ് എന്നായിരുന്നു ചെളാരിക്കാര് പറഞ്ഞത്. പിന്നീട് ആ വാദം ഒഴിവാക്കി. ശേഷം കാന്തപുരത്തിന്റെ ഭാര്യയുടെ മുടി ആണെന്നായി വാദം. പിന്നീട് അതും മാറ്റി . എല്ലാം പറയുന്നതും പിന്നെ മാറ്റി പറയുന്നതും ഒരേ ടീം.
കാന്തപുരത്തിന്റെ മുടിയാണെന്നും ഭാര്യയുടെ മുടി ആണെന്നും പറഞ്ഞാല് തങ്ങളുടെ കളവു ശാസ്ത്രീയമായി തെളിയിക്കപ്പെടാന് സാദ്യത ഉണ്ട് എന്ന് മനസ്സിലാക്കിയത് കൊണ്ടായിരിക്കാം, അതികം വൈകാതെ തങ്ങളുടെ വാദം വീണ്ടും മാറ്റി. ഇത്തവണ സുഡാനിലെ ഒരു സ്ത്രീയുടെ മുടി ആണ് ഇത് എന്നായിരുന്നു ചെളാരിക്കാരുടെ വാദം. അവിടെ പോയി ആരും പരിശോദിക്കില്ല എന്ന് കരുതിയാകാം ഈ പ്രാവശ്യം കളവു ആഫ്രിക്കയിലേക്ക് വിട്ടത്. പക്ഷെ വാക്ക് മാറ്റല് പിന്നെയും മുറക്ക് നടന്നു. ഓരോ പ്രാവശ്യം ഉന്നയിക്കുന്ന വാദങ്ങളും തങ്ങളുടെ മുന് വാദങ്ങള് കളവ് ആയിരുന്നു എന്നതിന്റെ ജീവിക്കുന്ന തെളിവുകളായി. അപ്പോഴാണ് കള്ള കത്തുമായി ബഹാവുധീന് മുന് വാദങ്ങളെ മുഴുവന് കളവാക്കിയത്. രസൂലുല്ലഹി (സ) യുടെ മുടി തീയില് കരിയില്ല എന്നും അതിനാല് തന്നെ അത് കത്തിച്ചു നോക്കണം എന്നും ആവശ്യപ്പെട്ട ചെറുശ്ശേരിക്ക് , ഒരു പക്ഷെ കാന്തപുരം ഇനി മുടി തീയില് കാണിച്ചു കരിഞ്ഞില്ലെങ്കില് തങ്ങളുടെ എല്ലാ വാദങ്ങളും തകര്ന്നു പോകും എന്ന് മനസ്സിലാക്കിയപ്പോള് അതിനു തടയിടാനായിരുന്നു ബഹാവുദ്ദീന് പുതിയ കളവു ഖസ്രജിയുടെ സഹോദരന്റെ പേരില് നിര്മിച്ചത്. ആ മുടി പ്രത്യേക തരം കെമിക്കല് കൊണ്ട് നിര്മിച്ചതാനെന്നും അത് തീയില് കരിയില്ല എന്നും ആയിരുന്നു ബഹാവുട്ദീന്റെ വാദം. അതോടെ ചെളാരിക്കാര് മുംബ് പറഞ്ഞു വെച്ചതെല്ലാം അവര്ക്ക് തന്നെ കളവാക്കേണ്ടി വന്നു.

ഇന്ന് മെയില് ബോക്സ് തുറന്നപ്പോഴാണ് ഒരു കാര്യം ശ്രദ്ദയില് പെട്ടത്. കാന്തപുരത്തിന് മുടി കിട്ടിയത് ബോംബയില് നിന്നാണ് എന്നതിന് ചെളാരിക്കാര്ക്ക് തെളിവുകള് ലഭിച്ചു പോലും. വായിച്ചപ്പോള് ചിരിയും കൂടെ അവരുടെ ഗതികേട് ഓര്ത്തു സഹതാപവും ആണ് തോന്നിയത്. ഇത് വരെ ചെലാരിക്കാര്ക്ക് എത്രയെത്ര തെളിവുകള് ലഭിച്ചിരുന്നു. ഇപ്പോള് ആ തെളിവുകള് ഒക്കെ എവിടെ? യുനിവേര്സിടി എന്ന് നാമകരണം ചെയ്ത ചെമ്മാട് അക്കാദമിയുടെ സില്വര് ജൂബിലി സമ്മേളനം പോലും ഒരു കള്ളക്കത്തിനും അതിന്റെ രേഖകള്ക്കും വേണ്ടി നീക്കി വെച്ച പ്രസ്ഥാനത്തിന് ഇനി എന്ത് തെളിവുകള് ഉണ്ടാക്കാനാണ് ബുദ്ടിമുട്ട് ഉണ്ടാകുക? ചെളാരിക്കാരുടെ ഓരോ തെളിവുകളും കളവാണെന്ന് തെളിയാന് ഏതാനും മണിക്കൂര്കളോ അല്പം ദിവസങ്ങളോ ആണ് ഇത് വരെ വേണ്ടി വന്നിട്ടുള്ളത്. പക്ഷെ ഓരോ കള്ളം പിടികൂടുമ്പോഴും അടുത്ത തെളിവുകള് (കളവുകള്) നിര്മിക്കാനുള്ള പരിശ്രമതിലേക്കാന് ചെളാരിക്കാര് തിരിയുകയാണ് ചെയ്തത്. ഇത് വെറും ചെളാരിക്കാരുടെ മാത്രം അവസ്ഥയല്ല. മുജാഹിദും ജമ'അതും ചെകന്നൂരും ഈ വിഷയത്തില് ചെളാരിക്കാരുടെ കൂടെ ഒരേ തോണിയിലാണ് യാത്ര ചെയ്യുന്നത്. മുജാഹിദുകള് തിരു കേഷതിനെതിരില് വ്യാപകമായി പ്രജാരണം നടത്തുവാന് തീരുമാനിച്ചിരുന്നു. പക്ഷെ ഒരു സ്ഥലത്ത് പറഞ്ഞ കാര്യങ്ങള് വേറെ ഒരു സ്ഥലത്ത് പറയാന് കഴിയാത്ത അവസ്ഥ ആയിരുന്നു മൌലവിമാര്ക്ക്. കാരണം ഒരു സ്ഥലത്ത് പറഞ്ഞ തെളിവുകള് അടുത്ത സ്ഥലത്ത് എത്തുമ്പോഴേക്കും കളവായി മാറിയിട്ടുണ്ടാകും. നാറിയവനെ പെരിയാല് പേറിയവന് നാറും. അത് തന്നെ സംഭവിച്ചു. പക്ഷെ മുജാഹിദുകള് അവരുടെ തുടക്കം മുതല് തന്നെ നാറിയവര് ആയതു കൊണ്ട് അവര്ക്ക് അത് വലിയ പ്രശ്നങ്ങള് ഉണ്ടാക്കുന്നില്ല എന്ന് മാത്രം
ഈയിടെ ആയി ചെളാരിയിലും പരിസരത്തും ഒരു പ്രത്യേക നാറ്റം ആണ്. കുമിഞ്ഞു കൂടിയ തെളിവുകള് കളവായി മാറിയപ്പോള് അവ ചീഞ്ഞു നാറുന്നു. ഓരോ ദിവസം കഴിയും തോറും നാറ്റം കൂടി കൂടി വരുന്നു. വൃത്തി കേടുകള് നീക്കം ചെയ്യാന് ആരും തയ്യാറാകുന്നില്ല. ആര്ക്കും അതിനുള്ള ധൈര്യം ഇല്ല. കാരണം ചെളാരിയിലെ പ്രത്യേക പ്രകൃതി നിയമം തന്നെ. എന്തെന്നാല് ചെളാരിയില് തൂമ്പില് നിന്നാണ് കാതല് വളര്ന്നു തുടങ്ങുന്നത്, മാത്രമല്ല തലയുടെ നിയന്ത്രണം പൂര്ണമായും വാലിന്റെ അധീനതയിലും.
നാഥന് അവര്ക്ക് നല്ല ബുദ്ദി പ്രധാനം ചെയ്യട്ടെ

തിരുകേശം: വിമര്‍ശകരുടെ ആരോപണം വിവേകശൂന്യം: സമസ്ത



 കോഴിക്കോട്: പൂര്‍വികമായി കൈമാറി വന്ന തിരുശേഷിപ്പുകളെ തള്ളിപ്പറയുന്ന പുത്തനാശയക്കാര്‍ക്ക് കൂട്ടുനിന്ന് വൈരുധ്യങ്ങളുടെ കലവറ തുറക്കുന്ന വിവേകശൂന്യരുടെ പ്രസ്താവനകളില്‍ സമൂഹം വഞ്ചിതരാകരുതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ വ്യക്തമാക്കി. കാരന്തൂര്‍ മര്‍കസില്‍ സൂക്ഷിക്കപ്പെട്ട തിരുകേശങ്ങളെ സംബന്ധിച്ച് മാറിമാറി അഭിപ്രായം പറയുന്നവര്‍ മതനിയമങ്ങളെയും ചിഹ്നങ്ങളെയും നിരുത്തരവാദപരമായി കൈകാര്യം ചെയ്ത് പരാജിതരാവുകയാണ്.

പരമ്പരാഗതമായി സൂക്ഷിച്ചുപോരുന്നതും സുപ്രസിദ്ധവുമായ തിരുശേഷിപ്പുകള്‍ക്ക് പരമ്പര രേഖ ചോദിക്കുന്നതും അതുവഴി തിരുകേശങ്ങളെ തള്ളിപ്പറയാന്‍ ഇടയാക്കുന്നതും നവീനവാദികളുടെ നയമാണ്. ബിദ്അത്ത് നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സ്ഥാപിതമായ സമസ്തയുടെ പേരില്‍ യോഗം ചേര്‍ന്ന് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ലജ്ജാകരമാണ്. കാന്തപുരത്തിന്റെ സ്വന്തം മുടി, ഒരു വിദേശ വനിതയുടെ മുടി, മുടി തന്നെയല്ല പ്രത്യേക നാര് എന്നിങ്ങനെ ഒരേ അവസരം വൈരുധ്യം പറഞ്ഞവര്‍ പുതിയ മറ്റൊരു നിഗമനത്തിലെത്തുമ്പോള്‍ വസ്തുതകളുടെ മുന്നില്‍ സ്വയം പരിഹാസ്യരാകുകയാണ്.

2009 വരെ ശൈഖ് ഖസ്‌റജിയുടെ കൈവശം തിരുകേശം ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ച് പറഞ്ഞവരാണ് ഇപ്പോള്‍ 2007 ല്‍തന്നെ ഖസ്‌റജിയുടെ പക്കല്‍ പുണ്യകേശമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്നത്. ആഗോളസമൂഹത്തില്‍ സര്‍വാംഗീകൃതനായ ഒരു പണ്ഡിതനോടുള്ള അസൂയനിമിത്തം സത്യത്തിനുനേരെ പുറംതിരിഞ്ഞുനില്‍ക്കുന്നവര്‍ വരും നാളുകളില്‍ കൂടുതല്‍ വഷളാവുകയേ ഉള്ളൂ. ശൈഖ് ഖസ്‌റജിയുടെ സമീപത്ത് സംയുക്തമായി പോകാന്‍ വെല്ലുവിളിച്ച് പിന്തിരിഞ്ഞവര്‍ കെട്ടുകഥകള്‍ മെനഞ്ഞുണ്ടാക്കി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മതനേതൃത്വത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് പറയുമ്പോള്‍, തങ്ങള്‍ മതനേതൃത്വത്തിലില്ലെന്നും കാന്തപുരമാണ് നേതൃത്വത്തിലുള്ളതെന്നും സ്വയം സമ്മതിച്ചിരിക്കുകയാണെന്ന് മുശാവറ അഭിപ്രായപ്പെട്ടു.

ഉലമാ കോണ്‍ഫറന്‍സ് അംഗീകരിച്ച സമീപനരേഖയിലെ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കുകയും അടിയന്തിര പ്രാധാന്യമുള്ളവ പെട്ടെന്ന് പ്രാവര്‍ത്തികമാക്കാനും തീരുമാനിച്ചു. ബീജ ബേങ്ക് പോലുള്ള പുതിയ വിഷയങ്ങളുടെ കര്‍മ്മശാസ്ത്രവിധി കണ്ടെത്തുന്നതിന് വിപുലമായ മുബാഹസ ചേരാന്‍ തീരുമാനിച്ചു.

ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, പി എ ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം, പി വി മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, കെ ഹുസൈന്‍ മുസ്‌ലിയാര്‍ പടനിലം, പി ഹംസ മുസ്‌ലിയാര്‍ മഞ്ഞപ്പറ്റ, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, പി ഹസ്സന്‍ മുസ്‌ലിയാര്‍ വയനാട്, സയ്യിദ് ഹാമിദ് കോയമ്മ മാട്ടൂല്‍, അബ്ദുല്ല മുസ്‌ലിയാര്‍ താനാളൂര്‍, സി മുഹമ്മദ് ഫൈസി, പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ പാറന്നൂര്‍, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി കൊല്ലം സംബന്ധിച്ചു.

2011, ജൂലൈ 3, ഞായറാഴ്‌ച

തെളിവുകളില്‍ കളവുകള്‍ മണക്കുമ്പോള്‍....ഒരു നാറ്റ കഥ



---------- Forwarded message ----------
From: mohamed abdul rahman <pvcabdu@gmail.com>
Date: Sun, 3 Jul 2011 00:37:31 +0530
Subject: {SUNNIKERALA} തെളിവുകളില്‍ കളവുകള്‍ മണക്കുമ്പോള്‍....ഒരു നാറ്റ കഥ
To: mohamed abdul rahman <pvcabdu@gmail.com>

അസ്സലാം അലൈകും

സുഹ്ര്തുക്കളെ, ഇതൊരു കഥയാണ്, ഒരു നാറ്റ കഥ.
പതിറ്റാന്ടുകളോളം മഹാരഥന്മാരുടെ മഹനീയ നേതൃത്വം കൊണ്ട് അലങ്ക്രിതമായിരുന്ന
ചേളാരി സമസ്തയില്‍ സമീപ ഭൂതത്തിലും വര്‍ത്തമാനത്തിലും ചില ഇത്തികണ്ണികള്‍
കയറിക്കൂടുകയും സമസ്തയുടെ നേത്രത്വത്തെ വാലറ്റം നിയന്ത്രിക്കുന്ന അപകടകരമായ
അവസ്ഥ സംജാതമാകുകയും ചെയ്തപ്പോള്‍ സമ്പന്നമായ ഗത കാല ചരിത്രതിന്നു മുന്നില്‍
വര്‍ത്തമാനം തരിച്ചിരിക്കുന്ന കാഴ്ചയാണ് ഇന്ന് നാം കണ്ടു
കൊണ്ടിരിക്കുന്നത്. ഒറ്റയും തെറ്റയുമായി ഈ അവസ്ഥ
നിലനിന്നിരുന്നെങ്കിലും കാന്തപുരം AP അബൂബകര്‍ മുസ്ലിയര്‍ക്കു രസൂലുല്ലാഹി
(സ) യുടെ തിരുകേശം ബരകാതി സാദാതീങ്ങളില്‍ നിന്നും ലഭിക്കുകയും പിന്നീട്
ഷെയ്ഖ് ഖസറജി ചരിത്ര പ്രസിദ്ദമായ കാരന്തൂര്‍ മര്‍കസ് സമ്മേളനത്തില്‍ വെച്ച്
മറ്റൊരു തിരുകേശം കാന്തപുരത്തിന് കൈമാറുകയും ചെയ്യുകയും 25000 ആളുകള്‍ക്ക്
ഒരുമിച്ചു നിസ്കരിക്കാന്‍ സൌകര്യമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ പള്ളി
കോഴിക്കോട് നിര്‍മിക്കും എന്നും തിരു കേശങ്ങള്‍ അവിടെ സൂക്ഷിക്കപ്പെടും എന്നും
കാന്തപുരം പ്രക്യപിക്കുകയും ചെയ്തപ്പോഴാണ് ഇത് ഏറ്റവും പ്രകടമായി പുറം
ലോകത്തിനു ബോദ്യമായിരിക്കുന്നത്.

തിരുകേശം കാന്തപുരത്തിന് ലഭിച്ചതോടെ അസൂയ മൂത്ത് കണ്ണിനു തിമിരം ബാദിച്ച ചില
വികടിത നേതാക്കളാണ് കാന്തപുരത്തിനെതിരില്‍ സംസ്കാര രഹിതവും അതിലേറെ
നാണിപ്പിക്കുന്നതുമായ തെളിവുകളുമായി രംഗത്ത് വന്നിരുന്നത്. ഓരോ
തെളിവുകള്‍ക്കും മണിക്കൂറുകളുടെ ആയുസ് മാത്രമേ ഉണ്ടായിരുന്നൊള്ളൂ അവയൊക്കെ
പച്ചകള്ളം ആണെന്ന് വെളിവാകുവാന്‍. മാത്രമല്ല ഓരോ തവണയും കൊണ്ട് വരുന്ന
തെളിവുകള്‍ അവര്‍ തന്നെ മുംബ് പറഞ്ഞ തെളിവിനെ കളവാക്കുന്നവ ആയിരുന്നു. കൂടാതെ
തിരു കേശത്തെ തന്നെ കളവാക്കുന്ന പല മുടന്തന്‍ ന്യായങ്ങള്‍ നിരത്താനും ഇവര്‍
പരസ്പരം മത്സരിക്കുകയായിരുന്നു.

തിരു കേശ വിവാദത്തില്‍ ആദ്യ അടി കിട്ടിയത് അബ്ദുല്‍ ഹമീദ് ഫൈസി
അമ്പലക്കടവിനായിരുന്നു.
<http://www.youtube.com/user/klpmqasim#p/a/u/1/ErgHJebZb60>കാന്തപുരത്തിന്
ലഭിച്ച ആദ്യ തിരുകേശം വ്യാജമാണെന്ന് പ്രസന്ഗിച്ച കൂട്ടത്തില്‍ ഒറിജിനല്‍
തിരുകേശം ഉള്ള സ്ഥലങ്ങള്‍ വിശദീകരിച്ചവയില്‍ അബു ദാബിയിലെ ഷെയ്ഖ് ഖസ്രാജി യുടെ
കൈ വശമുള്ള മുടിയെ ഉള്പെടുത്തിയ അമ്പലക്കടവിനു അതെ ഖസ്രാജി വന്നു രേഖകള്‍
ഉണ്ടെന്നു താന്‍ തന്നെ പറഞ്ഞ മുടി കാന്തപുരത്തിന് കൈ മാറിയപ്പോള്‍ തന്റെ മുന്‍
വാക്കുകളെ എങ്ങനെ ന്യായീകരിക്കാം എന്നറിയാതെ അമ്പലക്കടവ് വെള്ളം കുടിച്ചു.
പിന്നീട് ഏച്ചു കെട്ടിയാല്‍ മുഴച്ചിരിക്കും എന്ന് പറഞ്ഞ പോലെ ഓരോ
വാദങ്ങള്‍ക്കും തങ്ങളുടെ തന്നെ മുന്‍ വാദങ്ങള്‍ എതിരായി വന്നപ്പോള്‍ അവസാന
അസ്ത്രം എന്ന രീതിയിലാണ് കള്ള തെളിവുകള്‍ നിര്‍മിക്കാന്‍ ഈ കൂട്ടര്‍ കച്ച
കെട്ടി ഇറങ്ങിയത്.

ആദ്യം മര്‍കസില്‍ ഒരു കെട്ട് മുടി ഉണ്ട് എന്നായിരുന്നു ഇവരുടെ വാദം. ഓരോ
വര്‍ഷങ്ങളിലും റബി ഉല്‍ അവ്വല്‍ 12 നു തിരുകേശം കൊണ്ട് ബരകതെടുക്കുവാന്‍
ലക്ഷങ്ങള്‍ മര്കസിലെക്ക് വരാന്‍ തുടങ്ങിയതോടെ ആ വാദം കളവാണെന്ന് എല്ലാവര്ക്കും
ബോദ്യപ്പെട്ടു. പിന്നീട് മര്‍കസില്‍ തിരുകേശം മുക്കിയ വെള്ളം 1000 മുതല്‍ 10000
ഓളം രൂപക്ക് ആണ് ഓരോരുത്തര്‍ക്കും കച്ചവടം ചെയ്യുന്നത് എന്നായിരുന്നു
വാര്‍ത്ത‍ സമ്മേളനം നടത്തി ഇവര്‍ പച്ച കള്ളം തട്ടി വിട്ടത് . തെളിവ്
ചോദിച്ചപ്പോള്‍ കൊടുക്കാനാവാതെ ഈ വാദം ഇവര്‍ തന്നെ പൂഴ്ത്തി. മാത്രമല്ല മുടി
ഇട്ട വെള്ളം കച്ചവടം നടത്തിയത് തങ്ങള്‍ തന്നെ ആണെന്നും രഹ്മതുള്ള
ഖാസിമി<http://www.youtube.com/watch?v=zx5U3fbzwkg&feature=related>2
കുപ്പി വെള്ളം വിട്ടത് 50000 രൂപക്ക് ആണെന്നും നാട്ടില്‍ പാട്ടായതോടെ
എന്ത്
പറയണമെന്നറിയാതെ ചെളാരിക്കാര്‍ വിഷമിച്ചു. അതിന്നിടെയാണ് ചരിത്ര പ്രസിദ്ധ
മണ്ടത്തരവുമായി ഖസ്രജിയുടെ സഹോദരന്റെ "ഒറിജിനല്‍" കത്തുമായി ബഹാവുദ്ദീന്‍
കൂരിയാട് <http://www.youtube.com/watch?v=Hk3PXdBpW9M> രംഗപ്രവേശനം
ചെയ്യുന്നത്. ഒരേ ദിവസം ആഹ്മെദ്‌ ഖസ്രജിയുടെ സഹോദരന്‍ അയച്ചു എന്ന്
ബഹാവുദ്ദീന്‍ അവകാശപ്പെട്ട കത്ത് പലര്ക്കു കൊടുത്തപ്പോഴും വിത്യസ്ത
ഉള്ളടക്കമുള്ള കത്തായി മാറുകയും അവയില്‍ തന്നെ വൈരുദ്യങ്ങള്‍ കാണപ്പെടുകയും
അതിനെ കുറിച്ച് ചോദ്യം വന്നപ്പോള്‍ അവ കസ്രാജി തനിക്ക് ഫാക്സ് ചെയ്തതാണെന്നും
പറഞ്ഞ കൂരിയാട് പക്ഷെ അതില്‍ എങ്ങനെ നീല മഷി കൊണ്ടുള്ള ഒപ്പ് വന്നു എന്ന
ചോദ്യത്തിന് മുന്നില്‍ കുടുങ്ങിപ്പോയ കാഴ്ച നാം കണ്ടു. പിന്നീടാണ് സെനഗല്‍
സമ്മേളനത്തെ കുറിച്ചുള്ള കൂരിയടിന്റെ പ്രസ്താവനകളും അതും പച്ച കള്ളം ആണെന്ന്
വ്യക്തമാകുകയും ചെയ്തത്.

എന്തിനാണ് ഇങ്ങനെ ഒരു സമസ്ത? ജനങ്ങളില്‍ ദീനി ബോദം വളര്‍ത്തുവാനും ദീന്‍
വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി രൂപീകൃതമായ സമസ്തയുടെ പേരില്‍ തന്നെ
നേതാക്കള്‍ മത്സരിച്ചു കള്ളം പറയുകയും വഞ്ചന നടത്തുകയും ചെയ്യുമ്പോള്‍
സ്വാഭാവികമായും ഉയരുന്ന ഒരു ചോദ്യം ആണിത്.

ഇനി മുടിയെ കുറിച്ചുള്ള ചേളാരി സമസ്തക്കാരുടെ രസകരമായ മലക്കം മറിച്ചിലുകള്‍.
ആദ്യം മര്കസിലുള്ള മുടി രസൂലുല്ലാഹി (സ) യുടെ മുടിയല്ല, മറിച്ച്‌ കാന്തപുരം
സ്വന്തം മുടി പറിച്ചു വെച്ചതാണ് എന്നായിരുന്നു ചെളാരിക്കാര്‍ പറഞ്ഞത്. പിന്നീട്
ആ വാദം ഒഴിവാക്കി. ശേഷം കാന്തപുരത്തിന്റെ ഭാര്യയുടെ മുടി ആണെന്നായി വാദം.
പിന്നീട് അതും മാറ്റി . എല്ലാം പറയുന്നതും പിന്നെ മാറ്റി പറയുന്നതും ഒരേ ടീം.

കാന്തപുരത്തിന്റെ മുടിയാണെന്നും ഭാര്യയുടെ മുടി ആണെന്നും പറഞ്ഞാല്‍ തങ്ങളുടെ
കളവു ശാസ്ത്രീയമായി തെളിയിക്കപ്പെടാന്‍ സാദ്യത ഉണ്ട് എന്ന് മനസ്സിലാക്കിയത്
കൊണ്ടായിരിക്കാം, അതികം വൈകാതെ തങ്ങളുടെ വാദം വീണ്ടും മാറ്റി. ഇത്തവണ സുഡാനിലെ
ഒരു സ്ത്രീയുടെ മുടി ആണ് ഇത് എന്നായിരുന്നു ചെളാരിക്കാരുടെ വാദം. അവിടെ പോയി
ആരും പരിശോദിക്കില്ല എന്ന് കരുതിയാകാം ഈ പ്രാവശ്യം കളവു ആഫ്രിക്കയിലേക്ക്
വിട്ടത്. പക്ഷെ വാക്ക് മാറ്റല്‍ പിന്നെയും മുറക്ക് നടന്നു. ഓരോ പ്രാവശ്യം
ഉന്നയിക്കുന്ന വാദങ്ങളും തങ്ങളുടെ മുന്‍ വാദങ്ങള്‍ കളവ് ആയിരുന്നു എന്നതിന്റെ
ജീവിക്കുന്ന തെളിവുകളായി.
അപ്പോഴാണ്‌ കള്ള കത്തുമായി ബഹാവുധീന്‍ മുന്‍ വാദങ്ങളെ മുഴുവന്‍ കളവാക്കിയത്.
രസൂലുല്ലഹി (സ) യുടെ മുടി തീയില്‍ കരിയില്ല എന്നും അതിനാല്‍ തന്നെ അത്
കത്തിച്ചു നോക്കണം എന്നും ആവശ്യപ്പെട്ട ചെറുശ്ശേരിക്ക് , ഒരു പക്ഷെ കാന്തപുരം
ഇനി മുടി തീയില്‍ കാണിച്ചു കരിഞ്ഞില്ലെങ്കില്‍ തങ്ങളുടെ എല്ലാ വാദങ്ങളും
തകര്‍ന്നു പോകും എന്ന് മനസ്സിലാക്കിയപ്പോള്‍ അതിനു തടയിടാനായിരുന്നു
ബഹാവുദ്ദീന്‍ പുതിയ കളവു ഖസ്രജിയുടെ സഹോദരന്റെ പേരില്‍ നിര്‍മിച്ചത്. ആ മുടി
പ്രത്യേക തരം കെമിക്കല്‍ കൊണ്ട് നിര്മിച്ചതാനെന്നും അത് തീയില്‍ കരിയില്ല
എന്നും ആയിരുന്നു ബഹാവുട്ദീന്റെ വാദം. അതോടെ ചെളാരിക്കാര്‍ മുംബ് പറഞ്ഞു
വെച്ചതെല്ലാം അവര്‍ക്ക് തന്നെ കളവാക്കേണ്ടി വന്നു .

ഇന്ന് മെയില്‍ ബോക്സ് തുറന്നപ്പോഴാണ് ഒരു കാര്യം ശ്രദ്ദയില്‍
പെട്ടത്. കാന്തപുരത്തിന് മുടി കിട്ടിയത് ബോംബയില്‍ നിന്നാണ് എന്നതിന്
ചെളാരിക്കാര്‍ക്ക് തെളിവുകള്‍ ലഭിച്ചു പോലും. വായിച്ചപ്പോള്‍ ചിരിയും കൂടെ
അവരുടെ ഗതികേട് ഓര്‍ത്തു സഹതാപവും ആണ് തോന്നിയത്. ഇത് വരെ ചെലാരിക്കാര്‍ക്ക്
എത്രയെത്ര തെളിവുകള്‍ ലഭിച്ചിരുന്നു. ഇപ്പോള്‍ ആ തെളിവുകള്‍ ഒക്കെ എവിടെ?
യുനിവേര്സിടി എന്ന് നാമകരണം ചെയ്ത ചെമ്മാട് അക്കാദമിയുടെ സില്‍വര്‍ ജൂബിലി
സമ്മേളനം പോലും ഒരു കള്ളക്കത്തിനും അതിന്റെ രേഖകള്‍ക്കും വേണ്ടി നീക്കി വെച്ച
പ്രസ്ഥാനത്തിന് ഇനി എന്ത് തെളിവുകള്‍ ഉണ്ടാക്കാനാണ് ബുദ്ടിമുട്ട് ഉണ്ടാകുക?
ചെളാരിക്കാരുടെ ഓരോ തെളിവുകളും കളവാണെന്ന് തെളിയാന്‍ ഏതാനും മണിക്കൂര്കളോ അല്പം
ദിവസങ്ങളോ ആണ് ഇത് വരെ വേണ്ടി വന്നിട്ടുള്ളത്. പക്ഷെ ഓരോ കള്ളം പിടികൂടുമ്പോഴും
അടുത്ത തെളിവുകള്‍ (കളവുകള്‍) നിര്‍മിക്കാനുള്ള പരിശ്രമതിലേക്കാന്
ചെളാരിക്കാര്‍ തിരിയുകയാണ് ചെയ്തത്.
ഇത് വെറും ചെളാരിക്കാരുടെ മാത്രം അവസ്ഥയല്ല. മുജാഹിദും ജമ'അതും ചെകന്നൂരും ഈ
വിഷയത്തില്‍ ചെളാരിക്കാരുടെ കൂടെ ഒരേ തോണിയിലാണ് യാത്ര ചെയ്യുന്നത്.
മുജാഹിദുകള്‍ തിരു കേഷതിനെതിരില്‍ വ്യാപകമായി പ്രജാരണം നടത്തുവാന്‍
തീരുമാനിച്ചിരുന്നു. പക്ഷെ ഒരു സ്ഥലത്ത് പറഞ്ഞ കാര്യങ്ങള്‍ വേറെ ഒരു സ്ഥലത്ത്
പറയാന്‍ കഴിയാത്ത അവസ്ഥ ആയിരുന്നു മൌലവിമാര്‍ക്ക്. കാരണം ഒരു സ്ഥലത്ത് പറഞ്ഞ
തെളിവുകള്‍ അടുത്ത സ്ഥലത്ത് എത്തുമ്പോഴേക്കും കളവായി മാറിയിട്ടുണ്ടാകും.
നാറിയവനെ പെരിയാല്‍ പേറിയവന്‍ നാറും. അത് തന്നെ സംഭവിച്ചു. പക്ഷെ മുജാഹിദുകള്‍
അവരുടെ തുടക്കം മുതല്‍ തന്നെ നാറിയവര്‍ ആയതു കൊണ്ട് അവര്‍ക്ക് അത് വലിയ
പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല എന്ന് മാത്രം

ഈയിടെ ആയി ചെളാരിയിലും പരിസരത്തും ഒരു പ്രത്യേക നാറ്റം ആണ്. കുമിഞ്ഞു കൂടിയ
തെളിവുകള്‍ കളവായി മാറിയപ്പോള്‍ അവ ചീഞ്ഞു നാറുന്നു. ഓരോ ദിവസം കഴിയും തോറും
നാറ്റം കൂടി കൂടി വരുന്നു. വൃത്തി കേടുകള്‍ നീക്കം ചെയ്യാന്‍ ആരും
തയ്യാറാകുന്നില്ല. ആര്‍ക്കും അതിനുള്ള ധൈര്യം ഇല്ല. കാരണം ചെളാരിയിലെ പ്രത്യേക
പ്രകൃതി നിയമം തന്നെ. എന്തെന്നാല്‍ ചെളാരിയില്‍ തൂമ്പില്‍ നിന്നാണ് കാതല്‍
വളര്‍ന്നു തുടങ്ങുന്നത്, മാത്രമല്ല തലയുടെ നിയന്ത്രണം പൂര്‍ണമായും വാലിന്‍റെ
അധീനതയിലും .

നാഥന്‍ അവര്‍ക്ക് നല്ല ബുദ്ദി പ്രധാനം ചെയ്യട്ടെ എന്ന് പ്രാര്‍ഥനയോടെ
പി വി സി അബ്ദു
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ ചെയ്യുന്നതെന്തോ, ഒരു വിവേചനവുമില്ലാതെ അതിനെയെല്ലാം കണ്ണടച്ച് എതിര്‍ക്കുകയാണ് ചെറുശ്ശേരി സമസ്തയുടെ പൊതുനയം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വഴിപിരിഞ്ഞിട്ട് രണ്ടു പതിറ്റാണ്ടേ ആയിട്ടുള്ളൂവെങ്കിലും ഈ നിലപാടിന്... മൂന്നു പതിറ്റാണ്ടിന്റെയെങ്കിലും പഴക്കമുണ്ട്. ഒരുപക്ഷേ, സമസ്തയിലെ ഭിന്നിപ്പിനുതന്നെ കാരണം കൂട്ടത്തിലെ ചില പണ്ഡിതര്‍ക്ക് കാന്തപുരത്തോടുണ്ടായ ശമനമില്ലാത്ത വിദ്വേഷമാണെന്നു പറയാം. കാരന്തൂര്‍ മര്‍കസിലെ തിരുകേശവും ഇപ്പേരില്‍ നിര്‍മിക്കാന്‍ പോകുന്ന ഗ്രാന്‍ഡ് മസ്ജിദും ഇപ്പോള്‍ വിവാദമായതിന് വേറെ കാരണങ്ങള്‍ അന്വേഷിക്കേണ്ടതില്ല. പുരോഗമനാത്മകമായ നിലപാടുകളെ നിരന്തര വിമര്‍ശങ്ങള്‍കൊണ്ട് വഴിമുടക്കുന്നതിനപ്പുറം ചെറുശ്ശേരിയുടെ നേതൃത്വത്തിലുള്ള സമസ്ത മുസ്ലിം സമുദായത്തിനുവേണ്ടി ഒന്നുംചെയ്യുന്നില്ല. ഇപ്പോള്‍ നടക്കുന്ന തിരുകേശ വിവാദവും പ്രശ്നവുമായി ബന്ധപ്പെട്ട് ജൂണ്‍ 13ന് (ദേശാഭിമാനി. പേജ് 6) സൈനുദ്ദീന്‍ മുസ്ലിയാരുടേതായി വന്ന ലേഖനവും ഈ പശ്ചാത്തലത്തില്‍ വേണം കാണാന്‍ . നബി (സ്വ)യുടെ തിരുശേഷിപ്പുകള്‍ സംബന്ധിച്ച് സൈനുദ്ദീന്‍ മുസ്ലിയാര്‍ ഉന്നയിച്ച വാദഗതികള്‍ അഹ്ലുസ്സുന്നഃയുടെ വിശ്വാസത്തിനെതിരാണ്. തിരുകേശം അംഗീകരിക്കാന്‍ നബി (സ്വ)വരെ എത്തുന്ന സനദ് (കൈമാറ്റപരമ്പര) കണ്ടു ബോധ്യപ്പെടണം എന്ന ആശയം ഇസ്ലാമികമല്ല. മതത്തിലെ ഒരു പ്രമാണവും അങ്ങനെ അനുശാസിക്കുന്നുമില്ല. ഇമാം ഇബ്നുഹജരില്‍ഹയ്തമി, ഇമാം ദഹബി, ഇമാം സുയൂഥി തുടങ്ങി പൂര്‍വ പണ്ഡിതന്മാരെല്ലാം സ്വീകരിച്ച നിലപാടിനെതിരാണിത്. ഖലീഫമാരും സനദ് പരിശോധിച്ചിരുന്നില്ല. ലോകപ്രശസ്ത പണ്ഡിതന്‍ മുഹമ്മദ് റസാഖാന്‍ ബറേല്‍വി ഇക്കാര്യം സ്പഷ്ടമാക്കിയിട്ടുണ്ട്. തബര്‍റുകിന് സനദ് കണ്ട് ബോധ്യപ്പെടണമെന്ന പുത്തന്‍വാദം ആദ്യം ഉന്നയിച്ചത് വഹാബി- ജമാഅത്ത് വിഭാഗങ്ങളുടെ പൂര്‍വാചാര്യനായ ഇബ്നുതൈമിയ്യയാണെന്നു വിശ്രുത പണ്ഡിതനും ദാര്‍ശനികനുമായ യൂസുഫുന്നബ്ഹാനി പ്രസ്താവിച്ചിട്ടുണ്ട് (ജവാഹിറുല്‍ബിഹാര്‍ : 3/466). ചെറുശ്ശേരി മുസ്ലിയാര്‍ ഇബ്നുതൈമിയ്യയുടെ വാദമാണ് ഉന്നയിച്ചിരിക്കുന്നത്. മതത്തില്‍ കാര്യങ്ങള്‍ രണ്ടുവിധമുണ്ട്. മുഹ്കമാത് (വിധിവിലക്കുകള്‍), തബര്‍റുക്- തഅ്ളീം (അനുഗ്രഹം തേടല്‍ - ആദരിക്കല്‍). ഇതില്‍ വിധി വിലക്കുകള്‍ക്ക് പൂര്‍ണമായ കൈമാറ്റരേഖ വേണം. എന്നാല്‍ , ഇത് സാധാരണ വിശ്വാസികളോ പണ്ഡിതര്‍പോലുമോ കണ്ടു ബോധ്യപ്പെടേണ്ടതില്ല. മുജ്തഹിദുകളായ (ഗവേഷകര്‍) ഇമാമുകള്‍ പരിശോധിച്ചു നിര്‍ധാരണം ചെയ്തെടുത്ത നിയമങ്ങള്‍ അനുസരിച്ചാല്‍മതി. എന്നാല്‍ , തിരുശേഷിപ്പുകളുടെ കാര്യത്തില്‍ ഈ ശാസനയില്ല. നബി (സ്വ)യുടേതാണെന്ന് അറിയപ്പെടുന്ന ഏതൊരു ശേഷിപ്പും വിശ്വാസികള്‍ക്ക് അംഗീകരിക്കാം, ആദരിക്കാം. ആര്‍ക്കെങ്കിലും സംശയമോ അവിശ്വാസമോ തോന്നുന്നപക്ഷം അവര്‍ക്ക് മാറിനില്‍ക്കാം. "എനിക്കു സംശയമുണ്ട്, നിങ്ങളും സംശയിക്കണം" എന്ന് മറ്റൊരാളോട് പറയാന്‍ പാടില്ല. അവിശ്വാസം തോന്നിയ കാരണത്താല്‍ നിന്ദിക്കാനോ തള്ളിപ്പറയാനോ പാടില്ല. അങ്ങനെ ചെയ്യുന്നത് മതത്തില്‍നിന്ന് പുറത്തുപോകാന്‍ കാരണമാകുമെന്ന് ഇമാം റാസി (റ) പ്രസ്താവിച്ചിട്ടുണ്ട് (തഫ്സീറുര്‍റാസി- വാ: 31 പുറം: 200). അതായത്; നിസ്കാരമോ സകാതോപോലെ തിരുശേഷിപ്പുകളുടെ കാര്യത്തില്‍ മതം ആരെയും നിര്‍ബന്ധിക്കുന്നില്ല. കഴിവുണ്ടായിട്ടും ഹജ്ജ്കര്‍മം ചെയ്തില്ലെങ്കില്‍ വിചാരണചെയ്യപ്പെടും. തിരുശേഷിപ്പുകളെ ആദരിച്ചില്ല എന്നതിനു ശിക്ഷിക്കപ്പെടുകയില്ല, അനാദരിച്ചാല്‍ ശിക്ഷിക്കപ്പെടും. ഇതാണ് അഹ്ലുസ്സുന്നഃയുടെ വിശ്വാസം. ചെറുശ്ശേരി മുസ്ലിയാരുടെ നിലപാട് അഹ്ലുസ്സുന്നഃയുടെ കാഴ്ചപ്പാടിനെതിരാണ്. മര്‍കസിലെ തിരുകേശം സമുദായത്തിലെ എല്ലാ അംഗങ്ങളും അംഗീകരിക്കണമെന്നു പറഞ്ഞിട്ടില്ല. ഗ്രാന്‍ഡ് മസ്ജിദിന് നിര്‍ബന്ധിച്ചോ തെറ്റിദ്ധരിപ്പിച്ചോ ഫണ്ട് സ്വീകരിച്ചിട്ടുമില്ല. തെറ്റിദ്ധാരണമൂലം ആരെങ്കിലും സംഭാവന നല്‍കിയിട്ടുണ്ടെങ്കില്‍ തിരിച്ചുനല്‍കാമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞിട്ടുമുണ്ട്. അബുദാബിയിലെ ഷെയ്ഖ് അഹ്മദ് ഖസ്റജിയില്‍നിന്നു ലഭിച്ച തിരുകേശത്തിന് കൈമാറ്റപരമ്പരയില്ല എന്ന വാദം വസ്തുതാവിരുദ്ധമാണ്. ഏകദേശം പത്തു രാജ്യത്തുനിന്നും രാജ്യത്തെ ഇരുപതോളം സംസ്ഥാനത്തില്‍നിന്നുമുള്ള നൂറുകണക്കിനു പ്രമുഖ പണ്ഡിതന്മാരെയും ലക്ഷക്കണക്കിനു വിശ്വാസികളെയും സാക്ഷിനിര്‍ത്തിയാണ് ഡോ. അഹ്മദ് ഖസ്റജി തിരുകേശം മര്‍കസിന് കൈമാറിയത്. ഈ ചടങ്ങില്‍ തിരുകേശത്തിന്റെ സനദ് വാക്കാലും രേഖാമൂലവും കൈമാറിയിട്ടുണ്ട്. തന്റെ കുടുംബപരമ്പരയുടെ വിശദാംശങ്ങള്‍ അദ്ദേഹം വിവരിച്ചത് മുതലെടുത്ത് ആശയക്കുഴപ്പമുണ്ടാക്കാന്‍ ചെറുശ്ശേരി മുസ്ലിയാരുടെ സംഘടന ബോധപൂര്‍വം ശ്രമിക്കുകയാണ്. സനദ് നല്‍കുന്നതിന് സമുദായത്തില്‍ ഒരു സാമ്പ്രദായികരീതിയുണ്ട്. വിജ്ഞാനമാണ് മതം എന്ന് നബി (സ്വ) പറഞ്ഞിട്ടുണ്ട്. വിജ്ഞാനംകൊണ്ട് ഒരാള്‍ മതവിധി പ്രഖ്യാപിക്കണമെങ്കില്‍ അയാള്‍ക്ക് നബി (സ്വ) വരെയെത്തുന്ന ഗുരുപരമ്പര (സനദ്) വേണം. ഉന്നത മതപാഠശാലകളില്‍നിന്നു പഠിച്ചിറങ്ങുന്ന പണ്ഡിതര്‍ക്ക് കൊടുക്കുന്ന "സനദ്" നബി (സ്വ)വരെയെത്തുന്ന ഗുരുപരമ്പരയുടെ സാക്ഷ്യപത്രമാണ്. എന്നാല്‍ , ഈ സനദുകളിലൊന്നും നബി (സ്വ) വരെയെത്തുന്ന ഗുരുപരമ്പര രേഖപ്പെടുത്തുന്നില്ല. പകരം സ്ഥാപനത്തിന്റെ പ്രിന്‍സിപ്പല്‍മാര്‍ ഒപ്പിട്ടുനല്‍കുകയാണ്. സനദ് നല്‍കുന്നതിന്റെ ഈ പാരമ്പര്യരീതിയാണ് ഡോ. ഖസ്റജിയും സ്വീകരിച്ചത്. കാരന്തൂര്‍ മര്‍കസില്‍നിന്നോ പട്ടിക്കാട് ജാമിഅഃയില്‍നിന്നോ യുവ പണ്ഡിതര്‍ക്കു ലഭിക്കുന്ന സനദിന്റെ അതേ രീതി. കാന്തപുരത്തിനോ അദ്ദേഹത്തെ അനുകൂലിക്കുന്നവര്‍ക്കോ മര്‍കസിലുള്ള തിരുകേശത്തിന്റെ കാര്യത്തില്‍ സംശയമില്ല. സംശയം തോന്നുന്നവര്‍ക്ക് അതു തീര്‍ക്കാന്‍ ഡോ. അഹ്മദ് ഖസ്റജിയെ സമീപിക്കാം. ഈ ആവശ്യത്തിന് യുഎഇയില്‍പോയ ഇവരുടെ നേതാവ് എന്തുകൊണ്ട് ഡോ. അഹ്മദ് ഖസ്റജിയെ കണ്ടില്ല? ഈ വിവാദത്തിന് സൗമ്യമായ പരിഹാരമുണ്ടാക്കാന്‍ പരാതിക്കാര്‍ സമീപിക്കേണ്ടത് തിരുകേശം കൊടുത്ത ആളിനെയും കിട്ടിയ ആളിനെയുമായിരുന്നു. അതിശയകരമായ കാര്യം ഈ രണ്ടുപേരെയും പരാതി പറയുന്നവര്‍ ഒരിക്കല്‍പ്പോലും കണ്ടിട്ടില്ല! എന്നല്ല; ബന്ധപ്പെട്ടയാളിനെ കാണുന്നതിനുപകരം അയാളുടെ ജ്യേഷ്ഠന്റേതെന്ന പേരില്‍ രണ്ടു കത്താണ് കൊണ്ടുവന്നത്. കത്തിലെ ആശയങ്ങളാകട്ടെ പരസ്പരവിരുദ്ധവും. കത്തിന് ഒരു സ്ഥിരീകരണവുമില്ലതാനും. തിരുകേശത്തിന്റെ ആധിക്യവും ദൈര്‍ഘ്യവുമാണ് സംശയത്തിന് നിദാനമെന്നാണ് ചെറുശ്ശേരി മുസ്ലിയാര്‍ പറയുന്നത്. ഇതും ഇസ്ലാമിക പ്രമാണങ്ങള്‍ക്കെതിരാണ്. ഹിജ്റഃക്കുശേഷം നബി (സ്വ) നാലുതവണയേ മുടി നീക്കിയിട്ടുള്ളൂവെന്ന് ഇമാം നവവീ(റ) പറയുന്നുണ്ട് (മൗസൂഅത്തുദ്ദിഫാഅ്: 2/31). ഇബ്നുഖയ്യിമിന്റെ "സാദുല്‍മആദി"ലും ഇതു കാണാം. ഹിജ്റഃക്കുശേഷം ആറുവര്‍ഷം കഴിഞ്ഞ് ഹുദയ്ബിയ്യയിലാണ് നബി (സ്വ) ആദ്യമായി മുടി നീക്കുന്നത്. ഏറ്റവും അവസാനം മൂന്നുവര്‍ഷത്തെ ഇടവേളയ്ക്കുശേഷം ഹജ്ജതുല്‍വിദാഇല്‍വച്ചും. നബി (സ്വ)മക്കാഫത്ഹിനു വരുമ്പോള്‍ അവിടത്തെ ശിരസ്സില്‍ നെഞ്ചുവരെ നീണ്ടുകിടക്കുന്ന നാലു മുടിക്കെട്ടുകള്‍ ഉണ്ടായിരുന്നെന്ന് ഉമ്മുഹാനിഹ്(റ) പറഞ്ഞത് തുര്‍മുദിയും ഇബ്നുമാജഃയും ഉദ്ധരിച്ചിട്ടുണ്ട് (ശറഹുസ്സുന്നഃ- ഇമാംബഖ്വി: 12/97). ഈ ഹദീസ് സ്വീകാര്യയോഗ്യമാണെന്ന് അല്‍ബാനി സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. ദുല്‍ഹുലയ്ഫയില്‍നിന്ന് നബിയുടെ മുടി ഞാന്‍ നാലായി മെടഞ്ഞിട്ടു കൊടുത്തുവെന്ന് നബി പത്നി ഉമ്മുസലമഃ (റ) പറയുന്നുണ്ട് (മഗാസി- വാഖിദി: 2/868). ഖസ്റജിയുടെ കുടുംബത്തില്‍ മുടിക്കെട്ടുകള്‍ ഉണ്ടെന്നാണ് മറ്റൊരാക്ഷേപം. ഉണ്ടാവാം; ഹുദയ്ബിയ്യയില്‍ നീക്കംചെയ്തതില്‍നിന്നു മുടിക്കെട്ടുകള്‍തന്നെ ഞാന്‍ കൈവശപ്പെടുത്തി സൂക്ഷിച്ചുവെന്ന് ഉമ്മുഇമാറഃ(റ) അവകാശപ്പെടുന്നുണ്ട് (റൂഹുല്‍ബയാന്‍ : 9/5, സുബുലുല്‍ഹുദാ വര്‍റശാദ്: 5/57). ഹുദയ്ബിയ്യയിലും ഹജ്ജതുല്‍വിദാഇലും നീക്കംചെയ്ത തിരുകേശങ്ങളുടെ വലുപ്പം ഈ ഹദീസുകളില്‍നിന്നു വ്യക്തമാകും. സൈനുദ്ദീന്‍ മുസ്ലിയാര്‍ക്ക് ഈ പ്രമാണങ്ങള്‍ അറിയാതിരിക്കാന്‍ ന്യായമില്ല. അറിഞ്ഞിട്ടും സമൂഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത് മതപരമായി കടുത്ത അപരാധമാണ്. "അസ്റാറു ആസാരിന്നബവിയ്യഃ" എന്ന ഗ്രന്ഥത്തില്‍ തങ്ങളുടെ കൈവശമുള്ള തിരുകേശത്തെക്കുറിച്ച് ഡോ. ഖസ്റജി പരാമര്‍ശിച്ചില്ലെന്ന വാദവും ബാലിശമാണ്. ഒരു ലബനീസ് സൂഫി പണ്ഡിതന്റെ പൂര്‍വകാല രചനയുടെ പുതിയ പതിപ്പ് ഏറ്റെടുത്തു പ്രസിദ്ധീകരിക്കുക മാത്രമാണ് ഖസ്റജി കുടുംബം ചെയ്തത്. പ്രസാധകന് ഗ്രന്ഥത്തിന്റെ ഉള്ളടക്കത്തില്‍ ഇടപെടാനാകില്ലെന്നത് പ്രസാധനത്തിന്റെ പ്രാഥമികമായ കാര്യമാണ്. മുസ്ലിയാര്‍ക്ക് ഇതറിയില്ലായിരിക്കാം. തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന പ്രദേശങ്ങളുടെ പട്ടിക കൊടുത്തപ്പോള്‍ യുഎഇയുടെ പേര് മാത്രമില്ല എന്ന വാദവും വിചിത്രമാണ്. തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്ന മുഴുവന്‍ പ്രദേശങ്ങളുടെ പേരും ഈ ഗ്രന്ഥത്തില്‍ ചേര്‍ക്കുന്നു എന്ന് ഗ്രന്ഥകാരന്‍ അവകാശപ്പെടുന്നില്ല. അദ്ദേഹത്തിന്റെ അറിവില്‍പ്പെട്ടത് ഉള്‍പ്പെടുത്തുകയും ലോകത്ത് എവിടെയെങ്കിലും ഇനിയും തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നുണ്ടാകാം എന്നു സൂചിപ്പിക്കുകയും ചെയ്തിട്ടുണ്ട്. യുഎഇ ഔഖാഫ് മന്ത്രിയായിരുന്ന ഷെയ്ഖ് മുഹമ്മദ് ഹസന്‍ ഖസ്റജി കേരളത്തില്‍ വരികയും പരേതരായ ശംസുല്‍ ഉലമ ഇ കെ അബൂബക്കര്‍ മുസ്ലിയാര്‍ , പാണക്കാട് മുഹമ്മദ് അലി ശിഹാബ് തങ്ങള്‍ എന്നിവരുമായി ആശയവിനിമയം നടത്തുകയും ചെയ്തിരുന്നുവെന്നത് ശരിയാണ്. ഇവര്‍ നടത്തിയ സ്വകാര്യ ചര്‍ച്ചകള്‍ക്കിടയില്‍ തന്റെ കുടുംബത്തിലുള്ള തിരുകേശത്തെക്കുറിച്ച് സംസാരിച്ചിട്ടില്ല എന്ന് മുസ്ലിയാര്‍ എങ്ങനെയാണ് ഇത്ര തിട്ടമായി പറയുന്നത്? ഒരു കാര്യം ഉറപ്പിച്ചുപറയുന്നയാള്‍ ഏതടിസ്ഥാനത്തിലാണ് അതു പറയുന്നത് എന്നുകൂടി വ്യക്തമാക്കേണ്ടതുണ്ട്. ശഅ്റെ മുബാറകും അതുമായി ബന്ധപ്പെട്ട കാര്യങ്ങളും ഇസ്ലാമിലെ മൗലിക വിഷയങ്ങളല്ല. ആചാരപരമായ വിശ്വാസത്തിന്റെ വിശദാംശങ്ങളില്‍പ്പെട്ടതാണ്. അതുകൊണ്ടാണ് മര്‍കസിലെ ശഅ്റ് മുബാറകും അതുമായി ബന്ധപ്പെട്ട ചടങ്ങുകളും വിശ്വാസികളുടെ സ്വീകാര്യതയാക്കി പരിമിതപ്പെടുത്തിയത്. കഴിഞ്ഞ ജനുവരിയില്‍ ഇതുമായി ബന്ധപ്പെട്ട ചടങ്ങുകളും സാധാരണപോലെ മാത്രമേ മര്‍കസില്‍ നടന്നിട്ടുള്ളൂ. തിരുകേശമല്ല; അതിന്റെ പേരില്‍ രാജ്യത്തെതന്നെ ഏറ്റവും വലിയ മസ്ജിദ് നിര്‍മിക്കാന്‍ കാന്തപുരം തീരുമാനിച്ചതാണ് വിവാദങ്ങളുടെ മൂലഹേതു. ചെറുശ്ശേരി മുസ്ലിയാരുടെ ലേഖനത്തിന്റെ അവസാന ഭാഗങ്ങള്‍ വായിക്കുന്ന ആര്‍ക്കും ഇതു ബോധ്യമാകും. ഗള്‍ഫ് നാടുകളിലും ലോകത്തിനു പല ഭാഗങ്ങളിലും സഞ്ചരിക്കുമ്പോള്‍ അവിടങ്ങളില്‍ കാണുന്ന തരത്തില്‍ വിശാലമായ സൗകര്യങ്ങളോടുകൂടിയ നല്ലൊരു മസ്ജിദ് തന്റെ നാട്ടിലും ഉണ്ടാകണം എന്ന് കാന്തപുരം ആഗ്രഹിച്ചു. ഇതൊരപവാദമായിട്ടാണ് എതിര്‍പക്ഷം കാണുന്നത്. രാജ്യത്തിന്റെ സാംസ്കാരിക പൈതൃകത്തിന് മുതല്‍ക്കൂട്ടാകുന്ന ഇത്തരം നിര്‍മിതികള്‍ക്ക് പിന്നിലെല്ലാം ഒരു സ്വപ്നവും ഒരുപാട് പ്രതിബന്ധങ്ങളും സാധാരണം. മസ്ജിദുകള്‍ വിശ്വാസികള്‍ക്ക് ആരാധനകള്‍ നിര്‍വഹിക്കാനുള്ളതാണ്. അവിടെ തിരുകേശം സൂക്ഷിക്കുന്നത് മതത്തിലെ ഒരു നിയമത്തിനും എതിരല്ല. തിരുകേശമിട്ട വെള്ളം വിറ്റുവെന്ന ആരോപണം വ്യാജമാണ്. തിരുകേശവും അതുമായി ബന്ധപ്പെട്ട ചടങ്ങുകളും നിര്‍മിതികളും പുതിയ സംഗതിയല്ല. ആഗോളതലത്തില്‍ നടപ്പുള്ളതാണ്. ജിദ്ദയിലെ ഇന്റര്‍കോണ്ടിനെന്റല്‍ ഹോട്ടലില്‍ 2008ല്‍ "മഅ്റള് അല്‍ആസാറുന്നബവിയ്യ" എന്ന പേരില്‍ ഒരു പ്രദര്‍ശനം നടന്നു. 60 രാജ്യത്തുനിന്നുള്ള തിരുശേഷിപ്പുകളുടെ നൂറോളം ചിത്രമായിരുന്നു പ്രദര്‍ശനത്തിനുവച്ചത്. സൗദി രാജകുമാരന്‍ അമീര്‍ബന്ദര്‍ബ്നു നാസറുബ്നു അബ്ദില്‍അസീസ് ആലുസ്സുഊദാണ് പ്രദര്‍ശനം ഉദ്ഘാടനംചെയ്തത്. സൗദിയിലെ ഹാശിമി വംശജരുടെ ആഗോളസംഘടനയായിരുന്നു സംഘാടകര്‍ . പ്രദര്‍ശനത്തോടനുബന്ധിച്ച് എല്‍ബിസി ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ സംഘടനയുടെ സെക്രട്ടറി ജനറല്‍ ശരീഫ് മുഹമ്മദ് അല്‍ഹുസയ്നി പറഞ്ഞത്, ആഗോളതലത്തില്‍ വ്യാപിച്ചുകിടക്കുന്ന തിരുശേഷിപ്പുകള്‍ മദീനയില്‍ മ്യൂസിയം സ്ഥാപിച്ച് സംരക്ഷിക്കാന്‍ സൗദി സര്‍ക്കാര്‍ സഹകരണത്തോടെ പദ്ധതി നടപ്പാക്കിവരുന്നുവെന്നാണ്. മുസ്ലിം ലോകത്തും യൂറോപ്പിലും അമേരിക്കയിലും ആഫ്രിക്കന്‍ നാടുകളിലും തിരുശേഷിപ്പുകള്‍ സൂക്ഷിക്കുന്നുണ്ട്. അവിടങ്ങളിലെല്ലാം അതുമായി ബന്ധപ്പെട്ട് ആയിരങ്ങള്‍ പങ്കെടുക്കുന്ന ചടങ്ങുകളും നടക്കാറുണ്ട്. എവിടെയും ഇതുപോലെ വിവാദങ്ങള്‍ നടന്ന ചരിത്രമില്ല. ഇത് വിട്ടുവീഴ്ചയില്ലാത്ത കാന്തപുരം വിരോധംമാത്രമാണ്. (ജൂണ്‍ 13ന് ചെറുശ്ശേരി സൈനുദ്ദീന്‍ മുസ്ലിയാരുടെ ലേഖനം ഞങ്ങള്‍ പ്രസിദ്ധീകരിച്ചിരുന്നു. അതില്‍ ഉന്നയിച്ച കാര്യങ്ങള്‍ക്ക് ഒ എം തരുവണ ഇവിടെ മറുപടി പറയുന്നു. സജീവജനശ്രദ്ധയിലുള്ള വിഷയം എന്ന നിലയ്ക്കാണ് "തിരുകേശ"ത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പ്രസിദ്ധീകരിച്ചത്. ഈ ചര്‍ച്ച ഇവിടെ അവസാനിപ്പിക്കുന്നു- പത്രാധി

സമസ്ത ഒന്നേ ഉള്ളൂ, ഒന്ന് മാത്രം


ആയിരത്തി തൊള്ളായിരത്തി എഴുപത്തി ആറില് സമസ്തയുടെ വൈസ് പ്രസിടന്റ്റ് ആയ താജുല് ഉലമ കണ്ണിയ്യതിന്റെ അഭാവത്തില് സമസ്തയുടെ യോഗങ്ങള്ക്ക് നേത്രത്വം കൊടുത്തിരുന്ന മഹാന് ആണ്, വാര്ദ്ദക്യ സഹജം ആയ അസുഗങ്ങള് കാരണം യോഗങ്ങള്ക്ക് പങ്കെടുക്കാന് കഴിയാത്ത കണ്ണിയ്യത് ഉസ്താതിന്റെ സ്ഥാനം അലങ്കരിക്കാന് ഭാഗ്യം ലഭിച്ച ഉള്ളാല് തങ്ങളുടെ നെത്ര്ത്വതെ അസൂ...യ മൂലം അംഗീകരിക്കാന് കഴിയാത്ത ഒരു വിഭാഗം വിഘടിത പ്രവര്ത്തനങ്ങളും ആയി ഒരു രാഷ്ട്രീയ പാര്ടിയുടെ നിഴലായി നിലകൊള്ളുന്നു, മഹാനായ താജുല് ഉലമ യഥാര്ത്ഥ സമസ്തയെ മൌലാന കണ്ണിയ്യത് ഉസ്താതിന്റെ ആശയ ആദര്ശങ്ങളില് നിലയുറപ്പിച്ചു കൊണ്ട് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു
കണ്ണിയ്യത് ഉസ്താതിന്റെ കാലത്ത് തന്നെ തന്റെ പിന്ഗാമി ആയി താജുല് ഉലമ ഉള്ളാല് തങ്ങളെ നിയോഗിച്ചിരുന്നു,
ചേളാരി സമസ്തിക്കിടയില് ലോഭികള് പ്രവര്ത്തിക്കുന്നുണ്ട് എന്നതിന്റെ വ്യക്തമായ ഉദാഹരണം ആണ് ഇപ്പോള് തുടങ്ങിയ ദര്ശന ചാനല് , സ്ത്രീകള്ക്ക് അഴിഞ്ഞാടാന് വേണ്ടി ചാനല് ഉണ്ടാക്കുന്നത് സമസ്തയുടെ പാരമ്പര്യം ആണ്.
സമസ്ത പിളര്പ്പിണന്റെ സാഹജര്യം എന്തായിരുന്നു !!!!!!!!
അസൂയ തലക്കടിച്ച ഒരു വിഭാഗം തന്നെ എസ് കെ സമസ്തയില് ഉണ്ട്, സുന്നത് ജമാതിന്റെ മുന്നേറ്റത്തില് ചരിത്രം തിരുത്തിയ മുന്നേറ്റങ്ങള് ആണ് കാന്തപുരം ഉസ്താതും ഉള്ളാള് തങ്ങളും ഉണ്ടാക്കിത്തീര്തത്, അതെ സമയം സുന്നത് ജമാതിന്റെ ഗര്ജ്ജിക്കുന്ന സിംഹം ആയിരുന്ന ശംസുല് ഉലമയെ തെറ്റിദ്ധരിപ്പിക്കുവാന് ഉള്ള ശ്രമങ്ങളും ശ്രമങ്ങളും പല ഭാഗങ്ങളില് നിന്നും ഉണ്ടാവുകയും ചെയ്തു, ഖുറാന് പരിഭാഷയും കൊണ്ട് രംഗത്ത് വന്ന കെ വി കൂറ്റനാടിനെതിരെ ശക്തമായ ഭാഷയില് ആണ് ശംസുല് ഉലമ പ്രതികരിച്ചത്, സമസ്തയുടെ അറുപതാം വാര്ഷികത്തില് തടിച്ചു കൂടിയ ജന ലക്ഷങ്ങളെ കണ്ടു കൊണ്ട് അമ്പരന്നു പോയ സുന്നി വിരുദ്ധര് കൈ കൊണ്ട തന്ത്രം ആയിരുന്നു എ പി ഉസ്താതിനെയും ശംസുല് ഉലമയെയും തമ്മില് തെറ്റിപ്പിക്കുക എന്നാ നയം, കാരണം അറുപതാം വാര്ഷിക വിജയത്തിന്റെ സൂത്ര ധാരന്മാര് എ പി ഉസ്താതും ശംസുല് ഉലമയും ആയിരുന്നു, സമ്മേളന വിജയത്തിന് വേണ്ട എല്ലാ വിധ പ്രോത്സാഹനങ്ങളും ശംസുല് ഉലമയില് നിന്നും എ പി ഉസ്താതിനു ലഭിച്ചിരുന്നു, ഇവരെ തമ്മില് തെറ്റിപ്പിക്കുവാന് കിട്ടാവുന്ന സന്ദര്ഭങ്ങള് എല്ലാം ഇവര് ഉപയോഗിച്ച് കൊണ്ടിരുന്നു, മാത്ര മല്ല കോട്ടപ്പുറം സംവാധതിലൂടെ വഹാബിസതിന്റെ നട്ടെല്ല് തകര്ത്ത കാന്തപുരം എന്ന യുവ പണ്ഡിതന് വളര്ന്നു വരുന്നതും പലര്ക്കും അസൂയയുടെ ആക്കം വര്ദ്ധിപ്പിച്ചു,
സമസ്ത എന്നാ പ്രസ്ഥാനം വെല്ലുവിളികളെ നേരിട്ട് കൊണ്ടിരുന്ന സന്ദര്ഭങ്ങളില് എല്ലാം കാന്തപുരം എന്നാ നാമം ശ്രദ്ധിക്കപ്പെട്ടിരുന്നു, ആ പേര് കാലഘട്ടത്തിന്റെ അനിവാര്യം ആയി തീര്ന്നു, അരീക്കാട് പള്ളി പ്രശ്നം നടക്കുമ്പോള് അത് മനപൂര്വ്വം കാന്തപുരം ഉസ്താതിന്റെ മേല് പടച്ചുണ്ടാക്കിയ അപവാദം ആണെന്ന് അറിയാവുന്ന കണ്ണിയ്യത് ഉസ്താത് പറഞ്ഞത് എ പി അമീനായ വകീല് ആണെന്നാണ്,
എസ് വൈ എസും എസ് എസ് എഫും പോലെ ഉള്ള സംഗടനകളിലൂടെ യുവ സമൂഹം സുന്നത് ജാമാതിന്റെ പ്രവര്ത്തന രംഗത്തേക്ക് വരുന്നതിലും അസൂയ പൂണ്ട ഒരു വിഭാഗം സമസ്തയുടെ ഉള്ളില് തന്നെ ഉണ്ടായിരുന്നു എന്ന് പില്കാല സംഭവങ്ങള് സൂചിപ്പിക്കുന്നു. സുന്നി മഹല്ല് ഫെടരേശന് എന്നാ സംഗട ജന്മം തന്നെ എസ് വൈ എസിനെ തകര്ക്കുവാനുള്ള ഗൂഡ ലക്ഷിയതോട് കൂടി ആയിരുന്നു, എസ് വൈ എസ് പിരിച്ചു വിടാന് വേണ്ടി ഒരു സമസ്ത മുശാവറ യോഗം തന്നെ ചേരാന് തീരുമാനിച്ചു, എന്നാല് കോടതി സ്റ്റേ വന്നതിലൂടെ ആ യോഗം നടന്നില്ല, സമസ്തയുടെ ഔദ്യോഗിഗ ഘടകം ആയ എസ് വൈ എസിനെ തകര്ക്കാനുള്ള ശ്രമങ്ങള് സമസ്തയുടെ ഉള്ളില് നിന്ന് തന്നെ ആണ് നടന്നത്, എസ് വൈ എസിന്റെ അറുപതാം വാര്ഷിക സമ്മേളനം പ്രക്യാപിച്ച സമയം കൂടി ആയിരുന്നു അന്ന്, എസ് വൈ എസ് പിരിച്ചു വിടുന്നതും സംബന്ധിച്ച കേസ് മായി മുന്നോട്ട് പോകുവാന് ജനറല് സെക്രട്ടറിയ സമസ്ത മുശാവറ ചുമതലപ്പെടുത്തി, സമസ്തയുടെ ഇന്ന് വരെ ഉള്ള തീരുമാനങ്ങള്ക്കും മിനുട്സിനും മാറ്റം വരുത്താത്ത വിധത്തില് ആവണം കേസ് മുന്നോട്ടു കൊണ്ട് പോകേണ്ടത് എന്ന് കാന്തപുരം ഉസ്താത് അപിപ്രായപ്പെട്ടു, എന്നാല് സമസ്ത ഇക്കാലമത്രയും സ്വീകരിച്ച തീരുമാനങ്ങളില് എന്ത് തീരുമാനം നടത്താനും അതികാരം വേണം എന്ന് ഒരു വിഭാഗം വാതിച്ചു, പൂര്വ്വീകരായ നേതാക്കളുടെ തീരുമാനത്തിന് വിരുദ്ധം ആയി തീരുമാനം എടുക്കുന്നത് ശേരി അല്ല എന്ന് എ പി ഉസ്താത് അടക്കം ഉള്ളവര് അപിപ്രായപ്പെട്ടു, അപ്പോള് ഭൂരിപക്ഷത്തിന്റെ തീരുമാനത്തിന് വിടാം എന്ന് മറു വിഭാഗം വാദിച്ചു, കാരണം സമസ്തയില് മെമ്പര് മാരുടെ ഒഴിവിലേക്ക് അര്ഹത ഉള്ളവര് പുറത്തു നില്ക്കുമ്പോഴും യാതൊരു അര്ഹതയും ഇല്ലാത്ത കുറെ ആളുകളെ തിരുകി കയറ്റിയ ഒരു സമയം കൂടി ആയിരുന്നു അത്, ഈ സമയത്ത് ഉള്ളാല് തങ്ങള് അടക്കം ഉള്ളവര് പറഞ്ഞു, അങ്ങനെ ഭൂരിപക്ഷതിനെ തീരുമാനത്തിന് വിടുക ആണെങ്ങില് ഇത്ര ആളുകളുടെ എതിര്പ്പോടെ പാസ്സാകി എന്ന് കൂടി രേഖപ്പെടുത്തണം എന്ന് അപിപ്രായപ്പെട്ടു, അതും മറുപക്ഷത്തിനു സ്വീകാര്യം ആയിരുന്നില്ല, മുന്കാല നേതാക്കളുടെ തീരുമാനത്തില് നിന്നും മാറി സ്വന്തമായി എന്ത് നിലപാടും എടുക്കും എന്നാ മറു ഭാഗത്തിന്റെ പിടിവാശി സമസ്തയെ തകര്ക്കുക എന്നാ ലക്ഷ്യത്തോടെ ആയിരുന്നു, ഈ സാഹജര്യത്തില് തുടര്ന്ന് പോകാന് പ്രയാസം ആണെന്ന് അറിയിച്ച താജുല് ഉലമയും പതിനൊന്നു മെമ്പര് മാരും അവിടെ നിന്ന് ഇറങ്ങി പോവുക ആണ് ഉണ്ടായത്............ പിറ്റേ ദിവസത്തെ പത്രത്തില് ഞങ്ങള് അവരെ പുറത്താക്കി എന്നാണു വാര്ത്ത വന്നത്.......................
ശരീഅത് വിവാദം കത്തി പടരുന്ന സമയത്ത് സുന്നി വിരുദ്ധരും ആയി വേദി പങ്കിട്ടതും മൂന്നു ത്വലാക് ചൊല്ലിയാല് ഒന്നേ പോവൂ എന്ന് ആ വേദിയില് വെച്ച് പറഞ്ഞപ്പോള് പ്രതികരിക്കാതിരുന്നതും ഭിന്നിപ്പിന് ആക്കം കൂട്ടിയ മറ്റൊരു കാര്യമാ ആണ്............. നേരിട്ട് പ്രാധാന മന്ത്രിയെ കണ്ടു ശരീഅത് വിവാദത്തില് സമസ്തയുടെ നിലപ്പാട് അറിയിക്കുക എന്നതായിരുന്നു സമസ്തയുടെ തീരുമാനം, എന്നാല് ഈ തീരുമാനത്തിന് വിരുദ്ധം ആയിട്ടാണ് ഏക പക്ഷീയം ആയ നിലപാടില് സുന്നി വിരുദ്ധരും ആയി വേദി പങ്കിട്ടത് ..........................
മുജാഹിദ് ജമാഅത്തെ ഇസ്ലാമി തുടങ്ങിയ ബിദ്അത്ത് കാരോട് പുലര്ത്തേണ്ട സുന്നികള് പുലര്ത്തേണ്ട നിലപാട് തിരുത്തണം എന്നാ വാദവും മറ്റൊരു വിഷയം ആണ്, മദ്രസ പാഠപുസ്തകത്തില് നിന്നും അത്തരം പരാമര്ശങ്ങള് നീക്കണം എന്നാ വാദവും പൂര്വ്വീകരായ സമസ്തയുടെ നേതാക്കള് പുലര്ത്തിപ്പോന്ന ആശയത്തിനു വിരുദ്ദം ആയിരുന്നു.....................
ഇത്തരം കാര്യങ്ങള് എല്ലാം ഭിന്നത രൂക്ഷമാകാന് കാരണം ആവുക ഉണ്ടായി ............
ഉള്ളാല് തങ്ങളും കാന്ത പുറം ഉസ്താതും അടക്കം ഉള്ള നേതാക്കള് പുറത്തു വന്നതിന്റെ ശേഷം ചേളാരി ലോഭികളില് ഉണ്ടായ സംഭവങ്ങള് അവരുടെ ആശയ പാപരതത്തെ സൂചിപ്പിക്കുന്ന സംഭവങ്ങള് ആയിരുന്നു,
കാധിയാനികല്ക്കെതിരില് നടന്ന കൊടിയത്തൂര് മുബാഹലയില് അന്യ മതസ്തര്ക്കിടയില് ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന നിലയില് നിലപാട് എടുത്ത് ചേളാരി സമസ്തയുടെ പാപരത്വതിട്നെ ഉദാഹരണം ആണ്, ശംസിയ ത്വരീകതുക്കാര് കാഫിര് ആണെന്ന് പറഞ്ഞു ഫത്വ പുറപ്പെടുവിച്ചു ശേഷം ആ ഫത്വ അവര്ക്ക് പിന്വലിക്കേണ്ടി വന്നു, ബേപ്പൂര് കാദി മാസം ഉറപ്പിച്ചിട്ടും അത് അംഗീകരിക്കാതെ പരിശുദ്ധ റമദാനില് പച്ച പകല് നേരത് പോലും പരസ്യം ആയി ഭക്ഷണം കഴിപ്പിക്കുന്ന സാഹജര്യം ഇവര് ഉണ്ടാക്കി, എ പി വിഭാഗത്തില് പെട്ട കാരണത്താല് തങ്ങന്മാരെ വരെ ഇവര് തള്ളി പറയുന്ന സാഹജര്യം ഉണ്ടാക്കി, തറ പ്രസംഗത്തില് ആശട്ധു കരാഹത് എന്ന് പറഞ്ഞ മൌലാന കണ്ണിയ്യത് ഉസ്താതിന്റെ ഫത്വ തള്ളി കളഞ്ഞു കൊണ്ട് ഇവര് അതുമായി മുന്നോട്ട് പോകുന്നു.
ഇതെല്ലം ഈ വിഭാഗത്തിനെ ആധാരശ പാപ്പരത്വതെ സൂചിപ്പിക്കുന്നു
എന്നാല് ഈ സാഹജര്യത്തില് എല്ലാം വേദന കടിച്ചിറക്കി കഴിഞ്ഞിരുന്ന ശംസുല് ഉലമ തന്റെ അവസാന കാലത് സുന്നികള് ഒന്നിക്കണം എന്നാ നിലപാട് എടുത്തിരുന്നു, എഴുപതാം വാര്ഷിക സമ്മേളനത്തി മഹാനവര്കള് അത് എടുത്തു പറയുകയും ചെയ്തിരുന്നു, അത് ശംസുല് ഉലമയുടെ അന്ത്യാ ഭിലാശം കൂടി ആയിരുന്നു, അത് കൊണ്ടാണ് മഹാനായ മുഹമ്മദ് അലി ശിഹാബ് തങ്ങള് ആ നിലപാട് മായി മുന്നോട്ട് പോയത്...
എന്നാല് സംഘടന സംഗുചിതത്വം മാത്രം കൈമുതല് ആക്കിയ ഒരു വിഭാഗം ഇപ്പോഴും ഐക്യത്തിന് തുരംഗം വെച്ച് കൊണ്ട് കണ്ണുരുട്ടി കാട്ടി നടക്കുന്നു..
ഇപ്പോള് ശഹ്രെ മുബാറക് വിഷയതോടെ യഥാര്ത്ഥ സമസ്ത എന്താണെന്ന് ഒന്നും കൂടി വ്യക്തം ആയിരിക്കുന്നു .....................
അത് താജുല് ഉലമയും ഖാമരുള് ഉലമയും നേത്രത്വം കൊടുക്കുന്ന സമസ്ത ആണ്...

2011, ജൂൺ 11, ശനിയാഴ്‌ച


തിരുകേശം മറുപടി BY നിരീക്ഷകന്‍

June 6, 2011 Meem(م)
بسم الله الرحمن الرحيم الحمد لله رب العالمين الصلوة والسلام علي رسول الله صلي الله عليه وسلموعلي اله وصحبه اجمعين اما بعد
ഇനി ബാസില്‍ സിപി എന്ന വഹാബി മൌലവി എഴുതി വിട്ട വിഡ്ഢിതങ്ങള്‍ക്ക്   മറുപടി ആണ് കുറിക്കുന്നത്
നബി (സ) തങ്ങള്‍ക്കു നെഞ്ച് വരെ  നീണ്ട നാലു മുടിക്കെട്ടുകള്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന മെയില്‍ ശക്തമായ തെളിവുകളോടെ പുറത്തു വന്നപ്പോള്‍ ആകെ അങ്കലാപ്പിലായ  മൌലവിമാര്‍  നെട്ടോട്ടത്തിലാണ് എന്ന് ബാസില്‍ മൌലവിയുടെ മെയില്‍ കണ്ടപ്പോള്‍ മനസ്സിലായി അതിനെ ഗണ്ടിക്കാന്‍ ഇത് വരെ ഒരു മൌലവിയും തയ്യാറായില്ല എന്നത് അവര്‍ അകപ്പെട്ട അബദ്ധത്തിന്റെ ആഴം കാണിക്കുന്നു….….
 ആദ്യം തന്നെ വഹാബി മൌലവി  ഒരു വഹാബി കാടന്‍  നിയമം മുസ്ലിംകളുടെ മേല്‍ വെച്ച് കെട്ടാന്‍ ശ്രമിക്കുന്നത് കാണുക:
 
 നബിയുടെതാണെന്ന്   ഗണ്ടിതമായി തെളിയിക്കാന്‍ പറ്റിയ ഒരു മുടിയും ഇന്നു ലോകത്തില്ല എന്നാണ് മൌലവി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്   കേട്ടാല്‍ തോന്നും  , മുസ്ലിം ലോകം ഇന്നു വരെ നബി(സ) ഇല്‍ നിന്ന്  ഉദ്ധരിക്കപെട്ട സഹീഹായ എല്ലാ കാര്യങ്ങളും -അത് അവിടുത്തെ തിരു ശേഷിപ്പുകള്‍ ആവട്ടെ  അല്ലെങ്കില്‍ അവിടുത്തെ വാക്ക് പ്രവര്‍ത്തി അംഗീകാരം  ആവട്ടെ - ഗണ്ടിതമായി തെളിയിക്കപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു  എന്നാണ് അല്ലെങ്കില്‍ അങ്ങിനെ ഗണ്ടിതമായി തെളിയിക്കപ്പെട്ടതെ സീകരിക്കാവൂ എന്നതണ് എന്നാല്‍ അങ്ങിനെ ഒരു നിയമം ഇസ്ലാമിലില്ല
നബി(യുമായിബന്ദപ്പെട്ടവിഷയത്തില്ഗണ്ടിതഅറിവ്വേണംഎന്നത്മഹാഅപകടവാദം
ഇമാം അഹ്മദ് (ര) ന്നു പോലും തന്റെ കയ്യില്‍ കിട്ടിയ തിരുകേശം നബിയുടെതാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല എന്ന് ഡോക്ടര്‍ അബ്ദുല്‍ അസീസ്‌ പറഞ്ഞത് വഹാബി മൌദൂദി വാദത്തിനു അനുകൂലമാണ് എന്ന് മൌലവിയും കൂട്ടരും മനപ്പായസം  ഉണ്ണ്കയാണ്  ഈ വാദം അവരെ  ഹദീസ് നിഷേധികളായ ചെകനൂരികളുടെയും അഹ്ലുല്‍ഖുരാനികളുടെയും കൂടാരത്തില്‍ എത്തിച്ചിരിക്കുന്നു എന്ന് ഈ വഹാബി മൌലവിമാര്‍ അറിയാതിരിക്കില്ല
 എന്നാല്‍ ഇമാം അഹ്മദി (ര) പോലെ ഉള്ള മഹാ പണ്ടിതന്മാര്‍ക്ക്   ഒരു തിരുകേശത്തിന്റെ  കാര്യത്തില്‍ മാത്രമല്ല ഇങ്ങിനെ ഗണ്ടിത അറിവ് ലഭിക്കാത്തത് എന്ന് ഇനിയെങ്കിലും മൌലവിമാര്‍ മനസിലാക്കുന്നത് നന്ന് .
നാം എല്ലാവരും സഹീഹ് ആയ ഹദീസ് എന്ന് പറയുന്നതിന് പോലും മഹാന്മാരായ ഈ ഇമാമുകള്‍ അതിലെ ആശയം കൊണ്ട് അവര്‍  അമല്‍ ചെയ്യുമെങ്കിലും ആ ഹദീസ് നബി (സ) തങ്ങള്‍ പറഞ്ഞതാണെന്ന് സാക്ഷ്യം വഹിക്കാന്‍ തയ്യാറല്ല എന്ന സത്യം ഇനിയെങ്കിലും ഈ വിവരക്കേട് വിളമ്പി ജനങ്ങളെ ആശയക്കുഴപ്പതിലക്കുന്ന മൌലവിമാര്‍ മനസിലാക്കുക
മഹാനായ ഇമാം അഹ്മദ് (ര) പറയുന്നത് കാണൂ
قال الاثرم فى كتاب معانى الحديث الذى يذهب اليه أحمد بن حنبل أنه اذا طعنت فى الحيضة الثالثة فقد برىء منها وبرئت منه وقال اذا جاء الحديث عن النبي صلى الله عليه وسلم باسناد صحيح فيه حكم أو فرض عملت بالحكم والفرض ودنت الله تعالى به ولا أشهد أن النبي صلى الله عليه وسلم قال ذلك
….. നബി(സ) യില്‍ നിന്ന് സഹീഹ്  ആയ പരമ്പരയോടെ ഒരു ഹദീസ്  സ്ഥിരപ്പെട്ടു വന്നാല്‍  അതില്‍ ഒരു വിധിയോ ഫര്‍ദായ കാര്യമോ ഉണ്ടായാല്‍ ഞാന്‍ അത് കൊണ്ട് അമല്‍ ചെയ്യും അല്ലാഹുവിനെ അനുസരിക്കും പക്ഷെ ഞാന്‍ ആ ഹദീസ്  നബി (സ)  302\1)പറഞ്ഞതാണെന്ന് സാക്ഷ്യം വഹിക്കില്ല كتاب المسودة(
ഇതു വളരെ അപകടം പിടിച്ച  വാദമാണ് എന്നതില്‍ സംശയമില്ല  വിശുദ്ധ ഹദീസിനെ നിഷേദിക്കുന്ന അഹ്ലുല്‍ ഖുര്‍ആന്‍ന്റെയും  ചെകനൂരിന്റെയും  ചീഞ്ഞളിഞ്ഞ വാദം  ഇവരുടെ  കൂടാരത്തില്‍ മണക്കുന്നുണ്ട് എന്നതിന്റെ ലക്ഷണമാണ്  ഇത് ,, ബുഖരിയിലെയുംമുസ്ലിമിലെയും മറ്റു ഹദീസ് ഗ്രന്ധങ്ങളിലെയും തൊണ്ണൂറു ശതമാനം ഹദീസുകളും  ഇങ്ങിനെ നബി (സ) ചെയ്തു ,പറഞ്ഞു  അംഗീകരിച്ചു എന്നു ഗണ്ടിതമായി പറയാന്‍ പറ്റാത്ത ആഹാദിയ്യായ ഹദീസുകളാണ്   അതായതു മുതവാതിരല്ലാത്ത ഹദീസുകളാണ് മുതവ്തിരായ ഹദീസുകളെ കുറിച്ച് മാത്രമേ ഗണ്ടിതംയി സ്ഥിരപെട്ടത്‌ എന്നു തീര്‍പ്പ് കല്പിക്കാന്‍ പറ്റൂ
നബിയുടെതാണെന്ന്   ഗണ്ടിതമായി തെളിയിക്കാന്‍ പറ്റിയ ഒരു മുടിയും ഇന്നു ലോകത്തില്ല എന്ന പറയുന്നതോട് കൂടെ   നബിപറഞ്ഞു, ചെയ്തു, എന്ന് ഗണ്ടിതമായി പറയാന്‍ പറ്റുന്ന( മുതവാതിര്‍ ആയ )  ഹദീസുകള്‍തന്നെ മുന്നൂറ്റി ചില്ലാനമോ നൂറ്റി ചില്ലാനമോ മാത്രമേ ഉള്ളൂ എന്ന സത്യവും കൂടി ബാസില്‍  ചേര്‍ത്ത് വായിച്ചു പഠിച്ചുവെക്കുക
ഇമാം നവവി (റ), മഹാനായ പ്രസിദ്ധ ഹദീസ് നിരൂപകന്‍ ഇബ്നു സ്വലാഹ് (റ) ഇമാം ബുഖാരിയും മുസ്ലിമും ഏകോപിച്ചു ഉദ്ധരിച്ച ഹദീസ്  സമൂഹം അതിനെ അംഗീകരിച്ചുഎന്നതിനാല്‍ വളരെ ഗണ്ടിതമായ അറിവ്  നല്‍കുന്നു എന്ന അദ്ധേഹത്തിന്റെ വിവിധ ഗ്രന്ഥത്തിലെ അഭിപ്രായത്തെ  ഗണ്ടിച്ചു മഹാന്‍ പറയുന്നത് കാണുക
وهذاالذيذكرهالشيخفيهذهالمواضعخلافماقالهالمحققونوالاكثرونفانهمقالواأحاديثالصحيحينالتيليستبمتواترةانماتفيدالظنفإنهاآحادوالآحادانماتفيدالظنعلىماتقررولافرقبينالبخاريومسلموغيرهمافيذلكوتلقىالأمةبالقبولانماأفادناوجوبالعملبمافيهماوهذامتفقعليهفانأخبارالآحادالتيفيغيرهمايجبالعملبهااذاصحتأسانيدهاولاتفيدالاالظنفكذاالصحيحانوانمايفترقالصحيحانوغيرهمامنالكتبفيكونمافيهماصحيحالايحتاجإلىالنظرفيهبليجبالعملبهمطلقاوماكانفيغيرهملايعملبهحتىينظروتوجدفيهشروطالصحيحولايلزممناجماعالأمةعلىالعملبمافيهمااجماعهمعلىأنهمقطوعبأنهكلامالنبيصلىاللهعليهوسلم

 :ഷെയ്ഖ്‌ (ഇബ്നുസ്വലാഹ് (റ) )അവര്‍കള്‍ ഈ പറഞ്ഞത് ഭൂരിപക്ഷ പണ്ഡിതരും മുഹഖികുകളും പറഞ്ഞതിനെതിരാണ് ,
കാരണം അവര്‍ പറഞ്ഞത് ബുഖാരി മുസ്ലിമിന്റെ മുതവാതിരല്ലാത്ത  ഹദീസുകള്‍ മികച്ച ധാരണ മാത്രമാണ് നല്‍കുന്നത് കാരണം അവകള്‍ ആഹാദിയ്യായ  ഹദീസുകളാണ് ആഹാദിയ്യായ  ഹദീസുകള്‍ ധാരണയെയാണ്  ഫലിപ്പിക്കുക (ഗണ്ടിതമായ അറിവിനെ നല്‍കുന്നില്ല ) ഈ വിഷയത്തില്‍  ബുഖാരി മുസ്ലിം മറ്റു ഹദീസ് ഗ്രന്ഥങ്ങള്‍ തമ്മില്‍ വിത്യാസമില്ല എല്ലാം സമമാണ് പിന്നെ നമുക്ക് ഇതില്‍ സമൂഹം അതിനെ അംഗീകരിച്ചു  എന്നതിനാല്‍ നാം ഈ ഹദീസ് കൊണ്ട് അമല്‍ ചെയ്യണ്ടതാണ് എന്ന അറിവ് നല്‍കുന്നു  ഇതു മുതഫഖ് അലൈഹി ആയ കാര്യമാണ് ബുഖാരി മുസ്ലിം അല്ലാത്ത ഗ്രന്ഥത്തിലെ ആഹദിയ്യായ ഹദീസുകള്‍ സനദ് സഹീ ഹ് ആയാലേ അതിലെ ആശയ മനുസരിച്ച് പ്രവര്തിക്കെണ്ടാതുള്ളൂ ….ബുഖാരി മുസ്ലിംഗ്രന്ഥങ്ങളിലെ  ഹദീസ് കൊണ്ട് പ്രവര്‍ത്തിക്കണം എന്നതില്‍ ഇജ്മാ ഉണ്ട് എന്നതിനാല്‍ അതെല്ലാം നബി (സ) തങ്ങളുടെ വാക്കാണ് എന്ന് ഗണ്ടിതംയിട്ടുണ്ട് എന്നര്‍ത്ഥമില്ല
 (ശരഹു മുസ്ലിം )
ഇമാം നവവി (ര) തന്നെ പറയുന്നത് കാണൂ
[وإذا قيل:] هذا حديث [صحيح, فهذا معناه] أي: ما اتَّصلَ سنده مع الأوصاف المذكُورة فقبلناهُ عملاً بظاهر الإسْنَاد [لا أنَّه مقطوع به] في نفس الأمر, لِجَواز الخطأ والنِّسيان على الثِّقة, ഒരു ഹദീസ് സഹീഹ് എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം അത്  മേല്‍ പറഞ്ഞ ഗുനതോട് കൂടെ സനദ് മുത്തസില്‍ ആയി വന്നിട്ടുണ്ട് എന്നാണ് ഈ പരമ്പരയുടെ ബഹ്യം പരിഗണിച്ചു കൊണ്ട് നാം അതിനനുസരിച്ച് പ്രവര്‍ത്തിക്കണം എന്നാണ് അല്ലാതെ അതില്‍ പറഞ്ഞ കാര്യം ഗണ്ടിതമാണ്‌ എന്നല്ല കാരണം ഇതു യോഗ്യവനും പിഴവ് സംഭവി ക്കാമല്ലോ ?( തദ്രീപ് റാവി സുയൂതി )
لكتاب : تَدْريبُ الرَّاوِي في شَرْح تَقْريب النَّواوي
المؤلف : عبد الرحمن بن أبي بكر جلال الدين السيوطي
ഇനി ബാസില്‍ തന്റെ സ്വന്തം നേതാവ് ഇബ്നു തൈമിയ്യയുടെ വാക്കുകള്‍ കൂടി കാണുക ഇനിയെങ്കിലും ഈ വിഡ്ഢിത്തം വിളമ്പാതിരിക്കുക
وقال في رفع الملام عن الأئمة الأعلام ( ضمن مجموع الفتاوى 20/257-258) : ثم هي – يعني الأحاديث – منقسمة إلى : ما دلالته قطعية بأن يكون قطعي السند والمتن وهو ما تيقنا أن رسول الله صلى الله عليه وسلم قاله وتيقنا أنه أراد به تلك الصورة ، وإلى ما دلالته ظاهرة غير قطية .
فأما الأول فيجب اعتقاد موجبه علماً وعملاً وهذا مما لا خلاف فيه بين العلماء في الجملة .
وإنما يختلفون في بعض الأخبار هل هو قطعي السند أو ليس بقطعي ؟ وهل هو قطعي الدلالة أو ليس بقطعي ؟
مثل اختلافهم في خبر الواحد الذي تلقته الأمة بالقبول والتصديق أو الذي اتفقت على العمل به: ഹദീസുകള്‍,  അതിലെ ആശയത്തെ വളരെ ഗണ്ടിതമായി തെളിയിക്കുന്നത് എന്നും അതായതു അതില്‍ പറഞ്ഞ കാര്യം നബി (സ) തങ്ങള്‍ പറഞ്ഞു എന്ന് ഉറപ്പിക്കാന്‍ പറ്റുന്നതും ആ രൂപമാണ്‌ നബി തങ്ങള്‍ ഉദ്ദേശിച്ചത് എന്നും നമുക്ക് ഗണ്ടിതമായി   പറയാന്‍ പറ്റുന്ന രീതിയില്‍    അതിന്റെ മത്നും  സനദും ഗണ്ടിതം ആയിരിക്കുന്നത് എന്ന ഒരു ഇനവും  അത്തരം കാര്യം അതില്‍ നിന്ന് ഗണ്ടിതമായി തെളിയിക്കാന്‍ പറ്റാത്തതും എന്ന ഒരു ഇനവും ഹദീസുകളില്‍ ഉണ്ട്  ആദ്യത്തെ ഇനം അതിന്റെ ആശയം നാം അറിയുകയും പ്രവര്‍ത്തിയില്‍ കൊണ്ട് വരികയും ചെയ്യണം എന്നാല്‍ പണ്ഡിതര്‍ ചില ഹദീസുകളെ കുറിച്ച് ആ ഹദീസ് അതിന്റെ പരമ്പര ഗണ്ടിതമാണോ അതിലെ ആശയം ഗണ്ടിതംണോ എന്നതില്‍ അഭിപ്രായ വിത്യസത്തിലാണ് ആ ഹദീസുകള്‍ ഖബര്‍ വാഹിദായ ഹദീസുകളാണ് ….
അപ്പോള്‍ ഹദീസ് ഗ്രന്ഥത്തിലെ തൊണ്ണൂറു ശതമാനത്തില്‍ കൂടുതല്‍ ഹദീസുകളും നബി (സ) തങ്ങള്‍ പറഞ്ഞതാണ്‌ എന്ന് ഗണ്ടിതമായി പറയാന്‍ പറ്റാത്തതാനെന്നാണ്  അഥവാ അതിലെ ആശയം നബി (സ) തങ്ങള്‍ പറഞ്ഞിട്ടുള്ളതാണ് എന്ന ധാരണ മാത്രമാണുള്ളത് എന്നും സ്വന്തം നേതാവ് പറഞ്ഞതാണ്‌ നാം കണ്ടത് .
ഹദീസ് ശാസ്ത്രത്തില്‍ വരെ ഏകദേശ ധാരണ ആണെന്നും  അതില്‍ മതിയാക്കുകയാണ് വേണ്ടതെന്നും ഇമാം നവവി (ര) പറയുന്നു
والباب مبنى على غلبة الظن فاكتفينا به( شرح مسلم128\1)
ഇസ്ലാമികശരീഅത്തിലെഅധികംവിധിവിലക്കുകളുംഏകദേശധാരണയില്മാത്രംഎടുക്കപ്പെട്ടതാണ്
ഒരു  തിരുകേശം മാത്രമല്ല മൌലവീ മികച്ച ധാരണ മതിയകുന്നത്
 മറിച്ചു ഇസ്ലാമിക ശരീഅത്തിലെ അധികം വിധി വിലക്കുകളും ഏകദേശ ധാരണയില്‍ മാത്രം എടുക്കപ്പെട്ടതാണ് എന്ന് ഇമാം ഖുര്‍തുബി (ര) പറയുന്നു
لثالثة – للظن حالتان: حالة تعرف وتقوى بوجه من وجوه الادلة فيجوز الحكم بها، وأكثر أحكام الشريعة مبنية على غلبة الظن، كالقياس وخبر الواحد وغير ذلك من قيم المتلفات وأروش الجنايات( تفسير القرطبي 332\16)
ഇസ്ലാമിക ശരീഅത്തിലെ അധികം വിധി വിലക്കുകളും ഏകദേശ ധാരണയില്‍ മാത്രം എടുക്കപ്പെട്ടതാണ്
ഇങ്ങിനെ ഡസന്‍ കണക്കിന് തെളിവുകള്‍ കോരി ചെറിയാന്‍ സാദിക്കും എന്ന് ബാസിലിനോട് പറയുന്നു വായനക്കാര്‍  മടുക്കുമെന്ന് കരുതി തല്‍കാലം ഇതു കൊണ്ട് മതിയാക്കുന്നു….. എന്ത് മനസ്സിലായി നബി (സ)  കല്പിച്ച ഒരു ഹുക്മുമായോ ഫര്‍ദുമായോ ബന്ടമില്ലാത്ത വെറും അവിടുത്തെ ഒരു തിരുകേശത്തിന്റെ കാര്യത്തില്‍ ഗണ്ടിതമായ തെളിവുന്ടെന്കിലെ സീകരിക്കൂ  എന്ന് പറയുന്ന  ബാസിലും വഹാബി പ്രസ്ഥാനവും  ഇന്നു ലഭ്യമായ അന്പതിനയിരത്തില്‍ താഴെ ഉള്ള ഹദീസുകളില്‍ ഇരുന്നൂറോ മുന്നൂറോ ഹദീസുകളെ  കുറിച്ച് മാത്രമേ  പണ്ഡിതര്‍ ഗണ്ടിതമായി നബി (സ) തങ്ങള്‍ ചെയ്തു എന്നോ പറഞ്ഞു എന്നോ ഉദ്ദേശിച്ചു എന്നോ പറയാന്‍ പറ്റുകയുള്ളു എന്ന് പറഞ്ഞിരിക്കുന്നതിനെ കുറിച്ച് എന്ത് പറയും? ഈ  ഹദീസുകലോഴിച്ചു ബാക്കി വരുന്ന ആയിരക്കണക്കായ ഹദീസുകളെ മുഴുവന്‍ നിങ്ങള്‍ തള്ളിക്കളയുമോ????  ഇതാണ് പ്രസക്തമായ ചോദ്യം
 നിങ്ങള്ക്ക് ഇതു അംഗീകരിക്കാം കഴിയില്ല എന്ന് സുന്നികല്‍ക്കറിയാം  അതാണ്  ചെകനൂരികളുടെ ചീഞ്ഞളിഞ്ഞ വാദം നിങ്ങളുടെ  കൂടാരത്തില്‍ മണക്കുന്നു എന്ന് ഞങ്ങള്‍  പറയാന്‍ കാരണം     ഞങ്ങളെസമ്പന്തിചെടുത്തോളംഹദീസുകള്ഒക്കെമികച്ചധാരണയെഫലിപ്പിക്കുന്നതാണ്അത്രമാത്രംമതിഇസ്ലാമികലോകത്തിനുഇതുസീകര്യയോഗ്യമാവനുംഅതിലെവിധിവിളക്കുകള്അനുസരിച്ച്അമല്‍ ചെയ്യാനും അപ്രകാരംതന്നെഅത്രയൊന്നുംസനദിന്റെകണിശതആവശ്യമില്ലാത്തതിരുകേശംഅടങ്ങുന്ന ഫടാഇല്മനാഖിബില്   യഥാര്ത്ഥസുന്നികള്ക്ക്ഡോക്ടര്‍ അബ്ദുല്‍ അസീസ്പറഞ്ഞത്പോലെമികച്ചധാരണമതിഎന്നുഞങ്ങള്‍   ഒന്ന്കൂടി അടിവരഇടുകയാണ്
ഇനി ബാസില്‍ മൌലവി തട്ടി വിട്ട രണ്ടാമത്തെ കളവു നോക്കുക കശ്രജിയുടെ കയ്യിലുള്ള മുടി ൭൫ മീടര്‍ വലുപ്പമുന്ടെന്നും അത്ര വലിപ്പമുള്ള കേശം നബി(സ) തങ്ങള്‍ക്കില്ലെന്നും സ്ഥാപിക്കാനാണ് മൌലവി വീണ്ടും ശ്രമിക്കുന്നത് ഈ പറഞ്ഞത് വാസ്തവ വിരുദ്ദമാനെന്നു തെളിയിച്ചു കൊണ്ടാണ് ഞാന്‍ മെയില്‍ വിട്ടത് തന്നെ
നെഞ്ഞിലേക്ക്  വീണു കിടക്കുന്ന മുടി നീട്ടിയ ഒരാളുടെ ഫോടോ സ്കൈല്‍ വെച്ച് അളന്നു തിട്ടപ്പെടുത്തി  കൊടുത്തു നബി (സ) തങ്ങള്‍ ഇത്തരത്തില്‍ മുടി നീട്ടിയില്ല എന്ന് വരുത്താന്‍   നടത്തിയ ശ്രമം അതെ നാണയത്തില്‍ ഞാന്‍ തിരിച്ചടിച്ചപ്പോള്‍ അമ്പേ പരാജയപ്പെട്ടു    പിന്നീട്  മൌലവി അണ്ടി പോയ അണ്ണാനെ പോലെ  എന്തൊക്കെയോ പുലമ്പി ക്കൊണ്ടിരിക്കയാണ്
  ഇത്ര വെകതമായ  തെളിവുകള്‍ കണ്ടിട്ടും വീണ്ടും പുലമ്പുന്നു നബി (സ) തങ്ങള്‍ നെഞ്ച് വരെ വീണു കിടക്കുന്ന മുടി നീട്ടിയിരുരുന്നില്ല എന്ന്..??? എന്ത് ചെയ്യും എങ്ങനെ കണ്ണടച്ച് നിഷേദിച്ചാല്‍?എന്തെ മൌലവി ആ തെളിവുകള്‍ ഒന്നും തൊടാന്‍ തയ്യാറാവാതിരുന്നത്?നായികക്ക് നാല്‍പതു വട്ടം ഞങ്ങള്‍ ഇമാമുകളെ തഖ്ലെദ് ചെയ്യുന്നവരല്ല  ഖുറാനും ഹദീസും എന്ത് പറയുന്നോ അത് നോക്കി പ്രവര്‍ത്തിക്കുന്നവരാണ് എന്ന് വീമ്പു പറയുന്ന ഈ മൌലവിയും കൂട്ടരും എന്തെ നബി(സ) തങ്ങള്‍ നെഞ്ച് വരെ നീണ്ട മുടി വളര്‍ത്തിയിരുന്നു എന്ന വെക്തമായ ഹദീസുകളെ തള്ളി ക്കളഞ്ഞു? അതോ  ചില ഹീറോ ആവാന്‍ ശ്രമിക്കുന്ന  സീറോ മാരെ പോലെ  അതൊക്കെ  ചാടിക്കടന്നോ ???
ബാസിലിന്റെ വാക്കുകള്‍ കാണുക
ഇവിടെ മൌലവി പല കാര്യങ്ങളാണ്‌ ഉന്നയിച്ചിരിക്കുന്നത് ഒന്ന് നബി (സ) തങ്ങള്‍ക്കു എഴുപതഞ്ഞു സെന്റീ മീറ്റര്‍ വലുപ്പമുള്ള മുടി ഇല്ലായിരുന്നുഎന്നും അത് ഹദീസ് കൊണ്ട് തെളിയിച്ചു എന്നതുമാണ്‌  ഒന്ന് ,   ബഷീര്‍ മൌലവി അയച്ച മൈലന് ഞാന്‍ മറുപടി പറയാതെ പഠിച്ചത് ശര്‍ദ്ദി ക്കുകയാണ്  ചെയ്തത് എന്നാണ്  ഇവിടെ  പറഞ്ഞ മറ്റൊരു കാര്യം , മറ്റൊന്ന് നബി (സ) തങ്ങള്‍ക്കു നെഞ്ച് വരെ നീണ്ടു നില്‍ക്കുന്ന കേശമുണ്ടായിരുന്നു എന്ന് ഹദീസ് ഉദ്ധരിച്ചു സമര്തിച്ചത് ഇവര്‍ക്ക് വലിയ അപമാനമായി എന്നാണ് പറയുന്നത് , ശരിയാണ് ഇക്കാലം വരെ ഇവര്‍  മൂടി വെച്ച കാര്യം സുന്നികള്‍ പുറത്തു കൊണ്ട് വരുമ്പോള്‍ ഇവര്‍ക്ക് അപമാനം ഉണ്ടാവുക സ്വഭാവികം മാത്രം,, അല്ലതെ ഒരു സത്യം പറഞ്ഞതിന് സുന്നികള്‍ക്ക് യാതൊരു അപമാനവുമില്ല അഭിമാനം മാത്രമേ ഉള്ളൂ  മറ്റൊന്ന് നിരീക്ഷകന്‍ സ്വന്തം പേര് വെക്കുന്നില്ല എന്നാണ് പരത്തി അത് സന്തം ആളുകളോട് ആണ് ആദ്യം ഉപദേശി ക്കേണ്ടത് വഹാബി മാസികകളിലും വാരികകളിലും ഉള്ള തൂലിക നാമക്കാരെ ഒക്കെ  ആദ്യം ഉപദേശിച്ചു നന്നാക്കിയിട്ട് സുന്നികളെ കൊള്ളെ തിരിഞ്ഞാല്‍ മതി ഓക്കേ?
  ഇവിടെ  പറഞ്ഞതില്‍  ഒരു  കാര്യം കളവാണ്  മറ്റൊന്ന് സത്യവുമാണ് കളവു എന്ന് പറഞ്ഞത് നബി തങ്ങള്‍ക്കു നെഞ്ഞിലേക്ക് ഇറങ്ങി നിന്നിരുന്ന നീണ്ട കേശം ഉണ്ടായിരുന്നില്ല എന്നതാണ് ഇതു കളവാണ് എന്ന് ഞാന്‍ കഴിഞ്ഞ മെയിലില്‍  അനവധി പണ്ഡിതര്‍ സഹീ ഹ്  ആണെന്ന് വെക്തമായി പറഞ്ഞ ശക്തവും വെക്തവുമായ ആയ ഹദീസ് കൊണ്ട്  തെളിയിച്ചിരുന്നു അതിനെ കുറിച്ച് ഒന്നും മിണ്ടാന്‍ ബാസില്‍ എന്നല്ല ഒരു മൌലവിക്കും ഇതു വരെ സാധിച്ചിട്ടില്ല  മൌലവിയും വിവരമില്ലാത്ത എസ്കെക്കാരും   തട്ടി വിട്ടു കൊണ്ടിരിക്കുന്ന വിവരക്കേടുകള്‍ വെക്തമായ ഹദീസ് കൊണ്ട് ഗണ്ടിച്ചതിനെ മൌലവിക്കു തീരെ ഇഷ്ട്ടപെട്ടില്ല എന്നാണ് തോന്നുന്നത്  അത് കൊണ്ടാണ് ഹദീസ് ഉധരിക്കുന്നതിനെ കുറിച്ച് ശര്‍ദ്ദിക്കുക എന്നൊക്കെ പറഞ്ഞു കളിയാക്കിയത് സുബ്ഹാനല്ലാഹ് …
രണ്ടാമത് ബഷീര്‍ മൌലവി എഴുതിയ ഹദീസിനും മറുപടി  എഴുതിയില്ല എന്നത് ശരിയാണ് കാരണം ആദ്യത്തെ  മെയിലിന്റെ ഉദ്ദേശം നബി (സ) തങ്ങള്‍ക്കു ഈ മുക്കൂട്ടു കമ്പനി പ്രചരിപ്പിക്കുന്നത്  പോലെ ചെവികുറ്റി വരെ മാത്രമേ കേശം ഉണ്ടായിരുന്നുള്ളൂ എന്ന വാദം ശരിയല്ല എന്ന് സ്ഥാപിക്കലയിരുന്നു അത് സ്ഥാപിച്ചു കഴിഞ്ഞപ്പോഴേക്കും മെയില്‍ നീണ്ടു പോയതിനാല്‍  അന്ന് മറ്റു ഹദീസുകള്‍ക്ക് മറുപടി എഴുതാന്‍ കഴിഞ്ഞില്ല മൌലവിമാര്‍ പറയുന്നു
നബി (സ) തങ്ങള്‍ ചെവിക്കുറ്റി വരെ മാത്രമായിരുന്നു മുടി നീട്ടിയത് എന്ന് സ്ഥാപിക്കാനാണ് ഇവിടെ മൌലവിമാര്‍ അല്പം തെറി അഭിശേകത്തോടെ ശ്രമിച്ചിരിക്കുന്നത്
നിങ്ങള്ക്ക് ഹദീസുമായോ അതിന്റെ നിയമ വശങ്ങളെ കുറിച്ചോ യാതൊരു ധാരണയും ഇല്ല എന്ന്ഈ വാക്കുകള്‍ തന്നെ തെളിവാണ് അല്ലെങ്കിലും നിങ്ങളില്‍ നിന്ന് വലിയ ഹദീസ് പാണ്ടിത്യമോന്നും  ആരും പ്രതീക്ഷിക്കുന്നില്ല എന്നതാണ് ശരി
 എന്താണ് ബഷീര്‍ മൌലവിയും ബാസില്‍ മൌലവിയും ഇവിടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്?
നബി (സ) തങ്ങള്‍ സ്ഥിരമായി  ചെവിക്കുറ്റി വരെ മാത്രമായിരുന്നു മുടി നീട്ടിയത് എന്ന് സ്ഥാപിക്കാനാണ് ഇവിടെ മൌലവിമാര്‍ ശ്രമിച്ചിരിക്കുന്നത് എന്നാല്‍ എന്താണ് യഥാര്‍ത്ഥ്യം?ഈ അവസ്ഥ സ്ഥിരം നബി (സ) തങ്ങള്‍ക്കുണ്ടയിരുന്നതാണോ?അതോ ആ സ്വഹാബി നബിയെ കണ്ട സന്ദര്‍ഭത്തില്‍ ആ രൂപത്തില്‍ ആയിരുന്നു എന്നതാണോ ഇവിടെ മനസ്സിലാക്കേണ്ടത്?  എന്നാല്‍ ഹദീസുകളെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നോ ഹദീസുകളെ കുറിച്ച് ഹദീസ് പണ്ഡിതര്‍ എന്ത് പറയുന്നു എന്ന് നോക്കാന്‍ കഴിവില്ലതവ രായ  ആയ മൌലവിമാര്‍ ഈ വിഷയം കൈകര്യം ചെയ്തപ്പോള്‍ അവര്‍ക്ക് മനസ്സിലായത് ഈ സ്വഹാബി പറഞ്ഞത് സ്ഥിരമായി നബി അങ്ങിനെ മാത്രമേ മുടി വളര്ത്താര്‍ ഉള്ളൂ  എന്നാണ്
എന്നാല്‍ ഈ മൌലവിക്കും കൂട്ടര്‍ക്കും അങ്ങിനെ ഒന്ന് പ്രാമാണികമായി തെളിയിക്കാന്‍ സാദിക്കുമോ എന്ന് വെല്ലു വിളിക്കുകയാണ്‌ കഴിയുമോ നിങ്ങള്ക്ക് ??? ഉണ്ടെങ്കില്‍  ഈ നിരീക്ഷകന്‍  തന്നെ ധാരാളം
 നബി (സ)യുടെ തിരുകേശത്തെ പല സ്വഹാബികള്‍  പല സമയങ്ങളില്‍ കണ്ടപ്പോള്‍ പല വിധത്തിലാണ് അവര്‍ക്ക് ദര്‍ശിക്കാന്‍ സാധിച്ചത് , കാരണം മുടി എന്നത് വളരുന്ന ഒന്നാണല്ലോ അതിനാല്‍ പല സ്വഹാബികള്‍ പല സമയത്ത് നബിയുടെ തിരുകേശത്തെ പല വിധത്തില്‍ ഉദ്ധരിക്കുക എന്നത് സ്വാഭാവികം  മാത്രമാണ്  ഹജ്ജിന്റെ വേളകളിലും മറ്റും മാത്രം നബി(സ) യെ കണ്ട സ്വഹാബികള്‍ പോലുമുണ്ട് അത് വിദൂര   ദിക്കുകളില്‍ നിന്ന് വരുന്ന സ്വഹാബികള്‍ ഇത്തരം ഹജ്ജ് ഉമ്ര വേളകളില്‍ മാത്രമായിരിക്കും നബി(സ) യെ കാണാറുള്ളത് ഇത്തരം സന്ദര്‍ഭത്തില്‍ അവര്‍ കണ്ട കാര്യങ്ങള്‍ ഉദ്ധരിച്ചു എന്നതിനാല്‍ അത് പോലെ ആണ് എല്ലാ സമയവും നബി (സ) അത്ര മാത്രമേ മുടി നീട്ടിയിരുന്നുള്ളൂ   എന്ന്   ശഠിക്കുന്നത് ശുദ്ധ വിവരക്കെടല്ലേ? എന്നാല്‍ അതാണ് ഈ മൌലവിമാരും അവരുടെ റാന്‍ മൂളികളും ചെയ്തു കൊണ്ടിരിക്കുന്നത്…!! ഈ ഹദീസ്  കണ്ട മഹാന്മാര്‍ ഇതിനെ കുറിച്ച് എന്ത് പറഞ്ഞു എന്ന് നോക്കാന്‍   ഇവര്‍ക്ക് സമയമെവിടെ? സത്യം കണ്ടു കഴിഞ്ഞാല്‍ പിന്നെ ഫിത്ന ഉണ്ടാക്കാന്‍ മനസാക്ഷി അനുവതിക്കില്ലല്ലോ …
ഇത്തരം ഹദീസ് കണ്ട മഹാനായ  ഇബ്നു കസീര്‍ (ര) പറയുന്നത് കാണൂ
وثبت في الصحيحين: عن البراء أن رسول الله كان يضرب شعره إلى
منكبيه، وجاء في الصحيح عنه وعن غيره إلى أنصاف أذنيه، ولا منافاة بين الحالين، فإن الشعر تارة يطول وتارة يقصر منه فكل حكى بحسب ما رأى،
 മൌലവി ഉദ്ധരിച്ച ബറാ (ര) ഉദ്ധരിച്ച  ഹദീസില്‍ തന്നെ അവിടുത്തെ തിരുകേശം പിരടി വരെ നീണ്ടു കിടന്നിരുന്നു എന്നും ഈ സ്വഹാബിയും മറ്റുള്ളവരും ഉദ്ധരിച്ച ഹദീസില്‍ ചെവിക്ക്കുട്ടി വരെ എന്നും കാണാം ഇതു തമ്മില്‍ വൈരുദ്യമില്ല കാരണം കേശം ചിലപ്പോള്‍ നീളുകയും ചുരുങ്ങുകയും ചെയ്യാമല്ലോ ഓരോരുത്തരും അവനവന്‍ കണ്ടത് റിപ്പോര്‍ട്ട് ചെയ്തു എന്ന് മാത്രം .. കണ്ടോ മൌലവിമാരെ ഇബ്നു കസീര്‍ (ര) നിങ്ങളെ ചങ്കിനാണ് പിടിച്ചിരിക്കുന്നത്
മഹാനായ ഇമാം ഇബ്നു ഹജരില്‍ അസ്ഖലാനി (ര) ഈ ഹദീസ് വിശദീകരിച്ചു കൊണ്ട് പറയുന്നത് ഇത്തരക്കാര്‍ കണ്ണ് തുറന്നു കാണണം  മഹാന്‍ പറയുന്നു
قَوْله : ( لَهُ شَعْر يَبْلُغ شَحْمَة أُذُنه )
يْ زَادَ فِي رِوَايَته عَنْ جَدّه أَبِي إِسْحَاق عَنْ الْبَرَاء فِي هَذَا الْحَدِيث لَهُ شَعْر يَبْلُغ شَحْمَة أُذُنَيْهِ إِلَى مَنْكِبَيْهِ ، وَطَرِيق يُوسُف هَذِهِ أَوْرَدَهَا الْمُصَنِّف قَبْل هَذَا بِحَدِيثٍ لَكِنَّهُ اِخْتَصَرَهَا ، قَالَ اِبْن التِّين تَبَعًا لِلدَّاوُدِيّ : قَوْله : ” يَبْلُغ شَحْمَة أُذُنَيْهِ ” مُغَايِر لِقَوْلِهِ : ” إِلَى مَنْكِبَيْهِ ” وَأُجِيبَ بِأَنَّ الْمُرَاد أَنَّ مُعْظَم شَعْره كَانَ عِنْد شَحْمَة أُذُنه ، وَمَا اِسْتَرْسَلَ مِنْهُ مُتَّصِل إِلَى الْمَنْكِب . أَوْ يُحْمَل عَلَى حَالَتَيْنِ . وَقَدْ وَقَعَ نَظِير ذَلِكَ فِي حَدِيث أَنَس عِنْد مُسْلِم مِنْ رِوَايَة قَتَادَةَ عَنْهُ أَنَّ شَعْره ” كَانَ بَيْن أُذُنَيْهِ وَعَاتِقه ” وَفِي حَدِيث حُمَيْدٍ عَنْهُ ” إِلَى أَنْصَاف أُذُنَيْهِ ” وَمِثْله عِنْد التِّرْمِذِيّ مِنْ رِوَايَة ثَابِت عَنْهُ ، وَعِنْد اِبْن سَعْد مِنْ رِوَايَة حَمَّاد عَنْ ثَابِت عَنْهُ ” لَا يُجَاوِز شَعْره أُذُنَيْهِ ” وَهُوَ مَحْمُول عَلَى مَا قَدَّمْته ، أَوْ عَلَى أَحْوَال مُتَغَايِرَة . وَرَوَى أَبُو دَاوُدَ مِنْ طَرِيق هِشَام بْن عُرْوَة عَنْ أَبِيهِ عَنْ عَائِشَة قَالَتْ : ” كَانَ شَعْر رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ فَوْق الْوَفْرَة وَدُون الْجُمَّة ” وَفِي حَدِيث هِنْد بْن أَبِي هَالَة فِي صِفَة رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ عِنْد التِّرْمِذِيّ وَغَيْره ” فَلَا يُجَاوِز شَعْره شَحْمَة أُذُنَيْهِ إِذَا هُوَ وَفْرَة ” أَيْ جَعَلَهُ وَفْرَة ، فَهَذَا الْقَيْد يُؤَيِّد الْجَمْع الْمُتَقَدِّم . وَرَوَى أَبُو دَاوُدَ وَالتِّرْمِذِيّ مِنْ حَدِيث أُمّ هَانِئ قَالَتْ : ” رَأَيْت رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ وَلَهُ أَرْبَع غَدَائِر ” وَرِجَاله ثِقَات
മഹാന്‍  ഇബ്നുത്തീന്‍  എന്നവര്‍ പറയുന്നു നബി(സ) കേശം ഏറു ചെവി കുട്ടി വരെ എത്തിയിരുന്നു എന്നത് പിരടി വരെ നീണ്ടിരുന്നു എന്തിനു എതിരാണല്ലോ ?എന്ന് അതിനു മറുപടി:നബി(സ) തങ്ങളുടെ കേശത്തില്‍ നിന്ന് കൂടുതലും ചെവിക്കുറ്റി വരെ എന്നും തൂങ്ങി നിന്നവ പിരടി വരെ ആണെന്നും ആണ് അതിന്റെ മറുപടി അതില്‍ വൈരുദ്യം ഇല്ല അല്ലെങ്കില്‍ ഈ  പറഞ്ഞ വിത്യസ്ത രൂപം വിത്യസ്ത സമയത്തായിരുന്നു എന്ന് വെക്കണം  എന്നല്ല ഈ പറഞ്ഞ വിത്യസ്ത രൂപം വിത്യസ്ത സമയത്തായിരുന്നു എന്ന് അറിയിക്കുന്ന ഹദീസ് തന്നെ മുസ്ലിം ഉദ്ധരിച്ച ഹദീസില്‍ കാണാം ….അവിടുത്തെ തിരുകേശം ചെവികുറ്റി ക്കപ്പുറം വിട്ടു കടക്കാറില്ല എന്ന് ഹദീസില്‍ വന്നത് മേല്‍ പറഞ്ഞ പോലെ തങ്ങളുടെ കേശത്തില്‍ നിന്ന് കൂടുതലും ചെവിക്കുറ്റി വരെ എന്നും തൂങ്ങി നിന്നവ പിരടി വരെ ആണെന്നും അല്ലെങ്കില്‍ ഈ  പറഞ്ഞ വിത്യസ്ത രൂപം വിത്യസ്ത സമയത്തായിരുന്നു എന്ന് വെക്കണം…. നബി (സ) മക്ക ഫതഹില്‍ മക്കത്തു വരുമ്പോള്‍ അവിടുത്തെ നെഞ്ഞിലേക്ക് ഇറങ്ങി നില്‍ക്കുന്ന നീണ്ട നാലു മുടിക്കെട്ടുകള്‍ ഉണ്ടായിരുന്നു എന്ന് തന്നെ സഹീ ഹ് അയ ഹടെസില്‍ വന്നിട്ടുണ്ടല്ലോ (ഫതഹുല്‍ ബാരി )
ഇനിയും പിടിച്ചോ തെളിവ്   മേലാല്‍ ഇത്തരം വിവരക്കെടുമായി സമൂഹത്തിലേക്കു  ഇറങ്ങരുത്
 ഇബ്നു ഹാജര്‍ തങ്ങള്‍ തന്നെ പറയട്ടെ
وَمَا دَلَّ عَلَيْهِ الْحَدِيث مِنْ كَوْن شَعْره صَلَّى اللَّه عَلَيْهِ وَسَلَّمَ كَانَ إِلَى قُرْب مَنْكِبَيْهِ كَانَ غَالِب أَحْوَاله ، وَكَانَ رُبَّمَا طَالَ حَتَّى يَصِير ذُؤَابَة وَيَتَّخِذ مِنْهُ عَقَائِص وَضَفَائِر كَمَا أَخْرَجَ أَبُو دَاوُدَ وَالتِّرْمِذِيّ بِسَنَدٍ حَسَن مِنْ حَدِيث أُمّ هَانِئ قَالَتْ : ” قَدِمَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ مَكَّة وَلَهُ أَرْبَع غَدَائِر ” وَفِي لَفْظ ” أَرْبَع ضَفَائِر ” وَفِي رِوَايَة اِبْن مَاجَهْ ” أَرْبَع غَدَائِر يَعْنِي ضَفَائِر ” وَالْغَدَائِر بِالْغَيْنِ الْمُعْجَمَة جَمْع غَدِيرَة بِوَزْنِ عَظِيمَة ، وَالضَّفَائِر بِوَزْنِهِ . فَالْغَدَائِر هِيَ الذَّوَائِب وَالضَّفَائِر هِيَ الْعَقَائِص ، فَحَاصِل الْخَبَر أَنَّ شَعْره طَالَ حَتَّى صَارَ ذَوَائِب فَضَفَّرَهُ أَرْبَع عَقَائِص ، وَهَذَا مَحْمُول عَلَى الْحَال الَّتِي يَبْعُد عَهْده بِتَعَهُّدِهِ شَعْره فِيهَا وَهِيَ حَالَة الشُّغْل بِالسَّفَرِ وَنَحْوه وَاَللَّه أَعْلَم .
ഹദീസില്‍ നബി (സ) തങ്ങളുടെ കേശം പിരടിയോടു അടുത്ത് കിടക്കാരുണ്ടായിരുന്നു എന്ന് വന്നത് ആ അവസ്ഥയിലായിരുന്നു മിക്കവാറും സമയം എന്ന് വെക്കണം  ( അല്ലാതെ ഇപ്പോഴും അങ്ങിനെ എന്നല്ല)  ചിലപ്പോള്‍ പിരടിയെക്കളും നീളത്തില്‍ പ്രവാചകന്റെ തിരുകേശം നീളുകയും അതിനെ മുടഞ്ഞിടപ്പെട്ട മുടിക്കെടുകലാക്കി വെക്കാറും ഉണ്ടായിരുന്നു ഇമാം അബൂടവൂടും തുര്മുടിയും ഹസനായ സനദ് സഹിതം ഉമ്മു ഹാനി (റ) ഇല്‍  നിന്ന് ഉദ്ധരിച്ചത് പോലെ :നബി (സ) മക്കയില്‍ വരുമ്പോള്‍ അവിടുത്തെ തിരു ശിരസ്സില്‍  നെഞ്ഞിലേക്ക് തൂങ്ങി കിടക്കുന്ന നാലു മുടി ക്കെട്ടുകള്‍ ഉണ്ടായിരുന്നു എന്ന് ”… ചുരുക്കത്തില്‍ പ്രവാചകന്റെ തിരുകേശം മുടഞ്ഞിടാന്‍ പാകത്തിലുള്ള മുടിക്കെട്ടുകള്‍ ആക്കി വെക്കാന്‍ പറ്റുന്ന രീതിയില്‍   നല്ലത് പോലെ നീണ്ടു  കിടന്നിരുന്നു ,നബി തങ്ങള്‍ ഈ രൂപത്തില്‍ മുടി മുടഞ്ഞിടാരുല്ലത്  മുടി കാര്യമായി ശ്രദ്ദിക്കാന്‍ സാദിക്കാത്ത യാത്ര വേളകളില്‍ ആയിരുന്നു
 (ഫത് ഹുല്‍ ബാരി ബാബു തല്ബീദ്)
മൌലവി പറയുന്നത് ചെവിക്കുറ്റി വരെ സ്ഥിരമായിരുന്നു എന്നാല്‍ മഹാനായ ഇബ്നു ഹാജര്‍ തങ്ങള്‍ പറയുന്നത് പിരടി വരെ നീണ്ടു നില്‍ക്കുന്ന മുടിയാണ് അധിക  സമയങ്ങളിലും എന്നുമാണ് നാം ഏതു  സീകരിക്കണമെന്നു പ്രത്യേകം  പറയേണ്ടതില്ലല്ലോ ?
ഇനി സലഫികളുടെ അങ്ങേ തലയിലുള്ളവര്‍ എന്ന് വഹാബി മൌലവിമാര്‍ വിശേഷിപ്പിക്കുന്ന ഇബ്നുല്‍ കയ്യിം പറഞ്ഞത് പോലും ഈ ബാസിലിനറെയും ബഷീറിന്റെയും വയറ്റത്ത് അടിക്കുന്നായി പോയി കഷ്ടം. എന്നല്ലാതെ എന്ത് പറയാന്‍ ?… ഇബ്നുല്‍ കയ്യിം പറയുന്നത് കാണൂ

قال ابن القيم في زاد المعاد في الفطرة وتباعها 167\1   
وَكَانَ يُحِبّ التّرَجّلَ وَكَانَ يُرَجّلُ نَفْسَهُ تَارَةً وَتُرَجّلُهُ عَائِشَةُ تَارَةً . وَكَانَ شَعْرُهُ فَوْقَ الْجُمّةِ وَدُونَ الْوَفْرَةِ وَكَانَتْ جُمّتُهُ تَضْرِبُ شَحْمَةَ أُذُنَيْهِ وَإِذَا طَالَ جَعَلَهُ غَدَائِرَ أَرْبَعًا قَالَتْ أُمّ هَانِئٍ قَدِمَ عَلَيْنَا رَسُولُ اللّهِ صَلّى اللّهُ عَلَيْهِ وَسَلّمَ مَكّةَ قَدْمَةً وَلَهُ أَرْبَعُ غَدَائِرَ وَالْغَدَائِرُ الضّفَائِرُ وَهَذَا حَدِيثٌ صَحِيحٌ .
: നബി (സ) മുടി ചീകി വെക്കല്‍ ഇഷ്ടാപെട്ടിരുന്നു ചിലപ്പോള്‍ സ്വയം ചീകി വെക്കും മറ്റു ചിലപ്പോള്‍ ആയിഷ (റ) ചീകി കൊടുക്കും അവിടുത്തെ തിരു കേശം തോള്‍ വരെയും  ചെവികുറ്റി വരെ യും ഉണ്ടാവാറുണ്ട് ഇരു ചെവി കുറ്റികള്‍ വരെ  ചേര്‍ന്ന് നിക്കുന്ന തിരുകേശം ഉണ്ടാവാറുണ്ട്  അതിനെക്കാളും കൂടുതല്‍ അവിടുത്തെ തിരുകേശം നീണ്ടു പോയാല്‍ പ്രവാചകന്‍ ആ കേശത്തെ  നെഞ്ഞിലേക്ക് ഇറങ്ങി നില്‍ക്കുന്ന രൂപത്തില്‍ നാലു ഇതളുകള്‍ ആക്കി  മുടഞ്ഞി ഇടാരുണ്ടായിരുന്നു .. ഈ ഹദീസ് സഹീ ഹ് ആണ് (ഇബ്നുല്‍ ഖയ്യിം സാദുല്‍ മആദ്)
 ഇബ്നുല്‍ കയ്യിമും പറയുന്നത് നബി(സ) തങ്ങളുടെ കേശം ചെവിക്കുറ്റി വരെ മാത്രമേ നീളു എന്നല്ല പല സമയത്തും പല രൂപത്തിലാണ് എന്നാണ് അത് നീണ്ടു പോയാല്‍ നെഞ്ഞിലേക്ക് ഇറങ്ങി നില്‍ക്കുന്ന രൂപത്തില്‍ മുടഞ്ഞിടുമയിരുന്നു എന്നും വെക്തമാക്കുന്നു
ഇനിയും പിടിച്ചോ തെളിവ്,, മേലാല്‍ ഇത്തരം വിവരക്കെടുമായി സമൂഹത്തിലേക്കു  ഇറങ്ങരുത് ..ഇമാം നവവി (ര) തന്നെ പറയട്ടെ
قَالَ الْقَاضِي : اِخْتَلَفَ الْعُلَمَاء هَلْ خَضَبَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ أَمْ لَا ؟ فَمَنَعَهُ الْأَكْثَرُونَ بِحَدِيثِ أَنَس ،وَهُوَ مَذْهَب مَالِك . وَقَالَ بَعْض الْمُحَدِّثِينَ : خَضَبَ لِحَدِيثِ أُمّ سَلَمَة هَذَا ، وَلِحَدِيثِ اِبْن عُمَر أَنَّهُ رَأَى النَّبِيّصَلَّى اللَّه عَلَيْهِ وَسَلَّمَ يَصْبُغ بِالصُّفْرَةِوَالْمُخْتَار أَنَّهُ صَلَّى اللَّه عَلَيْهِ وَسَلَّمَ صَبَغَ فِي وَقْت ، وَتَرَكَهُ فِي مُعْظَم الْأَوْقَات ، فَأَخْبَرَ كُلٌّ بِمَا رَأَى ، وَهُوَ صَادِق وَهَذَا التَّأْوِيل كَالْمُتَعَيِّنِ ، فَحَدِيث اِبْن عُمَر فِي الصَّحِيحَيْنِ ، وَلَا يُمْكِنُ تَرْكه ، وَلَا تَأْوِيل لَهُ . وَاللَّهُ أَعْلَم(ُ .شرح مسلم للنووي56\8)
..
നബി (സ) തങ്ങളുടെ മുടി ചായം ഇട്ടിരുന്നോ ഇല്ലയോ എന്നാ കാര്യത്തില്‍ ചില സ്വഹാബികള്‍ പറയുന്നു ഇട്ടിരുന്നു എന്ന് മറ്റു ചില സ്വഹാബികള്‍ പറയുന്നു ഇല്ലെന്നു (എന്നാല്‍ ഇമാം നവവി (ര) പറയുന്നത്)..
 ബലപ്പെട്ട അഭിപ്രായം നബി(സ) തങ്ങള്‍ ചില സമയത്ത് നെര ബാദിച്ച മുടികള്‍ ചായം ഇട്ടിരുന്നു അടിക സമയങ്ങളിലും ഇട്ടിരുന്നില്ല എന്നുമാണ് ഓരോ സ്വഹാബികളും അവരവര്‍ കണ്ടത് റിപ്പോര്ട് ചെയ്തു എന്ന് മാത്രം ( ശരഹു മുസ്ലിം )
 പഠിച്ചോളൂ മൌലവിമാരെ ഇതാണ് പണ്ഡിത ധര്‍മം …ഏതെങ്കിലും ഒരു സ്വഹാബി പറഞ്ഞത് മാത്രം എടുത്തു അത് മാത്രമാണ് ശരി എന്ന് പറയാന്‍ വഹാബി മൌലവി താനെ ആവണം
മൌലവി ഉന്നയിച്ച ആരോപണങ്ങളുടെ സ്ഥിതി നാം മനസ്സിലാക്കി പിന്നെ മൌലവിക്കു പറയാനുള്ളത്  ബുഖാരിയിലും സലിം  വെളിയമ്പ്ര യുടെ ബുക്കിലും ഒക്കെ  നബി (സ) തങ്ങള്‍ മുടി ചെവിയുടെ പകുതി വരെ ഉണ്ടായിരുന്നു എന്നുണ്ടല്ലോ എന്നാണ് …. ഹേ മൌലവി  ബുഖാരി യെ കുറിച്ചുള്ള താങ്കളുടെ വിവരം ഞാന്‍ നേരത്തെ വിശദീകരിച്ചു കഴിഞ്ഞു ഇമാം ബുഖാരിയുടെ കിതബിന്റെ എല്ലാ ബഹ്യവും ആന്തരികവുമായ സര്‍വ കാര്യങ്ങളും അറിയുന്ന മഹാന്‍ ആയ  ഇബ്നു ഹാജര്‍ അസ്ഖലാനി (ര) ഈ ഹദീസുകളെ കുറിച്ച് പറഞ്ഞത് വിശദമായി കഴിനജ്ത് കൊണ്ട്  ആ ഭാഗം ഒഴിവാക്കുന്നു
 പിന്നെ സലിം  വെളിയംപ്രയുടെ ബുക്കാണ്‌ ……… വന്ദ്യരായ  ഉസ്താദ്‌ അടക്കമുള്ള സുന്നികളായ ഒരാളും മുഹദ്ദിസുകള്‍ ഉദ്ധരിച്ച  ഒരു ഹദീസ്,അല്ലാമാ ഇബ്നു ഹാജര്‍ (ര)പോലെ ഉള്ള നിരൂപകര്‍  സ്ഥിരപ്പെട്ടു എന്ന് വെക്തമാക്കി കഴിഞ്ഞാല്‍  ആ ഹദീസ് യാതൊരു വൈമനസ്യ വുമില്ലാതെ  അന്ഗീകരിക്കും യാതൊരു സംശയവുമില്ല എന്നാല്‍ നിങ്ങള്‍ അങ്ങിനെയാണോ ചെയ്തത്?   ഞാന്‍ എത്രപണ്ഡിതന്മാര്‍ സഹീഹ് ആണെന്ന് പറഞ്ഞ  ശക്തമായ ഹദീസാണ് ,  നബി(സ) തങ്ങള്‍ നെഞ്ഞിലേക്ക് വീണു കിടക്കുന്ന രീതിയില്‍  തിരു കേശം വളര്‍ത്തിയിരുന്നു എന്നത് തെളിയിക്കാന്‍  ഉദ്ധരിച്ചത്,, ?  എന്നിട്ട് നിങ്ങള്‍ അന്ഗീകരിച്ചോ?അതിനെ ഒന്ന് പരാമര്‍ശിക്കാന്‍ പോലും ബാസില്‍ മൌലവിയോ വാഹബികള്‍ക്ക് വേണ്ടി പേന ഉന്തുന്ന ഏതെങ്കിലും മൌലവിമാര്‍ തയ്യാറായോ ??ഇല്ല അതാണ് സുന്നികളും വഹാബികളും തമ്മിലെ വിത്യാസം മനസ്സിലായില്ലേ?
ബാസില്‍ തുടരുന്നത് കാണുക
ഈ പറഞ്ഞതിന് മറുപടി നിരീക്ഷകന്‍ നല്‍കി ക്കഴിഞ്ഞു ഇതിനു മുമ്പ് അയച്ച മെയില്‍ പരിശോദിച്ചാല്‍ മതി വേണമെങ്കില്‍ ഇതിന്റെ കൂടെ അതും വെച്ച് തരാം  അതില്‍ നോക്കിയാല്‍ സ്വഹാബികള്‍ നീണ്ട മുടി തന്നെ വെച്ചിരുന്നു എന്നും നമുക്ക് എന്ത് കൊണ്ട് മുടി നീട്ടിക്കൂട  എന്നതിന്റെ  മറുപടിയും   അതില്‍ വെക്തമാക്കിയിട്ടുണ്ട് അത് നോക്കുക
 ചുരുക്കത്തില്‍ തിരുകേശം ഗണ്ടിതമായ തെളിവ് കൊണ്ട് സ്ഥാപിക്കണമെന്ന ബാസില്‍ ബഷീര്‍ മൌലവിമാരുടെ വാദത്തിനും നബി (സ) തങ്ങള്‍ ചെവികുറ്റി വരെ മാത്രമേ മുടി നീട്ടിയിരുന്നുള്ളൂ  എന്ന പച്ചക്കളവിനും   യാതൊരു അടിസ്ഥാന മില്ലെന്നു സുശക്തമായ ഡസന്‍ കണക്കിന്  തെളിവ് കൊണ്ട് ഇവിടെ സ്ഥാപിതമായിരിക്കയാണ് ഇവിടെ കൊടുത്ത തെളിവുകളെ ഗണ്ടിക്കാന്‍ ബാസില്നു കഴിയില്ലെങ്കില്‍ കഴിവുള്ള  ഏതെങ്കിലും മൌലവിമാരെ  കൊണ്ട് ഇതിനു മറുപടി എഴുതുക കഴിയില്ലെങ്കില്‍ സമൂഹത്തെ പിഴപ്പിക്കുന്ന ഏര്‍പ്പാടില്‍ നിന്ന് മാറി നില്‍ക്കുക
ഇനി സലഫി പണ്ഡിതര്‍ നബി (സ) തങ്ങള്‍ക്കു നെഞ്ഞിലേക്ക് ഇറങ്ങി നില്‍ക്കുന്ന  നാലു മുടിക്കെട്ടുകള്‍ ഉണ്ടായിരുന്നു  എന്ന് സമ്മതിക്കുന്നത് അടുത്ത മെയിലില്‍ പ്രതീക്ഷിക്കുക