സനദ് വായിക്കുന്നു

ഖസ്രജിയുടെ കയ്യിലിരിക്കുന്നത് തിരു കേശമാനെന്നു അമ്പലക്കടവ്

0

Tiru Kesham
For Zero Abdulla

2011, ജൂലൈ 3, ഞായറാഴ്‌ച

സമസ്ത ഒന്നേ ഉള്ളൂ, ഒന്ന് മാത്രം


ആയിരത്തി തൊള്ളായിരത്തി എഴുപത്തി ആറില് സമസ്തയുടെ വൈസ് പ്രസിടന്റ്റ് ആയ താജുല് ഉലമ കണ്ണിയ്യതിന്റെ അഭാവത്തില് സമസ്തയുടെ യോഗങ്ങള്ക്ക് നേത്രത്വം കൊടുത്തിരുന്ന മഹാന് ആണ്, വാര്ദ്ദക്യ സഹജം ആയ അസുഗങ്ങള് കാരണം യോഗങ്ങള്ക്ക് പങ്കെടുക്കാന് കഴിയാത്ത കണ്ണിയ്യത് ഉസ്താതിന്റെ സ്ഥാനം അലങ്കരിക്കാന് ഭാഗ്യം ലഭിച്ച ഉള്ളാല് തങ്ങളുടെ നെത്ര്ത്വതെ അസൂ...യ മൂലം അംഗീകരിക്കാന് കഴിയാത്ത ഒരു വിഭാഗം വിഘടിത പ്രവര്ത്തനങ്ങളും ആയി ഒരു രാഷ്ട്രീയ പാര്ടിയുടെ നിഴലായി നിലകൊള്ളുന്നു, മഹാനായ താജുല് ഉലമ യഥാര്ത്ഥ സമസ്തയെ മൌലാന കണ്ണിയ്യത് ഉസ്താതിന്റെ ആശയ ആദര്ശങ്ങളില് നിലയുറപ്പിച്ചു കൊണ്ട് പ്രവര്ത്തിച്ചു കൊണ്ടിരിക്കുന്നു
കണ്ണിയ്യത് ഉസ്താതിന്റെ കാലത്ത് തന്നെ തന്റെ പിന്ഗാമി ആയി താജുല് ഉലമ ഉള്ളാല് തങ്ങളെ നിയോഗിച്ചിരുന്നു,
ചേളാരി സമസ്തിക്കിടയില് ലോഭികള് പ്രവര്ത്തിക്കുന്നുണ്ട് എന്നതിന്റെ വ്യക്തമായ ഉദാഹരണം ആണ് ഇപ്പോള് തുടങ്ങിയ ദര്ശന ചാനല് , സ്ത്രീകള്ക്ക് അഴിഞ്ഞാടാന് വേണ്ടി ചാനല് ഉണ്ടാക്കുന്നത് സമസ്തയുടെ പാരമ്പര്യം ആണ്.
സമസ്ത പിളര്പ്പിണന്റെ സാഹജര്യം എന്തായിരുന്നു !!!!!!!!
അസൂയ തലക്കടിച്ച ഒരു വിഭാഗം തന്നെ എസ് കെ സമസ്തയില് ഉണ്ട്, സുന്നത് ജമാതിന്റെ മുന്നേറ്റത്തില് ചരിത്രം തിരുത്തിയ മുന്നേറ്റങ്ങള് ആണ് കാന്തപുരം ഉസ്താതും ഉള്ളാള് തങ്ങളും ഉണ്ടാക്കിത്തീര്തത്, അതെ സമയം സുന്നത് ജമാതിന്റെ ഗര്ജ്ജിക്കുന്ന സിംഹം ആയിരുന്ന ശംസുല് ഉലമയെ തെറ്റിദ്ധരിപ്പിക്കുവാന് ഉള്ള ശ്രമങ്ങളും ശ്രമങ്ങളും പല ഭാഗങ്ങളില് നിന്നും ഉണ്ടാവുകയും ചെയ്തു, ഖുറാന് പരിഭാഷയും കൊണ്ട് രംഗത്ത് വന്ന കെ വി കൂറ്റനാടിനെതിരെ ശക്തമായ ഭാഷയില് ആണ് ശംസുല് ഉലമ പ്രതികരിച്ചത്, സമസ്തയുടെ അറുപതാം വാര്ഷികത്തില് തടിച്ചു കൂടിയ ജന ലക്ഷങ്ങളെ കണ്ടു കൊണ്ട് അമ്പരന്നു പോയ സുന്നി വിരുദ്ധര് കൈ കൊണ്ട തന്ത്രം ആയിരുന്നു എ പി ഉസ്താതിനെയും ശംസുല് ഉലമയെയും തമ്മില് തെറ്റിപ്പിക്കുക എന്നാ നയം, കാരണം അറുപതാം വാര്ഷിക വിജയത്തിന്റെ സൂത്ര ധാരന്മാര് എ പി ഉസ്താതും ശംസുല് ഉലമയും ആയിരുന്നു, സമ്മേളന വിജയത്തിന് വേണ്ട എല്ലാ വിധ പ്രോത്സാഹനങ്ങളും ശംസുല് ഉലമയില് നിന്നും എ പി ഉസ്താതിനു ലഭിച്ചിരുന്നു, ഇവരെ തമ്മില് തെറ്റിപ്പിക്കുവാന് കിട്ടാവുന്ന സന്ദര്ഭങ്ങള് എല്ലാം ഇവര് ഉപയോഗിച്ച് കൊണ്ടിരുന്നു, മാത്ര മല്ല കോട്ടപ്പുറം സംവാധതിലൂടെ വഹാബിസതിന്റെ നട്ടെല്ല് തകര്ത്ത കാന്തപുരം എന്ന യുവ പണ്ഡിതന് വളര്ന്നു വരുന്നതും പലര്ക്കും അസൂയയുടെ ആക്കം വര്ദ്ധിപ്പിച്ചു,
സമസ്ത എന്നാ പ്രസ്ഥാനം വെല്ലുവിളികളെ നേരിട്ട് കൊണ്ടിരുന്ന സന്ദര്ഭങ്ങളില് എല്ലാം കാന്തപുരം എന്നാ നാമം ശ്രദ്ധിക്കപ്പെട്ടിരുന്നു, ആ പേര് കാലഘട്ടത്തിന്റെ അനിവാര്യം ആയി തീര്ന്നു, അരീക്കാട് പള്ളി പ്രശ്നം നടക്കുമ്പോള് അത് മനപൂര്വ്വം കാന്തപുരം ഉസ്താതിന്റെ മേല് പടച്ചുണ്ടാക്കിയ അപവാദം ആണെന്ന് അറിയാവുന്ന കണ്ണിയ്യത് ഉസ്താത് പറഞ്ഞത് എ പി അമീനായ വകീല് ആണെന്നാണ്,
എസ് വൈ എസും എസ് എസ് എഫും പോലെ ഉള്ള സംഗടനകളിലൂടെ യുവ സമൂഹം സുന്നത് ജാമാതിന്റെ പ്രവര്ത്തന രംഗത്തേക്ക് വരുന്നതിലും അസൂയ പൂണ്ട ഒരു വിഭാഗം സമസ്തയുടെ ഉള്ളില് തന്നെ ഉണ്ടായിരുന്നു എന്ന് പില്കാല സംഭവങ്ങള് സൂചിപ്പിക്കുന്നു. സുന്നി മഹല്ല് ഫെടരേശന് എന്നാ സംഗട ജന്മം തന്നെ എസ് വൈ എസിനെ തകര്ക്കുവാനുള്ള ഗൂഡ ലക്ഷിയതോട് കൂടി ആയിരുന്നു, എസ് വൈ എസ് പിരിച്ചു വിടാന് വേണ്ടി ഒരു സമസ്ത മുശാവറ യോഗം തന്നെ ചേരാന് തീരുമാനിച്ചു, എന്നാല് കോടതി സ്റ്റേ വന്നതിലൂടെ ആ യോഗം നടന്നില്ല, സമസ്തയുടെ ഔദ്യോഗിഗ ഘടകം ആയ എസ് വൈ എസിനെ തകര്ക്കാനുള്ള ശ്രമങ്ങള് സമസ്തയുടെ ഉള്ളില് നിന്ന് തന്നെ ആണ് നടന്നത്, എസ് വൈ എസിന്റെ അറുപതാം വാര്ഷിക സമ്മേളനം പ്രക്യാപിച്ച സമയം കൂടി ആയിരുന്നു അന്ന്, എസ് വൈ എസ് പിരിച്ചു വിടുന്നതും സംബന്ധിച്ച കേസ് മായി മുന്നോട്ട് പോകുവാന് ജനറല് സെക്രട്ടറിയ സമസ്ത മുശാവറ ചുമതലപ്പെടുത്തി, സമസ്തയുടെ ഇന്ന് വരെ ഉള്ള തീരുമാനങ്ങള്ക്കും മിനുട്സിനും മാറ്റം വരുത്താത്ത വിധത്തില് ആവണം കേസ് മുന്നോട്ടു കൊണ്ട് പോകേണ്ടത് എന്ന് കാന്തപുരം ഉസ്താത് അപിപ്രായപ്പെട്ടു, എന്നാല് സമസ്ത ഇക്കാലമത്രയും സ്വീകരിച്ച തീരുമാനങ്ങളില് എന്ത് തീരുമാനം നടത്താനും അതികാരം വേണം എന്ന് ഒരു വിഭാഗം വാതിച്ചു, പൂര്വ്വീകരായ നേതാക്കളുടെ തീരുമാനത്തിന് വിരുദ്ധം ആയി തീരുമാനം എടുക്കുന്നത് ശേരി അല്ല എന്ന് എ പി ഉസ്താത് അടക്കം ഉള്ളവര് അപിപ്രായപ്പെട്ടു, അപ്പോള് ഭൂരിപക്ഷത്തിന്റെ തീരുമാനത്തിന് വിടാം എന്ന് മറു വിഭാഗം വാദിച്ചു, കാരണം സമസ്തയില് മെമ്പര് മാരുടെ ഒഴിവിലേക്ക് അര്ഹത ഉള്ളവര് പുറത്തു നില്ക്കുമ്പോഴും യാതൊരു അര്ഹതയും ഇല്ലാത്ത കുറെ ആളുകളെ തിരുകി കയറ്റിയ ഒരു സമയം കൂടി ആയിരുന്നു അത്, ഈ സമയത്ത് ഉള്ളാല് തങ്ങള് അടക്കം ഉള്ളവര് പറഞ്ഞു, അങ്ങനെ ഭൂരിപക്ഷതിനെ തീരുമാനത്തിന് വിടുക ആണെങ്ങില് ഇത്ര ആളുകളുടെ എതിര്പ്പോടെ പാസ്സാകി എന്ന് കൂടി രേഖപ്പെടുത്തണം എന്ന് അപിപ്രായപ്പെട്ടു, അതും മറുപക്ഷത്തിനു സ്വീകാര്യം ആയിരുന്നില്ല, മുന്കാല നേതാക്കളുടെ തീരുമാനത്തില് നിന്നും മാറി സ്വന്തമായി എന്ത് നിലപാടും എടുക്കും എന്നാ മറു ഭാഗത്തിന്റെ പിടിവാശി സമസ്തയെ തകര്ക്കുക എന്നാ ലക്ഷ്യത്തോടെ ആയിരുന്നു, ഈ സാഹജര്യത്തില് തുടര്ന്ന് പോകാന് പ്രയാസം ആണെന്ന് അറിയിച്ച താജുല് ഉലമയും പതിനൊന്നു മെമ്പര് മാരും അവിടെ നിന്ന് ഇറങ്ങി പോവുക ആണ് ഉണ്ടായത്............ പിറ്റേ ദിവസത്തെ പത്രത്തില് ഞങ്ങള് അവരെ പുറത്താക്കി എന്നാണു വാര്ത്ത വന്നത്.......................
ശരീഅത് വിവാദം കത്തി പടരുന്ന സമയത്ത് സുന്നി വിരുദ്ധരും ആയി വേദി പങ്കിട്ടതും മൂന്നു ത്വലാക് ചൊല്ലിയാല് ഒന്നേ പോവൂ എന്ന് ആ വേദിയില് വെച്ച് പറഞ്ഞപ്പോള് പ്രതികരിക്കാതിരുന്നതും ഭിന്നിപ്പിന് ആക്കം കൂട്ടിയ മറ്റൊരു കാര്യമാ ആണ്............. നേരിട്ട് പ്രാധാന മന്ത്രിയെ കണ്ടു ശരീഅത് വിവാദത്തില് സമസ്തയുടെ നിലപ്പാട് അറിയിക്കുക എന്നതായിരുന്നു സമസ്തയുടെ തീരുമാനം, എന്നാല് ഈ തീരുമാനത്തിന് വിരുദ്ധം ആയിട്ടാണ് ഏക പക്ഷീയം ആയ നിലപാടില് സുന്നി വിരുദ്ധരും ആയി വേദി പങ്കിട്ടത് ..........................
മുജാഹിദ് ജമാഅത്തെ ഇസ്ലാമി തുടങ്ങിയ ബിദ്അത്ത് കാരോട് പുലര്ത്തേണ്ട സുന്നികള് പുലര്ത്തേണ്ട നിലപാട് തിരുത്തണം എന്നാ വാദവും മറ്റൊരു വിഷയം ആണ്, മദ്രസ പാഠപുസ്തകത്തില് നിന്നും അത്തരം പരാമര്ശങ്ങള് നീക്കണം എന്നാ വാദവും പൂര്വ്വീകരായ സമസ്തയുടെ നേതാക്കള് പുലര്ത്തിപ്പോന്ന ആശയത്തിനു വിരുദ്ദം ആയിരുന്നു.....................
ഇത്തരം കാര്യങ്ങള് എല്ലാം ഭിന്നത രൂക്ഷമാകാന് കാരണം ആവുക ഉണ്ടായി ............
ഉള്ളാല് തങ്ങളും കാന്ത പുറം ഉസ്താതും അടക്കം ഉള്ള നേതാക്കള് പുറത്തു വന്നതിന്റെ ശേഷം ചേളാരി ലോഭികളില് ഉണ്ടായ സംഭവങ്ങള് അവരുടെ ആശയ പാപരതത്തെ സൂചിപ്പിക്കുന്ന സംഭവങ്ങള് ആയിരുന്നു,
കാധിയാനികല്ക്കെതിരില് നടന്ന കൊടിയത്തൂര് മുബാഹലയില് അന്യ മതസ്തര്ക്കിടയില് ഇസ്ലാമിനെ തെറ്റിദ്ധരിപ്പിക്കുന നിലയില് നിലപാട് എടുത്ത് ചേളാരി സമസ്തയുടെ പാപരത്വതിട്നെ ഉദാഹരണം ആണ്, ശംസിയ ത്വരീകതുക്കാര് കാഫിര് ആണെന്ന് പറഞ്ഞു ഫത്വ പുറപ്പെടുവിച്ചു ശേഷം ആ ഫത്വ അവര്ക്ക് പിന്വലിക്കേണ്ടി വന്നു, ബേപ്പൂര് കാദി മാസം ഉറപ്പിച്ചിട്ടും അത് അംഗീകരിക്കാതെ പരിശുദ്ധ റമദാനില് പച്ച പകല് നേരത് പോലും പരസ്യം ആയി ഭക്ഷണം കഴിപ്പിക്കുന്ന സാഹജര്യം ഇവര് ഉണ്ടാക്കി, എ പി വിഭാഗത്തില് പെട്ട കാരണത്താല് തങ്ങന്മാരെ വരെ ഇവര് തള്ളി പറയുന്ന സാഹജര്യം ഉണ്ടാക്കി, തറ പ്രസംഗത്തില് ആശട്ധു കരാഹത് എന്ന് പറഞ്ഞ മൌലാന കണ്ണിയ്യത് ഉസ്താതിന്റെ ഫത്വ തള്ളി കളഞ്ഞു കൊണ്ട് ഇവര് അതുമായി മുന്നോട്ട് പോകുന്നു.
ഇതെല്ലം ഈ വിഭാഗത്തിനെ ആധാരശ പാപ്പരത്വതെ സൂചിപ്പിക്കുന്നു
എന്നാല് ഈ സാഹജര്യത്തില് എല്ലാം വേദന കടിച്ചിറക്കി കഴിഞ്ഞിരുന്ന ശംസുല് ഉലമ തന്റെ അവസാന കാലത് സുന്നികള് ഒന്നിക്കണം എന്നാ നിലപാട് എടുത്തിരുന്നു, എഴുപതാം വാര്ഷിക സമ്മേളനത്തി മഹാനവര്കള് അത് എടുത്തു പറയുകയും ചെയ്തിരുന്നു, അത് ശംസുല് ഉലമയുടെ അന്ത്യാ ഭിലാശം കൂടി ആയിരുന്നു, അത് കൊണ്ടാണ് മഹാനായ മുഹമ്മദ് അലി ശിഹാബ് തങ്ങള് ആ നിലപാട് മായി മുന്നോട്ട് പോയത്...
എന്നാല് സംഘടന സംഗുചിതത്വം മാത്രം കൈമുതല് ആക്കിയ ഒരു വിഭാഗം ഇപ്പോഴും ഐക്യത്തിന് തുരംഗം വെച്ച് കൊണ്ട് കണ്ണുരുട്ടി കാട്ടി നടക്കുന്നു..
ഇപ്പോള് ശഹ്രെ മുബാറക് വിഷയതോടെ യഥാര്ത്ഥ സമസ്ത എന്താണെന്ന് ഒന്നും കൂടി വ്യക്തം ആയിരിക്കുന്നു .....................
അത് താജുല് ഉലമയും ഖാമരുള് ഉലമയും നേത്രത്വം കൊടുക്കുന്ന സമസ്ത ആണ്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ