സനദ് വായിക്കുന്നു

ഖസ്രജിയുടെ കയ്യിലിരിക്കുന്നത് തിരു കേശമാനെന്നു അമ്പലക്കടവ്

0

Tiru Kesham
For Zero Abdulla

2011, ജൂലൈ 6, ബുധനാഴ്‌ച

എന്ത്‌ കൊണ്ട്‌ കാന്തപുരം


പഠനം സ്വപ്‌നമായിരുന്ന ഒരു ജനതയെ പതിയെ കൈപിടിച്ചുയര്‍ത്തി. കാന്തപുരത്തിന്റ കൈപിടിച്ച്‌ വിഞ്‌ജാനസാകരം നീന്തിക്കടന്ന വിദ്യാര്‍ത്ഥികള്‍ എണ്ണമറ്റത്‌ തന്നെയാണ്‌. ഇന്ത്യയിലെ തെരുവോരങ്ങളില്‍ ആയിരക്കണക്കിന്‌ പള്ളികളും മദ്‌്‌റസകളും സ്‌കൂളുകളും കോളേജുകളും മറ്റു സ്ഥാപനങ്ങളും കാന്തപുരത്തിന്റെ ചിറകിലേറി ആകാശത്തെ മുത്തം വെച്ച്‌ നില്‍കുന്ന കാഴ്‌ച്ച കാണാത്തവരുണ്ടാകില്ല.
ഭൂമിക്കും സര്‍ക്കാരിനും ഭാരമായി തൊഴിലില്ലാതെ നടന്നിരുന്ന ഒരുപറ്റം ജനതയെ വിവിധ മേഖലകളില്‍ തൊഴില്‍ നല്‍കിയ ശൈഖുനാ കാന്തപുരം, അദ്ദേഹത്തിന്റെ വിവധ്‌ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നത്‌ കുടുംബം പുലര്‍ത്തുന്നവര്‍ കണക്കില്ലാത്തത്രയും അതികമാണ്‌.
പ്രാരാബ്ധങ്ങളുടെ അടിയൊഴിക്കില്‍ പെട്ട്‌ വിലപിക്കുന്ന ഒരു ജനതയെ തന്റെ സ്ഥാപനത്തിന്‌ കീഴില്‍ ഗള്‍ഫ്‌ രാജ്യങ്ങളിലേക്ക്‌ എത്തിച്ച്‌ അവരുടെ കുടുംബങ്ങള്‍ക്കത്താണിയാകാന്‍ ശൈഖുനാക്ക്‌ കഴിഞ്ഞിരുന്നു. കഴിഞ്ഞ ദിവസം മര്‍കസിനു കീഴില്‍ അഡ്‌്‌നോകില്‍ ജോലി ചെയ്യുന്നവരുടെ ഒരു യോഗം ശൈഖുനാ കാന്തപുരം കാന്തപുരം വിളിച്ചപ്പോള്‍ മറ്റെല്ലാം മറന്ന്‌ ഓടിയെത്തിയത്‌ രണ്ടായിരത്തോളം അഡ്‌്‌നോക്‌ ജീവനക്കാരായിരുന്നു. അവിടെ വെച്ച്‌ ബഹു മന്ത്രി ആര്യാടന്‍ മുഹമ്മദ്‌ പറഞ്ഞ വാക്കുകള്‍ (സര്‍ക്കാറിന്റെ ഭാധ്യതയാണ്‌ കാന്തപുരം നിറവേറ്റുന്നത്‌) ഒരിക്കലും മറക്കാന്‍ കഴിയാത്ത അനുഭവമാണ്‌.
വിവാഹം പണക്കാരുടെ മാത്രം അവകാശമായി മാറുന്ന ഈ കാലഘട്ടത്തില്‍ ശൈഖുനാ കാന്തപുരത്തിന്റെ കാരുണ്യക്കൈകള്‍ വഴി മധുവിധു ആഘോഷിച്ചത്‌ എത്രയെത്ര യതീം മക്കള്‍, വേനല്‍കാലമായാല്‍ വെള്ളമില്ലാതെ നെട്ടോട്ടമോടുന്ന എത്രയെത്ര കുടുംബങ്ങളാണ്‌ ഇന്ന്‌ മര്‍കസിന്റെ ശുദ്ധ ജല പദ്ധതിയിലൂടെ ദാഹജലം തേടുന്നത്‌, എന്തിനേറെ ഉമ്മയുടെ മടിത്തട്ടില്‍ നിന്ന്‌ ഇറങ്ങുന്നതിന്‌ മുമ്പേ യതീമാകാന്‍ വിധിക്കപ്പെട്ട കുട്ടികളെ പോലും വീടുകളില്‍ വെച്ച്‌ തന്നെ അവരുടെ സംരക്ഷണം ഹോം കെയര്‍ പദ്ധതികളിലൂടെ മര്‍കസ്‌ ഏറ്റെടുത്തിരിക്കുന്നു.........
കാശമീരിന്റെ മണ്ണില്‍ വെടുയേറ്റു വീണ സ്വന്തം മാതാവിന്റെ പിതാവിന്റെയും മൃത ശരീരത്തിന്‌ മുന്നിലുരുന്ന്‌ പൊട്ട്‌ിക്കരയുന്ന പിഞ്ചോമനകളെ കൊണ്ട്‌ പോയി കയ്യില്‍ ഒരു തോക്ക്‌ കൊടുത്ത്‌ നിന്റെ മാതാവിനെ കൊന്നവരെ ഞങ്ങള്‍ കാണിച്ചു തരാം നീ പോയി കാഞ്ച്‌ വലിക്ക്‌ എന്ന്‌ പറഞ്ഞ്‌ തീവ്രവാതത്തിന്റ പടു കുഴിയിലേക്ക്‌ ഉന്തിവിടുന്ന തീവ്രവാത സംഘടനകളുടെ പടിവാതിലില്‍ നിന്ന്‌ തീവ്രവാതം മതത്തിനപ്പുറത്ത്‌ മനുഷ്യന്‍ എന്ന വാക്കുണ്ടെന്ന്‌ പഠിപ്പിച്ച മഹാനാണ്‌ ശൈഖുനാ കാന്തപുരം, മര്‍കസിന്റെ മണിമുറ്റത്ത്‌ ഹിന്ദുവിന്റെയും കൃസ്‌ത്യാനിയുടെയും മക്കളുടെ ഇടയിലിരുന്ന്‌ പടിക്കുന്ന പിഞ്ചുകുട്ടികളുടെ മനസ്സിലേക്ക്‌ മത്‌ സൗഹാര്‍ദ്ദത്തിന്റെ പരിമളം പടര്‍ത്തി കാശ്‌മീരിന്റെ തെരുവോരങ്ങളിലേക്ക്‌ തിരിച്ചയക്കുമ്പോള്‍, കാശ്‌മീരിന്റെ മണ്ണില്‍ ഇവരുടെ പ്രവര്‍ത്തനം ആ നാടിനെ വീണ്ടും ഭൂമിയിലെ സ്വര്‍ഗ്ഗം തന്നെയാക്കുമെന്ന്‌ പ്രതീക്ഷിക്കാം.... തീര്‍ച്ചയായും ചന്ദനം ചാരിയാല്‍ ചന്ദനമേ മണ്‌ക്കൂ......
ബംഗാളിലെ മുസ്‌്‌ലിം സമുദായത്തിന്റ അവസ്ഥ പറയാതെ തന്നെ അറിയുന്നവരാണല്ലോ നമ്മള്‍ പുഴുക്കളെ പോലെ ഇഴയുന്ന ഒരു ജനത്‌ക്ക്‌ വിദ്യാഭ്യാസം എന്താണെന്ന്‌ തന്നെ അറിയില്ല. എന്നാല്‍ ഏതാനും മാസങ്ങള്‍ക്ക്‌ മുമ്പ്‌ ഉസ്‌താദ്‌ ബംഗാളിലേക്ക്‌ നിര്‍മ്മിച്ച്‌ നല്‍കിയ പള്ളികളും മദ്‌്‌റസകളും അവരുടെ വിദ്യാഭ്യാസ ചിത്രം തന്നെ മാറ്റി മറിക്കും. തീര്‍ച്ചയായും കാന്തപുരത്തിന്റെ കാരുണ്യക്കൈനീട്ടമായി ബംഗാളില്‍ ഉസ്‌താദിന്റെ കീഴില്‍ തുടങ്ങിയ റിലീഫ്‌ പ്രവരത്തനങ്ങള്‍ നാള്‍ക്കു നാള്‍ ആ നാടിനെ മാറ്റിയെടുക്കാന്‍ പോന്നതാണ്‌....
വിമര്‍ഷരെ ചിന്തിക്കുക......... കാന്തപുരം ചെയ്‌ത്‌ വരുന്ന മത സാസംസ്‌കാരിക കാരുണ്യ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌. കാന്തപുരം ഇല്ലായിരുന്നുവെങ്കില്‍ ഈ സമുദായത്തിന്റെ അവസ്ഥയെ കുറിച്ച്‌.
അള്ളാഹുവെ ആ ഉസ്‌താദിന്‌ നീ ദീര്‍ഘായുസും ആഫിയത്തും നല്‍കണമേ.........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ