സനദ് വായിക്കുന്നു

ഖസ്രജിയുടെ കയ്യിലിരിക്കുന്നത് തിരു കേശമാനെന്നു അമ്പലക്കടവ്

0

Tiru Kesham
For Zero Abdulla

2012, മേയ് 22, ചൊവ്വാഴ്ച

തിരുകേശം:മൌലവി ബാസിലിനു മറുപടി




بسم الله الرحمن الرحيم الحمد لله رب العالمين الصلوة والسلام علي رسول الله صلي الله عليه وسلموعلي اله وصحبه اجمعين اما بعد



ഇനി ബാസില്‍ സിപി എന്ന വഹാബി മൌലവി എഴുതി വിട്ട വിഡ്ഢിതങ്ങള്‍ക്ക് മറുപടി ആണ് കുറിക്കുന്നത്

നബി (സ) തങ്ങള്‍ക്കു നെഞ്ച് വരെ നീണ്ട നാലു മുടിക്കെട്ടുകള്‍ ഉണ്ടായിരുന്നു എന്ന് തെളിയിക്കുന്ന മെയില്‍ ശക്തമായ തെളിവുകളോടെ പുറത്തു വന്നപ്പോള്‍ ആകെ അങ്കലാപ്പിലായ മൌലവിമാര്‍ നെട്ടോട്ടത്തിലാണ് എന്ന് ബാസില്‍ മൌലവിയുടെ മെയില്‍ കണ്ടപ്പോള്‍ മനസ്സിലായി അതിനെ ഗണ്ടിക്കാന്‍ ഇത് വരെ ഒരു മൌലവിയും തയ്യാറായില്ല എന്നത് അവര്‍ അകപ്പെട്ട അബദ്ധത്തിന്റെ ആഴം കാണിക്കുന്നു….….



ആദ്യം തന്നെ വഹാബി മൌലവി ഒരു വഹാബി നിയമം മുസ്ലിംകളുടെ മേല്‍ വെച്ച് കെട്ടാന്‍ ശ്രമിക്കുന്നത് കാണുക:








നബി യുടെതാണെന്ന് ഗണ്ടിതമായി തെളിയിക്കാന്‍ പറ്റിയ ഒരു മുടിയും ഇന്നു ലോകത്തില്ല എന്നാണ് മൌലവി സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് കേട്ടാല്‍ തോന്നും , മുസ്ലിം ലോകം ഇന്നു വരെ നബി(സ) ഇല്‍ നിന്ന് ഉദ്ധരിക്കപെട്ട സഹീഹായ എല്ലാ കാര്യങ്ങളും -അത് അവിടുത്തെ തിരു ശേഷിപ്പുകള്‍ ആവട്ടെ അല്ലെങ്കില്‍ അവിടുത്തെ വാക്ക് പ്രവര്‍ത്തി അംഗീകാരം ആവട്ടെ - ഗണ്ടിതമായി തെളിയിക്കപ്പെട്ടതാണെന്ന് വിശ്വസിക്കുന്നു എന്നാണ് അല്ലെങ്കില്‍ അങ്ങിനെ ഗണ്ടിതമായി തെളിയിക്കപ്പെട്ടതെ സീകരിക്കാവൂ എന്നതണ് എന്നാല്‍ അങ്ങിനെ ഒരു നിയമം ഇസ്ലാമിലില്ല
നബി(സ) യുമായിബന്ദപ്പെട്ടവിഷയത്തില്‍ഗണ്ടിതഅറിവ്വേണംഎന്നത്മഹാഅപകടവാദം

ഇമാം അഹ്മദ് (ര) ന്നു പോലും തന്റെ കയ്യില്‍ കിട്ടിയ തിരുകേശം നബിയുടെതാണെന്ന് ഉറപ്പിച്ചു പറയാന്‍ കഴിയില്ല എന്ന് ഡോക്ടര്‍ അബ്ദുല്‍ അസീസ്‌ പറഞ്ഞത് വഹാബി മൌദൂദി വാദത്തിനു അനുകൂലമാണ് എന്ന് മൌലവിയും കൂട്ടരും മനപ്പായസം ഉണ്ണ്കയാണ് ഈ വാദം അവരെ ഹദീസ് നിഷേധികളായ ചെകനൂരികളുടെയും അഹ്ലുല്‍ഖുരാനികളുടെയും കൂടാരത്തില്‍ എത്തിച്ചിരിക്കുന്നു എന്ന് ഈ വഹാബി മൌലവിമാര്‍ അറിയാതിരിക്കില്ല

എന്നാല്‍ ഇമാം അഹ്മദി (ര) പോലെ ഉള്ള മഹാ പണ്ടിതന്മാര്‍ക്ക് ഒരു തിരുകേശത്തിന്റെ കാര്യത്തില്‍ മാത്രമല്ല ഇങ്ങിനെ ഗണ്ടിത അറിവ് ലഭിക്കാത്തത് എന്ന് ഇനിയെങ്കിലും മൌലവിമാര്‍ മനസിലാക്കുന്നത് നന്ന് .

നാം എല്ലാവരും സഹീഹ് ആയ ഹദീസ് എന്ന് പറയുന്നതിന് പോലും മഹാന്മാരായ ഈ ഇമാമുകള്‍ അതിലെ ആശയം കൊണ്ട് അവര്‍ അമല്‍ ചെയ്യുമെങ്കിലും ആ ഹദീസ് നബി (സ) തങ്ങള്‍ പറഞ്ഞതാണെന്ന് സാക്ഷ്യം വഹിക്കാന്‍ തയ്യാറല്ല എന്ന സത്യം ഇനിയെങ്കിലും ഈ വിവരക്കേട് വിളമ്പി ജനങ്ങളെ ആശയക്കുഴപ്പതിലക്കുന്ന മൌലവിമാര്‍ മനസിലാക്കുക

മഹാനായ ഇമാം അഹ്മദ് (ര) പറയുന്നത് കാണൂ
قال الاثرم فى كتاب معانى الحديث الذى يذهب اليه أحمد بن حنبل أنه اذا طعنت فى الحيضة الثالثة فقد برىء منها وبرئت منه وقال اذا جاء الحديث عن النبي صلى الله عليه وسلم باسناد صحيح فيه حكم أو فرض عملت بالحكم والفرض ودنت الله تعالى به ولا أشهد أن النبي صلى الله عليه وسلم قال ذلك

….. നബി(സ) യില്‍ നിന്ന് സഹീഹ് ആയ പരമ്പരയോടെ ഒരു ഹദീസ് സ്ഥിരപ്പെട്ടു വന്നാല്‍ അതില്‍ ഒരു വിധിയോ ഫര്‍ദായ കാര്യമോ ഉണ്ടായാല്‍ ഞാന്‍ അത് കൊണ്ട് അമല്‍ ചെയ്യും അല്ലാഹുവിനെ അനുസരിക്കും പക്ഷെ ഞാന്‍ ആ ഹദീസ് നബി (സ) 302\1)പറഞ്ഞതാണെന്ന് സാക്ഷ്യം വഹിക്കില്ല كتاب المسودة(

ഇതു വളരെ അപകടം പിടിച്ച വാദമാണ് എന്നതില്‍ സംശയമില്ല വിശുദ്ധ ഹദീസിനെ നിഷേദിക്കുന്ന അഹ്ലുല്‍ ഖുര്‍ആന്‍ന്റെയും ചെകനൂരിന്റെയും ചീഞ്ഞളിഞ്ഞ വാദം ഇവരുടെ കൂടാരത്തില്‍ മണക്കുന്നുണ്ട് എന്നതിന്റെ ലക്ഷണമാണ് ഇത് ,, ബുഖരിയിലെയുംമുസ്ലിമിലെയും മറ്റു ഹദീസ് ഗ്രന്ധങ്ങളിലെയും തൊണ്ണൂറു ശതമാനം ഹദീസുകളും ഇങ്ങിനെ നബി (സ) ചെയ്തു ,പറഞ്ഞു അംഗീകരിച്ചു എന്നു ഗണ്ടിതമായി പറയാന്‍ പറ്റാത്ത ആഹാദിയ്യായ ഹദീസുകളാണ് അതായതു മുതവാതിരല്ലാത്ത ഹദീസുകളാണ് മുതവ്തിരായ ഹദീസുകളെ കുറിച്ച് മാത്രമേ ഗണ്ടിതംയി സ്ഥിരപെട്ടത്‌ എന്നു തീര്‍പ്പ് കല്പിക്കാന്‍ പറ്റൂ

നബിയുടെതാണെന്ന് ഗണ്ടിതമായി തെളിയിക്കാന്‍ പറ്റിയ ഒരു മുടിയും ഇന്നു ലോകത്തില്ല എന്ന പറയുന്നതോട് കൂടെ നബിപറഞ്ഞു, ചെയ്തു, എന്ന് ഗണ്ടിതമായി പറയാന്‍ പറ്റുന്ന( മുതവാതിര്‍ ആയ ) ഹദീസുകള്‍തന്നെ മുന്നൂറ്റി ചില്ലാനമോ നൂറ്റി ചില്ലാനമോ മാത്രമേ ഉള്ളൂ എന്ന സത്യവും കൂടി ബാസില്‍ ചേര്‍ത്ത് വായിച്ചു പഠിച്ചുവെക്കുക



ഇമാം നവവി (റ), മഹാനായ പ്രസിദ്ധ ഹദീസ് നിരൂപകന്‍ ഇബ്നു സ്വലാഹ് (റ) ഇമാം ബുഖാരിയും മുസ്ലിമും ഏകോപിച്ചു ഉദ്ധരിച്ച ഹദീസ് സമൂഹം അതിനെ അംഗീകരിച്ചുഎന്നതിനാല്‍ വളരെ ഗണ്ടിതമായ അറിവ് നല്‍കുന്നു എന്ന അദ്ധേഹത്തിന്റെ വിവിധ ഗ്രന്ഥത്തിലെ അഭിപ്രായത്തെ ഗണ്ടിച്ചു മഹാന്‍ പറയുന്നത് കാണുക
وهذاالذيذكرهالشيخفيهذهالمواضعخلافماقالهالمحققونوالاكثرونفانهمقالواأحاديثالصحيحينالتيليستبمتواترةانماتفيدالظنفإنهاآحادوالآحادانماتفيدالظنعلىماتقررولافرقبينالبخاريومسلموغيرهمافيذلكوتلقىالأمةبالقبولانماأفادناوجوبالعملبمافيهماوهذامتفقعليهفانأخبارالآحادالتيفيغيرهمايجبالعملبهااذاصحتأسانيدهاولاتفيدالاالظنفكذاالصحيحانوانمايفترقالصحيحانوغيرهمامنالكتبفيكونمافيهماصحيحالايحتاجإلىالنظرفيهبليجبالعملبهمطلقاوماكانفيغيرهملايعملبهحتىينظروتوجدفيهشروطالصحيحولايلزممناجماعالأمةعلىالعملبمافيهمااجماعهمعلىأنهمقطوعبأنهكلامالنبيصلىاللهعليهوسلم


:ഷെയ്ഖ്‌ (ഇബ്നുസ്വലാഹ് (റ) )അവര്‍കള്‍ ഈ പറഞ്ഞത് ഭൂരിപക്ഷ പണ്ഡിതരും മുഹഖികുകളും പറഞ്ഞതിനെതിരാണ് ,

കാരണം അവര്‍ പറഞ്ഞത് ബുഖാരി മുസ്ലിമിന്റെ മുതവാതിരല്ലാത്ത ഹദീസുകള്‍ മികച്ച ധാരണ മാത്രമാണ് നല്‍കുന്നത് കാരണം അവകള്‍ ആഹാദിയ്യായ ഹദീസുകളാണ് ആഹാദിയ്യായ ഹദീസുകള്‍ ധാരണയെയാണ് ഫലിപ്പിക്കുക (ഗണ്ടിതമായ അറിവിനെ നല്‍കുന്നില്ല ) ഈ വിഷയത്തില്‍ ബുഖാരി മുസ്ലിം മറ്റു ഹദീസ് ഗ്രന്ഥങ്ങള്‍ തമ്മില്‍ വിത്യാസമില്ല എല്ലാം സമമാണ് പിന്നെ നമുക്ക് ഇതില്‍ സമൂഹം അതിനെ അംഗീകരിച്ചു എന്നതിനാല്‍ നാം ഈ ഹദീസ് കൊണ്ട് അമല്‍ ചെയ്യണ്ടതാണ് എന്ന അറിവ് നല്‍കുന്നു ഇതു മുതഫഖ് അലൈഹി ആയ കാര്യമാണ് ബുഖാരി മുസ്ലിം അല്ലാത്ത ഗ്രന്ഥത്തിലെ ആഹദിയ്യായ ഹദീസുകള്‍ സനദ് സഹീ ഹ് ആയാലേ അതിലെ ആശയ മനുസരിച്ച് പ്രവര്തിക്കെണ്ടാതുള്ളൂ ….ബുഖാരി മുസ്ലിംഗ്രന്ഥങ്ങളിലെ ഹദീസ് കൊണ്ട് പ്രവര്‍ത്തിക്കണം എന്നതില്‍ ഇജ്മാ ഉണ്ട് എന്നതിനാല്‍ അതെല്ലാം നബി (സ) തങ്ങളുടെ വാക്കാണ് എന്ന് ഗണ്ടിതംയിട്ടുണ്ട് എന്നര്‍ത്ഥമില്ല

(ശരഹു മുസ്ലിം )

ഇമാം നവവി (ര) തന്നെ പറയുന്നത് കാണൂ
[وإذا قيل:] هذا حديث [صحيح, فهذا معناه] أي: ما اتَّصلَ سنده مع الأوصاف المذكُورة فقبلناهُ عملاً بظاهر الإسْنَاد [لا أنَّه مقطوع به] في نفس الأمر, لِجَواز الخطأ والنِّسيان على الثِّقة,
ഒരു ഹദീസ് സഹീഹ് എന്ന് പറഞ്ഞാല്‍ അതിന്റെ അര്‍ഥം അത് മേല്‍ പറഞ്ഞ ഗുനതോട് കൂടെ സനദ് മുത്തസില്‍ ആയി വന്നിട്ടുണ്ട് എന്നാണ് ഈ പരമ്പരയുടെ ബഹ്യം പരിഗണിച്ചു കൊണ്ട് നാം അതിനനുസരിച്ച് പ്രവര്‍ത്തിക്കണം എന്നാണ് അല്ലാതെ അതില്‍ പറഞ്ഞ കാര്യം ഗണ്ടിതമാണ്‌ എന്നല്ല കാരണം ഇതു യോഗ്യവനും പിഴവ് സംഭവി ക്കാമല്ലോ ?( തദ്രീപ് റാവി സുയൂതി )

لكتاب : تَدْريبُ الرَّاوِي في شَرْح تَقْريب النَّواوي

المؤلف : عبد الرحمن بن أبي بكر جلال الدين السيوطي



ഇനി ബാസില്‍ തന്റെ സ്വന്തം നേതാവ് ഇബ്നു തൈമിയ്യയുടെ വാക്കുകള്‍ കൂടി കാണുക ഇനിയെങ്കിലും ഈ വിഡ്ഢിത്തം വിളമ്പാതിരിക്കുക
وقال في رفع الملام عن الأئمة الأعلام ( ضمن مجموع الفتاوى 20/257-258) : ثم هي – يعني الأحاديث – منقسمة إلى : ما دلالته قطعية بأن يكون قطعي السند والمتن وهو ما تيقنا أن رسول الله صلى الله عليه وسلم قاله وتيقنا أنه أراد به تلك الصورة ، وإلى ما دلالته ظاهرة غير قطية .
فأما الأول فيجب اعتقاد موجبه علماً وعملاً وهذا مما لا خلاف فيه بين العلماء في الجملة .
وإنما يختلفون في بعض الأخبار هل هو قطعي السند أو ليس بقطعي ؟ وهل هو قطعي الدلالة أو ليس بقطعي ؟
مثل اختلافهم في خبر الواحد الذي تلقته الأمة بالقبول والتصديق أو الذي اتفقت على العمل به: ഹദീസുകള്‍, അതിലെ ആശയത്തെ വളരെ ഗണ്ടിതമായി തെളിയിക്കുന്നത് എന്നും അതായതു അതില്‍ പറഞ്ഞ കാര്യം നബി (സ) തങ്ങള്‍ പറഞ്ഞു എന്ന് ഉറപ്പിക്കാന്‍ പറ്റുന്നതും ആ രൂപമാണ്‌ നബി തങ്ങള്‍ ഉദ്ദേശിച്ചത് എന്നും നമുക്ക് ഗണ്ടിതമായി പറയാന്‍ പറ്റുന്ന രീതിയില്‍ അതിന്റെ മത്നും സനദും ഗണ്ടിതം ആയിരിക്കുന്നത് എന്ന ഒരു ഇനവും അത്തരം കാര്യം അതില്‍ നിന്ന് ഗണ്ടിതമായി തെളിയിക്കാന്‍ പറ്റാത്തതും എന്ന ഒരു ഇനവും ഹദീസുകളില്‍ ഉണ്ട് ആദ്യത്തെ ഇനം അതിന്റെ ആശയം നാം അറിയുകയും പ്രവര്‍ത്തിയില്‍ കൊണ്ട് വരികയും ചെയ്യണം എന്നാല്‍ പണ്ഡിതര്‍ ചില ഹദീസുകളെ കുറിച്ച് ആ ഹദീസ് അതിന്റെ പരമ്പര ഗണ്ടിതമാണോ അതിലെ ആശയം ഗണ്ടിതംണോ എന്നതില്‍ അഭിപ്രായ വിത്യസത്തിലാണ് ആ ഹദീസുകള്‍ ഖബര്‍ വാഹിദായ ഹദീസുകളാണ് ….

അപ്പോള്‍ ഹദീസ് ഗ്രന്ഥത്തിലെ തൊണ്ണൂറു ശതമാനത്തില്‍ കൂടുതല്‍ ഹദീസുകളും നബി (സ) തങ്ങള്‍ പറഞ്ഞതാണ്‌ എന്ന് ഗണ്ടിതമായി പറയാന്‍ പറ്റാത്തതാനെന്നാണ് അഥവാ അതിലെ ആശയം നബി (സ) തങ്ങള്‍ പറഞ്ഞിട്ടുള്ളതാണ് എന്ന ധാരണ മാത്രമാണുള്ളത് എന്നും സ്വന്തം നേതാവ് പറഞ്ഞതാണ്‌ നാം കണ്ടത് .

ഹദീസ് ശാസ്ത്രത്തില്‍ വരെ ഏകദേശ ധാരണ ആണെന്നും അതില്‍ മതിയാക്കുകയാണ് വേണ്ടതെന്നും ഇമാം നവവി (ര) പറയുന്നു
والباب مبنى على غلبة الظن فاكتفينا به( شرح مسلم128\1)


ഇസ്ലാമികശരീഅത്തിലെഅധികംവിധിവിലക്കുകളുംഏകദേശധാരണയില്‍ മാത്രംഎടുക്കപ്പെട്ടതാണ്

ഒരു തിരുകേശം മാത്രമല്ല മൌലവീ മികച്ച ധാരണ മതിയകുന്നത്

മറിച്ചു ഇസ്ലാമിക ശരീഅത്തിലെ അധികം വിധി വിലക്കുകളും ഏകദേശ ധാരണയില്‍ മാത്രം എടുക്കപ്പെട്ടതാണ് എന്ന് ഇമാം ഖുര്‍തുബി (ര) പറയുന്നു
لثالثة – للظن حالتان: حالة تعرف وتقوى بوجه من وجوه الادلة فيجوز الحكم بها، وأكثر أحكام الشريعة مبنية على غلبة الظن، كالقياس وخبر الواحد وغير ذلك من قيم المتلفات وأروش الجنايات( تفسير القرطبي 332\16)

ഇസ്ലാമിക ശരീഅത്തിലെ അധികം വിധി വിലക്കുകളും ഏകദേശ ധാരണയില്‍ മാത്രം എടുക്കപ്പെട്ടതാണ്

ഇങ്ങിനെ ഡസന്‍ കണക്കിന് തെളിവുകള്‍ കോരി ചെറിയാന്‍ സാദിക്കും എന്ന് ബാസിലിനോട് പറയുന്നു വായനക്കാര്‍ മടുക്കുമെന്ന് കരുതി തല്‍കാലം ഇതു കൊണ്ട് മതിയാക്കുന്നു….. എന്ത് മനസ്സിലായി നബി (സ) കല്പിച്ച ഒരു ഹുക്മുമായോ ഫര്‍ദുമായോ ബന്ടമില്ലാത്ത വെറും അവിടുത്തെ ഒരു തിരുകേശത്തിന്റെ കാര്യത്തില്‍ ഗണ്ടിതമായ തെളിവുന്ടെന്കിലെ സീകരിക്കൂ എന്ന് പറയുന്ന ബാസിലും വഹാബി പ്രസ്ഥാനവും ഇന്നു ലഭ്യമായ അന്പതിനയിരത്തില്‍ താഴെ ഉള്ള ഹദീസുകളില്‍ ഇരുന്നൂറോ മുന്നൂറോ ഹദീസുകളെ കുറിച്ച് മാത്രമേ പണ്ഡിതര്‍ ഗണ്ടിതമായി നബി (സ) തങ്ങള്‍ ചെയ്തു എന്നോ പറഞ്ഞു എന്നോ ഉദ്ദേശിച്ചു എന്നോ പറയാന്‍ പറ്റുകയുള്ളു എന്ന് പറഞ്ഞിരിക്കുന്നതിനെ കുറിച്ച് എന്ത് പറയും? ഈ ഹദീസുകലോഴിച്ചു ബാക്കി വരുന്ന ആയിരക്കണക്കായ ഹദീസുകളെ മുഴുവന്‍ നിങ്ങള്‍ തള്ളിക്കളയുമോ???? ഇതാണ് പ്രസക്തമായ ചോദ്യം

നിങ്ങള്ക്ക് ഇതു അംഗീകരിക്കാം കഴിയില്ല എന്ന് സുന്നികല്‍ക്കറിയാം അതാണ് ചെകനൂരികളുടെ ചീഞ്ഞളിഞ്ഞ വാദം നിങ്ങളുടെ കൂടാരത്തില്‍ മണക്കുന്നു എന്ന് ഞങ്ങള്‍ പറയാന്‍ കാരണം ഞങ്ങളെസമ്പന്തിചെടുത്തോളംഈഹദീസുകള്‍ഒക്കെമികച്ചധാരണയെഫലിപ്പിക്കുന്നതാണ്അത്രമാത്രംമതിഇസ്ലാമികലോകത്തിനുഇതുസീകര്യയോഗ്യമാവനുംഅതിലെവിധിവിളക്കുകള്‍അനുസരിച്ച്അമല്‍ ചെയ്യാനും അപ്രകാരംതന്നെഅത്രയൊന്നുംസനദിന്റെകണിശതആവശ്യമില്ലാത്തതിരുകേശംഅടങ്ങുന്ന ഫടാഇല്, മനാഖിബില്‍ യഥാര്‍ത്ഥസുന്നികള്‍ക്ക്ഡോക്ടര്‍ അബ്ദുല്‍ അസീസ്‌ പറഞ്ഞത്പോലെമികച്ചധാരണമതിഎന്നുഞങ്ങള്‍ ഒന്ന്കൂടി അടിവരഇടുകയാണ്

ഇനി ബാസില്‍ മൌലവി തട്ടി വിട്ട രണ്ടാമത്തെ കളവു നോക്കുക കശ്രജിയുടെ കയ്യിലുള്ള മുടി ൭൫ മീടര്‍ വലുപ്പമുന്ടെന്നും അത്ര വലിപ്പമുള്ള കേശം നബി(സ) തങ്ങള്‍ക്കില്ലെന്നും സ്ഥാപിക്കാനാണ് മൌലവി വീണ്ടും ശ്രമിക്കുന്നത് ഈ പറഞ്ഞത് വാസ്തവ വിരുദ്ദമാനെന്നു തെളിയിച്ചു കൊണ്ടാണ് ഞാന്‍ മെയില്‍ വിട്ടത് തന്നെ

നെഞ്ഞിലേക്ക് വീണു കിടക്കുന്ന മുടി നീട്ടിയ ഒരാളുടെ ഫോടോ സ്കൈല്‍ വെച്ച് അളന്നു തിട്ടപ്പെടുത്തി കൊടുത്തു നബി (സ) തങ്ങള്‍ ഇത്തരത്തില്‍ മുടി നീട്ടിയില്ല എന്ന് വരുത്താന്‍ നടത്തിയ ശ്രമം അതെ നാണയത്തില്‍ ഞാന്‍ തിരിച്ചടിച്ചപ്പോള്‍ അമ്പേ പരാജയപ്പെട്ടു പിന്നീട് മൌലവി അണ്ടി പോയ അണ്ണാനെ പോലെ എന്തൊക്കെയോ പുലമ്പി ക്കൊണ്ടിരിക്കയാണ്

ഇത്ര വെകതമായ തെളിവുകള്‍ കണ്ടിട്ടും വീണ്ടും പുലമ്പുന്നു നബി (സ) തങ്ങള്‍ നെഞ്ച് വരെ വീണു കിടക്കുന്ന മുടി നീട്ടിയിരുരുന്നില്ല എന്ന്..??? എന്ത് ചെയ്യും എങ്ങനെ കണ്ണടച്ച് നിഷേദിച്ചാല്‍?എന്തെ മൌലവി ആ തെളിവുകള്‍ ഒന്നും തൊടാന്‍ തയ്യാറാവാതിരുന്നത്?നായികക്ക് നാല്‍പതു വട്ടം ഞങ്ങള്‍ ഇമാമുകളെ തഖ്ലെദ് ചെയ്യുന്നവരല്ല ഖുറാനും ഹദീസും എന്ത് പറയുന്നോ അത് നോക്കി പ്രവര്‍ത്തിക്കുന്നവരാണ് എന്ന് വീമ്പു പറയുന്ന ഈ മൌലവിയും കൂട്ടരും എന്തെ നബി(സ) തങ്ങള്‍ നെഞ്ച് വരെ നീണ്ട മുടി വളര്‍ത്തിയിരുന്നു എന്ന വെക്തമായ ഹദീസുകളെ തള്ളി ക്കളഞ്ഞു? അതോ ചില ഹീറോ ആവാന്‍ ശ്രമിക്കുന്ന സീറോ മാരെ പോലെ അതൊക്കെ ചാടിക്കടന്നോ ???

ബാസിലിന്റെ വാക്കുകള്‍കാണുക





മൌലവി പല കാര്യങ്ങളാണ്‌ ഉന്നയിച്ചിരിക്കുന്നത് ഒന്ന് നബി (സ) തങ്ങള്‍ക്കു എഴുപതഞ്ഞു സെന്റീ മീറ്റര്‍ വലുപ്പമുള്ള മുടി ഇല്ലായിരുന്നുഎന്നും അത് ഹദീസ് കൊണ്ട് തെളിയിച്ചു എന്നതുമാണ്‌ ഒന്ന് , ബഷീര്‍ മൌലവി അയച്ച മൈലന് ഞാന്‍ മറുപടി പറയാതെ പഠിച്ചത് ശര്‍ദ്ദി ക്കുകയാണ് ചെയ്തത് എന്നാണ് ഇവിടെ പറഞ്ഞ മറ്റൊരു കാര്യം , മറ്റൊന്ന് നബി (സ) തങ്ങള്‍ക്കു നെഞ്ച് വരെ നീണ്ടു നില്‍ക്കുന്ന കേശമുണ്ടായിരുന്നു എന്ന് ഹദീസ് ഉദ്ധരിച്ചു സമര്തിച്ചത് ഇവര്‍ക്ക് വലിയ അപമാനമായി എന്നാണ് പറയുന്നത് , ശരിയാണ് ഇക്കാലം വരെ ഇവര്‍ മൂടി വെച്ച കാര്യം സുന്നികള്‍ പുറത്തു കൊണ്ട് വരുമ്പോള്‍ ഇവര്‍ക്ക് അപമാനം ഉണ്ടാവുക സ്വഭാവികം മാത്രം,, അല്ലതെ ഒരു സത്യം പറഞ്ഞതിന് സുന്നികള്‍ക്ക് യാതൊരു അപമാനവുമില്ല അഭിമാനം മാത്രമേ ഉള്ളൂ മറ്റൊന്ന് നിരീക്ഷകന്‍ സ്വന്തം പേര് വെക്കുന്നില്ല എന്നാണ് പരത്തി അത് സന്തം ആളുകളോട് ആണ് ആദ്യം ഉപദേശി ക്കേണ്ടത് വഹാബി മാസികകളിലും വാരികകളിലും ഉള്ള തൂലിക നാമക്കാരെ ഒക്കെ ആദ്യം ഉപദേശിച്ചു നന്നാക്കിയിട്ട് സുന്നികളെ കൊള്ളെ തിരിഞ്ഞാല്‍ മതി ഓക്കേ?



ഇവിടെ പറഞ്ഞതില്‍ ഒരു കാര്യം കളവാണ് മറ്റൊന്ന് സത്യവുമാണ് കളവു എന്ന് പറഞ്ഞത് നബി തങ്ങള്‍ക്കു നെഞ്ഞിലേക്ക് ഇറങ്ങി നിന്നിരുന്ന നീണ്ട കേശം ഉണ്ടായിരുന്നില്ല എന്നതാണ് ഇതു കളവാണ് എന്ന് ഞാന്‍ കഴിഞ്ഞ മെയിലില്‍ അനവധി പണ്ഡിതര്‍ സഹീ ഹ് ആണെന്ന് വെക്തമായി പറഞ്ഞ ശക്തവും വെക്തവുമായ ആയ ഹദീസ് കൊണ്ട് തെളിയിച്ചിരുന്നു അതിനെ കുറിച്ച് ഒന്നും മിണ്ടാന്‍ ബാസില്‍ എന്നല്ല ഒരു മൌലവിക്കും ഇതു വരെ സാധിച്ചിട്ടില്ല മൌലവിയും വിവരമില്ലാത്ത എസ്കെക്കാരും തട്ടി വിട്ടു കൊണ്ടിരിക്കുന്ന വിവരക്കേടുകള്‍ വെക്തമായ ഹദീസ് കൊണ്ട് ഗണ്ടിച്ചതിനെ മൌലവിക്കു തീരെ ഇഷ്ട്ടപെട്ടില്ല എന്നാണ് തോന്നുന്നത് അത് കൊണ്ടാണ് ഹദീസ് ഉധരിക്കുന്നതിനെ കുറിച്ച് ശര്‍ദ്ദിക്കുക എന്നൊക്കെ പറഞ്ഞു കളിയാക്കിയത് സുബ്ഹാനല്ലാഹ് …

രണ്ടാമത് ബഷീര്‍ മൌലവി എഴുതിയ ഹദീസിനും മറുപടി എഴുതിയില്ല എന്നത് ശരിയാണ് കാരണം ആദ്യത്തെ മെയിലിന്റെ ഉദ്ദേശം നബി (സ) തങ്ങള്‍ക്കു ഈ മുക്കൂട്ടു കമ്പനി പ്രചരിപ്പിക്കുന്നത് പോലെ ചെവികുറ്റി വരെ മാത്രമേ കേശം ഉണ്ടായിരുന്നുള്ളൂ എന്ന വാദം ശരിയല്ല എന്ന് സ്ഥാപിക്കലയിരുന്നു അത് സ്ഥാപിച്ചു

കഴിഞ്ഞപ്പോഴേക്കും മെയില്‍ നീണ്ടു പോയതിനാല്‍ അന്ന് മറ്റു ഹദീസുകള്‍ക്ക് മറുപടി എഴുതാന്‍ കഴിഞ്ഞില്ല



മൌലവിമാര്‍ പറയുന്നു



നബി (സ) തങ്ങള്‍ ചെവിക്കുറ്റി വരെ മാത്രമായിരുന്നു മുടി നീട്ടിയത് എന്ന് സ്ഥാപിക്കാനാണ് ഇവിടെ മൌലവിമാര്‍ അല്പം തെറി അഭിശേകത്തോടെ ശ്രമിച്ചിരിക്കുന്നത്

നിങ്ങള്ക്ക് ഹദീസുമായോ അതിന്റെ നിയമ വശങ്ങളെ കുറിച്ചോ യാതൊരു ധാരണയും ഇല്ല എന്ന്ഈ വാക്കുകള്‍ തന്നെ തെളിവാണ് അല്ലെങ്കിലും നിങ്ങളില്‍ നിന്ന് വലിയ ഹദീസ് പാണ്ടിത്യമോന്നും ആരും പ്രതീക്ഷിക്കുന്നില്ല എന്നതാണ് ശരി

എന്താണ് ബഷീര്‍ മൌലവിയും ബാസില്‍ മൌലവിയും ഇവിടെ സ്ഥാപിക്കാന്‍ ശ്രമിക്കുന്നത്?

നബി (സ) തങ്ങള്‍ സ്ഥിരമായി ചെവിക്കുറ്റി വരെ മാത്രമായിരുന്നു മുടി നീട്ടിയത് എന്ന് സ്ഥാപിക്കാനാണ് ഇവിടെ മൌലവിമാര്‍ ശ്രമിച്ചിരിക്കുന്നത് എന്നാല്‍ എന്താണ് യഥാര്‍ത്ഥ്യം?ഈ അവസ്ഥ സ്ഥിരം നബി (സ) തങ്ങള്‍ക്കുണ്ടയിരുന്നതാണോ?അതോ ആ സ്വഹാബി നബിയെ കണ്ട സന്ദര്‍ഭത്തില്‍ ആ രൂപത്തില്‍ ആയിരുന്നു എന്നതാണോ ഇവിടെ മനസ്സിലാക്കേണ്ടത്? എന്നാല്‍ ഹദീസുകളെ എങ്ങിനെ കൈകാര്യം ചെയ്യണമെന്നോ ഹദീസുകളെ കുറിച്ച് ഹദീസ് പണ്ഡിതര്‍ എന്ത് പറയുന്നു എന്ന് നോക്കാന്‍ കഴിവില്ലതവ രായ ആയ മൌലവിമാര്‍ ഈ വിഷയം കൈകര്യം ചെയ്തപ്പോള്‍ അവര്‍ക്ക് മനസ്സിലായത് ഈ സ്വഹാബി പറഞ്ഞത് സ്ഥിരമായി നബി അങ്ങിനെ മാത്രമേ മുടി വളര്ത്താര്‍ ഉള്ളൂ എന്നാണ്

എന്നാല്‍ ഈ മൌലവിക്കും കൂട്ടര്‍ക്കും അങ്ങിനെ ഒന്ന് പ്രാമാണികമായി തെളിയിക്കാന്‍ സാദിക്കുമോ എന്ന് വെല്ലു വിളിക്കുകയാണ്‌ കഴിയുമോ നിങ്ങള്ക്ക് ??? ഉണ്ടെങ്കില്‍ ഈ നിരീക്ഷകന്‍ തന്നെ ധാരാളം

നബി (സ)യുടെ തിരുകേശത്തെ പല സ്വഹാബികള്‍ പല സമയങ്ങളില്‍ കണ്ടപ്പോള്‍ പല വിധത്തിലാണ് അവര്‍ക്ക് ദര്‍ശിക്കാന്‍ സാധിച്ചത് , കാരണം മുടി എന്നത് വളരുന്ന ഒന്നാണല്ലോ അതിനാല്‍ പല സ്വഹാബികള്‍ പല സമയത്ത് നബിയുടെ തിരുകേശത്തെ പല വിധത്തില്‍ ഉദ്ധരിക്കുക എന്നത് സ്വാഭാവികം മാത്രമാണ് ഹജ്ജിന്റെ വേളകളിലും മറ്റും മാത്രം നബി(സ) യെ കണ്ട സ്വഹാബികള്‍ പോലുമുണ്ട് അത് വിദൂര ദിക്കുകളില്‍ നിന്ന് വരുന്ന സ്വഹാബികള്‍ ഇത്തരം ഹജ്ജ് ഉമ്ര വേളകളില്‍ മാത്രമായിരിക്കും നബി(സ) യെ കാണാറുള്ളത് ഇത്തരം സന്ദര്‍ഭത്തില്‍ അവര്‍ കണ്ട കാര്യങ്ങള്‍ ഉദ്ധരിച്ചു എന്നതിനാല്‍ അത് പോലെ ആണ് എല്ലാ സമയവും നബി (സ) അത്ര മാത്രമേ മുടി നീട്ടിയിരുന്നുള്ളൂ എന്ന് ശഠിക്കുന്നത് ശുദ്ധ വിവരക്കെടല്ലേ? എന്നാല്‍ അതാണ് ഈ മൌലവിമാരും അവരുടെ റാന്‍ മൂളികളും ചെയ്തു കൊണ്ടിരിക്കുന്നത്…!! ഈ ഹദീസ് കണ്ട മഹാന്മാര്‍ ഇതിനെ കുറിച്ച് എന്ത് പറഞ്ഞു എന്ന് നോക്കാന്‍ ഇവര്‍ക്ക് സമയമെവിടെ? സത്യം കണ്ടു കഴിഞ്ഞാല്‍ പിന്നെ ഫിത്ന ഉണ്ടാക്കാന്‍ മനസാക്ഷി അനുവതിക്കില്ലല്ലോ …



ഇത്തരം ഹദീസ് കണ്ട മഹാനായ ഇബ്നു കസീര്‍ (ര) പറയുന്നത് കാണൂ
وثبت في الصحيحين: عن البراء أن رسول الله كان يضرب شعره إلى
منكبيه، وجاء في الصحيح عنه وعن غيره إلى أنصاف أذنيه، ولا منافاة بين الحالين، فإن الشعر تارة يطول وتارة يقصر منه فكل حكى بحسب ما رأى،

മൌലവി ഉദ്ധരിച്ച ബറാ (ര) ഉദ്ധരിച്ച ഹദീസില്‍ തന്നെ അവിടുത്തെ തിരുകേശം പിരടി വരെ നീണ്ടു കിടന്നിരുന്നു എന്നും ഈ സ്വഹാബിയും മറ്റുള്ളവരും ഉദ്ധരിച്ച ഹദീസില്‍ ചെവിക്ക്കുട്ടി വരെ എന്നും കാണാം ഇതു തമ്മില്‍ വൈരുദ്യമില്ല കാരണം കേശം ചിലപ്പോള്‍ നീളുകയും ചുരുങ്ങുകയും ചെയ്യാമല്ലോ ഓരോരുത്തരും അവനവന്‍ കണ്ടത് റിപ്പോര്‍ട്ട് ചെയ്തു എന്ന് മാത്രം .. കണ്ടോ മൌലവിമാരെ ഇബ്നു കസീര്‍ (ര) നിങ്ങളെ ചങ്കിനാണ് പിടിച്ചിരിക്കുന്നത്

മഹാനായ ഇമാം ഇബ്നു ഹജരില്‍ അസ്ഖലാനി (ര) ഈ ഹദീസ് വിശദീകരിച്ചു കൊണ്ട് പറയുന്നത് ഇത്തരക്കാര്‍ കണ്ണ് തുറന്നു കാണണം മഹാന്‍ പറയുന്നു
قَوْله : ( لَهُ شَعْر يَبْلُغ شَحْمَة أُذُنه )
يْ زَادَ فِي رِوَايَته عَنْ جَدّه أَبِي إِسْحَاق عَنْ الْبَرَاء فِي هَذَا الْحَدِيث لَهُ شَعْر يَبْلُغ شَحْمَة أُذُنَيْهِ إِلَى مَنْكِبَيْهِ ، وَطَرِيق يُوسُف هَذِهِ أَوْرَدَهَا الْمُصَنِّف قَبْل هَذَا بِحَدِيثٍ لَكِنَّهُ اِخْتَصَرَهَا ، قَالَ اِبْن التِّين تَبَعًا لِلدَّاوُدِيّ : قَوْله : ” يَبْلُغ شَحْمَة أُذُنَيْهِ ” مُغَايِر لِقَوْلِهِ : ” إِلَى مَنْكِبَيْهِ ” وَأُجِيبَ بِأَنَّ الْمُرَاد أَنَّ مُعْظَم شَعْره كَانَ عِنْد شَحْمَة أُذُنه ، وَمَا اِسْتَرْسَلَ مِنْهُ مُتَّصِل إِلَى الْمَنْكِب . أَوْ يُحْمَل عَلَى حَالَتَيْنِ . وَقَدْ وَقَعَ نَظِير ذَلِكَ فِي حَدِيث أَنَس عِنْد مُسْلِم مِنْ رِوَايَة قَتَادَةَ عَنْهُ أَنَّ شَعْره ” كَانَ بَيْن أُذُنَيْهِ وَعَاتِقه ” وَفِي حَدِيث حُمَيْدٍ عَنْهُ ” إِلَى أَنْصَاف أُذُنَيْهِ ” وَمِثْله عِنْد التِّرْمِذِيّ مِنْ رِوَايَة ثَابِت عَنْهُ ، وَعِنْد اِبْن سَعْد مِنْ رِوَايَة حَمَّاد عَنْ ثَابِت عَنْهُ ” لَا يُجَاوِز شَعْره أُذُنَيْهِ ” وَهُوَ مَحْمُول عَلَى مَا قَدَّمْته ، أَوْ عَلَى أَحْوَال مُتَغَايِرَة . وَرَوَى أَبُو دَاوُدَ مِنْ طَرِيق هِشَام بْن عُرْوَة عَنْ أَبِيهِ عَنْ عَائِشَة قَالَتْ : ” كَانَ شَعْر رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ فَوْق الْوَفْرَة وَدُون الْجُمَّة ” وَفِي حَدِيث هِنْد بْن أَبِي هَالَة فِي صِفَة رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ عِنْد التِّرْمِذِيّ وَغَيْره ” فَلَا يُجَاوِز شَعْره شَحْمَة أُذُنَيْهِ إِذَا هُوَ وَفْرَة ” أَيْ جَعَلَهُ وَفْرَة ، فَهَذَا الْقَيْد يُؤَيِّد الْجَمْع الْمُتَقَدِّم . وَرَوَى أَبُو دَاوُدَ وَالتِّرْمِذِيّ مِنْ حَدِيث أُمّ هَانِئ قَالَتْ : ” رَأَيْت رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ وَلَهُ أَرْبَع غَدَائِر ” وَرِجَاله ثِقَات

മഹാന്‍ ഇബ്നുത്തീന്‍ എന്നവര്‍ പറയുന്നു നബി(സ) കേശം ഏറു ചെവി കുട്ടി വരെ എത്തിയിരുന്നു എന്നത് പിരടി വരെ നീണ്ടിരുന്നു എന്തിനു എതിരാണല്ലോ ?എന്ന് അതിനു മറുപടി:നബി(സ) തങ്ങളുടെ കേശത്തില്‍ നിന്ന് കൂടുതലും ചെവിക്കുറ്റി വരെ എന്നും തൂങ്ങി നിന്നവ പിരടി വരെ ആണെന്നും ആണ് അതിന്റെ മറുപടി അതില്‍ വൈരുദ്യം ഇല്ല അല്ലെങ്കില്‍ ഈ പറഞ്ഞ വിത്യസ്ത രൂപം വിത്യസ്ത സമയത്തായിരുന്നു എന്ന് വെക്കണം എന്നല്ല ഈ പറഞ്ഞ വിത്യസ്ത രൂപം വിത്യസ്ത സമയത്തായിരുന്നു എന്ന് അറിയിക്കുന്ന ഹദീസ് തന്നെ മുസ്ലിം ഉദ്ധരിച്ച ഹദീസില്‍ കാണാം ….അവിടുത്തെ തിരുകേശം ചെവികുറ്റി ക്കപ്പുറം വിട്ടു കടക്കാറില്ല എന്ന് ഹദീസില്‍ വന്നത് മേല്‍ പറഞ്ഞ പോലെ തങ്ങളുടെ കേശത്തില്‍ നിന്ന് കൂടുതലും ചെവിക്കുറ്റി വരെ എന്നും തൂങ്ങി നിന്നവ പിരടി വരെ ആണെന്നും അല്ലെങ്കില്‍ ഈ പറഞ്ഞ വിത്യസ്ത രൂപം വിത്യസ്ത സമയത്തായിരുന്നു എന്ന് വെക്കണം…. നബി (സ) മക്ക ഫതഹില്‍ മക്കത്തു വരുമ്പോള്‍ അവിടുത്തെ നെഞ്ഞിലേക്ക് ഇറങ്ങി നില്‍ക്കുന്ന നീണ്ട നാലു മുടിക്കെട്ടുകള്‍ ഉണ്ടായിരുന്നു എന്ന് തന്നെ സഹീ ഹ് അയ ഹടെസില്‍ വന്നിട്ടുണ്ടല്ലോ (ഫതഹുല്‍ ബാരി )

ഇനിയും പിടിച്ചോ തെളിവ് മേലാല്‍ ഇത്തരം വിവരക്കെടുമായി സമൂഹത്തിലേക്കു ഇറങ്ങരുത്

ഇബ്നു ഹാജര്‍ തങ്ങള്‍ തന്നെ പറയട്ടെ
وَمَا دَلَّ عَلَيْهِ الْحَدِيث مِنْ كَوْن شَعْره صَلَّى اللَّه عَلَيْهِ وَسَلَّمَ كَانَ إِلَى قُرْب مَنْكِبَيْهِ كَانَ غَالِب أَحْوَاله ، وَكَانَ رُبَّمَا طَالَ حَتَّى يَصِير ذُؤَابَة وَيَتَّخِذ مِنْهُ عَقَائِص وَضَفَائِر كَمَا أَخْرَجَ أَبُو دَاوُدَ وَالتِّرْمِذِيّ بِسَنَدٍ حَسَن مِنْ حَدِيث أُمّ هَانِئ قَالَتْ : ” قَدِمَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ مَكَّة وَلَهُ أَرْبَع غَدَائِر ” وَفِي لَفْظ ” أَرْبَع ضَفَائِر ” وَفِي رِوَايَة اِبْن مَاجَهْ ” أَرْبَع غَدَائِر يَعْنِي ضَفَائِر ” وَالْغَدَائِر بِالْغَيْنِ الْمُعْجَمَة جَمْع غَدِيرَة بِوَزْنِ عَظِيمَة ، وَالضَّفَائِر بِوَزْنِهِ . فَالْغَدَائِر هِيَ الذَّوَائِب وَالضَّفَائِر هِيَ الْعَقَائِص ، فَحَاصِل الْخَبَر أَنَّ شَعْره طَالَ حَتَّى صَارَ ذَوَائِب فَضَفَّرَهُ أَرْبَع عَقَائِص ، وَهَذَا مَحْمُول عَلَى الْحَال الَّتِي يَبْعُد عَهْده بِتَعَهُّدِهِ شَعْره فِيهَا وَهِيَ حَالَة الشُّغْل بِالسَّفَرِ وَنَحْوه وَاَللَّه أَعْلَم .

ഹദീസില്‍ നബി (സ) തങ്ങളുടെ കേശം പിരടിയോടു അടുത്ത് കിടക്കാരുണ്ടായിരുന്നു എന്ന് വന്നത് ആ അവസ്ഥയിലായിരുന്നു മിക്കവാറും സമയം എന്ന് വെക്കണം ( അല്ലാതെ ഇപ്പോഴും അങ്ങിനെ എന്നല്ല) ചിലപ്പോള്‍ പിരടിയെക്കളും നീളത്തില്‍ പ്രവാചകന്റെ തിരുകേശം നീളുകയും അതിനെ മുടഞ്ഞിടപ്പെട്ട മുടിക്കെടുകലാക്കി വെക്കാറും ഉണ്ടായിരുന്നു ഇമാം അബൂടവൂടും തുര്മുടിയും ഹസനായ സനദ് സഹിതം ഉമ്മു ഹാനി (റ) ഇല്‍ നിന്ന് ഉദ്ധരിച്ചത് പോലെ :നബി (സ) മക്കയില്‍ വരുമ്പോള്‍ അവിടുത്തെ തിരു ശിരസ്സില്‍ നെഞ്ഞിലേക്ക് തൂങ്ങി കിടക്കുന്ന നാലു മുടി ക്കെട്ടുകള്‍ ഉണ്ടായിരുന്നു എന്ന് ”… ചുരുക്കത്തില്‍ പ്രവാചകന്റെ തിരുകേശം മുടഞ്ഞിടാന്‍ പാകത്തിലുള്ള മുടിക്കെട്ടുകള്‍ ആക്കി വെക്കാന്‍ പറ്റുന്ന രീതിയില്‍ നല്ലത് പോലെ നീണ്ടു കിടന്നിരുന്നു ,നബി തങ്ങള്‍ ഈ രൂപത്തില്‍ മുടി മുടഞ്ഞിടാരുല്ലത് മുടി കാര്യമായി ശ്രദ്ദിക്കാന്‍ സാദിക്കാത്ത യാത്ര വേളകളില്‍ ആയിരുന്നു

(ഫത് ഹുല്‍ ബാരി ബാബു തല്ബീദ്)

മൌലവി പറയുന്നത് ചെവിക്കുറ്റി വരെ സ്ഥിരമായിരുന്നു എന്നാല്‍ മഹാനായ ഇബ്നു ഹാജര്‍ തങ്ങള്‍ പറയുന്നത് പിരടി വരെ നീണ്ടു നില്‍ക്കുന്ന മുടിയാണ് അധിക സമയങ്ങളിലും എന്നുമാണ് നാം ഏതു സീകരിക്കണമെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ ?



ഇനി സലഫികളുടെ അങ്ങേ തലയിലുള്ളവര്‍ എന്ന് വഹാബി മൌലവിമാര്‍ വിശേഷിപ്പിക്കുന്ന ഇബ്നുല്‍ കയ്യിം പറഞ്ഞത് പോലും ഈ ബാസിലിനറെയും ബഷീറിന്റെയും വയറ്റത്ത് അടിക്കുന്നായി പോയി കഷ്ടം. എന്നല്ലാതെ എന്ത് പറയാന്‍ ?… ഇബ്നുല്‍ കയ്യിം പറയുന്നത് കാണൂ


قال ابن القيم في زاد المعاد في الفطرة وتباعها 167\1
وَكَانَ يُحِبّ التّرَجّلَ وَكَانَ يُرَجّلُ نَفْسَهُ تَارَةً وَتُرَجّلُهُ عَائِشَةُ تَارَةً . وَكَانَ شَعْرُهُ فَوْقَ الْجُمّةِ وَدُونَ الْوَفْرَةِ وَكَانَتْ جُمّتُهُ تَضْرِبُ شَحْمَةَ أُذُنَيْهِ وَإِذَا طَالَ جَعَلَهُ غَدَائِرَ أَرْبَعًا قَالَتْ أُمّ هَانِئٍ قَدِمَ عَلَيْنَا رَسُولُ اللّهِ صَلّى اللّهُ عَلَيْهِ وَسَلّمَ مَكّةَ قَدْمَةً وَلَهُ أَرْبَعُ غَدَائِرَ وَالْغَدَائِرُ الضّفَائِرُ وَهَذَا حَدِيثٌ صَحِيحٌ .

: നബി (സ) മുടി ചീകി വെക്കല്‍ ഇഷ്ടാപെട്ടിരുന്നു ചിലപ്പോള്‍ സ്വയം ചീകി വെക്കും മറ്റു ചിലപ്പോള്‍ ആയിഷ (റ) ചീകി കൊടുക്കും അവിടുത്തെ തിരു കേശം തോള്‍ വരെയും ചെവികുറ്റി വരെ യും ഉണ്ടാവാറുണ്ട് ഇരു ചെവി കുറ്റികള്‍ വരെ ചേര്‍ന്ന് നിക്കുന്ന തിരുകേശം ഉണ്ടാവാറുണ്ട് അതിനെക്കാളും കൂടുതല്‍ അവിടുത്തെ തിരുകേശം നീണ്ടു പോയാല്‍ പ്രവാചകന്‍ ആ കേശത്തെ നെഞ്ഞിലേക്ക് ഇറങ്ങി നില്‍ക്കുന്ന രൂപത്തില്‍ നാലു ഇതളുകള്‍ ആക്കി മുടഞ്ഞി ഇടാരുണ്ടായിരുന്നു .. ഈ ഹദീസ് സഹീ ഹ് ആണ് (ഇബ്നുല്‍ ഖയ്യിം സാദുല്‍ മആദ്)



ഇബ്നുല്‍ കയ്യിമും പറയുന്നത് നബി(സ) തങ്ങളുടെ കേശം ചെവിക്കുറ്റി വരെ മാത്രമേ നീളു എന്നല്ല പല സമയത്തും പല രൂപത്തിലാണ് എന്നാണ് അത് നീണ്ടു പോയാല്‍ നെഞ്ഞിലേക്ക് ഇറങ്ങി നില്‍ക്കുന്ന രൂപത്തില്‍ മുടഞ്ഞിടുമയിരുന്നു എന്നും വെക്തമാക്കുന്നു



ഇനിയും പിടിw8ച്ചോ തെളിവ്,, മേലാല്‍ ഇത്തരം വിവരക്കെടുമായിiസമൂഹത്തിലേക്കു ഇറങ്ങരുത് ..ഇമാം നവവി (ര) തന്നെ പറയട്ടെ
قَالَ الْقَاضِي : اِخْتَلَفَ الْعُلَمَاء هَلْ خَضَبَ النَّبِيّ صَلَّى اللَّهعَلَيْهِ وَسَلَّمَ أَمْ لَا ؟ فَمَنَعَهُ الْأَكْثَرُونَ بِحَدِيثِ أَنَس ، وَهُوَمَذْهَب مَالِك . وَقَالَ بَعْض الْمُحَدِّثِينَ : خَضَبَ لِحَدِيثِ أُمّسَلَمَة هَذَا ، وَلِحَدِيثِ اِبْن عُمَر أَنَّهُ رَأَى النَّبِيّ صَلَّى اللَّهعَلَيْهِ وَسَلَّمَ يَصْبُغ بِالصُّفْرَةِ…وَالْمُخْتَار أَنَّهُ صَلَّى اللَّه عَلَيْهِ وَسَلَّمَ صَبَغَ فِي وَقْت ، وَتَرَكَهُ فِي مُعْظَم الْأَوْقَات ، فَأَخْبَرَ كُلٌّ بِمَا رَأَى ، وَهُوَ صَادِق وَهَذَا التَّأْوِيل كَالْمُتَعَيِّنِ ، فَحَدِيث اِبْن عُمَر فِي الصَّحِيحَيْنِ ، وَلَا يُمْكِنُ تَرْكه ، وَلَا تَأْوِيل لَهُ . وَاللَّهُ أَعْلَم(ُ .شرح مسلم للنووي56\8)
..

നബി (സ) തങ്ങളുടെ മുടി ചായം ഇട്ടിരുന്നോ ഇല്ലയോ എന്നാ കാര്യത്തില്‍ ചില സ്വഹാബികള്‍ പറയുന്നു ഇട്ടിരുന്നു എന്ന് മറ്റു ചില സ്വഹാബികള്‍ പറയുന്നു ഇല്ലെന്നു (എന്നാല്‍ ഇമാം നവവി (ര) പറയുന്നത്)..

ബലപ്പെട്ട അഭിപ്രായം നബി(സ) തങ്ങള്‍ ചില സമയത്ത് നെര ബാദിച്ച മുടികള്‍ ചായം ഇട്ടിരുന്നു അടിക സമയങ്ങളിലും ഇട്ടിരുന്നില്ല എന്നുമാണ് ഓരോ സ്വഹാബികളും അവരവര്‍ കണ്ടത് റിപ്പോര്ട് ചെയ്തു എന്ന് മാത്രം ( ശരഹു മുസ്ലിം )

പഠിച്ചോളൂ മൌലവിമാരെ ഇതാണ് പണ്ഡിത ധര്‍മം …ഏതെങ്കിലും ഒരു സ്വഹാബി പറഞ്ഞത് മാത്രം എടുത്തു അത് മാത്രമാണ് ശരി എന്ന് പറയാന്‍ വഹാബി മൌലവി താനെ ആവണം





മൌലവി ഉന്നയിച്ച ആരോപണങ്ങളുടെ സ്ഥിതി നാം മനസ്സിലാക്കി പിന്നെ മൌലവിക്കു പറയാനുള്ളത് ബുഖാരിയിലും സലിം വെളിയമ്പ്ര യുടെ ബുക്കിലും ഒക്കെ നബി (സ) തങ്ങള്‍ മുടി ചെവിയുടെ പകുതി വരെ ഉണ്ടായിരുന്നു എന്നുണ്ടല്ലോ എന്നാണ് …. ഹേ മൌലവി ബുഖാരി യെ കുറിച്ചുള്ള താങ്കളുടെ വിവരം ഞാന്‍ നേരത്തെ വിശദീകരിച്ചു കഴിഞ്ഞു ഇമാം ബുഖാരിയുടെ കിതബിന്റെ എല്ലാ ബഹ്യവും ആന്തരികവുമായ സര്‍വ കാര്യങ്ങളും അറിയുന്ന മഹാന്‍ ആയ ഇബ്നു ഹാജര്‍ അസ്ഖലാനി (ര) ഈ ഹദീസുകളെ കുറിച്ച് പറഞ്ഞത് വിശദമായി കഴിനജ്ത് കൊണ്ട് ആ ഭാഗം ഒഴിവാക്കുന്നു

പിന്നെ സലിം വെളിയംപ്രയുടെ ബുക്കാണ്‌ ……… വന്ദ്യരായ ഉസ്താദ്‌ അടക്കമുള്ള സുന്നികളായ ഒരാളും മുഹദ്ദിസുകള്‍ ഉദ്ധരിച്ച ഒരു ഹദീസ്,അല്ലാമാ ഇബ്നു ഹാജര്‍ (ര)പോലെ ഉള്ള നിരൂപകര്‍ സ്ഥിരപ്പെട്ടു എന്ന് വെക്തമാക്കി കഴിഞ്ഞാല്‍ ആ ഹദീസ് യാതൊരു വൈമനസ്യ വുമില്ലാതെ അന്ഗീകരിക്കും യാതൊരു സംശയവുമില്ല എന്നാല്‍ നിങ്ങള്‍ അങ്ങിനെയാണോ ചെയ്തത്? ഞാന്‍ എത്രപണ്ഡിതന്മാര്‍ സഹീഹ് ആണെന്ന് പറഞ്ഞ ശക്തമായ ഹദീസാണ് , നബി(സ) തങ്ങള്‍ നെഞ്ഞിലേക്ക് വീണു കിടക്കുന്ന രീതിയില്‍ തിരു കേശം വളര്‍ത്തിയിരുന്നു എന്നത് തെളിയിക്കാന്‍ ഉദ്ധരിച്ചത്,, ? എന്നിട്ട് നിങ്ങള്‍ അന്ഗീകരിച്ചോ?അതിനെ ഒന്ന് പരാമര്‍ശിക്കാന്‍ പോലും ബാസില്‍ മൌലവിയോ വാഹബികള്‍ക്ക് വേണ്ടി പേന ഉന്തുന്ന ഏതെങ്കിലും മൌലവിമാര്‍ തയ്യാറായോ ??ഇല്ല അതാണ് സുന്നികളും വഹാബികളും തമ്മിലെ വിത്യാസം മനസ്സിലായില്ലേ?













ബാസില്‍ തുടരുന്നത് കാണുക






ഈ പറഞ്ഞതിന് മറുപടി നിരീക്ഷകന്‍ നല്‍കി ക്കഴിഞ്ഞു ഇതിനു മുമ്പ് അയച്ച മെയില്‍ പരിശോദിച്ചാല്‍ മതി വേണമെങ്കില്‍ ഇതിന്റെ കൂടെ അതും വെച്ച് തരാം അതില്‍ നോക്കിയാല്‍ സ്വഹാബികള്‍ നീണ്ട മുടി തന്നെ വെച്ചിരുന്നു എന്നും നമുക്ക് എന്ത് കൊണ്ട് മുടി നീട്ടിക്കൂട എന്നതിന്റെ മറുപടിയും അതില്‍ വെക്തമാക്കിയിട്ടുണ്ട് അത് നോക്കുക



ചുരുക്കത്തില്‍ തിരുകേശം ഗണ്ടിതമായ തെളിവ് കൊണ്ട് സ്ഥാപിക്കണമെന്ന ബാസില്‍ ബഷീര്‍ മൌലവിമാരുടെ വാദത്തിനും നബി (സ) തങ്ങള്‍ ചെവികുറ്റി വരെ മാത്രമേ മുടി നീട്ടിയിരുന്നുള്ളൂ എന്ന പച്ചക്കളവിനും യാതൊരു അടിസ്ഥാന മില്ലെന്നു സുശക്തമായ ഡസന്‍ കണക്കിന് തെളിവ് കൊണ്ട് ഇവിടെ സ്ഥാപിതമായിരിക്കയാണ് ഇവിടെ കൊടുത്ത തെളിവുകളെ ഗണ്ടിക്കാന്‍ ബാസില്നു കഴിയില്ലെങ്കില്‍ കഴിവുള്ള ഏതെങ്കിലും മൌലവിമാരെ കൊണ്ട് ഇതിനു മറുപടി എഴുതുക കഴിയില്ലെങ്കില്‍ സമൂഹത്തെ പിഴപ്പിക്കുന്ന ഏര്‍പ്പാടില്‍ നിന്ന് മാറി നില്‍ക്കുക



ഇനി സലഫി പണ്ഡിതര്‍ നബി (സ) തങ്ങള്‍ക്കു നെഞ്ഞിലേക്ക് ഇറങ്ങി നില്‍ക്കുന്ന നാലു മുടിക്കെട്ടുകള്‍ ഉണ്ടായിരുന്നു എന്ന്

തിരുശേഷിപ്പുകളും ബർക്കത്തെടുക്കലും -ഇസ്‌ലാമിക വിധി









പ്രവാചകന്മാരുടെ ,മഹാന്മാരുടെ തിരുശേഷിപ്പുകളിൽ നിന്ന്
ബർക്കത്തെടുക്കുന്നതിനെപറ്റി ഇസ്‌ലമിക അധ്യാപനം




മുസ്‌ലിം ഉമ്മത്തിന്റെ ആദരണീയരും അവർ رحمه الله എന്ന് പറയുന്നവരുമായ ഇമാമുകൾ പറയുന്നത് കാണുക




عن أبي جحيفة قال: خَرَج علينا رسولُ اللَّهِ صلى الله عليه وسلّم بالهاجِرةِ، فأُتِيَ بوَضوءٍ فتَوضَّأَ، فجعلَ الناسُ يأْخُذونَ مِن فَضلِ وَضوئهِ فيَتمسَّحونَ به، فصلَّى النبيُّ صلى الله عليه وسلّم الظُّهْرَ رَكعتَينِ، والعصرَ رَكعتينِ، وَبينَ يدَيهِ عَنَزَةٌ. (صحيح البخاري رقم 187)



ഇമാം ബുഖാരിയും മുസ്‌ലിമും റിപ്പോർട്ട് ചെയ്ത ഈ ഹദീസിന്റെ വ്യാഖ്യാനത്തിൽ ഇമാം നവവി رحمه الله പറയുന്നത് കാണുക



ففيه التبرك بآثار الصالحين واستعمال فضل طهورهم وطعامهم وشرابهم ولباسهم (شرح مسلم للنووي رحمه الله باب سترة المصلي والندب إلى الصلاة إلى سترة والنهي عن المرور- كتاب الصلاة)



ഈ ഹദീസിൽ നിന്ന് സജ്ജനങ്ങളുടെ (നബിയുടെത് മാത്രമെന്നല്ല പറഞത്. ബഹുവചനമായ “സ്വാലിഹീന’ എന്നാണ് കൊടുത്തത്) തിരു ശേഷിപ്പുകളിൽ നിന്ന് ബറക്കത്ത് ആശിക്കാമെന്ന് കിട്ടും. മാത്രമല്ല സ്വാലിഹീങ്ങൾ കഴുകിയ വെള്ളത്തിന്റെ ബാക്കിയും അവരുടെ ഭക്ഷണത്തിന്റെ യും പാനീയത്തിന്റെയും ബാക്കിയും അവരുടെ വസ്ത്രവും ഇതിന്നാ‍ായി ഉപയോഗിക്കാമെന്നും കിട്ടും

ലോക മുസ്‌ലിംങ്ങളുടെ മറ്റൊരു ഇമാമായ ഇമാം ഇബ്‌നു ഹജറുൽ അസ്‌ഖലാനി رحمه الله തന്റെ ഫത്‌ഹുൽ ബാരിയിൽ പറയുന്നു.


فهو حجة في التبرك بآثار الصالحين .
باب المساجدِ التي على طُرُقِ المَدِينةِ والمَواضِعِ التي صلَّى فيها النبيُّ صلى الله عليه وسلّم



“ഈ ഹദിസ് (ദൈർഘ്യം കാരണം ഇവിടെ ഉദ്ധരിച്ചിട്ടില്ല) സ്വാലീഹിങ്ങളുടെ ശേഷിപ്പുകൾ കൊണ്ട് ബർകത്തെടുക്കാമെന്നതിന് തെളിവാണ്. “

ഫത്‌ഹുൽ ബാരിയിൽ ഡസൻ കണക്കിന് സ്ഥലങ്ങളിൽ ഇങ്ങനെ പറഞ്ഞതായി കാണാം. (അത്തരം ഹദീസുകൾ കാണുമ്പോൾ അത് അവഗണിച്ച് ചാടിപ്പോവുകയാണ് പതിവെന്ന് യുക്തിവാദത്തിലേക്ക് ഒരു സ്റ്റെപ് കൂടി കടന്ന ഒ. അഥവാ സീറോ അബ്ദുല്ല എന്നയാൾ തേജസ് പത്രത്തിലൂടെ വഹാബിസത്തിന്റെയും മൌദൂദിസത്തിന്റെയും തനിനിറം വ്യക്തമാക്കിയത് ..) ഒരു സ്ഥലത്ത് പോലും ഇത് നബിയുടെ മാത്രം പ്രത്യേകതയാണെന്നോ മറ്റ് സ്വാലിഹീങ്ങൾക്കില്ലെന്നോ കാണുന്നില്ല. മറിച്ച് എല്ലാ സ്ഥലത്തും പറയുന്നത് بآثار الصالحين സ്വാലിഹിങ്ങളുടെ ശേഷിപ്പ് കൊണ്ട് എന്നാണ്



ഇനിയും ഇമാം നവവി رحمه الله പറയുന്നത് കാണൂ സഹോദരങ്ങളേ



(فأغمي علي فتوضأ ثم صب علي من وضوئه فأفقت) الوضوء هنا بفتح الواو الماء الذي يتوضأ به، وفيه التبرك بآثار الصالحين وفضل طعامهم وشرابهم ونحوهما، (شرح مسلم للنووي –باب ميراث الكلالة – كتاب الفرائض)



ഈ ഹദീസിൽ നിന്ന് സ്വാലിഹീങ്ങളുടെ ശേഷിപ്പുകൾ കൊണ്ടും അവരുടെ ബാക്കിയുള്ള ഭക്ഷണം ,വെള്ളം എന്നിവകൊണ്ടും ബറക്കത്തെടുക്കാമെന്ന് കിട്ടും (ശറഹ് മുസ്‌ലിം )

ഇമാം നവവി رحمه الله തന്നെ വ്യക്തമായി പറയുന്നത് കാണുക



وفي هذا الحديث فوائد: منها تحنيك المولود عند ولادته وهو سنة بالإجماع كما سبق. ومنها أن يحنكه صالح من رجل أو امرأة. ومنها التبرك بآثار الصالحين وريقهم وكل شيء منهم (شرح النووي للمسلم كتاب الآداب - باب استحباب تحنيك المولود عند ولادته وحملـه إلى صالح يحنكه وجواز تسميته يوم ولادته)



ഈ ഹദീസിൽ ഒരു പാട് പാഠങ്ങളുണ്ട്, അതിൽ പെട്ടതാണ് സ്വാലിഹായ പുരുഷനോ സ്വാലിഹായ സ്ത്രീയോ കുട്ടിക്ക് മധുരം കൊടുക്കുകയെന്നുള്ളത്. അത് പോലെ സ്വാലിഹീങ്ങളുടെ തുപ്പു നീരുകൊണ്ടും മറ്റും ബറക്കത്തെടുക്കാമെന്നതും.

ഇനി ഈ ബറക്കത്തെടുക്കൽ പാടില്ല അത് അനിസ്‌ലാമികമാണേ , അന്ധവിശ്വാസമാണേ ,പൂജയാണേ എന്നൊക്കെ പറയുന്നത് എന്ത് അടിസ്ഥാനത്തിലാണ് ? ഏത് ഹദീസ് അനുസരിച്ചാണ് അല്ലെങ്കിൽ ഏത് ഇമാമിന്റെ വാക്കുകൾ അനുസരിച്ചാണ് ? ഒന്ന് കാണിക്കാമോ ? അത്തരത്തിലൊന്നും ഒരു ആരോപണക്കാരന്റെയും ബ്ലോഗിലോ മെയിലിലോ കവലപ്രസംഗത്തിലോ കൂലിയെഴുത്തിലോ കാണുന്നില്ല മറിച്ച് (അത്തരം ഹദീസുകൾ കാണുമ്പോൾ അത് അവഗണിച്ച് ചാടിപ്പോവുകയാണെന്നാണ് വഹാബിസത്തിന്റെയും മൌദൂദിസത്തിന്റെയും തനിനിറം വ്യക്തമാക്കിയത് !! )

ഇനി വഹാബി പണ്ഡിതൻ ശൌകാനി പറയുന്നത് കാണൂ



عن أم عطية قالت: «دَخَلَ عَلَيْنَا رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَآلِهِ وَسَلَّمَ حِينَ تُوُفِّيَتْ ابْنَتُهُ فَقَالَ: اغْسِلْنَهَا ثَلاَثَاً أَوْ خَمْسَاً أَوْ أَكْثَرَ مِنْ ذَلِكَ إِنْ رَأَيْتُنَّ بِمَاءٍ وَسِدْرٍ، وَاجْعَلْنَ فَي الأَخِيرَةِ كَافُوراً أَوْ شَيْئاً مِنْ كَافُورٍ، فَإِذَا فَرْغْتُنَّ فَآذِنَّنِي، فَلَمَّا فَرَغْنَا آذَنَّاهُ فَأَعْطَانَا حَقْوَهُ فَقَالَ: أَشْعِرْنَهَا إِيَّاهُ يَعْنِي إِزَارَهُ وهو أصل في التبرك بآثار الصالحين (نيل الأوطار للشوكاني – كتاب الجنائز)



ഈ ഹദിസ് സ്വാലിഹീങ്ങളുടെ ശേഷിപ്പുകളെകൊണ്ട് ബറക്കത്തെടുക്കാമെന്നതിനുള്ള അട്സ്ഥാന രേഖയാണ്.

ഇവ്വിഷയകമായി ഇനിയും ഒരു പാട് ഇമാമുകളുടെ ഉദ്ധരണികൾ ആവശ്യമുള്ളവർക്ക് നൽകാം.ഇൻശാ അല്ലാഹ്.

ഇതിൽ വന്ന ഹദീസുകളുടെ പൂർണ്ണ രൂപം വേണ്ടവരും അറിയിക്കുക



ഒരു സഹോദരന്റെ മെയിലിൽ നിന്ന്


>>എന്നാൽ ഇപ്പോൾ സമൂഹത്തിൽ അന്ധവിശ്വാസം പ്രചരിപ്പിക്കുന്ന ഒരു വിഭാഗം നബി(സ)യുടെ മുടിയാണെന്നും പറഞ്ഞ് പല സ്ഥലങ്ങളിലും പ്രദർശനം നടത്താറുണ്ട്. നബി(സ)യുടെ ഏതെങ്കിലും ഒരു അവശിഷ്ടം ഇന്ന് ബാക്കിയുണ്ടോ ? നബി(സ)യുടെതാണെങ്കിൽ അതിന് പ്രത്യേകതയുണ്ട്. തീർച്ച <<<



നബി (സ) യുടെ ഏതെങ്കിലും ‘ ഒരവശിഷ്ടം ‘ ഇന്ന് ബാക്കിയുണ്ടോ ? എന്നാണ് ചോദിക്കുന്നത്. !

എന്റെ പൊന്നു സഹോദരാ,, തൌബ ചെയ്യുക (ശഹാദത്ത് കലിമ ചൊല്ലുന്നതായിരിക്കും ഏറ്റവുംനല്ലത് ) തിരു നബി യുടെ ഏറ്റവും പ്രധാനപ്പെട്ടതും ഇപ്പോഴും ഉള്ളതുമായ തിരുശേഷിപ്പാണ് വിശുദ്ധ ഖുർ‌ആൻ അത് ഒരു അവശിഷ്ടം ആണോ നിങ്ങൾക്ക് ??

അവശിഷ്ടം എന്ന മലയാള വാക്ക് ഇതിന് ഉപയോഗിക്കാമോ ??

ചത്തു എന്നാലും മരിച്ചു എന്നാലും ഒരേ അർത്ഥം കിട്ടുമെങ്കിലും ആരെങ്കിലും എന്റെ ഉപ്പ ചത്തു എന്ന് പറയലുണ്ടോ ? (വഹാബികൾ / മൌദൂദികൾ അങ്ങിനെ പറയാറുണ്ടെന്നാണോ ..നഊദുബില്ലാഹ് )

വിശുദ്ധ മദീനയിലെ മസ്‌ജിദുന്നബവിയുടെ ഉള്ളിലുള്ള അത്യധികം ആദരപൂർവ്വം സംരക്ഷിച്ച് പോരുന്നതും അപൂർവ്വ പുസ്തക ശേഖരങ്ങൾ ഉൾകൊള്ളുന്നതുമായ ലൈബ്രറിയുടെ ശേഖരത്തിലെ ഒരു കൊച്ചു പുസ്തകമാണ്



السر الموصول إلى آثار الرسول صلوات الله وسلامه عليه.
بقلم العلامة المحقق الفقير إلى رحمة مولاه السيد أحمد ياسين أحمد الخياري الأزهري.



എന്ന പുസ്തകം. (ലൈബ്രറിയുടെ സ്റ്റാമ്പടങ്ങുന്ന ആ പുസ്തകമാവശ്യമുള്ളവർക്ക് പ്രധാന പേജുകൾ സ്കാൻ ചെയ്ത് അയച്ചുതരുന്നതാണ് )

വളരെ ബഹുമാനപുരസ്സരം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സൂക്ഷിക്കപ്പെട്ടതും അല്ലാത്തതുമായ നബി صلى الله عليه وسلم യുടെ ജീവിതവുമായി ബന്ധപ്പെട്ട 34 ഓളം സ്മരണീയ വസ്തുക്കളെ പരിചയപ്പെടുത്തുകയാണി പുസ്തകം. അതിൽ ഇന്നുള്ള തിരുശേഷിപ്പുകളിൽ പെട്ടപ്രധാനപ്പെട്ടതാണ് വിശുദ്ധ ഖുർ‌ആനും മസ്ജിദുന്നബവിയുമൊക്കെ (അവയൊക്കെ അവശിഷ്ടമാണോ വഹാബികളേ / മൌദൂദികളേ ? )

തിരു നബി صلى الله عليه وسلم യുടെ കൈകൊണ്ട് വെച്ചതും അവിടുത്തെ ചുണ്ടുകൊണ്ടും നെറ്റി കൊണ്ടും ചുംബിക്കുകയും സുജൂദ് ചെയ്യുകയും ചെയ്തു എന്നുറപ്പുള്ള ഒരു തിരു ശേഷിപ്പാണ് വിശുദ്ധ ക‌അബയിലുള്ള ഹജറുൽ അസ്‌വദ് . അതൊരു അവശിഷടമാണോ ? തിരു നബി صلى الله عليه وسلم യുടെ തുപ്പു നിരു കലർന്ന തിരുശേഷിപ്പാണ് സംസം ..
അതൊരു അവശിഷ്ടമാണോ ?





ഒരു ബ്ലോഗർ തന്റെ ബ്ലോഗിന്റെ സൈഡ് ബാറിൽ തന്നെ അവശിഷ്ടം , വേസ്റ്റ് എന്നൊക്കെ പരസ്യം ചെയ്തിരിക്കുന്നു അവരോടും പറയാനുള്ളത്

സഹോദരാ തൌബ ചെയ്യുക (ശഹാദത്ത് കലിമ ചൊല്ലുന്നതായിരിക്കും ഏറ്റവുംനല്ലത് ) തിരു നബി യുടെ ഏറ്റവും പ്രധാനപ്പെട്ടതും ഇപ്പോഴും ഉള്ളതുമായ തിരുശേഷിപ്പാണ് വിശുദ്ധ ഖുർ‌ആൻ അത് ഒരു അവശിഷ്ടം ആണോ നിങ്ങൾക്ക് ??

അവശിഷ്ടം എന്ന മലയാള വാക്ക് ഇതിന് ഉപയോഗിക്കാമോ ??

ചത്തു എന്നാലും മരിച്ചു എന്നാലും ഒരേ അർത്ഥം കിട്ടുമെങ്കിലും ആരെങ്കിലും എന്റെ ഉപ്പ ചത്തു എന്ന് പറയലുണ്ടോ ? (വഹാബികൾ /മൌദൂദികൾ അങ്ങിനെ പറയാറുണ്ടെന്നാണോ ..നഊദുബില്ലാഹ് )


പ്രിയ സുന്നീ വായനക്കാരേ, സംസം കുടിക്കുമ്പോഴും ഹജറുൽ അസ്‌വദ് മുത്തുമ്പോഴും തിരു നബി صلى الله عليه وسلم തൊടുകയും മുത്തുകയും കുടിക്കുകയും ചെയ്തവയാണ് ഇവ എന്ന ബോധത്തോടെ അവയൊക്കെ ചെയ്താൽ ആ പുണ്യം ലഭിക്കുമെന്നോർക്കുക. അല്ലാഹു എല്ലാവർക്കും തൌഫീഖ് നൽകട്ടെ. ആമീൻ

ഇനിയും മാഹാന്മാരുടെ, സ്വാലീഹിങ്ങളുടെ ബർക്കത്തെടുക്കുന്ന വിഷയത്തിൽ ഇമാം ഹാകിം (റ) തന്റെ മുസ്തദ്റകിൽ ഉദ്ധരിക്കുന്നു.






كان محمد بن طلحة من الزهاد المجتهدين في العبادة وكان أصحاب رسول الله يتبركون به وبدعائه، وهو أول من لقب بالسجاد: حدّثنا بصحة ذلك أبو عبد الله الأصبهاني كما قدمت ذكره. (المستدرك على الصحيحين للحاكم باب ذكر مناقب محمد بن طلحة بن عبيد الله السجاد رضي الله عنهما)




മുഹമ്മദ്ബുനു ത്വൽഹ رضي الله عنه വലിയ മഹാനായിരുന്നു. തിരുനബി صلى الله عليه وسلم യുടെ സ്വഹാബത്ത് മഹാനവർകളുടെ ബറക്കത്ത് ആശിക്കാറുണ്ടായിരുന്നു .അവരുടെ ദുആ ആശിക്കാറുണ്ടായിരുന്നു.

ഇനി സ്വഹാബാക്കളും താബി‌ഉകളും ബറക്കത്തെടുത്തത് കാണുക





روى الإمام أحمد في مسنده عن ثابت البناني أنه قال لأنس بن مالك رضي الله عنه : يا أنس مسست يد رسول الله صلى الله عليه وسلم بيدك ؟ فقال أنس : نعم . قال ثابت : ارني أقبلها . أي أنها مسّت يد النبي صلى الله عليه وسلم .



ഇമാം അഹ്‌മദ് رحمه الله ,സാബിതുൽ ബുനാനി رحمه الله യിൽ നിന്നും റിപ്പോർട്ട് ചെയ്യുന്നു. അദ്ധേഹം അനസ് رضي الله عنه നോട് ചോദിച്ചു. അല്ലയോ അനസ് അങ്ങയുടെ കൈകൊണ്ട് നബി صلى الله عليه وسلم യുടെ കൈ തൊട്ടിട്ടുണ്ടോ ? അനസ് رضي الله عنه പറഞ്ഞു. അതേ, എങ്കിൽ ആ കൈ ഒന്ന് നീട്ടിത്തരൂ ഞാനതിനെ ചുംബിക്കട്ടെ എന്ന്

ഇനി ഇമാം ശാഫി‌ഈ ശിഷ്യനായ ഇമാം അഹ്‌മദ്ബുനു ഹമ്പൽ رحمهما الله നിന്ന് ബറക്കത്തെടുക്കുന്നത് കാണുക





قال الربيع بن سليمان : إن الشافعي رضي الله عنه خرج إلى مصر فقال لي : يا ربيع خذ كتابي هذا فامض به وسلمه إلى أبي عبد الله وائتني بالجواب . فقال الربيع : فدخلت بغداد ومعي الكتاب فصادفت أحمد بن حنبل في صلاة الصبح فلما انفتل من المحراب سلمت إليه الكتاب وقلت : هذا كتاب أخيك الشافعي من مصر . فقال لي أحمد : نظرت فيه ؟ فقلت : لا ، فكسر الختم وقرأ وتغرغرت عيناه ، فقلت له إيش فيه أبا عبد الله ، فقال يذكر فيه إنه رأى النبي صلى الله عليه وسلم فــي النوم فقال له : اكتب إلى أبي عبد الله فاقرأ عليه السلام وقل له : إنك ستمتحن وتدعى إلى خلق القرآن فلا تجبهم ، فيرفع الله لك علماً إلى يوم القيامة . قال الربيع فقلت له : البشارة يا أبا عبد الله . فخلع أحد قميصيه الذي يلي جلده فأعطانيه ، فأخذت الجواب ، وخرجت إلى مصر وسلمت إلى الشافعي فقال : إيش الذي أعطاك . فقلت قميصه . فقال الشافعي : ليس نفجعك به ، ولكن بلّه وارفع إلي لأتبرك به . طبقات وابن السبكي الكبرى للشافعية 1/205



ഇമാം ശാഫീ‍ഇ رحمهما الله അഹ്മദ്ബുനു ഹമ്പലി رحمهما الله ന്റെ ബറക്കത്തെടുക്കുന്നു. ഇമാം സുബ്കി رحمهما الله തന്റെ ത്വബഖാത്തിൽ പറയുന്നു. : (ചുരുക്കം ഇങ്ങിനെ ) ഇമാം ശാഫീ‍‌ഈ رحمهما الله നബി صلى الله عليه وسلم യെ സ്വപ്നം കാണുകയും ഇമാം അഹ്‌മദുബ്നു ഹമ്പലിന് താൻ പരീക്ഷണത്തിന് വിധേയനാകുമെന്നും അതിൽ താൻ വിജയിക്കുമെന്നും കത്തെഴുതാൻ കല്പിക്കുകയും ചെയ്തു. അങ്ങിനെ ഇമാം ശാഫീ‍ീ رحمه الله കത്ത് റബീ‌ഇ رحمه الله ന്റെ പക്കൽ കൊടുത്തയക്കുന്നു. .കത്ത് വായിച്ച് കരഞ്ഞ ഇമാം അഹ്‌മദ്ബ്നും ഹമ്പൽ رحمه الله മറുപടി അയക്കുകയും കൂടെ താൻ ധരിച്ചിരുന്ന ഷർട്ടും കൊടുത്തയച്ചു. ഇമാം ശാഫി‌ഈ رحمه الله ഈ ഷർട്ട് നനച്ച് അതിന്റെ വെള്ളം കൊണ്ട് ബർക്കത്തെടുക്കുകയും ചെയ്തു.



قال الإمام الرملي الشافعي : إن كان قبر نبي أو ولي أو عالم واستلمه ، أو قبله بقصد التبرك فلا بأس به .



ഇമാം റം‌ലി رحمه الله പറയുന്നു .ബർക്കത്ത് ഉദ്ദേശിച്ച് കൊണ്ട് നബിയുടെയോ വലിയ്യിന്റെയോ പണ്ഡിതന്റെയോ ഖബറുകൾ തൊട്ടുമുത്തുന്നതിന് വിരോധമില്ല. (അത് ഖബറിനെ ആരാധിക്കൽ അല്ല വഹാബികളും മൌദൂദികളും ആരോപിക്കുന്നത് പോലെ, മറിച്ച് ആദരവ് മാത്രം )




الشبراملسي عن الشيخ أبي الضياء في حاشية المواهب اللدنية قال محب الدين الطبري الشافعي : ويجوز تقبيل القبر ومسه وعليه عمل العلماء والصالحين . ” آسنى المطالب 1/331 “



ഇമാം ത്വബ്‌രി رحمه الله പറയുന്നു. ഖബറിനെ തൊടലും മുത്തലും അനുവദനിയമാണ്. സ്വാലിഹീങ്ങളും പണ്ഡിതരും അങ്ങിനെ ചെയ്തിട്ടുണ്ട്.



وهذا الإمام السلمي / متوفى 412 / يقول فـــي كتابه الطبقات في ترجمة معروف الكرخي ص 81 : وقبره ببغداد ظاهر يستشفى به ويتبرك بزيارته .



ഇമാം സുലമി رحمه الله തന്റെ ത്വബഖാത്തിൽ പറയുന്നു. രോഗ ശമനത്തിന് വേണ്ടിയും ബർക്കത്ത് ലഭിക്കാൻ വേണ്ടിയും മ‌അ്‌റൂഫുൽ കർ‌ഖിയുടെ ഖ‌ബറ് സിയാറത്ത് ചെയ്യപ്പെടാറുണ്ട്.




وقال الذهبي في 18 / 100 أبو الحسن علي بن حميد وكان ورعا تقيا محتشما يتبرك بقبره مات سنة اثنين وخمسين و أربع مائة وقد قارب الثمانين




ഇമാം ദഹബി رحمه الله അബുൽ ഹസൻ അലിയുടെ ചരിത്രത്തിൽ പറയുന്നു. അദ്ദേഹം മഹാനായിരുന്നു. അദ്ദേഹത്തിന്റെ ഖബ്‌റിൽ നിന്ന് ബർക്കത്തെടുക്കാറുണ്ടായിരുന്നു

ബർക്കത്തെടുക്കൽ മുസ്‌ലിം ലോകത്ത് തർക്കമില്ലാത്ത വിഷയമാണെന്ന് ഇവ മൂലം തെളിയുന്നു. (ഇജ്‌മാ‍ഇന് തുല്യമാണെന്ന് ഇമാം നവവി رحمه الله പറഞ്ഞതും കൂടെ കാണുക



فأخرج لنا سهل ذلك القدح فشربنا منه قال ثم استوهبه بعد ذلك عمر بن عبد العزيز فوهبه له) يعني القدح الذي شرب منه رسول الله صلى الله عليه وسلم هذا فيه التبرك بآثار النبي صلى الله عليه وسلم وما مسه أو لبسه أو كان منه فيه سبب، وهذا نحو ما أجمعوا عليه وأطبق السلف والخلف عليه من التبرك بالصلاة في مصلى رسول الله صلى الله عليه وسلم في الروضة الكريمة، ودخول الغار الذي دخله صلى الله عليه وسلم وغير ذلك، ومن هذا إعطاؤه صلى الله عليه وسلم أبا طلحة شعره ليقسمه بين الناس، وإعطاؤه صلى الله عليه وسلم حقوه لتكفن فيه بنته رضي الله عنها، وجعله الجريدتين على القبرين، وجمعت بنت ملحان عرقه صلى الله عليه وسلم، وتمسحوا بوضوئه صلى الله عليه وسلم، ودلكوا وجوههم بنخامته صلى الله عليه وسلم، وأشباه هذه كثيرة مشهورة في الصحيح وكل ذلك واضح لا شك فيه. (شرح مسلم للإمام النووي جزء 13 صفحة 145 باب إباحة النبيذ الذي لم يشتد ولم يصر مسكراً)



“ഈ ഹദീസിൽ നബി صلى الله عليه وسلم യുടെ ജീവിതവുമായി ബന്ധമുള്ളവയിൽ നിന്നൊക്കെ ബറക്കത്തെടുക്കൽ അനുവദനീയമാണെന്നുണ്ട്. എന്നല്ല അത് ഇജ്മാ‌ഇന് തുല്യമാണ് പൂർവ്വീകരും പിൽകാല പണ്ഡിതരും ഏകോപിച്ച വിഷയമാണ് നബി صلى الله عليه وسلم നിസ്കരിച്ച സ്ഥലത്ത് വെച്ച് നിസ്കരിക്കുക. നബി صلى الله عليه وسلم തങ്ങൾ പ്രവേശിച്ച ഗുഹയിൽ പ്രവേശിക്കുക തുടങ്ങിയവയൊക്കെ. നബി صلى الله عليه وسلم ബർക്കത്തിനു വേണ്ടി നൽകിയവയിൽ പെട്ടതാണ് അബൂത്വൽഹത്ത് رضي الله عنه ന്റെ പക്കൽ വിതരണത്തിനായി നൽകിയ തിരു കേശം, തന്റെ മകൾ സൈനബ رضي الله عنها യുടെ കഫൻ തുണിയുടെ അടിയിൽ വെക്കാൻ നൽകിയ വസ്ത്രം, ഖ‌ബറിന്റെ മുകളിൽ കുഴിച്ചിട്ട ഈത്തപ്പനച്ചില്ലകൾ, സ്വഹാബി വനിത ശേഖരിച്ച വിയർപ്പ്, വുളു ചെയ്യുമ്പോൾ ഉറ്റുവീഴുന്ന വെള്ളം സ്വഹാബത്തെടുത്ത് തടവിയത്. അവിടുത്തെ മൂക്കിൽ നിന്നൊലിച്ചതെടുത്ത് മുഖത്ത് പുരട്ടിയത് തുടങ്ങിയതൊക്കെ. ഇത്തരം സംഭവങ്ങൾ സ്വഹീഹായതും പ്രസിദ്ധവും വ്യക്തവുമാണ് (ശറഹു മുസ്‌ലിം 13/145 )

പക്ഷെ ആധുനിക വഹാബി /മൌദൂദി യുക്തിവാദി പറയുന്നു ..>>(അത്തരം ഹദീസുകൾ കാണുമ്പോൾ അത് അവഗണിച്ച് ചാടിപ്പോവുകയാണ് പതിവെന്ന് << കഷ്ടം !! ഇവിടെ പ്രതിപാതിച്ച ഉദ്ധരണികൾക്ക് എതിരായി അതൊന്നും പാടില്ലാത്തതാണെന്ന് ഒരു ഉദ്ധരണി കാണിക്കുക.







ശ‌അറേ മുബാറക് മസ്ജിദും എ.പി ഉസ്താദും ചില പള്ളപ്രശ്നക്കാരും

ഇനി വന്ദ്യരായ ഖമറുൽ ഉലമ ശൈഖുനാ കാന്തപുരം എ.പി. ഉസ്താദ് حفظه الله وبارك الله في عمره في خدمة الدين والمسلمين തിരു കേശം സൂ‍ക്ഷിക്കാനായി 40 കോടിയുടെ പള്ളി നിർമ്മിക്കുന്നു എന്ന വാർത്തയാണ് ചിലരെ ഇങ്ങനെയൊക്കെ പറയാൻ പ്രേരിപ്പിച്ചത്. പല സഹോദരൻമാരും അതിനു മറുപടിയൂം എഴുതിയിട്ടുണ്ട്

ഇവ്വിഷയകമായി രണ്ട് കാര്യങ്ങളാണ് പറയാനുള്ളത്

സംശയം ഒന്ന് : ഈ മുടി ഒറിജിനൽ ആണോ എന്ന സംശയം

മറുപടി : അത് ഒറിജിനൽ ആണെന്ന് തെളിയിക്കുന്ന സനദ് (രേഖ) വന്ദ്യരായ കാന്തപുരം ഉസ്താദ് അവിടെ കാണിച്ചിട്ടുണ്ട്. (ആർക്ക് വേണമെങ്കിലും പോയി കാണാവുന്നതുമാണ്) ആ മഹാനെ വിശ്വസിക്കുന്നവർക്ക് അത് മാത്രം മതി തെളിവ്. അല്ലാത്തവർ അസൂയാലുക്കളാണ് അവർ ഏത് പേരിൽ അറിയപ്പെട്ടാലും. അവർ ഇതിലും വലിയ ദുരാരോപണങ്ങൾ അഴിച്ചുവിട്ടിരുന്നു. ഒന്നും ഫലം കണ്ടില്ലെന്ന് മാത്രം .ഈ ആരോപണത്തിന്റെയും സ്ഥാനം ചരിത്രത്തിന്റെ ചവറ്റുകൊട്ടയിൽ തന്നെ.

രണ്ടാമത്തെതും പ്രധാനപ്പെട്ടതുമായ വിഷയം : ഈ മുടിക്ക് വേണ്ടി (അത് ഒറിജിനലായാൽ പോലും ) 40 കോടി മുടക്കി പള്ളി നിർമ്മിക്കണോ എന്നതാണ്.

പറ്റുമെന്നാണ് ഇമാമീങ്ങൾ പറയുന്നത് .എന്നല്ല നാല്പതല്ല നാനൂറ് കോടി ചെലവഴിച്ചാലും അമിതമെല്ലെന്നുമാണ് . താഴെയുള്ള ഉദ്ധരണി കാണുക



عن ابن سيرين قال قلت لعبيدة: عندنا من شعر النبي صلى الله عليه وسلم أصبناه من قبل أنس فقال: لأن تكون عندي شعرة منه أحب إلى من الدنيا وما فيها.
وفي رواية في طبقات السعد: لأن يكون عندي منه شعرة أحب إلي من كل صفراء وبيضاء على الأرض.




പ്രസിദ്ധ താബീ‍‌ഈ പണ്ഡിതനായ ഉബൈദത്ത് رضي الله عنه പറയുന്നു. “എന്റടുത്ത് തിരു നബി صلى الله عليه وسلم യുടെ ഒരു മുടിയുണ്ടാവുകയെന്നത് ഈ ലോകം മുഴുവനും കിട്ടുന്നതിനേക്കാളും പ്രിയപ്പെട്ടതാണെനിക്ക്. മറ്റൊരു റിപ്പോർട്ടിൽ “ ഭൂമിയിലുള്ള മുഴുവൻ സ്വർണ്ണവും വെള്ളിയും ലഭിക്കുന്നതിനേക്കാളും പ്രിയമാണ് “ എന്നും കാണാം

പിന്നെയെന്ത് നാല്പത് കോടി.




ഈ ഹദീസിനെ വ്യാഖ്യാനിച്ച് കൊണ്ട് ഇമാം ദഹബി പറയുന്നത് കാണുക (എല്ലാ വഹാബികളും മൌദൂദികളും കണ്ണ് തുറന്ന് വായിക്കുക. ബോധമുണ്ടെങ്കിൽ.. )



قلت: هذا القول من عبيدة هو معيار كمال الحب ، وهو أن يؤثر شعرة نبوية على كل ذهب وفضة بأيدي الناس ومثل هذا يقوله هذا الإمام بعد النبي صلى الله عليه وسلم بخمسين سنة فما الذي نقوله نحن في وقتنا لو وجدنا بعض شعره باسناد ثابت أو شسع نعل كان له أو قلامة ظفر أو شقفة من إناء شرب فيه؟!
فلو بذل الغني معظم أمواله في تحصيل شيء من ذلك عنده أكنت تعده مبذرا أو سفيها؟ -كلا- فابذل مالك في زورة مسجده الذي بنى فيه بيده ، والسلام عليه عند حجرته في بلده والتلذذ بالنظر إلى أحده وأحبه ، فقد كان نبيك صلى الله عليه وسلم يحبه وتملأ بالحلول في روضته ومقعده ، فلن تكون مؤمنا حتى يكون هذا السيد أحب إليك من نفسك وولدك وأموالك ، والناس كلهم ، وقبل حجرا مكرما نزل من الجنة وضع فمك لاثما مكانا قبله سيد البشر بيقين ، فهنأك الله بما أعطاك فما فوق ذلك مفخر ، ولو ظفرنا بالمحجن الذي أشار به الرسول صلى الله عليه وسلم إلى الجر ، ثم قبل محجنه لحق لنا أن نزدحم على ذلك المحجن بالتقبيل والتبجيل ونحن ندري بالضرورة أن تقبيل الحجر أرفع وأفضل من تقبيل محجنه ونعله وقد كان ثابت البناني رحمه الله إذا رأى أنس بن مالك أخذ يده فقبلها ، ويقول يد مست يد رسول الله صلى الله عليه وسلم.
فنقول نحن إذ فاتنا ذلك: حجر معظم بمنزله يمين الله في الأرض مسته شفتا نبينا صلى الله عليه وسلم لاثما له فإذا فاتك الحج وتلقيت الوفد فالتزم الحاج وقبل فمه وقدل فم مس بالتقبيل حجرا قبله خليلي صلى الله عليه وسلم. (سير أعلام النبلاء 4/40-43).



ഒരു ചുരുങ്ങിയ സാരം നൽകട്ടെ (സ്വർണ്ണലിപികളിൽ എഴുതപ്പെടേണ്ട അറബിയിലെ ഈ മധുരമായ വാക്കുകൾക്ക് അർത്ഥം പറയാൻ മലയാളം പര്യാപ്തമല്ലെങ്കിലും )

“ മനുഷ്യരുടെ കയ്യിലുള്ള സ്വർണ്ണത്തേക്കാളും വെള്ളിയേക്കാളും അല്ലെങ്കിൽ ഭൂമിയിലുള്ള സർവ്വത്തേക്കാളും തിരു നബി صلى الله عليه وسلم യുടെ ഒരു മുടിക്ക് ഉബൈദത്ത് رضي الله عنه നൽകിയ സ്ഥാനം തന്റെ സ്നേഹത്തിന്റെ അളവ് കോലാണ്. തിരു നബി യുടെ വഫാത്തിന് 50 വർഷത്തിനു ശേഷം ജീവിച്ച (വലിയ വലിയ മഹാന്മാരായ സ്വഹാബാക്കളുമായി സഹവസിച്ചവരാണിദ്ദേഹം) ഈ മഹാൻ ഇങ്ങിനെ പറഞ്ഞുവെങ്കിൽ ഇന്ന് നമുക്ക് ഒരു മുടിയോ അവിടുന്ന് കുടിച്ച ഒരു പാത്രത്തിന്റെ പോട്ടോ , ഒരു നഖത്തിന്റെ കഷണമോ ലഭിച്ചാൽ നാമെന്താണ് പറയുക


ഒരു സമ്പന്നൻ തന്റെ സമ്പാദ്യം മുഴുവനും ഇത്തരം ഏതെങ്കിലുമൊന്ന് സ്വായത്തമാക്കാൻ ശ്രമിച്ചാൽ അദ്ദേഹത്തെ കുറിച്ച് അത് അമിതമായി എന്ന് പറയാമോ ? അല്ലെങ്കിൽ പോയത്തക്കാരനെന്ന് പറയാമോ ? ഒരിക്കലും അങ്ങിനെ പറയരുതെന്നാണ് മഹാന്മാർ പറയുന്നത്. (വഹാബികളെ ഉദ്ദേശിച്ചായിരിക്കാം മഹാൻ ഇത്രയും ഗൌരവത്തിൽ പറഞ്ഞത് ) പക്ഷെ ആധുനിക വഹാബി /മൌദൂദി യുക്തി വാദി പറയുന്നു ..>>(അത്തരം ഹദീസുകൾ കാണുമ്പോൾ അത് അവഗണിച്ച് ചാടിപ്പോവുകയാണ് പതിവെന്ന് << കഷ്ടം !!

അതിനാൽ നി തിരു നബി صلى الله عليه وسلم യുടെ കൈകൊണ്ടുണ്ടാക്കിയ പള്ളിയിലെത്താൻ കഴിയുന്നത് മുഴുവനും ചെലവഴിക്കുക. അവിടുത്തെ തിരുസന്നിധിയിൽ ചെന്ന് സലാം പറയുക. അവിടുത്തെ ഉഹ്ദ് മലയിലേക്കും മറ്റും നോക്കി ആനന്ദിക്കുക. കാരണം ആ മലയെ തിരു നബി صلى الله عليه وسلم സ്നേഹിച്ചിരുന്നു. അവിടുന്ന് ഇരുന്ന സ്ഥലത്തും റൌദയിലും ഇരുന്ന് മതിയടയുക. കാരണം. ഈ തിരു ദൂതർ എന്നാണോ നിനക്ക് മറ്റെല്ലാനിക്കാളും പ്രിയപ്പെട്ടതാകുന്നത് അന്നേ നീ യഥാർത്ഥ മു‌അ്മിനാകൂ

സ്വർഗത്തിൽ നിന്നിറങ്ങിയ ആദരണീയമായ ഹജറുൽ അസ്‌വദിനെ നീ മുത്തുക. ആ കല്ലിൽ തിരു നബി صلى الله عليه وسلم യുടെ ചുണ്ടുകൾ തട്ടിയ സ്ഥലത്ത് നിന്റെ ചുണ്ട് വെക്കാൻ ഭാഗ്യം ലഭിക്കുന്നതിലും വലിയ നേട്ടമെന്താണ്. തിരുനബി صلى الله عليه وسلم ആ ഹജറുൽ അസ്‌വദിലേക്ക് ചൂണ്ടി ആഗ്യം കാണിച്ച് മുത്തം നൽകിയ ആ ചെറിയ വടി കിട്ടുകയാണെങ്കിൽ (ഹജറുൽ അസ്‌വദിനെ മുത്തലാണ് ഏറ്റവും പുണ്യമെന്നറിയാം എന്നാലും ) ആ വടിയെ ചുംബിക്കാൻ തിക്കും തിരക്കും കൂടൽ അനിവാര്യമാണ്. സാബിതുൽ ബുനാനി رحمه الله അനസ് رضي الله عنه വീനെ കാണുമ്പോൾ കൈ പിടിച്ച് മുത്തുകയും ഇങ്ങിനെ പറയാറുമുണ്ടായിരുന്നു. “ റസൂലുല്ലാന്റെ കൈ തൊട്ട കയ്യാണല്ലോ ഇത് “ എന്ന്

അതിനാൽ നമുക്ക് ഇതെല്ലാം നഷ്ടപ്പെട്ടെങ്കിൽ നമുക്ക് പറയാം ‘ഓ ഇത് തിരു നബി صلى الله عليه وسلم യുടെ പരിശുദ്ധ ചുണ്ടുകൾ പതിഞ്ഞ കല്ലാണല്ലോ‘ എന്ന് ഇനി അത് മുത്താൻ ഹജ്ജിന് പോകാൻ കഴിഞ്ഞില്ലെങ്കിൽ നീ ഇങ്ങിനെ ചെയ്തോ “ മക്കയിൽ പോയി ഹജറുൽ അസ്‌വദ് മുത്തി വരുന്ന ഒരു ഹാജിയെ കണ്ടാൽ ആ ഹാജിയുടെ ചുണ്ട് മുത്തി പറഞ്ഞോ ‘ഓ ഈ ചുണ്ട് തിരു നബി صلى الله عليه وسلم മുത്തിയ ഹജറുൽ അസ്‌വദ് മുത്തിയ ചുണ്ടാണല്ലോ “ (സിയറ് അ‌അ്ലാമുന്നുബലാ‌അ് വാള്യം 4 പേജ് 40-43 )

പ്രിയപ്പെട്ടവരേ , അതിനാൽ ഇനി ബഹു എ.പി. ഉസ്താദിന്റെ കൈ മുത്തുമ്പോൾ ഞങ്ങൾക്ക് പറയാം തിരു നബി صلى الله عليه وسلم യുടെ തിരുകേശം തൊട്ട കയ്യാണല്ലോ ഇത്. നിങ്ങൾ അരിശം കൊണ്ടിട്ട് കാര്യമില. അതെല്ലാം ഞങ്ങളുടെ ഹബിബ് صلى الله عليه وسلم യോടുള്ള ഞങ്ങളുടെ സ്നേഹ പ്രകടനമാണ്

പ്രിയ വഹാബി സുഹൃത്തുക്കളെ , ഈ അഡ്രസില്ലാത്ത ,പൂർവ്വീകരുടെ പിന്തുണയില്ലാത്ത വഹാബിസവും മൌദൂദിസവും വലിച്ചെറിഞ്ഞ് , സ്വാലിഹീങ്ങളുടേ പാത പിന്തുടരൂ.. അല്ലാഹു നമ്മേ അനുഗ്രഹിക്കട്ടെ

നബി (സ)ആയിരക്കണക്കായ കേശങ്ങള്‍ ഖസ്രജി കുടുംബത്തിനു കൈമാറിയിരുന്നു



ചേളാരി വിഭാഗം സമസ്തയിലെ പ്രധാന നേതാവ് അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ ഈ അടുത്ത് നടത്തിയ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണ്

“ഒരു വെക്തിയുടെ കയ്യില്‍ ആയിരക്കണക്കിനു തിരുകേശം ഉള്ളതായി ഇസ്ലാമിക ചരിത്രത്തില്‍ ഇല്ലെന്നാണ് ഇയാള്‍ പ്രസ്താവന ഇറക്കിയത് ഇയാള്‍ പറയുന്നു :….”കാന്തപുരത്തിന് മുടി കൈമാറിയ അബുദാബിയിലെ അറബ് സഹോദരന്റെ കൈവശം ആയിരക്കണക്കിന് മുടിയുണ്ടെന്നും ഒരു വ്യക്തിയുടെ കൈവശം ഇത്രയധികം തിരുകേശമുണ്ടെന്നത് ഇസ്ലാമിക ചരിത്രത്തിന്റെ വെളിച്ചത്തില്‍ സ്ഥിരികരിക്കാന്‍ സാധിക്കില്ലെന്നും താന്‍ പറഞാപ്പോള്‍….”

അല്പം മുന്‍പ് കുറ്റിയാടിയില്‍ ഈവിഭാഗം നടത്തിയ സമ്മേളനത്തില്‍ വെച്ച് അലവിക്കുട്ടി ഹുദവിയും ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിരുന്നു അതിപ്രകാരം ആയിരുന്നു “നബി (സ)തങ്ങളില്‍ നിന്ന് ഒരു മുടി രണ്ടു മുടി മൂന്നു മുടി നാലു മുടി അഞ്ചു മുടി വരെ ലഭിച്ചവര്‍ ഉണ്ടായിരുന്നു ഇതിനപ്പുറം ആയിരക്കണക്കായ മുടി കിട്ടിയതായ ഒരു രേഗയും ചരിത്രത്തിലില്ല” എന്ന് ഹുദവിയും ആണയിടുന്നു

ഈ പ്രസ്താവന വസ്തുതകള്‍ക്ക് വിരുദ്ധമാണ്
നബി (സ) ആയിരക്കണക്കായ കേശങ്ങള്‍ ഖസ്രജി കുടുംബത്തിനു കൈമാറിയിരുന്നു എന്ന് പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളില്‍ ഒക്കെ വന്നിട്ടുണ്ട്


അസൂയ തലയ്ക്കു പിടിച്ചു കണ്ണിനു തിമിരം ബാധിച്ചവരെ ഈ യഥാര്‍ത്ഥ്യം നിഷേടിക്കൂ

സത്യാനേഷികള്‍ ക്ക് ഈ പ്രസ്താവനയുടെ പൊള്ളത്തരവും ഈ വിഭാഗം നടത്തി കൊണ്ടിരിക്കുന്ന നടത്തി കൊണ്ടിരിക്കുന്ന സമുദായ വഞ്ചനയും തിരിച്ചറിയാന്‍ വേണ്ടി യഥാര്‍ത്ഥ്യം ഇവിടെ കുറിക്കുകയാണ്

നബി (സ) തങ്ങളില്‍ നിന്ന് മുടിക്കെട്ടുകള്‍ തന്നെ കൈവശ പ്പെടുത്തിയ വര്‍ തന്നെ സ്വഹാബികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്ന് ഹദീസുകളില്‍ കാണാം ഒന്നാമതായി നബി (സ)തങ്ങള്‍ ഹജ്ജത്തുല്‍ വദാ ഇല്‍ വെച്ച് തിരുകേശം കളഞ്ഞപ്പോള്‍ ശിരസ്സിലെ വലതു ഭാഗത്തുള്ള ആയിരക്കണക്കായ തിരുകേശം മുഴുവന്‍ മഹാനായ അബു തല്‍ഹാ (ര) വും പത്നി ഉമ്മു സുലൈം ബീവി (ര)അവരുടെ പുന്നാര മകന്‍ അനസ്(ര) നും ഒന്നിച്ചു നല്‍കിയെന്ന് മുസ്ലിം,ബുഖാരി, മുസ്നാദ് അഹ്മദ്, ബൈഹഖി ,

പോലെ ഉള്ള ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഹദീസ് കാണുക
وَحَدَّثَنَا ابْنُ أَبِى عُمَرَ حَدَّثَنَا سُفْيَانُ سَمِعْتُ هِشَامَ بْنَ حَسَّانَ يُخْبِرُ عَنِ ابْنِ سِيرِينَ عَنْ أَنَسِ بْنِ مَالِكٍ قَالَ لَمَّا رَمَى رَسُولُ اللَّهِ -صلى الله عليه وسلم- الْجَمْرَةَ وَنَحَرَ نُسُكَهُ وَحَلَقَ نَاوَلَ الْحَالِقَ شِقَّهُ الأَيْمَنَ فَحَلَقَهُ ثُمَّ دَعَا أَبَا طَلْحَةَ الأَنْصَارِىَّ فَأَعْطَاهُ إِيَّاهُ ثُمَّ نَاوَلَهُ الشِّقَّ الأَيْسَرَ فَقَالَ « احْلِقْ ». فَحَلَقَهُ فَأَعْطَاهُ أَبَا طَلْحَةَ فَقَالَ « اقْسِمْهُ بَيْنَ النَّاسِ
».നബി(സ) ഹജ്ജത്തുല്‍ വദാ ഇല്‍ വെച്ച് ജമ്രയെ എറിയുകയും മൃഗത്തെ അറുക്കുകയും തിരു കേശം കളയുകയും ചെയ്തപ്പോള്‍ ശിരസ്സിന്റെ വലതു ഭാഗത്തുള്ള മുഴുവന്‍ കേശവും ഖസ്രജി കുടുംബമായ അബു തല്‍ഹാതുല്‍അന്‍സാരി (ര) നെ വിളിച്ചു കയ്യില്‍ കൊടുത്തു പിന്നീടു ഇടതു ഭാഗത്തെ കേശം കളഞ്ഞു അതും അബു തല്‍ഹാ (ര) ന്റെ കയ്യില്‍ കൊടുത്തു അവിടെ ഒരുമിച്ചു കൂടിയ സ്വഹബികള്‍ക്ക് വീതിച്ചു കൊടുക്കൂ എന്ന് കല്പിച്ചു (മുസ്ലിം)

ശിരസ്സിന്റെ ഒരു ഭാഗം മുഴുവനും ഉള്ള മുടി ആയിരക്കണക്കായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ

ഇനി നബി(സ) തങ്ങള്‍ സ്വഹാബികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ കല്പിച്ചു കൊടുത്ത ഇടതു ഭാഗത്തെമുടിയില്‍ നിന്ന് തന്നെ ഒരു കേട്ട് മുടി കിട്ടിയ സ്വഹാബികള്‍ ഉണ്ടായിരുന്നു എന്ന് തന്നെ ഇമാം ബൈഹഖിഉദ്ധരിച്ച ഹദീസില്‍ കാണാം :



لان(انبأ) أبو عبد الله الحافظ وابو بكر احمد بن الحسن القاضى قالا ثنا أبو العباس محمد بن يعقوب ثنا أبو الحسن حميد ابن عياش الرملي ثنا مؤمل ثنا حماد بن زيد عن ايوب عن محمد بن سيرين عن انس بن مالك قال فلما حلق رسول الله صلى الله عليه وسلم يوم النحر قبض شعره بيده اليمنى فلما حلق الحلاق شق رأسه الايمن قال رسول الله صلى الله عليه وسلم يا انس انطلق بهذا إلى طلحة وام سليم قال فلما رأى الناس ما خصه به من ذلك ثنا فسوا في بقية شعره فهذا ياخذ الخصلة وهذا ياخذ الشعرات وهذا ياخذ الشئ قال محمد فحدثت الحديث عبيدالله السلمانى فقال تكون عندي منهഖസ്രജി കുടുംബമായ അബു തല്‍ഹാ (ര) ന്റെ പ്രിയ പത്നി ഉമ്മു സുലൈം (ര) ന്റെ മകന്‍ അനസ് (ര)പറയുന്നു പെരുന്നാള്‍ ദിനത്തില്‍ നബി(സ) തന്റെശിരസ്സിലെ വലതു തിരു കേശം കളഞ്ഞപ്പോള്‍ എന്നെ വിളിച്ചു ഈ കേശം ഉമ്മ ഉമ്മു സുലൈമിനും അബു തല്‍ഹാക്കും കൊടുക്കൂ എന്ന് പറഞ്ഞു ഞങ്ങള്‍ക്ക് പ്രതീകമായി വലതു ഭാഗത്തെ മുടി മുഴുവനും തന്നത് കണ്ട സ്വഹാബികള്‍ ബാക്കി ഉള്ള തിരുകേശം ലഭിക്കാന്‍ മത്സരിച്ചു അങ്ങിനെ അവരില്‍ ചിലര്‍ ഇടതു ഭാഗത്തെ കേശത്തിന്റെ ഒരു കേട്ട് കൈക്കലാക്കി മറ്റു ചിലര്‍ കുറച്ചു മുടികള്‍ കൈക്കലാക്കി മറ്റു ചിലര്‍ അലപം കൈക്കലാക്കി …..(ബൈഹഖ)ഇവിടെ ചില സംശയ ഉണ്ടാവാം അതായത്

ആദ്യത്തെ ഹദീസില്‍ പറഞ്ഞത് വലതു ഭാഗത്തെ മുടി കസ്രജിയ്യായ അബുതല്‍ഹാ (ര) നു കൊടുത്തു എന്നും ഈ ഹദീസില്‍ അനസ് (ര) നു നല്‍കി എന്നുമാണല്ലോ ഉള്ളത് എന്ന സംശയം അതിനു മുഹദ്ദിസുകള്‍ മറുപടി കൊടുത്തിട്ടുണ്ട്‌ ബുഖാരിയുടെ വ്യാഖ്യാനമായ ഉംധതുല്‍ ഖാരി എന്ന കിത്താബില്‍ പറയുന്നു ;
وفي رواية أحمد في ( المسند ) ما يقتضي أنه أرسل شعر الشق الأيمن مع أنس إلى أمه أم سليم امرأة أبي طلحة (عمدة القاري)ഇമാം അഹ്മദ്(ര)ന്റെ മുസ്നാദ് എന്ന കിത്താബില്‍ നബി(സ) തങ്ങള്‍ തന്റെ വലതു ഭാഗത്തെ തിരുമുടി അനസ് (ര) വഴി ആണ് അബുതല്‍ഹാ (ര) ന്റെ പത്നി ഉമ്മു സുലൈം ബീവിക്ക് കൊടുത്തയച്ചത് എന്ന് അരീക്കുന്ന ഹദീസ് വന്നിട്ടുണ്ട് (ഉംധതുല്‍ ഖാരി)ഇബ്നുല്‍ കയ്യിം തന്നെ പറയുന്നത് കാണുക
سُفْيَانَ بْنِ عُيَيْنَةَ ، عَنْ هِشَامِ بْنِ حَسّانٍ ، أَنّهُ دَفَعَ إلَى أَبِي طَلْحَةَ شَعْرَ شِقّهِ الْأَيْمَنِ . قَالَ وَرِوَايَةُ ابْنِ عَوْنٍ ، عَنْ ابْنِ سِيرِينَ أَرَاهَا تُقَوّي رِوَايَةَ سُفْيَانَ وَاَللّهُ أَعْلَمُ . قُلْت : يُرِيدُ بِرِوَايَةِ ابْنِ عَوْنٍ ، مَا ذَكَرْنَاهُ عَنْ ابْنِ سِيرِينَ ، مِنْ طَرِيقِ الْبُخَارِيّ ، وَجَعْلَ الّذِي سَبَقَ إلَيْهِ أَبُو طَلْحَةَ ، هُوَ الشّقّ الّذِي اخْتَصّ بِهِ . وَاَللّهُ أَعْلَمُ
നബി (സ) തങ്ങള്‍ അവിടുത്തെ ശിരസ്സിലെ വലതു ഭാഗത്തെ മുടി മുഴുവന്‍ അബു തല്‍ഹാ (ര) നു പ്രത്യേകമായി നല്‍കിയതാണ് എന്ന് ഹദീസില്‍ വന്നിട്ടുണ്ട്

മഹതിയായ ഉമ്മു അമ്മാറ(റ)പറയുന്നു നബി (സ) തങ്ങള്‍ ഹുദൈബിയ്യയില്‍ വെച്ച് ഒട്ടകത്തെ അറുത്തു തഹല്ലുല്‍ ആവാന്‍ ആരംഭിച്ചു അങ്ങിനെ നബി(സ) ക്ഷുരകനെ വിളിച്ചു മുടി കളഞ്ഞു ശേഷം ആ തിരുകേശം തൊട്ടടുത്തുള്ള ഒരു ഇലന്ത മരത്തിന്മേല്കിട്ടു അത് കാണേണ്ട താമസം സ്വഹാബികള്‍ ഓടി വന്നു ആ തിരുകേശങ്ങള്‍ കൈവശപ്പെടുത്താന്‍ തുടങ്ങി അങ്ങിനെ അവര്‍ പരസ്പരം അത് ഓഹരി വെച്ചുഅപ്പോള്‍ ഉമ്മു അമ്മാറ(റ) തിരക്കി വന്നു നബി (സ) തങ്ങളുടെ തിരു കേശത്തില്‍ നിന്ന് അല്പം കെട്ടുകള്‍ കൈവശപ്പെടുത്തി ആ മഹതി ആ മുടി കൂട്ടങ്ങള്‍ വെള്ളത്തില്‍ മുക്കി രോഗികള്‍ക്ക് കുടിക്കാന്‍ കൊടുക്കാറ് ഉണ്ടായിരുന്നു …..അറബി ഭാഷ നിഗണ്ടുകള്‍ താഖാത് എന്ന് പറയുന്നത് മുടി മുടഞ്ഞിടുമ്പോള്‍ മോന്നോ അദികമോ ഇതളുകലാക്കി വെക്കുന്നതിനാണ് പറയുക
الكتاب : المعجم الوسيط
المؤلف / إبراهيم مصطفى ـ أحمد الزيات ـ حامد عبد القادر ـ محمد النجار
تحقيق / مجمع اللغة العربية
عدد الأجزاء / 2
( ضفر )
ضفرا وثب و عدا و الشعر و غيره نسج بعضه على بعض أو جعله ضفائر بثلاث طاقات فما فوقها و الحبل أو الخيط فتله و البناء و نحوه بناه بحجارة بلا كلس و لا طين و أدخل بعضه في بعض على هيئة الضفيرة من الشعر و غيرهചുരുക്കത്തില്‍ അഞ്ചു മുടി വരെ കിട്ടിയതിനെ തെളിവുള്ളൂ എന്ന അമ്പലക്കടവിന്റെയും ഹുദവിമാരുടെയും നദ് വിമാരുടെയും പ്രസ്താവന ഇസ്ലാമിക വസ്തുതകള്‍ക്ക് നിരക്കാത്തതാണ് എന്നും നബി(സ) തങ്ങള്‍ ഖസ്രാജി അന്‍സാരി കുടുംബമായ അബു തല്‍ഹാ (ര)നും പത്നിക്കും ആയിരക്കണക്കായ കേശം നല്‍കിയിരുന്നു എന്നും ഹദീസുകള്‍ കൊണ്ട് തന്നെ ഇവിടെ തെളിയിക്കപ്പെട്ടുഅലവിക്കുട്ടി ഹുദവിയുടെ പ്രസംഗം ഇവിടെ കേള്‍ക്കുക

UAE ജുമു‌അ ഖുതുബ-ഐക്യത്തിന്റെ സന്ദേശം


UAE Awqaaf Friday Khutuba - December 02 Friday 

സത്യ വിശ്വാസികളെ !

ഇസ്‌ലാം സഫലീകരിക്കുവാന്‍ ശ്രമിച്ചിട്ടുള്ള ഉന്നത ലകഷ്യങ്ങളിലോന്നാണ് ഐക്യം. സമൂഹങ്ങളെ നിര്‍മിക്കുകയും ഭിന്നിപ്പിച്ചു പോവാതെ അവയെ ഏകീകരിച്ചു നിര്‍ത്തുന്ന സകല മാര്‍ഗങ്ങളും അതിന്നായി ഇസ്‌ലാം നിര്‍ണയിച്ചു. അല്ലാഹു പറയുന്നു "എല്ലാവരും ഒന്നിച്ചു ദൈവിക പാശത്തെ മുറുകെ പിടിക്കുവിന്‍. ഭിന്നിച്ചു പോകരുത്" (ആല്‍ ഇംറാന്‍ - 103 )

ഭിന്നിക്കുന്നതും ഗ്രൂപ്പുകളായി തിരിയുന്നതും പരസ്പരം മത്സരിക്കുന്നതും ഒഴിവാക്കുവാന്‍ ഇസ്‌ലാം നിര്‍ദേശിചിട്ടുണ്ട്. അവ പരാജയതിലെക്കും അനൈക്യതിലെക്കും അസ്ഥിരതയിലെക്കും നിര്‍ഭയ രാഹിത്യതിലെക്കുമാണ് നമ്മെ നയിക്കുക. അത്നാല്‍ മുത്ത്‌ നബി (സ) പറഞ്ഞു "നിങ്ങള്‍ അന്യോന്ന്യം വിദ്ധേശം പുലര്‍ത്തുകയോ അസൂയപ്പെടുകയോ അകന്നു പോകുകയോ അരുത്. ഏകോദര സഹോദരായ ദൈവ ദാസന്മാരായി വര്‍ത്തിക്കുക" (മുസ്‌ലിം - 2559)

വ്യക്തികള്‍ക്കിടയില്‍ ഐക്യം, മനസ്സുകളുടെ ഏകോപനം, അഭിപ്രായ ഐക്യം മുതലായവയുടെ പ്രാധാന്യം ഇസ്‌ലാം ഊന്നിപ്പറഞ്ഞു. വ്യക്തിക്കും സമൂഹത്തിന്നും അതിലൂടെ നന്മയും ഗുണവും കൈവരും. പ്രവാചകനും വിശ്വാസികള്‍ക്കും അള്ളാഹു ചെയ്തു കൊടുത്ത ഈ അനുഗ്രഹത്തെ എടുത്തു പറഞ്ഞു ഖുര്‍ആന്‍ പറയുന്നു "വിശ്വാസികളുടെ ഹൃദയങ്ങളെ പരസ്പരം കൂട്ടിയിണക്കിയതും അവനാണല്ലോ. ഭൂമിയിലുള്ളതൊക്കെയും ചെലവഴിച്ചാലും അവരുടെ ഹൃദയങ്ങള്‍ കൂട്ടിയിണക്കുവാന്‍ നിനക്കാവുമായിരുന്നില്ല. അല്ലാഹുവാണ് അവരെ തമ്മിലിണക്കിയത്. നിശ്ചയം അവന്‍ അജയ്യനും അഭിജ്ഞനുമല്ലോ" (സൂറത്തുല്‍ അന്‍ഫാല്‍ 63)

അനൈക്യം വിതയ്ക്കുവാന്‍ ശ്രമിക്കുന്നവര്‍ക്കെതിരില്‍ കര്‍ശന നിലപാട് പുലര്‍ത്തുകയും അതിനുള്ള ഏതു ശ്രമത്തെയും ഇസ്‌ലാം നിരോധിച്ച ജാഹിലിയ്യത്തിന്റെ നിക്ര്ഷ്ട ലക്ഷണമായി എണ്ണുകയും ചെയ്തിരിക്കുന്നു പ്രവാചകന്‍.

എന്നല്ല അതിനോട് യുദ്ധം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. മുഹാജിറുകളിലും അന്‍സാരുകളിലും പെട്ട ചിലര്‍ തര്‍ക്കിക്കുന്നത്‌ കേട്ടപ്പോള്‍ തിരുമേനി പറഞ്ഞു "അനിസ്ലാമിക വാദമോ? അത് ഉപേക്ഷിക്കുക, അത് ചീഞ്ഞു നാറുന്നതാകുന്നു" (ബുഖാരി - മുസ്‌ലിം)

ഐക്യത്തിന്റെ പ്രാധാന്യത്തെയും ആവശ്യകതയെയും വ്യക്തമാക്കുന്ന ഖണ്ഡിതമായ തെളിവാകുന്നു ഇത്. ഐക്യം പരസ്പരം ഒന്നിപ്പിക്കുകയും സംസ്കാരങ്ങള്‍ പണിതുയര്തുകയും സുസ്ഥിരതയും സമാധാനവും സംസ്ഥാപിക്കുകയാണ് ചെയ്യുന്നത്.

അണികളുടെ ഇണക്കതിന്റെയും അഭിപ്രായ ഐക്യത്തിന്റെയും ഉന്നത മൂല്യങ്ങളെ കുറിച്ചു യുഎഇ നേതാക്കള്‍ തികച്ചും ബോധാവാന്മാരായിരുന്നു. അവര്‍ ഇസ്ലാമിക അധ്യാപനങ്ങള്‍ ഉള്‍ക്കൊണ്ടു. അള്ളാഹു അവരുടെ ഹൃദയങ്ങള്‍ കൂട്ടിയിണക്കുകയും ഒറ്റ മനസ്സായി അവരുടെ അഭിപ്രായങ്ങള്‍ ഏകോപിപ്പിക്കുകയും ചെയ്തു. ഐക്യത്തിന്റെ പ്രാധാന്യം മനസ്സിലാക്കി. "നന്മയുടെയും ഭയ ഭക്തിയുടെതുമായ കാര്യങ്ങളില്‍ നിങ്ങള്‍ പരസ്പരം സഹകരിക്കുക" യെന്ന ദൈവിക വചനം അവര്‍ പ്രാവര്‍ത്തികമാക്കി. അവരുടെ പരിശ്രമം ജനങ്ങള്‍ ആഗ്രഹിക്കുന്ന അഭിവൃദ്ധിയും പുരോഗതിയും നേടിയ ഒരു ആധുനിക രാഷ്ട്രത്തിന് അവര്‍ ജന്മം നല്‍കി.

ഐക്യത്തിന്റെയും പുരോഗതിയുടെയും മാതൃകയാക്കി നിലകൊള്ളുന്ന യുഎഇ ഇന്ന് എകൊപനത്തിന്റെ നാല്‍പ്പതാം വാര്‍ഷികം ആഘോഷിക്കുകയാണ്. ഭരണ കര്‍ത്താക്കളുടെ മേന്മയും പൌരന്മാരുടെ ജാഗ്രതയും കാരണമായി രാജ്യ നിവാസികള്‍ എല്ലാ മേഖലയിലും സ്വൈര്യവും സമാധാനവും പുരോഗതിയും അനുഭവിച്ചുകൊണ്ടിരിക്കുന്നു. സകലര്‍ക്കും കാണാവുന്ന വിധം സാംസ്ക്കാരികമായ പരിവര്‍ത്തനം കൈവരിച്ചിരിക്കുന്നു.

ഐക്യ രാഷ്ട്രം നിലവില്‍ വന്നത് മുതല്ല്ക് തന്നെ വ്യക്തിയെ വാര്‍ത്തെടുക്കുകയും അവനെ ഉയര്‍ത്തുകയും അവന്റെ മാന്യത സംരക്ഷിക്കുകയും ചെയ്യുന്നതിലായിരുന്നു സര്‍ക്കാരിന്റെ മുഖ്യ ശ്രദ്ധയും, മുന്‍ഗണനയും അക്കാരണത്താല്‍ സര്‍ക്കാര്‍ രാജ്യ നിവാസികള്‍ക്കായി വിധ്യാഭ്യാസത്തിന്റെ ആധുനിക സവകര്യങ്ങലോരുക്കുകയും വിദ്യാലയങ്ങള്‍ പടുതുയര്തുകയും ചെയ്തു. കാലത്തോടൊപ്പം സന്ജരിക്കുന്നതിന്നായി സാങ്കേതിക ശാസ്ത്രങ്ങള്‍ ഉപയോഗപ്പെടുത്തി. രാജ്യ വാസികളുടെ വൈജ്ഞാനിക നിലവാരം ഉയര്തുന്നതിന്നായി വിദ്യാര്‍ഥികളെ വിദേശങ്ങളിലെക്കയച്ചു. ഉന്നതിയിലേക്കുള്ള സകല പരിശ്രമങ്ങളും നടത്തി. അങ്ങിനെ യു എ ഇ ഒരുത്തമ സാംസ്ക്കാരിക വൈജ്ഞാനിക കേന്ദ്രമായി മാറി

ഉല്‍കൃഷ്ട്ടതയും വിജ്ഞാനവും പ്രസരിപ്പിക്കുന്ന നാഗരിക ഭംഗിയോടെയുള്ള മസ്ജിദുകള്‍ നിര്‍മ്മിക്കുന്നതില്‍ രാഷ്ട്രം ശ്രദ്ധ പുലര്‍ത്തി. നബി തിരുമേനി (സ) പറഞ്ഞു "അല്ലാഹുവിന്റെ പ്രീതി കാംക്ഷിച്ചു കൊണ്ട് ആരെങ്കിലും ഒരു മസ്ജിദ് പണിതാല്‍ അല്ലാഹു അയാള്‍ക്ക്‌ സ്വര്‍ഗ്ഗത്തില്‍ അത് പോലെയുള്ളതൊന്നു പണിതു കൊടുക്കും (ബുഖാരി മുസ്‌ലിം) . വര്‍ഗ്ഗം..., മതം, ദേശം, ഭാഷ മുതലായ വിബിന്നമായിരിക്കെ തന്നെ വ്യത്യസ്ത ജന വിഭാഗങ്ങല്‍ക്കിടയിലെ സഹവര്‍ത്തിത്വത്തിന്നും സഹിഷ്ണുതക്കും ഉത്തമ സാകഷ്യമായിക്കൊണ്ട് രാജ്യം എല്ലാ ജന വിഭാഗങ്ങള്‍ക്കും സംരക്ഷണം നല്‍കുന്നു. അത് പോലെ ആതുരാലയങ്ങള്‍ സ്ഥാപിക്കുകയും രോഗ പ്രതിരോധ മാര്‍ഗങ്ങളും മാനുഷികാരോഗ്യതിന്റെ അത്യുന്നത നിലവാരതിലെക്കെത്തുന്നതിനുള്ള വഴികളും ഒരുക്കുകയും ചെയ്തിരിക്കുന്നു.

രാഷ്ട്രം ഉയര്‍ന്ന സാമ്പത്തിക പുരോഗതി കൈവരിച്ചു. ഒരു ജന വിഭാഗത്തിന്റെയും രാജ്യത്തിന്റെയും പരിശ്രമങ്ങള്‍ ഘോഷിച്ചു കൊണ്ട് ഭംഗിയില്‍ വിളങ്ങുന്ന പച്ച തുരുത്തായി ഒട്ടേറെ മരുഭൂമികള്‍ മാറിക്കഴിഞ്ഞു. ഭദ്രമായ സാമ്പത്തിക അടിത്തറയും സമാധാന സുരക്ഷിതത്വവും അനുഭവിക്കുന്നതിനാല്‍ പല അന്താരാഷ്‌ട്ര നിക്ഷേപക്കമ്പനികളുടെയും ശ്രദ്ധാ കേന്ദ്രമാക്കിയിരിക്കുന്നു നമ്മുടെ രാജ്യം.

യു എ ഇ സമര്‍പ്പിക്കുന്ന നിര്മാനതിന്റെയും പുരോഗതിയുടെയും സേവനങ്ങള്‍ സ്വെന്തം പൌരന്മാരില്‍ മാത്രം ഒതുങ്ങുന്നതല്ല. പ്രത്യുത വിദേശ സുഹൃദ് രാജ്യങ്ങള്‍ക്ക് കൂടി അതിന്റെ സഹായ ഹസ്തം ചെന്നെത്തുന്നു. അന്താരാഷ്ട്ര തലത്തിലുള്ള ഔദ്യോഗിക കൂട്ടായ്മകളില്‍ യുഎഇക്ക് വലിയ സ്ഥാനം കൈവന്നിരിക്കുന്നു. തിരുമേനി (സ) പറഞ്ഞു "ജനങ്ങളിലെറ്റവും ഉത്തമന്‍ ജനങ്ങള്‍ക്കെറ്റവും ഉപകാരം ചെയ്യുന്നവനാകുന്നു"

നമ്മുടെ പ്രിയപ്പെട്ട രാജ്യത്ത് ജീവിക്കുമ്പോള്‍ ഇന്ന് നാം അനുഭവിച്ചു കൊണ്ടിരിക്കുന്ന സുരക്ഷയും സുഭിക്ഷതയും നിര്‍ഭയത്വവുമെല്ലാം നമ്മുടെ ഭരണകര്‍ത്താക്കളുടെ കനത്ത പരിശ്രമത്തിന്റെ ഫലമായിട്ടുള്ളതാണ്. മുന്‍ തലമുറ പിന്‍ തലമുറയ്ക്ക് കൈമാരിയിട്ടുള്ളതാണ്. ആത്മാര്‍ഥതയോടെ അത് സംരക്ഷിക്കേണ്ടത് നമ്മുടെ ബാധ്യതയാകുന്നു. അത് നില നില്‍ക്കുവാനും നാം അനുഭവിച്ചത് പോലെ നമ്മുടെ കാല ശേഷം നമ്മുടെ പിന്‍തലമുറക്കാര്‍ക്ക് അനുഭവിക്കാനും നാം അങ്ങേയറ്റം പരിശ്രമിക്കുകയും വേണം.

ഐക്യത്തിന്റെ ഓര്‍മയില്‍ സ്വെദേശത്തിന്റെ പ്രാധാന്യം, അതിനോടുള്ള ബന്ധം, ഭരണ കര്‍ത്താക്കലോടുള്ള കൂറ് മുതലായവ നാം പഠിക്കുന്നു. അത് വഴി രാജ്യ പുരോഗതി മുന്നോട്ടു കുതിക്കുകയും അതിന്റെ ഭദ്രതയും സുരക്ഷയും സമ്പത്തും സംരക്ഷിക്കപ്പെടുകയും ചെയ്യും. ഖുറൈശികള്‍ക്ക് ചെയ്ത അനുഗ്രഹം പരാമര്‍ശിച്ചു അല്ലാഹു പറയുന്നു "അതിനാല്‍ അവര്‍ ഈ മന്ദിരത്തിന്റെ നാഥന്‍ ഇബാദത്ത് ചെയ്യേണ്ടതാകുന്നു. അവര്‍ക്ക് അന്നം നല്‍കി വിശപ്പ്‌ മാറ്റുകയും ശാന്തി ചൊരിഞ്ഞു ഭയ മുക്തരാക്കുകയും ചെയ്ത നാഥന്ന്)

ഈ അനുഗ്രഹങ്ങള്‍ക്ക് അല്ലാഹുവിനു നന്ദി കാണിക്കണം. രാജ്യത്തിന്റെ പുരോഗതിക്കായി പ്രയനതിക്കണം. ഭരണ കര്ത്ഹക്കലോടുള്ള കൂറും സ്നേഹവും പ്രകടിപ്പിക്കുകയും വേണം.

അല്ലാഹു ഈ രാജ്യത്തെയും ജനങ്ങളെയും ഭരണാധികാരികളെയും അനുഗ്രഹിക്കട്ടെ - ആമീന്‍

നബി(സ) തങ്ങള്‍ നെഞ്ച് വരെ നീണ്ട കേശം വളര്‍ത്തിയിരുന്നു




ഈയ്യിടെ ചില മെയിലുകള്‍ കാണാന്‍ ഇടയായി ദീനുല്‍ ഇസ്ലാമിനെ കുറിച്ച അന്ജതയും അഹങ്കാരവും സര്‍വോപരി ഇസ്ലാമിക ചിന്ന്നങ്ങളോട് ഉള്ള അനാദരവും അതിലെല്ലാം നിറഞ്ഞു നില്‍ക്കുന്നു ഇത്തരം മെയില്‍ വിടുന്ന ആളുകള്‍ രബ്ബിന്റെ മുന്നില വെറും അസത്യം പ്രചരിപ്പിച്ചതിന് മാത്രമല്ല സമാധാനം പറയേണ്ടി വരിക നൂറു കാണാന്ക്കിനു ആളുകളെ വഴി പിഴപ്പിച്ചതിനും നരകത്തിലേക്ക് തള്ളി വിടുന്നതിനും ശരിക്കും കയ്യും കെട്ടി സമാധാനം പറയേണ്ടി വരും

അക്കൂട്ടത്തില്‍ മറ്റൊരു ഒരു മെയില്‍ കിട്ടി അത് ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ വല്ലാത്ത റാഹതാണ് നിരീക്ഷകന് ഉണ്ടാക്കിയത്

ആ മെയിലില്‍ അബുദാബിയിലെ മഹാനായ അഹ്മദ് മുഹമ്മദ്‌ അല്ഖസ്രാജിയുടെ കയ്യിലുള്ള തിരുകേശം വ്യാജമാണെന്ന് തെളിയിക്കാന്‍ വേണ്ടി ൭൫ ഓളം സെന്റീ മീറ്റര്‍ വലിപ്പമുള്ള ഒരു മുടി ഒരാളുടെ തലയില്‍ വെച്ചാല്‍ എത്ര നീളം ഉണ്ടാവുമെന്ന് ചിത്ര സഹിതം കൊടുത്തിരിക്കയാണ് അതില്‍ ഖസ്രജിയുടെ കയ്യിലെ തിരുകേശം അയാളുടെ നെഞ്ച് വരെ നീണ്ടു കിടക്കുന്ന ചിത്രം വളരെ വെക്തമായി കാണാം കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ ഇത്തരം ഒരു മുടി നബി (സ) വെച്ചിട്ടുണ്ടാവില്ല എന്ന് തോന്നുന്ന രീതിയില്‍ ആണ് അത് അവതരിപ്പിചിരികുന്നത്. ആ ഫോട്ടോ താഴെ കൊടുക്കുന്നു



എന്നാല്‍ ഈ ഫോട്ടോ കണ്ടതോടെ നിരീക്ഷകന്റെ അവസാനത്തെ സംശയവും തീര്‍ന്നിരികയാണ്..! ആദ്യം നിരീക്ഷകന്‍ ഇവരുടെ കുപ്രച്ചരണത്തില്‍ പെട്ട് കരുതിപ്പോയത്‌ ആ കസ്രജിയുടെ കയ്യിലുള്ള തിരുകേശം ഇതിലും എത്രയോ നീളം വരുമെന്നായിരുന്നു

പക്ഷെ വഹാബി മൌലവിമാരുടെ” ശാസ്ത്രീയമായ” രീതിയില്‍ ഫോട്ടോ സഹിതം വിശദീകരിച്ച മെയില്‍ വന്നതിനു ശേഷം നിരീക്ഷകന്റെ അവസാനത്തെ സംശയത്തിനും നിവാരണം ആയിരിക്കയാണ്

എന്ത് കൊണ്ടെന്നല്ലേ?

പറയാം

മഹാന്മാരായ മുഹദ്ധിസുകള്‍ തിരു കേശത്തെ വിശദീകരിച്ച കൂട്ടത്തില്‍ നബി (സ) യുടെ തിര്കേശം പിരടിയെക്കളും നീണ്ടു നെഞ്ച് വരെ താഴ്ന്നു കിടന്നിരുന്നു എന്ന ഹദീസ് തന്നെ ഉദ്ധരിക്കുന്നത് കാണുക

قال البغوي رحمه الله في شرح السنة 389\9

أَخْبَرَنَا أَبُو مُحَمَّدٍ الْجَوْزَجَانِيُّ ، أَخْبَرَنَا أَبُو الْقَاسِمِ الْخُزَاعِيُّ ، أَخْبَرَنَا الْهَيْثَمُ بْنُ كُلَيْبٍ ، حَدَّثَنَا أَبُو عِيسَى ، حَدَّثَنَا مُحَمَّدُ بْنُ يَحْيَى بْنِ أَبِي عُمَرَ الْمَكِّيُّ ، حَدَّثَنَا سُفْيَانُ بْنُ عُيَيْنَةَ ، عَنِ ابْنِ أَبِي نَجِيحٍ ، عَنْ مُجَاهِدٍ ، عَنْ أُمِّ هَانِئٍ بِنْتِ أَبِي طَالِبٍ ، قَالَتْ : قَدِم رَسوُلُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَكَّةَ قَدْمَةً وَلَهُ أَرْبَعُ غَدَائِرَ قَالَ أَبُو عِيسَى : هَذَا حَدِيثٌ حَسَنٌ

ഒന്ന് ):ഇമാം ബഗവി (റ) തന്റെ ശറഹുസ്സുന്നയില്‍ ഉമ്മു ഹാനീ (റ)ഇല്‍ നിന്ന് ഉദ്ധരിക്കുന്നു (ഉമ്മു ഹാനീ എന്നവര്‍ അബുതാലിബിന്റെ പുത്രി ആണ് മഹാനായ അലി (റ) ന്റെ സഹോദരി ) അവര്‍ പറയുന്നു: നബി (സ) മക്ക ഫത്ഹിന്റെ ദിവസം മക്കയില്‍ വരുമ്പോള്‍ അവിടുത്തെ തിരു ശിരസ്സില്‍ നെഞ്ഞിലേക്ക് ഇറങ്ങി നില്‍ക്കുന്ന നാലു മുടി കെട്ടുകള്‍ ഉണ്ടായിരുന്നു… അബു ഈസ തുര്മുദി (റ) ഈ ഹദീസ് ഹസനാണെന്ന് പറഞ്ഞിട്ടുണ്ട്

قال في سنن ا بي داود

حدثنا النفيلي ثنا سفيان عن ابن أبي نجيح عن مجاهد قال قالت أم هانىء

: قدم النبي صلى الله عليه و سلم إلى مكة وله أربع غدائر تعني عقائص .

قال الألباني : صحيح

രണ്ടു) അബു ദാവൂദ് ഉമ്മു ഹാനീ (റ)ഇല്‍ നിന്ന് ഉദ്ധരിക്കുന്നു : നബി (സ) മക്ക ഫത്ഹിന്റെ ദിവസം മക്കയില്‍ വരുമ്പോള്‍ അവിടുത്തെ തിരു ശിരസ്സില്‍ നെഞ്ഞിലേക്ക് ഇറങ്ങി നില്‍ക്കുന്ന നാലു മുടി കെട്ടുകള്‍ ഉണ്ടായിരുന്നു

സലഫി ചിന്ടഗതിക്കാരനായ അല്‍ബാനി പോലും ഈ ഹദീസ് സഹീ ഹ് ആണെന്ന് പറയുന്നു

ഇബ്നു അബെ ശൈബയും സുനന് ഇബ്നു മാജയും മറ്റു മുഹദ്ദിസുകളും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്

ഇനി വഹാബികള്‍ക്കും ജമാഅത്ത് കാര്‍ക്കും സീകര്യനായ ഇബ്നുല്‍ കയ്യിം തന്റെ സാദുല്‍ മആദില്‍ പറയുന്നത് ഒന്ന് കണ്ണ് തുറന്നു നോക്കുക വിമര്‍ശകരെ
قال ابن القيم في زاد المعاد في الفطرة وتباعها 167\1
وَكَانَ يُحِبّ التّرَجّلَ وَكَانَ يُرَجّلُ نَفْسَهُ تَارَةً وَتُرَجّلُهُ عَائِشَةُ تَارَةً . وَكَانَ شَعْرُهُ فَوْقَ الْجُمّةِ وَدُونَ الْوَفْرَةِ وَكَانَتْ جُمّتُهُ تَضْرِبُ شَحْمَةَ أُذُنَيْهِ وَإِذَا طَالَ جَعَلَهُ غَدَائِرَ أَرْبَعًا قَالَتْ أُمّ هَانِئٍ قَدِمَ عَلَيْنَا رَسُولُ اللّهِ صَلّى اللّهُ عَلَيْهِ وَسَلّمَ مَكّةَ قَدْمَةً وَلَهُ أَرْبَعُ غَدَائِرَ وَالْغَدَائِرُ الضّفَائِرُ وَهَذَا حَدِيثٌ صَحِيحٌ .

: നബി (സ) മുടി ചീകി വെക്കല്‍ ഇഷ്ടാപെട്ടിരുന്നു ചിലപ്പോള്‍ സ്വയം ചീകി വെക്കും മറ്റു ചിലപ്പോള്‍ ആയിഷ (റ) ചീകി കൊടുക്കും അവിടുത്തെ തിരു കേശം തോള്‍ വരെയും ചെവികുറ്റി വരെ യും ഉണ്ടാവാറുണ്ട് ഇരു ചെവി കുറ്റികള്‍ വരെ ചേര്‍ന്ന് നിക്കുന്ന തിരുകേശം ഉണ്ടാവാറുണ്ട് അതിനെക്കാളും കൂടുതല്‍ അവിടുത്തെ തിരുകേശം നീണ്ടു പോയാല്‍ പ്രവാചകന്‍ ആ കേശത്തെ നെഞ്ഞിലേക്ക് ഇറങ്ങി നില്‍ക്കുന്ന രൂപത്തില്‍ നാലു ഇതളുകള്‍ ആക്കി മുടഞ്ഞി ഇടാരുണ്ടായിരുന്നു .. ഈ ഹദീസ് സഹീ ഹ് ആണ് (ഇബ്നുല്‍ ഖയ്യിം സാദുല്‍ മആദ്)

ഇനി എസ്കെക്കാര്‍ ഇതൊക്കെ വഹാബി പണ്ഡിതര്‍ അല്ലെ അവരല്ലേ ഈ ഹദീസ് സഹീ ഹ് ആക്കിയിട്ടുള്ളൂ എന്ന് പറഞ്ഞു ഇതു തള്ളാന്‍ വരട്ടെ ,,

ഇനി പറയാന്‍ പോവുന്നത് ഹദീസ് ലോകത്തെ മുടി ചൂടാ മന്നനായ അല്ലാമ: ഇബ്നു ഹജരില്‍ അസ്ഖലാനി (റ) തങ്ങളുടെ സാക്ഷ്യമാണ് സനദ് ഇല്ലാത്ത വര്‍ത്തമാനമല്ല മഹന്‍ അവര്‍കള്‍ തന്റെ വിഖ്യാധമായ ഫത്ഹുല്‍ ബാരിയില്‍ പറയുന്നു :

وَرَوَى أَبُو دَاوُدَ وَالتِّرْمِذِيّ مِنْ حَدِيث أُمّ هَانِئ قَالَتْ : ” رَأَيْت رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ وَلَهُ أَرْبَع غَدَائِر ” وَرِجَاله ثِقَات

അബു ദാവൂദും തിര്മുദിയുംഉമ്മു ഹാനീ (റ) ഇല്‍ നിന്ന് യോഗ്യരായ പരമ്പര വഴി മഹതി അവര്‍കള്‍ നബി (സ) മക്കയില്‍ വരുമ്പോള്‍ അവിടുത്തെ തിരു ശിരസ്സില്‍ നെഞ്ഞിലേക്ക് തൂങ്ങി കിടക്കുന്ന നാലു മുടി ക്കെട്ടുകള്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട് ( ഫത് ഹുല്‍ ബാരി ബാബു സിഫതി ന്നബിയ്യി )

വീണ്ടു മഹാന്‍ തന്നെ പറയട്ടെ :

كَمَا أَخْرَجَ أَبُو دَاوُدَ وَالتِّرْمِذِيّ بِسَنَدٍ حَسَن مِنْ حَدِيث أُمّ هَانِئ قَالَتْ : ” قَدِمَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ مَكَّة وَلَهُ أَرْبَع غَدَائِر ” وَفِي لَفْظ ” أَرْبَع ضَفَائِر ” وَفِي رِوَايَة اِبْن مَاجَهْ ” أَرْبَع غَدَائِر يَعْنِي ضَفَائِر “

: അബൂ ദാവൂദും തിര്മുദിയും ഹസനായ സനദ് സഹിതം ഉമ്മു ഹാനീ(റ) നബി (സ) മക്കയില്‍ വരുമ്പോള്‍ അവിടുത്തെ തിരു ശിരസ്സില്‍ നെഞ്ഞിലേക്ക് തൂങ്ങി കിടക്കുന്ന നാലു മുടി ക്കെട്ടുകള്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട് (ഫത് ഹുല്‍ ബാരി ബാബു തല്ബീദ് )

( فتح الباري باب التلبيد)

ഇതു വരെ മഹതി ഉമ്മു ഹാനീ (റ) ന്റെ രിപോര്ട്ടയിരുന്നു ഇനി നബി (സ) ക്ക് പത്തു വര്ഷം ഖിദ്മത്ത് ചെയ്ത മഹാനായ അനസ് (റ) തന്നെ പറയുന്നത് കാണുക

ഇമാം തബ്രാനി തന്റെ കിത്താബു സഗീരില്‍ റിപ്പോര്‍ട്ട് ചെയ്താണിത് അനസ് (റ) പറയുന്നു

ഇമാം ഇബ്നു ഹൈസം (ര)തന്റെ മജ്മ ഉല്‍ സവാഇദില്‍ ബഹുമാന സ്വഹാബി അനസ് (ര) ഉദ്ധരിക്കുന്നു

وعن أنس بن مالك قال: كانت للنبي صلى الله عليه وسلم أربع ضفائر في رأسه. رواه الطبراني في الصغير ورجاله ثقات.

നബി (സ) ക്ക് അവിടുത്തെ തിരു ശിരസ്സില്‍ നെഞ്ഞിലേക്ക് ഇറങ്ങി ക്കിടക്കുന്ന വിധത്തിലുള്ള നാല് മുടിക്കെട്ടുകള്‍ ഉണ്ടായിരുന്നു

ഇമാം തബ്രാനി തന്റെ കിത്താബു സഗീരില്‍ റിപ്പോര്‍ട്ട് ചെയ്താണിത്

ഇനി നബി (സ) തങ്ങളെ പ്രിയ പത്നി ഉമ്മു സലമ: ബീവി ആണ് പറയുന്നത് അല്‍ വാഖിദി തന്റെ അല്‍ മഗാസിയില്‍ പറയുന്നത് കാണൂ

قال: وحدثني علي بن يزيد، عن أبيه، عن عمته، عن أم سلمة زوج النبي صلى الله عليه وسلم قالت: ضفرت رأس النبي صلى الله عليه وسلم بذي الحليفة أربع ضفائر، فلم يحله حتى فتح مكة ومقامه بمكة، حتى حين أراد أن يخرج إلى حنين حله وغسلت رأسه بسدر.

ദുല്‍ ഹുലൈഫയില്‍ നിന്ന് ഞാന്‍ നബി (സ) തങ്ങള്‍ക്കു അവിടുത്തെ തിരു കേശം നെഞ്ഞിലേക്ക് തൂങ്ങി കിടക്കുന്ന രീതിയില്‍ നാല് ഇതളു കളാക്കി മുടഞ്ഞിട്ടു കൊടുത്തിരുന്നു ആ മുടികെട്ടു മക്ക ഫത് ഹു ആവുന്നത് വരെയും മക്കയില്‍ നില്‍ക്കുന്ന സമയത്തും അവിടുന്ന് അഴിചിട്ടുണ്ടയിരുന്നില്ല അങ്ങിനെ ഹുനൈന്‍ യുദ്ധത്തിലേക്ക് പുറപ്പെടാന്‍ ഉദ്ധേഷിച്ചപ്പോള്‍ ആ മുടികെട്ടു കഴിച്ചു ഞാന്‍ അവിടുത്തെ ശിരസ്സ്‌ താളി ഉപയോഗിച്ച് കഴുകി കൊടുക്കുകയും ചെയ്തു

നബി (സ) തങ്ങള്‍ക്കു ചെവി ക്കുറ്റി വരെ ക്കും പിരടി വരേയ്ക്കും മുടി ഉണ്ടായിരുന്നു എന്ന ഹദീസുകളൊക്കെ വിശകലനം ചെയ്തു കൊണ്ട് മഹാനായ ഇബ്നു ഹജരില്‍ അസ്ഖലാനി (റ) പറയുന്നത് കാണുക :
وَمَا دَلَّ عَلَيْهِ الْحَدِيث مِنْ كَوْن شَعْره صَلَّى اللَّه عَلَيْهِ وَسَلَّمَ كَانَ إِلَى قُرْب مَنْكِبَيْهِ كَانَ غَالِب أَحْوَاله ، وَكَانَ رُبَّمَا طَالَ حَتَّى يَصِير ذُؤَابَة وَيَتَّخِذ مِنْهُ عَقَائِص وَضَفَائِر كَمَا أَخْرَجَ أَبُو دَاوُدَ وَالتِّرْمِذِيّ بِسَنَدٍ حَسَن مِنْ حَدِيث أُمّ هَانِئ قَالَتْ : ” قَدِمَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ مَكَّة وَلَهُ أَرْبَع غَدَائِر ” وَفِي لَفْظ ” أَرْبَع ضَفَائِر ” وَفِي رِوَايَة اِبْن مَاجَهْ ” أَرْبَع غَدَائِر يَعْنِي ضَفَائِر ” وَالْغَدَائِر بِالْغَيْنِ الْمُعْجَمَة جَمْع غَدِيرَة بِوَزْنِ عَظِيمَة ، وَالضَّفَائِر بِوَزْنِهِ . فَالْغَدَائِر هِيَ الذَّوَائِب وَالضَّفَائِر هِيَ الْعَقَائِص ، فَحَاصِل الْخَبَر أَنَّ شَعْره طَالَ حَتَّى صَارَ ذَوَائِب فَضَفَّرَهُ أَرْبَع عَقَائِص ، وَهَذَا مَحْمُول عَلَى الْحَال الَّتِي يَبْعُد عَهْده بِتَعَهُّدِهِ شَعْره فِيهَا وَهِيَ حَالَة الشُّغْل بِالسَّفَرِ وَنَحْوه وَاَللَّه أَعْلَم . ( فتح الباري باب التلبيد)

ഹദീസില്‍ നബി (സ) തങ്ങളുടെ കേശം പിരടിയോടു അടുത്ത് കിടക്കാരുണ്ടായിരുന്നു എന്ന് വന്നത് ആ അവസ്ഥയിലായിരുന്നു മിക്കവാറും സമയം എന്ന് വെക്കണം ചിലപ്പോള്‍ പിരടിയെക്കളും നീളത്തില്‍ പ്രവാചകന്റെ തിരുകേശം നീളുകയും അതിനെ മുടഞ്ഞിടപ്പെട്ട മുടിക്കെടുകലാക്കി വെക്കാറും ഉണ്ടായിരുന്നു ഇമാം അബൂടവൂടും തുര്മുടിയും ഹസനായ സനദ് സഹിതം ഉമ്മു ഹാനി (റ) ഇല്‍ നിന്ന് ഉദ്ധരിച്ചത് പോലെ :നബി (സ) മക്കയില്‍ വരുമ്പോള്‍ അവിടുത്തെ തിരു ശിരസ്സില്‍ നെഞ്ഞിലേക്ക് തൂങ്ങി കിടക്കുന്ന നാലു മുടി ക്കെട്ടുകള്‍ ഉണ്ടായിരുന്നു എന്ന് ”… ചുരുക്കത്തില്‍ പ്രവാചകന്റെ തിരുകേശം മുടഞ്ഞിടാന്‍ പാകത്തിലുള്ള മുടിക്കെട്ടുകള്‍ ആക്കി വെക്കാന്‍ പറ്റുന്ന രീതിയില്‍ നല്ലത് പോലെ നീണ്ടു കിടന്നിരുന്നു ,നബി തങ്ങള്‍ ഈ രൂപത്തില്‍ മുടി മുടഞ്ഞിടാരുല്ലത് മുടി കാര്യമായി ശ്രദ്ദിക്കാന്‍ സാദിക്കാത്ത യാത്ര വേളകളില്‍ ആയിരുന്നു

(ഫത് ഹുല്‍ ബാരി ബാബു തല്ബീദ്)

ഇവിടെ നബി തങ്ങള്‍ക്കു ശിരസ്സില്‍ നെഞ്ഞിലേക്ക് തൂങ്ങി കിടക്കുന്ന നാലു മുടി കെട്ടുകള്‍ ഉണ്ടായിരുന്നു എന്നതിന് മൂന്നു സ്വഹാബികളുടെ സാക്ഷ്യമാണ് നാം കണ്ടത് ഉമ്മു ഹാനീ (ര) ഉമ്മു സലമ ബീവി ,അനസ് (ര) തുടങ്ങിയവര്‍

അതിനു ഇബ്നു ഹജരില്‍ അസ്ഖലാനി തങ്ങളെ പോലുള്ളവരുടെ ക്ലീന്‍ സര്‍ട്ടിഫിക്കറ്റും നാം കണ്ടു കഴിഞ്ഞു

ഇനി നമുക്ക് നോക്കാനുള്ളത് ഈ ഹദീസില്‍ പറഞ്ഞ അല്‍ഗദാഇര്‍…എന്നതിന് നെഞ്ഞിലേക്ക് തൂങ്ങി കിടക്കുന്ന മുടിക്കെട്ടുകള്‍ എന്ന്നു ആരാണ് അര്‍ഥം നല്‍കിയത് എന്നാണ് അതുംകൂടി നോക്കാം

لسان العرب – ابن منظور ]

الكتاب : لسان العرب

المؤلف : محمد بن مكرم بن منظور الأفريقي المصري

والغَدائِرُ الذوائب واحدتها غَدِيرة قال الليث كل عَقِيصة غَدِيرة والغَدِيرتان الذُّؤابتان اللتان تسقطان على الصدر….. وفي صفته صلى الله عليه وسلم قَدِمَ مكّة وله أَربعُ غَدائِرَ هي الذوائب واحدتها غَدِيرة

_(الكتاب : تاج العروس من جواهر القاموس(

المؤلف : محمّد بن محمّد بن عبد الرزّاق الحسيني ،

أبو الفيض ، الملقّب بمرتضى ، الزَّبيدي

تحقيق مجموعة من المحققين
والغَديرَتانِ : الذُؤابَتانِ اللَّتَان تَسْقُطَان على الصَّدْرِ ، ج غَدائِرُ

ലിസാനുല്‍ അറബില്‍ ഗദീര്‍ വിശദീകരിച്ചു നബി (സ) തങ്ങള്‍ക്കു നാലു ഗദീര്‍ ഉണ്ടായിരുന്നു എന്നും സ്മരിക്കുന്നു

രണ്ടു ഗദീര്‍ എന്നാല്‍ നെഞ്ഞിലേക്ക് ഇറങ്ങി നില്‍ക്കുന്ന രണ്ടു മുടി ക്കെട്ടുകള്‍ എന്നാണ്

അപ്പോള്‍ നാലു ഗദീര്‍ എന്നാല്‍ നെഞ്ഞിലേക്ക് ഇറങ്ങി നില്‍ക്കുന്ന നാലു മുടി ക്കെട്ടുകള്‍ എന്നാണ്

ഇനി പ്രധാനപ്പെട്ട ചില കാര്യങ്ങളാണ്‌ ഇവിടെ വെക്കാന്‍ പോകുന്നത്

ഒന്നാമതായി, നബി(സ) തന്റെ തിരുകേശം വെട്ടിക്കളയുകയോ ഹജ്ജിലോ ഉമ്രക്കോ അല്ലാതെ മുണ്ഡനം ചെയ്യാറുമില്ല

എന്ന് പണ്ഡിതര്‍ വെക്തമാക്കിയിട്ടുണ്ട്

അത് കാണുക ഇബ്ന്ല്‍ ഖയ്യിം തന്റെ സാദുല്‍ മ ആദില്‍ പറയുന്നത് കാണുക

وَكَانَ هَدْيُهُ فِي حَلْقِ الرّأْسِ تَرْكَهُ كُلّهُ أَوْ أَخْذَهُ كُلّهُ وَلَمْ يَكُنْ يَحْلِقُ بَعْضَهُ وَيَدَعُ بَعْضَهُ وَلَمْ يُحْفَظْ عَنْهُ حَلْقُهُ إلّا فِي نُسُكٍ . നബി (സ) തങ്ങളുടെ തിരു കേശത്തില്‍ ഉള്ള മാതൃക ഒന്നുകില്‍ മുഴുവന്‍ കളയുക അല്ലെങ്കില്‍ തീരെ വെട്ടാതെയും കളയാതെയും മുഴുവന്‍ വിട്ടേക്കുക ഇതായിരുന്നു , നബി (സ) ഹജ്ജിനോ ഉമ്രക്കോ അല്ലാതെ മുടി കളഞ്ഞതായി സ്ഥിരീകരിക്കപ്പെട്ടിട്ടുമില്ല ഈ വിഷയം വേറെയും പലര്‍ പറഞ്ഞിട്ടുണ്ട്
രണ്ടാമതായി:
ഹിജ്രക്ക് ശേഷം നബി (സ) മൂന്നു പ്രവശ്യമാല്ലാതെ തിരു കേശം കളഞ്ഞിട്ടില്ല
എന്ന് ഇമാം നവവി (ര) പറയുന്നത് കാണുക

قال الإمام النووي: (هذا، ولم يحلق النبي صلى الله عليه وسلم رأسه (أي بالكلية) في سني الهجرة إلا عام الحديبية ثم عام عمرة القضاء ثم عام حجة الوداع).( الكتاب : موسوعة الدفاع عن رسول الله صلى الله عليه وسلم31\2)

“ഹിജ്രക്ക് ശേഷം മൂന്നു പ്രാവശ്യം മാത്രമാണ് മുടി എടുതതത് ഒന്ന്, ഹുദൈബിയ്യ സന്ധി നടന്ന വര്‍ഷത്തില്‍ ഹുദൈബിയ്യയില്‍ വെച്ച് , രണ്ടു അടുത്ത വര്ഷം ഏഴിന് ഉമ്രതുല്‍ കദാ ഇല്‍ വെച്ച് , മൂന്നു ഹജ്ജത്തുല്‍ വദാഇല്‍ വെച്ച് ,ഉമ്രതുല്‍ ജിഉരാനയില്‍ നബി (സ) തങ്ങള്‍ തന്റെ മുടി കളഞ്ഞിട്ടില്ല

മൂന്നാമതായി : നബി (സ) എത്ര പ്രാവശ്യം ആണ് ഹിജ്രക്ക് ശേഷം ഹജ്ജും ഉംറയും ചെയ്തത്? എന്നുള്ളതാണ് ഹജ്ജു ഒരു പ്രാവശ്യമാണ് ചെയ്തതെങ്കില്‍ നാലു പ്രാവശ്യം ഉമ്രക്കു ഇഹ്റാം ചെയ്തിട്ടുണ്ട് പക്ഷെ മൂന്നെണ്ണം മാത്രമേ ചെയ്യാന്‍ കഴിഞ്ഞിള്ളൂ

ഹിജ്രക്ക് ശേഷം ആദ്യമയി നബി (സ) യും സ്വഹാബികളും ഉമ്ര ചെയ്യാന്‍ തീരുമാനിച്ചു മക്കക്കടുത്ത ഹുദൈബിയ്യയില്‍ എത്തിയപ്പോള്‍ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞു ഖുറൈശികള്‍ അവിടെ വെച്ച് തടഞ്ഞു അത് ഹിജ്ര ആറാം വര്‍ഷത്തിലയിരുന്നു അത് കാരണം ആ ഉമ്ര ആ വര്ഷം ചെയ്യാന്‍ കഴിഞ്ഞില്ല

പിന്നീടുഅടുത്ത വര്ഷംആണ് ( ഹിജ്ര എഴാം വര്‍ഷത്തില്‍) ഉമ്രതുല്‍ കദാ എന്ന പേരില്‍ അറിയപ്പെട്ടആ ഉമ്ര നബി(സ) യും സ്വഹാബികളും ചെയ്തത് ഈ ഉമ്രയാണ് ഹിജ്രക്ക് ശേഷം നബി(സ) യും സ്വഹാബികളും ആദ്യമയി ചെയ്യുന്ന ഉമ്ര

രണ്ടാമതായി: നബിയും സ്വഹാബികളും ഉമ്ര ചെയ്തത് ഉമ്രതുല്‍ ജിഉരാനയാണ് അത് മക്ക ഫതഹിന്റെ ശേഷമാണു

മക്ക ഫത്ഹു നടന്നത് ഹിജ്ര എട്ടിലാണ് അതെ വര്‍ഷത്തില്‍ തന്നെയാണ് ഈ ഉംറയും ചെയ്തത്

മൂന്നാമതായി ഉമ്ര ചെയ്തത് ഹജ്ജത്തുല്‍ വദാ ഇന്റെ ദിവസം ചെയ്ത ഉമ്രയാണ് അത് ഹിജ്ര പത്തിലാണ് ഈ ഉമ്രകളെല്ലാം ചെയ്തത് ദുല്‍ കാദ് മാസത്തിലാണ്
നാലാമതായി :
എത്ര പ്രാവശ്യമാണ് നബി (സ) മൊത്തത്തില്‍ മക്കയിലേക്ക് വന്നത് എന്നതാണ്

നബി (സ) തങ്ങള്‍നാലു പ്രാവശ്യം

മക്കയിലേക്ക് വന്നിട്ടുണ്ട്

ഒന്ന്: ഉമ്രതുല്‍ കദാ ഇല്‍ ,രണ്ടു: മക്ക ഫതഹില്‍ അന്ന് അവിടുന്ന് ഉമ്ര ചെയ്തില്ല തവാഫ് മാത്രമാണ് ചെയ്തത് ,മൂന്ന : ഉമ്രതുല്‍ ജിഉരാനയില്‍ ,നാലു :ഹജ്ജത്തുല്‍ വദാ ഇല്‍ ,

ഇനി നമുക്ക് നോക്കാനുള്ളത് ഹിജ്ര കഴിഞ്ഞതിനു ശേഷം എത്രാം വര്‍ഷത്തിലാണ് നബി (സ) ആദ്യമായി മുടി കളഞ്ഞത് എന്നാണ്,

നിസ്സംശയം നമുക്ക് പറയാം ഹിജ്ര ആറാം വര്‍ഷത്തിലാണ് ആദ്യമായി നബി (സ) മുടി

എടുത്ത് എന്ന് അത് ഹുദൈബിയ്യ യില്‍ വെച്ചായിരുന്നു ,മക്ക മുശ്രിക്കുകള്‍ മക്കയില്‍

കടക്കാന്‍ നബിയും സ്വഹാബികളെയും അനുവദിക്കാത്ത വര്‍ഷമായിരുന്നു അത് .


അന്ന് ഹുദൈബിയ്യയില്‍ വെച്ച് നബിയും സ്വഹാബികളും അറവു നടത്തുകയും മുടി എടുക്കുകയും ചെയ്തു അന്നത്തെ സമ്പവ വികാസങ്ങള്‍ മുശ്രിക്കായ ഉര്‍വത് ബ്നു മസൂദ് തന്നെ വിവരിച്ചത് കാണാം നബി(സ) കാര്‍ക്കിച്ചു തുപ്പിയാല്‍ പോലും സ്വഹാബികള്‍ നിലത്തു വീഴാന്‍ അനുവദിച്ചിരുന്നില്ല എന്നും നബി(സ) വുദു എടുത്ത വെള്ളം കൈക്കലാക്കാന്‍ അവര്‍ യുദ്ധം വരെ നടത്താന്‍ തയ്യാറായിരുന്നു എന്നും അയാള്‍ സാകഷ്യ പ്പെടുത്തിയിട്ടുണ്ട് അത്തരം സന്ദര്‍ഭത്തില്‍ നബി (സ) തന്റെ തിരു കേശം കളഞ്ഞാല്‍ അത് അവര്‍ കൈവശപ്പെടുത്താതെ കുഴിച്ചിടുകയായിരുന്നു എന്ന് ബുദ്ദി നഷ്ട്ട പെട്ടവരെ കരുതുകയുള്ളൂ

എങ്കില്‍ ആറു വര്ഷം കളയാതെ വെച്ചിരുന്ന തിരു കേശമാണ് പ്രവാചകന്‍ അന്ന് കളഞ്ഞത് എന്നുറപ്പാണല്ലോ അങ്ങിനെ എങ്കില്‍ ആ തിരുകേശത്തിന്റെ വലിപ്പം എത്ര ഉണ്ടാവുമെന്ന് ഒന്ന് സങ്കല്പിച്ചു നോക്കൂ എസ്കെക്കരാ, വഹാബീ മൌദൂടികളെ ,ബോദം കെടാതെ സൂക്ഷിക്കണം എന്ന് മാത്രമേ പറയാനുള്ളൂ , നബി (സ) യുടെ തിരുകേശം അളക്കാന്‍ സ്കെയില്‍ ഉപയോഗിക്കുന്ന നിങ്ങള്‍ ഒന്ന് മനസ്സില്‍ അന്ന് ഹുദൈബിയ്യയില്‍ കല്ഞ്ഞെടുത്ത തിരുകേശത്തിന്റെ വലിപ്പമൊന്നു അളന്നു നോക്കൂ

രണ്ടാമതായി

നബി (സ) തങ്ങള്‍ തിരു കേശം കളഞ്ഞത് അടുത്ത വര്ഷം അഥവാ ഹിജ്ര എഴാം വര്‍ഷത്തിലാണ് ഉമ്രതുല്‍ കദാ ഇല്‍ ആണത് അത് മര്‍വയില്‍ വെച്ച് കൊണ്ടാണ് പിന്നീടു നബി (സ) മക്കയില്‍ വന്നത് മക്ക ഫതഹിന്റെ ദിനത്തിലാണ് അന്ന് നബി (സ) തങ്ങള്‍ ഉമ്ര ചെയ്തിരുന്നില്ല വെറും തവാഫ് മാത്രമാണ് ചെയ്തത് അന്ന് മുടി എടുക്കേണ്ട കാര്യവുമില്ല അന്ന് നബി (സ) മക്കയില്‍ വന്നപ്പോള്‍ ഉള്ള കാഴ്ചയാണ് മഹതി ഉമ്മു സലമ ബീവിയും ഉമ്മു ഹാനീ ബീവിയും (ര) നമുക്ക് പറഞ്ഞു തന്നത് അഥവാ നബി (സ) മക്കയില്‍ വരുമ്പോള്‍ നെഞ്ഞിലേക്ക് തൂങ്ങി ക്കിടക്കുന്ന രീതിയില്‍ നാലു മുടി ക്കെട്ടുകള്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞത്

മൂന്നാമതായി പ്രവാചകര്‍ (സ) തന്റെ തിരുകേശം കളഞ്ഞത് ഹജ്ജത്തുല്‍ വദാഇലാണ് അതിനിടക്ക് തിരുകേശം കളഞ്ഞിട്ടില്ല എന്നാണ് ഇമാം നവവി (ര) പോലയൂള്ളവര്‍ പറയുന്നത് മക്ക ഫത്ഹിനു ശേഷം ചെയ്ത ഉമ്ര ജി ഉരാനയില്‍ നബി(സ) തന്റെ മുടി കളഞ്ഞിട്ടില്ല എന്നും വെട്ടുകയാണ് ചെയ്തതെന്നും ഉമ്രയില്‍ മുടി വെട്ടല്‍ എന്ന അദ്ധ്യായത്തില്‍ മഹാന്‍ അവര്‍കള്‍ പറയുന്നു .
قال الامام النووي رح في شرح مسلم في باب التقصير في العمرة 349\4
قَوْله : ( قَالَ اِبْن عَبَّاس : قَالَ لِي مُعَاوِيَة : أَعَلِمْت أَنِّي قَصَّرْت عَنْ رَأْس رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ عِنْد الْمَرْوَة بِمِشْقَصٍ ؟ فَقُلْت : لَا أَعْلَم هَذِهِ إِلَّا حُجَّة عَلَيْك )
وَفِي الرِّوَايَة الْأُخْرَى : ( قَصَّرْت عَنْ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ بِمِشْقَصٍ ، وَهُوَ عَلَى الْمَرْوَة ، أَوْ رَأَيْته يُقَصَّر عَنْهُ بِمِشْقَصٍ ، وَهُوَ عَلَى الْمَرْوَة ) . فِي هَذَا الْحَدِيث جَوَاز الِاقْتِصَار عَلَى التَّقْصِير وَإِنْ كَانَ الْحَلْق أَفْضَل ، وَسَوَاء فِي ذَلِكَ الْحَاجّ وَالْمُعْتَمِر ، إِلَّا أَنَّهُ يُسْتَحَبّ لِلْمُتَمَتِّعِ أَنْ يُقَصِّر فِي الْعُمْرَة وَيَحْلِق فِي الْحَجّ لِيَقَع الْحَلْق فِي أَكْمَل الْعِبَادَتَيْنِ ، وَقَدْ سَبَقَتْ الْأَحَادِيث فِي هَذَا . وَفِيهِ أَنَّهُ يُسْتَحَبّ أَنْ يَكُون تَقْصِير الْمُعْتَمِر أَوْ حَلْقه عِنْد الْمَرْوَة لِأَنَّهَا مَوْضِع تَحَلُّله ، كَمَا يُسْتَحَبّ لِلْحَاجِّ أَنْ يَكُون حَلْقه أَوْ تَقْصِيره فِي مِنًى لِأَنَّهَا مَوْضِع تَحَلُّله ، وَحَيْثُ حَلَقَا أَوْ قَصَّرَا مِنْ الْحَرَم كُلّه جَازَ . وَهَذَا الْحَدِيث مَحْمُول عَلَى أَنَّهُ قَصَّرَ عَنْ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ فِي عُمْرَة الْجِعِرَّانَة لِأَنَّ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ فِي حَجَّة الْوَدَاع كَانَ قَارِنًا كَمَا سَبَقَ إِيضَاحه ، وَثَبَتَ أَنَّهُ صَلَّى اللَّه عَلَيْهِ وَسَلَّمَ حَلَقَ بِمِنًى وَفَرَّقَ أَبُو طَلْحَة رَضِيَ اللَّه عَنْهُ شَعْره بَيْن النَّاس ، فَلَا يَجُوز حَمْل تَقْصِير مُعَاوِيَة عَلَى حَجَّة الْوَدَاع. ولا يصح حمله أيضاً على عمرة القضاء الواقعة سنة سبع من الهجرة ، لأن معاوية لم يكن يومئذ مسلماً ، إنما أسلم يوم الفتح سنة ثمان ، هذا هو الصحيح المشهور

മുആവിയ്യ (ര) ഇബ്നു അബ്ബാസ്‌ (ര) നോട് പറയുന്നു നീ അറിഞ്ഞിട്ടില്ലേ ? ഞാന്‍ നബി (സ) തങ്ങളുടെ മുടി (ഉമ്രക്കു ശേഷം ) മര്‍വക്കടുത് വെച്ച് അമ്പിന്റെ പരന്ന മൂര്‍ച്ചയുള്ള ഭാഗം കൊണ്ട് വെട്ടിക്കൊടുതത്?… ഈ ഹദീസ് വിശദീകരിച്ചു മഹാന്‍ പറയുന്നു ഈ ഹദീസില്‍ ഹാജിക്കായാലും ഉമ്രക്കാരന്‍ ആയാലും അവസാനം മുടി വെട്ടല്‍ അനുവദനീയം ആണെന്ന് വരുന്നുണ്ട് മുടി കളയലാണ്‌ ഏറ്റവും ശ്രേഷ്ടമെങ്കിലും ,എങ്കിലും തമത്തൂ ആയി ഇഹ്രാം ചെയ്തവന്‍ ഉമ്ര കഴിഞ്ഞാല്‍ മുടി വെട്ടലും ഹജ്ജു കഴിഞ്ഞാല്‍ മുടി കളയലും സുന്നതുണ്ട് …ഈ ഹദീസില്‍ പറഞ്ഞ മുആവിയ്യ (ര) നബി(സ) തങ്ങളുടെ മുടി വെട്ടി എന്ന് പറഞ്ഞത് ഉമ്രതുല്‍ ജി ഉരാനയിലനെന്നു വെക്കേണ്ടതാണ് കാരണം നബി (സ) ഹജ്ജത്തുല്‍ വദാഇല്‍ ഖാരിന്‍ആയിട്ടാണ് ഇഹ്റാം ചെയ്തത് …ഹിജ്ര എഴാം വര്‍ഷത്തില്‍ നടന്ന ഉമ്രതുല്‍ കദാ ഇലാണ് ഇതെന്നും വെക്കാന്‍ വയ്യ കാരണം മുആവിയ്യ (ര) അന്ന് മുസ്ലിം ആയിട്ടില്ല മഹാന്‍ ഹിജ്ര എട്ടിലാണ് മുസ്ലിമാവുന്നത് ഇതാണ് ഏറ്റവും സീകര്യമായ അഭിപ്രായം ..(ശരഹു മുസ്ലിം )

അപ്പോള്‍ ഹിജ്ര എട്ടാം വര്‍ഷത്തില്‍ നബി (സ) മക്കയിലേക്ക് വരുമ്പോള്‍ അവിടുത്തെ ശിരസ്സില്‍ ഉണ്ടായിരുന്ന നെഞ്ഞിലേക്ക് വീണു കിടന്നിരുന്ന നാലു കേട്ടുകളയുള്ള തിരു കേശം അതെ വര്ഷം രണ്ടു മാസം കഴിഞ്ഞു ചെയ്ത ഉമ്ര ജിഉരാനയില്‍ വെച്ചും മുഴുവന്‍ വടിച്ചു കളഞ്ഞില്ല എന്ന് വെക്തമായി,( നബി (സ) തങ്ങള്‍ മുടി ഹജ്ജിലോ ഉമ്രയിലോ അല്ലാതെ വെട്ടാരോ വടിക്കാരോ ഇല്ല എന്ന അവിടുത്തെ ചര്യ കൂടി നാം മനസ്സിലാക്കുമ്പോള്‍ അവിടുത്തെ തിരു കേശം വീണ്ടും വീണ്ടും വളരാന്‍ തന്നെയാണ് സാധ്യത .) പിന്നെ എന്നാണ് ആ തിരുകേശം മുഴുവന്‍ വടിച്ചു കളഞ്ഞത് സംശയമില്ല ഹജ്ജത്തുല്‍ വദാഇല്‍ തന്നെ അപ്പോഴേക്കും വര്ഷം രണ്ടു വീണ്ടും കൂടി എന്ന് കൂടി നാം മനസ്സിലാക്കണം നബി(സ) ഹിജ്ര എഴില്‍ ഉമ്രതുല്‍ കദാ കഴിഞ്ഞപ്പോള്‍ വടിച്ചു കളഞ്ഞ മുടി ഹിജ്ര എട്ടു ആഴപ്പോഴേക്കും നെഞ്ഞിലേക്ക് വീണു കിടക്കുന്ന രീതിയില്‍ വളര്‍ന്നിട്ടുണ്ടെങ്കില്‍ രണ്ടു വര്ഷം വടിക്കാതെ ഇട്ടാല്‍ എത്ര നീളം കൂടുമെന്ന് ആരെയും പറഞ്ഞറീക്കേണ്ടതില്ല ഇതോടെ വിവരമില്ലാത്ത എസ്കെക്കാരന്‍ നേതാവിന്റെയും ശിങ്കിടി കളുടെയും ചോദ്യം വെറും പൊള്ളയായി ഹജ്ജത്തുല്‍ വദാ ഇല്‍ നബിയുടെ തിരു കേശത്തിന്റെ വലിപ്പം എത്ര ഉണ്ടായിരുന്നു എന്നതും ചെവി ക്കുറ്റിയില്‍ കൂടുതല്‍ മുടി വളര്‍ത്തിയില്ല എന്നതുമായ വാദം വെറും വിവരക്കേടും ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ഉദ്ധെഷിച്ചുല്ലതുമാണ്

ഇനി നമുക്ക് ചോദിക്കാനുള്ളത് വഹാബി ശൈലി കടമെടുത് ബഹാ ഉദ്ധീന്‍ മൌലവിയും കൂട്ടരും ചോദിക്കുന്നത് പോലെ ഇവിടെ നബി(സ) സ്ത്രീകളെ പോലെ മുടി നീട്ടി എന്ന് പരിഹസിക്കാന്‍ നിങ്ങള്‍ വീണ്ടും തയ്യാറാവുമോ? അറിയാന്‍ ആഗ്രഹമുണ്ട്
ഒരു താരതമ്യം

നബി (സ) തങ്ങള്‍ ചെവിക്കുറ്റി വരെ മാത്രമാണ് മുടി നീട്ടിയത്ത് എന്ന് വ്യാജ പ്രചരണം നടത്തുന്ന വഹാബി മൌദൂടികള്‍ കൂടി അറിയാന്‍ സലഫി ചിന്ത ഗതിക്കാരായ മുജാഹിദുകള്‍ എത്ര കണ്ടു മുടി നീട്ടിയിരുന്നു എന്ന് കൂടി കാണാന്‍ ചില നെഞ്ച് വരെ മുടി നീട്ടിയ സലഫികളുടെ ഫോട്ടോ കൂടി ഇതിന്റെ കൂടെ കൊടുക്കുന്നു എന്നിട്ട് അതും കൂടി ഒന്ന് വഹാബി മൌലവിമാര്‍ സകൈല്‍ വെച്ച് അളന്നു നോക്കി എത്ര സെന്റീ മീറ്ററുണ്ട് എന്ന് കൂടി അറീക്കണം







തെറി ആവശ്യമില്ല, പ്രമാണം കൊണ്ട് മാത്രം ഇവിടെ കൊടുത്ത തെളിവുകളെ ഗണ്ടിക്കാന്‍ തയ്യാറുള്ള ആരെയും “നിരീക്ഷകന്‍” സ്വാഗതം ചെയ്യുന്നു

……നിരീക്ഷകന്‍

സ്വഹാബികളും കേശം നീട്ടി വളര്‍ത്തിയിരുന്നു,എന്ത് കൊണ്ട് നമുക്ക് മുടി നീട്ടിക്കൂട?



കഴിഞ്ഞ പോസ്റ്റില്‍ നബി (സ) എത്രത്തോളം മുടി വളര്‍ത്തിയിരുന്നു എന്ന് നാം കണ്ടു

ഇതു വരെ അതിനെ ആരും ഗന്ടിച്ചു കാണാത്തത് എതിരാളികള്‍ എത്രയും കാലം നബി (സ) തങ്ങളുടെ പേരില്‍ ഇതു വരെ പ്രചരിപ്പിച്ച വാസ്തവ വിരുദ്ധമായ കാര്യങ്ങളില്‍ നിന്ന് അവര്‍ തൌബ ചെയ്തു മടങ്ങുമെന്ന് പ്രതീക്ഷിക്കാം അതല്ല ഇതിനു മറുപടി ഉണ്ടെങ്കില്‍ അവര്‍ പരസ്യമായി അത് പ്രസിദ്ധീകരിക്കട്ടെ

ഇനി നമുക്ക് നോക്കാനുള്ളത് സ്വഹാബികള്‍ എങ്ങിനെ മുടി വളര്‍ത്തി യിരുന്നു എന്നാണ് അതോടപ്പം സാദാരണ എല്ലാവര്‍ക്കുമുണ്ടാവുന്ന അതല്ല വിവരമുള്ളവര്‍ എന്ന് കൊട്ടി ഗോഷിക്കപ്പെടുന്ന ആളുകള്‍പോലും ഉന്നയിക്കുന്ന ഒരു സംശയത്തിനു മറുപടിയും ഈ മെയിലില്‍ വിടുന്നു പല സുഹുര്തുക്കളും ഈ സംശയം നിരീക്ഷകനോടു ഉന്നയിച്ചത് കൊണ്ടും നിരീക്ഷകന് മനസ്സിലാക്കാന്‍ സാധിച്ച മുന്‍കാല പണ്ഡിതരുടെ ഉദ്ധരണി ഇതോടു കോടി ചേര്‍ക്കുന്നതാണ്

ആദ്യമായി മുന്‍ മെയിലില്‍ പറഞ്ഞത് പോലെ സ്വഹാബികള്‍ എത്രത്തോളം കേശം വളര്‍ത്തിയിരുന്നു എന്ന് നോക്കാം :ഇമാം ബൈഹഖി തന്റെ മാരിഫത് സ്സുനന്‍ വല്‍ ആസാര്‍ എന്ന ഹദീസ് ഗ്രന്ഥത്തില്‍ പറയുന്നു
قال : أخبرني سعيد بن أبي سعيد المقبري ، عن أبيه ، أنه رأى أبا رافع مولى رسول الله صلى الله عليه وسلم ، مر بحسن بن علي يصلي ، قد غرز ضفيرته في قفاه ، فحلها أبو رافع ، فالتفت إليه الحسن مغضبا ، فقال أبو رافع : أقبل على صلاتك ، ولا تغضب ، فإني سمعت رسول الله صلى الله عليه وسلم ، يقول : « ذلك كفعل الشيطان » يعني مقعد الشيطان ، يعني مغرز ضفره……

നബി (സ) യുടെ മൌല അബു റാഫി എന്നവര്‍ ഒരവസരത്തില്‍ അലി (റ) ന്റെ മകന്‍ ഹസന്‍ (റ) ന്റെ അരികില്‍ കൂടി നടന്നു പോയി അദ്ദേഹം തന്റെ തലമുടി പിരടിയില്‍ കെട്ടി വെച്ച രീതിയില്‍ നിസ്കാരത്തില്‍ പ്രവേശിചിരിക്കയാണ് ഇതു കണ്ട അബു റാഫി(റ) എന്നവര്‍ ഹസന്‍ എന്നവരുടെ ആ കെട്ടിവെച്ച മുടി അഴിച്ചിട്ടു അപ്പോള്‍ കോപകുലനായി ഹസന്‍ (റ) തിരിഞ്ഞു നോക്കി അപ്പോള്‍ അബു റാഫി(ര)എന്നവര്‍ പറഞ്ഞു കോപിക്കേണ്ട, നിസ്കാരം തുടര്‍ന്നോളൂ ഞാന്‍ നബി(സ) തങ്ങള്‍ പറയുന്നത് കേട്ടിടുണ്ട് ഇപ്പ്രകാരം നിസ്കാരത്തില്‍ മുടി കെട്ടി വെക്കുന്നത് പിശാജിനു ഇരിക്കാനുള്ള ഇരിപ്പടമാണ് ഒരുക്കുന്നത് (ബൈഹഖി )

ഈ സ്വഹാബി തന്നെ ഒരു അവസരത്തില്‍ തന്റെ മുടി കെട്ടി വെച്ച് നിസ്കരിക്കുന്നത് കണ്ട നബി (സ) തങ്ങള്‍ ഈ സ്വഹാബിയുടെ മുടി അഴിച്ചു വിട്ടതായി നിസ്കരിക്കുംപോള്‍ അപ്പ്രകാരം ചെയ്യരുതെന്ന് പറഞ്ഞതായും ഉള്ള കാര്യം അനുസ്മരിക്കുന്നത് ഇബ്നു അബീശൈബ (റ) ഉദ്ധരിക്കുന്നത് കാണുക
(272) الرجل يصلي وشعره معقوص (1) حدثنا أبو أسامة عن شعبة عن المخول عن أبي سعد عن أبي رافع قال مر بي النبي صلى الله عليه وسلم وأنا ساجد قد عقت شعري فحله أو قال فنهاني عنه.

അപ്പോള്‍ ഈ രണ്ടു സ്വഹാബികളും മുടി നല്ലത് പോലെ നീട്ടി വളര്‍ത്തിയിരുന്നു എന്ന് നമുക്ക് മനസ്സിലായി നബി (സ) ഇവരോട് മുടി എങ്ങിനെ നീട്ടി വളര്‍ത്തരുത് എന്നല്ല പറഞ്ഞത് മറിച്ചു നിസ്കാരത്തില്‍ പുരുഷന്മാര്‍ എങ്ങിനെ മുടി കെട്ടി വെച്ച് നിസ്കരിക്കരുത് എന്നാണ് പറഞ്ഞത്

മഹാനായ ഹുസൈന്‍ (റ) ന്നു നീണ്ട മുടി ഉണ്ടായിരുന്നു എന്ന്(മുസന്നഫ് അബീശൈബ )

മറ്റൊരു റിപ്പോര്‍ട്ടില്‍ പറയുന്നത് കാണുക في اتخاذ الجمة والشعر (1) حدثنا أبو بكر قال حدثنا المطلب بن زياد عن السدي قال : رأيت الحسين بن علي وجمته خارجة من تحت عمامته.



ഇമാം സുദ്ധി (റ) പറയുന്നു ഞാന്‍ ഇമാം ഹുസൈന്‍ (റ)ന്നു നീണ്ടമുടി ഉള്ളതായി കണ്ടിട്ടുണ്ട് ഇബ്നു (മുസന്നഫ് അബീശൈബ )

ഇനി മഹാനായ അബ്ദുല്ലഹിബ്നു മസ്ഊദ് (റ) എങ്ങിനെ മുടി വളര്‍ത്തിയിരുന്നു എന്ന് നമുക്ക് നോക്കാം ..മഹാനവര്കളുടെ കേശം തന്റെ തോളെല്ലു വരെ നീണ്ടു കിടന്നിരുന്നു മഹന്‍ നിസ്കരിക്കാന്‍ നിന്നാല്‍ ആ മുടി തന്റെ ചെവിക്കപ്പുരതെക്ക് ഇടാര്‍ ആയിരുന്നു പതിവ് (അത്തംഹീദ്)

ഇമാം മുസ്ലിം (റ) ഉദ്ധരിക്കുന്നത് കാണുക ..
حَدَّثَنَا عَمْرُو بْنُ سَوَّادٍ الْعَامِرِىُّ أَخْبَرَنَا عَبْدُ اللَّهِ بْنُ وَهْبٍ أَخْبَرَنَا عَمْرُو بْنُ الْحَارِثِ أَنَّ بُكَيْرًا حَدَّثَهُ أَنَّ كُرَيْبًا مَوْلَى ابْنِ عَبَّاسٍ حَدَّثَهُ عَنْ عَبْدِ اللَّهِ بْنِ عَبَّاسٍ أَنَّهُ رَأَى عَبْدَ اللَّهِ بْنَ الْحَارِثِ يُصَلِّى وَرَأْسُهُ مَعْقُوصٌ مِنْ وَرَائِهِ فَقَامَ فَجَعَلَ يَحُلُّهُ فَلَمَّا انْصَرَفَ أَقْبَلَ إِلَى ابْنِ عَبَّاسٍ فَقَالَ مَا لَكَ وَرَأْسِى فَقَالَ إِنِّى سَمِعْتُ رَسُولَ اللَّهِ -صلى الله عليه وسلم- يَقُولُ « إِنَّمَا مَثَلُ هَذَا مَثَلُ الَّذِى يُصَلِّى وَهُوَ مَكْتُوفٌ »

അബ്ദുല്ലഹിബ്നു അബ്ബാസ്‌ (റ) ഒരിക്കല്‍ അബ്ദുല്ലഹിബ്നുല്‍ ഹാരിസ് (റ) തന്റെ മുടി കെട്ടി വെച്ച് നിസ്കരിക്കുന്നത് കാണുകയുണ്ടായി അപ്പോള്‍ ഇബ്നു അബ്ബാസ്‌ (റ) ആ മുടി കേട്ട് അഴിച്ചു വിട്ടു നിസ്കാരം കഴിഞ്ഞപ്പോള്‍ അബ്ദുല്ലഹിബ്നുല്‍ ഹാരിസ് (റ) ചോദിച്ചു എന്താണ് എന്റെ മുടിക്ക് പ്രശ്നമുള്ളത് എന്ന് ചോദിച്ചു അപ്പോള്‍ ഇബ്നുഅബ്ബാസ്‌ (റ) പറഞ്ഞു ഇങ്ങിനെ മുടി കെട്ടി നിസ്കരിക്കുന്നവന്‍ കയ്യും കാലും കെട്ടി നിസ്കരിക്കുന്നവനെ പോലെയാണ് എന്ന് നബി(സ) പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്( മുസ്ലിം )

മഹാനായ സ്വഹാബി അബു ഖതാഥ (റ) പറയുന്നു
أَخْبَرَنَا عَمْرُو بْنُ عَلِيٍّ قَالَ حَدَّثَنَا عُمَرُ بْنُ عَلِيِّ بْنِ

مُقَدَّمٍ قَالَ حَدَّثَنَا يَحْيَى بْنُ سَعِيدٍ عَنْ مُحَمَّدِ بْنِ الْمُنْكَدِرِ عَنْ أَبِي قَتَادَةَ قَالَ
كَانَتْ لَهُ جُمَّةٌ ضَخْمَةٌ فَسَأَلَ النَّبِيَّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فَأَمَرَهُ أَنْ يُحْسِنَ إِلَيْهَا وَأَنْ يَتَرَجَّلَ كُلَّ يَوْمٍ


“എനിക്ക് വലിയ തിങ്ങി നിറഞ്ഞ തോളറ്റം വരെ ഉള്ള മുടി ഉണ്ടായിരുന്നു ഇതു സന്ബന്ധിച്ചു ഞാന്‍ നബി(സ) യോട് ചോദിച്ചു നബി(സ) തങ്ങള്‍ പറഞ്ഞു നിങ്ങള്‍ അതിനെ നല്ലത് പോലെ പരിപാലിക്കുക ദിവസവും വാര്‍ന്നു വെക്കുക എന്ന് ( നസാഇ)

ഇബ്നു അബീ ശിബ തന്നെ പറയട്ടെ
حدثنا أبو بكر قال حدثنا يحيى بن سعيد عن ابن جريج عن عطاء قال : كان
لعبيد بن عمير خصلتان.

ഉബൈടുബ്നു ഉമൈര്‍ എന്നവര്‍ക്ക് നീണ്ട രണ്ടു മുടികെട്ടുകള്‍ ഉണ്ടായിരുന്നു (മുസന്നഫ് അബീശൈബ )

ഇബ്നു അബ്ബാസ്‌ (റ) ഇബ്നുല്‍ ഹനഫിയ്യ (റ) ഇബ്നു സുബൈര്‍ (റ) ഇബ്നു ഉമര്‍(റ) ജാബിര്‍ (റ) ഖാസിം (റ)എന്നിവര്‍ക്ക് നീണ്ട മുടി ഉണ്ടായിരുന്നു എന്ന് ഇബ്നു അബീ ശൈബ (റ) ഉദ്ധരിക്കുന്നത് കാണുക
حدثنا أبو بكر قال حدثنا وكيع عن هشام قال : رأيت ابن عمر وجابرا ولكل واحد منهما جمة.
(4) حدثنا أبو بكر قال حدثنا وكيع عن سفيان عن أبي إسحاق عن هبيرة قال : كان لعبدالله شعر يصفه على أذنيه.
(5) حدثنا أبو بكر قال حدثنا وكيع قال حدثنا أفلح قال : رأيت للقاسم جمة.
حدثنا أبو بكر قال حدثنا الفضل عن عبد الواحد بن أيمن قال : رأيت ابن الزبير وله جمة إلى العنق ، وكان يفرق.
(16) حدثنا أبو بكر قال حدثنا وكيع عن عبد الواحد بن أيمن قال رأيت عبيد بن عمير وابن الحنفية لكل واحد منهما جمة.
(17) حدثنا أبو بكر قال حدثنا وكيع عن فطر عن حبيب قال : رأيت ابن عباس وله جمة.
حدثنا أبو بكر قال حدثنا الفضل عن فطر عن أبي إسحاق عن هبيرة قال : كنا جلوسا عند علي ابنا له يقال له عثمان ، فجاء غلام له ذؤابة.
(20) حدثنا أبو بكر قال حدثنا ابن فضيل عن رضى بن أبي عقيل عن أبيه قال : كنا على باب ابن الحنفية ، فخرج ابن له ذؤابة.
(21) حدثنا أبو بكر قال حدثنا مالك قال حدثنا زهير قال حدثنا عمارة بن غزية عن عبد الرحمن بن القاسم ، قال زهير : يرى عمارة أنه عن أبيه ، قال : قال رسول الله صلى الله عليه وسلم : (إن الشعر الحسن أو الجميل من كسوة الله فأكرموه).
فكان يكره إزالته ، زعم زهير أنه النصع.
(22) حدثنا أبو بكر قال حدثنا أبو أسامة عن هشام قال : رأيت لابن عمر جمة مفروقة تضرب منكبيه.
(23) حدثنا أبو بكر قال حدثنا مالك عن كامل عن حبيب قال : كأني أنظر إلى ابن عباس وله جمة (؟).
حدثني أبي قال حدثنا أبو ضمرة أنس بن عياض المديني قال حدثني ربيعة بن أبي عبد لرحمن قال لقد رأيت مشيخة بالمدينة وأن لهم الغدائر
: المختلطين للعلائي
ربيعة بن أبي عبد الرحمن
أحد التابعين. شيخ الإمام مالك وأحد أئمة الإسلام.
اتفقوا على الاحتجاج به.

ഇനി മഹാന്മാരായ മദീനയിലെ മഹത്തുക്കളായ മാഷയിഖുമാരെ (ഇവര്‍ സ്വഹബികാലോ താബിഈങ്ങലോഅവന്‍ സാദ്യത ഉണ്ട് ) നീണ്ട മുടിക്കെട്ടുകള്‍ തെന്നെ വെച്ചതായി ഇമാം അഹ്മദ് (ര) തന്റെ കിത്താബില്‍ഉദ്ധരിക്കുന്നത് കാണുക
حدثني أبي قال حدثنا أبو ضمرة أنس بن عياض المديني قال حدثني ربيعة بن أبي عبد لرحمن قال لقد رأيت مشيخة بالمدينة وأن لهم الغدائر

റബീ അത് ബ്നു അബ്ദി റഹ്മാന്‍ (ര) പറയുന്നു( അദ്ദേഹം താബി ഈങ്ങളില്‍ പെട്ട ആളാണ് ഇദ്ദേഹം തെളിവിനു കൊള്ളുമെന്നു സര്‍വ മുഹദ്ദിസുകളും പറഞ്ഞിട്ടുണ്ട് ഇദ്ദേഹം ഇമാം മാലിക് (റ) ന്റെ ഷെയ്ഖ്‌ആണ്

): മദീനയിലെ മഹത്തുക്കളായ മാഷയിഖുമാരെ നീണ്ട മുടിക്കെട്ടുകള്‍ തെന്നെ വെച്ചതായി ഞാന്‍കണ്ടിട്ടുണ്ട്

: المختلطين للعلائي

ربيعة بن أبي عبد الرحمن

أحد التابعين. شيخ الإمام مالك وأحد أئمة الإسلام.

اتفقوا على الاحتجاج به

നബിയ്യുല്ലഹി ഈസ (സ) ക്ക് നീണ്ട മുടി ഉണ്ടായിരുന്നു എന്ന് നബി (സ) പറഞ്ഞിട്ടുണ്ട് നമ്മുടെനബി(സ)യെക്കുറിച്ച് മുന്‍ വേദങ്ങള്‍ പ്രവചിച്ചത്

തന്നെ അദ്ദേഹം നീണ്ട മുടി വെക്കുന്ന ആളാണ് എന്നാണ്
…..قال المغيرة : فرجعنا إلى منازلنا ، فأقمت بالإسكندرية ، لا أدع كنيسة إلا دخلتها ، وسألت أساقفها (2) من قبطها ، ورومها ، عما يجدون من صفة محمد صلى الله عليه وسلم ، وكان أسقف من القبط هو رأس كنيسة أبي غني ، كانوا يأتونه بمرضاهم ، فيدعو لهم ، لم أر أحدا قط يصلي الصلوات الخمس أشد اجتهادا منه ، فقلت : أخبرني هل بقي أحد من الأنبياء ؟ قال : نعم ، وهو آخر الأنبياء ، ليس بينه وبين عيسى ابن مريم أحد ، وهو نبي قد أمرنا عيسى باتباعه ، وهو النبي الأمي العربي ، اسمه أحمد ، ليس بالطويل ، ولا بالقصير ، في عينيه حمرة ، ليس بالأبيض ، ولا بالآدم (3) ، يعفي شعره ، ويلبس ما غلظ من الثياب ، ويجتزئ بما لقي من الطع



മഹാനായ ളമാമു ബ്നു സഅലബ (ര) നു നീണ്ട രണ്ടു മുടി കെട്ടുകള്‍ ഉണ്ടായിരുന്നു എന്ന് ഹദീസ്ഗ്രന്ഥങ്ങളില്‍ കാണാം….
وذُو العَقِيصَتَيْن : ضِمامُ بنُ ثَعْلَبَةَ ، أَحَدُ بَنِي سَعدٍ بنِ بَكْرٍ ووَافِدُهُم ، صَحَابِيٌّ ، وقِصَّتُه مَشْهُورَة ، وكان أَشْعَرَ ذا غَدِيرَتَيْن ، كَذا في العُبَابِ ، وفي اللّسَان : كَان خَصَّلَ شَعرَهُ عَقِيصَتَيْنِ وأَرْخَاهُمَا من جَانِبَيْه ، وجاءَ في حَدِيثه : إِنْ صَدَقَ ذُو العَقِيصَتَيْن لَيَدَخُلَنَّ الجَنَّة .

അദ്ദേഹം ബനീ സാടിന്റെ ദൂഥനാണ് സ്വഹബിയാണ് അദ്ദേഹം തന്റെ കേശം ഇരു ഭാഗങ്ങളിലേക്ക്തൂക്കിയിട്ടിരുന്നു “ഇരു മുടി കെട്ടുകാരന്‍” സത്യം പറഞ്ഞാല്‍ അയാള്‍ സ്വര്‍ഗത്തിലാണ്” എന്ന് ഹദീസില്‍കാണാം( ലിസാനുല്‍ അറബ് )



മഹാനായ അബൂബക്കര്‍ സിദ്ധീഖ് (റ) നു നീണ്ട മുടി കേശം തന്നെ വെച്ചിരുന്നു മകള്‍ അസ്മാബീ (റ)പറയുന്നത് കാണൂ …فضيلة لأبي بكر الصديق 136 ثنا محمد بن محمد بن سليمان الباغندي ثنا محمد بن يحيى بن أبي عمر العدني قال وثنا عبد الله بن محمد نا محمد بن حسان السمتي قال ثنا سفيان بن عيينة عن الوليد بن كثير عن ابن تدرس عن أسماء بنت أبي بكر أنه قيل لها ما أشد ما عملت المشركين مما نالوا من رسول الله صلى الله عليه وسلم فقالت ما علمتهم نالوا منه شيئا أشد كان قاعدا في ناحية المسجد وهم في ناحية أخرى فتشاوروا أن يقوموا إليه فقالوا هو الذي يقول كذا وكذا فقاموا إليه فقالوا أنت القائل كذا وكذا فقال نعم فقالوها ثلاث مرات وهو يرد عليهم نعم فأخذوه فجعلوا يضربونه ويمدونه بينهم فجاءت الصيحة إلى أبي بكر وهو يبن أظهرهم أن أدرك صاحبك قد أخذوه فخرج أبو بكر من عندنا وله أربع غدائر فلما رآه بين أظهرهم قال ويلكم أتقتلون رجلا أن يقول ربي الله وقد جاءكم بالبينات من ربكم قال ثم دخل بينهم فخلصه منهم وأقبلوا على أبي بكر فجعلوا يضربونه ويمدونه قالت فرجع إلينا فجعلنا نقول بالغديرة هكذا يعني نحركها فتجيء كما هي وهو يقول تباركت يا ذا الجلال والإكرام (1) تفرد أبو بكر بهذه الفضيلة(كتاب شرح مذاهب أهل السنة ومعرفة شرائع الدين والتمسك بالسننأبي حفص عمر بن أحمد بن عثمان بن شاهينسنة الولادة صفر / 297هـ/ سنة الوفاة ذو الحجة / 385هPeg 191 \2

മഹതി ആയ അസ്മാ ബീവിയോടു ഒരാള്‍ ചോദിച്ചു മഹതീ നിങ്ങള്‍ മക്ക മുശ്രിക്കുകളില്‍ നിന്ന് നബി (സ) ക്ക്ഏറ്റ ഏറ്റവും കടുത്ത പീഡനം ഏതാണെന്ന് പറയാമോ എന്ന് മഹതി പറഞ്ഞു എനിക്കറിയാവുന്നത് ഒന്ന്ഞാന്‍ പറയാം നബി (സ) ഒരിക്കല്‍ മസ്ജിടുന്നബ്വിയുടെ ഒരു ഭാഗത്തും മക്ക പ്രമാണിമാര്‍ മറു ഭാഗത്തും ഇരിക്കയായിരുന്നു അപ്പോള്‍ അവര്‍ പരസ്പരം അടക്കം പറഞ്ഞു നമുക്ക് മുഹമ്മദിനോട് ചില കര്യങ്ങള്‍ചോദിക്കാം എന്ന് അങ്ങിനെ അവര്‍ നബിയുടെ അടുത്ത് ചെന്ന് ചോദിച്ചു നീ ഇന്നതും എന്നതും ഒക്കെപറയുന്നുണ്ടോ?എന്ന് ആവര്‍ത്തിച്ച്‌ ചോദിച്ചു നബി (സ) പറഞ്ഞു അതെ , അപ്പോള്‍ അവര്‍ ഒന്നടങ്കം നബി(സ)യുടെ മേല്‍ ചാടി വീണു ആക്രമിക്കാന്‍ തുടങ്ങി ഈ വിവരം ഉടനെ സിദ്ധീഖ് (ര) ന്റെ അടുതെത്തി ഉടനെമഹാന്‍ അവരുമായി മല്പിടുതതിലായി അപ്പോള്‍ അവര്‍ നബി(സ) യെ വിട്ടു സിദ്ധീഖ് (ര) നെ കൊള്ളെ തിരിഞ്ഞു അസ്മാ ബീ (ര) പറയുന്നു ഉപ്പ പോവുമ്പോള്‍ അവരുടെ ശിരസ്സില്‍ നെഞ്ച് വരെ നീണ്ടു കിടക്കുന്നമുടിക്കെട്ടുകള്‍ ഉണ്ടായിരുന്നു മക്ക മുശ്രിക്കുകലുമായി മല്‍പിടുത്തം കഴിഞ്ഞു തിരിച്ചു വന്നപ്പോള്‍അവിടുത്തെ തലയിലെ മുടിക്കെട്ടുകള്‍ കയ്യില്‍ പോരുന്ന വിധത്തില്‍ പറിഞ്ഞു കിടക്കുന്നുണ്ടായിരുന്നുഅവിടുന്ന് യാ ദാല്‍ …. എന്ന് ഉരുവിട്ട് കൊണ്ടിരുന്നു


وقد ذكر الحافظ ابن عبد البر رحمه الله في التمهيد حينما أتى لبيان حال النبي – صلى الله عليه وسلم – في شعره وأنّه عليه الصلاة والسلام كانت له جُمَّة تضرب إلى أنصاف أذنيه وكان له غَدائر يعني شعر طويل ربما جعله غدائر ، قال وكان على هذا العلماء حتى فشى في فسقة الجُنْد أنهم يتخذون الشعر للزينة عند أهل الفسق والمجون، لما شاع ذلك فيهم ترك العلماء إكرام الشعر وتربيته واختاروا قَصَّهُ مخالفة لفسقة الجند.
എന്ത് കൊണ്ട് നമുക്ക് മുടി നീട്ടിക്കൂട?

എന്ന ചോദ്യത്തിന് മറുപടി മഹാന്‍ ആയ ഇബ്നു അബ്ദില്‍ ബര്ര്‍ (ര) പറയുന്നു …ഇന്നത്തെ കാലത്ത് പണ്ഡിതര്‍ എന്ത് കൊണ്ട് നബി(സ) മുടി നീട്ടിയത് പോലെ മുടി നീട്ടുന്നില്ല എന്ന കാര്യം വിശകലനം ചെയ്തു കൊണ്ട് പറയുന്നത് കാണൂ നബി (സ) തങ്ങള്‍ ചെവി കുറ്റി വരെ മുടി നീട്ടിയിരുന്നു എന്നും ചിലപ്പോള്‍ നെഞ്ഞിലേക്ക് ഇറങ്ങി നില്‍ക്കുന്ന നീണ്ട തിരു കേശം നബി തങ്ങള്‍ക്കുണ്ടായിരുന്നു എന്നും എന്നല്ലാം പറഞ്ഞിട്ട് ഒരു കാലഗട്ടതിലുള്ള പണ്ഡിതര്‍ എല്ലാം ഇങ്ങിനെ തന്നെ ആയിരുന്നു എന്നും പിന്നെണ്ട് പണ്ഡിത ലോകം ആ ചര്യ എന്ത് കൊണ്ട് ഒഴിവാക്കി എന്നും മഹാനായ ഇബ്നു അബ്ദില്‍ ബര്ര്‍ (ര) അതംഹീദില്‍ പറയുന്നു ” ഈ ചര്യ പിന്‍പറ്റി കൊണ്ടായിരുന്നു പണ്ഡിത ലോകം നില കൊണ്ടിരിന്നത്… പട്ടാളക്കാരിലെ തോമ്മടികളായ ആളുകള്‍ ഭംഗി ക്കും ഫാഷനും വേണ്ടി മുടി വളര്‍ത്താന്‍ തുടങ്ങുന്നത് വ്യാപക മായപ്പോള്‍ പണ്ഡിതര്‍ മുടി വളര്തളിനെയും ആ മുടി നല്ല നിലയില്‍ കൊണ്ട്ക

നടക്കലിനെയും കയ്യൊഴിഞ്ഞു “

ഇബ്നു അബ്ദില്‍ ബര്ര്‍ (ര) തുടരുന്നു
والشعر والحلق لا يغنيان يوم القيامة شيئا وإنما المجازاة على النيات والأعمال فرب محلوق خير من ذي شعر ورب ذي شعر رجلا صالحا وقد كان التختم في اليمين مباحا حسنا لأنه قد تختم به جماعة من السلف في اليمين كما تختم منهم جماعة في الشمال وقد روي عن النبي صلى الله عليه وسل الوجهان جميعاً .
فلما غلبت الروافض علي التختم في اليمين ولم يخلطوا به غيره ، كرهه العلماء منابذة لهم ، وكراهية للتشبه بهم ، لا أنه حرام ولا أنه مكروه وبالله التوفيق .

മുടി വെക്കലും കളയലും മാത്രം പരലോകത്ത് ഗുണം ചെയ്യില്ല എല്ലാം നിയ്യതിനനുസരിച്ചാണ് തീരെ മുടിഇല്ലാത്ത കളഞ്ഞ , എത്ര ആളുകള്‍ ഉണ്ട് മുടി വെച്ചവരെക്കള്‍ ഉത്തമര്‍ , എത്ര മുടി ഉള്ള സ്വാലിഹായമനുഷ്യരുമുണ്ട് ,,വലതു കയ്യില്‍ മോതിരം ധരിക്കല്‍ നല്ലതും അനുവദനീയവും ആയിരുന്നു മാത്രമല്ല ഒരുവിഭാഗം സലഫുകള്‍ മോതിരം വലതു കയ്യില്‍ തന്നെ ധരിച്ചവര്‍ ആണ് മറ്റു ചില സലഫുകള്‍ ഇടതു കയ്യിലുംധരിച്ചവരന് നബി(സ) തങ്ങളില്‍ നിന്ന് ഇതു രണ്ടും ഉദ്ധരിക്ക പ്പെട്ടിട്ടുണ്ട് പക്ഷെ ,രാഫിദുകള്‍ (ശിയായിലെഒരു ത്രീവ വിഭാഗം )വലതു കയ്യില്‍ മാത്രം മോതിരം ധരിക്കാന്‍ തുടങ്ങിയപ്പോള്‍ , രാഫിടുകളോട് സാദ്ര്ശ്യമവരുത് എന്ന് വെച്ചും അവരോടു ആശയ ഐക്യം ഉണ്ടാവരുത് എന്ന് കരുതി അതിനെ പണ്ഡിതര്‍ മോതിരംവലതു കയ്യില്‍ ധരിക്കലിനെ തന്നെ വെറുത്തു മാറ്റി വെക്കുകയുണ്ടായി മോതിരം വലതു കയ്യില്‍ ധരിക്കല്‍ഹറാം ആയതു കൊണ്ടോ കരഹത് ആയതു കൊണ്ടോ അല്ല ” (അതംഹീദ് )

ഇനി ഇബ്നു ഹജറുല്‍ ഹൈതമി (ര) എന്നവരോട് ” ചില പ്രസംഗി കരും തര്ബിയത് ചെയ്യുന്നവരും തൌബചെയ്യുന്നവരോട് അല്പം മുടി എടുക്കണോ അല്ലെങ്കില്‍ മുഴുവന്‍ വടിക്കാനോ പറയുന്നുണ്ടല്ലോ അതിന്റെമത വിധി എന്താണ് എന്ന് ചോദിക്കപെട്ടപ്പോള്‍ മഹാന്‍ കൊടുത്ത മറുപടി കാണുക
وَسُئِلَ رَحِمَهُ اللَّهُ تَعَالَى عن أَمْرِ الْوَاعِظِ أو الْمُرَبِّي لِمَنْ يَتُوبُ بِقَصِّ بَعْضِ شَعْرِهِ أو حَلْقِ كُلِّهِ هل له مُسْتَنَدًا وَلَا فَأَجَابَ نَفَعَنَا اللَّهُ سُبْحَانه وَتَعَالَى بِعُلُومِهِ بِقَوْلِهِ حَلْقُ الشَّعْرِ سُنَّةٌ في النُّسُكِ وَأَمَّا في غَيْرِهِ فَإِنْ شَقَّ تَعَهُّدُ الشَّعْرِ فَهُوَ أَفْضَلُ وَإِلَّا فَالتَّرْكُ أَفْضَلُ وَعِنْد خَشْيَةِ التَّأَذِّي بِبَقَائِهِ يَكُونُ من التَّدَاوِي الْمَأْمُورُ بِهِ وَحَلْقُ بَعْضِ الرَّأْسِ مَكْرُوهٌ

” ഹജ്ജിനും ഉമ്രക്കും മുടി കളയല്‍ സുന്നത്താണ് മറ്റു അവസരത്തില്‍ ,മുടി ശരിയായ നിലക്ക് കൊണ്ട് നടക്കാന്‍ പ്രയാസമുള്ള സമയത്ത് മുടി കളയല്‍ ഏറ്റവും നല്ലതാണു അങ്ങിനെ മുടി ശരിയായി കൊണ്ട് നടക്കാന്‍ പറ്റുമെങ്കില്‍ മുടി കളയാതിരി ക്കയാണ് ഏറ്റവും നല്ലത് …അല്പം മുടി കളയല്‍ കരാഹതാണ്

അപ്പോള്‍ സ്വഹാബികള്‍ എത്ര കണ്ടു മുടി നീട്ടിയിരുന്നു എന്നും എന്നും എന്ന് നമ്മുടെ പണ്ഡിതര്‍ എന്ത് കൊണ്ട് മുടി നീട്ടുന്നില്ല എന്ന ചോദ്യത്തിനും മറുപടി ആയി

ഇസ്ലാമിലെ ഓരോ കാര്യം ചര്‍ച്ച ചെയ്യുമ്പോഴും വിവരമില്ലാത്ത എസ്കെക്കരന്റെയും വഹാബി മൌദൂടികളുടെയും വിവരക്കേട് വിവരക്കേടുകള്‍ കൂടുതല്‍ വെക്തമാവുന്നു അല്‍ ഹംദു ലില്ല1ഹ് ആഹ്ലുസുന്നത് വല്‍ ജമാഅ നീണാള്‍ വാഴട്ടെ സുന്നി ആശയത്തെ വഹാബിസ ത്തിനു വില്‍ക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് അള്ളാഹു സല്‍ബുദ്ധി തോന്നി പിക്കട്ടെ