സനദ് വായിക്കുന്നു

ഖസ്രജിയുടെ കയ്യിലിരിക്കുന്നത് തിരു കേശമാനെന്നു അമ്പലക്കടവ്

0

Tiru Kesham
For Zero Abdulla

2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച


കേരളത്തിലെ ഏറ്റവും മികച്ച സംഘാടനാപാടവം ഉള്ള മുസ്‌ലിം നേതാവ് ആരാണെന്ന്

കേരളത്തിലെ ഏറ്റവും മികച്ച സംഘാടനാപാടവം ഉള്ള മുസ്‌ലിം നേതാവ് ആരാണെന്ന് ചോദിച്ചാല്‍ രണ്ടു വട്ടം ആലോചിക്കാതെ ഞാന്‍ പറയുന്ന പേര് കാന്തപുരം അബൂബക്കര്‍ മുസല്ല്യാരുടെതായിരിക്കും.“

ആഴ്ചകള്‍ക്ക് മുംബാണ്‍ സംഭവം. 'കേശപൂജ' ഇതിവ്ര്ത്തമായി എഴുതപ്പെട്ട ഒരു കഥ വായിച്ച് തിടങ്ങുകയായിരുന്നു. ബറകതിനു വേണ്ടി കഥയുടെ തുടക്കത്തില്‍ കാന്തപുരമുസ്താദ് പരാമര്‍ശിക്കപ്പെട്ടത് കണ്ടപ്പോള്‍ കഥാക്ര്‍ത്ത് സുന്നീ മര്‍കസില്‍ നിന്നും ബിരുധമെടുത്തിറങ്ങിയ വല്ല സഖാഫിയുമായിരിക്കുമെന്ന് ഒരു നിമിഷം കരുതിപ്പോയി. ഒറ്റയിരുപ്പില്‍ തന്നെ കഥ മുഴുവനും വായിച്ച് കഴിഞ്ഞപ്പൊഴാണു കഥാകാരന്‍ സഖാഫിയല്ലെന്നും, പള്ളിക്ക് പുറം തിരിഞ്ഞ് നിന്നു പള്ളക്കടിച്ച് കരഞ്ഞ് കഥാക്ര്‍ത്ത് സമൂഹത്തിന്‍റെ മുന്നില്‍ അവതരിപ്പിച്ച ‘പ്രശ്നം’ പള്ളിയോ പള്ളയോ അല്ലെന്നും ബോധ്യമായത്.

കഥ പോയ വഴിയിലേക്ക് തിരിയുന്നതിനു മുംബ് കഥകള്‍ സ്ര്‍ഷ്ടിക്കപ്പെടുന്ന പശ്ചാത്തലം നമുക്കൊന്ന് പരിശോധിക്കാം. വര്‍ഷങ്ങള്‍ക്ക് മുംബ് കാന്തപുരമുസ്താദ് ലക്ഷങ്ങള്‍ മുടക്കി മര്‍കസ് കോമ്പ്ലക്സ് നിര്‍മ്മിക്കുംബോള്‍ കോഴിക്കോടിലെയും പരിസരങ്ങളിലെയും അങ്ങാടികളിലും പീടികക്കോലായികളിലും പല കഥാകാരന്മാരുമുണ്ടായിരുന്നു. ഇന്നത്തെ പോലെ ഇന്‍റര്‍നെറ്റുകളോ കഥകള്‍ മാത്രം പറയുന്ന പത്രമാധ്യമങ്ങളോ ചാനലുകളോ അന്ന് വ്യാപകമാകാതിരുന്നതിനാലാവാം അന്നത്തെ കഥാകാരന്മാര്‍ക്ക് അവരുടെ പ്രദേശങ്ങള്‍ക്കപ്പുറത്തേക്ക് പ്രചാരം ലഭിച്ചില്ലെന്ന് മാത്രം. എങ്കിലും, പൊടികളും നിറങ്ങളും ചേര്‍ത്ത കഥകള്‍ നിര്‍മ്മിക്കാനും ആ കഥകളിലൂടെ കാന്തപുരമുസ്താദിനെയും അദ്ദേഹത്തിന്‍റെ പ്രസ്ഥനത്തെയും കല്ലെറിയാനും മിനക്കെട്ടവര്‍ തന്നെ പിന്നീട് മര്‍കസ് കോമ്പ്ലക്സിന്നടുത്ത് കോമ്പ്ലക്സുകള്‍ നിര്‍മ്മിക്കുന്നതാണ്‍ കഥകള്‍ വായിക്കുന്നവര്‍ക്ക് കാണാന്‍ കഴിഞ്ഞത്.

എന്നാല്‍ പുതിയ കാലത്തെ കഥകള്‍ക്ക് ആവശ്യത്തിലേറെ പ്രാചാരവും അതുകൊണ്ടു തന്നെ ആ കഥാകാരന്മാര്‍ക്ക് അശ്ലീല കഥാപ്രിയര്‍ക്കിടയില്‍ നല്ല പ്രശസ്തിയും ലഭിക്കുന്നുണ്ട്. എല്ലാ കഥകളും നല്ല ലക്ഷ്യത്തിനായി വായിക്കുന്നവര്‍ക്ക് ഉല്‍കണ്ടയും ഒപ്പം ആശങ്കകളും ജനിക്കുകയും ചെയ്യുന്നു.  ‘കേശപൂജ’ കഥയും അതിന്‍റെ ഇതി വ്ര്‍ത്തം പിടിച്ച് പല്‍ ഇന്‍റര്‍നെറ്റ് കഥാകാരന്മാരും ബ്ലോഗര്‍മാരും മത്സരിച്ച് നിര്‍മ്മിക്കുന്ന മറ്റു കഥകളും തിരക്കഥകളും വായിക്കുന്നവര്‍ക്ക് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ബാക്കിയാവുന്നുവെന്നത് ആ വായനക്കാരുടെ വൈകല്യമാവാനിടയില്ല! വയനാടിന്‍റെയും മലയോരപ്രദേശങ്ങളുടെയും ചെറ്റക്കുടിലുകളുടെ ദയനീയത നൊംബരമായി എഴുതിയ ‘കേശപൂജ’ നാല്പത് കോടിയുടെ പള്ളിക്കു പുറം തിരിഞ്ഞു നിന്ന് പള്ളക്കടിച്ച് പറഞ്ഞ ‘പ്രശ്നം’ തന്നെയായിരുന്നു പിന്നീട് കഥകളും തിരക്കഥകളും രചിക്കാന്‍ മത്സരിച്ച മറ്റു കഥാകാരന്മാരുടേതുമെന്നത് ആ കഥാകാരന്മാരുടെ മന:പൊരുത്തമാകാനുമിടയില്ല! എങ്കിലും... പരിശുദ്ധമായ സനദ് വഴി സ്ഥിരപ്പെട്ട ഹദീസുകളെ തള്ളുന്നത് റസൂലിനെ തള്ളുന്നത് തന്നെയാവുന്നത് പോലെ, പരിശുദ്ധമായ സനദ് വഴി സ്ഥിരപ്പെട്ട റസൂലുല്ലാഹി(സ)യുടെ ആസാറുകളെ തള്ളുന്നതും റസൂലിനെ തള്ളുന്നത് തന്നെയല്ലേ എന്ന് ചില വായനകാരെങ്കിലും വേദനകൊണ്ട് ചോദിച്ച് പോയപ്പോള്‍ ലളിതമായ ഭാഷയില്‍ ‘കേശപൂജ‘ യുടെ     കഥാക്ര്‍ത്ത് ചിരിച്ച് കൊണ്ട് പറയുന്നു - “കഥയില്‍ ചോദ്യമില്ല!!!”

പള്ളിക്കടവിലെ പണ്ടിതന്മാരെ പോലെയല്ല, അംബലക്കടവിലെ പണ്ടിതന്മാര്‍ കഥ പറയുന്നതിലും ഒരു പടി മുന്നില്‍ തന്നെയാണെന്നതാണ്‍ ഈ കഥകള്‍ മുഴുവനും വായിക്കുന്നവര്‍ എത്തിച്കേരുന്ന നിരവധി നിഗമനങ്ങളില്‍ ഒന്നു. കഥകള്‍ മാത്രം പറയാന്‍ ശീലിച്ച അംബലക്കടവുകാരന്‍ ഇടക്കൊരല്പം ‘കാര്യം’ പറഞ്ഞ് പോയതാണ്‍ തന്‍റെ പുതിയ കഥകള്‍ക്ക് നല്ല വേരോട്ടം ലഭിക്കാതെ പോയതെന്നത് നിരൂപണങ്ങളിലുള്‍കൊള്ളിക്കുന്ന നല്ല വായനക്കാരുമുണ്ടാകാം. മുംബ് കാശ്മീരിലൂടെ കാന്തപുരമുസ്താദിനെ തേടിയെത്തിയ തിര്‍കേശം വ്യാജമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അന്ന് കഥകള്‍ തയാറാക്കുന്നതിനിടയിലാണ്‍ റസൂലുല്ലാഹി(സ)യുടെ ഒറിജിനല്‍ തിരുകേശം അബൂദാബിയിലെ ഗസ്-റ്ജി കുടുംബത്തിന്‍റെ കൈയിലുണ്ടെന്ന ‘കാര്യം’ ‘നിഷ്കളങ്കനായ‘ അംബലക്കടവ് കഥാക്ര്ത്ത് പറഞ്ഞ് പോയത്. ആ ഗസ്-റ്ജി കുടുംബക്കാറ് തന്നെ ആ ഒറിജിനല്‍ തിരുകേശം ജനലക്ഷങ്ങളെ സാക്ഷ്യപ്പെടുത്തി പിന്നീട് കാന്തപുരമുസ്താദിനെ തന്നെ ഏല്പിക്കാനെത്തിയത് വെറും കഥയായി വായിച്ച് മറക്കുന്നതിന്‍ പകരം എഴുതിവെക്കപ്പെട്ട ചരിത്രമാവുകയും ചെയ്തു. താങ്കള്‍ ഒറിജിനല്‍ തിരുകേശമെന്ന് മുംബ് പറഞ്ഞ യഥാര്‍ത്ഥ തിരുകേശമല്ലേ ഇപ്പോള്‍ കാന്തപുരമുസ്താദിന്‍റെ കൈവശമുള്ളതെന്ന് അംബലക്കടവുകാരനോട് ചോദിക്കപ്പെടുംബോള്‍ ആ കഥാകാരനും ഒന്നേ മറുപടി പറയാനുള്ളൂ - “കഥയില്‍ ചോദ്യമില്ല്!!!”

എല്ലാ കഥകള്‍ക്കും നിറം നല്‍കാനും പുതിയ കഥകള്‍ക്ക് പശ്ചാത്തലമൊരുക്കാനും ‘അബ്ദുല്ല’ യെന്ന ശരിയായ കഥക്റ്ത്ത് അക്ഷരങ്ങളൊരുക്കിയതും കൈവെട്ടിലൂടെയും കാല്‍വെട്ടിലൂടെയും മറ്റും കേരളീയ മുസ്ലിം സമുദായത്തിന്‍റെ അന്തസ്സും തേജസ്സും കളഞ്ഞുകുളിച്ച ഒരു ദിനപത്രം ആ അബ്ദുല്ലയ്ക്ക് കഥയെഴുതാന്‍ പേനയും പേപ്പറും നല്‍കിയതും കഥകളുടെ രചയിതാക്കളും നിര്‍മ്മാതാക്കളും തമ്മിലുള്ള കാര്യബന്ധമായിരിക്കാം. റസൂലുല്ലാഹി(സ)യുടെ കാലത്തു തന്നെ റസൂലുല്ലാഹി(സ)യുടെ കൂടെ നിസ്കരിക്കുകയും മറ്റുകാര്യങ്ങളില്‍ പങ്കെടുക്കുകയും തരം കിട്ടുംബോള്‍ ആ പ്രവാചകരെ തരം താഴ്ത്തുകയും ചെയ്തിരുന്ന ഒരു മുനാഫികിന്‍റെ, ഒരു അബ്ദുല്ലയുടെ അതേ പേരു തന്നെ തിര്‍കേശത്തെ തരം താഴ്ത്തി റസൂലുല്ലാഹി(സ)യെ തരം താഴ്ത്തിയ ഈ അബ്ദുല്ലയ്ക്കും ലഭിച്ചത് യാദ്ര്‍ശ്ചികമായിരിക്കാം. പക്ഷെ, റസൂല്‍ (സ)യുടെ കഴിവുകളെ ചോദ്യം ചെയ്ത് സ്വഹാബികളെ കണ്‍ഫ്യൂഷനാക്കി നബി(സ)യെ നിസ്സാരപ്പെടുത്തിയ മുനാഫിഖായ അന്നത്തെ അബ്ദുല്ലയിലുണ്ടായിരുന്ന ‘നിഫാഖ്(വിശ്വാസ കാപട്യം)’ ബുഖാരിയിലെയും മുസ്ലിമിലെയും സ്വഹീഹായ ഹദീസുകള്‍ ചാടിക്കടക്കുന്ന ഇന്നത്തെ അബ്ദുല്ലയില് മറ്റൊരു രൂപത്തിലുണ്ടാകുന്നത് യാദ്ര്‍ശ്ചികമാണെന്ന് പറയാന്‍ വയ്യ! അന്തമായ കാന്തപുരം വിരോധമാണോ സ്വഹീഹായ ഹദീസുകളെ ചാടിക്കടക്കാന്‍ താങ്കളെ പ്രേരിപ്പിക്കുന്നതെന്ന് ആരെങ്കിലും ആ അബ്ദുല്ലയോടോ അദ്ദേഹം കഥയെഴുതിയ പത്രത്തോടോ സങ്കടത്തോടെ ഒന്ന് ചോദിക്കുംബോള്‍ അവരും ചിരിച്ചുകൊണ്ട് പറയുന്നു - “കൂട്ടരേ... കഥയില്‍ ചോദ്യമില്ല!!!” 

ദാറുല്‍ ഹുദയില്‍ നിന്നും ബിരുദമെടുത്തിറങ്ങുന്ന ഹുദവികള്‍ പൊതുവെ ഒരല്പം കാര്യം പറയുന്നവരായിരുന്നുവെന്ന് കരുതിവച്ചിരുന്ന എന്നെപോലെയുള്ളവര്‍ക്ക് തെറ്റി എന്നറിയിച്ചതായിരുന്നു നിരവധി കഥകളും തിരക്കഥകളും നിര്‍മ്മിക്കപ്പെട്ട ഈ പരംബരയില്‍ മുണ്ടമ്പറംബുകാരന്‍ ഹുദവി സാഹിബ് എഴുതിയ നിറം പിടിപ്പിച്ച കഥ. വര്‍ഷങ്ങള്‍ക്ക് മുംബ് ഗസ്-റജിയുടെ വീട്ടില്‍ തിരുകേശ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനും അറബിയില്‍ അന്‍-ജുമിനുറ്റ് പ്രസംഗിക്കാനും അവസരം ലഭിച്ച ആളാണത്ര ആ ഹുദവി സാഹിബ്. അന്‍-ജുമിനിറ്റ് പ്രസംഗിക്കുംബോഴായാലും ഒരു മിനിറ്റ് തിരുകേശം പ്രദര്‍ശിപ്പിക്കുംബോഴായാലും ഗസ്-റ്ജിയുടെ കൈയിലുള്ള മുടിക്കെട്ടില്‍ ഒരു ഇരുപതിനായിരും മുടിയുണ്ടാകുമെന്ന് എണ്ണിത്തിട്ടപ്പെടുത്താനും മുടിക്ക് ഒരു മീറ്ററോളം നീളമുണ്ടാകുമെന്ന് അളന്ന് തിട്ടപ്പെടുത്താനും ഹുദവിക്ക് സാധിച്ചത് കറാമത് കൊണ്ടാവാന്‍ വഴിയില്ല, മറിച്ച് ദാറുല്‍ ഹുദയില്‍ നിന്നും പഠിച്ച ‘ഗണിത ശാസ്ത്ര’ത്തിന്‍റെ മികവ് കൊണ്ടായിരിക്കാം. കാരണം കാന്തപുരമുസ്താദിനെതിരെയുള്ള ‘ഗണിതശാസ്ത്രം‘ നല്ലവണ്ണം പഠിപ്പിക്കുന്ന ചുരുങ്ങിയ കോളെജുകളിലൊന്നാണല്ലോ ദാറുല്‍ ഹുദ. പക്ഷെ, റസൂല്‍(സ)യുടെ തിരുകേശം എപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന് പണ്ടിതന്മാര്‍ പഠിപ്പിച്ചത് പഠിപ്പിക്കുന്നതും സുന്നത് ജമാ-അതിന്‍റെ ആ ആദര്‍ശം ഉള്‍കൊള്ളുന്നതുമാണ്‍ ദാറുല്‍ ഹുദയെന്ന് വിശ്വസിച്ചവര്‍ക്കും തെറ്റി. കാന്തപുരം വിരോധം തലക്ക് പിടിച്ചാല്‍ ആദര്‍ശത്തില്‍ ഒരല്പം വിട്ടുവീഴച ചെയ്യാമെന്ന ഇ.കെ.സുന്നികളുടെ പഴയ നിലപാടില്‍ ഒരു മാറ്റ്വുമില്ലെന്ന ‘കാര്യം’ പണ്ടുമുതലേ കഥകള്‍ വായിക്കുന്നവര്‍ക്ക് നല്ലവണ്ണമറിയാം. പക്ഷെ, സമാന്യ ബുദ്ധിയുള്ളവര്‍ ഹുദവിയോട് ചില ചോദ്യങ്ങള്‍ ചോദിച്ച് പോകുന്നു. വര്‍ഷങ്ങള്‍ക്ക് മുംബ് ഗസ്-റജിയുടെ വീട്ടില്‍ കണ്ട മുടിയുടെ നീളം കൂടുതലാണെന്നും എണ്ണം ഇരുപതിനായിരമാണെന്നും ഓര്‍ത്തെടുക്കാന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആ തിരുകേശം കാന്തപുരമുസ്താദിന്‍റെ കൈയിലെത്തുന്നത് വരെ താങ്കള്‍ കാത്തിരുന്നത് എന്തിനു വേണ്ടിയായിരുന്നു? കോടികള്‍ കൊടുത്ത് ആരുടെയോ കയില്‍ നിന്നും ഗസ്-റജി വാങ്ങിയതാണ്‍ ഈ മുടികളെങ്കില്‍ വിശ്വസിക്കാന്‍ പറ്റുന്ന നീളത്തിലേക്ക് ആ മുടികള്‍ വെട്ടി ക്ലിപ്തമാക്കാന്‍ ഒരു കത്രിക വാങ്ങാന്‍ ഗസ്-റജിയുടെ കൈയില്‍ കാശില്ലായിരുന്നോ? ചോദ്യങ്ങള്‍ ഇങ്ങനെ നീളുംബോഴും മറ്റു കഥാകാരന്മാരെ പോലെ തന്നെ ഹുദവി സാഹിബും ചിരിച്ച്കൊണ്ട് പറയുന്നു - ‘കഥയില്‍ ചോദ്യമില്ല, കൂട്ടരേ... കഥയില്‍ ചോദ്യമില്ല!!!’ ഹുദവിയുടെ നിറം പിടിപ്പിച്ച കഥയിലെ പ്രധാന കഥാപാത്രമായ ‘ചെംബരിക്ക സാഹിബ്’ തന്നെ കഥാപാത്രമാക്കി രചിക്കപ്പെട്ട ഹുദവി സാഹിബിന്‍റെ കഥയില്‍ ഒരല്പം പോലും കാര്യമില്ലെന്നും എനിക്കതില്‍ പങ്കില്ലെന്നും കഥകള്‍ സ്ര്‍ഷ്ടിക്കുന്ന ഇത്തരം വിവാദങ്ങളില്‍ ഒരു താല്പര്യവുമില്ലെന്നും നിഷ്കളങ്കമായി പറയുംബോഴേക്ക് ആ കഥയെഴുതിയ ഹുദവി സാഹിബും അണിയറശില്പികളും പുതിയ അനുംബന്ധം തയാറക്കി കഴിഞ്ഞിരുന്നു - ‘ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെങ്കിലുമായി എന്തെങ്കിലും ബന്ധം തോന്നുന്നുവെങ്കില്‍ അത് തികച്ചും യാദ്ര്‍ശ്ചിക്മ് മാത്രമായിരിക്കും!!!’

സ്വന്തം ബുദ്ധിയും കഴിവുമുപയോഗിച്ച് ഒരല്പം പ്രശസ്തിക്കു വേണ്ടി ഈ കഥാകാരന്മാര്‍ പരമാവധി നിറം ചേര്‍ത്ത് കഥകള്‍ നിര്‍മിച്ചപ്പോള്‍ ‘ജീവിത’ത്തിലെ കഥകള്‍ക്ക് സംഭവിക്കുന്നത് പോലെ മോഴണവും ഡ്യൂപ്ലികേഷനും ഇന്‍റ്ര്നെറ്റിലെ കഥലോകത്തും സംഭവിക്കുന്നുവെന്നതാണ്‍ വായനക്കര്‍ക്കനുഭവപ്പെട്ട ആശ്ചര്യങ്ങളിലൊന്നു. അശ്ലീലകഥകള്‍ മോഷ്ടിച്ച് സ്വന്തം പേരിലിറക്കാനും അത് ജീവിതത്തിലെ ശ്ലീലമാക്കാനും മെനക്കെടുന്ന നിരവധി ബ്ലോഗര്‍മാര്‍ ‘കേശപൂജ’യുമായി ബന്ധപ്പെട്ട മുഴുവന്‍ കഥകളും മോഷ്ടിച്ച് സ്വന്തം പേരിലിറക്കാനും സ്വന്തം ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കാനും ഈ സമയം നല്ലവണ്ണം ഉപയോഗിക്കുകയും ചെയ്ത്. ‘തിര്‍കേശത്തിന്‍റെ ഫോടോ കാന്തപുരത്തിന്‍റെ വെബ്സൈറ്റിലുമുണ്ട്’ എന്ന തലക്കെട്ടില്‍ ഒരു കഥാ മോഷ്ടാവ് കാണിച്ച അതിസാമര്‍ത്ഥ്യം കൂട്ടത്തില്‍ എടുത്ത് പരയേണ്ടതുമാണു. ആ ബ്ലോഗര്‍ പ്രചരിപ്പിച്ച ഫോടൊയുടെ കൂടെയുണ്ടായിരുന്ന അറബി ലേഖനം വായിക്കാനറിയാത്തത് കൊണ്ട തന്നെയായിരിക്കണം അദ്ദേഹം പരമാവധി ആളുകളിലേക്ക് അതെത്തിക്കാന്‍ ഉത്സാഹിച്ചതും!!! കാരണം പരിശുദ്ധമായ സനദ് വഴി സ്ഥിരപ്പെട്ട തിരുകേശമാണെങ്കില്‍ തന്നെയും പ്രായോഗികമായി ഇത് തിരുകേശമാണെന്ന് തെളിയിക്കാന്‍ വല്ല വഴിയുമുണ്ടോ എന്ന് അന്വേഷിച്ചിരുന്നവര്‍ക്ക് ഒരു പോസിറ്റീവ് സൊലൂഷന്‍ ആ ലേഖനത്തിലുണ്ടായിരുന്നു. പലവര്‍ഷങ്ങളിലായി ഗസ്-റജി തിരുകേശപ്രദര്‍ശനം നടത്തിവരുന്നതും ഇടക്കൊരു വര്‍ഷം ആ തിരുകേശം സൂര്യപ്രകാശത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതും ആ കേശത്തിന്‍ നിഴലുണ്ടായിരുന്നില്ലെന്ന തെളിയിക്കപ്പെട്ടതും ഒരു അനുഭവസ്ഥന്‍ വിശദീകരിക്കുംബോള്‍ അറബി അറിയാവുന്നവര്‍ക്ക് അത് വലിയൊരു അറിവ് കൂടിയായിരുന്നു. നബി(സ) തങ്ങളുടെ ശരീരഭാഗങ്ങള്‍ക്ക് നിഴലുണ്ടായിരുന്നില്ലെന്ന് വിശ്വസിക്കുന്നവരാണല്ലോ ലോക മുസ്ലിമുകള്‍. പക്ഷെ, കഥയറിയാതെ ബ്ലോഗര്‍മാര്‍ കാര്യം പറഞ്ഞ്പോകുന്നത് കഥകള്‍ സ്ര്‍ഷ്ടിക്കുന്ന ഗുണഫലങ്ങളിലൊന്ന് മാത്രം.

എല്ലാ കഥകളുടെയും പ്രസക്തഭാഗം കട്ടെടുത്ത് സ്വന്തം പേരില്‍ നല്ലവണ്ണം നിറം ചേര്‍ത്ത് തയാറാക്കിയ പുതിയ കഥയായിരുന്നു അശ്ലീല കഥകള്‍ക്ക് പേരെടുത്ത ഒരു സംഘടനാ മുഖപത്രം അവസാനമായി ഇറക്കിയത്. 

എല്ലാ കഥകളും ഒരു പരിധിവരെ വേലിയേറ്റം സ്ര്‍ഷ്ടിക്കുംബോള്‍ അതിന്‍റെ വരികള്‍ക്കിടയിലൂടെ വായനക്കാര്‍ക്ക് വസ്തുതകള്‍ പഠിക്കാനും പറ്റുന്നത് വായനക്കാരില്‍ നല്ല നിരൂപകരുണ്ടെന്നതിന്‍റെ തെളിവാണു. എല്ലാ കഥകളും തിരുകേശത്തിറ്റെ മഹത്വങ്ങളെ നിഷേധിക്കാനും ബറകതെടുക്കുന്നതിനെ അവഹേളിക്കാനും നബി(സ)യുടെ ആസാറുകളെ ധിക്കരിക്കാനും അനിസ്ലാമികമായി അവതരിപ്പിക്കാനുമൊക്കെ ഒന്നിനൊന്ന് മത്സരിച്ചപ്പോള്‍ സ്വഹാബികള്‍ തിരുകേശത്തെ ആദരിച്ചതിന്‍റെയും തിരുആസാറുകളില്‍ നിന്ന് ബറകതെടുത്തതിന്‍റെയും സ്വഹീഹായ ഹദീസുകള്‍ നിരൂപണങ്ങളില്‍ വിശദീകരിക്കപ്പെട്ടത് വായനക്കാരുടെ ആശങ്കകള്‍ നല്ലവണ്ണം അകറ്റുകയും ചെയ്തു. നബി(സ)യുടെ കാലത്ത് തന്നെ നബി(സ) ഒരു പാത്രം വെള്ളത്തില്‍ അവിടുത്തെ കൈയും മുഖവും കഴുകി അതില്‍ തുപ്പുകയും ആ വെള്ളം ബിലാല്‍(റ) അടക്കമുള്ള സ്വഹാബികള്‍ക്ക് നല്‍കിയതും അതവര്‍ കുടിക്കുകയും നെന്‍-ജിലും മുഖത്തിഉല്‍മ് തടവിയതും ബാക്കി വെള്ളം നബി(സ)യുടെ ഭാര്യ ഉമ്മുസലം(റ) ആവശ്യപ്പെട്ടതനുസരിച്ച് അവര്‍ക്ക് നല്‍കിയതും ബുഖാരിയിലെ ഹദീസാണെന്ന് പല നിരൂപകരും ചൂണ്ടിക്കാണിച്ചത് ശ്രദ്ധേയമാണു. നബി(സ)യുടെ വഫാതിനു ശേഷം വല്ലവരും അങ്ങിനെ ചെയ്തിട്ടുണ്ടോ എന്ന ന്യായമായ സംശയങ്ങള്‍ ബാക്കിയാവുംബോഴാണ്‍ പ്രശസ്ത സ്വഹാബി മു-ആവിയ(റ)യുടെ ചരിത്രം വന്നത്. സ്വഹാബികളില്‍ പ്രമുഖനായ മു-ആവിയ(റ) മരിക്കുന്നതിനു മുംബ് വസ്വിയ്യതായി പറഞ്ഞത് നബി(സ) നല്‍കിയ വസ്ത്രത്തില്‍ തന്നെ കഫന്‍ ചെയ്യണമെന്നും താന്‍ ആദരവോടെ സൂക്ഷിച്ച് വരുന്ന നബി(സ)യുടെ മുടിയും നഖവും തന്‍റെ ചെവിയിലും മൂക്കിലും വെക്കണമെന്നുമായിരുന്നു. ഏറ്റവും ശ്രദ്ധേയമായി ചരിത്രങ്ങളിലൊന്നായിരുന്നുവത്. ഒപ്പം ഒരു യുദ്ധവേളയില്‍ പ്രശസ്ത സ്വഹാബി ഖാലിദ് ബിന്‍ വലീദ്(റ) തന്‍റെ തൊപ്പി നഷ്ടപ്പെട്ടപ്പോള്‍ വേവലാതിയോടെ അത് തിരയാന്‍ ഇറങ്ങിയതും ഒരു തൊപ്പിയെന്തിനാണിത്ര ഗൌരവത്തില്‍ യുദ്ധവേളയില്‍ തിരയുന്നതെന്ന് സഹപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തൊപ്പിയല്ല പ്രശ്നം അതില്‍ ഞാന്‍ സൂക്ഷിച്ചിരുന്ന നബി(സ)യുടെ തിരുകേശമാണ്‍ പ്രധാനമെന്ന് ഖാലിദ് (റ) മറുപടി നല്‍കിയതും സ്വഹീഹായ ചരിത്രങ്ങളില്‍ പെട്ടത് തന്നെ. തിരുകേശത്തിനെതിരെ തീര്‍ക്കപ്പെട്ട മുഴുവന്‍ കഥകളെയും തകര്‍ത്തെറിയാന്‍ ഈ രണ്ട് സംഭവങ്ങള്‍ തന്നെ ധാരാളമായിരുന്നു. മുജാഹിദുകള്‍ ശൈഖുല്‍ ഇസ്ലാം എന്ന് വിളിക്കുന്ന സാക്ഷാല്‍ ഇബ്നു തൈമിയ്യയുടെ ജനാസ കുളിപ്പിച്ച മിച്ച വെള്ളം ജനങ്ങള്‍ ബറകതിനു വേണ്ടി കുടിച്ചതും ബറകതെടുത്തതും നിഷേധിക്കാനാവാത്ത ഗ്രന്ഥങ്ങളില്‍ നിന്നും വിശദീകരിക്കപ്പെട്ടതോടെ കേശപൂജ കഥകള്‍ക്ക് നെടുനായകത്വം വഹിച്ച വഹാബി പാതിരിമാര്‍ മുഖം പൊത്തി ഒളിക്കേണ്ടിയും വന്നു. പക്ഷെ, ഒരു സംശയം അപ്പോഴും ബാക്കിയായി തന്നെ കിടക്കുന്നുണ്ടായിരുന്നു. നബി(സ)യെ ധിക്കരിക്കാനും അവിടത്തെ അപമാനിക്കാനും മാത്രം രൂപീക്ര്തമായ വഹാബി മൌദൂദി കക്ഷികള്‍ തിരുകേശത്തെ തള്ളിപ്പറയുന്നതില്‍ അത്ഭുതമില്ലെന്നിരിക്കെ, സുന്നത് ജമാ-അതിന്‍റെ ഭാഗമെന്ന് പറയപ്പെടുന്ന ഒരു വിഭാഗം സുന്നികളും തിരുകേശത്തിനെതിരെ രംഗത്ത് വന്നത് എന്തുകോണ്ടായിരിക്കുമെന്നതാണത്.

അംബലക്ക്ടവിലെ പണ്ടിതന്മാരുടെയും മുണ്ടന്‍പറംബിലെ ഹുദവികളുടെയും വഴിയേ തന്നെ പുതിയ കഥകളുമായി സുന്നീ ഹാഫുകാരും രംഗത്ത് വന്നതോടെ ഈ ചോദ്യം കൂടുതല്‍  ബലപ്പെടുകയും ചെയ്തു. തിരുകേശവെള്ളം 25000 രൂപക്ക് ‘വിറ്റ’ സാക്ഷാല്‍ മുത്തേടം കാസിമിയുസ്താദിന്‍റെ ആദരവാക്കപ്പെട്ട ശിക്ഷ്യന്മാര്‍ തന്നെ കാന്തപുരം തിരുകേശവെള്ളം പതിനായിരം രൂപക്ക് വില്‍ക്കുന്നുവെന്ന പരാതിപ്പാട്ടുമായി രംഗത്ത് വരുംബോള്‍ അതെങ്ങിനെയവര്‍ക്ക് കഴിയുന്നുവെന്നു ലജ്ജയുള്ളവര്‍ ആലോചിച്ചുപോവുകയും ചെയുന്നു. ഇവിടെയാണ്‍ കേശപൂജ കഥയും തുടര്‍ന്നുള്ള മുഴുവന്‍ കഥകളും മുന്നോട്ട് വെക്കുന്ന ‘പ്രശ്നം‘ എന്താണെന്ന് വായനക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാവുന്നത്.

കേശപൂജ കഥയില്‍ കഥാക്ര്ത്ത് പള്ളിക്കു പുറം തിരിഞ്ഞ് നിന്ന് പള്ളക്കടിച്ച് പറഞ്ഞ ഒരു പ്രശ്നമുണ്ടായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ വരുന്ന ഒരു കേന്ത്രമാണ്‍ അജ്-മീരെന്നതും എന്നാല്‍ അതിനേക്കാള്‍ വലിയ തീര്‍ത്ഥാടനകേന്ത്രമായി കോഴിക്കോട് മാറിയേക്കാമെന്നതുമായിരുന്നുവത്. അജ്-മീരിലെ പള്ളിയേക്കാള്‍ വലിയ പള്ളിയാണ്‍ കോഴിക്കോട് വരുന്നത് എന്നതിനാലാവില്ല അദ്ദേഹത്തിന്‍റെ ആ പരാതി. കാരണം അജ്-മീരിലെക്കാള്‍ വലിയ പള്ളി ഡല്‍ഹിയിലുമുണ്ടല്ലൊ! പിന്നെ, പ്രശനമെന്തായിരിക്കും? അജ്-മീരിലേക്കാള്‍ വലിയ സൂക്ഷിപ്പ് സ്വത്താണോ കോഴിക്കോട് ശ-അറെ മുബാറക് ഗ്രാന്‍ഡ് മസ്ജിദില്‍ വരാന്‍ പോകുന്നത്. സംശയമില്ല, ശൈഖുല്‍ ഹിന്ദ് ഖാജാ മു-ഈനുദ്ദിന് (ഖ.സി.) എന്ന അജ്-മീരിലെ ശൈഖ് മഹത്വമേറെയുള്ള ഔലിയാക്കളില്‍ ഒരാള്‍ തന്നെയാണ്‍. എന്നാല്‍, അന്ബിയാക്കളില്‍ തന്നേ ഏറ്റവും ശ്രേഷ്ടരായ ഹബീബ്(സ) തങ്ങളുടെ തിരുശേഷിപ്പുകള്‍ക്ക് പിന്നേയും മഹത്വമേറെയുണ്ടെന്ന് വിശ്വസിക്കുന്നവരാണ്‍ സുന്നത് ജമാ-അതിന്‍റെ വിശ്വാസികള്‍. അജ്-മീറിനേക്കാള്‍ വലിയ തീര്‍ത്ഥാടനകേന്ത്രമായി കോഴിക്കോട് മാറിയാലും ഇല്ലെങ്കിലും തിരുശേഷിപ്പുകളില്‍ പെട്ട തിരുകേശം സൂക്ഷിക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ പള്ളി നിര്‍മ്മിക്കാന്‍ തന്നെ കാന്തപുരമുസ്താദ് തീരുമാനിച്ച് കഴിഞ്ഞിരിക്കുന്നു. ജീവിതത്തില്‍ എടുത്തുകഴിഞ്ഞ തീരുമാനങ്ങളൊന്നും പിന്-വലിക്കേണ്ടി വന്നിട്ടില്ലാത്ത കാന്തപുരമുസ്താദിനോട് ഈ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നത് മൌഡ്ഡ്യമാണെന്ന് വഹാബി-മൌദൂദി-ഇഗ്റേഡ് കൂട്ടുകെട്ടുകള്‍ക്ക് നല്ലവണ്ണമറിയുകയും ചെയ്യാം. ഉഹുദ് മലയോളം സ്വര്‍ണ്ണം ലഭിച്ചാല്‍ അതു മുഴുവനും നബി(സ)യുടെ മദ്-ഹ് പറയാന്‍ ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ച നേതാക്കളുടെയും ഇമാമുകളുടെയും അനുയായികള്‍ക്ക് ജനകീയ കൂട്ടായമയില്‍ നാല്പത് കോടിയുടെ ഒരു പള്ളി നിര്‍മ്മിക്കുന്നതില്‍ സന്തോഷമേയുള്ളൂ. വര്‍ഷങ്ങള്‍ക്ക് മുംബ് ഒരു സ്വഫ്ഫ് തികയാതെ ജമാ-അതുകള്‍ നടന്നിരുന്ന കോഴിക്കോട്ട് പല പള്ളികളിലും ഇന്നു ജുമുഅ നിസ്കരിക്കുന്നത് റോഡുകളിലാണെന്നിരിക്കെ, 25000 പേര്‍ക്ക് നിസ്കരിക്കാവുന്ന ഒരു പള്ളിയില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ പെരുന്നാളിനും ജുമു-അക്കും പിന്നെയും ഗ്രൌണ്ടുകള്‍ വേണ്ടി വരുമെന്ന് ദീര്‍ഘവീക്ഷണം നടത്താന്‍ ധൈര്യമുള്ള ഒരേയൊരു പണ്ടിതന്‍ കാന്തപുരമുസ്താദ് മാത്രമാണെന്നും കേരളീയര്‍ക്ക് നന്നായി അറിയാം. 

ഇതോടെ എല്ലാ കഥകളും അപ്രസക്തമാവുകയാണ്‍. ഒപ്പം എല്ലാ ക്ഥാക്ര്‍ത്തുക്കളോടും ലളിതമായ ഭാഷയില്‍ ഞങ്ങള്‍ ചിലത് ഉണര്‍ത്തുകയാണു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംഘ്ടനാ പാടവമുള്ള മുസ്ലിം നേതാവിന്‍റെ പേര്‍ രണ്ടുവട്ടം ആലോചിക്കാതെ നിങ്ങള്‍ കാന്തപുരമുസ്താദെന്ന് പറയുമെങ്കില്‍, നിങ്ങളത് സമ്മതിക്കാന്‍ വര്‍ഷങ്ങള്‍ കാന്തപുരമുസ്താദിന്‍ പണിയെടുക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, ഇന്ത്യ്യില്‍ ഏറ്റവും വലിയ വിദ്യാഭ്യാസ വിപ്ലവത്തിനു നേത്ര്ത്വം കൊടുക്കുന്ന പണ്ടിതന്‍ ആര്‍? ഏറ്റവും കൂടുതല്‍ യതീമുകളെ ദത്തെടുത്ത് സം-രക്ഷിക്കുന്ന നേതാവാര്‍? അഗതികളുടെ കണ്ണീരൊപ്പാന്‍ ഓടി നടക്കുന്ന മനുഷ്യ് സ്നേഹിയാര്‍? യുദ്ധവും തീവ്രവാദവും തകര്‍ത്തെറിഞ്ഞ കാശ്മീരിലെ ജീവിക്കാന്‍ വകയില്ലാത്ത് നൂറുകണക്കിന്‍ കുടുംബങ്ങളെ ജീവിതത്തിലേക്ക് തിരിച്ച്കൊണ്ടുവന്ന രാജ്യ സ്നേഹിയാര്? സുനാമിയില്‍ തകര്‍ന്നടിഞ്ഞ ആന്തമാന്‍ നിക്കോബാര്‍ ദീപുകളിലും മറ്റും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ആയിരങ്ങളെ ദത്തെടുത്ത് സം-രക്ഷിക്കാന്‍ മുന്നോട്ട് വന്ന മഹാ മനീഷി ആര്‍?  തന്‍റെ വിദ്യാര്‍ത്തി സംഘടനയുടെ ഇരുപതാം വാര്‍ഷികത്തില്‍ 20 നിര്‍ദ്ദന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി സമുദായത്തിന്‍റെ കണ്ണീരൊപ്പിയ ജനനായകനാര്? തന്‍റെ സ്ഥാപനത്തിന്‍റെ മുപ്പത്തിമൂന്നാം വാര്‍ഷികത്തില്‍ 33 അനാഥപെണ്‍കുട്ടികളുടെ വിവാഹം നടത്തിയും യുവജന സംഘടനയുടെ നാല്പതാം വാര്‍ഷികത്തില്‍ സമൂഹത്തിലെ 40 പെണ്‍കുട്ടികളുടെ സമൂഹ വിവാഹം നടത്തിയും മാത്ര്ക കാണിച്ച ചരിത്ര പുരുഷനാര്‍? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ ചോദിച്ചാല്‍ കേരളത്തിലെ ഏതൊരു മനുഷ്യനും ഒരുവട്ടം പോലും ആലോചിക്കാതെ മറുപടി പറയുന്നത് ഖമറുല്‍ ഉലമാ കാന്തപുരമുസ്താദിന്‍റേത് മാത്രമായിരിക്കും.

അല്ലാഹു ആ മഹാ മനീഷിക്ക് ആഫിയതുള്ള ദീര്‍ഘായുസ്സ് നല്‍കട്ടെ, നമുക്ക്  നബി(സ)യുടെ ആസാറുകളെ ആദരിക്കാന്‍ തൌഫീഖ് നല്‍കട്ടെ. ആമീന്‍.

പ്രാര്‍ത്ഥനാ വസ്വിയ്യതോടെ

അമീന്‍ മാണിയൂര്‍



കോഴിക്കോട് നിന്ന് മര്കസിലേക്ക് എത്ര ദൂരം?

ഒരു വെടിക്ക്‌ രണ്ടു പക്ഷി എന്ന് കേട്ടിട്ടുണ്ട് ,ഇപ്പോള്‍ അത് മൂന്നായോ എന്നൊരു സംശയം.തിരുകേശം,കാന്തപുരം,മുസ്ലിം തീവ്രവാദം ഇതാണ് മൂന്നെണ്ണം തിരു നബിയുടെ വിശുദ്ധ കേശം സംരക്ഷിക്കാന്‍ കാന്തപുരം ഉസ്താദ്‌ പുതിയ ഒരു പള്ളി നിര്‍മിക്കുന്നു ,അതും നാല്പതു കോടി ചെലവില്‍. വാര്‍ത്ത നാട്ടിലാകെ പാട്ടായി,അതാ തുടങ്ങുന്നു ബ്ലോഗെഴുത്തുകാരും,മെയില്‍ വീരന്മാരും,പിന്നെ കല്ല്‌ കരട് കാഞ്ഞിര കുറ്റി മുതല്‍ മുള്ള് മുരട് മൂര്‍ക്കന്‍ പാമ്പ് വരെ എല്ലാ അലവലാതികളും.പക്ഷെ അതികമാരും അറിയാതിരുന്ന ഗ്രാന്‍റ് മോസ്ക് നിര്‍മാണം മാലോകരാകെ നിമിഷങ്ങളെ കൊണ്ട് വിവരമറിഞ്ഞു എന്നതായിരുന്നു അതിന്റെ ഫലം .
 പിറന്നതിന്റെ ശേഷം ഒരു പൊതി ചോറ് പോലും ഒരു പാവത്തിന് നല്കാന്‍ മനസ്സ് കാണിക്കാത്ത പിശുക്കന്‍ പോലും ചോദിക്കുന്നു ,കോഴിക്കോട്‌ എത്ര പാവങ്ങള്‍ ഉണ്ട് ? പള്ളിയുണ്ടാക്കുന്ന പൈസ കൊണ്ട് അവര്‍ക്ക്‌ ഭക്ഷണം കൊടുത്തു കൂടേ? വീട് ഇല്ലാത്തവര്‍ക് ആ കാശു കൊണ്ട് വീട് പണിത്‌ കൊടുത്തു കൂടേ എന്നൊക്കെ .എന്നാല്‍ മുറം കൊണ്ട് സൂര്യ പ്രകാശം മൂടി വെക്കനകുമോ? .കോഴിക്കോട്‌ നഗരത്തില്‍ നിന്ന് മര്കസിലെതാന്‍ അര മണിക്കൂര്‍ യാത്ര ചെയ്താല്‍ പോരേ?.അവിടെ വന്നാല്‍ അറിയാമല്ലോ കാന്തപുരം പാവങ്ങള്‍ക്ക്‌ ഭക്ഷണം നല്‍കുന്നുണ്ടോ ,വീട് ഇല്ലാത്തവര്‍ക്ക്‌ വീട് നല്‍കുന്നുണ്ടോ ,കിണര്‍ ഇല്ലാത്തവര്‍ക്ക്‌ അത് നല്‍കുന്നുണ്ടോ എന്നൊക്കെ .ഒരു ദിവസം ഒരു പത്രമെങ്കിലും വായിക്കുന്നവര്‍ കാന്തപുരത്തിന്റെ കാരുണ്യ പ്രവര്‍ത്തനം അറിയാതിരിക്കില്ല ,പിന്നെ പണിയൊന്നുമില്ലാതെ തെക്ക് വടക്ക് നടക്കുന്നവര്‍ എന്തെങ്കിലും പറയുന്നതിന് കാന്തപുരം ഉത്തരവാദിയല്ല .പതിറ്റാണ്ടുകളായി കേരള ക്കരയില്‍ ജീവ കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക്‌ തുല്യതയില്ലാത്ത സേവനം നല്‍കുന്ന മഹനീയ വെക്തിതമാണ് കാന്തപുരം .കേരളത്തില്‍ മാത്രമല്ല ഇന്ത്യയിലെ ഏകദേശം എല്ലാ സംസ്ഥാനങ്ങളിലും ഇന്ന് കാന്തപുരത്തിന്റെ സേവന സാനിധ്യമുണ്ട്.
മര്‍കസ്‌ എന്ന സംരംഭവുമായി ഇറങ്ങി തിരിച്ചപ്പോളും പൂമാലകളല്ല കാന്തപുരത്തെ വരവേറ്റത്‌,അന്ന് ഒരു കോടിയുടെ പദ്ധതിയായിരുന്നു ഉസ്താദ്‌ മുമ്പോട്ടു വെച്ചത് ,പള്ളി മൂലയില്‍ ചൊറി പിടിച്ചു നടക്കേണ്ട മുസ്ലിയര്‍ക്ക്‌ എവിടുന്നാണ് ഒരു കോടി എന്നായിരുന്നു അന്ന് പലരും ചോദിച്ചത്.പക്ഷെ കാലം അവര്‍ക്ക്‌ മറുപടി നല്‍കി ,ഇന്ന് നാല്പതു കോടിയുടെ പള്ളി പ്രഖ്യാപനം നടന്നതോടെ വിമര്‍ശകര്‍ ഒന്നടങ്കം രംഗത്ത് വന്നത് ചരിത്ര ആവര്‍ത്തനമാകാം.പക്ഷെ ഇത്തവണ മേല്‍ സൂചിപ്പിച്ച പോലെ വിമര്‍ശക വ്രതത്തിന്‍റെ വ്യാപ്തി അല്പം കൂടുതലാണ്,തിരു കേശതിനുള്ള ആദരവായതിനാല്‍ പരിഷ്കരണ വാദികളും ,നടത്തുന്നത് കാന്തപുരമായതിനാല്‍ എതിര്‍ ചേരിയില്‍ ഉള്ളവരും ,സംഗതി എന്തായാലും നാലപ്ത് കോടി ആയതിനാല്‍ യുക്തി വാദിയും ഒരു പോലെ കയറെടുത്ത് പിന്നാലെ പായുന്നു എന്നതാണ് വസ്തുത,
തിരു കേശത്തിന്റെ പ്രാമാണികത ചോദ്യം ചെയ്യുന്നവര്‍ ഉണ്ട് ,ഏതെങ്കിലും ഒരു മതത്തില്‍ വിശ്വാസം ഉള്ളവരേ അത് ചോദിക്കെണ്ടാതുള്ളൂ.ദൈവം തന്നെ ഇല്ല എന്ന് പറയുന്ന നിരീശര വാദിക്ക് പ്രവാചകരുടെ തിരു കേശം ഒരു വലിയ സംഭവമായിരിക്കില്ല.അതിനാല്‍ പ്രാമാണികത അവരോട് പറയേണ്ടതില്ല ,മുസ്ലിമീങ്ങല്കു പ്രമാണം ആവശ്യമാണ് ,ആ പ്രമാണം ഓരോരുത്തരോടും പ്രവാചകര്‍ വന്നു പറയണമെന്ന് വന്നാല്‍ നടക്കില്ല ,പിന്നെ നടക്കുന്ന ഒന്നുണ്ട് അതാണ്‌ പാരമ്പര്യം .ഇസ്ലാമിന്‍റെ പ്രമാങ്ങളൊക്കെ പാരമ്പര്യ അധിഷ്ടിതമാണ് ,പതിനാലു നൂറ്റാണ്ട് മുമ്പ് അവതരിച്ച വേദ ഗ്രന്ഥം നമ്മിലെതുന്നത് ആ ഒരു പാരമ്പര്യം നില നില്‍കുന്നത് കൊണ്ടാണ് ,തിരു കേശത്തിന്റെ കാര്യത്തിലും ഈ പാരമ്പര്യമാണ് സുന്നികള്‍ക്ക് പ്രമാണം ,പ്രവാചകര്‍ മുതല്‍ ഇപ്പോള്‍ കാന്തപുരം വരെ തിരു കേശം കൈമാറി പ്പോന്ന ഒരു പരമ്പര,ജന ലക്ഷങ്ങളെ സാക്ഷിയാകി മര്‍കസ്‌ മഹാ സമ്മേളനത്തില്‍ അത് വായിച്ചു കേള്പിച്ചതാണ് ,വിമര്‍ശകര്‍ ഇനി ചെയ്യേണ്ടത്‌ പ്രമാണം ഇല്ല എന്ന് പറയലല്ല ,ഉസ്താദിന്റെ  പക്കല്‍ ഉള്ള പരമ്പര എന്ത് കൊണ്ട് അസീകാര്യമാണ് എന്ന് സമര്തിക്കലാണ് ,ആ പരമ്പരയില്‍ പെട്ട ഏതെങ്കിലും ഒരു വെക്തിയെ തള്ളി കളയെണ്ടാതുണ്ടോ? ഉണ്ടെങ്കില്‍ അതാരാണ് ?.മര്കസിലേക്ക് ദൂരമില്ല എന്ന് പറഞ്ഞല്ലോ ,അവിടെ ചെന്ന് ആ സനദ്‌ ഒന്ന് പരിശോദിച്ചു കൂടേ?,കവലയില്‍ കിടന്നു കാള മൂത്ര പ്രസംഗം നടത്തിയാല്‍ മതിയോ ?അല്പമൊക്കെ പ്രായോഗിക ബുദ്ധിയും വേണ്ടേ ?.
ഇനി പറയാം അത് നബിയുടെ മുടി ആണെങ്കില്‍ തന്നെ അതിത്ര സംഭവമാക്കാന്‍ മാത്രം എന്തുണ്ട് എന്ന് ചിന്തിക്കുന്നവര്‍ ഉണ്ടാകും.പ്രവാചക സ്നേഹം കൊണ്ട് മനസ്സ്‌ കുളിരണിഞ്ഞ മുഹിബ്ബീങ്ങള്ക് ഈ ചര്‍ച്ചയുടെ ആവശ്യം ഉണ്ടാവില്ല,പരിഷ്കരണം ,യുക്തി പൂജ ഒക്കെ ആയി നടക്കുന്നവര്‍ക്ക് അങ്ങനെ തോന്നല്‍ സ്വോഭാവികം ,എന്നാല്‍ മുസ്ലിംകള്‍ക്ക് അതിനും പ്രമാണമുണ്ട്.മഹാനായ ഖാലിദ്‌ ഇബ്നുല്‍ വലീദ് അവര്‍കള്‍ പറയുന്ന ഒരു ഹദീസില്‍ കാണാം ,നബി തിരുമേനി ഉംറ നിര്‍വഹിച്ച ശേഷം അവിടുത്തെ തല മുടി നീക്കം ചെയ്തു ,അതില്‍ നിന്ന് ഒരു മുടി ഞാന്‍ കൈവശപ്പെടുത്തി ,അത് ഞാന്‍ എന്‍റെ തൊപ്പിയില്‍ തുന്നിച്ചേര്‍ത്തു,അത് ധരിച്ചു ഞാന്‍ പങ്കെടുക്കുന്ന യുദ്ധങ്ങളിലെല്ലാം അല്ലാഹു എനിക്ക് വിജയം നല്‍കുകയുണ്ടായി.
ബുഖാരിയിലെ 5896 ആം ഹദീസില്‍ കാണാം ,ഉമ്മുസലമ ബീവി നബി തങ്ങളുടെ മൂന്ന് തിരു കേശം സൂക്ഷിച്ചിരുന്നു,ആര്‍കെങ്കിലും വല്ല അസുഖവും വന്നാല്‍ അവരുടെ അടുത്തേക്ക് വെള്ളം കൊടുത്തയക്കും,മഹതി അതില്‍ തിരു കേശം മുക്കി അവര്‍ക്ക്‌ തന്നെ വെള്ളം തിരിച്ചു നല്‍കും,സഹാബികള്‍ രോഗ ശാന്തിക്കായി തിരു കേശം മുക്കിയ വെള്ളം ഉപയോഗിച്ചിരുന്നു എന്നാണ് പ്രസ്തുത ഹദീസ്‌ പഠിപ്പിക്കുന്നത്.ഹദീസ്‌ ഗ്രന്ഥങ്ങളില്‍ തിരു കേശം കൊണ്ടും,അവിടുത്തെ ഉമിനീര്‍ കൊണ്ടും,വിയര്‍പ് കൊണ്ടും  വുളു ചെയ്ത വെള്ളം കൊണ്ടും പുണ്യം കാംക്ഷിച്ച നിരവദി തെളിവുകള്‍ കാണാം ,സഹീഹു മുസ്ലിമിലെ 6202,1148 എന്നീ ഹദീസുകള്‍ മേല്‍ വിഷയത്തില്‍ കൂടുതല്‍ പഠിക്കാന്‍ താല്പര്യമുള്ളവര്‍ക്ക് അവലംബിക്കാവുന്നതാണ്.ഇനി ഗ്രന്ഥമില്ലെങ്കില്‍ ഇന്ത്യയിലെ ഏറ്റവും വലിയ ഇസ്ലാമിക പുസ്തക ശാലയും കാരന്തൂര്‍ മര്‍കസില്‍ ഉണ്ട്,സനദ്‌ പരിശോദിക്കാന്‍ പോകുമ്പോള്‍ ലൈബ്രറിയില്‍ ഒന്ന് കയറി നോക്കാവുന്നതെ ഉള്ളൂ,അതിനും വേണം അറബി തിരിയുക.
തിരു കേശ പൂജ കേന്ദ്രം എന്ന് വിശേഷിപ്പിച്ചത് കണ്ടു.പള്ളി ഉണ്ടാക്കുന്നത് കാന്തപുരമാണല്ലോ അത് കൊണ്ട് അതിനു പറ്റിയ പേരും അവിടെ എന്ത് നടക്കുമെന്നൊക്കെ തീരുമാനിക്കുന്നതും കാന്തപുരം തന്നെയായിരിക്കും,ഭാവിയില്‍ അവിടെ കേശ പൂജയും ആരാധനയും നടക്കും എന്നൊന്നും ആരും പേടിക്കണ്ട,അങ്ങനെ സമുദായം മുഴുക്കെ ബഹു ദൈവ ആരാധകരകുമെന്ന പേടി ,തിരു നബിക്ക്‌ പോലും ഉണ്ടായിരുന്നില്ല,എന്നിട്ടല്ലേ സാമ്രാജ്യത കങ്കാണിമാര്‍ക്ക്‌?.നബി തങ്ങള്‍ പറഞ്ഞ ഹദീസില്‍ കാണാം ,എനിക്ക് ശേഷം നിങ്ങളെല്ലാം മുശ്രികുകലാകുമെന്നു ഞാന്‍ ഭയക്കുന്നില്ല(ബുഖാരി 1344) ജാറ വ്യവസായം ,കേശ പൂജ ,കേശ മുണ്ഡനം,അങ്ങനെ പലതും അവിടെ നടക്കുമെന്ന് ചിലര്‍ പ്രസ്താവന ഇറക്കി കഴിഞ്ഞു,പക്ഷെ കഥ അറിയാതെ ചിലര്‍ എന്തൊക്കെയോ വിളിച്ചു കൂവുന്നു എന്നതാണ് സത്യം.തിരു കേശത്തിന്റെ മഹത്വം നേരത്തെ സൂചിപ്പിച്ചു,അതിനു ഉചിതമായ ഒരു ആസ്ഥാനം അതാണ്‌ കാന്തപുരം ഇപ്പോള്‍ വിഭാവനം ചെയ്തിരിക്കുന്നത്,അവിടെ നിര്‍മിക്കുന്ന പള്ളിയില്‍ മുസ്ലിംകള്‍ക്ക് നിസ്കരിക്കാം,അതിനോടനുബന്ധിച്ചു 1200 വീടുകളും നിര്‍മിക്കുന്നുണ്ട് ,അതിനാല്‍ കോഴക്കോട്ടെ മുഴുവന്‍ ജനങ്ങളും വന്നാലും പള്ളി നിരയൂല എന്നൊന്നും ആരും ഭയപ്പെടേണ്ട .വിമര്‍ശകര്‍ കാന്തപുരം നിര്‍മിക്കുന്ന പള്ളിയില്‍ ആളു കുറയുമോ എന്ന് ഭയപ്പെടുന്നതെന്തിനാ?.നിങ്ങളുടെ നിര്‍ദേശ പ്രകാരമാണോ ഇന്ത്യയില്‍ ആയിരത്തില്‍ അതികം പള്ളികള്‍ കാന്തപുരം ഉണ്ടാക്കിയത്? അവിടെ ഏതെങ്കിലും ഒരു പള്ളി കാലി ആയി കിടക്കുന്നുണ്ടോ?.ഉദേശ ശുദ്ധി തിരിച്ചറിയാനുള്ള വിവേകം സുന്നികള്‍കുണ്ട്.പിന്നെ ധൂര്‍ത്തിന്‍റെ കാര്യം പറഞ്ഞു കേട്ടു,400 കോടി ചെലവിലാണ് അംബാനി വീട് വെച്ചത്,രാജ്യത്തു നടക്കുന്ന അഴിമതികളെല്ലാം കോടികളുടെതാണ് ,അതിലൊന്നും ധൂര്‍ത്ത്‌ കാണാത്ത കണ്ണുകള്‍ അല്ലാഹുവിന്‍റെ പള്ളിയില്‍ മാത്രം എന്തേ ഇങ്ങനെ?.കോഴിക്കോട് ഇപ്പോള്‍ പത്തു രൂപയുടെ ഒരു സാദനത്തിന് കോടികള്‍ ആണല്ലോ വില!,കല്യാണത്തിനും ,വീട് നിര്‍മാണത്തിനും അനേക കോടികള്‍ മുടക്കുന്ന വിമര്‍ശകര്‍ എന്തേ അതൊക്കെ പാവങ്ങള്‍ക്ക്‌ വീട് വെക്കാനും,ഭക്ഷണം കൊടുക്കാനും നീക്കി വെക്കാതത്?.കാന്തപുരം അതൊക്കെ ചെയ്യുന്നതിന്‍റെ പുറമെയാണ് പുതിയ സംരംഭങ്ങള്‍ തുടങ്ങുന്നത് എന്നോര്‍ക്കുക.അതും അദ്ധേഹത്തിനു കമ്മീഷന്‍ പറ്റാനല്ല.സമുദായത്തിന്‍റെ ഗുണത്തിന് വേണ്ടി മാത്രം.
പുതിയ പള്ളി വന്നാല്‍ അവിടെ ജിഹാദികള്‍ ഒരുമിച്ചു കൂടും,അവരെല്ലാം കൂടി നാട് നശിപ്പിക്കുമെന്ന് ഒരു വിചിത്ര വാദം.കാന്തപുരം ജീവിക്കുന്നത് ബ്രിടനിലോ അമേരിക്കയിലോ ഒന്നുമല്ല,പതിറ്റാണ്ടുകളായി കേരളത്തിലെ  ജന സഹസ്രങ്ങള്‍കിടയിലാണ് ഉസ്താദിന്റെ ജീവിതം,ഇക്കാലയലവിനുള്ളില്‍ എത്ര സ്ഫോടനങ്ങളലാണ് കാന്തപുരം നടത്തിയത്‌,ഏതെന്കിലും ഒരു മനുഷ്യന് കാന്തപുരം വല്ല ഭീഷണിയും സ്ര്ഷ്ടിച്ചിട്ടുണ്ടോ?.തനിക്കെതിരെ വധ ഭീഷണി മുഴക്കുന്നവര്ക് പോലും മാപ്പ് കൊടുത്ത പാരമ്പര്യമാണ് ഉസ്താടിന്റെത്,തീവ്ര വാദത്തിനെതിരെ ഏറ്റവും കൂടുതല്‍ ശബ്ദിക്കുന്ന പണ്ഡിതനാണ് അദ്ദേഹം.പ്രവാചക നിന്ദ നടത്തിയ ആളുടെ കൈ വെട്ടിയപ്പോള്‍ ഏറ്റവും ആദ്യം അതിനെ വിമര്‍ശിച്ച മുസ്ലിം പന്ധിതനാണ് കാന്തപുരം,വിദ്യാഭ്യാസത്തിന്‍റെ അഭാവം ഒരു ജനതയെ രാജ്യ വിരുദ്ധ ചിന്തകള്‍ക്ക്‌ പ്രേരിപ്പിക്കുമെന്ന് തിരിച്ചറിഞ്ഞ അദ്ദേഹം കാശ്മീരിലെ നൂറു കണക്കിന് കുരുന്നുകള്കാന് രാജ്യ സ്നേഹവും വിദ്യയും നല്‍കുന്നത്.ഇക്കഴിഞ്ഞ മര്‍കസ്‌ സമ്മേളനത്തില്‍ ഒരു സെഷന്‍ തീര്‍ത്തും ദേശ സുരാക്ഷ സെമിനാര്‍ ആയിരുന്നു.രാജ്യത്തിന്‍റെ ഭദ്രതയ്ക്ക് ഏറ്റവും കൂടുതല്‍ പോറല്‍ ഏല്പിക്കുന്നത് ആരാണെന്ന് പൊതു ജനത്തിനറിയാം,അജ്മീറിലും,നന്ടെധിലും ,ഗുജരാതിലുമൊക്കെ ആരാണ് ജിഹാദ്‌ നടത്തിയത്‌ എന്ന് വാര്‍ത്ത വായിക്കുന്നവര്‍കൊക്കെ അറിയാം.കാന്തപുരത്തിന്റെ ജീവിതം ഒരു തുറന്ന പുസ്തകമാണ്.അദ്ദേഹമോ സുന്നികളോ ഒരു പടക്കം പൊട്ടിച്ച കേസ് പോലും ഇവിടെ ഇല്ല എന്നത് വിമര്‍ശകര്‍ ഓര്‍കുന്നത് നല്ലതാണ്.
ഇനിയും കാന്തപുരത്തിനെയും സുന്നികളെയും തിരിച്ചരിഞ്ഞിട്ടില്ലെന്കില്‍ തല വാചകം ഒന്ന് വായിക്കുക. കോഴിക്കോട്‌ നിന്ന് മര്കസിലെക്ക് അര മണിക്കൂര്‍ യാത്ര ചെയ്‌താല്‍ മതി.

വിവേകമുള്ളവര്‍ ചിന്തിക്കട്ടെ

2011, ഏപ്രിൽ 26, ചൊവ്വാഴ്ച

പുലി പുല്ല് തിന്നുന്നു

ഒ.എം തരുവണ

മെലിഞ്ഞെന്നു കരുതി ആനയെ തൊഴുത്തില്‍ കെട്ടുമോ എന്ന് ഇനിയാരും ചോദിക്കരുത്; കെട്ടും, സംശയമുള്ളവര്‍ക്ക് ചേന്ദമംഗല്ലൂരില്‍ ചെന്ന് ചോദിക്കാം. തിടമ്പേറ്റി മുത്തുക്കുട ചൂടി എഴുന്നള്ളത്ത് നടത്തിയിരുന്ന ഗജവീരന്‍, കൊമ്പുകുലുക്കി ചിന്നം വിളിച്ച് നാട് വിറപ്പിച്ചിരുന്ന കൊലകൊമ്പന്‍! പറഞ്ഞിട്ടെന്ത് തൊഴുത്തില്‍ കെട്ടാന്‍ മാത്രം മെലിഞ്ഞപ്പോള്‍ പ്രബുദ്ധ കേരളം അതങ്ങനെത്തന്നെ ചെയ്തു. ഗതി കെട്ടാല്‍ പുലി പുല്ലും തിന്നും എന്നു കേട്ടിട്ടേയുള്ളൂ. പടച്ച തമ്പുരാനേ, അതും കണ്ടു. പല്ലും നഖവും തേഞ്ഞു ജട പൊഴിഞ്ഞു സാക്ഷാല്‍ പുലി പുല്ല് തിന്ന് പശിയടക്കാന്‍ പാടുപെടുന്നതിന്റെ സഹതാപാര്‍ഹമായ കാഴ്ച! പറഞ്ഞുവരുന്നത് നിര്‍ഭാഗ്യത്തിന് വീണ്ടും നമ്മുടെ അബ്ദുല്ലയെക്കുറിച്ച്. ചുറ്റിത്തിരിഞ്ഞ് വീണ്ടും ദേ നമ്മുടെ അബ്ദുല്ല മാര്‍ഗേ കിടക്കുന്നു! ഇത് ചൊല്ലുകളില്‍നിന്നും പതിരു പൊഴിയും കാലം.

ശഅ്‌റേ മുബാറക്കിന്റെ പേരില്‍ ഇയാള്‍ അഴിച്ചുവിട്ട കൊടിയ പ്രവാചകനിന്ദക്ക് എയ്ത മറു അമ്പ് കൃത്യമായി കൊള്ളേണ്ടിടത്തുതന്നെ കൊണ്ടു. മറുപടിക്ക് മറുപടി നിര്‍ബന്ധമായി. തയ്യാറാക്കിയ മറുപടിയും കൊണ്ടുചെന്നപ്പോള്‍ ലേഖനം പ്രസിദ്ധീകരിച്ച പത്രം വാതിലടച്ചു സാക്ഷിയിട്ടിരിക്കുന്നു. പോരാത്തതിനു പുറത്ത് ഒരു ബോര്‍ഡും -പട്ടിയുണ്ട് സൂക്ഷിക്കുക! പതിനാലു വര്‍ഷത്തെ അസോസിയേറ്റ് എഡിറ്റര്‍ മറുപടിയും പോക്കറ്റിലിട്ട് രണ്ടാഴ്ച കോഴിക്കോട്ടെ നിരത്തളന്നു. ഒടുവില്‍ ഒരിടം കിട്ടി. കിട്ടിയപ്പോള്‍, കിട്ടിയതായി കിട്ടാത്തതിലും വലിയ സങ്കടം.

എന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്ന ബഹുനില കെട്ടിടത്തിന്റെ മുകള്‍നിലയില്‍ ഒരു പരസ്യക്കമ്പനിയുണ്ട്. മലയാളത്തിലെ പത്രങ്ങളെല്ലാം കാലത്ത് അവിടെയെത്തും. പകലില്‍ കെട്ടിടം മുഴുക്കെ അത് സഞ്ചരിക്കും. വൈകിട്ട് കുഴഞ്ഞുമറിഞ്ഞ് അത് എന്റെ മേശപ്പുറത്തെത്തും. അപ്പോഴും അതിലൊരു പത്രം നിത്യകന്യകയായി ഉടയാതെ ഉലയാതെ കിടക്കുന്നുണ്ടാകും. ഒരുപക്ഷെ ഞാനാകും അന്നാദ്യമായി ആ പത്രം തുറന്നുനോക്കുക. മലയാള പത്രലോകത്തെ മഹാനായ കോളമിസ്റ്റ് തന്റെ വളയാത്ത നട്ടെല്ല് നിവര്‍ത്തിവെക്കാന്‍ ഒരിടം കിട്ടിയത് ഈ നിത്യകന്യകയില്‍. ദൈവശിക്ഷയുടെ ഒരു കാര്യമേയ്! 'ദേശീയ ദിനപത്ര'ത്തില്‍ അരവ്യാഴവട്ടം കോളമിസ്റ്റായി വിരാജിച്ച മഹാപ്രതിഭ ഒടുവില്‍ പത്രമാലിന്യങ്ങളെന്തും ഏറ്റുവാങ്ങാറുള്ള ഈ ഞെളിയന്‍ പറമ്പില്‍! അബ്ദുല്ലയുടെ മുമ്പില്‍ ഇനി ആത്മഹത്യാമുനമ്പ് മാത്രം ബാക്കി.

താന്‍ വിവരം കെട്ടയാളാണോ? വായനക്കാര്‍ക്ക് ഇയാളെക്കുറിച്ച് അങ്ങനെ തോന്നിയില്ലായിരിക്കാം. പക്ഷെ അബ്ദുല്ലക്ക് സ്വയം അങ്ങനെയൊരു തോന്നല്‍! മനുഷ്യന്റെ കാര്യമല്ലേ, എന്താണ് തോന്നിക്കൂടാത്തത്. സപ്തതി കഴിഞ്ഞ് കുഴിയിലേക്ക് കാലുംനീട്ടിയിരിക്കുന്ന പ്രായത്തില്‍ സംശയനിവാരത്തിനു സ്വന്തം അക്കാദമിക് യോഗ്യതകളും വഹിച്ച പദവികളും സാക്ഷ്യപത്രങ്ങള്‍ സഹിതം അവതരിപ്പിക്കുന്നു ഈ സാധാരണമനുഷ്യന്‍. തരക്കേടില്ല, തുടക്കം ശാന്തപുരം മുതലാകേണ്ട, കാലൊടിഞ്ഞ ബെഞ്ചിലിരുന്നാടിയ മൂക്കൊലിപ്പ് പ്രായം മുതലുള്ളതാകാം. യോഗ്യതകള്‍ രേഖപ്പെടുത്തിയ ഫലകം കഴുത്തില്‍ കെട്ടിത്തൂക്കി നടക്കുന്നതും കൊള്ളാം. ഇനിയാരും സംശയിക്കരുതല്ലോ. മൂന്നു ഭാഷകള്‍ അനായാസം കൈകാര്യം ചെയ്തുവത്രെ! കടുപ്പംതന്നെ, അതും ഇന്ത്യയിലല്ല; ഖത്തറില്‍! ഈ വീരസം വായിച്ചപ്പോഴാണ് ശെല്‍വത്തെ ഓര്‍മ്മ വന്നത്. വൈകിയ വണ്ടിയെ പ്രാകി റെയില്‍വെയുടെ മൂട്ടബെഞ്ചിലിരിക്കുമ്പോള്‍ ശെല്‍വം കൈനീട്ടിവന്നു. ഒരു മിടുക്കന്‍. ഊടും പേരും ചോദിച്ചു. തമിഴ് കുഴഞ്ഞ മലയാളത്തില്‍ അവന്‍ മറുപടി പറഞ്ഞു. ആണ്ടിപ്പട്ടിപ്പയ്യന്‍ മലയാളവും തമിഴും മാത്രമല്ല, വൃത്തിയായി ഹിന്ദിയും സംസാരിക്കാനറിയാം. ഇംഗ്ലീഷ് തെരിയുമോ? പത്തു രൂപയുടെ നോട്ട് കയ്യില്‍ കണ്ടപ്പോള്‍ ശെല്‍വം ഉഷാറായി. കൊഞ്ചം . മറാഠിയും തെലുങ്കും സുന്ദരം. ഒറിയയും സംസാരിക്കും. ബംഗാളി കേട്ടാല്‍ മനസ്സിലാകും.

കൊല്‍ക്കത്ത മുതല്‍ കന്യാകുമാരി വരെയും അവിടെ നിന്ന് മുംബൈ വരെയുമുള്ള പ്രധാന സ്റ്റേഷനുകളെല്ലാം ശെല്‍വത്തിന്റെ തറവാട്. അതും ഈ പ്രായത്തില്‍. പക്ഷെ, എന്തു ചെയ്യാം. ഈ പാവം പയ്യന്‍ 14 വര്‍ഷം അസോസിയേറ്റ് എഡിറ്ററായിട്ടില്ല. ഖത്തറെന്ന് കേട്ടിട്ടുപോലുമില്ല. അല്‍പ്പനാകാം. ഇത്രയ്ക്കാകരുത്. 28 വര്‍ഷം ഖുര്‍ആന്‍ ആഴത്തില്‍ പഠിച്ചിട്ടേന്തേ യൂസുഫ് നബിയുടെ കുപ്പായത്തിനും ഇസ്‌റാഈല്യരുടെ താബൂത്തിനും മറുപടി ഉണ്ടില്ല? പറയാമായിരുന്നില്ലേ ആ ആഴങ്ങളിലെവിടെയങ്കിലുമൊന്ന് മുങ്ങിത്തപ്പിയിട്ട്? പാണ്ഡിത്യത്തിന്റെ കെട്ടുവേഷങ്ങള്‍ മാത്രമല്ല, ആ പേര് കൂടി ഉപേക്ഷിക്കേണ്ടതായിരുന്നു. നല്ല സത്യവിശ്വാസിയാകാന്‍ ഇങ്ങനെ ഒരുപേര് വേണമെന്ന് ആഴത്തില്‍ പഠിച്ച ഖുര്‍ആനിലെവിടെയെങ്കിലും കണ്ടോ? സ്വഹിഹുല്‍ ബുഖാരിയിലെ ചില ഹദീസുകള്‍ ഇയാളിന്റെ ബുദ്ധിക്കും യുക്തിക്കും ചേരുന്നില്ലത്രെ. ഇതാ ഒരു പുതിയ അഹ്‌ലു കിതാബ്. മൂസാ (അ) വസ്ത്രവുമായി ഓടിയ കല്ലിനെ വിട്, ഇമ്മാതിരി ഒരു കല്ല് സാക്ഷാല്‍ ഖുര്‍ആനിലുമുണ്ടല്ലോ. അല്ലാഹുവിനെ ഭയപ്പെട്ടതിന്റെ പേരില്‍ കരയുകയും പൊട്ടിപ്പിളരുകയും ചെയ്യുന്ന കല്ല് (2:74) ആ കല്ലിനെ ഈ അറിവാളന്‍ എന്തു ചെയ്യും? ഇങ്ങനെ പോയാല്‍ ബുദ്ധിക്കും യുക്തിക്കും നിരക്കാത്ത പലതും വിശുദ്ധ ഖുര്‍ആനിലും കാണുമല്ലോ. തള്ളിപ്പറയുമോ, വെട്ടിമാറ്റുമോ?

ഇനി, മൂസാ (അ) കല്ലിന്റെ പിന്നാലെ നഗ്നനായി ഓടി എന്നാണ് ബുഖാരിയിലെ ഹദീസിലുള്ളതെന്ന് ഇയാളോടാരാണ് പറഞ്ഞത്? ബനീ ഇസ്‌റാഈല്‍ ഒന്നിച്ച് അല്‍പ്പവസ്ത്രരായി കുളിക്കാറുണ്ടായിരുന്നുവെന്നാണ് ഹദീസ്. 'അരിയ' എന്ന ധാതുവില്‍നിന്ന് നിശ്പന്നമായ ഒരു പദത്തെയാണ് ഇയാള്‍ നഗ്നന്‍ എന്ന് ഭാഷാന്തരം ചെയ്ത് പെട്ടിരിക്കുന്നത്. ഈ പദത്തിന് അഴിച്ചുവെച്ചു, മാറ്റിവെച്ചു എന്നിങ്ങനെ മാത്രമേ അര്‍ഥമുള്ളൂ. അതായത്. സ്‌നാനാവശ്യത്തിന് വേണ്ടി സാധാരണ വസ്ത്രം അഴിച്ചുവെച്ചു എന്ന് മാത്രം. കുളിക്കുമ്പോള്‍ ഉടുക്കുന്ന വസ്ത്രം മൂസാ (അ) ധരിച്ചിരുന്നു. അതില്ല എന്ന് ബുഖാരിയുടെ ഹദീസിലില്ല. നനഞ്ഞ കുളിവസ്ത്രവുമായിട്ടാണ് മൂസാ (അ) ഓടിയയത്. നനഞ്ഞൊട്ടിയ വസ്ത്രത്തിലൂടെ കാണാവുന്ന ഒരു പ്രത്യക്ഷ വൈകല്യത്തെക്കുറിച്ചായിരുന്നു ശത്രുക്കള്‍ അപവാദം പറഞ്ഞിരുന്നത്. ഇതാകട്ടെ, മൂസ (അ) ന്റെ മുഅ#്ജിസത്താണെന്നാണ് ചരിത്രമതം. ശത്രുക്കളെ തിരുത്താന്‍ ആ കല്ല് കൃത്യമായ സ്ഥലത്തുതന്നെ ചെന്നുനിന്നല്ലോ. വഷളാക്കാനായിരുന്നെങ്കില്‍ എതിര്‍ദിശയിലേക്കാകുമായിരുന്നില്ലേ ഓട്ടം? നിസാഉന്‍ ആരിയാത്തുന്‍... എന്നു പറയുന്ന ഹദീസിലും അല്‍പ വസ്ത്രധാരിണികള്‍ എന്നല്ലാതെ പൂര്‍ണ നഗ്നകള്‍ എന്നര്‍ത്ഥമില്ല. ആഴത്തില്‍ മതം പഠിച്ചിട്ടും, ഫത്ഹുല്‍ ബാരി മാത്രം നോക്കിയാല്‍ കിട്ടുന്ന ഈ ആശയം എന്തേ കണ്ടില്ല? ഉമ്മുഐമന്‍ സംഭവത്തിനും കുരങ്ങന്‍മാരെ സംബന്ധിച്ച ഹദീസിനും ഇത്തരത്തില്‍ യുക്തമായ മറുപടികളുണ്ട്. അതറിയാന്‍ നല്ല ഗുരുമുഖത്തിനിന്ന് പഠിക്കണം. പിശാചിനെ ഗുരുവാക്കിയാല്‍ വേഷം മാത്രമല്ല; വേഷത്തിനകത്തുള്ളതും ചോര്‍ന്നുപോകും. സ്വഹീഹുല്‍ ബുഖാരിയെക്കുറിച്ച് ഇയാളെന്താ മനസ്സിലാക്കിയത്?

കള്ളം പറയുന്നവര്‍ക്ക് അങ്ങനെയാകാം. പക്ഷേ, അതിനുംവേണം ഒരതിര്. ശഅ്‌റേ മുബാറക്ക് സ്പര്‍ശിച്ച ജലത്തിന് വില വാങ്ങിയത്രെ. ഇതെന്തൊരു നാവാണ്? സൗജന്യമായി ജലം വിതരണം ചെയ്യും എന്ന് ഇതുസംബന്ധിച്ച വാര്‍ത്തകളിലും പരസ്യത്തിലും മര്‍കസ് പ്രത്യേകം അറിയിച്ചിരുന്നതാണ്. ഇതിന്റെ പേരില്‍ ഒരു പണപ്പിരിവും നടത്തിയിട്ടുമില്ല. മര്‍കസില്‍ വരുന്നവര്‍ അവിടെ സംഭാവനകള്‍ നല്‍കുന്നതില്‍ ആരും കെറുവിച്ചിട്ട് കാര്യമില്ല. ശഅ#്‌റേ മുബാറക്കിന്റെ പേരില്‍ പള്ളിയുണ്ടാക്കുന്നത് ഇസ്‌ലാമികമോ എന്നാണ് മറ്റൊരു സംശയം. വെള്ളിയാഴ്ച അല്‍ കഹ്ഫ് സൂഫ ഓതണമെന്ന് പറഞ്ഞത് ഇമ്മാതിരി വസ്‌വാസ് ഉണ്ടാകാതിരിക്കാന്‍ കൂടിയാണ്. അല്‍ കഹ്ഫ് 21-ാം സൂക്തം ഒന്ന് കണ്ണുതുറന്നുനോക്കണം. ചരിത്ര പുരുഷന്മാരായ അസ്ഹാബുല്‍ കഹ്ഫിന്റെ പേരില്‍ പള്ളി നിര്‍മിക്കാന്‍ അന്നത്തെ പൗരപ്രമുഖരുടെ കൂടിയാലോചനായോഗം തീരുമാനിച്ചു എന്നാണ് വിശുദ്ധ ഖുര്‍ആനിലെ വചനം പറയുന്നത്. അതിരിക്കട്ടെ; മദീനയിലെ വിശ്വപ്രസിദ്ധമായ മസ്ജിദിന്റെ പേരെന്താണ്? കോഴിക്കോടിനു മുകളിലൂടെ പറന്നുപോയ ഏതോ കാക്കയുടെ കൊക്കില്‍നിന്ന് പിടിവിട്ട് താഴെ വീണ് പൊട്ടിമുളച്ചതൊന്നുമല്ല, സുന്നീ പ്രസ്ഥാനവും മര്‍കസും. വെറുതെ അലമ്പുണ്ടാക്കല്ലേ!

അബൂദാബിയിലെ ശൈഖ് ഖസ്‌റജി കുടുംബത്തിന്റെ കൈവശമുള്ള തിരുകേശങ്ങളുടെ പെരുപ്പവും നീളവുമാണിപ്പോള്‍ ചിലരുടെ അണ്ണാക്കില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതിനു കാന്തപുരം മറുപടി പറയണമത്രെ. കൊള്ളാം. മറ്റൊരാളിന്റെ കൈവശമുള്ളതിന് കാന്തപുരം എന്തിന് മറുപടി പറയണം? ഖസ്‌റജി കുടുംബം ചൊവ്വാ ഗ്രഹത്തിലൊന്നുമല്ല. അബൂദാബിയിലാണ്. ചുണയുള്ള ആണ്‍കുട്ടികളുണ്ടെങ്കില്‍ ചെന്നന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരിത. ബ്ലോഗിലും മെയിലിലും ചുവരായ ചുവരുകളിലും വികാരം തീര്‍ക്കുന്നവര്‍ എന്തേ ശൈഖ് ഖസ്‌റജിയെ സമീപിക്കുന്നില്ല? നാലുപേര്‍ വട്ടമിട്ടിരുന്ന് കോഴി ഇറച്ചിയുടെ രുചിഭേദങ്ങളെക്കുറിച്ച് തര്‍ക്കിക്കുകയാണ്. തര്‍ക്കം നീണ്ടുമുഴുത്തു. അപ്പോഴാണ് അഞ്ചാമന്‍ കയറിവരുന്നത്. അയാള്‍ ഓരോരുത്തരോടും ചോദിച്ചു. നിങ്ങള്‍ കോഴിയിറച്ചി കഴിച്ചിട്ടുണ്ടോ? അതിശയം, അവരാരും അത് രുചിച്ചുനോക്കുക പോലും ചെയ്തിരുന്നില്ല. അഞ്ചാമന്‍ കോഴിയിറച്ചി നന്നായി ആസ്വദിച്ച ആളായിരുന്നു. കാന്തപുരം അഞ്ചാമനാണ്. അതുകൊണ്ട് മിടുക്കന്മാര്‍ ചെന്ന് ആദ്യം ഖസ്‌റജിയോട് തെളിവ് ചോദിച്ച് സംശയനിവൃത്തി വരുത്തുക. കാന്തപുരത്തിന്റെ കൈവശമുള്ളതിന്റെ കാര്യം അപ്പോള്‍ പറയാം. വെറുതെ കുളം കലക്കി മീന്‍ പിടിക്കാം എന്ന് മോഹിക്കല്ലേ, ഈ കുളത്തില്‍ ഒരു പരല്‍മീന്‍ പോലുമില്ല; ചെളി അശേഷമില്ല.

തിരുകേശ നിഴല്‍ , ശ്രദ്ധേയന്‍ കുടുങ്ങി














നബിയുടെ തിരുകേശത്തിന്റെ നിഴല്‍ എന്നും പറഞ്ഞു ശ്രദ്ധേയന്‍ പുതുതായി ഇറക്കിയ "തിരുമുടിക്കെട്ടിന്റെ തിരുനിഴല്‍ ദര്‍ശനം" എന്ന ബ്ലോഗില്‍ മുകളില്‍ പ്രദര്‍ശിപ്പിച്ച ഫോട്ടോയില്‍ നിഴല്‍ ഇല്ല ..മാത്രമല്ല ..മുന്‍പ്‌ പോസ്ടിയ ഫോട്ടോസിലും നിഴല്‍ ഇല്ല ..ഇപ്പോള്‍ പുതുതായി അവര്‍ നിഴല്‍ വരച്ചു പിടിപ്പിച്ചു ഒരു ഫോട്ടോ ഇറക്കിയപ്പോള്‍ അതിലെ നിഴല്‍ അവര്‍ വരച്ചു കുളമാക്കി
ഇവിടെ തന്നെ ഇവരുടെ എല്ലാ കള്ളത്തരങ്ങളും പോളിയുകയാണ് .



ഫോട്ടോ ഒന്ന് കൂടി പോസ്ടാം
ശരിക്കും ശ്രദ്ധിച്ചു കൊള്ളൂ

നിഴല്‍ എവിടെയാണ് ഉള്ളത് എന്ന് നോക്കൂ
എങ്ങിനെയാനെന്നും നോക്കൂ ...

ഇതേ പോലെ ആളുകളെ വഴി തെറ്റിക്കാന്‍ ഇവര്‍ എന്തൊക്കെയാണ് പറഞ്ഞു കൂട്ടുന്നത്‌ ..
ഇന്ന് രാവിലെ ഒരു വീഡിയോ ഇവര്‍ പുതുതായി ഇറക്കിയത് കണ്ടു ..
അതിലൂടെ മനസ്സിലാക്കാന്‍ പറ്റുന്നത് അവര്‍ക്ക് കാന്തപുരം എന്ന വ്യക്തിയോടുള്ള വൈരാഗ്യതെയാണ് ...


അതില്‍ അവര്‍ പറയുന്ന വാക്കുകള്‍ ശ്രദ്ധിക്കുക ..
നബിയുടെ തിരുശേഷിപ്പുകള്‍ ഈ ലോകത്ത് ഒരു പാടുണ്ട് ..
തിരുകേശവും അന്ഗീകരിക്കാം ..പക്ഷെ അത് കിട്ടിയത് കാന്തപുരത്തിന്റെ കയ്യിലാണ് ..൯കാന്തപുരമ് ചോദിച്ചു വാങ്ങിയതല്ല എന്നോര്മിക്കുക ).
അയാള്‍ ശിര്‍ക്ക്‌ ചെയ്യുന്നവനാണ് ..അതിനാല്‍ നമ്മള്‍ വിശ്വസിക്കരുത് ..
കൂട്ടത്തില്‍ ഇങ്ങനെയു കൂടി പറഞ്ഞു ..
ഇനി അഥവാ ഈ തിരുകേശം നമ്മള്‍ പരീക്ഷിക്കാന്‍ ഇറങ്ങിയാല്‍ തന്നെ അത് അവര്‍ വല്ല മാജിക്കും കാട്ടി നിഴലില്ലാതെ ആക്കുകയും കത്താതിരിക്കുകയും ചെയ്താല്‍ തന്നെ നമ്മള്‍ വിശ്വസിക്കരുത് ..
ഇതെന്തു കഥ ..
അപ്പോള്‍ എന്തായാലും നിങ്ങള്‍ വിശ്വസിക്കില്ല ..
പിന്നെ എന്തിനാ ഒരു പരീക്ഷണം
നിങ്ങളോ പരാജയപ്പെട്ടവര്‍ ..പിന്നെ എന്തിനാ മറ്റുള്ളവരെ കൂടി പരാജയത്തിലേക്ക് നയിക്കുന്നത് ..

നിങ്ങള്‍ വിശ്വസിക്കുന്നില്ലന്കില്‍ വിശ്വസിക്കേണ്ട ..നിങ്ങളെ ആരും നിര്‍ബന്ധിച്ചു വെള്ളം കുടിപ്പിക്കുകയോ വിശ്വസിപ്പിക്കുകയോ ചെയ്യുന്നില്ല പിന്നെ എന്തിനീ ബെജാര്‍

മാത്രമല്ല ..തിരുകേശം മുക്കിയ വെള്ളം ഫ്രീ ആയിട്ടാണ് അവിടെ നിന്നും എല്ലാവര്ക്കും നല്‍കിയിട്ടുള്ളത് അതും നിങ്ങള്‍ കച്ചവടം എന്നും പറഞ്ഞു ആളുകളെ വിശ്വസിപ്പിക്കാന്‍ ശ്രമിച്ചു ..എന്തിനു ?

തിരുകെശപൂജ എന്നും അറ്റു പേരിട്ടു അവഹെളിക്കുംപോഴും നിങ്ങളുടെ ഉള്ളില്‍ കാന്തപുരം എന്നാ വ്യക്തിയോടുള്ള ശത്രുത മാത്രമേ ഉണ്ടായിരുന്നുളൂ ..എന്ന് ബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാന്‍ പറ്റും ..

ഇങ്ങനെയുള്ള ചീപ് പരിപാടിക്ക് ഇറങ്ങുന്നതിനു മുന്‍പ്‌ നിങ്ങള്‍ ഒന്ന് മനസ്സിലാക്കിയാല്‍ കൊള്ളാം ..
സുന്നികള്‍ എന്നാല്‍ ഒന്നും അറിയാത്തവര്‍ എന്നല്ല ...അവര്‍ നല്ലവണ്ണം പഠിച്ചിട്ട് വളര്‍ന്നവര്‍ തന്നെയാണ്

ഇനിയും ഇതിലും ചീപായ പറവര്തികള്‍ ശ്രദ്ധേയനില്‍ നിന്നും മറ്റും ഉണ്ടാവും എന്നറിയാം ..
നിങ്ങളുടെ കുതന്ത്രങ്ങള്‍ മുഴുവനും പുറതെടുതാലും സുന്നികളുടെ വിശ്വാസത്തെയോ നബിയോടുള്ള സ്നേഹതയോ നിങ്ങള്ക്ക് തടയിടാന്‍ കഴിയില്ല

ഇന്ഷാ അല്ലഹ്
എല്ലാത്തിനും ആഖിരത്തില്‍ ചോദ്യങ്ങള്‍ ഉണ്ടാവും ..അത് ആരും മറക്കേണ്ട ..

2011, ഏപ്രിൽ 7, വ്യാഴാഴ്‌ച


ശഅറേ മുബാറകും അമ്പലകടവും


മുത്ത്‌ ഹബീബ്‌ (സ) യുടെ തിരുകേശം കാന്തപുരത്തിന്റെ കയ്യിലാകുമ്പോള്‍ എന്ത് തോന്നിവാസവും പറയാം എന്ന ചില അല്‍പജ്ഞാനികളുടെ തോന്നലുകള്‍ക്ക് കാലം മറുപടി പറഞ്ഞപ്പോള്‍....
കാണുക

അതേ അമ്പലകടവ്‌ ഫൈസി തന്നെ മറ്റൊരിക്കല്

ഇനി ഇത് കൂടി കാണുക കാന്തപുരത്തിന് ഖസ്രജി നേരിട്ട് തിരുകേശം കൈമാറുന്നു. അതും ലക്ഷങ്ങളെ സാക്ഷിയാക്കി. ഇനി ഫോണ്‍ വഴി സനദ്‌ ചോദിക്കേണ്ടി വരില്ല. കാരണം ഖസ്രജി യുടെ പക്കല്‍ ഉള്ള തിരുകേശം ഒറിജിനല്‍ എന്ന് മുന്‍പ്‌ പറഞ്ഞല്ലോ...إن الله على كل شيئ قدير  എന്ന
ഖുര്‍ആന്‍ വാക്യം എത്ര സത്യം.

ശഅറേ മുബാറകും മുസ്ലിംകളും



o  അബ്ദുള്ള  ..ഓ...അബ്ദുല്ലാഹ്
യുക്തി വാദം തലയില്‍ കയറിയാല്‍ പിന്നെ കാണുന്നതും കേള്‍ക്കുന്നതും ഒന്നും ശരിയല്ലെന്ന തോന്നല്‍ ഉണ്ടാകും.  അല്ലാഹുവില്‍ വിശ്വസിക്കുന്ന മുസ്ലിംകളെ സംബന്ധിച്ചിടത്തോളം ഇസ്ലാമിലെ തെളിവുള്ള കാര്യങ്ങള്‍ക്ക് പിന്നെ യുക്തിക്ക് യോചിക്കുമോ എന്ന ചിന്തയുടെ ആവശ്യമില്ല. താങ്കളെ പോലുള്ളവര്‍ക്ക് "എവിടെനിന്നോ കൊണ്ടുവന്ന ഒരു തല നാര് വെള്ളത്തിലിട്ടു മുസ്ലിംകളെ കുടിപ്പിച്ചു അന്ധ വിശ്വാസത്തിന്റെ കൊടുംകാട്ടില്‍ ശാശ്വതമായി അടച്ചുപൂട്ടുന്നു" ഈ വരികള്‍ കൊണ്ട് താങ്കള്‍ റസൂലുല്ലാഹി(സ) യെ യും അവിടുത്തെ വിശുദ്ധ കേശത്തെ യും അവഹേളിക്കുന്നു.
മുആവിയ (റ) മദീനയില്‍ വന്നപ്പോള്‍ ആഇശ ബീവി (റ) യുടെ അടുത്തേക്ക്‌ ആളെ അയച്ചു.നബി(സ) യുടെ പുതപ്പും മുടിയും കൊണ്ട് വരാന്‍. അയിഷാ ബീവി അത് കൊടുത്തയച്ചു .നബി(സ)പുതച്ച പുതപ്പും പ്രവാചകരുടെ കേശവും കയ്യില്‍ കിട്ടിയ മുആവിയ(റ) പുതപ്പ് കൊണ്ട് പുതക്കുകയും മുടി വെള്ളത്തില്‍ ഇട്ട് കുടിക്കുകയും,ബാക്കി ശരീരത്തില്‍ ഒഴുക്കുകയും ചെയ്തു.(അല്‍ ബിദായ വന്നിഹായ 8/165)






* മുആവിയ(റ) വിനെയും ആഇശബീവിയെയും മറ്റു സഹാബക്കളെയും താങ്കള്‍ ഏതു വിഭാഗത്തില്‍ പെടുത്തുന്നു?
മുകളിലെ താങ്കളുടെ വരിയില്‍ പറഞ്ഞ അന്ധവിശ്വാസികളെ ഉണ്ടാക്കുന്നവരിലോ..?
* ഹജ്ജ്‌ ചെയ്യുന്ന വിശ്വാസികളെ താങ്കള്‍ ഏതു വിഭാഗത്തില്‍ പെടുത്തുന്നു?
മുകളിലെ താങ്കളുടെ വരിയില്‍ പറഞ്ഞ അന്ധവിശ്വാസികളെ ഉണ്ടാക്കുന്നവരിലോ..?
കാരണം യുക്തി വാദികള്‍ക്ക്‌ ഒരിക്കലും അന്ഗീകരിക്കാന്‍ കഴിയാത്ത എത്രയോ കര്‍മ്മങ്ങള്‍ ഹജ്ജില്‍..
കഅബയെ ചുറ്റുന്നവര്‍ (താങ്കളുടെ ഭാഷയില്‍ അമ്പലം ചുറ്റുന്ന വരെപോലെ ),ഹജറുല്‍ അസ് വദ് മുത്താന്‍ തിക്കും തിരക്കും കൂട്ടുന്നവര്‍,മഖാം ഇബ്രാഹിം കാണാന്‍ തിരക്കുന്നവര്‍,സഅയ് ചെയ്യുമ്പോള്‍ സഹ്സ്രാബ്ദങ്ങള്‍ക്ക് മുന്‍പ്‌ ഹാജറാ ബീവി (റ) ഓടിയ സ്ഥലം എന്നും പറഞ്ഞു ഓടുന്നവര്‍ , മിനായില്‍ കല്ലെറിയുന്നവര്‍.... അല്ലാഹ് ഇസ്ലാമിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും യുക്തിവാദികള്‍ക്ക്‌ (ഓ അബ്ദുല്ലഹ് താങ്കള്‍ ഇപ്പോള്‍ ഏതു വിഭാഗത്തില്‍?)  എങ്ങിനെ അന്ഗീകരിക്കാന്‍ കഴിയും.
മുസ്ലിങ്ങള്‍ അംഗീകരിക്കുന്ന കുറച്ചു തെളിവുകള്‍ കാണുക.

* മഹാന്മാരുടെ കൈ , ആസാറുകള്‍ , നബി(സ) യുടെ ഖബര്‍ എന്നിവ ചുംബിക്കുന്നതിനെ കുറിച്ച്  കിതാബ്‌ "كتاب عمدة القارئ لشرح صحيح البخارى "
വലുതായി കാണാന്‍ ഫോട്ടോയില്‍ ക്ലിക്കുക

തിരു കേശവും فتح الباري شرح صحيح البخاري യും
മാലികുബ്നു ഇസ്മാഈല്‍ (റ)പറയുന്നു.നബി(സ)യുടെ മുടി അനസ്‌ (റ)വിന്റെ വഴി കിട്ടിയത്‌ അതെനിക്ക് ദുനിയാവിനെക്കള്‍ അതിലുള്ള സര്‍വ്വതിനെക്കാള്‍ ഞാന്‍ ഇഷ്ടപെടുന്നതാണ്.



നബി(സ)അവിടുത്തെ തലമുടി കളഞ്ഞപ്പോള്‍ വലതു ഭാഗത്തെ മുടികള്‍ അബൂതല്‍ഹ (റ) വിനു കൊടുത്തു.പിന്നെ ഇടതു ഭാഗത്തെ മുടിയും കളഞ്ഞു അത് ജനങ്ങളുടെ ഇടയില്‍ വീതിക്കാന്‍ നബി(സ) കല്പിച്ചു.....................


തെളിവുകള്‍ ഇനിയും ധാരാളം ..സുന്നികള്‍ക്ക് ആവശ്യത്തിന് തെളിവുകള്‍ ആയല്ലോ..
ഇനിയും ആവശ്യമെന്കില്‍ അറിയിക്കുക

ശഅറേ മുബാറകും സനദും



(ഇമെയിലുകള്‍)

ഡെന്മാര്‍ക്കിലെ ജില്ലന്റ്റ്‌ പോസ്റ്റ്‌ പത്രത്തിനു മുത്ത്‌ റസൂലിനെ നിന്നിച്ചു കാര്‍ട്ടൂണ്‍ വരയ്ക്കാന്‍ വളം വെച്ച് കൊടുത്തവര്‍, തസ്ലീമ നസ്രീന് ഹബീബ്‌ രസൂലുല്ലാഹിയെ പറ്റി മോശമായി എഴുതാന്‍ വഴിവെച്ചു കൊടുത്തവര്‍...
പ്രവാചകന്‍ മാരുടെ തിരുശരീരം മറമാടുന്നത് അത് ജീര്‍ണ്ണിച്ചു ജീവിച്ചിരിക്കുന്നവര്‍ക്ക് ബുദ്ധിമുട്ടില്ലാതിരിക്കാനാണ് എന്ന് എഴുതി വിട്ടവര്‍...
ഇവരില്‍ നിന്ന് ഇനിയും പലതും വരാം, അവ നാം പ്രതീക്ഷിക്കണം.

ഇപ്പോള്‍ കേരളത്തിലെ ചൂട് പിടിച്ച സംസാര വിഷയം ആണല്ലോ നബി (സ) യുടെ തിരു കേശം. നബിയുടെ തിരു കേശത്തെ കളവാക്കുവാനും നബി (സ) ഹജ്ജത്തുല്‍ വദാ'ഇല്‍ വെച്ച് സ്വന്തം മുടി വിതരണം ചെയ്ത പ്രവര്‍ത്തിയെ കളവാക്കുവാനും അത് സ്വീകരിച്ചു സൂക്ഷിക്കുകയും ബരകത് എടുക്കുകയും ചെയ്ത സഹാബതിന്റെയും താബി'ഉകളുടെയും പ്രവര്‍ത്തനങ്ങളെ കളിയാക്കുകയും ചെയ്തു കൊണ്ട് ഇസ്ലാമിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന ഇസ്ല്മാനിറെ ശത്രുക്കളായ വഹാബി , മൌദൂദി, ചേകന്നൂര്‍, തുടങ്ങിയ പിശാചിന്റെ അനുയായികളുടെ കള്ള പ്രജരണങ്ങളും അരങ്ങു തകര്‍ക്കുന്നു.
പ്രവാചകന്മാരുടെ മുടിയും വിയര്‍പ്പും അവര്‍ ഉപയോഗിച്ച മറ്റു വസ്തുക്കളുടെയും മഹത്വം അറിയണം എങ്കില്‍ ആദ്യം ഇസ്ലാമിനെ പഠിക്കണം. നബിയുടെ വിയര്‍പ്പു കുപ്പിയില്‍ ശേഖരിച്ചു അത് സുഗന്ധമായും കുട്ടികളുടെ രോഗ ശമനത്തിനും മറ്റും ഉപയോഗിച്ച ചരിത്രം നമുക്കറിയാം. ഖാലിദ് ബിനു വലീദ് (റ) യുദ്ധ സമയത്ത് നബി (സ) തങ്ങളുടെ മുടി തുന്നി പിടിപ്പിച്ച തൊപ്പി കാണാതായപ്പോള്‍ മറ്റെല്ലാ കാര്യങ്ങളും മറന്നു ആ തോപ്പിക്കായി അന്വേഷണം നടത്തിയ സംഭവം നമുക്കറിയാം. നബിയുടെ കാല ശേഷം നബിയുടെ ജുബ്ബ പോലും അവിടത്തെ ഭാര്യമാര്‍ സൂക്ഷിക്കുകയും അവരുടെ കാല ശേഷം പിന്‍ തലമുറക്കാര്‍ പോലും അവ ബഹുമാനത്തോടെ സൂക്ഷിക്കുകയും അത് മുക്കിയ വെള്ളം ബരകതിനും രോഗ ശമനത്തിനും ഉപയോഗിച്ചതും നമുക്ക് അറിയാം. ഇതൊക്കെ സ്വന്തം മനസ്സിന് അംഗീകരിക്കാന്‍ കഴിയണം എങ്കില്‍ ആദ്യം ഈമാന്‍ എന്ന ഒന്ന് മനസ്സില്‍ ഉണ്ടാകണം . ഇസ്ലാം എന്താണെന്ന് പഠിക്കണം. ഹദീസുകളും ഇസ്ലാമിക ചരിത്രവും പഠിക്കണം. ഇവ ഒന്നും ഇല്ലാതെ ചെളി കെട്ടിയ തങ്ങളുടെ സ്വന്തം മനസ്സ് കൊണ്ട് ഇസ്ലാമിനെ അളക്കാന്‍ നിന്നാല്‍ ഇത് പോലെയുള്ള പൊട്ടത്തരങ്ങള്‍ പറയുകയും എഴുതുകയും ചെയ്യുക സ്വാഭാവികം.

അതിന്നിടയില്‍ പലര്‍ക്കും സംശയം... ആ മുടി നബിയുടെത് തന്നെ ആണോ എന്ന്. നബിയില്‍ നിന്നും കാന്തപുരതിലെക്ക് എത്തി ചേരുന്ന പരമ്പര കാണിച്ചു തരാനുള്ള വെല്ലു വിളി പോലും പലരും നടത്തിയതായി കണ്ടു. അവര്‍ക്ക് വേണ്ടി, മറ്റു സംശയക്കാര്‍ക്ക് വേണ്ടി, സാധാരണക്കാര്‍ക്ക് വേണ്ടി, അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടി തിരു കേശ കൈമാറ്റ ചടങ്ങുകളുടെ വീഡിയോ ഇവിടെ ചേര്‍ക്കുന്നു. സനദ്, കൈമാറ്റ ചടങ്ങുകള്‍, കാന്തപുരത്തിന്റെ ഒപ്പ് വെക്കല്‍, നന്ദി പ്രസംഗം എല്ലാം ഇതില്‍ അടങ്ങിയിരിക്കുന്നു.



കാന്തപുരത്തോടുള്ള ദേഷ്യം രസൂലുള്ളന്റെ മേലോ..?
عن أنس قال: رأيت رسول الله صلى الله عليه وسلم والحلاّق يحلقه وقد أطاف به أصحابه ما يريدون أن تقع شعرة إلاّ في يد رجل
صحيح مسلم: بشرح النووي: 4/288، مسند أحمد: 3/591، مسندات ابن مالك، ح 11955، السنن الكبرى للبيهقي: 7/68، السيرة الحلبية: 3/303، البداية والنهاية: 5/189
മാഷാ അല്ലാഹ് .. അനസ്‌ (റ) വിനെ തൊട്ട് ഉദ്ധരിക്കുന്ന ഹദീസ്‌ നോക്കുക>. നബി(സ) അവിടുത്തെ പവിത്രമായ മുടികള്‍ നീക്കം ചെയ്യുമ്പോള്‍ ആ മുടി കയ്യില്‍ കിട്ടാന്‍ വേണ്ടി അവിടുത്തെ സഹാബികള്‍ ചുറ്റും കൂടുമായിരുന്നു.റിപ്പോര്‍ട്ട്‌ ചെയ്തത് ആരൊക്കെ എന്ന് നോക്കുക: صحيح مسلم: بشرح النووي: 4/288، مسند أحمد: 3/591، مسندات ابن مالك، ح 11955، السنن الكبرى للبيهقي: 7/68، السيرة الحلبية: 3/303، البداية والنهاية:
ഓ അബുജഹലിന്‍റെ അനുയായികളെ ഞങ്ങള്‍ മുസ്ലിം സമുദായം എല്ലാം സഹിക്കുകയാണ്. കാരണം ഞങ്ങള്‍ടെ നേതാവ് ലോകാനുഗ്രഹിയായ പ്രവാചകന്‍ കാരുണ്യത്തിന്റെ നിറകുടം ഒരിക്കലും അക്രമത്തേയും അനീതിയേയും അതേ നാണയത്തില്‍ തിരിച്ചടിച്ചില്ല. അവരെ സ്നേഹംകൊണ്ട് കരുണകൊണ്ടു നന്മകൊണ്ട് ആണ് അവരെ കീഴ്പ്പെടുത്തിയത്. നാം ഒരു കാര്യം ചിന്തിക്കണം കാരണം ഇതേ പ്രാവചകന്‍ {സ:അ} യുടെ കാലത്തും സഹാബാക്കള്‍ തിരുനബിയെ ബഹുമാനിച്ചപ്പോള്‍ അബൂജഹലും കൂട്ടരും പരിഹസിച്ചിരുന്നു. തിരുനബി {സ:അ} തുപ്പുനീര്‍ വെളിയിലേക്ക് പോകാതെ കാത്തു സൂക്ഷിച്ചിരുന്ന സഹാബത്തും അനുയായികളും അന്ന് മക്കത്തെ സീറോ അബ്ദുള്ളയുടെ വര്‍ഗ്ഗത്തെ സഹിച്ചിരുന്നു. നമ്മുക്കും അതുപോലെ സഹിക്കാം. പക്ഷെ ഇവിടെ വേറെ ഒരു ചോദ്യം ബാക്കിയാവുന്നു. പണ്ട് ഇതേ പ്രവാചകനെ അധി:ക്ഷേപിച്ചതിന്‍റെ പേരില്‍ തൊടുപുഴയില്‍ ഒരധ്യാപകന്‍റെ കൈവെട്ടിയ കാടാത്തം ഒരിക്കലും നമ്മുക്ക് അംഗീകരിക്കാന്‍ ആവില്ല. അതേ NDF കാരുടെ മുഖപത്രത്തില്‍ തന്നെ ഇപ്പോഴും പ്രവാചക നിന്ദ അവര്‍ കൊടുത്തപ്പോള്‍ ഇവരുടെ കപട സ്നേഹം ആണ് അല്ലാഹു വെളിച്ചത്തു കൊണ്ട് വന്നത്..ഇസ്ലാമിന്റെ മറവില്‍ അവര്‍ കേരളത്തില്‍ അഴിഞ്ഞാടുകയാണ്. പ്രവാചക സ്നേഹത്തിന്‍റെ മറവില്‍ സീറോ അബ്ദുള്ളയും NDF പോലുള്ള തീവ്രവാദ സംഘടനകളും ഇസ്ലാമിനെ യഹൂദികള്‍ക്ക് കൈമാറാനുള്ള അച്ചാരപ്പണം കൈപറ്റിയവരാണ്.http://ahlusunnaonline.blogspot.com/2011/02/blog-post_21.html