സനദ് വായിക്കുന്നു

ഖസ്രജിയുടെ കയ്യിലിരിക്കുന്നത് തിരു കേശമാനെന്നു അമ്പലക്കടവ്

0

Tiru Kesham
For Zero Abdulla

2011, ജൂലൈ 4, തിങ്കളാഴ്‌ച

തിരുകേശം: വിമര്‍ശകരുടെ ആരോപണം വിവേകശൂന്യം: സമസ്ത



 കോഴിക്കോട്: പൂര്‍വികമായി കൈമാറി വന്ന തിരുശേഷിപ്പുകളെ തള്ളിപ്പറയുന്ന പുത്തനാശയക്കാര്‍ക്ക് കൂട്ടുനിന്ന് വൈരുധ്യങ്ങളുടെ കലവറ തുറക്കുന്ന വിവേകശൂന്യരുടെ പ്രസ്താവനകളില്‍ സമൂഹം വഞ്ചിതരാകരുതെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ വ്യക്തമാക്കി. കാരന്തൂര്‍ മര്‍കസില്‍ സൂക്ഷിക്കപ്പെട്ട തിരുകേശങ്ങളെ സംബന്ധിച്ച് മാറിമാറി അഭിപ്രായം പറയുന്നവര്‍ മതനിയമങ്ങളെയും ചിഹ്നങ്ങളെയും നിരുത്തരവാദപരമായി കൈകാര്യം ചെയ്ത് പരാജിതരാവുകയാണ്.

പരമ്പരാഗതമായി സൂക്ഷിച്ചുപോരുന്നതും സുപ്രസിദ്ധവുമായ തിരുശേഷിപ്പുകള്‍ക്ക് പരമ്പര രേഖ ചോദിക്കുന്നതും അതുവഴി തിരുകേശങ്ങളെ തള്ളിപ്പറയാന്‍ ഇടയാക്കുന്നതും നവീനവാദികളുടെ നയമാണ്. ബിദ്അത്ത് നിര്‍മാര്‍ജ്ജനം ചെയ്യാന്‍ സ്ഥാപിതമായ സമസ്തയുടെ പേരില്‍ യോഗം ചേര്‍ന്ന് ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് ലജ്ജാകരമാണ്. കാന്തപുരത്തിന്റെ സ്വന്തം മുടി, ഒരു വിദേശ വനിതയുടെ മുടി, മുടി തന്നെയല്ല പ്രത്യേക നാര് എന്നിങ്ങനെ ഒരേ അവസരം വൈരുധ്യം പറഞ്ഞവര്‍ പുതിയ മറ്റൊരു നിഗമനത്തിലെത്തുമ്പോള്‍ വസ്തുതകളുടെ മുന്നില്‍ സ്വയം പരിഹാസ്യരാകുകയാണ്.

2009 വരെ ശൈഖ് ഖസ്‌റജിയുടെ കൈവശം തിരുകേശം ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ച് പറഞ്ഞവരാണ് ഇപ്പോള്‍ 2007 ല്‍തന്നെ ഖസ്‌റജിയുടെ പക്കല്‍ പുണ്യകേശമുണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുന്നത്. ആഗോളസമൂഹത്തില്‍ സര്‍വാംഗീകൃതനായ ഒരു പണ്ഡിതനോടുള്ള അസൂയനിമിത്തം സത്യത്തിനുനേരെ പുറംതിരിഞ്ഞുനില്‍ക്കുന്നവര്‍ വരും നാളുകളില്‍ കൂടുതല്‍ വഷളാവുകയേ ഉള്ളൂ. ശൈഖ് ഖസ്‌റജിയുടെ സമീപത്ത് സംയുക്തമായി പോകാന്‍ വെല്ലുവിളിച്ച് പിന്തിരിഞ്ഞവര്‍ കെട്ടുകഥകള്‍ മെനഞ്ഞുണ്ടാക്കി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ മതനേതൃത്വത്തില്‍ നിന്ന് മാറിനില്‍ക്കണമെന്ന് പറയുമ്പോള്‍, തങ്ങള്‍ മതനേതൃത്വത്തിലില്ലെന്നും കാന്തപുരമാണ് നേതൃത്വത്തിലുള്ളതെന്നും സ്വയം സമ്മതിച്ചിരിക്കുകയാണെന്ന് മുശാവറ അഭിപ്രായപ്പെട്ടു.

ഉലമാ കോണ്‍ഫറന്‍സ് അംഗീകരിച്ച സമീപനരേഖയിലെ സുപ്രധാന വിഷയങ്ങള്‍ ചര്‍ച്ചക്കെടുക്കുകയും അടിയന്തിര പ്രാധാന്യമുള്ളവ പെട്ടെന്ന് പ്രാവര്‍ത്തികമാക്കാനും തീരുമാനിച്ചു. ബീജ ബേങ്ക് പോലുള്ള പുതിയ വിഷയങ്ങളുടെ കര്‍മ്മശാസ്ത്രവിധി കണ്ടെത്തുന്നതിന് വിപുലമായ മുബാഹസ ചേരാന്‍ തീരുമാനിച്ചു.

ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിച്ചു. കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് അലി ബാഫഖി, സയ്യിദ് ഉമറുല്‍ ഫാറൂഖ് അല്‍ബുഖാരി, സയ്യിദ് ഇബ്‌റാഹിം ഖലീലുല്‍ ബുഖാരി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, എ പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം, വൈലത്തൂര്‍ ബാവ മുസ്‌ലിയാര്‍, അലി മുസ്‌ലിയാര്‍ കുമരംപുത്തൂര്‍, കെ പി മുഹമ്മദ് മുസ്‌ലിയാര്‍ കൊമ്പം, പി എ ഹൈദ്രോസ് മുസ്‌ലിയാര്‍ കൊല്ലം, പി വി മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, പൊന്മള മൊയ്തീന്‍കുട്ടി ബാഖവി, കെ ഹുസൈന്‍ മുസ്‌ലിയാര്‍ പടനിലം, പി ഹംസ മുസ്‌ലിയാര്‍ മഞ്ഞപ്പറ്റ, കെ കെ അഹമ്മദ് കുട്ടി മുസ്‌ലിയാര്‍, പി ഹസ്സന്‍ മുസ്‌ലിയാര്‍ വയനാട്, സയ്യിദ് ഹാമിദ് കോയമ്മ മാട്ടൂല്‍, അബ്ദുല്ല മുസ്‌ലിയാര്‍ താനാളൂര്‍, സി മുഹമ്മദ് ഫൈസി, പി പി മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാര്‍ പാറന്നൂര്‍, ഇസ്സുദ്ദീന്‍ കാമില്‍ സഖാഫി കൊല്ലം സംബന്ധിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ