സനദ് വായിക്കുന്നു

ഖസ്രജിയുടെ കയ്യിലിരിക്കുന്നത് തിരു കേശമാനെന്നു അമ്പലക്കടവ്

0

Tiru Kesham
For Zero Abdulla

2011, മാർച്ച് 22, ചൊവ്വാഴ്ച

കാന്തപുരം വിരോധം. അതിനുവേണ്ടി മാത്രം ഒരു സംഘടന



ഓണത്തിനിടയില്‍ പുട്ടുകച്ചവടം എന്ന് കേട്ടിട്ടുണ്ട്, കാതു കുത്തുന്നിടത്തു നിന്ന് ഇറച്ചിയെടുക്കുക എന്നും കേട്ടിട്ടുണ്ട്, ഉമിനീര്‍ കുടിച്ച് വയര്‍ നിറയ്ക്കുക ഒരു ചൊല്ല്, മകന്‍ മരിച്ചിട്ടായാലും മരുമകളുടെ കണ്ണീരു കാണുക എന്നത് മറ്റൊരു ചൊല്ല്. ഈ ചൊല്ലുകളൊന്നും വസ്തുതകളല്ല; സാധാരണ ജനങ്ങളുടെ അല്‍പ്പത്തത്തെ സൂചിപ്പിക്കാനുള്ള ഭാഷാശൈലികള്‍ മാത്രമാണ്. എന്നാല്‍, ഇമ്മാതിരി ചൊല്ലുകളൊക്കെ സ്വന്തം ജീവിതം കൊണ്ട് സാര്‍ഥകമാക്കണമെന്ന് ഒരു കൂട്ടര്‍ ശഠിച്ചാല്‍ സഹതപിക്കുകയല്ലാതെന്തു ചെയ്യും? ഈ ചേളാരി സമസ്തക്കാരുടെ കാര്യമാണ് പറഞ്ഞുവരുന്നത്.ഈ സമസ്തക്ക് ഒറ്റ അജന്‍ഡയേയുള്ളൂ: കാന്തപുരം വിരോധം. അതിനുവേണ്ടി മാത്രം ഒരു സംഘടന! പണ്ടാരോ പറഞ്ഞതു പോലെ; ചോറ് കൊണ്ടുവന്നുവെച്ചപ്പോള്‍ അതു ചക്കകൊണ്ട്, ചാറും ചക്ക, ഉപ്പേരിയും ചമ്മന്തിയും ചക്ക, ഇനി മോര് കാച്ചിയത് ചോദിക്കാമെന്നു വെച്ചാല്‍ അതും ചക്ക! സമ്മേളനമോ വാര്‍ഷികമോ ജൂബിലിയോ ക്യാമ്പയിനോ എന്തു പരിപാടി വെച്ചാലും വിഷയം ഒന്ന്- കാന്തപുരം! ഇതെന്തൊരു ജന്മമാണപ്പാ? ഇപ്പോള്‍ 'ശഅ്റെ മുബാറകി'ന്റെ പേരില്‍ വെറുതെ ഒരു വിവാദം. ദേ, അപ്പോഴേക്കും ചാടി വീണിരിക്കുന്നു ഈ സമസ്ത. തൊട്ടവരൊക്കെ പെട്ടു, പെട്ടവരൊക്കെ തടിയൂരാന്‍ പാടുപെടുകയാണ്. അതിനിടയ്ക്കാണ് ഇക്കൂട്ടരുടെ വിഡ്ഢിവേഷം. വീടിനു തീപിടിച്ചെന്നു കേട്ടതേയുള്ളൂ; നേരോ നുണയോ എന്നൊന്നും നോക്കാതെ വാഴ വെട്ടാനിറങ്ങിയ ദുഷ്ടലാക്ക്, കാള പെറ്റെന്നു കേട്ടപ്പൊഴേക്കും കയറെടുക്കുന്ന വിവരമില്ലായ്മ. ജീവിതത്തില്‍ ചിലപ്പോഴെങ്കിലും വിഡ്ഢിവേഷം കെട്ടേണ്ട ദുര്‍ഗതി ആര്‍ക്കും വരാം. പക്ഷെ, ഒരു ജനത വിഡ്ഢിവേഷം യൂനിഫോമാക്കി മാറ്റിയാല്‍ എന്തു ചെയ്യും? ദയവായി ഈ സമസ്തയെ ഓര്‍ത്ത് ലജ്ജിക്കുക.മര്‍കസില്‍ 'ശഅ്റെ മുബാറക്' വന്നുചേര്‍ന്നുവെന്നറിഞ്ഞപ്പോള്‍ തന്നെ അപ്പുറത്ത് വയറിളക്ക രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയിരുന്നു. രണ്ടാമതൊന്നുകൂടി വന്നതോടെ ഇവര്‍ നാട് വെടക്കാക്കി. റസൂല്‍(സ)യുടെ തിരുശേഷിപ്പുകള്‍ പവിത്രങ്ങളാണ്. അവയെ നിരാകരിക്കാനോ നിഷേധിക്കാനോ പാടില്ല. മതവൃത്തത്തില്‍ നിന്ന് പുറത്തു പോകാന്‍ കൂടി അതു കാരണമാകും. ഉല്‍പതിഷ്ണുത്വം മൂത്ത് ഒരു ഭൌതികവാദി നബി(സ)യുടെ തിരുശേഷിപ്പുകള്‍ക്കെതിരെ മലിനമായ ഭാഷയില്‍ വിമര്‍ശമെഴുതിയപ്പോള്‍ ചേളാരി സമസ്തക്കാര്‍ക്ക് ഒരു കുളിരും തോന്നിയില്ല! സുന്നി പ്രസ്ഥാനം ഉയര്‍ത്തിയ പ്രതിഷേധ കൊടുങ്കാറ്റില്‍ ലേഖകനും അതു പുറത്തുവിട്ട എന്‍ ഡി എഫും കുടുങ്ങി. ഗത്യന്തരമില്ലാതായപ്പോള്‍ വിഷയം മര്‍കസിലെ 'ശഅ്റെ മുബാറക്' മാത്രമായി ചുരുക്കാന്‍ വിമര്‍ശകര്‍ നിര്‍ബന്ധിതരായി. അപ്പോഴാണ് എലിയെപ്പോലിരുന്ന പാവം സമസ്തക്ക് കൊമ്പും ചെവിയും മുളച്ചത്. ഈ തുരുമ്പിച്ച സമസ്തയെ ആക്രിക്കടയില്‍ കൊണ്ടുപോയി തൂക്കണം.വിവാദം കത്തിപ്പടരുന്നതിനിടയില്‍ ഉണ്ടുകൊണ്ടിരുന്ന ബഹാഉദ്ദീന്‍ കൂരിയാടിന് ഒരുള്‍വിളി. കോഴിക്കോട്ടെ ഒരു ചടങ്ങില്‍ ഇയാള്‍ ശെയ്ഖ് ഖസ്റജിയെയും അദ്ദേഹം മര്‍കസിനു കൈമാറിയ തിരുകേശത്തെയും വിമര്‍ശിച്ചു. 2009-ല്‍ അബൂദബിയില്‍ ശെയ്ഖ് ഖസ്റജി ധാരാളം മുടികള്‍ പ്രദര്‍ശിപ്പിച്ചെന്നും ഇഷ്ടക്കാര്‍ക്കിടയില്‍ ആയിരക്കണക്കിനു വിതരണം ചെയ്തുവെന്നുമായിരുന്നു പ്രസംഗം. ഇയാള്‍ പറഞ്ഞത് നേരാണെങ്കില്‍ അത് ഗൌരവതരമായ വെളിപ്പെടുത്തലാണല്ലോ. ആ പഴയ കാല സുഹൃത്തിനെ ഫോണില്‍ വിളിച്ചു പ്രസംഗത്തെക്കുറിച്ചു ചോദിച്ചപ്പോള്‍ കിട്ടിയ വിവരങ്ങള്‍ ഇങ്ങനെ:അബൂദബിയിലെ 'ശഅ്റെ മുബാറക്' സംഭവത്തിനു താങ്കള്‍ സാക്ഷിയായിരുന്നോ എന്നായിരുന്നു എന്റെ ചോദ്യം. ഇല്ലെന്നു മറുപടി. പിന്നെ ഈ അറിവ് എവിടുന്നു കിട്ടി എന്നായി ഞാന്‍. സംഭവത്തിനു സാക്ഷിയായ ഒരാള്‍ പറഞ്ഞതാണെന്നു മി. ബഹാഉദ്ദീന്റെ മറുപടി. അതാരാണെന്നു ചോദിച്ചപ്പോള്‍ അങ്ങേത്തലക്കല്‍ അങ്കലാപ്പ്, ആളെ ഓര്‍ക്കുന്നില്ലത്രെ! ഊര്‍ജിതമായി അന്വേഷിക്കുന്നുണ്െടന്നും തെളിവ് കിട്ടിയാല്‍ താങ്കളെ അറിയിക്കാമെന്നും അയാള്‍ പറഞ്ഞു. ഇവ്വിഷയത്തില്‍ ലേഖനമെഴുതിയതു കൊണ്ടാകാം, നിരവധി പേര്‍ താങ്കളുടെ പ്രസംഗത്തിന്റെ നിജസ്ഥിതി അന്വേഷിച്ചു വിളിക്കുന്നുണ്െടന്നും മതിയായ തെളിവ് താങ്കള്‍ തരണമെന്നും പറഞ്ഞപ്പോള്‍, തിരക്കിലാണെന്നും സമഗ്രമായ അന്വേഷണമാണ് നടക്കുന്നതെന്നും മറുപടി കിട്ടി.എപ്പോള്‍ തെളിവ് തരാനാകുമെന്നു ചോദിച്ചപ്പോള്‍ അപ്പുറത്തു നിസ്സഹായത വ്യക്തം. 'അധികം വൈകാതെ' എന്ന ചതഞ്ഞ ഒരു മറുപടി. സമയക്ളിപ്തത തന്നുകൂടെ എന്നു ചോദിച്ചപ്പോള്‍ ഗതിമുട്ടി 'നാല് ദിവസത്തിനകം' എന്നു മറുപടി കിട്ടി. ഫെബ്രുവരി 28-നായിരുന്നു ഈ ഫോണ്‍ സംഭാഷണം. മാര്‍ച്ച് മൂന്നിനു വീണ്ടും വിളിച്ചപ്പോള്‍ അങ്ങേത്തലക്കല്‍ നിസ്സഹായതയുടെ സ്വരം. ഒരു തെളിവും കിട്ടിയിട്ടില്ലത്രെ! തെളിവില്ലാത്ത കാര്യം താങ്കളെപ്പോലെ ഉത്തരവാദപ്പെട്ട ഒരാള്‍ പറയാമോ എന്നു ചോദിച്ചപ്പോള്‍ 'തെളിവ് താങ്കള്‍ക്കും കണ്െടത്താമല്ലോ' എന്ന വിചിത്രമായ മറുപടി. താങ്കള്‍ പ്രസംഗിച്ചതിനു ഞാനാണോ തെളിവുണ്ടാക്കേണ്ടത് എന്നു ചോദിച്ചതോടെ ഡോ. ബഹാഉദ്ദീന്‍ കൂരിയാട് ഫൈസി നദ്വി എം.എ അലിഗര്‍ ശരിക്കും മുട്ടി. പിന്നെക്കേള്‍ക്കുന്നത് ഒരു പരിഭവമാണ്. 'ഞാന്‍ പറയാത്ത കാര്യങ്ങളാണ് താങ്കളുടെ ആളുകള്‍ പറഞ്ഞു നടക്കുന്നത്, ആയിരക്കണക്കിനു വിതരണം ചെയ്തു എന്നു ഞാന്‍ പ്രസംഗിച്ചിട്ടില്ല! എന്‍ ഡി എഫ് പത്രത്തില്‍ വന്ന വാര്‍ത്ത ശ്രദ്ധയില്‍ പെടുത്തിയപ്പോള്‍, അയാള്‍ അതു കണ്ടിട്ടില്ലത്രെ. ജമാഅത്ത് പത്രമാണു കണ്ടതെന്നും അതാണ് ശരിയെന്നും വിശദീകരണം. എന്‍ ഡി എഫ് പത്രത്തില്‍ വന്നത് തിരുത്തുമോ എന്നു ചോദിച്ചപ്പോള്‍ മറുപടിയില്ല. പിന്നെ ലൈനുമില്ല! തീര്‍ന്നു.ഇങ്ങനെ വിടുവായത്തം പറഞ്ഞു കുടുങ്ങിമുങ്ങിയ മാന്യദേഹം വെറുമൊരു ബഹാഉദ്ദീനല്ല. ഫൈസി നദ്വി എം എ അലീഗറാണ്. ഇങ്ങേത്തലക്കല്‍ ഒരു 'ഡോക്ടറേറ്റും' ഉണ്ട്. വിശേഷം ഇവിടെയും തീര്‍ന്നില്ല. ഇയാളൊരു വൈസ് ചാന്‍സലറാണ്. അതായത് നിരവധി കോളജുകളെയും ഫാക്കല്‍റ്റികളെയും പ്രിന്‍സിപ്പല്‍മാരെയും നിയന്ത്രിക്കുന്ന അധികാര കേന്ദ്രം. ഇവരുടെ സംഘടനയില്‍ മുശാവറ മുതല്‍ താഴോട്ടും മേലോട്ടും പല പദവികള്‍ വഹിക്കുന്നയാള്‍. ഇവ്വിധം ആദരവാക്കപ്പെട്ട ഒരു മാന്യദേഹത്തിന്റെ കാര്യം ഇതാണെങ്കില്‍ ഇക്കൂട്ടത്തില്‍ ബാക്കിയുള്ളതിന്റെ കഥയെന്തായിരിക്കും? പടച്ച തമ്പുരാനേ, ഈ സമുദായത്തെ കാത്തുകൊള്ളേണമേ!ഒരു മൈക്കും മുമ്പില്‍ നാലാളെയും കിട്ടിയാല്‍ എന്തസംബന്ധവും വിളിച്ചുപറയാന്‍ മാത്രം അല്‍പ്പനാകുകയോ ഒരു വൈസ് ചാന്‍സലര്‍? എങ്കില്‍ ഇയാളെ അമ്പലക്കടവ് ഫൈസിയെ കൊണ്ടുതന്നെ ചികിത്സിപ്പിക്കണം. അബൂദാബിയിലെ ശൈഖ് ഖസ്റജി കുടുംബത്തിന്റെ കൈവശമുള്ള തിരുകേശം ആധികാരികമാണെന്നതിനു സാക്ഷി ഈ ഫൈസിയാണ്. കഴിഞ്ഞ വര്‍ഷം മലപ്പുറം ജില്ലയില്‍ ഇവരുടെ സംഘടന പൈതൃക പ്രബോധന പ്രയാണം എന്നോ മറ്റോ ഒരു പരിപാടി സംഘടിപ്പിച്ചിരുന്നു. അതിന്റെ ഭാഗമായി നടന്ന ആദര്‍ശ മുഖാമുഖത്തില്‍ അന്ന് മര്‍കസില്‍ സൂക്ഷിച്ചിരുന്ന 'ശഅ്റെ മുബാറകി'നെക്കുറിച്ചു ചോദ്യം വന്നു. അമ്പലക്കടവ് നല്‍കിയ വിശദമായ മറുപടിയുടെ ചുരുക്കം ഇങ്ങനെ:റസൂല്‍(സ)യുടെ പുണ്യകേശം അപൂര്‍വമാണ്. ലോകത്ത് മൂന്നോ നാലോ ഇടങ്ങളില്‍ മാത്രമാണ് തിരുകേശം സൂക്ഷിച്ചിരിക്കുന്നത്. അതിലൊന്ന് സുഡാന്‍ സര്‍ക്കാറിന്റെ സംരക്ഷണത്തിലാണുള്ളത്. വേറൊന്നുള്ളത് കാശ്മീരിലെ ഹസ്റത്ത് ബാല്‍ മസ്ജിദിലും. വെല്ലൂര്‍ ബാഖിയാത്തില്‍ തിരുകേശം സൂക്ഷിച്ചിട്ടുണ്ട്. ഇനിയുമൊന്നുള്ളത് അബൂദബിയിലെ ശൈഖ് ഖസ്റജി അല്‍ അന്‍സാരിയുടെ കുടുംബത്തിന്റെ കൈവശമാണ്.അതീവ സുരക്ഷിതമായി സൂക്ഷിച്ചിരിക്കുന്ന ഈ തിരുകേശം എല്ലാ റബീഉല്‍ അവ്വല്‍ 12-നും റമസാന്‍ 26-നും പ്രദര്‍ശിപ്പിക്കാറുണ്ട്. കോടീശ്വരന്മാരായ ശൈഖ് കുടുംബമാണ് ഖസ്റജിയുടെത്. ധാരാളം പണമുണ്െടന്നു വെച്ച് കാന്തപുരത്തിന് അതു വിലകൊടുത്തു വാങ്ങാനാകില്ല. കാരണം ഈ ശൈഖുമാരില്‍ നിന്നു പിരിച്ചെടുത്ത ചെറിയ സംഖ്യ കൊണ്ടു മാത്രമാണ് കാന്തപുരം പണക്കാരനായത്. അത് കാന്തപുരത്തിനു കിട്ടുന്ന പ്രശ്നമില്ല. കഴിഞ്ഞ പട്ടിക്കാട് സമ്മേളനത്തിലും ഈ നേതാവ് ഖസ്റജി കുടുംബത്തിന്റെ കൈവശമുള്ള 'ശഅ്റെ മുബാറക്' അംഗീകരിക്കുന്നതായി പ്രസംഗിച്ചിട്ടുണ്ട്. ആദ്യം മര്‍കസിനു ലഭിച്ചതിനെക്കുറിച്ചാണ് ഇയാള്‍ക്ക് പരാതി. ഒരു കാരണവശാലും കാന്തപുരത്തിനു കിട്ടില്ല എന്ന് അമ്പലക്കടവിലെ നേതാവ് ആണയിട്ടു പറഞ്ഞ അതേ ശഅ്റെ മുബാറകാണ് സാക്ഷാല്‍ ഖസ്റജി തന്നെ മര്‍കസില്‍ കൊണ്ടുവന്നു ലക്ഷങ്ങളെ സാക്ഷി നിറുത്തി കാന്തപുരത്തെ ഏല്‍പ്പിച്ചത്. ഇനി നമ്മുടെ വൈസ് ചാന്‍സലര്‍ എന്തുചെയ്യും? അമ്പലക്കടവിലെ നേതാവിനെ തള്ളുമോ കൊള്ളുമോ? മനുഷ്യനായാല്‍ വൈസ് ചാന്‍സലറാകണമെന്നില്ല, ലേശം ഉളുപ്പുണ്ടായാല്‍ മതി. പറയിപ്പിക്കാന്‍...നബി(സ)യുടെ തിരുശേഷിപ്പുകള്‍ (ആസാറുകള്‍) പവിത്രങ്ങളും ആദരിക്കപ്പെടേണ്ടതുമാണ്. അവകൊണ്ട് ബറകത്തെടുക്കലും രോഗശമനം തേടലും ഇസ്ലാമികമാണ്. അഹ്ലുസ്സുന്ന:യുടെ ഈ നിലപാട് ഇസ്ലാമിക പ്രമാണങ്ങളെല്ലാം ശരിവെക്കുന്നുണ്ട്. ഇവ്വിഷയത്തില്‍ ബിദഅത്ത് പ്രസ്ഥാനങ്ങളുടെ നിലപാടറിയാന്‍ പുതിയ വിവാദങ്ങള്‍ അവസരമൊരുക്കി. ജമാഅത്തെ ഇസ്ലാമി ശൂറ രണ്ട് ദിവസമാണ് വിഷയം ചര്‍ച്ച ചെയ്തത്. മുതിര്‍ന്ന ഒരംഗം വിഷയം സമഗ്രമായി പഠിച്ചവതരിപ്പിച്ചു. ആസാറുന്നബിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ആധികാരികാമാണെന്നും എന്നാല്‍ ഇപ്പോള്‍ കൊണ്ടുനടക്കുന്ന പുരോഗമന മുഖം വൃത്തികേടാകാതിരിക്കാന്‍ പ്രശ്നത്തില്‍ പരസ്യമായി ഇടപെടേണ്ടതില്ല എന്നുമായിരുന്നു തീരുമാനം. വഹാബി ഗ്രൂപ്പുകളിലും സമാനമായ ചര്‍ച്ചകള്‍ നടന്നതായിട്ടാണറിയുന്നത്. വിഷയത്തിന്റെ ആധികാരികത ചോദ്യം ചെയ്താല്‍ കുടുങ്ങുമെന്നായിരുന്നു ഇവരുടെയും വിലയിരുത്തല്‍. എന്നാല്‍, മര്‍കസിലെ 'ശഅ്റെ മുബാറകി'ന്റെ ആധികാരികത നിരന്തരമായി ചോദ്യം ചെയ്യണമെന്ന കാര്യത്തില്‍ ധാരണയുണ്ടായി. വിഷയദാരിദ്യ്രം കൊണ്ട് തൊണ്ടയടച്ചുപോയ വഹാബി ഗ്രൂപ്പുകളുടെ കണ്‍വെന്‍ഷനുകളുടെയും സെമിനാറുകളുടെയും ക്യാമ്പയിനുകളുടെയും തലവാചകം ഇപ്പോള്‍ ഇയ്യൊരു വിഷയം മാത്രമാണ്.hassanhudavi@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ