സനദ് വായിക്കുന്നു

ഖസ്രജിയുടെ കയ്യിലിരിക്കുന്നത് തിരു കേശമാനെന്നു അമ്പലക്കടവ്

0

Tiru Kesham
For Zero Abdulla

2011, മാർച്ച് 27, ഞായറാഴ്‌ച

എന്തിനീ കോലാഹലങ്ങള്‍......?


ചിലരുടെ ഭാഷയില്‍ പറഞ്ഞാല്‍ 'ഒരു മുടില്‍' തൂങ്ങി വിവാധങ്ങളുണ്ടാക്കി പൊതു സമൂഹത്തിനു മുമ്പില്‍ സമുദായത്തെ അപഹാസ്യപെടുത്തുന്നവര്‍....
ഇത്രയും വിലപെട്ട സമയങ്ങള്‍ സമുദായ നന്മക്കായി വിനിയോഗിക്കുകയാണങ്കില്‍... എത്ര നന്നായിരുന്നേനെ!

ആശയപരമായ സംവാദങ്ങളും വിമര്‍ശനാത്മക ചര്‍ച്ചകളും നല്ലത് തന്നേയാണ്
അത് അത്യാവശ്യവുമാണ്. പക്ഷേ ഇന്ന് നടക്കുന്നതോ....?
തിരു നബി(സ)യുടെ തിരു കേശം അത് ആദരിക്കപെടേണ്ടത്‌ തന്നേയാണ്, അതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ലല്ലോ!
പിന്നേ എന്തിന്റെ പേരിലാണ് ഈ തര്‍ക്കം? അത് വ്യാജമാണന്നതിലാണോ ?
അതോ അത് സുക്ഷിച്ചു പരിപാലിക്കാന്‍ പടുത്തുയര്‍ത്തുന്ന 40 കോടി മസ്ജിദിന്റെ കാര്യത്തിലാണോ ?
അതുമല്ലങ്കില്‍ ഞങ്ങള്‍ക്കു ഇഷ്ടമില്ലാത്തവരില്‍ തിരു കേശം വന്നു പെട്ടതിലുള്ള അമര്‍ഷമോ...?

തിരു കേശം ലഭിച്ചവര്‍ അതിനെ അവര്‍ ആദരിക്കുന്നു, ബര്‍കത്തെടുക്കുന്നു
നിങ്ങള്‍ക്ക് അതില്‍ വിശ്വസമില്ലങ്കില്‍ നിങ്ങളെ ആരെങ്കിലും തിരു കേശ ദര്‍ശനത്തിനു നിര്‍ബന്തിച്ചുവോ? തിരുകേശ വെള്ളം ഭുജിക്കാന്‍, ബര്‍കത്തെടുക്കാന്‍ നിങ്ങളെ ആരെങ്കിലും നിര്‍ബന്തിച്ചുവോ?
40 കോടി മസ്ജിദിന്‍റെ കാര്യത്തിലാണ് തര്‍ക്കമെങ്കില്‍, അവര്‍ അവരുടെ സംഘടനയുടെ പ്രവര്‍ത്തകരില്‍ നിന്ന് പിരിച്ചു ഉണ്ടാക്കുന്ന കോടികള്‍ കൊണ്ട് ഒരു പള്ളി പണിയുന്നത് എന്തിനു എതിര്‍ക്കണം
നിങ്ങലതിലേക്ക് ഒരു ചില്ലി പൈസ കൊടുക്കാതിരുന്നാല്‍ മതിയല്ലോ..!

ഇന്ന് കേരളത്തില്‍ മിക്ക്യ നഗരങ്ങളിലും ഗ്രാമ പ്രദേശങ്ങളില്‍ പോലും
ഒരു സ്ഥലത്ത് തന്നേ കോടികള്‍ മുടക്കി എത്ര പള്ളികളാണ്...മുജാഹിദു AP വിഭാകത്തിന്റെ, തൊട്ടടുത്ത്‌ മുജാഹിദു മടവൂര്‍ പള്ളി, കൂടാതെ ജമാഅത്തെ ഇസ്ലാമിക്കുമുണ്ട് തൊട്ടടുത്ത്‌ മനോഹരമായ കോടികള്‍ മുടക്കിയ പള്ളി.... പിന്നെന്തിനു ഈ കോലാഹലം...? ഇത്രയും വിവാദങ്ങളുണ്ടാക്കി അവര്‍ക്ക് വേണ്ടത്ര പബ്ലിസിറ്റി ഉണ്ടാക്കി കൊടുക്കുന്നത് ഈ വിമര്‍ശകര്‍ തന്നേയാണന്ന വസ്തുഥ നിങ്ങള്‍
അറിയാതെ പോയോ ?

UAE- ലെ ഖസ്രാജി കുടുംബത്തില്‍ തിരു കേശ സുക്ഷിപ്പ് എല്ലാവരും ഇന്നേ വരെ ഒരു തര്‍ക്കവുമില്ലാതെ അംഗീകരിച്ചു പോന്നതാണ്, കേരളത്തില്‍ വന്നു ഖസ്രാജി അത് ഏല്‍പിച്ച നിമിഷം മുതല്‍ അത് വ്യാജമായി പോയത്.....?

വിവാദങ്ങള്‍ കോഴുപ്പിച്ച് മുസ്ലിംകള്‍ക്കിടയില്‍ ചിദ്രതയുണ്ടാക്കി മുതലെടുക്കുന്ന ചില ശക്തികളെ സുന്നീ കേരളം തിരിച്ചറിയാന്‍ വൈകരുത് തിരു കേശത്തിന്റെ പേരില്‍ മുത്ത്‌ മുഹമ്മദ്‌ മുസ്തഫ തങ്ങളെ ആക്ഷേപിക്കുന്ന പുത്തന്‍ പ്രസ്ഥാനങ്ങളെ ഒറ്റപേടുത്താന്‍ ജാഗരൂകരായിരിക്കണം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ