സനദ് വായിക്കുന്നു

ഖസ്രജിയുടെ കയ്യിലിരിക്കുന്നത് തിരു കേശമാനെന്നു അമ്പലക്കടവ്

0

Tiru Kesham
For Zero Abdulla

2011, മാർച്ച് 22, ചൊവ്വാഴ്ച

അല്ല നിങ്ങള്‍ എന്താണ് പറഞ്ഞു വരുന്നത്... ഖസ്രാജി വിശ്വസിക്കാന്‍ കൊല്ലതവനും കള്ളനും ആണെന്നോ???


വഹാബി ... മൌദൂദി ... എസ്‌ കെ... കൈ വെട്ടു കൊട്ടേഷന്‍ ... ചേകന്നൂരി ... മുതലായ എല്ലാ പാര്‍ട്ടി കളും ഒരുമിച്ച സ്ഥിതിക്ക് എല്ലാരോടും കൂടി ചിലത് ചോദിച്ചോട്ടെ...






അല്ല നിങ്ങള്‍ എന്താണ് പറഞ്ഞു വരുന്നത്... ഖസ്രാജി വിശ്വസിക്കാന്‍ കൊല്ലതവനും കള്ളനും ആണെന്നോ??? ഇത്രയും കൊല്ലം UAE യില്‍ അവര്‍ റമദാനില്‍ പ്രദര്‍ശിപ്പിച്ചിരുന്നു എന്ന് ഇതിനെ വിമര്‍ശിച്ച ഹുദവി തന്നെ പറയുന്നു... അവിടെ നടത്തുന്ന പ്രദര്‍ശനം ശരിയാണ് എന്ന് അമ്പലക്കടവ് ഉസ്താദും സമ്മതിക്കുന്നു... അപ്പൊ അന്നൊന്നും ഇല്ലാത്ത നീളം ശഹര്‍ മുബരകിനു എ പി ഉസ്താദിനു കൊടുതപ്പോഴാണോ വന്നത്? അതോ ഇതിനെ പറ്റി അന്വേഷിക്കാതെ ആണോ അമ്പലക്കടവ് ഉസ്താദ്‌ അത് ശരിയാണ് എന്ന് പറഞ്ഞത്??? എങ്കില്‍ ഒരു പണ്ഡിതന്‍ എന്ന നിലക്ക് അത് തെറ്റല്ലേ??? ഒരു വിഷയത്തെ കുറിച്ച് പഠിക്കാതെ പറയാന്‍ പാടുണ്ടോ ???





അല്ല ഇത്രയും ഒക്കെ ഇസ്ലാമിന്റെ നടുങ്ങണ്ടം എന്ന് വാദിക്കുന്ന നിങ്ങള്ക്ക് ഈ ശഹര്‍ മുബരകിനു എതിരെ ആകെ ഉള്ളത് എന്താണ് കുറച്ചു ചിത്രങ്ങള്‍... അല്ല അറിയാത്തത് കൊണ്ട് ഒന്ന് ചോദിച്ചോട്ടെ... ഫോട്ടോ എന്നാണ് ഇസ്ലാമില്‍ വിധി തീരുമാനിക്കാന്‍ തെളിവ് ആയതു??? രസുലുല്ലഹ്(സ) തങ്ങളുടെ ശഹര്‍ മുബാറക് എന്ന് പറഞ്ഞു ഖസ്രാജി പറ്റിക്കുകയാണ് എങ്കില്‍ ഇസ്ലാമിക ഭരണകൂടം നിലവില്‍ ഉള്ള ഒരു രാജ്യത്തു എന്തെ ആരും പരാതിപ്പെടാത്തത്...അല്ല നിങ്ങള്ക്ക് പറ്റിയ വഹാബി അറബികളും കാണില്ലേ അവിടെ?? ഭരണകൂടം തന്നെ പഠിച്ചു ആധികാരികം ആയി ഒരു പഠനം നടക്കട്ടെ... തെറ്റ് ഇന്ത്യയില്‍ മാത്രം തടഞ്ഞാല്‍ പോരല്ലോ... അല്ല കുറഞ്ഞത്‌ UAE ഓകാഫിനോട് ഒരു ഫത്വ എങ്കിലും ചോദിച്ചു കൂടെ??





നേരത്തെ വിമര്‍ശിച്ച ഹുദവി പറയുന്നു ഖസ്രജിയെ ആരോ കുറച്ചു മുടിക്കെട്ടു കൊടുത്തു പറ്റിച്ചു എന്ന്... അങ്ങിനെ ആരോ പറ്റിച്ചതാണ് എങ്കില്‍ നിങ്ങള്ക്ക് സനദ് പരിശോദിച്ചു കൊണ്ട് അതിലെ തെറ്റ് ചൂണ്ടിക്കാണിച്ചു കൂടെ??? അങ്ങിനെ അറിയപ്പെടാത്ത വിശ്വസ്തന്‍ അല്ലാത്ത ഒരു വ്യക്തി ആ സനടില്‍ ഉണ്ട് എങ്കില്‍ നിങ്ങള്‍ അത് പറയു... അങ്ങിനെ ഹദിസ് സ്ഥിരപ്പെടുതുന്ന പോലെ വേണ്ടേ ഇതും പരിശോദിക്കാന്‍... പക്ഷെ എന്താ ചെയ്യാ മര്‍കസില്‍ ചെല്ലണം എന്നത് കൊണ്ട് ചിലര്‍ക്ക് ബുദ്ധിമുട്ട് കാണും ... പിന്നെ വഹാബി മൌദൂദി മുതലായവര്‍ക്ക് അത് കൂലി കിട്ടുന്ന കാര്യം ആയതു കൊണ്ട് യാത്ര ചെയ്യാന്‍ പറ്റില്ല... മറ്റു ചിലര്‍ക്ക് സ്വഹീഹുല്‍ ബുഖാരി ആണെങ്ങില്‍ പോലും ചാട്ടം ആണ് പരിപാടി അത് കൊണ്ട് സനദ് കൊണ്ട് ഒന്നും കാര്യം ഇല്ല അവര്‍ ചാടും...





ഇബ്രാഹിം(അ) തങ്ങളെ തീയില്‍ ഇട്ടപ്പോള്‍ ആ തീയില്‍ പല്ലി ഉതി എന്നും പല്ലിയെ കൊള്ളണം എന്നും രസുലുല്ലഹ്(സ) കല്പിച്ചു എന്നും സഹീഹുല്‍ ബുഖാരിയില്‍ കാണാം. ഇത് ഒരാള്‍ ബുദ്ധി കൊണ്ട് വിശദീകരിക്കാന്‍ നിന്നാലോ??? ഏതോ പല്ലി ഉതി എന്നതിന് എല്ലാ പല്ലികളെയും കൊല്ലാന്‍ കാരുണ്യത്തിന്റെ പ്രവാചകന്‍ കല്പിച്ചു എന്നോ??? ഇതിനെ ബുദ്ധി കൊണ്ട് വ്യാഖ്യാനിച്ചു തള്ളുന്ന മുസ്ലിം നാമധാരികള്‍ ഉണ്ട്. പക്ഷെ സുന്നികള്‍ക്ക് ഞങ്ങളുടെ നേതാക്കള്‍ ഇമാം ബുഖാരിയുടെ ഹദീസ് അംഗീകരിക്കുന്നു എന്നത് കൊണ്ട് ഇത് അന്ഗീകരിക്കാന്‍ ബുദ്ധിമുട്ട് ഇല്ല... അത് പോലെ ഞങ്ങളുടെ നേതാക്കള്‍ ഇതിന്റെ സനദ് അംഗീകരിക്കുന്നു എന്നത് കൊണ്ട് ഈ ശഹര്‍ മുബാറക് അന്ഗീകരിക്കാന്‍ ഒരു ബുദ്ധിമുട്ടും ഇല്ല...





ശഹര്‍ മുബരകിന്റെ പ്രത്യേകതയായി അത് വളരാം എന്ന് യുസുഫ് നഭാനി(റ) തങ്ങള്‍ അബ്ദുല്‍ ഘനി(റ) ഉദ്ദരിച്ച്‌ റിപ്പോര്‍ട്ട്‌ ചെയ്തപ്പോള്‍ ചിലര്‍ക്ക് വിഷമം യുസുഫ് നഭാനി(റ) തങ്ങള്‍ സര്‍വ സമ്മതന്‍ അല്ലത്രേ... ആര്‍ക്കാണ് സുഹൃത്തേ സമ്മതന്‍ അല്ലാത്തത്...ഇമാം ഷാഫി(റ) മുതല്‍ ഇമാം ബുഖാരി(റ) പോലും സമ്മതനല്ലാത്ത വാഹബികള്‍ക്കോ... യുസുഫ് നഭാനി(റ) കാന്തപുരത്തെ പോലെ ഈ അടുത്ത് ജീവിച്ച മനുഷ്യന്‍ ആണ് എന്ന്...രസുലുല്ലഹ്(സ) തങ്ങളുടെ തിരുശേഷിപ്പുകള്‍ നഷ്ടപ്പെട്ടു എന്നതിന് പലരും തെളിവ് പറഞ്ഞത് തവസ്സുല്‍ എന്ന കിടബില്‍ അല്‍ബാനി പറഞ്ഞു എന്നാണ്... അത് വാഹബികള്‍ക്ക് തെളിവ് ആണെങ്ങില്‍ യുസുഫ് നഭാനി(റ) സുന്നികള്‍ക്കും തെളിവ് ആണ്. ഏതായാലും കാന്തപുരം ജനിക്കുന്നതിനും 300 കൊല്ലം മുന്പ് ഒരു പണ്ഡിതന്‍ പറഞ്ഞു എന്നാണല്ലോ യുസുഫ് നഭാനി(റ) പറഞ്ഞത്...അവരനെങ്ങില്‍ കാന്തപുരം ജനിക്കുന്നതിനും മുന്‍പേ മരണപ്പെട്ടവര്‍... അപ്പൊ ഏതായാലും കാന്തപുരം കാശ് കൊടുത്തു എഴുതിച്ചതല്ല എന്ന് വ്യക്തം ആണല്ലോ... ഇനി ഇങ്ങനെ കാന്തപുരത്തിന്റെ കയ്യില്‍ കിട്ടും എന്ന് കണ്ടു മുന്‍കൂട്ടി പറഞ്ഞതാണ്‌ എങ്കില്‍ അത് കരമത് ആയിരിക്കും...

1 അഭിപ്രായം:

  1. പ്രവാചകന്‍ മുഹമ്മദ്‌ നബി (സ) യുടെ തിരുശേഷിപ്പുകളുടെ സൂക്ഷിപ്പുകാരെനെന്നു അവകാശപ്പെടുന്ന ദുബായിയിലെ പൌരപ്രമുഖന്‍ ഖസ്രജി, ഘോരഘോരം മുന്നേറിയ തന്റെ പ്രസംഗത്തിലങ്ങോളം തന്റെ കൈവശമുള്ള തിരുശേഷിപ്പുകളുടെ ആധികാരികതയെ സമര്‍ത്ഥമായി, അവിടെക്കൂടിയതും അല്ലാത്തതുമായ ജനലക്ഷങ്ങളെ ബോധ്യപ്പെടുത്താന്‍ പെടാപാടുപെടുന്ന സമയത്ത് തുര്‍ക്കി, നൈജീരിയ, പാക്കിസ്ഥാന്‍, ഇന്ത്യ, ഒമാന്‍, അബുദാബി........തുടങ്ങി ഒട്ടേറെ രാജ്യങ്ങളുടെ പേരും അവിടുത്തെ സമാഭിപ്രായക്കരായ വിഭാഗത്തിന്റെ ചെയ്തികളെക്കുറിച്ചും പരാമര്‍ശിക്കുകയുണ്ടായി.
    എന്നാല്‍,
    പ്രവാചക ശ്രേഷ്ടന്‍ ജനിച്ചുവളര്‍ന്ന,
    തങ്ങളുടെ തിരുശേഷിപ്പുകളത്രയും ഏറ്റുവാങ്ങിയ മണ്ണായ സൗദി അറേബിയയെ ഇവ്വിഷയകമായി ഒരുപ്രാവശ്യമെങ്കിലും പരാമര്‍ശിക്കാതെ പോയതിന്റെ കാരണം എന്താണെന്ന് ഒരിക്കലെങ്കിലും നാം (അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും ഇതിലൊന്നും പെടാത്തവരും) ചിന്തിച്ചുനോക്കേണ്ടതല്ലേ?
    എന്റെ ഒരഭിപ്രായം പറയാം..
    ഇത്തരത്തിലുള്ള, തിരുശേഷിപ്പുകളെന്നവകാശപ്പെടുന്ന വസ്തുക്കള്‍ വെച്ച് നടത്തുന്ന പരിപാടികള്‍ക്ക് പ്രവാചകനോ, പ്രവാചകനെ ഏറ്റവും കൂടുതല്‍ സ്നേഹിച്ചിരുന്ന അക്കാലത്തെയും അതിന്നു തൊട്ടടുത്ത കാലത്തെയും അനുയായികളോ ആരും മാതൃകയായിരുന്നില്ല എന്നതാണ് മനസ്സിലാക്കേണ്ടത്....

    മറുപടിഇല്ലാതാക്കൂ