സനദ് വായിക്കുന്നു

ഖസ്രജിയുടെ കയ്യിലിരിക്കുന്നത് തിരു കേശമാനെന്നു അമ്പലക്കടവ്

0

Tiru Kesham
For Zero Abdulla

2011, മാർച്ച് 25, വെള്ളിയാഴ്‌ച

ഖസ്രജി കൊടുത്തത് തിരുമുടി തന്നെയോ?.


ഇമാം ഇബ്നു ഹജര്‍ പറയുന്നു :

ഹിജ്ര പോകുമ്പോള്‍ രസുലുല്ലഹ്(സ) താമസിച്ച ഗുഹയില്‍ കൂട് കൂട്ടിയ രണ്ടു പ്രാവുകളുടെ സന്താനങ്ങള്‍ ആണ് എന്ന നിലക്കാണ് നമ്മള്‍ ഹറമിലെ പ്രാവുകളെ ആദരിക്കുന്നത് എന്ന് പറയപ്പെട്ടിരിക്കുന്നു. അതില്‍ നമ്മള്‍ നന്മ ചിന്തിക്കുക എന്നല്ലാതെ ആ പ്രാവുകളുടെ കുടുംബ പരമ്പര അന്വേഷിക്കല്‍ നമുക്ക് ബാധ്യത ഇല്ല.

ഇമാം ഇബ്ന്‍ അല്‍ ജൌസി (റ) അവിടുത്തെ അല്‍ മുല്‍തഖ്‌അത് എന്ന കിടബില്‍ പറയുന്നു :

അലവികളില്‍(അലി (റ) ന്റെ സന്താനങ്ങളില്‍) പെട്ട ഒരാള്‍ കുടുംബ സമേതം ബല്ഖ് എന്ന നാട്ടിലേക്കു താമസം മാറി. അയാള്‍ മരണപ്പെട്ടു.

അയാളുടെ ഭാര്യ പറയുന്നു :ശത്രുക്കളെ ഭയന്ന് ഞാന്‍ എന്റെ പെണ്മക്കളെയും കൂട്ടി സമര്കന്ദിലെക്കു പോയി, അവിടെ വളരെ തണുപ്പ് ഉള്ള സമയം ആയിരുന്നു. ഞാന്‍ പള്ളിയില്‍ ചെന്ന് എന്റെ പെണ്മക്കള്‍ക്കു എന്തെങ്ങിലും ഭക്ഷണം ലഭിക്കുമോ എന്ന് നോക്കി. അവിടെ ഒരു പണ്ഡിതന്‍ കുറേ ആളുകളുടെ നടുവില്‍ ഇരിക്കുന്നതായി ഞാന്‍ കണ്ടു. അദ്ധേഹത്തെ പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം ഈ നാട്ടിലെ വലിയ പണ്ഡിതന്‍ ആണ് എന്ന് ആളുകള്‍ പറഞ്ഞു. അങ്ങിനെ ഞാന്‍ അയാളുടെ അടുക്കല്‍ ചെന്ന് എന്റെ അവസ്ഥ വിശദീകരിച്ചു.

അദ്ദേഹം എന്നോട് പറഞ്ഞു : നിങ്ങള്‍ അലവി ആണ് എന്ന് എനിക്ക് തെളിയിക്കൂ. അദ്ദേഹം എന്നെ ഗൌനിച്ചില്ല.

അങ്ങിനെ ഞാന്‍ വീണ്ടും പള്ളിയിലേക്ക് മടങ്ങി. അവിടെ ഒരു വൃദ്ധന്‍ ആളുകളുടെ ഇടയില്‍ ഇരിക്കുന്നത് കണ്ടു. അദ്ദേഹത്തെ പറ്റി ചോദിച്ചപ്പോള്‍ അദ്ദേഹം ഒരു നികുതി പിരിവു കാരന്‍ ആണ് എന്നും ഒരു പാര്‍സി മതക്കാരന്‍ ആണ് എന്നും എന്നോട് ആള്‍ക്കാര്‍ പറഞ്ഞു. അപ്പോള്‍ ഇയാള്‍ക്ക് എന്നെ ചിലപ്പോള്‍ സഹായിക്കാന്‍ കഴിയും എന്ന് ഞാന്‍ ആത്മ ഗതം കൊണ്ടു. ഞാന്‍ അയാളോട് എന്റെ അവസ്ഥ വിശദീകരിച്ചു. അ പണ്ടിതനില്‍ ഉണ്ടായ സംഭവവും എന്റെ പെണ്മക്കള്‍ പള്ളിയില്‍ വിശന്നു ഇരിക്കുന്നതും എല്ലാം വിശദീകരിച്ചു.

അയാള്‍ അയാളുടെ ഭ്രുത്യനെ വിളിച്ചു കൊണ്ടു പറഞ്ഞു : നിങ്ങളുടെ യജമാനതിയോടു തയ്യാറായി വരന്‍ പറയു

അങ്ങിനെ അയാളുടെ ഭാര്യ അവരുടെ ഭ്രുത്യയുടെ കൂടെ വന്നു .

അയാള്‍ അവരോടു പറഞ്ഞു : നിങ്ങള്‍ ഇന്നലിന്ന പള്ളിയില്‍ പോകണം എന്നിട്ട് ഇവരുടെ മക്കളെ നമ്മുടെ വീട്ടിലേക്കു കൊണ്ടു വരണം.
അവര്‍ വന്നു ഞങ്ങളെ അവരുടെ വീട്ടിലേക്കു കൂടി കൊണ്ടു വന്നു, അവിടെ ഞങ്ങള്‍ക്ക് താമസത്തിനും മറ്റു ആവശ്യങ്ങള്‍ക്കും സൗകര്യം ചെയ്തു തന്നു. ഞങ്ങളെ വിലകൂടിയ വസ്ത്രം ധരിപ്പിക്കുകയും രുചികരമായ ഭക്ഷണം നല്‍കുകയും ചെയ്തു.

അര്‍ദ്ധ രാത്രി ആ മുസ്ലിം പണ്ഡിതന്‍ അവസാന നാള്‍ ആയതായും രസുലുല്ലഹ്(സ) കോടി ഏന്തി നില്‍ക്കുന്നതായും അദ്ദേഹം സ്വപ്നം കണ്ടു. പ്രവാചകര്‍ (സ) അദ്ദേഹത്തില്‍ നിന്നും തിരിഞ്ഞു കളയുന്നതായി അദ്ദേഹം കണ്ടു. അപ്പോള്‍ അദ്ദേഹം പറഞ്ഞു " അല്ലാഹുവിന്റെ പ്രവാചകരെ , അവിടുന്ന് എന്നെ തൊട്ടു തിരിഞ്ഞു കളയുകയണോ ഞാന്‍ ഒരു മുസ്ലിം അല്ലെ?"

അപ്പോള്‍ പ്രവാചകര്‍ (സ) അദ്ദേഹത്തോട് പറഞ്ഞു : നിങ്ങള്‍ മുസ്ലിം ആണ് എന്നത് എനിക്ക് തെളിയിക്കു.

സംശയിച്ചു നില്‍ക്കുന്ന അദ്ദേഹത്തോട് രസുലുല്ലഹ്(സ) തങ്ങള്‍ പറഞ്ഞു : നിങ്ങള്‍ ആ അലവി സ്ത്രീയോട് പറഞ്ഞത് എന്താണ് എന്ന്‍ ഓര്‍മയില്ലേ ? ഈ കാണുന്ന കൊട്ടാരം അവരെ ഇപ്പോള്‍ താമസിപ്പിക്കുന്ന വൃദ്ധന് ഉള്ളതാണ്.

പണ്ഡിതന്‍ ഉറക്കം ഉണര്‍ന്നു ആ സ്ത്രീയെ അന്വേഷിച്ചു യാത്രയായി. അ പാര്‍സി മതക്കാരന്റെ വീട്ടില്‍ ആണ് അവര്‍ ഉള്ളത് എന്ന് അയാളോട് പറയപ്പെട്ടു. അദ്ദേഹം അയാളോട് ചോദിച്ചു : ആ അലവി സ്ത്രീ എവിടെ ?

അദ്ദേഹം പറഞ്ഞു : എന്റെ വീട്ടില്‍

പണ്ഡിതന്‍ പറഞ്ഞു : അവരെ എനിക്ക് വേണം.

അദ്ദേഹം പറഞ്ഞു : അത് പറ്റില്ല .

പണ്ഡിതന്‍ പറഞ്ഞു : ഞാന്‍ നിങ്ങള്ക്ക് ആയിരം ദിനാര്‍ നല്‍കാം , നിങ്ങള്‍ അവരെ എനിക്ക് നല്‍കു.

അദ്ദേഹം പറഞ്ഞു : അള്ളാഹു തന്നെ സത്യം, ഒരു ലക്ഷം ദിനാര്‍ തന്നാലും പറ്റില്ല.

പണ്ഡിതന്‍ വളരെ അദികം നിര്‍ബന്ധിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു : നിങ്ങള്‍ കണ്ട ആ സ്വപ്നം ഞാനും കണ്ടിരുന്നു . ആ കണ്ട കൊട്ടാരം അത് യഥാര്‍ത്ഥ്യം ആണ്. നിങ്ങള്‍ മുസ്ലിം എന്ന നിലക്ക് എന്നേക്കാള്‍ മികച്ചവര്‍ ആണ് എന്ന് കരുതുന്നു. എന്നാല്‍ അള്ളാഹു തന്നെ സത്യം അവരിലൂടെ ഞങ്ങള്‍ക്ക് വളരെ അധികം നന്മകള്‍ ലഭിച്ചു ഞങ്ങള്‍ എല്ലാവരും അവരിലൂടെ ഇസ്ലാം പുല്കുകയും ചെയ്തു. ഞാന്‍ രസുല്‍(സ) തങ്ങളെ സ്വപ്നം കാണുകയും ചെയ്തു അവിടുന്ന് എന്നോട് പറഞ്ഞു : ഈ കൊട്ടാരം നിങ്ങള്‍ക്കും നിങ്ങളുടെ കുടുംബത്തിനും ഉള്ളതാണ്. നിങ്ങള്‍ ആ അലവി സ്ത്രീക്ക് ചെയ്തു കൊടുത്ത ഉപകാരങ്ങള്‍ക്കു പകരമായിട്ടാണ് ഇത് . നിങ്ങള്‍ സ്വര്‍ഗ്ഗ അവകാശികളില്‍ പെട്ടതാണ് അള്ളാഹു നിങ്ങളെ വിശ്വാസികള്‍ ആക്കി ഇരിക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ