സനദ് വായിക്കുന്നു

ഖസ്രജിയുടെ കയ്യിലിരിക്കുന്നത് തിരു കേശമാനെന്നു അമ്പലക്കടവ്

0

Tiru Kesham
For Zero Abdulla

2011, മാർച്ച് 25, വെള്ളിയാഴ്‌ച

സഹീഹുല്‍ ബുഖാരി, മുസ്‌ലിം ഇവയിലെ 4 ഹദീസുകള്‍ കുറിക്കുന്നു,

ആദ്യമായി ഇസ്ലാമിന്റെ ആധികാരിക പ്രമാണമായ സഹീഹുല്‍ ബുഖാരി, മുസ്‌ലിം ഇവയിലെ 4 ഹദീസുകള്‍ കുറിക്കുന്നു,
ഇതില്‍ നിന്ന് നബി (സ) യുടെ സഹാബത് അവിടുത്തെ തിരുകേശത്തിനും അവയിട്ട വെള്ളത്തിനും, വസ്ത്രത്തിനും അവ മുക്കിയ വെള്ളത്തിനും മറ്റും നല്‍കിയ ആദരവും അതൊക്കെ ഉപയോഗിച്ച് പുണ്ണ്യം , ബറകത്തു നേടിയെടുക്കാന്‍ കാണിച്ച ആവേശവും ബോദ്യപ്പെടും... അത് കഴിഞ്ഞു വിചാരണ....

1- ഉസ്‌മാനുബ്‌നു അബ്ദുല്ലാഹ് പറയുന്നു : എന്റെ കുടും‌ബം ഒരു പാത്രം വെള്ളവുമായി നബിയുടെ (സ) ഭാര്യയായിരുന്ന ഉമ്മു സലമയുടെ അടുക്കലേക്ക് പറഞ്ഞയച്ചു. മഹതിയുടെ അടുക്കല്‍ നബിയുടെ (സ) മുടി സൂക്ഷിച്ച വെള്ളിയാലുള്ള പാത്രം ഉണ്ട്. ആര്‍ക്കെങ്കിലും കണ്ണേറോ മറ്റൊ ബാധിച്ചാല്‍ ജനങ്ങള്‍ മഹതിയിലേക്ക് ആളയക്കാറുണ്ട്. (സ്വഹീഹുല്‍ ബുഖാരി ഹദീസ് നമ്പര്‍: 5761)
2- ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്യുന്നു وفي "صحيح مسلم " عن أسماء بنت أبي بكر قالت : ( هذه جبة رسول الله صلى الله عليه وسلم ، فأخرجت جبة طيالسة كسروانية لها لبنة ديباج . وفرجاها مكفوفان [ ص: 135 ] بالديباج ، فقالت : هذه كانت عند عائشة حتى قبضت ، فلما قبضت قبضتها ، وكان النبي صلى الله عليه وسلم يلبسها ، فنحن نغسلها للمرضى يستشفى بها
"ഒരു വസ്ത്രം കാണിച്ചുകൊണ്ട് അബൂബകര്‍ സിദ്ധീഖ് (റ) ന്റെ മകള്‍ അസ്മ ബീവി പറയുന്നു ഇത് നബി തിരുമേനി (സ) ധരിച്ചിരുന്ന ജുബ്ബയായിരുന്നു അവിടുത്തെ വഫാതിനു ശേഷം ഇത് ആയിഷ ബീവി സൂക്ഷിക്കുകയും ആയിഷ ബീവിയുടെ മരണശേഷം എനിക്ക് ലഭിക്കുകയും ചെയ്തു, ആര്‍ക്കെങ്കിലും വല്ല രോഗവും വന്നാല്‍ ഞങ്ങള്‍ ഈ ജുബ്ബ കഴുകി ആവെള്ളം രോഗികളുടെ രോഗ ശമനത്തിനായി നല്‍കാറുണ്ട്" (മുസ്ലിം14/43)

ഈ ഹദീസ് വിശദീകരിച്ചു കൊണ്ട് ഇമാം നവവി(റ) പറയുന്നു "സജ്ജനങ്ങളുടെ വസ്ത്രം കൊണ്ടും മറ്റും പുണ്യം
കരസ്ഥമാക്കാമെന്ന് ഈ ഹദീസ് തെളിയിക്കുന്നു" (ശറഹ് മുസ്ലിം14/44)
3- തെളിവ് ഇമാം ബുഖാരി റിപ്പോര്‍ട്ട് ചെയ്യുന്നു " أن رسول الله - صلى الله عليه وسلم - أمر الحلاق فحلق رأسه ، ودفع إلى أبي طلحة الشق الأيمن ، ثم حلق الشق الآخر فأمره أن يقسمه بين الناس " .
ഹജ്ജു കഴിഞ്ഞു നബി(സ) തങ്ങള്‍ തന്റെ തലമുടി വടിച്ചു സഹാബി അബൂ തല്‍ഹാ(റ) നെ വിളിച്ചു വലതുഭാകതെ മുടി അദ്ദേഹത്തിന് നല്‍കുകയും ഇടതുഭാഗത്തെ മുടി നല്‍കി ജനങ്ങള്‍ക് വീതിച്ചു നല്‍കാനും കല്‍പ്പിച്ചു (ബുഖാരി

ഷെയ്ഖ്‌ ഖസ്രജിക്ക് എവിടുന്നാ നബി തങ്ങളുടെ മുടി എന്ന് ചോദിക്കുന്നവരോട് നബി തങ്ങള്‍ ജനങ്ങള്‍ക് നല്‍കിയത് ഖസ്രരജ് ഗോത്രം പരമ്പരാഗതമായി കയ്മാറി വന്നത്... എന്ത് പറയുന്നു?

4- തെളിവ് ഇമാം മുസ്ലിം റിപ്പോര്‍ട്ട് ചെയ്യുന്നു عَنْ أَنَسٍ ، قَالَ : " رَأَيْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ وَالْحَلَّاقُ يَحْلِقُهُ وَقَدْ أَطَافَ بِهِ أَصْحَابُهُ مَا يُرِيدُونَ أَنْ تَقَعَ شَعْرَةٌ إِلَّا فِي يَدِ رَجُلٍ " أَخْرَجَهُ مُسْلِمٌ ഇമാം മുസ്ലിം റിപ്പോര്‍ട്ട്‌ ചെയ്ത ഹദീസാണ് മുകളില്‍ കൊടുത്തത്. നബി തിരുമേനി (സ) തങ്ങളുടെ പരിശുദ്ധമായ മുടി കളയുമ്പോള്‍ സഹാബികള്‍ ഒന്ന് പോലും നിലത്തു വീഴാന്‍ അനുവദിക്കാരുണ്ടായിരുന്നില്ല, ഓരോ മുടി വീഴുമ്പോഴും കൈകള്‍ നീട്ടി കാത്തിരിക്കുകയാണ് സ്വഹാബികള്‍ ചെയ്തത്. സഹീഹ് മുസ്ലിം.
എനി ചോദിക്കട്ടെ.. പരിശുദ്ധ ഖുര്‍ആന്‍ പറയുന്നു
والسابقون الاولون من المهاجرين والانصار والذين اتبعوهم بإحسان رضي الله عنهم ورضوا عنه തൌബ 100
മുഹാജിറുകളും അന്‍സാറുകളും അടങ്ങുന്ന സഹാബിമാരായ മുന്‍ഗാമികളും അവരെ (അന്ത്യനാള്‍ വരെ) പിന്തുടരുന്നവരും അള്ളാഹു അവരെയും അവര്‍ അല്ലാഹുവിനെയും തൊട്ടു സംത്രപ്താരായിരിക്കുന്നു ..(തൌബ 100)
നബി തങ്ങള്‍ പറഞ്ഞു :-
لا تسبوا أصحابي لا تسبوا أصحابي فوالذي نفسي بيده لو أن أحدكم أنفق مثل أحد ذهبا ما أدرك مد أحدهم ولا نصيفه "നിങ്ങള്‍ എന്റെ സഹാബതിനെ ചീത്തപരയരുത് ഉഹ്ദ് മലയോളം വരുന്ന സോര്‍ണം നിങ്ങള്‍ ചിലവഴി ചാലും അവര്‍ ഒരു പിടി ചിവഴിച്ചതിന് തുല്യമാവില്ല"
നബി തങ്ങള്‍ പറഞ്ഞു " أصحابي كالنجوم بأيهم اقتديتم اهتديتم"
എന്‍റെ സഹാബിമാര്‍ നക്ഷത്ര തുല്യരാണ് അവരില്‍ ആരെ നിങ്ങള്‍ പിന്തുടര്‍ന്നാലും നിങ്ങള്‍ സന്മാര്‍ഗ സിദ്ധരാണ്
ഞങ്ങള്‍ തിരു കേശം കൊണ്ടും മറ്റും പുണ്ണ്യം ലഭിക്കാന്‍ മത്സരിച്ച സഹാബതിനെ പിന്തുടരുന്നു അതിനു പരിശുദ്ധ ഖുര്‍ആനും നബി തങ്ങളും പൂര്‍ണ പിന്തുണയും നല്‍കുന്നു...
തല്‍കാലം താങ്കള്‍ക്കും മറ്റു പുത്തന്‍ വാദികള്‍ക്കും രണ്ടില്‍ ഒരു വഴി തിരഞ്ഞെടുക്കാം ഒന്നുകില്‍ മുത്ത്‌ നബി(സ) തങ്ങള്‍കും അവിടുത്തെ തിരുശേഷിപ്പുകള്‍ക്കും ഉള്ള പുണ്ണ്യവും മഹത്വവും ഒക്കെ അംഗീകരിച്ചു ഇസ്‌ലാമില്‍ തുടരുക, അല്ലങ്കില്‍ മറ്റൊരു മതം ഉണ്ടാക്കുക പക്ഷെ ആ മതത്തിനു മേലില്‍ ഖുറാനും തിരു സുന്നത്തും തെളിവ് പറഞ്ഞു പോകരുത്....


എനി നിങ്ങളുടെ പ്രധാന മുടന്തന്‍ ന്യായങ്ങള്‍ 1 :-
സ്വന്തം ചിത്രം പോലും വരച്ചു വെക്കുന്നത് തടഞ്ഞ പ്രവാചകന്‍ ഭയപ്പെട്ടത് വ്യക്തിപൂജയിലേക്ക് തന്റെ സമുദായം ചെന്നെത്തുമോ എന്നതായിരുന്നു. ബിംബാരാധകരെ കൊണ്ട് തന്നെ ബിംബങ്ങള്‍ തച്ചുടപ്പിച്ചയാളാണ് പരിശുദ്ധ പ്രവാചകന്‍. ആ പ്രവാചകന്റെ പേരില്‍ തന്നെ ഒരു 'കേശ ബിംബം' ഉയരുമ്പോള്‍ പ്രതിഷേധിക്കാതിരിക്കാനാവില്ല.
ഇങ്ങനെയൊക്കെ ചെയ്ത പ്രവാചകന്‍,
തന്റെ തിരു ശേഷിപ്പുകള്‍ സഹാബതിനു നല്‍കി അവ വെള്ളതിലിട്ടും മറ്റും പുണ്യം കരസ്ഥമാക്കാന്‍ അനുവതിച്ച നടപടി തെറ്റാണോ???
എന്തു കൊണ്ട് നബി അത് തടഞ്ഞില്ല??? ഇതിനൊക്കെ സഹാബതിനു വഴിവെച്ചു കൊടുത്തത് നബിയല്ലേ??? എവിടെ പുത്തന്‍ വാദികള്‍? എവിടെ മുജാഹിദ്, ജമാഅത് പുരോഹിതന്‍മാരും അണികളും....

നിങ്ങള്‍ കൊടുക്കുന്ന പ്രാധാന്യമല്ല ഇസ്ലാമിന് വേണ്ടത്....

ഇസ്‌ലാമും അത് നബി തങ്ങളില്‍ നിന്ന് പഠിച്ച സഹാബതും കാണിച്ച മാത്രകകളും പ്രാധാന്യവും അംഗീകരിക്കാന്‍ തയ്യാറുണ്ടെങ്കില്‍ ഇസ്‌ലാമില്‍ തുടരാം അല്ലങ്കില്‍ വേറെ പണിനോക്കിപോകാം...


മുടന്തന്‍ ന്യായങ്ങള്‍ 2 :-
മുഹമ്മദു നബി (സ ) യുടെ കാലശേഷം ഉമര്‍ (റ) ഖലീഫ ആയിരുന്നപ്പോള്‍
ഒരു മരം മുറിച്ചു മാറ്റിയിരുന്നു,ആ മരത്തിന്‍റെ കീഴില്‍ ഇരുന്നു നബി മറ്റുള്ളവര്‍ക്ക് മാര്‍ഗദര്‍ശനം നല്‍കിയിരുന്നു,അത് മൂലം ആ മരത്തിനരികെ എത്തുമ്പോള്‍ വിശ്വാസികളില്‍ ചില മാറ്റങ്ങള്‍ പ്രകടമായിരുന്നു,
ഇത് കാണാനിടയായ ഉമര്‍ (റ)വിശ്വാസികള്‍ വിഗ്രഹാരാധന ,ബഹുദൈവാരാരധാന എന്നിവയിലേക്ക് തിരിയും എന്ന് കരുതിയിട്ടാണ് അത് മുറിച്ചു മാറ്റിയത്.
ശരിയായ പ്രഭോധനവുമായിട്ടാണ് കാന്തപുരം മുസലിയാര്‍ ഇറങ്ങിയിട്ടുള്ളത് എങ്കില്‍ ആ തിരുകേശം നശിപ്പിക്കാന്‍ അദ്ദേഹം തയ്യാറാവണം.
സത്യത്തിനു വേണ്ടി ശബ്ദിക്കുന്ന ഉമര്‍ (റ) എന്ത് കൊണ്ട് തിരുകേശം കൊണ്ട്, അവയിട്ട വെള്ളം കൊണ്ട്, വസ്ത്രം കൊണ്ട് പുണ്ണ്യം കരസ്ഥമാക്കാന്‍ ശ്രമിച്ച സഹാബ്തിനെ തടഞ്ഞില്ല.... ഇതിനൊക്കെ വഴിവെച്ചു തന്റെ ശേഷിപ്പ് വിതരണം ചെയ്യുന്ന നബി(സ) തങ്ങളെ ഉമര്‍(റ) ചോദ്യം ചെയ്തില്ല.....
ഇസ്ലാമില്‍ ഇത്തരം അന്തവിശ്വാസം , അനാചാരം ഉള്ളത് കൊണ്ട് തവ്ഹീദിന്റെ, കണ്ട കൊടാലികളായ മുജാഹിദ്, ജമാഅത് പുരോഹിതന്മാരും അനുയായികളും എനി എന്ത് ചെയ്യാനാ പരിപാടി???
വേഗം വേറെ ഒരു 'ദീനെ ഇലാഹി' ഉണ്ടാക്കിക്കോ..... അതിനു വേറെ ഒരു ഖുര്‍ആനും, വേറെ ഒരു പ്രവാചകന്‍... നിങ്ങളൊക്കെ ആ പ്രവാചകന്റെ അനുയായികളും... സഭാഷ്.. ഇത് എല്ലാ ചലപി സെന്റെറുകളിലെക്കും , ഇഫ്സാദി സെന്റെറുകളിലെക്കും ഹിറാ മടയിലെക്കും ഫോര്‍വെട് ചെയ്യുക....
മുടന്തന്‍ ന്യായങ്ങള്‍ 3 :-
എന്താണീ കേശത്തിന്റെ ആധികാരികത? മക്കയിലും മാദീനയിലും ഇല്ലാതെ പോയ ഒരു 'കേശപൂജാകേന്ദ്രം' കോഴിക്കോട്ടു തുടങ്ങുന്നതിന്റെ ഉദ്ദേശ്യമെന്താണ്?


നബി തങ്ങളുടെ എല്ലാ ശേഷിപ്പും ഉറങ്ങുന്ന, നബി തങ്ങള്‍ തന്നെ ഉറങ്ങുന്ന മക്കയിലും മദീനയിലും തിരുകെശത്തിനു പ്രത്യക കേന്ദ്രം തുടങ്ങേണ്ട
ആവിശ്യമെന്താ??? പുണ്ണ്യം നേടാന്‍ നബി തങ്ങള്‍ തന്നെയുണ്ടല്ലോ!!!!


കണ്ടിട്ടില്ലേ...ഇപ്പോയുള്ള നബിദിനാഘോഷം എന്ന അനാചാരം കൊണ്ട് തന്നെ പൊറുതി മുട്ടിയിരിക്കുകയാണ് യദാര്‍ത്ഥ മുസ്ലീംകള്‍ ....

ശരിക്കും കപട വിശാസികള്‍ യദാര്‍ത്ഥ മുസ്ലികളെ കൊണ്ട് പൊറുതി മുട്ടാനിരിക്കുന്നെ ഉള്ളൂ, പള്ളി വരട്ടെ...

എനി കാന്തപുരം സാമ്പത്തികമായി ചൂഷണംചെയ്യുന്നു എന്ന ആരോപണം

തന്‍റെയൊന്നും തറവാട് സ്വത്തോ നക്കാപ്പിച്ചയോ ഞങ്ങള്‍ക്ക് വേണ്ടാ... ഈ പ്രസ്ഥാനത്തെ ഇല്ലഴ്മയില്‍ നിന്ന് ഈ കാണുന്ന വളര്‍ച്ചയിലേക്ക് വളര്‍ത്തിയത്‌ ഞങ്ങളാ.. സുന്നീ സമൂഹം.. ഞങ്ങളുടെ തന്നെ നിത്യേന കിട്ടുന്ന വേതനത്തില്‍ നിന്ന് മാറ്റിവെച്ചു ഞങ്ങള്‍ മുത്ത്‌ നബിക്കുവേണ്ടി കോഴിക്കോട് പള്ളി പണിയും, കാന്തപുരത്തിന്റെ കൈകള്‍ക് തുടര്‍ന്നും ശക്തി പകരും... ഇന്‍ഷാ ആല്ലാഹ്.. താനൊക്കെ ഖുര്‍ആന്‍ പറഞ്ഞത് പോലെ موتوا بغيظكم പോയ്‌ അസൂയ മൂത്ത് തൂങ്ങി ചത്തോളൂ....

1 അഭിപ്രായം:

  1. ".....എന്നാല്‍ ഭൂരിപക്ഷം സ്വഹാബിമാരും പ്രവാചക കേശമോ മറ്റു ശേഷിപ്പുകളോ തബര്‍റുകിന് ഉപയോഗിച്ചതായി കാണുന്നില്ല. നബി(സ) തിരുമേനിയുടെ ഉമ്മത്തില്‍ ഏറ്റവും ശ്രേഷ്ഠരായി ഗണിക്കപ്പെടുന്ന നാലു ഖലീഫഃമാരില്‍ ആരും തന്നെ തിരുശേഷിപ്പുകള്‍ കൈവശം വെച്ചതായോ തബര്‍റുകിന് ഉപയോഗിച്ചതായോ അറിയപ്പെടുന്നില്ല. പ്രവാചക ശേഷിപ്പുകളുടെ നിലനില്‍പ്പിനും സുരക്ഷിതത്വത്തിനും വേണ്ടി അവര്‍ പ്രത്യേകം സംവിധാനമൊരുക്കിയതായും ചരിത്ര രേഖകളില്‍ ഇല്ല. നാലു ഖലീഫമാര്‍ക്കു പുറമെ അശറത്തുല്‍ മുബശ്ശരീങ്ങളില്‍ പെട്ട മറ്റു സ്വഹാബിമാരോ സ്വഹാബത്തിലെ പണ്ഡിത പ്രമുഖരും മുഫ്തിമാരുമായി അറിയപ്പെട്ട ഇബ്നു മസ്ഊദ്, സൈദുബ്നു സാബിത്ത്, ഉബയ്യുബ്നു കഅ്ബ്, അബ്ദുല്ലാഹിബ്നു ഉമര്‍, ഇബ്നു അബ്ബാസ് തുടങ്ങിയവരേയോ തിരുശേഷിപ്പുകളുടെ വാഹകരായി ചരിത്രം പരിചയപ്പെടുത്തുന്നില്ല.
    .....അധിക വായനക്ക്.....
    http://athmeeyatha.blogspot.com/2011/05/blog-post_09.html

    മറുപടിഇല്ലാതാക്കൂ