സനദ് വായിക്കുന്നു

ഖസ്രജിയുടെ കയ്യിലിരിക്കുന്നത് തിരു കേശമാനെന്നു അമ്പലക്കടവ്

0

Tiru Kesham
For Zero Abdulla

2011, മേയ് 12, വ്യാഴാഴ്‌ച

ഇവിടെ നാം മനസ്സിലാക്കേണ്ട നിരവധി വിഷയങ്ങളുണ്ട്.
1. വിവാദം കേവലം സനദ് എന്നതിനപ്പുറത്തേക്ക് തിരുകേശത്തിന്‍റെ സവിശേഷതകളെ തള്ളുന്നിടത്തേക്കെത്തിയിരിക്കുന്നു. സനദോ അതിന്‍റെ ആധികാരികതയോ അല്ല ഇ.കെ.വിഭാഗം ഉയര്‍ത്തുന്ന ചോദ്യങ്ങളിലും വിവാദങ്ങളിലും മുഴച്ച് നില്‍ക്കുന്നത്. മറിച്ച്, മുടിയുടെ നീളത്തെയും മുടിയുടെ എണ്ണത്തെയും പരിഹസിച്ച് അത് പെണ്‍കുട്ടിയുടെ മുടി എന്ന്പോലും പ്രചരിപ്പിച്ചു കൊണ്ടിരിക്കുകയാണ്‍. തിരുകേശങ്ങളുടെ പ്രത്യേകതകളായി ഇമാമുകള്‍ പറഞ്ഞ സജീവത (വളരലും, പുതിയ മുടി പൊട്ടിമുളക്കലും) നിസ്സംശയം അംഗീകരിക്കേണ്ട സുന്നികളില്‍
പെട്ടവര്‍ വഹാബികളുടെ അതേ ശൈലിയില്‍ റസൂലിന്‍റെ ആസാറുകളെ പരിഹസിക്കുന്നത് കേവലം സനദ് വിഷയമായി മനസ്സിലാക്കാന്‍ കഴിയില്ല.

2. ഇ.കെ.വിഭാഗത്തിലെ പല പണ്ടിതന്മാരും ഗസ്-റജി ഗോത്രവുമായി നല്ല ബന്ധം സൂക്ഷിച്ചിരുന്നവരാണ്‍. കഴിഞ്ഞ വര്‍ഷം വരെയും കേരളത്തിലെ നിരവധിയാളുകള്‍ ഗസ്റജിയുടെ വീട്ടിലെ തിരുകേശപ്രദര്‍ശനത്തില്‍ പങ്കെടുത്തിട്ടുണ്ട്. വര്‍ഷങ്ങള്‍ക്ക് മുംബ് നടന്ന ഒരു പ്രദര്‍ശനത്തില്‍ പങ്കെടുത്ത ഒരു ഇ.കെ.പണ്ടിതന്‍ അന്ന് കണ്ട മുടിയുടെ നീളവും എണ്ണവും ഇപ്പോള്‍ പറഞ്ഞ് വിവാദമുണ്ടാക്കുംബോള്‍ അത് പറയാന്‍ അദ്ദേഹം ഇത്രയും വര്‍ഷം കാത്തിരുന്നതെന്തിനെന്ന ന്യായമായ ചോദ്യം ഇവിടെയുണ്ട്. അന്ന് അബൂദാബിയിലെ മലയാളികള്‍ക്കിടയിലോ കേരളത്തിലോ അതിനെ പറ്റി ഒരു വിവാദത്തിനും തുടക്കമിടാതെ ഇപ്പോള്‍ ആ കേശം കാന്തപുരമുസ്താദിന്‍റെ കൈയില്‍ വന്നപ്പോള്‍ വിവാദത്തിന്‍ നേത്ര്‍ത്വം കൊടുക്കുന്നതിലെ ഉദ്ദേശശുദ്ധി ചോദ്യം ചെയ്യപ്പെടേണ്ടത് തന്നെയല്ലെ?
3. ബറകാതി സയ്യിദന്മാരുടെ കൈയില്‍ നിന്നും മുംബൊരു തിരുകേശം കാന്തപുരമുസ്താദിന്‍ ലഭിച്ചപ്പോള്‍ അതിനെ വ്യാജമായി ചിത്രീകരിക്കാനെങ്കിലും അന്ബലക്ക്ടവ് ഫൈസി ഗസ്-റജിയുടെ കൈയിലുള്ളത് ഒറിജിനല്‍ തിരികേശമാണെന്ന് പറഞ്ഞിരുന്നു. അന്നും ആ തിരികേശത്തിന്റ്റെ നീളവും എണ്ണവും ഇത്ര തന്നെയായിരുന്നുവെന്നുമവര്‍ക്കറിയാം. പക്ഷെ, ഇപ്പോള്‍ ആ സാങ്കേതികത്തങ്ങള്‍ പറയുന്നത് കാന്തപുരം വിരോധം മാത്രമല്ലേ?

4. ഡല്‍ഹിയിലുള്ള തിരുകേശത്തെയും വെല്ലൂരിലെ ബാഖിയാത്തിലുള്ള തിരുകേശത്തെയും വളരെ പുകഴ്ത്തുകയും അവ മുക്കിയ വെള്ളം നല്ല തുകക്ക് ലേലം ചെയ്യുകയും ചെയ്ത ഇ.കെ.പണ്ടിതന്മാര്‍ അവയുടെയൊന്നും സനദ് ചോദിക്കാനും നീളമളക്കാനും തുനിയാതിരുന്നത് എന്ത്കൊണ്ടെന്ന് ചിന്തിക്കുംബോള്‍ തന്നെ വിവാദം തിരുകേശമോ സനദോ അല്ലെന്ന് ബോധ്യപ്പെടും.

5. ഇ.കെ.സമസ്തയിലെ തന്നെ പല പണ്ടിതരും ഈ വിവാദങ്ങളില്‍ നിന്ന് വിട്ടു നില്‍ക്കുന്നതും എസ്.കെ.എസ്.എസ്.എഫ് നേത്ര്ത്ത്വം മുങ്കൈ എടുത്ത് നടത്തുന്ന ഈ അനാവശ്യ വിവാദത്തോട് യോജിക്കാത്തതും തിരുകേശത്തെ സനദോ പരംബരയോ ചോദിച്ച് നിസ്സാരപ്പെടുത്തരുതെന്ന ഗൌരവതരമായ ഉത്ബോധനമാണ്‍ നടത്തുന്നത്.
6. ലോകം ഒന്നാകെ ആദരിക്കുന്ന ഈജിപ്തിലെ ഗ്രാന്‍ഡ് മുഫ്തിയുടെ സാന്നിദ്ധ്യത്തില്‍ അന്‍സാരികളായ സ്വഹാബികളുടെ പരന്ബരയിലെ ഗോത്രവര്‍ഗ്ഗക്കാര്‍ ഗസ്-റ്ജി പരിശുദ്ധമായ പരന്ബര ലക്ഷക്കണക്കിന്‍ വിശ്വാസികളുടെ മുന്നില്‍ വായിച്ച് ബോധിപ്പിച്ച് ലോകത്തെ നിരവധി പണ്ടിതരുടെ അംഗീകാരത്തോടെ കാന്തപുരമുസ്താദിന്‍ കൈമാറിയ തിരുകേശത്തെ പറ്റി സംശയിക്കുന്നത് തന്നെ ഒരര്‍ത്ഥത്തില്‍ വിശ്വാസവൈകല്യമായിരിക്കും.

7. ബറകാതി സയ്യിദന്മാരുടെ കൈയില്‍ നിന്നും കാന്തപുരമുസ്താദിന്‍ ലഭിച്ച തിരുകേശത്തിന്‍റെ സനദ് ഇപ്പോള്‍ പരസ്യമായി ലഭ്യമായിട്ടും അതിന്‍ അംഗീകരിക്കന്‍ അതിനെ മുംബ് നിഷേധിച്ചവര്‍ മുന്നോട്ട് വരാത്തത് തന്നെ അവരുടെ ലക്ഷ്യം സനദല്ലെന്നും കാന്തപുരമുസ്താദും മര്‍കസും മാത്രമാണെന്നും എന്നുള്ളതിന്‍റെ നിഷേധിക്കാനാവാത്ത സാക്ഷ്യങ്ങളാണ്‍.

8. കാന്തപുരമുസ്താദിനെതിരെ ആരൊപണമുന്നയിക്കുന്നത് കേവല തെറ്റുകളുടെ കൂട്ടത്തില്‍ മാത്രം പെട്ടേക്കാ. എന്നാല്‍, റസൂല്‍ (സ)യുടെ ആസാറുകളെ നിഷേധിക്കുന്നത് ഇസ്ലാമില്‍ നിന്ന് തന്നെ പുറത്ത്പോകാന്‍ കാരണമായേക്കുമെന്ന് നാം എല്ലാവരും തിരിച്ചറിയുക.........

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ