സനദ് വായിക്കുന്നു

ഖസ്രജിയുടെ കയ്യിലിരിക്കുന്നത് തിരു കേശമാനെന്നു അമ്പലക്കടവ്

0

Tiru Kesham
For Zero Abdulla

2011, മേയ് 12, വ്യാഴാഴ്‌ച

അടുത്തിടെ ലഭിക്കാനിടയായ ഒരു മെയിലിലെ ഭാഗവും അതിന്‍ സമാന്യ ബുദ്ധിയുള്ള ഒരാളുടെ മറുപടിയും


1.ഏതൊരു വിഭാഗത്തിന്റെയും കൂടെ സത്യം ഇല്ലെങ്കില്‍ തങ്ങളുടെ ആശയങ്ങള്‍ അധിക കാലം മുന്നോട്ടു കൊണ്ട് പോകാന്‍ പറ്റില്ല,ആശയങ്ങള്‍ പലപ്പോഴും മാറ്റി പറയേണ്ടി വരും,കളവുകള്‍ ധാരാളം പറയേണ്ടി വരും,പണ്ഡിതന്മാരുടെ കിതാബുകള്‍ തന്നെ തള്ളി പറയേണ്ടി വരും.ഇതില്‍ കൂടുതലും പെട്ട് പോകുന്നത് തങ്ങളുടെ അനുയായികള്‍ ആണ്,കാരണം മാറ്റി കൊണ്ടിരിക്കുന്ന ആശയങ്ങള്‍ ആകുമ്പോള്‍ നേതാക്കള്‍ ഇനി എന്തൊക്കെയാണ് പറയുക എന്ന് അവര്‍ക്ക് പോലും അറിയില്ല.ഇതാണ് മുജാ ഹിട് -മൌദൂദി -തബ്ലീഗ് വിഭാഗത്തിന് പറ്റിയത്.അവരുടെ ആശയങ്ങള്‍ ഇടയ്ക്കിടയ്ക്ക് അവര്‍ മാറ്റി കൊണ്ടിരിക്കുനന്തും അത് കൊണ്ട് തന്നെ.കേരളത്തിലെ മാസപ്പിറവി-ത്വലാഖ് വിവാദത്തില്‍ ഇ കെ വിഭാഗത്തിന് പറ്റിയതും അത് തന്നെ. പലപ്പോഴും ഈ രണ്ടു വിഷയത്തില്‍ ഇ കെ വിഭാഗത്തിന് കിതാബുകളെ തള്ളേണ്ടി വന്നതും അത് കൊണ്ട് തന്നെ.
മറുപടി
നന്നായിട്ടുണ്ട്. കാസി വിഷയത്തിലും ത്വലാഖ് വിഷയത്തിലും വിജയിച്ചത് എ.പി.വിഭാഗമാണെന്ന് താങ്കള്‍ അംഗീകരിച്ചല്ലൊ! കിതാബുകളെ തള്ളിപ്പറയാന്‍ ഇ.കെ.വിഭാഗം നിര്‍ബന്ധിതമായത് താങ്കളും അംഗീകരിക്കുന്നു. അല്‍ഹംദു ലില്ലാഹ്.

1.എന്നാല്‍ ഇപ്പോള്‍ ഈ പ്രശ്നം പറ്റിയത് എ പി വിഭാഗത്തിനാണ്,അതും ഇ കെ വിഭാഗത്തിന് സംഭവിച്ചത് കര്‍മ്മ ശാസ്ത്ര കാര്യങ്ങളില്‍ ആണെങ്കില്‍ ഇവവര്‍ക്ക് സംഭവിച്ചത് തിരു നബിയുമായി ബന്ധപ്പെട്ട കാര്യത്തില്‍,അതും കേരളത്തിലെ സകലമാന മതക്കാരുടെയും മുമ്പില്‍ ഇസ്ലാമിനെ വഷളാക്കുന്ന രീതിയില്‍ ആയിപ്പോയി.
മറുപടി
എ.പി.വിഭാഗത്തിന്‍ ഇവിടെ ഒരു പ്രശ്നവും പറ്റിയിട്ടില്ല. ത്വലാഖ് വിഷയത്തിലും കാസി വിഷയത്തിലും തെറ്റുപറ്റിയവര്‍ക്ക് തന്നെയാണിവിടെയും തെറ്റ് പറ്റിയിരിക്കുന്നത്. അത് വൈകാതെ തെളിയുകയും ചെയ്യും. മറ്റുമതക്കാര്‍ എന്ത്കരുതുവെന്ന് നോക്കിയിട്ടല്ല നമ്മുടെ ആചാരങ്ങള്‍ പാലിക്കേണ്ടത്. ഇവിടെ സനദില്ല എന്നതാണോ മറ്റുമതക്കാര്‍ക്കിടയിലുള്ള ചര്‍ച്ച. അല്ല, തിരുകേശത്തെ ആദരിക്കുന്നുവെന്നത് തന്നെ അവര്‍ക്ക് ഇഷ്ടമില്ലാത്ത കാര്യമായിരിക്കും. പരസ്യമായി സനദ് ലഭ്യമായ ആദ്യം മര്‍കസിലെത്തിയ ബറകാതി സയ്യിദന്മാര്‍ നല്‍കിയ തിരുകേശത്തെ പറ്റി താങ്കള്‍ എന്ത്പറയുന്നു? പരിശുദ്ധമായ സനദ് മര്‍കസിലെ എല്ലാ തിരുകേശങ്ങള്‍ക്കുമുണ്ട്. എ.പി.വിഭാഗം ഇവിടെയും വിജയിച്ച്കൊണ്ടിരിക്കുകയാണ്‍.

1.കേവല ബുദ്ധിയുള്ള ആര്‍ക്കും അറിയാവുന്ന ഒരു കാര്യമാണ് നബിയുമായി ബന്ധപ്പെട്ട ഒരു കാര്യം ആകുമ്പോള്‍ അതിനു സനദ് വേണം എന്നത്,എന്നിട്ടും സനദ് ഇല്ലാതെ തന്നെ വിശ്വസിക്കണം എന്ന് അണികളെ ബോധ്യപ്പെടുത്താന്‍ ഇവര്‍ ശ്രമിച്ചു നോക്കി,പക്ഷെ എതിര്‍ വിഭാഗം കടുത്ത നിലപാട് എടുത്തതോടെ സനദ് ഉണ്ട് എന്നും മര്‍കസില്‍ ആണെന്നും,പിന്നീട് സനദ് മാര്‍ക്സിലും വേറെ സ്ഥലങ്ങളില്‍ ഉണ്ട് എന്നുമൊക്കെ പറയാന്‍ തുടങ്ങി.ഇവര്‍ മാറ്റി പറഞ്ഞതും കളവു പ്രച്ചരിപ്പിച്ചതുമായ ചില കാര്യങ്ങള്‍:
•സനദ് മര്‍കസ് സമ്മേളന സി ഡി യില്‍ ഉണ്ട് എന്ന് ആദ്യം പറഞ്ഞു,ആ സി ഡി യില്‍ ഉള്ളത് ബഹാ ഉദ്ധീന്‍ നദ് വി വായിച്ചു അര്‍ഥം പറഞ്ഞു അത് സനദ് അല്ല എന്നും നസബ ആണ് എന്നും പറഞ്ഞപ്പോള്‍ സനദ് പരസ്യമാക്കില്ല,അത് മര്‍കസില്‍ വന്നാല്‍ കാണാം എന്ന് പറഞ്ഞു.
മറുപടി
സനദ് മര്‍കസ് സമ്മേളന്‍ സി.ഡി.യിലുണ്ട് എന്നത് അന്നും ഇന്നും ഞങ്ങള്‍ ഒരുപോലെ പറയുന്നു. അറബി വായിക്കുന്നതില്‍ പോലും തെറ്റുപറ്റുന്ന ബഹാ-ഉദ്ദീന്‍ കൂരിയാടിനെ നമ്മള്‍ കണ്ടതാണ്‍. അത് നസബയാണെന്ന് ഒരു കൂരിയാട്ടുകാരനും പറഞ്ഞിട്ടില്ല. അത് കുടുംബത്തിന്‍റെ സനദാണെന്നാണ്‍ അവര്‍ പറഞ്ഞത്. കുടുംബത്തിന്‍ സനദുണ്ടാകില്ലെന്നും അതിന്‍ നസബ എന്നാണ്‍ പറയുന്നതെന്നും ഞങ്ങള്‍ കൂരിയാട്ടുകാരനെ പഠിപ്പിക്കുകയായിരുന്നു. സി.ഡി.യിലുള്ളത് അഥവാ, മര്‍കസ് സമ്മേളനത്തില്‍ വായിച്ചത് സനദ് തന്നെയാണ്‍.

ആദ്യം സനദ് എന്താണെന്ന് പഠിക്കണം. സനദ് രണ്ട് വിധത്തിലുണ്ട്. ഒന്നു സനദ് മുഖ്തസര്‍, രണ്ട് സനദ് മുഫസ്സല്‍. മുഖ്തസറായ സനദാണ്‍ മര്‍കസ് സമ്മേളനത്തില്‍ വായിച്ചത്. അതില്‍ തിരുകേശം കൈമാറി വന്ന പരന്ബര മുഴുവന്‍ കാണിക്കില്ല. ആ സനദ്കൊടൂക്കുന്ന് ആളുടെ (അഹ്മദ് ഖസ്റജിയുടെ) പേര്‍ പറയുന്നിടത്ത് വാപ്പയുടെയും ഉപ്പൂപ്പമാരുടെയും പേരുകള്‍ പറഞ്ഞിട്ടൂണ്ട്. അതാണ്‍ കുടൂംബത്തിന്‍റെ സനദ് എന്ന് പറഞ്ഞ് ഇ.കെ.വിഭാഗം വെട്ടിലായത്. അത് കുടുംബത്തിന്‍റെ സനദൊന്നുമല്ല. മുഖതസറായ സനദില്‍ സനദ് കൊടുക്കുന്ന ആളുടെ നസബ പറഞ്ഞതിനര്‍ത്ഥം അത് കുടുംബത്തിന്‍റെ സനദ് എന്നല്ല, അത് കൊടുക്കുന്ന ആളുടെ ആധികാരികത വ്യക്ത്മാക്കാന്‍ പറഞ്ഞതാണ്‍. സത്യത്തില്‍ മര്‍കസില്‍ വായിച്ചത് സനദ് തന്നെയാണ്‍. അഥവാ, മുഖതസറായ സനദ്.

എന്നാല്‍ മുഫസ്സലായ സനദില്‍ ഈ തിരുകേശം കൈമാറിവന്ന മുഴുവന്‍ ആളുകളുടെയും പേരുകള്‍ കാണാം. അത് മര്‍കസില്‍ ലഭ്യമാണ്‍. അവെടെ പോയി അത് പരിശോധിച്ചുറപ്പ് വരുത്താന്‍ ഉസ്താദുമാര്‍ ഇ.കെ.വിഭാഗത്തിനെ ഇപ്പോഴും സ്വാഗത്മ ചെയ്യുകയുമാണ്‍.

•മര്‍കസില്‍ സനദ് കാണാന്‍ ചെന്നവര്‍ക്ക് വിവാദം ഉള്ള കേശത്തിന്റെ സനദ് കൊടുത്തില്ല.
മറുപടി
മര്‍കസില്‍ സനദ് കാണാന്‍ ചെന്നവര്‍ക്ക് അതുവരെ വിവാദമുണ്ടെന്ന് ഇ.കെ.വിഭാഗം പറഞ്ഞ ആദ്യത്തെ തിരുകേശത്തിന്‍റെ സനദ് കാണിച്ചുകൊടുത്തിരുന്നു. അതോടെ അത് വിവാദമല്ലാതായി മാറിയിരിക്കാം. അല്‍ഹംദു ലില്ലഹ്. എന്നാല്‍ പുതിയ തിരുകേശത്തിന്‍റെ സനദ് മര്‍കസില്‍ വായിച്ചിരുന്നുവെന്ന് അന്ന് തന്നെ സനദ് കാണാന്‍ വന്നവരോട് കാന്തപുരമുസ്താദ് പറഞ്ഞിരുന്നു. അവര്‍, മുഖ്തസറായ സനദ് പോര, മുഫസ്സലായ സനദ് കാണണമെന്ന് അന്ന് പറഞ്ഞിരുന്നെങ്കില്‍ അതും കൂടി കാണാമായിരുന്നു. അതവര്‍ ആവശ്യപ്പെട്ടിട്ടില്ല. ആവാശ്യപ്പെട്ടിരുന്നെങ്കില്‍ കാണിക്കുമായിരുന്നു.

•സനദ് പരസ്യമാക്കാന്‍ പാടില്ല എന്നും അത് തിരുകേശം പോലെ തന്നെ ബഹുമാനിക്കപ്പെടെണ്ടതാണ് എന്നും ആദ്യം പറഞ്ഞു,എന്നാല്‍ മര്‍കസില്‍ ആദ്യം ഉള്ള തിരുകേശത്തിന്റെ സനദ് പിന്നീട് പരസ്യമായി വായിക്കുകയും ചെയ്തു.(വിരോധാഭാസം)
മറുപടി
ഒരു വിരോധാബാസവുമില്ല. സനദ് പരസ്യമാക്കാന്‍ പടില്ലെന്ന് ഒരുസ്താദും പറഞ്ഞിട്ടില്ല. അത് ഫോനിലൂടെയും കത്തിലൂടെയും പരസ്യമാക്കി അതിന്‍റെ പവിത്രത കളയരുതെന്നാണ്‍ ഉസ്താദുമാര്‍ പറഞ്ഞിരുന്നത്. പവിത്രത് നഷ്ടപ്പെടാത്ത രൂപത്തില്‍ അത് പരസ്യമാക്കാം. അതാണ്‍, ഒന്നാമത്തെ തിരുകേശത്തിന്‍റെ സനദ് പരസ്യപ്പെടുത്തിയത്. പുതിയ തിരുകേശത്തിന്‍റെ സനദ് പവിത്രതകളയാതെ പരസ്യപ്പെടുത്താന്‍ വേണ്ടീയാണ്‍ ഇ.കെ.വിഭാഗം പണ്ടിതന്മാരെ മര്‍കസിലേക്കോ കുറ്റ്യാടിയിലേക്കോ ക്ഷണിച്ചത്.

•ആദ്യം സനദ് കാണാന്‍ മര്‍കസില്‍ വരാന്‍ പറഞ്ഞു,പിന്നെ സിറാജുല്‍ ഹുദയില്‍ വന്നാലും മതി എന്നായി.
മറുപടി
അതെ, ജീവിതത്തില്‍ മര്‍കസിന്‍റെ മണ്ണ് ചവിട്ടില്ലെന്ന് സത്യം ചെയതവര്‍ക്ക് ഒരാശ്വാസമെന്ന നിലക്കാണ്‍ കുറ്റ്യാടി കൂടി ഉള്‍പെടുത്തിയിരിക്കുന്നത്. ഇനി മറ്റൊരു സ്ഥാപനവും കൂടി ഉള്‍പെടുത്തും. അതിനര്‍ത്ഥം ഞങ്ങളുടെ ഭാഗം സുതാര്യമാണെന്നും ജനങ്ങള്‍ സത്യം മനസ്സിലാക്കണമെന്നുമാണ്‍.

•വിവാദം കൊടുമ്പിരി കൊണ്ടപ്പോള്‍ സമ്മേളന സി ഡി യില്‍ ഉള്ളത് തന്നെയാണ് സനദ് എന്നും വീണ്ടും പറയാന്‍ തുടങ്ങി.രിഫാ ഈ തങ്ങള്‍ വഴി ഉള്ള വേറെ ഒരു സനദ് കൂടെ പ്രചരിപ്പിക്കപ്പെട്ടു.(ഒരു മുടിക്ക് രണ്ടു സനദ്)
മറുപടി
സമ്മേളന സിഡിയിലുള്ളത് സനദ് തന്നെയാണ്‍. അല്ലെന്ന് ഒരിക്കല്‍ പോലും ഞങ്ങള്‍ പറഞ്ഞിട്ടില്ല. അത് മുഖതസറായ സനദാണ്‍. അത് വായിക്കുന്നതിനെ മുംബ് ‘സനദ് വായിക്കുന്നു’ വെന്ന പേരോടുസ്താദിന്‍റെ തര്‍ജുമ മലയാളമറിയുന്നവര്‍ക്ക് മനസ്സിലാകും. മുഖതസറായ സനദ് സമ്മേളനത്തില്‍ വായിച്ചിട്ടുണ്ട്. എന്നാല്‍. മുഫസ്സലായ സനദ് മര്‍കസിലോ കുറ്റ്യാടിയിലോ പോയാല്‍ ലഭ്യമാകും.

ഒരു മുടിക്ക് രണ്ട് സനദുണ്ടാകുമെന്ന് സനദിന്‍റെ ബാല പാഠമറിയുന്നവര്‍ക്കറിയാം. ഒരു മുടിക്ക് മുഖ്തസറായാ സനദുമുണ്ട് മുഫസ്സലായ സനദുമുണ്ട്. മുഖതസറായ സനദില്‍ മുഴുവന്‍ ആളുകളുടെയും പേര്‍ പറയാറില്ല. മുഫസ്സലായ സനദില്‍ അത് കാണാം. മുഫസ്സലായ സനദിലുള്ള ഒരു പേര്‍ മുഖതസറായ സനദിലില്ലെന്നതിനര്‍ത്ഥം അത് വൈരുദ്ധമെന്നോ തെറ്റെന്നോ അല്ല.
•ആര് ചെന്നാലും സഹായിക്കുന്ന ശിഹാബ് തങ്ങളെ തന്ത്ര പൂര്‍വ്വം ഇതില്‍ പെടുത്തി തങ്ങളുടെയും ലീഗുകാരുടെയും എതിര്‍പ്പ് കൂടെ വാങ്ങി വെച്ചു.
മറുപടി
ആര്‍ ചെന്നാലും സഹായിക്കുന്ന ശിഹാബ് തങ്ങള്‍ ശരീ-അത് വിരുദ്ധമായി ആരെയും സഹായിക്കുമെന്ന് ഞങ്ങള്‍ കരുതുന്നില്ല. ആര്‍ ചെന്നാലും സഹായിക്കുന്ന ശിഹാബ് തങ്ങള്‍ ശ-അറെ മുബാറക് മസ്ജിന്റ്റെ കൂപണ്‍ സ്വീകരിച്ചു. അത് വഴി പൊല്ലാപിലായ ഇ.കെ.കൂട്ടര്‍ ശിഹാബ് തങ്ങളുടെ കാലില്‍ വീണ് മറുപ്രസ്ഥാവന നടത്തണമെന്ന് പറഞ്ഞപ്പോള്‍ ആര്‍ ചെന്നാലും സഹായിക്കുന്ന ശിഹാബ് തങ്ങള്‍ അവരെയും സഹായിച്ച്. അതില്‍ തങ്ങള്‍ക്കോ ലീഗുകാര്‍ക്കോ ശ-അറെ മുബാറക് മസ്ജിദിനോട് ഒരു വിദ്വേഷവുമില്ല.

•കാശ്മീരിലെ ബാല്‍ മസ്ജിദ് കേശം സൂക്ഷിക്കാന്‍ ഉണ്ടാക്കിയതാണ് എന്ന് തട്ടി വിട്ടു.
മറുപടി
ശ-അറെ മുബാറക് മസ്ജിദ് എന്നാല്‍ തിരുകേശം സൂക്ഷിക്കാന്‍ വേണ്ടീയുണ്ടാക്കുന്നതെന്നല്ല. സൂക്ഷിക്കുന്ന സ്ഥലത്തിനു അറബിയില്‍ മഹ്ഫള്‍ എന്നാണ്‍ പറയുക. അങ്ങിനെയാണെങ്കില്‍ ശ-അറെ മുബാറക് മഹ്ഫള്‍ എന്ന് പറയണമായിരുന്നു. പകരം പറഞ്ഞത് മസ്ജിദ് എന്നാണ്‍ അഥവാ നിസ്കരിക്കാനുള്ള സ്ഥലം എന്ന്. ആ നിസ്കാരപ്പള്ളിയില്‍ തിരുകേശം സൂക്ഷിക്കുമെന്ന് മാത്രം. അങ്ങിനെ തിരുകേശം സൂക്ഷിക്കുന്നത് കൊണ്ടാണ്‍ ഹസ്-റത് ബാല്‍ മസ്-ജിദെന്ന പേര വന്നത്. ഹസ്-റത് ബാല്‍ മസ്ജിദ് എന്നതിനര്‍ത്ഥം തന്നെ ശ-അറെ മുബാറക് മസ്ജിദ് എന്ന് തന്നെയാണ്‍.

•ജിശാന്‍ മാഹി എന്നാ ഒരാളെ ഉപയോഗിച്ച്‌ എതിര്‍ക്കുന്ന പണ്ഡിതരെ പരിഹസിക്കാന്‍ ഇറങ്ങി.
മറുപടി
അതൊന്ന് തിരിച്ച് പറയണമായിരുന്നു. എതിര്‍ക്കുന്ന പണ്ടിതരെ പരിഹസിക്കാന്‍ എന്നല്ല, പരിഹസിക്കുന്ന പണ്ടിതനെ എതിര്‍ക്കാന്‍ എന്നാക്കണം, അതാണ്‍ കൂടുതല്‍ ശരി. ഫോണ്‍ ചെയ്ത് കാപട്യം തുറന്ന് കാട്ടല്‍ ദ-അവയുടെ ഭാഗമാണ്‍. ഗതിമുട്ടിയ കൂടത്തായി ‘അന്‍റെ വാപ്പയോട് പോയി പറ’ എന്ന് പറഞ്ഞത് എല്ലാവരും കേട്ടതാണ്‍.

•ഇ കെ വിഭാഗം ഈ വിഷയത്തില്‍ രണ്ടു തട്ടില്‍ ആണ് എന്ന് പ്രചരിപ്പിച്ചു(സത്യത്തില്‍ ഇ കെ വിഭാഗം മുഴുക്കെയും ,നിക്ഷ്പക്ഷ വിഭാഗവും ഇവര്‍ക്കെതിരില്‍ ആണ് ).
മറുപടി
ഇ.കെ.വിഭാഗം ഇപ്പോഴും രണ്ട് തട്ടില്‍ തന്നെയാണ്‍. കാളന്ബാടിയുസ്താദിനെ പോലുള്ളവര്‍ പറഞ്ഞിരിക്കുന്നത് മര്‍കസിലെ തിരുകേശത്തിന്‍റെ സനദ് തെളിയിക്കാത്തകാലത്തോളം അതിനെ അംഗീകരിക്കില്ലെന്നതാണ്‍. അഥവാ, സനദ് ബോധ്യപ്പെട്ടല്‍ അവരംഗീകരിക്കുമെന്ന്. എന്നാല്‍ എസ്.കെ.കുട്ടി നേതാക്കളുടെയും കാസിമിക്കൂട്ടരുടെയും വാദം സനദ് ബോധ്യപ്പെട്ടലും അംഗീകരിക്കില്ലെന്നതാണ്‍. പെണ്‍കുട്ടിയുടെ മുടി എന്ന് പറഞ്ഞ് നടന്നവര്‍ എങ്ങിനെ റസൂലിന്‍റെ മുടി എന്നംഗീകരിക്കും? ഇ.കെ.വിഭാഗം ഇപ്പോഴും രണ്ട് തട്ടില്‍ തന്നെയാണ്‍.ഒപ്പം, നിഷപക്ഷമതികള്‍ കൂടുതല്‍ പേരും സത്യം മനസ്സിലാക്കിക്കഴിഞ്ഞു.

•അവസാനം യു എ യിലെ ഒരു വ്യക്തി ഇതിനു എതിരെ വന്നപ്പോള്‍ കള്ളു കുടിയന്‍ ആയും മറ്റും ചിത്രീകരിക്കാന്‍ ശ്രമം തുടങ്ങി.
മറുപടി
ഹസന്‍ ഹസ്റജി കള്ളുകുടിയനാണെന്ന് ആരും പറ്ഞ്ഞിട്ടില്ല. അദ്ദേഹം ബാര്‍ നടത്തിയിരുന്നു. അതും ഡാന്‍സ് ബാര്‍. അതിനെതിരെ സംസാരിച്ചതിന്‍ സമദാനിക്ക് വിലക്കുണ്ടായിരുന്നുവെന്നും എല്ലാവര്‍ക്കും അറിയാം. അത് നിഷേധിക്കാനാവാത്ത യാഥാര്‍ത്ഥ്യമാണ്‍. അങ്ങിനെ ബാര്‍ നടത്തിയതിനു വേണ്ടീ അദ്ദേഹം കുടൂംബത്തില്‍ നിന്നും പുറത്താക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്‍റെ കടലാസ് ഒരു തെളിവുമല്ല, മറിച്ച് അഹമദ് ഹസ്റജിയുടെ കൈയിലുള്ളതും മര്‍കസിലുള്ളതുമായ സനദുകളിലാണ്‍ ലോക മുസ്ലിമുകള്‍ വിശ്വസിക്കുന്നത്. അത് യു.എ.യിലെ അടക്കം ലോക പണ്ടീതന്മാര്‍ അംഗീകരിച്ചതുമാണ്‍.

നിക്പക്ഷ ആളുകള്‍ക്ക് സത്യം മനസ്സിലാക്കാന്‍ ഇത് മാത്രം മതി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ