സനദ് വായിക്കുന്നു

ഖസ്രജിയുടെ കയ്യിലിരിക്കുന്നത് തിരു കേശമാനെന്നു അമ്പലക്കടവ്

0

Tiru Kesham
For Zero Abdulla

2011, ഏപ്രിൽ 29, വെള്ളിയാഴ്‌ച


കേരളത്തിലെ ഏറ്റവും മികച്ച സംഘാടനാപാടവം ഉള്ള മുസ്‌ലിം നേതാവ് ആരാണെന്ന്

കേരളത്തിലെ ഏറ്റവും മികച്ച സംഘാടനാപാടവം ഉള്ള മുസ്‌ലിം നേതാവ് ആരാണെന്ന് ചോദിച്ചാല്‍ രണ്ടു വട്ടം ആലോചിക്കാതെ ഞാന്‍ പറയുന്ന പേര് കാന്തപുരം അബൂബക്കര്‍ മുസല്ല്യാരുടെതായിരിക്കും.“

ആഴ്ചകള്‍ക്ക് മുംബാണ്‍ സംഭവം. 'കേശപൂജ' ഇതിവ്ര്ത്തമായി എഴുതപ്പെട്ട ഒരു കഥ വായിച്ച് തിടങ്ങുകയായിരുന്നു. ബറകതിനു വേണ്ടി കഥയുടെ തുടക്കത്തില്‍ കാന്തപുരമുസ്താദ് പരാമര്‍ശിക്കപ്പെട്ടത് കണ്ടപ്പോള്‍ കഥാക്ര്‍ത്ത് സുന്നീ മര്‍കസില്‍ നിന്നും ബിരുധമെടുത്തിറങ്ങിയ വല്ല സഖാഫിയുമായിരിക്കുമെന്ന് ഒരു നിമിഷം കരുതിപ്പോയി. ഒറ്റയിരുപ്പില്‍ തന്നെ കഥ മുഴുവനും വായിച്ച് കഴിഞ്ഞപ്പൊഴാണു കഥാകാരന്‍ സഖാഫിയല്ലെന്നും, പള്ളിക്ക് പുറം തിരിഞ്ഞ് നിന്നു പള്ളക്കടിച്ച് കരഞ്ഞ് കഥാക്ര്‍ത്ത് സമൂഹത്തിന്‍റെ മുന്നില്‍ അവതരിപ്പിച്ച ‘പ്രശ്നം’ പള്ളിയോ പള്ളയോ അല്ലെന്നും ബോധ്യമായത്.

കഥ പോയ വഴിയിലേക്ക് തിരിയുന്നതിനു മുംബ് കഥകള്‍ സ്ര്‍ഷ്ടിക്കപ്പെടുന്ന പശ്ചാത്തലം നമുക്കൊന്ന് പരിശോധിക്കാം. വര്‍ഷങ്ങള്‍ക്ക് മുംബ് കാന്തപുരമുസ്താദ് ലക്ഷങ്ങള്‍ മുടക്കി മര്‍കസ് കോമ്പ്ലക്സ് നിര്‍മ്മിക്കുംബോള്‍ കോഴിക്കോടിലെയും പരിസരങ്ങളിലെയും അങ്ങാടികളിലും പീടികക്കോലായികളിലും പല കഥാകാരന്മാരുമുണ്ടായിരുന്നു. ഇന്നത്തെ പോലെ ഇന്‍റര്‍നെറ്റുകളോ കഥകള്‍ മാത്രം പറയുന്ന പത്രമാധ്യമങ്ങളോ ചാനലുകളോ അന്ന് വ്യാപകമാകാതിരുന്നതിനാലാവാം അന്നത്തെ കഥാകാരന്മാര്‍ക്ക് അവരുടെ പ്രദേശങ്ങള്‍ക്കപ്പുറത്തേക്ക് പ്രചാരം ലഭിച്ചില്ലെന്ന് മാത്രം. എങ്കിലും, പൊടികളും നിറങ്ങളും ചേര്‍ത്ത കഥകള്‍ നിര്‍മ്മിക്കാനും ആ കഥകളിലൂടെ കാന്തപുരമുസ്താദിനെയും അദ്ദേഹത്തിന്‍റെ പ്രസ്ഥനത്തെയും കല്ലെറിയാനും മിനക്കെട്ടവര്‍ തന്നെ പിന്നീട് മര്‍കസ് കോമ്പ്ലക്സിന്നടുത്ത് കോമ്പ്ലക്സുകള്‍ നിര്‍മ്മിക്കുന്നതാണ്‍ കഥകള്‍ വായിക്കുന്നവര്‍ക്ക് കാണാന്‍ കഴിഞ്ഞത്.

എന്നാല്‍ പുതിയ കാലത്തെ കഥകള്‍ക്ക് ആവശ്യത്തിലേറെ പ്രാചാരവും അതുകൊണ്ടു തന്നെ ആ കഥാകാരന്മാര്‍ക്ക് അശ്ലീല കഥാപ്രിയര്‍ക്കിടയില്‍ നല്ല പ്രശസ്തിയും ലഭിക്കുന്നുണ്ട്. എല്ലാ കഥകളും നല്ല ലക്ഷ്യത്തിനായി വായിക്കുന്നവര്‍ക്ക് ഉല്‍കണ്ടയും ഒപ്പം ആശങ്കകളും ജനിക്കുകയും ചെയ്യുന്നു.  ‘കേശപൂജ’ കഥയും അതിന്‍റെ ഇതി വ്ര്‍ത്തം പിടിച്ച് പല്‍ ഇന്‍റര്‍നെറ്റ് കഥാകാരന്മാരും ബ്ലോഗര്‍മാരും മത്സരിച്ച് നിര്‍മ്മിക്കുന്ന മറ്റു കഥകളും തിരക്കഥകളും വായിക്കുന്നവര്‍ക്ക് ഉത്തരം കിട്ടാത്ത നിരവധി ചോദ്യങ്ങള്‍ ബാക്കിയാവുന്നുവെന്നത് ആ വായനക്കാരുടെ വൈകല്യമാവാനിടയില്ല! വയനാടിന്‍റെയും മലയോരപ്രദേശങ്ങളുടെയും ചെറ്റക്കുടിലുകളുടെ ദയനീയത നൊംബരമായി എഴുതിയ ‘കേശപൂജ’ നാല്പത് കോടിയുടെ പള്ളിക്കു പുറം തിരിഞ്ഞു നിന്ന് പള്ളക്കടിച്ച് പറഞ്ഞ ‘പ്രശ്നം’ തന്നെയായിരുന്നു പിന്നീട് കഥകളും തിരക്കഥകളും രചിക്കാന്‍ മത്സരിച്ച മറ്റു കഥാകാരന്മാരുടേതുമെന്നത് ആ കഥാകാരന്മാരുടെ മന:പൊരുത്തമാകാനുമിടയില്ല! എങ്കിലും... പരിശുദ്ധമായ സനദ് വഴി സ്ഥിരപ്പെട്ട ഹദീസുകളെ തള്ളുന്നത് റസൂലിനെ തള്ളുന്നത് തന്നെയാവുന്നത് പോലെ, പരിശുദ്ധമായ സനദ് വഴി സ്ഥിരപ്പെട്ട റസൂലുല്ലാഹി(സ)യുടെ ആസാറുകളെ തള്ളുന്നതും റസൂലിനെ തള്ളുന്നത് തന്നെയല്ലേ എന്ന് ചില വായനകാരെങ്കിലും വേദനകൊണ്ട് ചോദിച്ച് പോയപ്പോള്‍ ലളിതമായ ഭാഷയില്‍ ‘കേശപൂജ‘ യുടെ     കഥാക്ര്‍ത്ത് ചിരിച്ച് കൊണ്ട് പറയുന്നു - “കഥയില്‍ ചോദ്യമില്ല!!!”

പള്ളിക്കടവിലെ പണ്ടിതന്മാരെ പോലെയല്ല, അംബലക്കടവിലെ പണ്ടിതന്മാര്‍ കഥ പറയുന്നതിലും ഒരു പടി മുന്നില്‍ തന്നെയാണെന്നതാണ്‍ ഈ കഥകള്‍ മുഴുവനും വായിക്കുന്നവര്‍ എത്തിച്കേരുന്ന നിരവധി നിഗമനങ്ങളില്‍ ഒന്നു. കഥകള്‍ മാത്രം പറയാന്‍ ശീലിച്ച അംബലക്കടവുകാരന്‍ ഇടക്കൊരല്പം ‘കാര്യം’ പറഞ്ഞ് പോയതാണ്‍ തന്‍റെ പുതിയ കഥകള്‍ക്ക് നല്ല വേരോട്ടം ലഭിക്കാതെ പോയതെന്നത് നിരൂപണങ്ങളിലുള്‍കൊള്ളിക്കുന്ന നല്ല വായനക്കാരുമുണ്ടാകാം. മുംബ് കാശ്മീരിലൂടെ കാന്തപുരമുസ്താദിനെ തേടിയെത്തിയ തിര്‍കേശം വ്യാജമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ അന്ന് കഥകള്‍ തയാറാക്കുന്നതിനിടയിലാണ്‍ റസൂലുല്ലാഹി(സ)യുടെ ഒറിജിനല്‍ തിരുകേശം അബൂദാബിയിലെ ഗസ്-റ്ജി കുടുംബത്തിന്‍റെ കൈയിലുണ്ടെന്ന ‘കാര്യം’ ‘നിഷ്കളങ്കനായ‘ അംബലക്കടവ് കഥാക്ര്ത്ത് പറഞ്ഞ് പോയത്. ആ ഗസ്-റ്ജി കുടുംബക്കാറ് തന്നെ ആ ഒറിജിനല്‍ തിരുകേശം ജനലക്ഷങ്ങളെ സാക്ഷ്യപ്പെടുത്തി പിന്നീട് കാന്തപുരമുസ്താദിനെ തന്നെ ഏല്പിക്കാനെത്തിയത് വെറും കഥയായി വായിച്ച് മറക്കുന്നതിന്‍ പകരം എഴുതിവെക്കപ്പെട്ട ചരിത്രമാവുകയും ചെയ്തു. താങ്കള്‍ ഒറിജിനല്‍ തിരുകേശമെന്ന് മുംബ് പറഞ്ഞ യഥാര്‍ത്ഥ തിരുകേശമല്ലേ ഇപ്പോള്‍ കാന്തപുരമുസ്താദിന്‍റെ കൈവശമുള്ളതെന്ന് അംബലക്കടവുകാരനോട് ചോദിക്കപ്പെടുംബോള്‍ ആ കഥാകാരനും ഒന്നേ മറുപടി പറയാനുള്ളൂ - “കഥയില്‍ ചോദ്യമില്ല്!!!”

എല്ലാ കഥകള്‍ക്കും നിറം നല്‍കാനും പുതിയ കഥകള്‍ക്ക് പശ്ചാത്തലമൊരുക്കാനും ‘അബ്ദുല്ല’ യെന്ന ശരിയായ കഥക്റ്ത്ത് അക്ഷരങ്ങളൊരുക്കിയതും കൈവെട്ടിലൂടെയും കാല്‍വെട്ടിലൂടെയും മറ്റും കേരളീയ മുസ്ലിം സമുദായത്തിന്‍റെ അന്തസ്സും തേജസ്സും കളഞ്ഞുകുളിച്ച ഒരു ദിനപത്രം ആ അബ്ദുല്ലയ്ക്ക് കഥയെഴുതാന്‍ പേനയും പേപ്പറും നല്‍കിയതും കഥകളുടെ രചയിതാക്കളും നിര്‍മ്മാതാക്കളും തമ്മിലുള്ള കാര്യബന്ധമായിരിക്കാം. റസൂലുല്ലാഹി(സ)യുടെ കാലത്തു തന്നെ റസൂലുല്ലാഹി(സ)യുടെ കൂടെ നിസ്കരിക്കുകയും മറ്റുകാര്യങ്ങളില്‍ പങ്കെടുക്കുകയും തരം കിട്ടുംബോള്‍ ആ പ്രവാചകരെ തരം താഴ്ത്തുകയും ചെയ്തിരുന്ന ഒരു മുനാഫികിന്‍റെ, ഒരു അബ്ദുല്ലയുടെ അതേ പേരു തന്നെ തിര്‍കേശത്തെ തരം താഴ്ത്തി റസൂലുല്ലാഹി(സ)യെ തരം താഴ്ത്തിയ ഈ അബ്ദുല്ലയ്ക്കും ലഭിച്ചത് യാദ്ര്‍ശ്ചികമായിരിക്കാം. പക്ഷെ, റസൂല്‍ (സ)യുടെ കഴിവുകളെ ചോദ്യം ചെയ്ത് സ്വഹാബികളെ കണ്‍ഫ്യൂഷനാക്കി നബി(സ)യെ നിസ്സാരപ്പെടുത്തിയ മുനാഫിഖായ അന്നത്തെ അബ്ദുല്ലയിലുണ്ടായിരുന്ന ‘നിഫാഖ്(വിശ്വാസ കാപട്യം)’ ബുഖാരിയിലെയും മുസ്ലിമിലെയും സ്വഹീഹായ ഹദീസുകള്‍ ചാടിക്കടക്കുന്ന ഇന്നത്തെ അബ്ദുല്ലയില് മറ്റൊരു രൂപത്തിലുണ്ടാകുന്നത് യാദ്ര്‍ശ്ചികമാണെന്ന് പറയാന്‍ വയ്യ! അന്തമായ കാന്തപുരം വിരോധമാണോ സ്വഹീഹായ ഹദീസുകളെ ചാടിക്കടക്കാന്‍ താങ്കളെ പ്രേരിപ്പിക്കുന്നതെന്ന് ആരെങ്കിലും ആ അബ്ദുല്ലയോടോ അദ്ദേഹം കഥയെഴുതിയ പത്രത്തോടോ സങ്കടത്തോടെ ഒന്ന് ചോദിക്കുംബോള്‍ അവരും ചിരിച്ചുകൊണ്ട് പറയുന്നു - “കൂട്ടരേ... കഥയില്‍ ചോദ്യമില്ല!!!” 

ദാറുല്‍ ഹുദയില്‍ നിന്നും ബിരുദമെടുത്തിറങ്ങുന്ന ഹുദവികള്‍ പൊതുവെ ഒരല്പം കാര്യം പറയുന്നവരായിരുന്നുവെന്ന് കരുതിവച്ചിരുന്ന എന്നെപോലെയുള്ളവര്‍ക്ക് തെറ്റി എന്നറിയിച്ചതായിരുന്നു നിരവധി കഥകളും തിരക്കഥകളും നിര്‍മ്മിക്കപ്പെട്ട ഈ പരംബരയില്‍ മുണ്ടമ്പറംബുകാരന്‍ ഹുദവി സാഹിബ് എഴുതിയ നിറം പിടിപ്പിച്ച കഥ. വര്‍ഷങ്ങള്‍ക്ക് മുംബ് ഗസ്-റജിയുടെ വീട്ടില്‍ തിരുകേശ പ്രദര്‍ശനത്തില്‍ പങ്കെടുക്കാനും അറബിയില്‍ അന്‍-ജുമിനുറ്റ് പ്രസംഗിക്കാനും അവസരം ലഭിച്ച ആളാണത്ര ആ ഹുദവി സാഹിബ്. അന്‍-ജുമിനിറ്റ് പ്രസംഗിക്കുംബോഴായാലും ഒരു മിനിറ്റ് തിരുകേശം പ്രദര്‍ശിപ്പിക്കുംബോഴായാലും ഗസ്-റ്ജിയുടെ കൈയിലുള്ള മുടിക്കെട്ടില്‍ ഒരു ഇരുപതിനായിരും മുടിയുണ്ടാകുമെന്ന് എണ്ണിത്തിട്ടപ്പെടുത്താനും മുടിക്ക് ഒരു മീറ്ററോളം നീളമുണ്ടാകുമെന്ന് അളന്ന് തിട്ടപ്പെടുത്താനും ഹുദവിക്ക് സാധിച്ചത് കറാമത് കൊണ്ടാവാന്‍ വഴിയില്ല, മറിച്ച് ദാറുല്‍ ഹുദയില്‍ നിന്നും പഠിച്ച ‘ഗണിത ശാസ്ത്ര’ത്തിന്‍റെ മികവ് കൊണ്ടായിരിക്കാം. കാരണം കാന്തപുരമുസ്താദിനെതിരെയുള്ള ‘ഗണിതശാസ്ത്രം‘ നല്ലവണ്ണം പഠിപ്പിക്കുന്ന ചുരുങ്ങിയ കോളെജുകളിലൊന്നാണല്ലോ ദാറുല്‍ ഹുദ. പക്ഷെ, റസൂല്‍(സ)യുടെ തിരുകേശം എപ്പോഴും വളര്‍ന്നുകൊണ്ടിരിക്കുന്നുവെന്ന് പണ്ടിതന്മാര്‍ പഠിപ്പിച്ചത് പഠിപ്പിക്കുന്നതും സുന്നത് ജമാ-അതിന്‍റെ ആ ആദര്‍ശം ഉള്‍കൊള്ളുന്നതുമാണ്‍ ദാറുല്‍ ഹുദയെന്ന് വിശ്വസിച്ചവര്‍ക്കും തെറ്റി. കാന്തപുരം വിരോധം തലക്ക് പിടിച്ചാല്‍ ആദര്‍ശത്തില്‍ ഒരല്പം വിട്ടുവീഴച ചെയ്യാമെന്ന ഇ.കെ.സുന്നികളുടെ പഴയ നിലപാടില്‍ ഒരു മാറ്റ്വുമില്ലെന്ന ‘കാര്യം’ പണ്ടുമുതലേ കഥകള്‍ വായിക്കുന്നവര്‍ക്ക് നല്ലവണ്ണമറിയാം. പക്ഷെ, സമാന്യ ബുദ്ധിയുള്ളവര്‍ ഹുദവിയോട് ചില ചോദ്യങ്ങള്‍ ചോദിച്ച് പോകുന്നു. വര്‍ഷങ്ങള്‍ക്ക് മുംബ് ഗസ്-റജിയുടെ വീട്ടില്‍ കണ്ട മുടിയുടെ നീളം കൂടുതലാണെന്നും എണ്ണം ഇരുപതിനായിരമാണെന്നും ഓര്‍ത്തെടുക്കാന്‍ വര്‍ഷങ്ങള്‍ക്കിപ്പുറം ആ തിരുകേശം കാന്തപുരമുസ്താദിന്‍റെ കൈയിലെത്തുന്നത് വരെ താങ്കള്‍ കാത്തിരുന്നത് എന്തിനു വേണ്ടിയായിരുന്നു? കോടികള്‍ കൊടുത്ത് ആരുടെയോ കയില്‍ നിന്നും ഗസ്-റജി വാങ്ങിയതാണ്‍ ഈ മുടികളെങ്കില്‍ വിശ്വസിക്കാന്‍ പറ്റുന്ന നീളത്തിലേക്ക് ആ മുടികള്‍ വെട്ടി ക്ലിപ്തമാക്കാന്‍ ഒരു കത്രിക വാങ്ങാന്‍ ഗസ്-റജിയുടെ കൈയില്‍ കാശില്ലായിരുന്നോ? ചോദ്യങ്ങള്‍ ഇങ്ങനെ നീളുംബോഴും മറ്റു കഥാകാരന്മാരെ പോലെ തന്നെ ഹുദവി സാഹിബും ചിരിച്ച്കൊണ്ട് പറയുന്നു - ‘കഥയില്‍ ചോദ്യമില്ല, കൂട്ടരേ... കഥയില്‍ ചോദ്യമില്ല!!!’ ഹുദവിയുടെ നിറം പിടിപ്പിച്ച കഥയിലെ പ്രധാന കഥാപാത്രമായ ‘ചെംബരിക്ക സാഹിബ്’ തന്നെ കഥാപാത്രമാക്കി രചിക്കപ്പെട്ട ഹുദവി സാഹിബിന്‍റെ കഥയില്‍ ഒരല്പം പോലും കാര്യമില്ലെന്നും എനിക്കതില്‍ പങ്കില്ലെന്നും കഥകള്‍ സ്ര്‍ഷ്ടിക്കുന്ന ഇത്തരം വിവാദങ്ങളില്‍ ഒരു താല്പര്യവുമില്ലെന്നും നിഷ്കളങ്കമായി പറയുംബോഴേക്ക് ആ കഥയെഴുതിയ ഹുദവി സാഹിബും അണിയറശില്പികളും പുതിയ അനുംബന്ധം തയാറക്കി കഴിഞ്ഞിരുന്നു - ‘ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരോ മരിച്ചവരോ ആയ ആരെങ്കിലുമായി എന്തെങ്കിലും ബന്ധം തോന്നുന്നുവെങ്കില്‍ അത് തികച്ചും യാദ്ര്‍ശ്ചിക്മ് മാത്രമായിരിക്കും!!!’

സ്വന്തം ബുദ്ധിയും കഴിവുമുപയോഗിച്ച് ഒരല്പം പ്രശസ്തിക്കു വേണ്ടി ഈ കഥാകാരന്മാര്‍ പരമാവധി നിറം ചേര്‍ത്ത് കഥകള്‍ നിര്‍മിച്ചപ്പോള്‍ ‘ജീവിത’ത്തിലെ കഥകള്‍ക്ക് സംഭവിക്കുന്നത് പോലെ മോഴണവും ഡ്യൂപ്ലികേഷനും ഇന്‍റ്ര്നെറ്റിലെ കഥലോകത്തും സംഭവിക്കുന്നുവെന്നതാണ്‍ വായനക്കര്‍ക്കനുഭവപ്പെട്ട ആശ്ചര്യങ്ങളിലൊന്നു. അശ്ലീലകഥകള്‍ മോഷ്ടിച്ച് സ്വന്തം പേരിലിറക്കാനും അത് ജീവിതത്തിലെ ശ്ലീലമാക്കാനും മെനക്കെടുന്ന നിരവധി ബ്ലോഗര്‍മാര്‍ ‘കേശപൂജ’യുമായി ബന്ധപ്പെട്ട മുഴുവന്‍ കഥകളും മോഷ്ടിച്ച് സ്വന്തം പേരിലിറക്കാനും സ്വന്തം ബ്ലോഗുകളില്‍ പ്രസിദ്ധീകരിക്കാനും ഈ സമയം നല്ലവണ്ണം ഉപയോഗിക്കുകയും ചെയ്ത്. ‘തിര്‍കേശത്തിന്‍റെ ഫോടോ കാന്തപുരത്തിന്‍റെ വെബ്സൈറ്റിലുമുണ്ട്’ എന്ന തലക്കെട്ടില്‍ ഒരു കഥാ മോഷ്ടാവ് കാണിച്ച അതിസാമര്‍ത്ഥ്യം കൂട്ടത്തില്‍ എടുത്ത് പരയേണ്ടതുമാണു. ആ ബ്ലോഗര്‍ പ്രചരിപ്പിച്ച ഫോടൊയുടെ കൂടെയുണ്ടായിരുന്ന അറബി ലേഖനം വായിക്കാനറിയാത്തത് കൊണ്ട തന്നെയായിരിക്കണം അദ്ദേഹം പരമാവധി ആളുകളിലേക്ക് അതെത്തിക്കാന്‍ ഉത്സാഹിച്ചതും!!! കാരണം പരിശുദ്ധമായ സനദ് വഴി സ്ഥിരപ്പെട്ട തിരുകേശമാണെങ്കില്‍ തന്നെയും പ്രായോഗികമായി ഇത് തിരുകേശമാണെന്ന് തെളിയിക്കാന്‍ വല്ല വഴിയുമുണ്ടോ എന്ന് അന്വേഷിച്ചിരുന്നവര്‍ക്ക് ഒരു പോസിറ്റീവ് സൊലൂഷന്‍ ആ ലേഖനത്തിലുണ്ടായിരുന്നു. പലവര്‍ഷങ്ങളിലായി ഗസ്-റജി തിരുകേശപ്രദര്‍ശനം നടത്തിവരുന്നതും ഇടക്കൊരു വര്‍ഷം ആ തിരുകേശം സൂര്യപ്രകാശത്തില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടതും ആ കേശത്തിന്‍ നിഴലുണ്ടായിരുന്നില്ലെന്ന തെളിയിക്കപ്പെട്ടതും ഒരു അനുഭവസ്ഥന്‍ വിശദീകരിക്കുംബോള്‍ അറബി അറിയാവുന്നവര്‍ക്ക് അത് വലിയൊരു അറിവ് കൂടിയായിരുന്നു. നബി(സ) തങ്ങളുടെ ശരീരഭാഗങ്ങള്‍ക്ക് നിഴലുണ്ടായിരുന്നില്ലെന്ന് വിശ്വസിക്കുന്നവരാണല്ലോ ലോക മുസ്ലിമുകള്‍. പക്ഷെ, കഥയറിയാതെ ബ്ലോഗര്‍മാര്‍ കാര്യം പറഞ്ഞ്പോകുന്നത് കഥകള്‍ സ്ര്‍ഷ്ടിക്കുന്ന ഗുണഫലങ്ങളിലൊന്ന് മാത്രം.

എല്ലാ കഥകളുടെയും പ്രസക്തഭാഗം കട്ടെടുത്ത് സ്വന്തം പേരില്‍ നല്ലവണ്ണം നിറം ചേര്‍ത്ത് തയാറാക്കിയ പുതിയ കഥയായിരുന്നു അശ്ലീല കഥകള്‍ക്ക് പേരെടുത്ത ഒരു സംഘടനാ മുഖപത്രം അവസാനമായി ഇറക്കിയത്. 

എല്ലാ കഥകളും ഒരു പരിധിവരെ വേലിയേറ്റം സ്ര്‍ഷ്ടിക്കുംബോള്‍ അതിന്‍റെ വരികള്‍ക്കിടയിലൂടെ വായനക്കാര്‍ക്ക് വസ്തുതകള്‍ പഠിക്കാനും പറ്റുന്നത് വായനക്കാരില്‍ നല്ല നിരൂപകരുണ്ടെന്നതിന്‍റെ തെളിവാണു. എല്ലാ കഥകളും തിരുകേശത്തിറ്റെ മഹത്വങ്ങളെ നിഷേധിക്കാനും ബറകതെടുക്കുന്നതിനെ അവഹേളിക്കാനും നബി(സ)യുടെ ആസാറുകളെ ധിക്കരിക്കാനും അനിസ്ലാമികമായി അവതരിപ്പിക്കാനുമൊക്കെ ഒന്നിനൊന്ന് മത്സരിച്ചപ്പോള്‍ സ്വഹാബികള്‍ തിരുകേശത്തെ ആദരിച്ചതിന്‍റെയും തിരുആസാറുകളില്‍ നിന്ന് ബറകതെടുത്തതിന്‍റെയും സ്വഹീഹായ ഹദീസുകള്‍ നിരൂപണങ്ങളില്‍ വിശദീകരിക്കപ്പെട്ടത് വായനക്കാരുടെ ആശങ്കകള്‍ നല്ലവണ്ണം അകറ്റുകയും ചെയ്തു. നബി(സ)യുടെ കാലത്ത് തന്നെ നബി(സ) ഒരു പാത്രം വെള്ളത്തില്‍ അവിടുത്തെ കൈയും മുഖവും കഴുകി അതില്‍ തുപ്പുകയും ആ വെള്ളം ബിലാല്‍(റ) അടക്കമുള്ള സ്വഹാബികള്‍ക്ക് നല്‍കിയതും അതവര്‍ കുടിക്കുകയും നെന്‍-ജിലും മുഖത്തിഉല്‍മ് തടവിയതും ബാക്കി വെള്ളം നബി(സ)യുടെ ഭാര്യ ഉമ്മുസലം(റ) ആവശ്യപ്പെട്ടതനുസരിച്ച് അവര്‍ക്ക് നല്‍കിയതും ബുഖാരിയിലെ ഹദീസാണെന്ന് പല നിരൂപകരും ചൂണ്ടിക്കാണിച്ചത് ശ്രദ്ധേയമാണു. നബി(സ)യുടെ വഫാതിനു ശേഷം വല്ലവരും അങ്ങിനെ ചെയ്തിട്ടുണ്ടോ എന്ന ന്യായമായ സംശയങ്ങള്‍ ബാക്കിയാവുംബോഴാണ്‍ പ്രശസ്ത സ്വഹാബി മു-ആവിയ(റ)യുടെ ചരിത്രം വന്നത്. സ്വഹാബികളില്‍ പ്രമുഖനായ മു-ആവിയ(റ) മരിക്കുന്നതിനു മുംബ് വസ്വിയ്യതായി പറഞ്ഞത് നബി(സ) നല്‍കിയ വസ്ത്രത്തില്‍ തന്നെ കഫന്‍ ചെയ്യണമെന്നും താന്‍ ആദരവോടെ സൂക്ഷിച്ച് വരുന്ന നബി(സ)യുടെ മുടിയും നഖവും തന്‍റെ ചെവിയിലും മൂക്കിലും വെക്കണമെന്നുമായിരുന്നു. ഏറ്റവും ശ്രദ്ധേയമായി ചരിത്രങ്ങളിലൊന്നായിരുന്നുവത്. ഒപ്പം ഒരു യുദ്ധവേളയില്‍ പ്രശസ്ത സ്വഹാബി ഖാലിദ് ബിന്‍ വലീദ്(റ) തന്‍റെ തൊപ്പി നഷ്ടപ്പെട്ടപ്പോള്‍ വേവലാതിയോടെ അത് തിരയാന്‍ ഇറങ്ങിയതും ഒരു തൊപ്പിയെന്തിനാണിത്ര ഗൌരവത്തില്‍ യുദ്ധവേളയില്‍ തിരയുന്നതെന്ന് സഹപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ തൊപ്പിയല്ല പ്രശ്നം അതില്‍ ഞാന്‍ സൂക്ഷിച്ചിരുന്ന നബി(സ)യുടെ തിരുകേശമാണ്‍ പ്രധാനമെന്ന് ഖാലിദ് (റ) മറുപടി നല്‍കിയതും സ്വഹീഹായ ചരിത്രങ്ങളില്‍ പെട്ടത് തന്നെ. തിരുകേശത്തിനെതിരെ തീര്‍ക്കപ്പെട്ട മുഴുവന്‍ കഥകളെയും തകര്‍ത്തെറിയാന്‍ ഈ രണ്ട് സംഭവങ്ങള്‍ തന്നെ ധാരാളമായിരുന്നു. മുജാഹിദുകള്‍ ശൈഖുല്‍ ഇസ്ലാം എന്ന് വിളിക്കുന്ന സാക്ഷാല്‍ ഇബ്നു തൈമിയ്യയുടെ ജനാസ കുളിപ്പിച്ച മിച്ച വെള്ളം ജനങ്ങള്‍ ബറകതിനു വേണ്ടി കുടിച്ചതും ബറകതെടുത്തതും നിഷേധിക്കാനാവാത്ത ഗ്രന്ഥങ്ങളില്‍ നിന്നും വിശദീകരിക്കപ്പെട്ടതോടെ കേശപൂജ കഥകള്‍ക്ക് നെടുനായകത്വം വഹിച്ച വഹാബി പാതിരിമാര്‍ മുഖം പൊത്തി ഒളിക്കേണ്ടിയും വന്നു. പക്ഷെ, ഒരു സംശയം അപ്പോഴും ബാക്കിയായി തന്നെ കിടക്കുന്നുണ്ടായിരുന്നു. നബി(സ)യെ ധിക്കരിക്കാനും അവിടത്തെ അപമാനിക്കാനും മാത്രം രൂപീക്ര്തമായ വഹാബി മൌദൂദി കക്ഷികള്‍ തിരുകേശത്തെ തള്ളിപ്പറയുന്നതില്‍ അത്ഭുതമില്ലെന്നിരിക്കെ, സുന്നത് ജമാ-അതിന്‍റെ ഭാഗമെന്ന് പറയപ്പെടുന്ന ഒരു വിഭാഗം സുന്നികളും തിരുകേശത്തിനെതിരെ രംഗത്ത് വന്നത് എന്തുകോണ്ടായിരിക്കുമെന്നതാണത്.

അംബലക്ക്ടവിലെ പണ്ടിതന്മാരുടെയും മുണ്ടന്‍പറംബിലെ ഹുദവികളുടെയും വഴിയേ തന്നെ പുതിയ കഥകളുമായി സുന്നീ ഹാഫുകാരും രംഗത്ത് വന്നതോടെ ഈ ചോദ്യം കൂടുതല്‍  ബലപ്പെടുകയും ചെയ്തു. തിരുകേശവെള്ളം 25000 രൂപക്ക് ‘വിറ്റ’ സാക്ഷാല്‍ മുത്തേടം കാസിമിയുസ്താദിന്‍റെ ആദരവാക്കപ്പെട്ട ശിക്ഷ്യന്മാര്‍ തന്നെ കാന്തപുരം തിരുകേശവെള്ളം പതിനായിരം രൂപക്ക് വില്‍ക്കുന്നുവെന്ന പരാതിപ്പാട്ടുമായി രംഗത്ത് വരുംബോള്‍ അതെങ്ങിനെയവര്‍ക്ക് കഴിയുന്നുവെന്നു ലജ്ജയുള്ളവര്‍ ആലോചിച്ചുപോവുകയും ചെയുന്നു. ഇവിടെയാണ്‍ കേശപൂജ കഥയും തുടര്‍ന്നുള്ള മുഴുവന്‍ കഥകളും മുന്നോട്ട് വെക്കുന്ന ‘പ്രശ്നം‘ എന്താണെന്ന് വായനക്കാര്‍ക്ക് എളുപ്പത്തില്‍ മനസ്സിലാവുന്നത്.

കേശപൂജ കഥയില്‍ കഥാക്ര്ത്ത് പള്ളിക്കു പുറം തിരിഞ്ഞ് നിന്ന് പള്ളക്കടിച്ച് പറഞ്ഞ ഒരു പ്രശ്നമുണ്ടായിരുന്നു. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ വരുന്ന ഒരു കേന്ത്രമാണ്‍ അജ്-മീരെന്നതും എന്നാല്‍ അതിനേക്കാള്‍ വലിയ തീര്‍ത്ഥാടനകേന്ത്രമായി കോഴിക്കോട് മാറിയേക്കാമെന്നതുമായിരുന്നുവത്. അജ്-മീരിലെ പള്ളിയേക്കാള്‍ വലിയ പള്ളിയാണ്‍ കോഴിക്കോട് വരുന്നത് എന്നതിനാലാവില്ല അദ്ദേഹത്തിന്‍റെ ആ പരാതി. കാരണം അജ്-മീരിലെക്കാള്‍ വലിയ പള്ളി ഡല്‍ഹിയിലുമുണ്ടല്ലൊ! പിന്നെ, പ്രശനമെന്തായിരിക്കും? അജ്-മീരിലേക്കാള്‍ വലിയ സൂക്ഷിപ്പ് സ്വത്താണോ കോഴിക്കോട് ശ-അറെ മുബാറക് ഗ്രാന്‍ഡ് മസ്ജിദില്‍ വരാന്‍ പോകുന്നത്. സംശയമില്ല, ശൈഖുല്‍ ഹിന്ദ് ഖാജാ മു-ഈനുദ്ദിന് (ഖ.സി.) എന്ന അജ്-മീരിലെ ശൈഖ് മഹത്വമേറെയുള്ള ഔലിയാക്കളില്‍ ഒരാള്‍ തന്നെയാണ്‍. എന്നാല്‍, അന്ബിയാക്കളില്‍ തന്നേ ഏറ്റവും ശ്രേഷ്ടരായ ഹബീബ്(സ) തങ്ങളുടെ തിരുശേഷിപ്പുകള്‍ക്ക് പിന്നേയും മഹത്വമേറെയുണ്ടെന്ന് വിശ്വസിക്കുന്നവരാണ്‍ സുന്നത് ജമാ-അതിന്‍റെ വിശ്വാസികള്‍. അജ്-മീറിനേക്കാള്‍ വലിയ തീര്‍ത്ഥാടനകേന്ത്രമായി കോഴിക്കോട് മാറിയാലും ഇല്ലെങ്കിലും തിരുശേഷിപ്പുകളില്‍ പെട്ട തിരുകേശം സൂക്ഷിക്കാന്‍ രാജ്യത്തെ ഏറ്റവും വലിയ പള്ളി നിര്‍മ്മിക്കാന്‍ തന്നെ കാന്തപുരമുസ്താദ് തീരുമാനിച്ച് കഴിഞ്ഞിരിക്കുന്നു. ജീവിതത്തില്‍ എടുത്തുകഴിഞ്ഞ തീരുമാനങ്ങളൊന്നും പിന്-വലിക്കേണ്ടി വന്നിട്ടില്ലാത്ത കാന്തപുരമുസ്താദിനോട് ഈ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെടുന്നത് മൌഡ്ഡ്യമാണെന്ന് വഹാബി-മൌദൂദി-ഇഗ്റേഡ് കൂട്ടുകെട്ടുകള്‍ക്ക് നല്ലവണ്ണമറിയുകയും ചെയ്യാം. ഉഹുദ് മലയോളം സ്വര്‍ണ്ണം ലഭിച്ചാല്‍ അതു മുഴുവനും നബി(സ)യുടെ മദ്-ഹ് പറയാന്‍ ചെലവഴിക്കുമെന്ന് പ്രഖ്യാപിച്ച നേതാക്കളുടെയും ഇമാമുകളുടെയും അനുയായികള്‍ക്ക് ജനകീയ കൂട്ടായമയില്‍ നാല്പത് കോടിയുടെ ഒരു പള്ളി നിര്‍മ്മിക്കുന്നതില്‍ സന്തോഷമേയുള്ളൂ. വര്‍ഷങ്ങള്‍ക്ക് മുംബ് ഒരു സ്വഫ്ഫ് തികയാതെ ജമാ-അതുകള്‍ നടന്നിരുന്ന കോഴിക്കോട്ട് പല പള്ളികളിലും ഇന്നു ജുമുഅ നിസ്കരിക്കുന്നത് റോഡുകളിലാണെന്നിരിക്കെ, 25000 പേര്‍ക്ക് നിസ്കരിക്കാവുന്ന ഒരു പള്ളിയില്‍ വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ പെരുന്നാളിനും ജുമു-അക്കും പിന്നെയും ഗ്രൌണ്ടുകള്‍ വേണ്ടി വരുമെന്ന് ദീര്‍ഘവീക്ഷണം നടത്താന്‍ ധൈര്യമുള്ള ഒരേയൊരു പണ്ടിതന്‍ കാന്തപുരമുസ്താദ് മാത്രമാണെന്നും കേരളീയര്‍ക്ക് നന്നായി അറിയാം. 

ഇതോടെ എല്ലാ കഥകളും അപ്രസക്തമാവുകയാണ്‍. ഒപ്പം എല്ലാ ക്ഥാക്ര്‍ത്തുക്കളോടും ലളിതമായ ഭാഷയില്‍ ഞങ്ങള്‍ ചിലത് ഉണര്‍ത്തുകയാണു. കേരളത്തില്‍ ഏറ്റവും കൂടുതല്‍ സംഘ്ടനാ പാടവമുള്ള മുസ്ലിം നേതാവിന്‍റെ പേര്‍ രണ്ടുവട്ടം ആലോചിക്കാതെ നിങ്ങള്‍ കാന്തപുരമുസ്താദെന്ന് പറയുമെങ്കില്‍, നിങ്ങളത് സമ്മതിക്കാന്‍ വര്‍ഷങ്ങള്‍ കാന്തപുരമുസ്താദിന്‍ പണിയെടുക്കേണ്ടി വന്നിട്ടുണ്ട്. എന്നാല്‍, ഇന്ത്യ്യില്‍ ഏറ്റവും വലിയ വിദ്യാഭ്യാസ വിപ്ലവത്തിനു നേത്ര്ത്വം കൊടുക്കുന്ന പണ്ടിതന്‍ ആര്‍? ഏറ്റവും കൂടുതല്‍ യതീമുകളെ ദത്തെടുത്ത് സം-രക്ഷിക്കുന്ന നേതാവാര്‍? അഗതികളുടെ കണ്ണീരൊപ്പാന്‍ ഓടി നടക്കുന്ന മനുഷ്യ് സ്നേഹിയാര്‍? യുദ്ധവും തീവ്രവാദവും തകര്‍ത്തെറിഞ്ഞ കാശ്മീരിലെ ജീവിക്കാന്‍ വകയില്ലാത്ത് നൂറുകണക്കിന്‍ കുടുംബങ്ങളെ ജീവിതത്തിലേക്ക് തിരിച്ച്കൊണ്ടുവന്ന രാജ്യ സ്നേഹിയാര്? സുനാമിയില്‍ തകര്‍ന്നടിഞ്ഞ ആന്തമാന്‍ നിക്കോബാര്‍ ദീപുകളിലും മറ്റും ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ട ആയിരങ്ങളെ ദത്തെടുത്ത് സം-രക്ഷിക്കാന്‍ മുന്നോട്ട് വന്ന മഹാ മനീഷി ആര്‍?  തന്‍റെ വിദ്യാര്‍ത്തി സംഘടനയുടെ ഇരുപതാം വാര്‍ഷികത്തില്‍ 20 നിര്‍ദ്ദന കുടുംബങ്ങള്‍ക്ക് വീട് നിര്‍മ്മിച്ച് നല്‍കി സമുദായത്തിന്‍റെ കണ്ണീരൊപ്പിയ ജനനായകനാര്? തന്‍റെ സ്ഥാപനത്തിന്‍റെ മുപ്പത്തിമൂന്നാം വാര്‍ഷികത്തില്‍ 33 അനാഥപെണ്‍കുട്ടികളുടെ വിവാഹം നടത്തിയും യുവജന സംഘടനയുടെ നാല്പതാം വാര്‍ഷികത്തില്‍ സമൂഹത്തിലെ 40 പെണ്‍കുട്ടികളുടെ സമൂഹ വിവാഹം നടത്തിയും മാത്ര്ക കാണിച്ച ചരിത്ര പുരുഷനാര്‍? എന്നിങ്ങനെയുള്ള നിരവധി ചോദ്യങ്ങള്‍ ചോദിച്ചാല്‍ കേരളത്തിലെ ഏതൊരു മനുഷ്യനും ഒരുവട്ടം പോലും ആലോചിക്കാതെ മറുപടി പറയുന്നത് ഖമറുല്‍ ഉലമാ കാന്തപുരമുസ്താദിന്‍റേത് മാത്രമായിരിക്കും.

അല്ലാഹു ആ മഹാ മനീഷിക്ക് ആഫിയതുള്ള ദീര്‍ഘായുസ്സ് നല്‍കട്ടെ, നമുക്ക്  നബി(സ)യുടെ ആസാറുകളെ ആദരിക്കാന്‍ തൌഫീഖ് നല്‍കട്ടെ. ആമീന്‍.

പ്രാര്‍ത്ഥനാ വസ്വിയ്യതോടെ

അമീന്‍ മാണിയൂര്‍


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ