സനദ് വായിക്കുന്നു

ഖസ്രജിയുടെ കയ്യിലിരിക്കുന്നത് തിരു കേശമാനെന്നു അമ്പലക്കടവ്

0

Tiru Kesham
For Zero Abdulla

2012 മേയ് 22, ചൊവ്വാഴ്ച

നബി (സ)ആയിരക്കണക്കായ കേശങ്ങള്‍ ഖസ്രജി കുടുംബത്തിനു കൈമാറിയിരുന്നു



ചേളാരി വിഭാഗം സമസ്തയിലെ പ്രധാന നേതാവ് അബ്ദുല്‍ ഹമീദ്‌ ഫൈസി അമ്പലക്കടവ്‌ ഈ അടുത്ത് നടത്തിയ പ്രസ്താവന വസ്തുതകള്‍ക്ക് നിരക്കാത്തതാണ്

“ഒരു വെക്തിയുടെ കയ്യില്‍ ആയിരക്കണക്കിനു തിരുകേശം ഉള്ളതായി ഇസ്ലാമിക ചരിത്രത്തില്‍ ഇല്ലെന്നാണ് ഇയാള്‍ പ്രസ്താവന ഇറക്കിയത് ഇയാള്‍ പറയുന്നു :….”കാന്തപുരത്തിന് മുടി കൈമാറിയ അബുദാബിയിലെ അറബ് സഹോദരന്റെ കൈവശം ആയിരക്കണക്കിന് മുടിയുണ്ടെന്നും ഒരു വ്യക്തിയുടെ കൈവശം ഇത്രയധികം തിരുകേശമുണ്ടെന്നത് ഇസ്ലാമിക ചരിത്രത്തിന്റെ വെളിച്ചത്തില്‍ സ്ഥിരികരിക്കാന്‍ സാധിക്കില്ലെന്നും താന്‍ പറഞാപ്പോള്‍….”

അല്പം മുന്‍പ് കുറ്റിയാടിയില്‍ ഈവിഭാഗം നടത്തിയ സമ്മേളനത്തില്‍ വെച്ച് അലവിക്കുട്ടി ഹുദവിയും ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്തിയിരുന്നു അതിപ്രകാരം ആയിരുന്നു “നബി (സ)തങ്ങളില്‍ നിന്ന് ഒരു മുടി രണ്ടു മുടി മൂന്നു മുടി നാലു മുടി അഞ്ചു മുടി വരെ ലഭിച്ചവര്‍ ഉണ്ടായിരുന്നു ഇതിനപ്പുറം ആയിരക്കണക്കായ മുടി കിട്ടിയതായ ഒരു രേഗയും ചരിത്രത്തിലില്ല” എന്ന് ഹുദവിയും ആണയിടുന്നു

ഈ പ്രസ്താവന വസ്തുതകള്‍ക്ക് വിരുദ്ധമാണ്
നബി (സ) ആയിരക്കണക്കായ കേശങ്ങള്‍ ഖസ്രജി കുടുംബത്തിനു കൈമാറിയിരുന്നു എന്ന് പ്രാമാണിക ഹദീസ് ഗ്രന്ഥങ്ങളില്‍ ഒക്കെ വന്നിട്ടുണ്ട്


അസൂയ തലയ്ക്കു പിടിച്ചു കണ്ണിനു തിമിരം ബാധിച്ചവരെ ഈ യഥാര്‍ത്ഥ്യം നിഷേടിക്കൂ

സത്യാനേഷികള്‍ ക്ക് ഈ പ്രസ്താവനയുടെ പൊള്ളത്തരവും ഈ വിഭാഗം നടത്തി കൊണ്ടിരിക്കുന്ന നടത്തി കൊണ്ടിരിക്കുന്ന സമുദായ വഞ്ചനയും തിരിച്ചറിയാന്‍ വേണ്ടി യഥാര്‍ത്ഥ്യം ഇവിടെ കുറിക്കുകയാണ്

നബി (സ) തങ്ങളില്‍ നിന്ന് മുടിക്കെട്ടുകള്‍ തന്നെ കൈവശ പ്പെടുത്തിയ വര്‍ തന്നെ സ്വഹാബികളുടെ കൂട്ടത്തില്‍ ഉണ്ടായിരുന്നു എന്ന് ഹദീസുകളില്‍ കാണാം ഒന്നാമതായി നബി (സ)തങ്ങള്‍ ഹജ്ജത്തുല്‍ വദാ ഇല്‍ വെച്ച് തിരുകേശം കളഞ്ഞപ്പോള്‍ ശിരസ്സിലെ വലതു ഭാഗത്തുള്ള ആയിരക്കണക്കായ തിരുകേശം മുഴുവന്‍ മഹാനായ അബു തല്‍ഹാ (ര) വും പത്നി ഉമ്മു സുലൈം ബീവി (ര)അവരുടെ പുന്നാര മകന്‍ അനസ്(ര) നും ഒന്നിച്ചു നല്‍കിയെന്ന് മുസ്ലിം,ബുഖാരി, മുസ്നാദ് അഹ്മദ്, ബൈഹഖി ,

പോലെ ഉള്ള ഹദീസ് ഗ്രന്ഥങ്ങളില്‍ കാണാം ഇമാം മുസ്ലിം ഉദ്ധരിക്കുന്ന ഹദീസ് കാണുക
وَحَدَّثَنَا ابْنُ أَبِى عُمَرَ حَدَّثَنَا سُفْيَانُ سَمِعْتُ هِشَامَ بْنَ حَسَّانَ يُخْبِرُ عَنِ ابْنِ سِيرِينَ عَنْ أَنَسِ بْنِ مَالِكٍ قَالَ لَمَّا رَمَى رَسُولُ اللَّهِ -صلى الله عليه وسلم- الْجَمْرَةَ وَنَحَرَ نُسُكَهُ وَحَلَقَ نَاوَلَ الْحَالِقَ شِقَّهُ الأَيْمَنَ فَحَلَقَهُ ثُمَّ دَعَا أَبَا طَلْحَةَ الأَنْصَارِىَّ فَأَعْطَاهُ إِيَّاهُ ثُمَّ نَاوَلَهُ الشِّقَّ الأَيْسَرَ فَقَالَ « احْلِقْ ». فَحَلَقَهُ فَأَعْطَاهُ أَبَا طَلْحَةَ فَقَالَ « اقْسِمْهُ بَيْنَ النَّاسِ
».നബി(സ) ഹജ്ജത്തുല്‍ വദാ ഇല്‍ വെച്ച് ജമ്രയെ എറിയുകയും മൃഗത്തെ അറുക്കുകയും തിരു കേശം കളയുകയും ചെയ്തപ്പോള്‍ ശിരസ്സിന്റെ വലതു ഭാഗത്തുള്ള മുഴുവന്‍ കേശവും ഖസ്രജി കുടുംബമായ അബു തല്‍ഹാതുല്‍അന്‍സാരി (ര) നെ വിളിച്ചു കയ്യില്‍ കൊടുത്തു പിന്നീടു ഇടതു ഭാഗത്തെ കേശം കളഞ്ഞു അതും അബു തല്‍ഹാ (ര) ന്റെ കയ്യില്‍ കൊടുത്തു അവിടെ ഒരുമിച്ചു കൂടിയ സ്വഹബികള്‍ക്ക് വീതിച്ചു കൊടുക്കൂ എന്ന് കല്പിച്ചു (മുസ്ലിം)

ശിരസ്സിന്റെ ഒരു ഭാഗം മുഴുവനും ഉള്ള മുടി ആയിരക്കണക്കായിരിക്കുമെന്ന് പറയേണ്ടതില്ലല്ലോ

ഇനി നബി(സ) തങ്ങള്‍ സ്വഹാബികള്‍ക്കിടയില്‍ വിതരണം ചെയ്യാന്‍ കല്പിച്ചു കൊടുത്ത ഇടതു ഭാഗത്തെമുടിയില്‍ നിന്ന് തന്നെ ഒരു കേട്ട് മുടി കിട്ടിയ സ്വഹാബികള്‍ ഉണ്ടായിരുന്നു എന്ന് തന്നെ ഇമാം ബൈഹഖിഉദ്ധരിച്ച ഹദീസില്‍ കാണാം :



لان(انبأ) أبو عبد الله الحافظ وابو بكر احمد بن الحسن القاضى قالا ثنا أبو العباس محمد بن يعقوب ثنا أبو الحسن حميد ابن عياش الرملي ثنا مؤمل ثنا حماد بن زيد عن ايوب عن محمد بن سيرين عن انس بن مالك قال فلما حلق رسول الله صلى الله عليه وسلم يوم النحر قبض شعره بيده اليمنى فلما حلق الحلاق شق رأسه الايمن قال رسول الله صلى الله عليه وسلم يا انس انطلق بهذا إلى طلحة وام سليم قال فلما رأى الناس ما خصه به من ذلك ثنا فسوا في بقية شعره فهذا ياخذ الخصلة وهذا ياخذ الشعرات وهذا ياخذ الشئ قال محمد فحدثت الحديث عبيدالله السلمانى فقال تكون عندي منهഖസ്രജി കുടുംബമായ അബു തല്‍ഹാ (ര) ന്റെ പ്രിയ പത്നി ഉമ്മു സുലൈം (ര) ന്റെ മകന്‍ അനസ് (ര)പറയുന്നു പെരുന്നാള്‍ ദിനത്തില്‍ നബി(സ) തന്റെശിരസ്സിലെ വലതു തിരു കേശം കളഞ്ഞപ്പോള്‍ എന്നെ വിളിച്ചു ഈ കേശം ഉമ്മ ഉമ്മു സുലൈമിനും അബു തല്‍ഹാക്കും കൊടുക്കൂ എന്ന് പറഞ്ഞു ഞങ്ങള്‍ക്ക് പ്രതീകമായി വലതു ഭാഗത്തെ മുടി മുഴുവനും തന്നത് കണ്ട സ്വഹാബികള്‍ ബാക്കി ഉള്ള തിരുകേശം ലഭിക്കാന്‍ മത്സരിച്ചു അങ്ങിനെ അവരില്‍ ചിലര്‍ ഇടതു ഭാഗത്തെ കേശത്തിന്റെ ഒരു കേട്ട് കൈക്കലാക്കി മറ്റു ചിലര്‍ കുറച്ചു മുടികള്‍ കൈക്കലാക്കി മറ്റു ചിലര്‍ അലപം കൈക്കലാക്കി …..(ബൈഹഖ)ഇവിടെ ചില സംശയ ഉണ്ടാവാം അതായത്

ആദ്യത്തെ ഹദീസില്‍ പറഞ്ഞത് വലതു ഭാഗത്തെ മുടി കസ്രജിയ്യായ അബുതല്‍ഹാ (ര) നു കൊടുത്തു എന്നും ഈ ഹദീസില്‍ അനസ് (ര) നു നല്‍കി എന്നുമാണല്ലോ ഉള്ളത് എന്ന സംശയം അതിനു മുഹദ്ദിസുകള്‍ മറുപടി കൊടുത്തിട്ടുണ്ട്‌ ബുഖാരിയുടെ വ്യാഖ്യാനമായ ഉംധതുല്‍ ഖാരി എന്ന കിത്താബില്‍ പറയുന്നു ;
وفي رواية أحمد في ( المسند ) ما يقتضي أنه أرسل شعر الشق الأيمن مع أنس إلى أمه أم سليم امرأة أبي طلحة (عمدة القاري)ഇമാം അഹ്മദ്(ര)ന്റെ മുസ്നാദ് എന്ന കിത്താബില്‍ നബി(സ) തങ്ങള്‍ തന്റെ വലതു ഭാഗത്തെ തിരുമുടി അനസ് (ര) വഴി ആണ് അബുതല്‍ഹാ (ര) ന്റെ പത്നി ഉമ്മു സുലൈം ബീവിക്ക് കൊടുത്തയച്ചത് എന്ന് അരീക്കുന്ന ഹദീസ് വന്നിട്ടുണ്ട് (ഉംധതുല്‍ ഖാരി)ഇബ്നുല്‍ കയ്യിം തന്നെ പറയുന്നത് കാണുക
سُفْيَانَ بْنِ عُيَيْنَةَ ، عَنْ هِشَامِ بْنِ حَسّانٍ ، أَنّهُ دَفَعَ إلَى أَبِي طَلْحَةَ شَعْرَ شِقّهِ الْأَيْمَنِ . قَالَ وَرِوَايَةُ ابْنِ عَوْنٍ ، عَنْ ابْنِ سِيرِينَ أَرَاهَا تُقَوّي رِوَايَةَ سُفْيَانَ وَاَللّهُ أَعْلَمُ . قُلْت : يُرِيدُ بِرِوَايَةِ ابْنِ عَوْنٍ ، مَا ذَكَرْنَاهُ عَنْ ابْنِ سِيرِينَ ، مِنْ طَرِيقِ الْبُخَارِيّ ، وَجَعْلَ الّذِي سَبَقَ إلَيْهِ أَبُو طَلْحَةَ ، هُوَ الشّقّ الّذِي اخْتَصّ بِهِ . وَاَللّهُ أَعْلَمُ
നബി (സ) തങ്ങള്‍ അവിടുത്തെ ശിരസ്സിലെ വലതു ഭാഗത്തെ മുടി മുഴുവന്‍ അബു തല്‍ഹാ (ര) നു പ്രത്യേകമായി നല്‍കിയതാണ് എന്ന് ഹദീസില്‍ വന്നിട്ടുണ്ട്

മഹതിയായ ഉമ്മു അമ്മാറ(റ)പറയുന്നു നബി (സ) തങ്ങള്‍ ഹുദൈബിയ്യയില്‍ വെച്ച് ഒട്ടകത്തെ അറുത്തു തഹല്ലുല്‍ ആവാന്‍ ആരംഭിച്ചു അങ്ങിനെ നബി(സ) ക്ഷുരകനെ വിളിച്ചു മുടി കളഞ്ഞു ശേഷം ആ തിരുകേശം തൊട്ടടുത്തുള്ള ഒരു ഇലന്ത മരത്തിന്മേല്കിട്ടു അത് കാണേണ്ട താമസം സ്വഹാബികള്‍ ഓടി വന്നു ആ തിരുകേശങ്ങള്‍ കൈവശപ്പെടുത്താന്‍ തുടങ്ങി അങ്ങിനെ അവര്‍ പരസ്പരം അത് ഓഹരി വെച്ചുഅപ്പോള്‍ ഉമ്മു അമ്മാറ(റ) തിരക്കി വന്നു നബി (സ) തങ്ങളുടെ തിരു കേശത്തില്‍ നിന്ന് അല്പം കെട്ടുകള്‍ കൈവശപ്പെടുത്തി ആ മഹതി ആ മുടി കൂട്ടങ്ങള്‍ വെള്ളത്തില്‍ മുക്കി രോഗികള്‍ക്ക് കുടിക്കാന്‍ കൊടുക്കാറ് ഉണ്ടായിരുന്നു …..അറബി ഭാഷ നിഗണ്ടുകള്‍ താഖാത് എന്ന് പറയുന്നത് മുടി മുടഞ്ഞിടുമ്പോള്‍ മോന്നോ അദികമോ ഇതളുകലാക്കി വെക്കുന്നതിനാണ് പറയുക
الكتاب : المعجم الوسيط
المؤلف / إبراهيم مصطفى ـ أحمد الزيات ـ حامد عبد القادر ـ محمد النجار
تحقيق / مجمع اللغة العربية
عدد الأجزاء / 2
( ضفر )
ضفرا وثب و عدا و الشعر و غيره نسج بعضه على بعض أو جعله ضفائر بثلاث طاقات فما فوقها و الحبل أو الخيط فتله و البناء و نحوه بناه بحجارة بلا كلس و لا طين و أدخل بعضه في بعض على هيئة الضفيرة من الشعر و غيرهചുരുക്കത്തില്‍ അഞ്ചു മുടി വരെ കിട്ടിയതിനെ തെളിവുള്ളൂ എന്ന അമ്പലക്കടവിന്റെയും ഹുദവിമാരുടെയും നദ് വിമാരുടെയും പ്രസ്താവന ഇസ്ലാമിക വസ്തുതകള്‍ക്ക് നിരക്കാത്തതാണ് എന്നും നബി(സ) തങ്ങള്‍ ഖസ്രാജി അന്‍സാരി കുടുംബമായ അബു തല്‍ഹാ (ര)നും പത്നിക്കും ആയിരക്കണക്കായ കേശം നല്‍കിയിരുന്നു എന്നും ഹദീസുകള്‍ കൊണ്ട് തന്നെ ഇവിടെ തെളിയിക്കപ്പെട്ടുഅലവിക്കുട്ടി ഹുദവിയുടെ പ്രസംഗം ഇവിടെ കേള്‍ക്കുക

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ