അസ്സലാമു അലൈക്കും
ഒരു ജമാ അത്ത് സുഹ്രത്ത് എനിക്കയച്ച മെയിലിനു എന്റെ അറിവിന്റെപരിമിതിക്കുള്ളില്‍ നിന്ന് ഞാന്‍ നല്‍കിയ മറുപടി ഇവിടെ നിങ്ങളുടെഅറിവിലേക്കായി പേസ്റ്റ് ചെയ്യുന്നു പ്രസ്തുത സുഹ്രത്തിന്റെ ചോദ്യവും ഇവിടെ ചേര്‍ക്കുന്നു
Dear Mr.Nadeer,
പ്രവാചക കേശമെന്ന പേരില്‍ യു.എ.ഇയിലെ അഹ്മദ് ഖസ്റജി എന്നൊരാള്‍ പുറത്തുകൊണ്ടുവന്ന കേശക്കൂട്ടം നബി(സ)യുടെതല്ലെന്ന്വിശ്വസിക്കാന്‍ വേറെയും ഒട്ടേറെ ന്യായങ്ങള്‍ ഉണ്ട്.
ആദ്യമായി, ഡോ: ശൈഖ് അഹമ്മദ് ഖസ്റജി യെ ``യു.എ.ഇയിലെ അഹ്മദ് ഖസ്റജി എന്നൊരാള്‍ `` എന്ന്വിശേഷിപ്പിച്ചതിലെ ഔചിത്യം വ്യക്തമാക്കിയാല്‍ നന്നായിരുന്നു. ടി ആരിഫലിയെ കേരളത്തിലെ ടി ആരിഫലി എന്നൊരാള്‍എന്ന് വിശേഷിപ്പിക്കുന്നതിലെ അനൌചിത്യമെങ്കിലും താങ്കള്‍ക്ക് മനസ്സിലാകും എന്ന് വിശ്വസിക്കുന്നു. യു എ ഇ മുന്‍മതകര്യമന്ത്രിയും പ്രശസ്ത പണ്ടിതനുമായിരുന്ന ഷെയ്ഖ് മുഹമ്മദ് കസ്രജിയുടെ മകനും അദ്ധേഹത്തിന്റെ ജീവിതകാലത്ത്തന്നെ നടത്തപ്പെടുന്ന മജ് ലിസിന്റെ ഇപ്പോഴത്തെ നടത്തിപ്പുകാരനും അബുദാബി ഹെരിറ്റേ ജ് സെന്റര്‍ ഡയറക്ടര്‍ ഉം ലോകത്തെങ്ങുമുള്ള അന്‍സാരി കുടുംബ സമൂഹത്തിന്റെ ഉടമസ്ഥതയില്‍ ഉള്ള തിരു ശേഷിപ്പുകളുടെ സംരക്ഷണത്തിന്വേണ്ടി രൂപം കൊണ്ട സമിതിയുടെ ഇപ്പോഴത്തെ അധ്യക്ഷനും ആയ ഡോ: ശൈഖ് അഹമ്മദ് ഖസ്റജി എന്ന്വിശേഷിപ്പിച്ചാല്‍ ഒരു മുഹ്മിനിനു തീര്‍ച്ചയായും വിശ്വസിക്കാന്‍ കൊള്ളുന്ന ഒരു വ്യക്തിത്വത്തിന്റെ ഉടമയാണ് ഡോ:ശൈഖ് അഹമ്മദ് ഖസ്റജി എന്ന് പൊതു സമൂഹം തിരിച്ചറിയും എന്നത് കൊണ്ടാകണം താങ്കളെ പോലുള്ളവര്‍ അത്തരംപരാമര്‍ശങ്ങള്‍ മനപ്പൂര്‍വം ഒഴിവാക്കുന്നത് എന്ന് ന്യായമായും സംശയിക്കുന്നു
1) കേശം പ്രവാചകന്റേതാണെന്ന് തെളിയിക്കുന്ന സനദ് (പരമ്പര) ബന്ധപ്പെട്ടവര്‍ അവതരിപ്പിച്ചിട്ടില്ല. (സനദ് എന്ന് പറഞ്ഞ് മുടികൈമാറ്റ വേദിയില്‍ അവതരിപ്പിച്ചത് ഖസ്രജിയുടെ കുടുംബപാരമ്പര്യമാണെന്ന് ഇപ്പോള്‍ എ.പി തന്നെ സമ്മതിക്കുന്നുണ്ട്).
MARKAZ സമ്മേളനത്തില്‍ അവതരിപ്പിച്ച സനാദില്‍ സാധാരണ ആധികാരിക രേഖ കളില്‍പരാമര്ഷിക്കുന്നപോലെ അത് നല്‍കുന്നയാളിന്റെ കുടുംബ പശ്ചാത്തലം വളരെവിശദമായി ( അന്സാരുകളിലേക്ക് വരെ ചെന്നെത്തുന്ന ) പരാമര്‍ശിച്ചത്തെറ്റായിപ്പോയെന്നാണോ ? താങ്കളെ പോലുള്ളവര്‍ പറയുന്നത് . മാത്രവുമല്ല അതിന്റെവിശദമായ സനാദ് സുന്നി വോയിസ് ല്‍ പ്രസിദ്ധീകരിച്ചിട്ടും ഉണ്ട് . എന്നിട്ടും നിങ്ങള്‍കണ്ണടച്ച് ഇരുട്ടാക്കുന്നത് അത് സ്വീകരിച്ചത് കാന്തപുരം ആയി പ്പോയത് കൊണ്ട്മാത്രമാണെന്ന് ആര്‍ക്കാണ് അറിഞ്ഞു കൂടാത്തത്
2) തന്റെ കുടുംബം പരമ്പരാഗതമായി സൂക്ഷിച്ചുവരുന്നതും പൂര്‍വ്വ പിതാക്കളിലൂടെ കൈമാറി തന്റെ വശം വന്നു ചേര്‍ന്നതുമാണ്പ്രസ്തുത കേശങ്ങളെന്ന് ഖസ്റജി അവകാശപ്പെടുന്നു. എന്നാല്‍ അദ്ദേഹത്തിന്റെ പിതാവ് ശൈഖ് മുഹമ്മദ് ഖസ്റജിയുടെ പക്കല്‍ പോലുംപ്രവാചകകേശം ഉണ്ടായിരുന്നതായി നേരത്തെ ആര്‍ക്കും അറിവില്ല. (ഖസ്രജിയുടെ സഹോദരനും പറയുന്നു, അത്തരമൊരു മുടി തങ്ങളുടെകുടുംബത്തില്‍ ഇല്ല എന്ന്).
ആര്‍ക്കു അറിവില്ല എന്നാണ് താങ്കള്‍ ഉദേശിക്കുന്നത് ? ഇതെഴുതിയ ആള്‍ക്ക് അങ്ങിനെഒരു അറിവില്ലതത്തിനു കന്തപുരമോ കസ്രജിയോ കുറ്റക്കാരനാണോ ? ചുരുങ്ങിയത് അബുധാബിയിലെ പണ്ടിതന്മാരോടെങ്കിലും വിളിച്ചു അന്വേഷിക്കാമായിരുന്നു അവിടെഉണ്ടായിരുന്നോ ഷെയ്ഖ് മുഹമ്മദ് കസ്രജിയുടെ കാലത്ത് അത് കാണാന്‍ സൗകര്യംഉണ്ടായിരുന്നോ എന്നൊക്കെ.
അബൂദാബി നഗര ഹൃദയത്തില്‍ മുമ്പ് ഇത്തിസാലാത്തിനു സമീപത്തുള്ള ശൈഖ് സായിദ് മസ്ജിദിനു സമീപത്തുള്ള സ്റ്റ്രാന്റ് ഡാന്‍സ് ബാര്‍ ഹോട്ടല്‍ നടത്തിയതിനു വീട്ടില്‍ നിന്നും പുറത്താക്കിയ ആളാണ് ഈ സഹോദരന്‍. തിരുകേശം അവരുടെ കുടുംബ്മോ അബൂദാബി ഔഖാഫൊ പണ്ഠിതന്മാരോ നിഷേധിച്ചിട്ടില്ലെന്നു മാത്രമല്ല അവിടെ പോയി ബറക്കത്തെടുക്കുന്നവരാണു.
നഗരത്തില്‍ പള്ളിക്കു സമീപമുള്ള ഈ ബാര്‍ ഹോട്ടലിനെതിരെ സംസാരിച്ചതിനാണു നീണ്ടകാലം സമദാനി സാഹിബിനു യു.എ.യിലേക്ക് പ്രവേശന നിരോധനം ഏര്പെമടുത്തിയത്. അദ്ദേഹത്തിനെ കുറിച്ചു കൂടുതല്‍ സമദാനി സാഹിബു തന്നെ വെളിപ്പെടുത്തും.
ഇത് പോലത്തെ ഒരാളെ എങ്ങനെ വിശ്വാസ യോഗ്യനായി അങ്ങീകരിക്കും ...???
ഒരാള്‍ മാത്രം പറഞ്ഞാല്‍ എങ്ങനെ അത് "കുടുംബം" പറയുന്നതാകുന്നത്...???
3) ശൈഖ് അബുല്‍ ഫദ്ല്‍ ഇമാദുദ്ദീന്‍ ഹുസൈനി തിരുശേഷിപ്പുകളെ സംബന്ധിച്ച് ഒരു ഗ്രന്ഥം രചിച്ചിട്ടുണ്ട്. അസ്റാറുല്‍ആസാരിന്നബവിയ്യഃ എന്നാണതിന്റെ പേര്. ഗ്രന്ഥം സമര്‍പ്പിച്ചിരിക്കുന്നത് ഇപ്പോള്‍ 'പ്രവാചക കേശ'വുമായി രംഗത്ത് വന്നിട്ടുള്ള അഹ്മദ്ഖസ്റജിയുടെ പിതാവ് പരേതനായ മുഹമ്മദ് ഖസ്റജിയുടെ പേരിലാണ്. അഹ്മദ് ഖസ്റജിയുടെ ചെലവിലാണ് അത് അച്ചടിച്ചിട്ടുള്ളത്.പ്രവാചക ശേഷിപ്പുകളുടെ അപൂര്‍വ ഫോട്ടോകള്‍ ഈ ഗ്രന്ഥത്തിലുണ്ട്. എന്നിട്ടും ഇതില്‍ യു.എ.ഇയിലോ അബൂദാബിയിലോ ഖസ്റജികുടുംബത്തിലോ തിരുകേശമുള്ളതായി പരാമര്‍ശമില്ല. 1999 (-ല്‍ ആണെന്നും പറയുന്നു) ലാണ് ഇതിന്റെ പ്രസിദ്ധീകരണം.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഉള്ള തിരു ശേഷിപ്പുകളില്‍ എല്ലാറ്റിനെയുംപ്രസ്തുത പുസ്തകത്തില്‍ പരാമര്‍ശിക്കുന്നില്ല . ഉധഹരണത്തിന് ഖണ്ഡിതമായതെളിവുകളോടെ ഉള്ളതെന്ന് ഇപ്പോഴത്തേ തിരു കേശ വിമര്‍ശകര്‍ തന്നെ സമ്മതിച്ചഇന്ത്യയിലെ ജമ്മു കാശ്മീര്‍ , ഡല്‍ഹി , വെല്ലൂര്‍ തുടങ്ങിയ ഇടങ്ങളിലെ തിരു കേശങ്ങളെകുറിച്ചും പ്രസ്തുത പുസ്തകത്തില്‍ പരാമര്‍ശമില്ല അത് കൊണ്ട് തന്നെ പ്രസ്തുതപുസ്തകത്തില്‍ പരാമര്‍ശമില്ല എന്നതുകൊണ്ട് കസ്രാജി യുടെ കൈ വശമുള്ള തിരു മുടിവ്യാജമാണെന്ന് എങ്ങിനെ അര്‍ത്ഥമാക്കും . മാത്രവുമല്ല തന്റെ സാമ്പത്തികസഹായത്താല്‍ പ്രസിദ്ധീകരിക്കപ്പെട്ട ഒരു പുസ്തകത്തില്‍ തന്റെ കൈവശമുള്ളതിരുശേഷിപ്പുകള്‍ പരാമര്‍ശിക്കപ്പെടാന്‍ ഗ്രന്ഥ കര്‍ത്താവിനെ സ്വാധീനിക്കാന്‍ ശ്രമിച്ചില്ലഎന്നത് അഹ്മദ് കസ്രാജി യുടെ വ്യക്തിത്വത്തിന്റെ വിശ്വാസതയെ കൂടുതല്‍ഭലപ്പെടുതുന്നു.
4) പ്രവാചക കേശമെന്ന പേരില്‍ അഹ്മദ് ഖസ്റജി വെളിപ്പെടുത്തിയത് ആയിരക്കണക്കില്‍ കേശനാരുകളടങ്ങുന്ന ഒരു മുടിക്കെട്ടാണ്.നബി(സ)യുടെ പത്നി ഉമ്മുസലമഃ(റ)യുടെ പക്കല്‍ പോലും ഉണ്ടായിരുന്നത് അഞ്ച് തിരുകേശങ്ങള്‍ മാത്രമാണ്. മറ്റു സ്വഹാബിമാരുടെയുംതാബിഈങ്ങളുടെയും വശം അതിലും കുറഞ്ഞ എണ്ണമേ ഉണ്ടായിരുന്നുള്ളൂ. പ്രാമാണിക നിവേദനങ്ങളിലൂടെ സ്ഥിരപ്പെട്ടവസ്തുതകളാണിത്രയും.
താങ്കളുടെ ഈ വാദം പൂര്‍ണമായും തെറ്റാണു എന്ന്നതിനു സഹിഹ് മുസ്ലിമിലെ 3109 ആംഹദീസ് തെളിവാണ് .
ഹജ്ജത്തുല്‍ വിദാഹില്‍ നബി (സ) വലതു ഭാഗത്തെ മുടി കളയുകയും അത് അബുതല്‍ഹാതുല്‍ അന്‍സാരി ( റ ) വിനെ ഏല്പിക്കുകയും പിന്നെ ഇടതു വശത്തെ മുടികളയുകയും അതും അബു ത്വലഹ ( റ ) യെ ഏല്പിക്കുകയും ചെയ്തതായി അനസ് ( റ )നിവേദനം ചെയ്ത ഹദീസ് സഹിഹ് മുസ്ലിമില്‍ ( 3109 ) കാണാം അപ്പോള്‍പതിനായിരക്കണക്കിനു മുടി അബു ത്വല്‍ഹാ (റ ) വിനു ലഭിച്ചിരുന്നതായി വ്യക്തം . അത്കൊണ്ട് തന്നെ അതേയ് അന്‍സാരി പരമ്പരയെ പ്രതിനിധീകരിക്കുന്ന കസ്രജിയുടെ കയ്യില്‍എത്തുന്നതിനും തടസ്സമില്ല .
5) ചെവിയുടെ കീഴറ്റം വരെയോ അല്‍പം താഴെയോ മാത്രം നീളം വരുന്നതായിരുന്നു നബി(സ)യുടെ തലമുടിയെന്ന് നിവേദനങ്ങള്‍സൂചിപ്പിക്കുന്നു. അതിലും എത്രയോ നീളം കൂടിയ മുടികളാണ് പ്രവാചകന്റേതായി ഖസ്റജി അവതരിപ്പിച്ചിട്ടുള്ളത്.
6) 6) സ്വഹാബത്തിന്റെയോ താബിഈങ്ങളുടെയോ വശമുള്ള തിരുകേശങ്ങള്‍ വളര്‍ന്നുവലുതായ ചരിത്രമില്ല. ഖസ്റജിയുടെ പക്കലുള്ളമുടികള്‍ വളരുന്നുണ്ടത്രെ! ചിലത് ഒരു മീറ്ററോളം വളര്‍ന്നതായി കാന്തപുരം വിഭാഗത്തിന്റെ വെബ്സൈറ്റില്‍ -അല്‍ ഈമാന്‍- വായിക്കാന്‍കഴിഞ്ഞു. എല്ലാം ചേര്‍ന്നുവരുമ്പോള്‍ തനിവ്യാജമായ മുടിയാട്ടമായെ ഇതിനെ കാണാന്‍ കഴിയുകള്ളൂ.
ജീവിതത്തില്‍ മൂന്നോ നാലോ പ്രാവശ്യം മാത്രമാണ് നബി ( സ ) മുടി കളഞ്നിട്ടുള്ളത് എന്ന്ഹദീസുകള്‍ വ്യക്തമാക്കുന്നു . മാത്രവുമല്ല ഹിജ്രക്ക് ശേഷം ആദ്യമായി നബി ( സ ) മുടികളയുന്നത് ആറ് വര്‍ഷങ്ങള്‍ക് ശേഷം ഉമ്ര ക്ക് വന്നപ്പോള്‍ ഹുദൈബിയ യില്‍ വെച്ചാണ്അപ്പോള്‍ ആ മുടി യുടെ നീളം ഊഹിക്കാമല്ലോ ? മാത്രവുമല്ല നബി ( സ ) യുടെ തിരുകേശങ്ങളില്‍ ചിലത് പില്‍കാലത്ത് വളര്‍ന്നു വരുന്നതായി തെളിയിക്കപ്പെട്ടതായി ചിലപണ്ഡിതന്മാര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് . അത് കൊണ്ട് തന്നെ മുടിയുടെ നീളം കാരണംഅത് വ്യാജമാണെന്ന് പ്രചരിപ്പിക്കുന്നതില്‍ യുക്തിയില്ല .
മുനീര്‍ മാഷ് വായനാശീലമുള്ളയാളാണെന്നറിയാം. കൂടുതല്‍ ഇവിടെ വായിക്കുക.http://athmeeyatha.blogspot.com/2011/05/blog-post_09.html
തീര്‍ച്ചയായും . അത് കൊണ്ട് തന്നെയാണ് താങ്കളെ പോലെ മറ്റാരോ ടൈപ്പ് ചെയ്തു വിട്ടദുരാരോപണങ്ങള്‍ അതെ പടി കട്ട് & പേസ്റ്റ് ചെയ്യാതെ വായിച്ചും കെട്ടും പഠിച്ചുംചിന്തിച്ചും അത്തരം ആരോപണങ്ങള്‍ക്ക് ഇവടെ ഇങ്ങിനെ മറുപടി സ്വയം ടൈപ്പ്ച്യ്യുന്നതും അല്‍ ഹംദു ലില്ലഹു . താങ്കള്‍ ഇവടെ സൂചിപ്പിച്ച ബ്ലോഗ് നേരത്തേ നാന്‍വായിച്ചിട്ടുള്ളതും ഇപ്പോഴും വായിക്കുന്നതും ആണ് . പക്ഷെ താങ്കളെ പോലെ ഈ ലിങ്കുംമാധ്യമത്തിലെ ദുരുധേഷതോടെയുള്ള `റിപ്പോര്ടുകളും` മാത്രം വായിച്ചു കാര്യങ്ങള്‍വിലയിരുത്തുന്ന കൂട്ടത്തിലല്ല . പ്രത്യേകിച്ച് വളരെ സൂക്ഷ്മതയോടെ വിലയിരുത്തുകയുംഅഭിപ്രായം പറയുകയും ചെയ്തില്ലെങ്കില്‍ കുഫ്രിയത്തിലേക്ക് വരെ ചെന്നെത്താന്‍കാരണമായേക്കാവുന്ന ഇത്തരം വിഷയങ്ങളില്‍. കാരണം നബി ( സ ) തങ്ങളുടെ ഒരുതിരുശേഷിപ്പിനെ തള്ളിപ്പറയുന്നത് ഇസ്ലാമില്‍ നിന്ന് പുറത്തുപോകാന്‍ വരെകാരണമായേക്കാവുന്ന ഒരു കാര്യമാണ്. എന്നാല്‍ ആത്മീയമായ മുസ്ലിമത് ( മനസ്സ്സംമാതിക്കുന്നവ ) നു തെളിവ് അന്വേഷിക്കേണ്ടതില്ല പ്രത്യേകിച്ച് വിശ്വസയോഗ്യനായഒരാളില്‍ നിന്ന് ലഭിച്ചാല്‍ വിശ്വാസമുള്ളവര്‍ക്ക് അതിനെ ആദരിക്കാംവിശ്വാസമില്ലാത്തവര്‍ ആദരിചില്ലെന്നു കരുതി അവര്‍ കുറ്റക്കാരല്ല എന്നാല്‍ അവയെതള്ളിപ്പരന്ന്നാല്‍ അത് ഇസ്ലാമില്‍ നിന്ന് പുറത്തു പോകാന്‍ കാരണമായേക്കാം .ഉദാഹരണത്തിന് ഹജ്ജിനു പോകുന്നവര്‍ക്ക് എയര്‍ പോര്‍ട്ടില്‍ വെച്ചാണ് സംസം വെള്ളംകാനില്‍ നല്‍കുന്നത് അത് സംസമാനെന്നതിനു ആരെങ്കിലും തെളിവോ സനധോചോദിക്കാറില്ല ആത്മീയമായ മുസ്ലിമത് ( മനസ്സ് സംമാതിക്കുന്നവ ) ലൂടെ യുള്ളവിശ്വാസത്താല്‍ അതിനെ നാം സംസം ആയി വിശ്വസിക്കുകയും ഉപയോഗിക്കുകയുംചെയ്യുന്നു . അഥവാ ഒരു വിശ്വാസി സംസം അല്ലാത്തതിനെ സംസം ആയി വിശ്വസിച്ചുകുടിച്ചാലും ആദരിച്ചാലും ബര്‍ക്കതെടുതലും അത് പാതകം അല്ല എന്നാല്‍ സംസംആയതിനെ സംസം അല്ലെന്നു പറഞ്ന്നു അവമാതിച്ചാല്‍ അത് കുറ്റകരമാണ് .
മുടിവ്യവസായത്തിനു പിന്നില്‍ വന്‍ റിയല്‍ എസ്‌റ്റേറ്റ് ആണെന്ന് എല്ലാവര്‍ക്കും അറിയാം.http://www.skyscrapercity.com/showthread.php?t=1323581
ബിസിനസ് നല്ലതാണ്. പ്രവാചകന്‍ പ്രോത്സാഹിപ്പിച്ചതുമാണ്. അതിനു പ്രവാചകന്റെ പേരില്‍ കള്ളങ്ങള്‍ പ്രചരിപ്പിക്കേണ്ടതുണ്ടോ?
ഇവിടെ `എല്ലാവരും` എന്നത് കൊണ്ട് തങ്ങള്‍ എന്താണ് വിവക്ഷിക്കുന്നത് ? മാധ്യമത്തില്‍വരുന്ന ഒരു പാട് തെറ്റായ വാര്‍ത്തകളില്‍ ഒന്നായേ കേരളത്തിലെ പൊതു സമൂഹംഇതിനെ കാണൂ കാന്തപുരത്തെ അടിക്കാന്‍ മാധ്യമം വൃത്തികെട്ട തങ്ങളുടെപ്രവര്തനങ്ങളിലൂടെയൊക്കെ ശ്രമിച്ചപ്പോള്‍
കേരളീയ പൊതു സമൂഹം അതിനെ തിരിച്ചറിയുകയും വലിച്ചെറിയുകയുംചെയ്തതിന്റെ ഉദാഹരണങ്ങള്‍ നിരവധി ആണ് ഏറ്റവുമൊടുവില്‍ കോട്ടക്കലിലെ ഉലമകോണ്ഫെരന്‍സ് ഉമായി ബന്ധപ്പെട്ടു 29.04.2011 ന് മാധ്യമത്തില്‍ 'രാഷ്ട്രീയ സംഘടന രൂപീകരിക്കും-കാന്തപുരം' എന്ന തലക്കെട്ടില്‍ വന്ന വാര്‍ത്ത പൂര്‍ണ്ണമായും നിങ്ങള്‍ വളച്ചൊടിച്ചതും തികഞ്ഞ കളവുമാണ്, ലോകത്ത്ഒരാള്‍ക്കും വളച്ചൊടിക്കാന്‍ കഴിയാത്ത വിധത്തില്‍ നിങ്ങള്‍ കാന്തപുരത്തിന്റെ നയരേഖ പ്രസംഗത്തെ വളച്ചൊടിച്ച്സമൂഹത്തില്‍ വലിയൊരു തെറ്റിദ്ധാരണ പരത്താന്‍ ശ്രമിച്ചെങ്കിലും വാര്‍ത്ത വന്നത് മാധ്യമത്തില്‍ മാത്രം ആയത് കൊണ്ട്നിങ്ങളുടെ പത്രത്തിന്റെ നിലവാരം ജനങ്ങള്‍ ഒരിക്കല്‍ കൂടി തിരിച്ചറിഞ്ഞു. കാന്തപുരത്തിന്റെ വാക്കുകളെ ശ്രദ്ധാപൂര്‍വ്വംനിരീക്ഷിക്കുന്ന കേരളത്തിലെ മറ്റൊരു ദ്രിശ്യ -ശ്രവ്യ -അച്ചടി മാധ്യമങ്ങളിലും അങ്ങിനെ ഒരു വാര്‍ത്ത വന്നില്ല . അത് കൊണ്ട്തന്നെ ശഹ്രെ മുബാറക് മസ്ജിദിനു പിന്നില്‍ റിയാല്‍ എസ്റ്റേറ്റ് ബിസിനസ് ആണെന്ന മാധ്യമം വാര്‍ത്തയും കേരളീയ പൊതുസമൂഹം തിരിച്ചരിന്നിരിക്കുന്നു . കാരണം അങ്ങിനെ ചിത്രീകരിക്കാന്‍ വേണ്ടി മാധ്യമം ചൂണ്ടിക്കാട്ടിയത് മൂന്നു വര്ഷംമുന്‍പ് തയ്യാറാക്കുകയും അവതരിപ്പിക്കുകയും ചെയ്ത മര്‍ക്കസിന്റെ കീഴില്‍ കോഴിക്കോട്ട് ആരംഭിക്കാനിരിക്കുന്നഅന്താരാഷ്ട്ര നിലവാരമുള്ള പദ്ധതിയായ 'ഗ്ലോബല്‍ നോളജ് സിറ്റി' പദ്ധതി ആണ് 'ഗ്ലോബല്‍ നോളജ് സിറ്റി' എന്ന ആശയംവര്‍ഷങ്ങള്‍ക്കു മുമ്പേ രൂപകല്‍പന ചെയ്തതാണ്. അന്താരാഷ്ട്ര നിലവാരമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍,അതിനോടനുബന്ധിച്ച് നിര്‍മ്മിക്കുന്ന ടൗണ്‍ഷിപ്പില്‍ ആതുരാലയങ്ങള്‍, ആധുനിക സൗകര്യങ്ങളുള്ള പാര്‍പ്പിടങ്ങള്‍, ചരിത്രമ്യൂസിയം തുടങ്ങിയ ഒരുപാട് സംരംഭങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഇത് വര്‍ഷങ്ങള്‍ക്കു മുന്‍പേ നാട്ടിലും ഗള്‍ഫ് നാടുകളിലുംപ്രഖ്യാപിച്ചതുമാണ്. ശഅ്‌റേ മുബാറക്' മസ്ജിദിന് പദ്ധതിയിട്ടത് എന്നാണെന്നും നോളജ് സിറ്റി' പദ്ധതി എന്ന് തുടങ്ങിയെന്നുംഅറിയാത്തവരല്ല പൊതുജനം.നോളേജ് സിറ്റി പ്രക്യാപിച്ചു വര്ഷങ്ങള്‍ കഴിഞ്ഞ ശേഷമാണ് തിരു കേശം മര്കസില്‍വന്നെത്തുന്നതും പള്ളി നിര്മാണെത്തെക്കുറിച്ച് ആലോചിക്കുന്നതും . തല്പ്പരകക്ഷികള്‍ ഇപ്പോള്‍ വിവാദമാക്കാന്‍ ശ്രമിക്കുന്ന'ശഅ്‌റേ മുബാറക്' മസ്ജിദിന്റെ നിര്മാ്ണവും 'നോളജ് സിറ്റി' പദ്ധതിയും കൂട്ടിക്കുഴക്കുകയും ബിസിനസ് താല്പരര്യമാണ്പിന്നിലെന്ന് ആരോപിക്കുകയും ചെയ്യുന്നത് തരംതാണ നടപടിയാണ്. മര്‍ക്കസിനെയും അതിന്റെ താല്‍പര്യങ്ങളേയുംപതിറ്റാണ്ടുകളായി അടുത്തറിയുന്ന കേരളീയ സമൂഹം ചില കേന്ദ്രങ്ങള്‍ നടത്തുന്ന വിലകുറഞ്ഞ ആരോപണങ്ങള്‍അര്‍ഹിക്കുന്ന ഗൗരവത്തോടെ തള്ളിക്കളയും.
വാല്‍കഷ്ണം : കാന്തപുരം ഒരു പദ്ധതി പ്രക്യാപിക്കുന്നു അള്ളാഹു അതിന്റെ പ്രചാരണചുമതല കാന്തപുരത്തിന്റെ എതിരാളികളെ ഏല്പിക്കുന്നു
കാന്തപുരവും പ്രസ്ഥാനവും മുന്നോട്ടു വെച്ച എല്ലാ പദ്ധതികളെയും പ്രചരിപ്പിക്കുന്നതുംവിജയതിലെതിക്കുന്നതിലും പരോക്ഷമായി സഹായിക്കുന്നത് കാന്തപുരം എന്ത് കൊണ്ട്വന്നാലും എതിര്‍ക്കാന്‍ മാത്രം മുന്നിട്ടിറങ്ങുന്ന മുക്കൂട്ടു മുന്നണി ആണ് അത് കൊണ്ട്അള്ളാഹു വിന്റെ അനുഗ്രഹത്താല്‍ ശഹ്രെ മുബാറക് മസ്ജിദ് പദ്ധതിയും അവര്‍വിജയിപ്പിച്ചു തരും . അല്‍ഹംദു ലി ല്ലാ .
മറു കുറിപ്പ് : അവസരം കിട്ടുമ്പോഴൊക്കെ കാന്തപുരതിനെതിരെ വാളോങ്ങുന്ന മുക്കൂട്ടുമുന്നണി ( മുജ - ജമാ - ഇ കെ ) ഇനിയെങ്കിലും ക്രിയാത്മകമായ ഒരു ആത്മ വിചിന്തനത്തിന്തയ്യാറായെങ്കില്‍ കേരളീയ പൊതു സമൂഹത്തില്‍ വലിയൊരു ശബ്ദ മലിനീകരണംകുറക്കാനെങ്കിലും അത് സഹായകമായേക്കാം. ഇത് വരെ അവര്‍ ചേര്‍ന്ന് കാന്തപുരത്തിന്എതിരെ ഉന്നയിച്ച ആരോപണങ്ങളൊക്കെ എവിടെ ചെന്നെതിയെന്നും എന്ത്നെട്ടമുണ്ടായെന്നും അവരൊന്നു ചിന്തിച്ചെങ്കില്‍ ?
MUNEER PUTHIYANGADI
DUBAI
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ