സനദ് വായിക്കുന്നു

ഖസ്രജിയുടെ കയ്യിലിരിക്കുന്നത് തിരു കേശമാനെന്നു അമ്പലക്കടവ്

0

Tiru Kesham
For Zero Abdulla

2012 മേയ് 22, ചൊവ്വാഴ്ച

നബി(സ) തങ്ങള്‍ നെഞ്ച് വരെ നീണ്ട കേശം വളര്‍ത്തിയിരുന്നു




ഈയ്യിടെ ചില മെയിലുകള്‍ കാണാന്‍ ഇടയായി ദീനുല്‍ ഇസ്ലാമിനെ കുറിച്ച അന്ജതയും അഹങ്കാരവും സര്‍വോപരി ഇസ്ലാമിക ചിന്ന്നങ്ങളോട് ഉള്ള അനാദരവും അതിലെല്ലാം നിറഞ്ഞു നില്‍ക്കുന്നു ഇത്തരം മെയില്‍ വിടുന്ന ആളുകള്‍ രബ്ബിന്റെ മുന്നില വെറും അസത്യം പ്രചരിപ്പിച്ചതിന് മാത്രമല്ല സമാധാനം പറയേണ്ടി വരിക നൂറു കാണാന്ക്കിനു ആളുകളെ വഴി പിഴപ്പിച്ചതിനും നരകത്തിലേക്ക് തള്ളി വിടുന്നതിനും ശരിക്കും കയ്യും കെട്ടി സമാധാനം പറയേണ്ടി വരും

അക്കൂട്ടത്തില്‍ മറ്റൊരു ഒരു മെയില്‍ കിട്ടി അത് ഒരു വിധത്തില്‍ അല്ലെങ്കില്‍ മറ്റൊരു വിധത്തില്‍ വല്ലാത്ത റാഹതാണ് നിരീക്ഷകന് ഉണ്ടാക്കിയത്

ആ മെയിലില്‍ അബുദാബിയിലെ മഹാനായ അഹ്മദ് മുഹമ്മദ്‌ അല്ഖസ്രാജിയുടെ കയ്യിലുള്ള തിരുകേശം വ്യാജമാണെന്ന് തെളിയിക്കാന്‍ വേണ്ടി ൭൫ ഓളം സെന്റീ മീറ്റര്‍ വലിപ്പമുള്ള ഒരു മുടി ഒരാളുടെ തലയില്‍ വെച്ചാല്‍ എത്ര നീളം ഉണ്ടാവുമെന്ന് ചിത്ര സഹിതം കൊടുത്തിരിക്കയാണ് അതില്‍ ഖസ്രജിയുടെ കയ്യിലെ തിരുകേശം അയാളുടെ നെഞ്ച് വരെ നീണ്ടു കിടക്കുന്ന ചിത്രം വളരെ വെക്തമായി കാണാം കണ്ടാല്‍ ഒറ്റ നോട്ടത്തില്‍ ഇത്തരം ഒരു മുടി നബി (സ) വെച്ചിട്ടുണ്ടാവില്ല എന്ന് തോന്നുന്ന രീതിയില്‍ ആണ് അത് അവതരിപ്പിചിരികുന്നത്. ആ ഫോട്ടോ താഴെ കൊടുക്കുന്നു



എന്നാല്‍ ഈ ഫോട്ടോ കണ്ടതോടെ നിരീക്ഷകന്റെ അവസാനത്തെ സംശയവും തീര്‍ന്നിരികയാണ്..! ആദ്യം നിരീക്ഷകന്‍ ഇവരുടെ കുപ്രച്ചരണത്തില്‍ പെട്ട് കരുതിപ്പോയത്‌ ആ കസ്രജിയുടെ കയ്യിലുള്ള തിരുകേശം ഇതിലും എത്രയോ നീളം വരുമെന്നായിരുന്നു

പക്ഷെ വഹാബി മൌലവിമാരുടെ” ശാസ്ത്രീയമായ” രീതിയില്‍ ഫോട്ടോ സഹിതം വിശദീകരിച്ച മെയില്‍ വന്നതിനു ശേഷം നിരീക്ഷകന്റെ അവസാനത്തെ സംശയത്തിനും നിവാരണം ആയിരിക്കയാണ്

എന്ത് കൊണ്ടെന്നല്ലേ?

പറയാം

മഹാന്മാരായ മുഹദ്ധിസുകള്‍ തിരു കേശത്തെ വിശദീകരിച്ച കൂട്ടത്തില്‍ നബി (സ) യുടെ തിര്കേശം പിരടിയെക്കളും നീണ്ടു നെഞ്ച് വരെ താഴ്ന്നു കിടന്നിരുന്നു എന്ന ഹദീസ് തന്നെ ഉദ്ധരിക്കുന്നത് കാണുക

قال البغوي رحمه الله في شرح السنة 389\9

أَخْبَرَنَا أَبُو مُحَمَّدٍ الْجَوْزَجَانِيُّ ، أَخْبَرَنَا أَبُو الْقَاسِمِ الْخُزَاعِيُّ ، أَخْبَرَنَا الْهَيْثَمُ بْنُ كُلَيْبٍ ، حَدَّثَنَا أَبُو عِيسَى ، حَدَّثَنَا مُحَمَّدُ بْنُ يَحْيَى بْنِ أَبِي عُمَرَ الْمَكِّيُّ ، حَدَّثَنَا سُفْيَانُ بْنُ عُيَيْنَةَ ، عَنِ ابْنِ أَبِي نَجِيحٍ ، عَنْ مُجَاهِدٍ ، عَنْ أُمِّ هَانِئٍ بِنْتِ أَبِي طَالِبٍ ، قَالَتْ : قَدِم رَسوُلُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ مَكَّةَ قَدْمَةً وَلَهُ أَرْبَعُ غَدَائِرَ قَالَ أَبُو عِيسَى : هَذَا حَدِيثٌ حَسَنٌ

ഒന്ന് ):ഇമാം ബഗവി (റ) തന്റെ ശറഹുസ്സുന്നയില്‍ ഉമ്മു ഹാനീ (റ)ഇല്‍ നിന്ന് ഉദ്ധരിക്കുന്നു (ഉമ്മു ഹാനീ എന്നവര്‍ അബുതാലിബിന്റെ പുത്രി ആണ് മഹാനായ അലി (റ) ന്റെ സഹോദരി ) അവര്‍ പറയുന്നു: നബി (സ) മക്ക ഫത്ഹിന്റെ ദിവസം മക്കയില്‍ വരുമ്പോള്‍ അവിടുത്തെ തിരു ശിരസ്സില്‍ നെഞ്ഞിലേക്ക് ഇറങ്ങി നില്‍ക്കുന്ന നാലു മുടി കെട്ടുകള്‍ ഉണ്ടായിരുന്നു… അബു ഈസ തുര്മുദി (റ) ഈ ഹദീസ് ഹസനാണെന്ന് പറഞ്ഞിട്ടുണ്ട്

قال في سنن ا بي داود

حدثنا النفيلي ثنا سفيان عن ابن أبي نجيح عن مجاهد قال قالت أم هانىء

: قدم النبي صلى الله عليه و سلم إلى مكة وله أربع غدائر تعني عقائص .

قال الألباني : صحيح

രണ്ടു) അബു ദാവൂദ് ഉമ്മു ഹാനീ (റ)ഇല്‍ നിന്ന് ഉദ്ധരിക്കുന്നു : നബി (സ) മക്ക ഫത്ഹിന്റെ ദിവസം മക്കയില്‍ വരുമ്പോള്‍ അവിടുത്തെ തിരു ശിരസ്സില്‍ നെഞ്ഞിലേക്ക് ഇറങ്ങി നില്‍ക്കുന്ന നാലു മുടി കെട്ടുകള്‍ ഉണ്ടായിരുന്നു

സലഫി ചിന്ടഗതിക്കാരനായ അല്‍ബാനി പോലും ഈ ഹദീസ് സഹീ ഹ് ആണെന്ന് പറയുന്നു

ഇബ്നു അബെ ശൈബയും സുനന് ഇബ്നു മാജയും മറ്റു മുഹദ്ദിസുകളും ഈ ഹദീസ് ഉദ്ധരിച്ചിട്ടുണ്ട്

ഇനി വഹാബികള്‍ക്കും ജമാഅത്ത് കാര്‍ക്കും സീകര്യനായ ഇബ്നുല്‍ കയ്യിം തന്റെ സാദുല്‍ മആദില്‍ പറയുന്നത് ഒന്ന് കണ്ണ് തുറന്നു നോക്കുക വിമര്‍ശകരെ
قال ابن القيم في زاد المعاد في الفطرة وتباعها 167\1
وَكَانَ يُحِبّ التّرَجّلَ وَكَانَ يُرَجّلُ نَفْسَهُ تَارَةً وَتُرَجّلُهُ عَائِشَةُ تَارَةً . وَكَانَ شَعْرُهُ فَوْقَ الْجُمّةِ وَدُونَ الْوَفْرَةِ وَكَانَتْ جُمّتُهُ تَضْرِبُ شَحْمَةَ أُذُنَيْهِ وَإِذَا طَالَ جَعَلَهُ غَدَائِرَ أَرْبَعًا قَالَتْ أُمّ هَانِئٍ قَدِمَ عَلَيْنَا رَسُولُ اللّهِ صَلّى اللّهُ عَلَيْهِ وَسَلّمَ مَكّةَ قَدْمَةً وَلَهُ أَرْبَعُ غَدَائِرَ وَالْغَدَائِرُ الضّفَائِرُ وَهَذَا حَدِيثٌ صَحِيحٌ .

: നബി (സ) മുടി ചീകി വെക്കല്‍ ഇഷ്ടാപെട്ടിരുന്നു ചിലപ്പോള്‍ സ്വയം ചീകി വെക്കും മറ്റു ചിലപ്പോള്‍ ആയിഷ (റ) ചീകി കൊടുക്കും അവിടുത്തെ തിരു കേശം തോള്‍ വരെയും ചെവികുറ്റി വരെ യും ഉണ്ടാവാറുണ്ട് ഇരു ചെവി കുറ്റികള്‍ വരെ ചേര്‍ന്ന് നിക്കുന്ന തിരുകേശം ഉണ്ടാവാറുണ്ട് അതിനെക്കാളും കൂടുതല്‍ അവിടുത്തെ തിരുകേശം നീണ്ടു പോയാല്‍ പ്രവാചകന്‍ ആ കേശത്തെ നെഞ്ഞിലേക്ക് ഇറങ്ങി നില്‍ക്കുന്ന രൂപത്തില്‍ നാലു ഇതളുകള്‍ ആക്കി മുടഞ്ഞി ഇടാരുണ്ടായിരുന്നു .. ഈ ഹദീസ് സഹീ ഹ് ആണ് (ഇബ്നുല്‍ ഖയ്യിം സാദുല്‍ മആദ്)

ഇനി എസ്കെക്കാര്‍ ഇതൊക്കെ വഹാബി പണ്ഡിതര്‍ അല്ലെ അവരല്ലേ ഈ ഹദീസ് സഹീ ഹ് ആക്കിയിട്ടുള്ളൂ എന്ന് പറഞ്ഞു ഇതു തള്ളാന്‍ വരട്ടെ ,,

ഇനി പറയാന്‍ പോവുന്നത് ഹദീസ് ലോകത്തെ മുടി ചൂടാ മന്നനായ അല്ലാമ: ഇബ്നു ഹജരില്‍ അസ്ഖലാനി (റ) തങ്ങളുടെ സാക്ഷ്യമാണ് സനദ് ഇല്ലാത്ത വര്‍ത്തമാനമല്ല മഹന്‍ അവര്‍കള്‍ തന്റെ വിഖ്യാധമായ ഫത്ഹുല്‍ ബാരിയില്‍ പറയുന്നു :

وَرَوَى أَبُو دَاوُدَ وَالتِّرْمِذِيّ مِنْ حَدِيث أُمّ هَانِئ قَالَتْ : ” رَأَيْت رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ وَلَهُ أَرْبَع غَدَائِر ” وَرِجَاله ثِقَات

അബു ദാവൂദും തിര്മുദിയുംഉമ്മു ഹാനീ (റ) ഇല്‍ നിന്ന് യോഗ്യരായ പരമ്പര വഴി മഹതി അവര്‍കള്‍ നബി (സ) മക്കയില്‍ വരുമ്പോള്‍ അവിടുത്തെ തിരു ശിരസ്സില്‍ നെഞ്ഞിലേക്ക് തൂങ്ങി കിടക്കുന്ന നാലു മുടി ക്കെട്ടുകള്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട് ( ഫത് ഹുല്‍ ബാരി ബാബു സിഫതി ന്നബിയ്യി )

വീണ്ടു മഹാന്‍ തന്നെ പറയട്ടെ :

كَمَا أَخْرَجَ أَبُو دَاوُدَ وَالتِّرْمِذِيّ بِسَنَدٍ حَسَن مِنْ حَدِيث أُمّ هَانِئ قَالَتْ : ” قَدِمَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ مَكَّة وَلَهُ أَرْبَع غَدَائِر ” وَفِي لَفْظ ” أَرْبَع ضَفَائِر ” وَفِي رِوَايَة اِبْن مَاجَهْ ” أَرْبَع غَدَائِر يَعْنِي ضَفَائِر “

: അബൂ ദാവൂദും തിര്മുദിയും ഹസനായ സനദ് സഹിതം ഉമ്മു ഹാനീ(റ) നബി (സ) മക്കയില്‍ വരുമ്പോള്‍ അവിടുത്തെ തിരു ശിരസ്സില്‍ നെഞ്ഞിലേക്ക് തൂങ്ങി കിടക്കുന്ന നാലു മുടി ക്കെട്ടുകള്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞിട്ടുണ്ട് (ഫത് ഹുല്‍ ബാരി ബാബു തല്ബീദ് )

( فتح الباري باب التلبيد)

ഇതു വരെ മഹതി ഉമ്മു ഹാനീ (റ) ന്റെ രിപോര്ട്ടയിരുന്നു ഇനി നബി (സ) ക്ക് പത്തു വര്ഷം ഖിദ്മത്ത് ചെയ്ത മഹാനായ അനസ് (റ) തന്നെ പറയുന്നത് കാണുക

ഇമാം തബ്രാനി തന്റെ കിത്താബു സഗീരില്‍ റിപ്പോര്‍ട്ട് ചെയ്താണിത് അനസ് (റ) പറയുന്നു

ഇമാം ഇബ്നു ഹൈസം (ര)തന്റെ മജ്മ ഉല്‍ സവാഇദില്‍ ബഹുമാന സ്വഹാബി അനസ് (ര) ഉദ്ധരിക്കുന്നു

وعن أنس بن مالك قال: كانت للنبي صلى الله عليه وسلم أربع ضفائر في رأسه. رواه الطبراني في الصغير ورجاله ثقات.

നബി (സ) ക്ക് അവിടുത്തെ തിരു ശിരസ്സില്‍ നെഞ്ഞിലേക്ക് ഇറങ്ങി ക്കിടക്കുന്ന വിധത്തിലുള്ള നാല് മുടിക്കെട്ടുകള്‍ ഉണ്ടായിരുന്നു

ഇമാം തബ്രാനി തന്റെ കിത്താബു സഗീരില്‍ റിപ്പോര്‍ട്ട് ചെയ്താണിത്

ഇനി നബി (സ) തങ്ങളെ പ്രിയ പത്നി ഉമ്മു സലമ: ബീവി ആണ് പറയുന്നത് അല്‍ വാഖിദി തന്റെ അല്‍ മഗാസിയില്‍ പറയുന്നത് കാണൂ

قال: وحدثني علي بن يزيد، عن أبيه، عن عمته، عن أم سلمة زوج النبي صلى الله عليه وسلم قالت: ضفرت رأس النبي صلى الله عليه وسلم بذي الحليفة أربع ضفائر، فلم يحله حتى فتح مكة ومقامه بمكة، حتى حين أراد أن يخرج إلى حنين حله وغسلت رأسه بسدر.

ദുല്‍ ഹുലൈഫയില്‍ നിന്ന് ഞാന്‍ നബി (സ) തങ്ങള്‍ക്കു അവിടുത്തെ തിരു കേശം നെഞ്ഞിലേക്ക് തൂങ്ങി കിടക്കുന്ന രീതിയില്‍ നാല് ഇതളു കളാക്കി മുടഞ്ഞിട്ടു കൊടുത്തിരുന്നു ആ മുടികെട്ടു മക്ക ഫത് ഹു ആവുന്നത് വരെയും മക്കയില്‍ നില്‍ക്കുന്ന സമയത്തും അവിടുന്ന് അഴിചിട്ടുണ്ടയിരുന്നില്ല അങ്ങിനെ ഹുനൈന്‍ യുദ്ധത്തിലേക്ക് പുറപ്പെടാന്‍ ഉദ്ധേഷിച്ചപ്പോള്‍ ആ മുടികെട്ടു കഴിച്ചു ഞാന്‍ അവിടുത്തെ ശിരസ്സ്‌ താളി ഉപയോഗിച്ച് കഴുകി കൊടുക്കുകയും ചെയ്തു

നബി (സ) തങ്ങള്‍ക്കു ചെവി ക്കുറ്റി വരെ ക്കും പിരടി വരേയ്ക്കും മുടി ഉണ്ടായിരുന്നു എന്ന ഹദീസുകളൊക്കെ വിശകലനം ചെയ്തു കൊണ്ട് മഹാനായ ഇബ്നു ഹജരില്‍ അസ്ഖലാനി (റ) പറയുന്നത് കാണുക :
وَمَا دَلَّ عَلَيْهِ الْحَدِيث مِنْ كَوْن شَعْره صَلَّى اللَّه عَلَيْهِ وَسَلَّمَ كَانَ إِلَى قُرْب مَنْكِبَيْهِ كَانَ غَالِب أَحْوَاله ، وَكَانَ رُبَّمَا طَالَ حَتَّى يَصِير ذُؤَابَة وَيَتَّخِذ مِنْهُ عَقَائِص وَضَفَائِر كَمَا أَخْرَجَ أَبُو دَاوُدَ وَالتِّرْمِذِيّ بِسَنَدٍ حَسَن مِنْ حَدِيث أُمّ هَانِئ قَالَتْ : ” قَدِمَ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ مَكَّة وَلَهُ أَرْبَع غَدَائِر ” وَفِي لَفْظ ” أَرْبَع ضَفَائِر ” وَفِي رِوَايَة اِبْن مَاجَهْ ” أَرْبَع غَدَائِر يَعْنِي ضَفَائِر ” وَالْغَدَائِر بِالْغَيْنِ الْمُعْجَمَة جَمْع غَدِيرَة بِوَزْنِ عَظِيمَة ، وَالضَّفَائِر بِوَزْنِهِ . فَالْغَدَائِر هِيَ الذَّوَائِب وَالضَّفَائِر هِيَ الْعَقَائِص ، فَحَاصِل الْخَبَر أَنَّ شَعْره طَالَ حَتَّى صَارَ ذَوَائِب فَضَفَّرَهُ أَرْبَع عَقَائِص ، وَهَذَا مَحْمُول عَلَى الْحَال الَّتِي يَبْعُد عَهْده بِتَعَهُّدِهِ شَعْره فِيهَا وَهِيَ حَالَة الشُّغْل بِالسَّفَرِ وَنَحْوه وَاَللَّه أَعْلَم . ( فتح الباري باب التلبيد)

ഹദീസില്‍ നബി (സ) തങ്ങളുടെ കേശം പിരടിയോടു അടുത്ത് കിടക്കാരുണ്ടായിരുന്നു എന്ന് വന്നത് ആ അവസ്ഥയിലായിരുന്നു മിക്കവാറും സമയം എന്ന് വെക്കണം ചിലപ്പോള്‍ പിരടിയെക്കളും നീളത്തില്‍ പ്രവാചകന്റെ തിരുകേശം നീളുകയും അതിനെ മുടഞ്ഞിടപ്പെട്ട മുടിക്കെടുകലാക്കി വെക്കാറും ഉണ്ടായിരുന്നു ഇമാം അബൂടവൂടും തുര്മുടിയും ഹസനായ സനദ് സഹിതം ഉമ്മു ഹാനി (റ) ഇല്‍ നിന്ന് ഉദ്ധരിച്ചത് പോലെ :നബി (സ) മക്കയില്‍ വരുമ്പോള്‍ അവിടുത്തെ തിരു ശിരസ്സില്‍ നെഞ്ഞിലേക്ക് തൂങ്ങി കിടക്കുന്ന നാലു മുടി ക്കെട്ടുകള്‍ ഉണ്ടായിരുന്നു എന്ന് ”… ചുരുക്കത്തില്‍ പ്രവാചകന്റെ തിരുകേശം മുടഞ്ഞിടാന്‍ പാകത്തിലുള്ള മുടിക്കെട്ടുകള്‍ ആക്കി വെക്കാന്‍ പറ്റുന്ന രീതിയില്‍ നല്ലത് പോലെ നീണ്ടു കിടന്നിരുന്നു ,നബി തങ്ങള്‍ ഈ രൂപത്തില്‍ മുടി മുടഞ്ഞിടാരുല്ലത് മുടി കാര്യമായി ശ്രദ്ദിക്കാന്‍ സാദിക്കാത്ത യാത്ര വേളകളില്‍ ആയിരുന്നു

(ഫത് ഹുല്‍ ബാരി ബാബു തല്ബീദ്)

ഇവിടെ നബി തങ്ങള്‍ക്കു ശിരസ്സില്‍ നെഞ്ഞിലേക്ക് തൂങ്ങി കിടക്കുന്ന നാലു മുടി കെട്ടുകള്‍ ഉണ്ടായിരുന്നു എന്നതിന് മൂന്നു സ്വഹാബികളുടെ സാക്ഷ്യമാണ് നാം കണ്ടത് ഉമ്മു ഹാനീ (ര) ഉമ്മു സലമ ബീവി ,അനസ് (ര) തുടങ്ങിയവര്‍

അതിനു ഇബ്നു ഹജരില്‍ അസ്ഖലാനി തങ്ങളെ പോലുള്ളവരുടെ ക്ലീന്‍ സര്‍ട്ടിഫിക്കറ്റും നാം കണ്ടു കഴിഞ്ഞു

ഇനി നമുക്ക് നോക്കാനുള്ളത് ഈ ഹദീസില്‍ പറഞ്ഞ അല്‍ഗദാഇര്‍…എന്നതിന് നെഞ്ഞിലേക്ക് തൂങ്ങി കിടക്കുന്ന മുടിക്കെട്ടുകള്‍ എന്ന്നു ആരാണ് അര്‍ഥം നല്‍കിയത് എന്നാണ് അതുംകൂടി നോക്കാം

لسان العرب – ابن منظور ]

الكتاب : لسان العرب

المؤلف : محمد بن مكرم بن منظور الأفريقي المصري

والغَدائِرُ الذوائب واحدتها غَدِيرة قال الليث كل عَقِيصة غَدِيرة والغَدِيرتان الذُّؤابتان اللتان تسقطان على الصدر….. وفي صفته صلى الله عليه وسلم قَدِمَ مكّة وله أَربعُ غَدائِرَ هي الذوائب واحدتها غَدِيرة

_(الكتاب : تاج العروس من جواهر القاموس(

المؤلف : محمّد بن محمّد بن عبد الرزّاق الحسيني ،

أبو الفيض ، الملقّب بمرتضى ، الزَّبيدي

تحقيق مجموعة من المحققين
والغَديرَتانِ : الذُؤابَتانِ اللَّتَان تَسْقُطَان على الصَّدْرِ ، ج غَدائِرُ

ലിസാനുല്‍ അറബില്‍ ഗദീര്‍ വിശദീകരിച്ചു നബി (സ) തങ്ങള്‍ക്കു നാലു ഗദീര്‍ ഉണ്ടായിരുന്നു എന്നും സ്മരിക്കുന്നു

രണ്ടു ഗദീര്‍ എന്നാല്‍ നെഞ്ഞിലേക്ക് ഇറങ്ങി നില്‍ക്കുന്ന രണ്ടു മുടി ക്കെട്ടുകള്‍ എന്നാണ്

അപ്പോള്‍ നാലു ഗദീര്‍ എന്നാല്‍ നെഞ്ഞിലേക്ക് ഇറങ്ങി നില്‍ക്കുന്ന നാലു മുടി ക്കെട്ടുകള്‍ എന്നാണ്

ഇനി പ്രധാനപ്പെട്ട ചില കാര്യങ്ങളാണ്‌ ഇവിടെ വെക്കാന്‍ പോകുന്നത്

ഒന്നാമതായി, നബി(സ) തന്റെ തിരുകേശം വെട്ടിക്കളയുകയോ ഹജ്ജിലോ ഉമ്രക്കോ അല്ലാതെ മുണ്ഡനം ചെയ്യാറുമില്ല

എന്ന് പണ്ഡിതര്‍ വെക്തമാക്കിയിട്ടുണ്ട്

അത് കാണുക ഇബ്ന്ല്‍ ഖയ്യിം തന്റെ സാദുല്‍ മ ആദില്‍ പറയുന്നത് കാണുക

وَكَانَ هَدْيُهُ فِي حَلْقِ الرّأْسِ تَرْكَهُ كُلّهُ أَوْ أَخْذَهُ كُلّهُ وَلَمْ يَكُنْ يَحْلِقُ بَعْضَهُ وَيَدَعُ بَعْضَهُ وَلَمْ يُحْفَظْ عَنْهُ حَلْقُهُ إلّا فِي نُسُكٍ . നബി (സ) തങ്ങളുടെ തിരു കേശത്തില്‍ ഉള്ള മാതൃക ഒന്നുകില്‍ മുഴുവന്‍ കളയുക അല്ലെങ്കില്‍ തീരെ വെട്ടാതെയും കളയാതെയും മുഴുവന്‍ വിട്ടേക്കുക ഇതായിരുന്നു , നബി (സ) ഹജ്ജിനോ ഉമ്രക്കോ അല്ലാതെ മുടി കളഞ്ഞതായി സ്ഥിരീകരിക്കപ്പെട്ടിട്ടുമില്ല ഈ വിഷയം വേറെയും പലര്‍ പറഞ്ഞിട്ടുണ്ട്
രണ്ടാമതായി:
ഹിജ്രക്ക് ശേഷം നബി (സ) മൂന്നു പ്രവശ്യമാല്ലാതെ തിരു കേശം കളഞ്ഞിട്ടില്ല
എന്ന് ഇമാം നവവി (ര) പറയുന്നത് കാണുക

قال الإمام النووي: (هذا، ولم يحلق النبي صلى الله عليه وسلم رأسه (أي بالكلية) في سني الهجرة إلا عام الحديبية ثم عام عمرة القضاء ثم عام حجة الوداع).( الكتاب : موسوعة الدفاع عن رسول الله صلى الله عليه وسلم31\2)

“ഹിജ്രക്ക് ശേഷം മൂന്നു പ്രാവശ്യം മാത്രമാണ് മുടി എടുതതത് ഒന്ന്, ഹുദൈബിയ്യ സന്ധി നടന്ന വര്‍ഷത്തില്‍ ഹുദൈബിയ്യയില്‍ വെച്ച് , രണ്ടു അടുത്ത വര്ഷം ഏഴിന് ഉമ്രതുല്‍ കദാ ഇല്‍ വെച്ച് , മൂന്നു ഹജ്ജത്തുല്‍ വദാഇല്‍ വെച്ച് ,ഉമ്രതുല്‍ ജിഉരാനയില്‍ നബി (സ) തങ്ങള്‍ തന്റെ മുടി കളഞ്ഞിട്ടില്ല

മൂന്നാമതായി : നബി (സ) എത്ര പ്രാവശ്യം ആണ് ഹിജ്രക്ക് ശേഷം ഹജ്ജും ഉംറയും ചെയ്തത്? എന്നുള്ളതാണ് ഹജ്ജു ഒരു പ്രാവശ്യമാണ് ചെയ്തതെങ്കില്‍ നാലു പ്രാവശ്യം ഉമ്രക്കു ഇഹ്റാം ചെയ്തിട്ടുണ്ട് പക്ഷെ മൂന്നെണ്ണം മാത്രമേ ചെയ്യാന്‍ കഴിഞ്ഞിള്ളൂ

ഹിജ്രക്ക് ശേഷം ആദ്യമയി നബി (സ) യും സ്വഹാബികളും ഉമ്ര ചെയ്യാന്‍ തീരുമാനിച്ചു മക്കക്കടുത്ത ഹുദൈബിയ്യയില്‍ എത്തിയപ്പോള്‍ മക്കയില്‍ പ്രവേശിക്കാന്‍ അനുവദിക്കില്ല എന്ന് പറഞ്ഞു ഖുറൈശികള്‍ അവിടെ വെച്ച് തടഞ്ഞു അത് ഹിജ്ര ആറാം വര്‍ഷത്തിലയിരുന്നു അത് കാരണം ആ ഉമ്ര ആ വര്ഷം ചെയ്യാന്‍ കഴിഞ്ഞില്ല

പിന്നീടുഅടുത്ത വര്ഷംആണ് ( ഹിജ്ര എഴാം വര്‍ഷത്തില്‍) ഉമ്രതുല്‍ കദാ എന്ന പേരില്‍ അറിയപ്പെട്ടആ ഉമ്ര നബി(സ) യും സ്വഹാബികളും ചെയ്തത് ഈ ഉമ്രയാണ് ഹിജ്രക്ക് ശേഷം നബി(സ) യും സ്വഹാബികളും ആദ്യമയി ചെയ്യുന്ന ഉമ്ര

രണ്ടാമതായി: നബിയും സ്വഹാബികളും ഉമ്ര ചെയ്തത് ഉമ്രതുല്‍ ജിഉരാനയാണ് അത് മക്ക ഫതഹിന്റെ ശേഷമാണു

മക്ക ഫത്ഹു നടന്നത് ഹിജ്ര എട്ടിലാണ് അതെ വര്‍ഷത്തില്‍ തന്നെയാണ് ഈ ഉംറയും ചെയ്തത്

മൂന്നാമതായി ഉമ്ര ചെയ്തത് ഹജ്ജത്തുല്‍ വദാ ഇന്റെ ദിവസം ചെയ്ത ഉമ്രയാണ് അത് ഹിജ്ര പത്തിലാണ് ഈ ഉമ്രകളെല്ലാം ചെയ്തത് ദുല്‍ കാദ് മാസത്തിലാണ്
നാലാമതായി :
എത്ര പ്രാവശ്യമാണ് നബി (സ) മൊത്തത്തില്‍ മക്കയിലേക്ക് വന്നത് എന്നതാണ്

നബി (സ) തങ്ങള്‍നാലു പ്രാവശ്യം

മക്കയിലേക്ക് വന്നിട്ടുണ്ട്

ഒന്ന്: ഉമ്രതുല്‍ കദാ ഇല്‍ ,രണ്ടു: മക്ക ഫതഹില്‍ അന്ന് അവിടുന്ന് ഉമ്ര ചെയ്തില്ല തവാഫ് മാത്രമാണ് ചെയ്തത് ,മൂന്ന : ഉമ്രതുല്‍ ജിഉരാനയില്‍ ,നാലു :ഹജ്ജത്തുല്‍ വദാ ഇല്‍ ,

ഇനി നമുക്ക് നോക്കാനുള്ളത് ഹിജ്ര കഴിഞ്ഞതിനു ശേഷം എത്രാം വര്‍ഷത്തിലാണ് നബി (സ) ആദ്യമായി മുടി കളഞ്ഞത് എന്നാണ്,

നിസ്സംശയം നമുക്ക് പറയാം ഹിജ്ര ആറാം വര്‍ഷത്തിലാണ് ആദ്യമായി നബി (സ) മുടി

എടുത്ത് എന്ന് അത് ഹുദൈബിയ്യ യില്‍ വെച്ചായിരുന്നു ,മക്ക മുശ്രിക്കുകള്‍ മക്കയില്‍

കടക്കാന്‍ നബിയും സ്വഹാബികളെയും അനുവദിക്കാത്ത വര്‍ഷമായിരുന്നു അത് .


അന്ന് ഹുദൈബിയ്യയില്‍ വെച്ച് നബിയും സ്വഹാബികളും അറവു നടത്തുകയും മുടി എടുക്കുകയും ചെയ്തു അന്നത്തെ സമ്പവ വികാസങ്ങള്‍ മുശ്രിക്കായ ഉര്‍വത് ബ്നു മസൂദ് തന്നെ വിവരിച്ചത് കാണാം നബി(സ) കാര്‍ക്കിച്ചു തുപ്പിയാല്‍ പോലും സ്വഹാബികള്‍ നിലത്തു വീഴാന്‍ അനുവദിച്ചിരുന്നില്ല എന്നും നബി(സ) വുദു എടുത്ത വെള്ളം കൈക്കലാക്കാന്‍ അവര്‍ യുദ്ധം വരെ നടത്താന്‍ തയ്യാറായിരുന്നു എന്നും അയാള്‍ സാകഷ്യ പ്പെടുത്തിയിട്ടുണ്ട് അത്തരം സന്ദര്‍ഭത്തില്‍ നബി (സ) തന്റെ തിരു കേശം കളഞ്ഞാല്‍ അത് അവര്‍ കൈവശപ്പെടുത്താതെ കുഴിച്ചിടുകയായിരുന്നു എന്ന് ബുദ്ദി നഷ്ട്ട പെട്ടവരെ കരുതുകയുള്ളൂ

എങ്കില്‍ ആറു വര്ഷം കളയാതെ വെച്ചിരുന്ന തിരു കേശമാണ് പ്രവാചകന്‍ അന്ന് കളഞ്ഞത് എന്നുറപ്പാണല്ലോ അങ്ങിനെ എങ്കില്‍ ആ തിരുകേശത്തിന്റെ വലിപ്പം എത്ര ഉണ്ടാവുമെന്ന് ഒന്ന് സങ്കല്പിച്ചു നോക്കൂ എസ്കെക്കരാ, വഹാബീ മൌദൂടികളെ ,ബോദം കെടാതെ സൂക്ഷിക്കണം എന്ന് മാത്രമേ പറയാനുള്ളൂ , നബി (സ) യുടെ തിരുകേശം അളക്കാന്‍ സ്കെയില്‍ ഉപയോഗിക്കുന്ന നിങ്ങള്‍ ഒന്ന് മനസ്സില്‍ അന്ന് ഹുദൈബിയ്യയില്‍ കല്ഞ്ഞെടുത്ത തിരുകേശത്തിന്റെ വലിപ്പമൊന്നു അളന്നു നോക്കൂ

രണ്ടാമതായി

നബി (സ) തങ്ങള്‍ തിരു കേശം കളഞ്ഞത് അടുത്ത വര്ഷം അഥവാ ഹിജ്ര എഴാം വര്‍ഷത്തിലാണ് ഉമ്രതുല്‍ കദാ ഇല്‍ ആണത് അത് മര്‍വയില്‍ വെച്ച് കൊണ്ടാണ് പിന്നീടു നബി (സ) മക്കയില്‍ വന്നത് മക്ക ഫതഹിന്റെ ദിനത്തിലാണ് അന്ന് നബി (സ) തങ്ങള്‍ ഉമ്ര ചെയ്തിരുന്നില്ല വെറും തവാഫ് മാത്രമാണ് ചെയ്തത് അന്ന് മുടി എടുക്കേണ്ട കാര്യവുമില്ല അന്ന് നബി (സ) മക്കയില്‍ വന്നപ്പോള്‍ ഉള്ള കാഴ്ചയാണ് മഹതി ഉമ്മു സലമ ബീവിയും ഉമ്മു ഹാനീ ബീവിയും (ര) നമുക്ക് പറഞ്ഞു തന്നത് അഥവാ നബി (സ) മക്കയില്‍ വരുമ്പോള്‍ നെഞ്ഞിലേക്ക് തൂങ്ങി ക്കിടക്കുന്ന രീതിയില്‍ നാലു മുടി ക്കെട്ടുകള്‍ ഉണ്ടായിരുന്നു എന്ന് പറഞ്ഞത്

മൂന്നാമതായി പ്രവാചകര്‍ (സ) തന്റെ തിരുകേശം കളഞ്ഞത് ഹജ്ജത്തുല്‍ വദാഇലാണ് അതിനിടക്ക് തിരുകേശം കളഞ്ഞിട്ടില്ല എന്നാണ് ഇമാം നവവി (ര) പോലയൂള്ളവര്‍ പറയുന്നത് മക്ക ഫത്ഹിനു ശേഷം ചെയ്ത ഉമ്ര ജി ഉരാനയില്‍ നബി(സ) തന്റെ മുടി കളഞ്ഞിട്ടില്ല എന്നും വെട്ടുകയാണ് ചെയ്തതെന്നും ഉമ്രയില്‍ മുടി വെട്ടല്‍ എന്ന അദ്ധ്യായത്തില്‍ മഹാന്‍ അവര്‍കള്‍ പറയുന്നു .
قال الامام النووي رح في شرح مسلم في باب التقصير في العمرة 349\4
قَوْله : ( قَالَ اِبْن عَبَّاس : قَالَ لِي مُعَاوِيَة : أَعَلِمْت أَنِّي قَصَّرْت عَنْ رَأْس رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ عِنْد الْمَرْوَة بِمِشْقَصٍ ؟ فَقُلْت : لَا أَعْلَم هَذِهِ إِلَّا حُجَّة عَلَيْك )
وَفِي الرِّوَايَة الْأُخْرَى : ( قَصَّرْت عَنْ رَسُول اللَّه صَلَّى اللَّه عَلَيْهِ وَسَلَّمَ بِمِشْقَصٍ ، وَهُوَ عَلَى الْمَرْوَة ، أَوْ رَأَيْته يُقَصَّر عَنْهُ بِمِشْقَصٍ ، وَهُوَ عَلَى الْمَرْوَة ) . فِي هَذَا الْحَدِيث جَوَاز الِاقْتِصَار عَلَى التَّقْصِير وَإِنْ كَانَ الْحَلْق أَفْضَل ، وَسَوَاء فِي ذَلِكَ الْحَاجّ وَالْمُعْتَمِر ، إِلَّا أَنَّهُ يُسْتَحَبّ لِلْمُتَمَتِّعِ أَنْ يُقَصِّر فِي الْعُمْرَة وَيَحْلِق فِي الْحَجّ لِيَقَع الْحَلْق فِي أَكْمَل الْعِبَادَتَيْنِ ، وَقَدْ سَبَقَتْ الْأَحَادِيث فِي هَذَا . وَفِيهِ أَنَّهُ يُسْتَحَبّ أَنْ يَكُون تَقْصِير الْمُعْتَمِر أَوْ حَلْقه عِنْد الْمَرْوَة لِأَنَّهَا مَوْضِع تَحَلُّله ، كَمَا يُسْتَحَبّ لِلْحَاجِّ أَنْ يَكُون حَلْقه أَوْ تَقْصِيره فِي مِنًى لِأَنَّهَا مَوْضِع تَحَلُّله ، وَحَيْثُ حَلَقَا أَوْ قَصَّرَا مِنْ الْحَرَم كُلّه جَازَ . وَهَذَا الْحَدِيث مَحْمُول عَلَى أَنَّهُ قَصَّرَ عَنْ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ فِي عُمْرَة الْجِعِرَّانَة لِأَنَّ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ فِي حَجَّة الْوَدَاع كَانَ قَارِنًا كَمَا سَبَقَ إِيضَاحه ، وَثَبَتَ أَنَّهُ صَلَّى اللَّه عَلَيْهِ وَسَلَّمَ حَلَقَ بِمِنًى وَفَرَّقَ أَبُو طَلْحَة رَضِيَ اللَّه عَنْهُ شَعْره بَيْن النَّاس ، فَلَا يَجُوز حَمْل تَقْصِير مُعَاوِيَة عَلَى حَجَّة الْوَدَاع. ولا يصح حمله أيضاً على عمرة القضاء الواقعة سنة سبع من الهجرة ، لأن معاوية لم يكن يومئذ مسلماً ، إنما أسلم يوم الفتح سنة ثمان ، هذا هو الصحيح المشهور

മുആവിയ്യ (ര) ഇബ്നു അബ്ബാസ്‌ (ര) നോട് പറയുന്നു നീ അറിഞ്ഞിട്ടില്ലേ ? ഞാന്‍ നബി (സ) തങ്ങളുടെ മുടി (ഉമ്രക്കു ശേഷം ) മര്‍വക്കടുത് വെച്ച് അമ്പിന്റെ പരന്ന മൂര്‍ച്ചയുള്ള ഭാഗം കൊണ്ട് വെട്ടിക്കൊടുതത്?… ഈ ഹദീസ് വിശദീകരിച്ചു മഹാന്‍ പറയുന്നു ഈ ഹദീസില്‍ ഹാജിക്കായാലും ഉമ്രക്കാരന്‍ ആയാലും അവസാനം മുടി വെട്ടല്‍ അനുവദനീയം ആണെന്ന് വരുന്നുണ്ട് മുടി കളയലാണ്‌ ഏറ്റവും ശ്രേഷ്ടമെങ്കിലും ,എങ്കിലും തമത്തൂ ആയി ഇഹ്രാം ചെയ്തവന്‍ ഉമ്ര കഴിഞ്ഞാല്‍ മുടി വെട്ടലും ഹജ്ജു കഴിഞ്ഞാല്‍ മുടി കളയലും സുന്നതുണ്ട് …ഈ ഹദീസില്‍ പറഞ്ഞ മുആവിയ്യ (ര) നബി(സ) തങ്ങളുടെ മുടി വെട്ടി എന്ന് പറഞ്ഞത് ഉമ്രതുല്‍ ജി ഉരാനയിലനെന്നു വെക്കേണ്ടതാണ് കാരണം നബി (സ) ഹജ്ജത്തുല്‍ വദാഇല്‍ ഖാരിന്‍ആയിട്ടാണ് ഇഹ്റാം ചെയ്തത് …ഹിജ്ര എഴാം വര്‍ഷത്തില്‍ നടന്ന ഉമ്രതുല്‍ കദാ ഇലാണ് ഇതെന്നും വെക്കാന്‍ വയ്യ കാരണം മുആവിയ്യ (ര) അന്ന് മുസ്ലിം ആയിട്ടില്ല മഹാന്‍ ഹിജ്ര എട്ടിലാണ് മുസ്ലിമാവുന്നത് ഇതാണ് ഏറ്റവും സീകര്യമായ അഭിപ്രായം ..(ശരഹു മുസ്ലിം )

അപ്പോള്‍ ഹിജ്ര എട്ടാം വര്‍ഷത്തില്‍ നബി (സ) മക്കയിലേക്ക് വരുമ്പോള്‍ അവിടുത്തെ ശിരസ്സില്‍ ഉണ്ടായിരുന്ന നെഞ്ഞിലേക്ക് വീണു കിടന്നിരുന്ന നാലു കേട്ടുകളയുള്ള തിരു കേശം അതെ വര്ഷം രണ്ടു മാസം കഴിഞ്ഞു ചെയ്ത ഉമ്ര ജിഉരാനയില്‍ വെച്ചും മുഴുവന്‍ വടിച്ചു കളഞ്ഞില്ല എന്ന് വെക്തമായി,( നബി (സ) തങ്ങള്‍ മുടി ഹജ്ജിലോ ഉമ്രയിലോ അല്ലാതെ വെട്ടാരോ വടിക്കാരോ ഇല്ല എന്ന അവിടുത്തെ ചര്യ കൂടി നാം മനസ്സിലാക്കുമ്പോള്‍ അവിടുത്തെ തിരു കേശം വീണ്ടും വീണ്ടും വളരാന്‍ തന്നെയാണ് സാധ്യത .) പിന്നെ എന്നാണ് ആ തിരുകേശം മുഴുവന്‍ വടിച്ചു കളഞ്ഞത് സംശയമില്ല ഹജ്ജത്തുല്‍ വദാഇല്‍ തന്നെ അപ്പോഴേക്കും വര്ഷം രണ്ടു വീണ്ടും കൂടി എന്ന് കൂടി നാം മനസ്സിലാക്കണം നബി(സ) ഹിജ്ര എഴില്‍ ഉമ്രതുല്‍ കദാ കഴിഞ്ഞപ്പോള്‍ വടിച്ചു കളഞ്ഞ മുടി ഹിജ്ര എട്ടു ആഴപ്പോഴേക്കും നെഞ്ഞിലേക്ക് വീണു കിടക്കുന്ന രീതിയില്‍ വളര്‍ന്നിട്ടുണ്ടെങ്കില്‍ രണ്ടു വര്ഷം വടിക്കാതെ ഇട്ടാല്‍ എത്ര നീളം കൂടുമെന്ന് ആരെയും പറഞ്ഞറീക്കേണ്ടതില്ല ഇതോടെ വിവരമില്ലാത്ത എസ്കെക്കാരന്‍ നേതാവിന്റെയും ശിങ്കിടി കളുടെയും ചോദ്യം വെറും പൊള്ളയായി ഹജ്ജത്തുല്‍ വദാ ഇല്‍ നബിയുടെ തിരു കേശത്തിന്റെ വലിപ്പം എത്ര ഉണ്ടായിരുന്നു എന്നതും ചെവി ക്കുറ്റിയില്‍ കൂടുതല്‍ മുടി വളര്‍ത്തിയില്ല എന്നതുമായ വാദം വെറും വിവരക്കേടും ജനങ്ങളെ തമ്മിലടിപ്പിക്കാന്‍ ഉദ്ധെഷിച്ചുല്ലതുമാണ്

ഇനി നമുക്ക് ചോദിക്കാനുള്ളത് വഹാബി ശൈലി കടമെടുത് ബഹാ ഉദ്ധീന്‍ മൌലവിയും കൂട്ടരും ചോദിക്കുന്നത് പോലെ ഇവിടെ നബി(സ) സ്ത്രീകളെ പോലെ മുടി നീട്ടി എന്ന് പരിഹസിക്കാന്‍ നിങ്ങള്‍ വീണ്ടും തയ്യാറാവുമോ? അറിയാന്‍ ആഗ്രഹമുണ്ട്
ഒരു താരതമ്യം

നബി (സ) തങ്ങള്‍ ചെവിക്കുറ്റി വരെ മാത്രമാണ് മുടി നീട്ടിയത്ത് എന്ന് വ്യാജ പ്രചരണം നടത്തുന്ന വഹാബി മൌദൂടികള്‍ കൂടി അറിയാന്‍ സലഫി ചിന്ത ഗതിക്കാരായ മുജാഹിദുകള്‍ എത്ര കണ്ടു മുടി നീട്ടിയിരുന്നു എന്ന് കൂടി കാണാന്‍ ചില നെഞ്ച് വരെ മുടി നീട്ടിയ സലഫികളുടെ ഫോട്ടോ കൂടി ഇതിന്റെ കൂടെ കൊടുക്കുന്നു എന്നിട്ട് അതും കൂടി ഒന്ന് വഹാബി മൌലവിമാര്‍ സകൈല്‍ വെച്ച് അളന്നു നോക്കി എത്ര സെന്റീ മീറ്ററുണ്ട് എന്ന് കൂടി അറീക്കണം







തെറി ആവശ്യമില്ല, പ്രമാണം കൊണ്ട് മാത്രം ഇവിടെ കൊടുത്ത തെളിവുകളെ ഗണ്ടിക്കാന്‍ തയ്യാറുള്ള ആരെയും “നിരീക്ഷകന്‍” സ്വാഗതം ചെയ്യുന്നു

……നിരീക്ഷകന്‍

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ