സനദ് വായിക്കുന്നു

ഖസ്രജിയുടെ കയ്യിലിരിക്കുന്നത് തിരു കേശമാനെന്നു അമ്പലക്കടവ്

0

Tiru Kesham
For Zero Abdulla

2011 മേയ് 19, വ്യാഴാഴ്‌ച

നമ്മുടെ തിരുനബിയും നബിയുടെ തിരു കേശവും
എന്താണ് ഇവിടെ ഇപ്പോള്‍ പ്രശ്നം .
ഈ തിരു കേശം എത്രയോ നാളുകളായി ഈ ലോകത്ത് ഉണ്ട് അന്നൊന്നും ആരും അതിനെ പറ്റി പറഞ്ഞു കേട്ടില്ല ...പിന്നെ അവ കാന്തപുരത്തിന് കൈമാറിയപ്പോള്‍ മുതലാണ്‌ പ്രശ്നങ്ങളുടെ തുടക്കം .
.
അത് ഒറിജിനലാണോ അല്ലയോ അതാണോ മുഖ്യമായും പ്രശ്നം ..അല്ല എന്നാണു എനിക്ക് തോന്നുന്നത് .
കാരണം ..ഒരിജിനലാണ് എങ്കില്‍ ഇപ്പോള്‍ എതിര്‍ക്കുന്നവര്‍ എന്ത് ചെയ്യും ...ഒന്നും ചെയ്യില്ല ..അപ്പോഴും എതിര്‍ക്കും ..അല്ലാതെ ഇപ്പോള്‍ എതിര്‍ക്കുന്ന ആരും അതിനെ ബഹുമാനിക്കാന്‍ തുനിയില്ല ..കാരണം അത് ശിര്‍ക്കാണ് പൂജയാണ് എന്നൊക്കെ പറഞ്ഞു വീണ്ടും എതിര്‍ക്കും ..

ഇനി അങ്ങിനെ ഒന്നും സംഭവിക്കില്ല എന്ന് അവര്‍ക്കും അറിയാം നമുക്കും അറിയാം ..ഇവര്‍ പൂജ ശിര്‍ക്ക് എന്നൊക്കെ പറഞ്ഞു ആളെ വഴി തെറ്റിക്കാന്‍ തുടങ്ങിയിട്ട് കാലമെത്രയായി ...
അന്ന് വഴി തെറ്റിയവരുടെ കൂടെ അവര്‍ അവരുടെ കുടുംബാങ്ങളെ കൂടി വഴി തെറ്റിപ്പിച്ചു എന്നല്ലാതെ വേറെ ആരും ആ വഴിക്ക് പോയി കാണില്ല ..
കാരണം മുജാഹിദ്‌കളുടെ കള്ളത്തരങ്ങള്‍ എത്ര പ്രാവിശ്യം പൊളിച്ചു കയ്യില്‍ കൊടുത്തു ..എന്നിട്ടും അവര്‍ വീണ്ടും ഇറങ്ങുകയാണ് നാണം കെടാന്‍ ...
പിന്നെ ഒരുപാട് മാന്യദേഹങ്ങള്‍ പള്ളി എടുക്കുന്നതിലെ വിഷമം തുറന്നു കാണിക്കുന്നു ..
എന്തിനു ഇത്ര വലിയ ഒരു പള്ളി ...അത്രയും കാശ് കൊണ്ട് എത്ര പുട്ട് വാങ്ങി പാവങ്ങള്‍ക്ക് കൊടുക്കാം ...നാല്പതു കോടി കൊണ്ട് എത്ര പാവങ്ങളെ സഹായിക്കാം എന്നൊക്കെ പറഞ്ഞു വലിയ ആളാവാന്‍ നോക്കുകയാണ് ..
ഈ പറയുന്ന ഏതെന്കിലും ഒരുത്തന്‍ ഒരു പള്ളി വേണ്ട ഒരു പാവപ്പെട്ടവന് വീട് വെച്ച് നല്കിയിട്ടുണ്ടാവുമോ ?
പോട്ടെ ഒരു പാവപെട്ടവന്‍റെ കുടുംബ കാര്യത്തില്‍ ഇതുവരെ മൊത്തമായി സഹായിചിട്ടുണ്ടാവുമോ ?
വല്ല പത്തോ നൂറോ ആയിരമോ കൊടുത്തിട്ടുണ്ടാവും ...അല്ലാതെ വേറെ എന്തൊക്കെ ചെയ്തവര്‍ കാണും ഈ വീമ്പ് പറയുന്നവരില്‍ ....!!

ഇവിടെ പാവങ്ങളെ സഹായിക്കാന്‍ സര്‍ക്കാര്‍ ഉണ്ട് ..അവര്‍ അതൊന്നും ചെയ്യാത്തതില്‍ ആര്‍ക്കും ഒരു വിഷമവും ഇല്ല ..പിന്നെ കാന്തപുരം മാത്രം സഹായിക്കണമെന്നാണോ ? അതോ ഈ പള്ളി എടുക്കുന്നതിനാല്‍ ഉത്തമം ആ കാശ് പാവങ്ങള്‍ക്ക് കൊടുക്കലാണ് എന്നും പറഞ്ഞു കാശ് വീതിച്ചു നല്‍കണമോ ?
ഈ പള്ളി എടുക്കേണ്ട കാഷിലേക്ക് ഈ പറയുന്ന ആരും സംഭാവന ചെയ്തിട്ടുണ്ടാവില്ല ..അവരാണ് മറ്റുള്ളവരുടെ കാശിനു വീതം വെക്കാന്‍ അവകാശവാദം ഉന്നയിക്കുന്നത് ..
ഇന്ത്യ ഗവര്‍മെന്റ് ഒരു കൊല്ലം എത്ര കാശ് ആവിശ്യതിനും അനാവിശ്യതിനുമായി പല രീതിയിലും ഉപയോഗിക്കുന്നു .. അതൊന്നും ആര്‍ക്കും കണ്ണില്‍ പെടുന്നില്ലേ ...
ഇത് കണ്ണ്കടി തന്നെ ..
അതിനേക്കാള്‍ വലിയ ഒരു പള്ളി നിങ്ങള്ക്ക് ഉണ്ടാക്കാന്‍ കഴിയില്ല എന്നറിഞ്ഞിട്ടോ അതോ മ്സുലിം സമുദായം കൂടുതല്‍ ആഴത്തില്‍ വേരുറപ്പിക്കാന്‍ ആ പള്ളി കൊണ്ട് സാധിക്കും എന്ന് പേടിച്ചിട്ടോ ?
എന്തായാലും തുറന്നു പറയൂ ....

കാന്തപുരം നാല്പതു കൊടിയല്ല ..അതിലും എത്രയോ അധികം ഇപ്പോള്‍ തന്നെ പാവങ്ങളെ സഹായിച്ചതിലൂടെ ചിലവാക്കി കഴിഞ്ഞിട്ടുണ്ടാവും എന്നാണു വിശ്വാസം ..
കാരണം എത്രയോ അനാഥകളെ അദ്ദേഹം വളര്‍ത്തുന്നുണ്ട് ..അവര്‍ക്കൊക്കെ വിദ്യാഭ്യാസവും ഭക്ഷണവും വസ്ത്രങ്ങളും നല്‍കുന്നുണ്ട് ....
അതൊന്നും ആരും കാണുന്നില്ല എന്നുണ്ടോ ?
പിന്നെ ഇപ്പോള്‍ ഈ മുടിയുടെ ആധികാരികത ചോദ്യ ചെയ്താ ആളുടെ വാക്കുകള്‍ ശ്രദ്ധിച്ചാല്‍ നമുക്ക് കാര്യം എളുപ്പത്തില്‍ മനസ്സിലാവും ..
അദ്ദേഹം ഒരു തിരുകേശം ചോദിച്ചു ..ഖസ്രജി കൊടുത്തില്ല ..എങ്ങിനെ കൊടുക്കും മനസ്സ് നന്നാവാത്ത ഒരാള്‍ക്ക്‌ എങ്ങിനെ നല്‍കും ..എന്ന് കരുതിയാവണം അദ്ദേഹത്തിനു അത് നല്‍കിയില്ല ..
അതിനു പകരം വീടാന്‍ എന്നോണമായിരിക്കണം അയാള്‍ ഖസ്രജിയെ ആരോ ഒരാള്‍ പറ്റിച്ചു എന്ന് അയാളുടെ ഒരു ചങ്ങാതി മുഖാന്തരം ഖസ്രജിയുടെ അനുജന്‍ പറഞ്ഞു എന്നും പറഞ്ഞു ഉശിരന്‍ ഡയലോഗ് കാച്ചിയത് ..
ആരോ ഒരാള്‍ നബിയുടെ തിരുകേശം ആണ് ഇത് എന്നും പറഞ്ഞു പറ്റിച്ചു എന്നാണു പറഞ്ഞു ..
ഇതിലെ ആരോ ആരാണ് എന്ന് അവര്‍ക്ക് പറയാന്‍ കഴിയില്ല എങ്കിലും ഖസ്രജി സില്സിലയില്‍ അത് പറയുന്നുണ്ട് ...
അതൊന്നും ശരിയില്ല ...എന്നും പറഞ്ഞാ അടുത്ത വരവ് ..പിന്നെ ഏതാണ് ശരി ...
ചിരിക്കാതിരിക്കാന്‍ വയ്യ ..

ഇന്ന് മുസ്ലിം സമൂഹം സ്വയം നിന്ദിച്ചു കൊണ്ട് തന്നെ മുന്നേറുന്ന ഈ കാലഘട്ടത്തില്‍ അതിനു ഒത്താശ പാടാന്‍ ഒരു പാട് ആളുകളും ഇറങ്ങി തിരിച്ചു ...
പക്ഷെ നമ്മള്‍ മനസ്സിലാക്കേണ്ട ഒരു കാര്യം ...അത് നബിയുടെതാണ് എന്ന് അവര്‍ സമര്‍ത്തിക്കുമ്പോള്‍ അതിനെ ഖണ്ഡിക്കാന്‍ നിങ്ങള്ക്ക് കഴിയുന്നില്ല ...
പിന്നെ അത് നബിയുടെ തിരുകെശമാണ് എന്ന് കരുതിയാല്‍ ഇസ്ലാമില്‍ നിന്നും പുറത്തു പോവില്ല ...അതിനെ ബഹുമാനിചാലും ഒരു പ്രശ്നവും സംഭവിക്കില്ല ..പക്ഷെ അതിനെ നിന്ദിച്ചാല്‍ അത് ഒറിജിനല്‍ ആണ് അല്ലയോ എന്നതിലും കൂടുതല്‍ അവിടെ സംഭവിക്കുക ..നമ്മുടെ നബിയെ നിന്ദിച്ചു എന്ന് തന്നെയാണ് ...

പിന്നെ ഈ പൂജ പൂജ എന്നൊന്നും പറഞ്ഞു ആരുടെ കണ്ണില്‍ പൊടിയിടാനാണ് ..
ഇതെന്താ സുന്നികള്‍ക്ക് ആരാധനയും പൂജയും ഒന്നും വേര്‍തിരിച്ചു അറിയില്ല എന്നാണോ ?
നബിയെ അങ്ങേയറ്റം സ്നേഹിക്കുന്നവരാണ് സുന്നികള്‍ ..അവര്‍ക്ക് നബിയെ സ്നേഹിക്കാനും അറിയാം അല്ലാഹുവിനു ഇബാദത്ത് ചെയ്യുവാനും അറിയാം ..
അതല്ലാതെ ഏതെന്കിലും ഒന്നു മാത്രമേ കഴിയൂ എന്ന് പറയുന്നവരല്ല സുന്നികള്‍ ..
(ആദ്യമായി ഡ്രൈവിംഗ് പഠിക്കുന്ന ഒരാള്‍ പറഞ്ഞ ഡയലോഗ് ഓര്‍മ്മ വരുന്നു ..ഒന്നുകില്‍ ഗീര്‍ മാറാം അല്ലങ്കില്‍ സ്ടയരിംഗ് പിടിക്കാം രണ്ടും കൂടി ചെയ്യാന്‍ പറയരുത് )

ഇവിടെ നമ്മുടെ വിഷയ തിരുകേശമാണ്..
അത് ഒരിജിനലായാലും അല്ലങ്കിലും അത് നബിയുടെതാണ് എന്ന് പറഞ്ഞു ഒരു പണ്ഡിത സഭ വരുമ്പോള്‍ അതിനെ നിണ്ടിക്കേണ്ട ആവിശ്യമില്ല ...
ബഹുമാനിക്കുന്നവര്‍ ബഹുമാനിക്കട്ടെ ..നിന്ദിക്കുന്നതിലൂടെ നിങ്ങള്‍ ചെയ്യുന്നത് ലോകത്തിന്റെ അനുഗ്രമായ മുഹമ്മദ്‌ നബി സ.അ എന്നവരെ നിന്ദിക്കലാണ് ..അതിലൂടെ നിങ്ങളുടെ ഈമാനെ നിങ്ങള്‍ കളയുകയാണ് ..
ബഹുമാനിചില്ലങ്കിലും നിന്ദിക്കാതിരിക്കുക ...
സുന്നികളെ നന്നാക്കാന്‍ മുജാഹിദിന്റെ സപ്പോര്‍ട്ട് ആവിശ്യമില്ല ..ഇനി മുജാഹിദിന് നന്നാവണമെന്നുണ്ടെങ്കില്‍ സുന്നികളെ ആശ്രയിക്കാം ...

സുന്നികള്‍ ആ തിരുകേശം കൊണ്ട് പൂജ നടത്തുമെന്ന് ആരും പേടിക്കേണ്ട ..പോജ്ജ എന്താണ് എന്നും ആരാധന എന്താണെന്നും ബഹുമാനം എന്താണെന്നും മറ്റേതു പാര്‍ട്ടിക്കാരെക്കാളും കൂടുതല്‍ അറിയുന്നവരാണ് സുന്നികള്‍ ...
സുന്നികള്‍ പിഴക്കില്ല ..അതിനെ പറ്റി നിങ്ങള്‍ വേവലാതി പെടേണ്ട ..
പിന്നെ നാല്പതു കൊടിയും പള്ളിയും ..അത് നിങ്ങളുടെ അടുത്ത് പിരിവിനു വന്നാല്‍ നിങ്ങള്‍ ഒന്നും കൊടുക്കേണ്ട ..അവര്‍ ചോദിക്കുന്ന കാശ് നിങ്ങള്‍ മാറ്റി വെച്ച് പാവങ്ങളെ സഹായിച്ചു കൊള്ളുക ..
അവര്‍ ആ പള്ളി പണിത് അവിടെ വീണ്ടും പാവങ്ങളെ സഹായിക്കുന്നത് കാണുമ്പോളും നിങ്ങള്‍ ഇത് തന്നെ പറഞ്ഞു കൊണ്ടേ നടക്കുക ..
നിങ്ങള്ക്ക് ഹിദായത് കിട്ടാന്‍ ഏതെന്കിലും സുന്നി മുസല്യാരുടെ അടുത്ത് പോയി ദുആ ചെയ്യിപ്പിക്കൂ എല്ലാം ശരിയാവും ....

ഇത് പൂര്‍ത്തിയായിട്ടില്ല ..ബാക്കി ഞാന്‍ പിന്നെ എഴുതാം ...
സസ്നേഹം മുജീബ്‌

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ